പ്രണവം

ഭാരതീയ സനാതന ധര്‍മങ്ങളും സംഗീതനൃത്താദികലകളും നമ്മുടെ ജീവിതത്തില്‍...

2016 മാർച്ച് 31, വ്യാഴാഴ്‌ച

തെററിദ്ധരിക്കപ്പെട്ട പുനർജന്മം- ഭാഗം 6

   .... ഭൂമിയിൽ കൽപ്പിക്കപ്പെട്ട നിയമം അനുസരിച്ച് ഏകകോശ ജീവി മുതൽ ഉള്ള പരിണാമ പ്രക്രിയയിലൂടെ മനുഷ്യൻ എന്ന അവസ്ഥയിൽ എത്തി ആർക്കും കർതൃത്വം ഞാൻ കൊടുത്തിട്ടില്ല സ്വഭാവമേ കൊടുത്തിട്ടുള്ളു  എന്ന ഗീതാവചനം എപ്പോഴും ഓർത്ത് കൊണ്ടിരിക്കണം  സൃഷ്ടി എപ്രകാരം നടത്തണം എന്ന് നേരത്തെ തീരുമാനിച്ചതും സമയം വന്നപ്പോൾ ബ്രഹ്മാവിന് വിഷ്ണുവിനാൽ ബോധിക്കപ്പെട്ടതും ആണ്
     'ഒരു വസ്തുവിന്റെ ഉൽപ്പത്തി കഴിഞ്ഞാൽ പിന്നെ നാശമില്ല പരിണാമ മേ ഉള്ളൂ ഇത് ശാസ്ത്രം അംഗീകരിച്ചതാണ് ഉണ്ടായതൊന്നും നശിക്കുന്നില്ല വിറക് കത്തിച്ചാൽ മറ്റൊരവസ്ഥ യെ പ്രാപിക്കുന്നു ചാരമായും ഊർജ്ജമായും അത് മാറുന്നു അത് വിറകിന്റെ പുനർജന്മം ആണ് = പ്രകൃതിയിൽ പൊതുവായ നിയമങ്ങൾ ഉണ്ട് എന്നാൽ ഒരു ന്യൂനപക്ഷം ഈ നിയമങ്ങൾക്ക് അതീതമായി നിൽക്കുന്നത് കാണാം - കലിയുഗത്തിൽ 100 വയസ്സിന് മുകളിൽ ജീവിക്കുന്ന ന്യൂനപക്ഷം ഇതിന് ഉദാഹരണമാണ്  - ഒരു ജന്മം അനേകം സംഭവങ്ങളിലൂടെ ഉരുത്തിരിയുന്നതാണ് കർമ്മഫലം നിമിത്തം ഏതെങ്കിലും ഒരു കർമ്മഫലത്തിന് കൂടുതൽ പ്രാധിനിത്യം വന്നാൽ മറ്റൊരു നിയമം അസാധുവാകും ഇത് ജീവിതത്തിൽ മൊത്തം സംഭവിക്കുന്ന ഒന്നാണ് ജ്യോതിഷത്തിൽ വിശ്വാസമുള്ളവർ ശ്രദ്ധിക്കുക ഒരാൾക്ക് അകാല മൃത്യുവിന് യോഗമുണ്ടെങ്കിൽ വിധവാ യോഗം തീരെ ഇല്ലാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്ന സമ്പ്രദായം ഉണ്ട്  അങ്ങിനെ നടന്നാൽ അകാല മൃത്യു എന്ന വിധിക്കപ്പെട്ട വിധിക്ക് വിലയില്ലാതാകുന്നു - ചിലപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നത് എന്റെ ആയുസ്സിന്റെ ബലം കൊണ്ട് ആയിരിക്കണമെന്നില്ല - എന്റെ ഭാര്യയ്ക്ക് വിധവാ യോഗം ഇല്ലായിരിക്കും അല്ലെങ്കിൽ എന്റെ പുത്രന്റെ കുട്ടിക്ക് എന്റെ ലാളന അനുഭവിക്കാൻ വിധി ഉണ്ടായിരിക്കും അപ്പോൾ എന്റെ നേരത്തെയുള്ള മരണ വിധിയേക്കാൾ ശക്തമാണ് ഭാര്യയുടെ വിധവാ യോഗമില്ലായ്മ അല്ലെങ്കിൽ എന്റെ പേരക്കുട്ടിക്ക് എന്റെ ലാളന അനുഭവിക്കാറുള്ള
യോഗം എങ്കിൽ എന്റെ നേരത്തെയുള്ള മരണം

അസാധുവാകുന്നു '


   ....  ഇത് ഒരു പക്ഷെ വെറുതെ യുള്ള ജൽപ്പനം എന്ന് ഒരു സുഹൃത്തിന്റെ കമന്റ് കണ്ടത് പോലെ മറ്റു ചിലർക്കും തോന്നാം പക്ഷെ ഇതിനെ സാധൂകരിക്കുന്ന ഋഷി വചനങ്ങൾ ഉണ്ട് എന്ന് വിസ്മരിക്കരുത് ഭഗവദ് ഗീത പൂർണ്ണമായും പഠിച്ചാൽ ഈ പറയുന്ന കാര്യങ്ങൾക്ക് സാധുത കാണാൻ കഴിയും പക്ഷെ വിശ്വാസവും മനനവും അത്യാവശ്യമാണെന്ന് മാത്രം - ചിന്തിക്കുക തുടരും
പോസ്റ്റ് ചെയ്തത് Unknown ല്‍ 11:43 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
         ഒരു സത്സംഗത്തിൽ നിന്ന്    ഇന്നലെ 30/3/2016 ന് നടന്നത്

ക്ഷേത്രപരിസരം   പ്രഭാഷണത്തിന് ശേഷം ചിലർ സമീപിച്ചു
രഞ്ജിത്ത് - വ്യക്തി പൂജ പാടില്ലെന്ന് പറയാൻ കാരണമെന്താണ്?
ഉത്തരം - ഗീതയിൽ പറയുന്നു -ദേവതകളെ ഉപാസിച്ചാൽ അവരെ പ്രാപിക്കുന്നു എന്നെ ഉപാസിച്ചാൽ എന്നെ പ്രാപിക്കുന്നു രണ്ടിനും അതിന്റേതായ ഫലമുണ്ട് കാരണം ഞാൻ തന്നെയാണ് രണ്ടിലും ഫലം തരുന്നത് ദേവതകളെ ഉപാസിച്ചാൽ വീണ്ടുമൊരു ജന്മം വേണം എന്നെ ഉപാസിച്ചാൽ പിന്നെ ജന ന  മില്ല ഇതാണ് ഭഗവാൻ പറയുന്നത്   അപ്പോൾ ആരെയാണോ ഉപാസിക്കുന്നത്? അവരെ പ്രാപിക്കും  മനുഷ്യനെ പൂജിച്ച് ഉപാസിച്ചാൽ മനുഷ്യനെ പ്രാപിക്കും മനുഷ്യനായ നമ്മൾ ഒരു മനുഷ്യ നെ പ്രാപിക്കുന്നതെന്തിന്?
രഞ്ജിത്ത് --- അപ്പോൾ കൃഷ്ണനെ ഉപാസിച്ചാൽ കൃഷ്ണനെയല്ലേ പ്രാപിക്കൂ?
ഉത്തരം -- അതെ ! അത് മതിയല്ലോ കൃ ഷണൻ ഗോ ലോകനാഥനാണ് ഗോ ലോകം പ്രാപിച്ചാൽ പിന്നെ ജന്മം ഇല്ല
രഞ്ജിത്ത് -- അപ്പോൾ ദിവ്യന്മാരായ മനുഷ്യരേ ഉപാസിച്ചാൽ?
ഉത്തരം - ഭാഗവതം മാഹാത്മ്യം അതിന് ഉത്തരം നൽകുന്നു ദൂഖിതനായ നാരദ രോട് സന കാ ദികൾ ചോദിച്ചു " അങ്ങയുടെ  ദുഖത്തിന് കാരണമെന്താണ്', ? അപ്പോൾ നാരദർ പറഞ്ഞു "കലിയുഗത്തിൽ ഒരു ജ്ഞാനിയേയോ യോഗിയേയോ കാണാനില്ല ഭക്തിയെ  കച്ചവടമാക്കുന്നു അധർമ്മം കൊടികുത്തി വാഴുന്നു എന്ന് അപ്പോൾ ദിവ്യരായ മനുഷ്യർ കലിയുഗത്തിൽ ഇല്ലെന്നല്ലേ അതിനർത്ഥം?
രഞ്ജിത്ത് -അപ്പോൾ ആ ശ്രമങ്ങൾക്കൊന്നും പ്രസക്തിയില്ലേ?
ഉത്തരം --- സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് പ്രസക്തി ഉണ്ടു് -സാമൂഹ്യ സേവനം എങ്ങിനെ ചെയ്യുന്നു എന്ന് നോക്കി സമൂഹം അതിനെ വിലയിരുത്തും
രഞ്ജിത് - ശ രിസാർ കുറേ സംശയങ്ങൾ തീർന്നു
     സത്സംഗത്തിന് ശേഷം അവിടെ നിന്നും ഞാൻ ഇറങ്ങി.

പോസ്റ്റ് ചെയ്തത് Unknown ല്‍ 7:56 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 30, ബുധനാഴ്‌ച

ഏഴാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?

          6 ഭാഗങ്ങൾ നേരത്തെ Post ചെയ്തിരുന്നു കുറച്ച് ദിവസത്തെ ഇടവേള ഉള്ളതിനാൽ കഴിഞ്ഞ ഭാഗങ്ങൾ ശ്രീവത്സം പേജിലോ എന്റെ FB യിലോ   കസ്തുഭം എന്ന ഗ്രുപ്പിലോ നോക്കൂ ക

           തന്റെ അവതാരം ഏത് രൂപത്തിൽ വേണമെന്നും അപ്പോൾ ആരെല്ലാം ഏതെല്ലാം രൂപത്തിൽ വരണമെന്നും ഗോലോക നാഥനായ ശ്രീ കൃഷ്ണ ഭഗവാൻ ബ്രഹ്മാവിനെ അറിയിച്ചു ദ്വാപരയുഗത്തിന്റെ അവസാന കാലഘട്ടത്തിൽ ഭഗവാൻ മഥുരയിൽ തടവറയിൽ ജന്മമെടുക്കുകയും വസുദേവരാൽ അമ്പാടിയിൽ നന്ദഗോപരുടേയും യശോദയുടേയും പുത്രനായി ഭുമിയിലെ അവതാര ജീവിതം ആരംഭിക്കുകയും ചെയ്തു  ഗോ ലോകനാഥൻ ഗോ ലോകത്ത് കൽപ്പിക്കപ്പെട്ട അഥവാ താൻ തന്നെ നേരത്തെ തീരുമാനിച്ച അതേ ശരീര രൂപത്തോടെയാണ് ഭൂമിയിൽ അവതരിച്ചത്  ഭൂമിയിൽ ആയതിനാൽ ഭൂമിയിലെ നിയമം അനുസരിച്ചും എന്നാൽ ആവശ്യമുള്ളപ്പോൾ ഒക്കെ തന്റെ യഥാർത്ഥ ഭാവം പ്രകടിപ്പിച്ചും ആണ് ജീവിതം നയിച്ചത്
        ലോകത്തിൽ ഏറ്റവും ഭാഗ്യം ഉള്ള സ്ത്രീ യശോദയാണ് തന്റെ പുത്രൻ ആണ് എന്ന് കരുതി ഭഗവാന് മുലകൊടുത്തും കുറുമ്പ് കാട്ടുമ്പോൾ ശാസിച്ചും കൃഷ്ണനെ പരിചരിച്ച യശോദയ്ക്ക് മോക്ഷം കൊടുക്കണം എന്ന് ഭഗവാൻ തീരുമാനിച്ചിരുന്നു ആദ്യം വിശ്വരൂപം കാണിച്ച് കൊടുത്തത് യശോദയ്ക്കാണ് തടവറയിൽ വെച്ച് ദേവകിക്ക് കാണിച്ച് കൊടുത്തത് വിഷ്ണുരൂപമാണ്
     'നിത്യവും ഭഗവാനെ പുത്രനായി നോക്കുന്നതിനാൽ നന്ദ ഗോപർക്കും യശോദയ്‌ക്കും  ഒരു നിമിഷം പോലും പാപം ഏൽക്കുന്നില്ല ഇത്രയും ഭാഗ്യശാലികളായ ദമ്പതിമാർ ഈ ഭൂമിയിൽ വേറെ ഇല്ല അത് അനുഭവിക്കാൻ യോഗ്യതയുള്ള വർ ആണല്ലോ നന്ദഗോ പരും യശോദയും ആയി പിറന്നത്     'അഷ്ട വസുക്കളിൽ ഏഴാമത്തെ വസുവും ഭാര്യയും - തുടരും
പോസ്റ്റ് ചെയ്തത് Unknown ല്‍ 10:16 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
തെററിദ്ധരിക്കപ്പെട്ട പുനർജന്മം  ഭാഗം 5
  ആദി പിതാവും ആദിമാതാവും

      പ്രപഞ്ചസൃഷ്ടികളിൽ ഭൂമി യിൽ മാത്രം ഭൂമിക്ക് അനുസരിച്ച ഒരു വർഗ്ഗത്തെ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട ബ്രഹ്മാവ് മഹാവിഷ്ണുവിനെ തപസ്സ് ചെയ്തു സ്വയം ഒരു പുരുഷനായും സ്ത്രീയും ആയി മനുഷ്യരായി ജന്മമെടുക്കുക    അതിൻ ഫലമായി ബ്രഹ്മാവ് 2 മനുഷ്യരൂപം എടുത്തു   അതാണ്  മനുവും ശത രൂപയും

        അവർ ഭൂമിയിലെ സൃഷ്ടികർമ്മം ഏറ്റെടുത്തു അതിൽ നിന്നും ശാസ്ത്രം ഉടലെടുത്തു. ആദ്യം ഏകകോശ ജീവിയെ ആണ് സൃഷ്ടിച്ചത് അവിടുന്നങ്ങോട്ട് എങ്ങിനെയാണ് അവർ ഭൂമിയിൽ സൃഷ്ടി നടത്തിയത് എന്ന് ശാസ്ത്രം പഠിച്ചാൽ മനസ്സിലാകും  അവർ ചെയ്ത കാര്യങ്ങൾ മാത്രമേ സയൻസ് പറയുന്നുള്ളു

        അവസാനം വാനരൻ എന്ന അവസ്ഥയിലെത്തി വാനരൻ എന്നാൽ ഇന്നത്തെ കരങ്ങ് ' വർഗ്ഗ മല്ല  വാ ന ര ൻ ---നരനാണോ എന്ന് സംശയിക്കുന്നത്  എന്നാണ് അർത്ഥം   അപ്പോൾ സാംസ്കാരികമായും ആത്മീയ മായും മനുഷ്യന്റെ ഭാവം ശരീരത്തിൽ ഒരു വാല് മാത്രം ഉണ്ട് ബാക്കിയെല്ലാം മനുഷ്യൻ അതിൽ കാലാന്തരത്തിൽ വാലും നഷ്ടമായി ബ്രഹ്മാവ് ഉദ്ദേശിച്ച മനുഷ്യരൂപം ആയി   രാമായണത്തിലെ  വാനരന്മാർ ഇത്തരത്തിൽ പെട്ടവരാണ് പക്ഷെ നാം ഇന്ന് കാണുന്ന കരങ്ങന്റെ  രൂപം ആണ് മനസ്സിൽ കാണുന്നത്  അതിനാൽ ഇതൊരു കെട്ടുകഥ യാ യി ചിലർ പരിഗണിക്കുന്നു

     ആദ്യത്തെ  നരൻ ആണോ എന്ന് സംശയിക്കുന്ന വ്യക്തി ജാംബവാൻ ആണ്. ചിലപ്പോൾ ചില സാധനം കാണുമ്പോൾ ചിലർ പറയും ഇത് ജാംബവാ ന്റെ കാലത്ത് ഉള്ളതാണ് എന്ന് അതിൽ ഒരു സത്യം ഒളിഞ്ഞു കിടക്കുന്നു കാരണം | വിശേഷബുദ്ധിയും ജ്ഞാനവും ശക്തിയും ഉള്ള നരനാണോ എന്ന് സംശയിക്കുന്ന ആദ്യരൂപം ബ്രഹ്മ പുത്രനായ ജാംബവാൻ തന്നെ അദ്ദേഹത്തിന് മുൻപ്  വാനരൻ എന്ന അവസ്ഥ ഇല്ല - ജാംബവാന്റെ പുത്രി ജാംബവതിയെ സുന്ദരിയാക്കി മനുഷ്യ ഭാവമാക്കി മാറ്റി ശ്രീകൃഷ്ണൻ സ്വീകരിച്ച കഥ ഓർക്കുക  അപ്പോൾ  നരനാണോ എന്ന് സംശയിക്കുന്ന അവസ്ഥയിൽ നിന്നുള്ള പരിണാമം ആണ് മനുഷ്യൻ എന്ന് ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കാം - തുടരും
പോസ്റ്റ് ചെയ്തത് Unknown ല്‍ 9:13 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാ പഠനം 301 ആം ദിവസം അദ്ധ്യായം 8 അക്ഷര ബ്രഹ്മ യോഗം ശ്ലോകം 18 Date 30/3/2016

അവ്യക്താത് വ്യക്തയഃ സർവാഃ പ്രഭവ ന്ത്യ ഹരാഗമേ
രാ ത്ര്യാഗമേf പ്ര ലീയന്തേ തത്രൈവാ വ്യക്ത സംജ്ഞ കേ
19
ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയ തേ
രാത്ര്യാഗമേf വ ശ : പാർത്ഥ പ്രഭവത്യ ഹരാഗമേ
                'അർത്ഥം
ബ്രഹ്മാവിന്റെ പകൽ തുടങ്ങുമ്പോൾ അവ്യക്തതയിൽ നിന്ന് സർവചരാചരങ്ങളും ഉണ്ടാകുന്നു ബ്രഹ്മാവിന്റെ രാത്രി തുടങ്ങുമ്പോൾ അവ്യക്തമെന്ന് പേരുള്ള അതിൽത്തന്നെ ലയിക്കുകയും ചെയ്യുന്നു  (ഇതിന്റെ പ്രതീകം ആണ് ശിവലിംഗം ലിം - ലയിക്കുന്നത്   ഗം --- ഗമിക്കുന്നത് എവിടേയോ അവിടെ അപ്പോൾ അവ്യക്തം എന്ന് ഇവിടെ പറഞ്ഞതിന്റെ ദൃക് രൂപം ആണ് ശിവലിംഗം)
     ഹേ അർജ്ജു നാI അതേ പ്രാണി സമൂഹം തന്നെയാണ് അസ്വതന്ത്രമായിട്ട് വീണ്ടും വീണ്ടും ജനിച്ച് രാത്രി ആരംഭിക്കുമ്പോൾ ലയിക്കുന്നതും പകൽ ആരംഭിക്കുമ്പോൾ പിന്നേയും ജനിക്കുന്നതും
             വിശദീകരണം
ഞാൻ ഇപ്പോൾ ഇട്ടു കൊണ്ടിരിക്കുന്ന  തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം  എന്ന ലേഖന പരമ്പരക്ക് ഇതാ ഒരു സാക്ഷ്യപത്രം മുമ്പ് ലയിച്ചത് തന്നെയാണ് വീണ്ടും ഉണ്ടാകുന്നത് എന്ന് പറഞ്ഞുവല്ലോ അപ്പോൾ മുമ്പ് ഒരു തെറ്റ് ചെയ്തവൻ അതിന്റെ ഫലം അനുഭവിക്കാനും നല്ലത് ചെയ്തവർ അതിന്റെ ഫലം ഭൂമിയിൽ വെച്ച് അനുഭവിക്കാനും വ്യത്യസ്ഥ സാഹചര്യങ്ങളിൽ വ്യത്യസ്ഥ രൂപത്തിൽ വീണ്ടും ജനിക്കുന്നു -- അപ്പേൾ ' ഗീത മറ്റു പുരാണങ്ങൾ ഉപനിഷത്തുക്കൾ ഒക്കെ പരിശോധിച്ച് ഒരു ലളിതമായ ആവിഷ്കാരമാണ്  തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം എന്ന ലേഖനത്തിലൂടെ ഞാൻ പായുന്നത്   ചിന്തിക്കൂ
പോസ്റ്റ് ചെയ്തത് Unknown ല്‍ 7:17 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഗോപാലമേനോന്റെ കോപം (ഇപ്പോൾ ചാറ്റിൽ വന്നത്)
Mr കൃഷ്ണകുമാർ താങ്കൾ ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് നയിക്കുകയാണോ? തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം എന്ന ഇന്നത്തെ പോസ്റ്ററിൽ താങ്കൾ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത്? ഇതിന് ആധികാരിക മായ രേഖ എവിടെ? ഏത് പുരാണത്തിലാണ് ഉള്ളത്? വെറുതെ തോന്നിയത് പറഞ്ഞ് സ്വയം ആചാര്യനായി ചമയരുത് ഞാനും ഒരു retired മലയാളം അദ്ധ്യാപകനാണ്
            മറുപടി
 മറുപടി Post ആയേ ഇടൂ എന്ന് ഞാൻ മറുപടിയും കൊടുത്തു
ശ്രീ ഗോപാലമേനോൻ അവർകൾക്ക്, ഒരു Retired അദ്ധ്യാപകന്റെ പക്വത വരികളിൽ കാണാനില്ല ചോറ് വെന്തിട്ടുണ്ടോ എന്ന് നോക്കാൻ അത് മുഴുവൻ ഞെക്കി നോക്കേണ്ടതില്ല അദ്ധ്യാപകൻ ആയതിനാൽ പുസ്തക വായന ഉണ്ടായിരിക്കുമല്ലോ! ദേവീ ഭാഗവതം വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു ഇല്ലെങ്കിൽ അതിലെ നാലാം സ്കന്ധം ഒന്ന് എടുത്ത് വായിക്കുക അതിൽ കശ്യപന്റെയും അതി ദീദേവിയുടേയും കഥ പറയുന്നുണ്ട്
      വരുണന്റെ ആലയത്തിൽ നിരവധി ദിവ്യകളായ പശുക്കൾ ഉണ്ട് അവയെ സ്വന്തം മക്കൾ ആയാണ് വരുണൻ പോറ്റി വളർത്തുന്നത് ഒരു നിമിഷം പോലും അവയെ പിരിഞ്ഞിരിക്കാൻ വരുണന് കഴിയില്ല  അങ്ങിനെയിരിക്കെ ഒരു യാഗത്തിനായി കുറച്ച് പശുവിന്റെ പാല് വേണം യാഗം കഴിയുന്നത് വരെ അത് വേണം താനും അതിനായി യാഗം നടത്തുന്ന കശ്യപൻ വരുണ ന്റെ ആലയത്തിൽ നിന്നും ആരും അറിയാതെ ഒരു പശുവിനെ മോഷ്ടിച്ചു ഭാര്യയായ അ തി ദീദേവി അതിനെ ഒളിപ്പിച്ചു വെക്കുകയും ചെയ്തു പശുവിനെ കാണാഞ്ഞ് വരുണൻ ദു:ഖിച്ചു ശരിക്കും പുത്ര ദു:ഖം സംഗതി മനസ്സിലാക്കിയ വരുണൻ കശ്യപനേയും അതി ദീ ദേവിയേയും ശപിച്ചു നിങ്ങൾ മനുഷ്യരായി ഭുമിയിൽ പിറക്കട്ടെ! മോഷണം മനുഷ്യന്റെ സ്വഭാവമാണ്
     വന്നണൻ പശുക്കളെ സ്വന്തം മക്കൾ ആയാണ് പരിപാലിച്ചിരുന്നത് അത് കൊണ്ട് തന്നെ അദ്ദേഹം പശുവിനെ കാണാത്തപ്പോൾ കഠിനമായ പുത്ര ദു:ഖം അനുഭവിച്ചു പിന്നെ എന്താണ് സംഭവിച്ചത്?
      ആദ്യം ദശരഥനായും കൗസല്യയായും ജനിച്ച് പുത്ര ദു:ഖം അനുഭവിച്ചു പിന്നെ ദ്വാപരയുഗത്തിൽ വസുദേവരായും ദേവകിയായും ജന്മമെടുത്ത് കൃഷ്ണന് മുമ്പേ ജനിച്ച ബലരാമന്റേയും മുത്തവരായി പിറന്ന 6 പേരെ കംസൻ തറയിലടിച്ച് കൊന്നപ്പോൾ പുത്ര ദു:ഖം അനുഭവിച്ചില്ലേ?  ഈ കഥ ഞാൻ പറഞ്ഞതിന് ആധാരമല്ലേ? പിന്നെന്തിനാണീ കഥകൾ? നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് തർക്കിക്കാനല്ല അതിൽ പറഞ്ഞ ആ ദ്ധ്യാത്മി'ക ശാസ്ത്രം മനസ്സിലാക്കാനാണ് ഇത് പോലെ താൻ എന്ത് ' തെറ്റ് ആരോട് ചെയ്താലും അവർ അനുഭവിക്കുന്ന ദുഃഖം നമ്മളും അനുഭവിക്കാൻ ജന്മമെടുത്തേ മതിയാകു   ചിന്തിക്കൂ
''
പോസ്റ്റ് ചെയ്തത് Unknown ല്‍ 12:34 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 29, ചൊവ്വാഴ്ച

തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം - 4
അപമൃത്യു
     ആത്മഹത്യ കൊലചെയ്യപ്പെടുക സർപ്പദംശനം ഏൽക്കുക മ ററ് അപകട മരണം ഇവയൊക്കെ അപമൃത്യു എന്ന് അറിയപ്പെടുന്നു - അപമൃത്യു ഉപജന്മ മാ യിരിക്കണം എല്ലാ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും പരിശോധിച്ച് മനനം ചെയ്തപ്പോൾ കിട്ടിയ ഉത്തരമാണത് -ജനസംഖ്യ കൂടി വരുന്നു എന്ത് കൊണ്ട്? ഒന്ന് അനേക രൂപം എടുത്തത് തന്നെ കാരണം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം - നേരത്തെ വിളക്കിലെ തിരിയുടെ കാര്യം പറഞ്ഞത് ഓർമ്മിക്കണം
       ഗോവിന്ദച്ചാമി എന്ന കഥാപാത്രത്തെ എടുക്കാം അയാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു അതിൽ വേദന അനുഭവിച്ചവർ എത്ര? പെൺകുട്ടി) അമ്മ, അച്ഛൻ മുത്തശ്ശി സഹോദരൻ എന്നിവർ വേദനിക്കപ്പെട്ടവരാണ് ഭൗതികമായി അയാൾക്ക് ശിക്ഷ ലഭിക്കുമെങ്കിലും അയാളുടെ കർമ്മഫലം അയാൾ അനുഭവിച്ചേ മതിയാകൂ അപ്പോൾ ഒരു പെൺകുട്ടി ആയി ജന്മമെടുത്ത് പീഡിപ്പിക്ക പ്പെടണം അങ്ങിനെ ആ കുട്ടിയുടെ വേദന അയാൾ അനുഭവിക്കണം തന്റെ മകൾ നശിപ്പിക്കപ്പെട്ട് ഉണ്ടാകുന്ന വേദന അനുഭവിക്കാൻ ഒരു അമ്മയായും അച്ഛനായും അയാൾ ജന്മമെടുക്കണം സഹോദരന്റെ ദു:ഖം അനുഭവിക്കാൻ പീഡിപ്പിക്കപ്പെടുന്ന കുട്ടിയുടെ സഹോദരനായി അയാൾ ജനിക്കണം അതേപോലെ മുത്തശ്ശിയും അപ്പോൾ പെൺകുട്ടി-അമ്മ- അച്ഛൻ -സഹോദരൻ മുത്തശ്ശി എന്നീ 5 ജന്മങ്ങൾ അയാൾ എടുത്ത് കർമ്മ ഫലം അനുഭവിക്കണം
        നേരത്തേ പറഞ്ഞ വിളക്ക് ഗോവിന്ദച്ചാമിയാണ് എന്ന് കരുതുക അതിൽ നിന്ന് വേറെ വേറെ തിരികളാൽ പകർത്തപ്പെട്ടതാണ് പെൺ കുട്ടി അമ്മ അച്ഛൻ സഹോദരൻ മുത്തശ്ശി എന്ന് കരുതുക  അപ്പോൾ 1 ആയ ഗോവിന്ദച്ചാമിയാണ് 5 രൂപം എടുത്തത് കർമ്മഫലം അനുഭവിക്കാൻ    1 - അഞ്ച് ആയി മാറി അപ്പോൾ ജനസംഖ്യ വർദ്ധിച്ചില്ലേ? ഇയാൾ ഈ ജന്മത്തിൽ നിന്നും  വധശിക്ഷയാൽ തൂക്കി കൊല്ലപ്പെട്ടാൽ അടുത്തത് മേൽ പറഞ്ഞ തരത്തിലുള്ള പുനർ ജന്മങ്ങൾ ആയിരിക്കും.''    ചിന്തിക്കുക   വ്യക്തമായി എന്ന് കരുതട്ടെ!
പോസ്റ്റ് ചെയ്തത് Unknown ല്‍ 9:27 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

വിവേക ചൂഡാമണി ശ്ലോകം 35 Date 29/3/2016

ശ്രോത്രിയോf വൃ ജിനോ f കാമ -
ഹ തോ യോ ബ്രഹ്മ വിത്തമഃ
ബ്രഹ്മണ്യു പരതശ്ശാന്തോ
നിരിന്ധന ഇവാനല ഃ
അഹേതുക ദയാ സിന്ധുർ -
ബന്ധുരാന മതാം സതാം
          അർത്ഥം
ഉപനിഷത്തുക്കൾ അദ്ധ്യയനം ചെയ്തവനും നിഷ്പാപനും അസ്പൃഷ്ട കാമനും ബ്രഹ്മത്തിൽ വി ലീനമായ മനസ്സോട് കൂടിയവനും എരിഞ്ഞടങ്ങിയ കനൽ പോലെയുള്ളവനും അഹേതുകമായ ദയയക്ക് ആശ്രയീ ഭുതനും തന്നെ ശരണമടയുന്ന സത്തുക്കളുടെ ദൂഖത്തെ ഹരിക്കുന്നവനും ബ്രഹ്മജ്ഞരിൽ ഉത്തമനും ആയ ഗുരുവിനെ ശരണം പ്രാപിക്കണം
           വ്യാഖ്യാനം
ഉപനിഷത്തുക്കൾ പഠിച്ച് തത്ത്വവിചാരം ചെയ്യുന്നവനുമാത്രമേ ഒരു വസ്തുവിനെക്കുറിച്ച് യഥാർത്ഥ ബോധം ഉണ്ടാകു  അങ്ങിനെയുള്ള ഒരു ഗുരുവിന് മാത്രമേ ശിഷ്യന്റെ സംശയം തീർക്കാനാകൂ തന്റെ യഥാർത്ഥ സ്വരൂപം അറിയുന്നവന് വിഷയത്തിൽ ആസക്തി ഉണ്ടാകില്ല അങ്ങിനെ ഉള്ള വൻ പാപവും ചെയ്യില്ല ബ്രഹ്മജ്ഞാനിയുടെ ദയ അഹേതുവാണ് അതായത് അന്യരുടെ ദുഖം തീർക്കണം എന്ന് മാത്രമേ അയാൾക്ക് പിന്തയുള്ളു  ചുരുക്കിപ്പറഞ്ഞാൽ ഒരു ബ്രഹ്മജ്ഞാനിക്ക് മാത്രമേ ഗുരു ആകുവാനുള്ള അർഹത ഉള്ളൂ  ഈ കലികാലത്ത് അങ്ങിനെ ഒരാളെ ഗുരുവായി കിട്ടാൻ പ്രയാസമായതിനാൽ ഈശ്വരനെ ഗുരുവായി കണ്ട് നമുക്ക് മുന്നിലുള്ള മാദ്ധ്യമങ്ങൾ വഴി പഠിക്കാം

പോസ്റ്റ് ചെയ്തത് Unknown ല്‍ 10:03 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
തെററിദ്ധരിക്കപ്പെട്ട പുനർജന്മം ഭാഗം 3

  എന്താണ് മരണം?
      സാധാരണ ഗതിയിൽ ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് പോകുന്നതിനെ ആണ് മരണം എന്ന് പറയുന്നത് കാരണം ഇനി ഒരിക്കലും ഈ രൂപത്തിൽ തിരിച്ചു വരില്ല. അങ്ങിനെയാണെങ്കിൽ തിരിച്ചു വരാത്തതൊക്കെ മരണമല്ലേ? നമ്മുടെ ജീവിതത്തിൽ പല മരണങ്ങളും നടക്കാറുണ്ട്  ശൈശവം ഒരു വൃദ്ധനെ സംബന്ധിച്ച
 ഒരിക്കലും അത് തിരിച്ചു വരില്ല തുടർന്ന് വന്ന ബാല്യം കൗമാരം യൗവ്വനം ഇവയെല്ലാം മരിച്ചു പോയതാണ് ഈ ജന്മത്തിൽ ആ വൃദ്ധന് ഇതൊന്നും തിരികെ കിട്ടില്ല. ശൈശവത്തിൽ നിന്ന് ബാല്യത്തിലെത്തിയപ്പോഴും തുടർന്ന് കൗമാരം യൗവനം വാർദ്ധക്യം എന്നീ അവസ്ഥകളിൽ എത്തിയപ്പോഴും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിയത് അയാൾ അറിഞ്ഞിട്ടില്ല അങ്ങിനെയാണെങ്കിൽ വാർദ്ധക്യത്തിൽ നിന്ന് അനന്തതയിലേക്ക് പോകുമ്പോളും അയാൾ അതറിയല്ല അത് കൊണ്ടാണ് മരണം വസ്ത്രം മാറ്റുന്ന പോലെയാണ് എന്ന് ഗീത പറഞ്ഞത് വസ്ത്രം മാറുമ്പോൾ നമുക്ക് വേദനിക്കുകയോ അസ്വസ്ഥതകൾ ഉണ്ടാകുകയോ ചെയ്യുന്നില്ല
           ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് എത്തായപ്പോൾ ശരീരത്തിനേ മാറ്റം വന്നിട്ടുള്ളു കൗമാരത്തിലേക്കും യൗവ്വനത്തിലേക്കും വാർദ്ധക്യത്തിലേക്കും എത്തിയപ്പോഴും ശരീരത്തിനേ മാറ്റം വന്നിട്ടുള്ളു ജീവാത്മാവിനെ ഇതൊന്നും ബാധിച്ചിട്ടില്ല:   ചിന്തിക്കുക ഇത്രയും മനസ്സിലാകുമെന്ന് കരുതട്ടെ ശേഷം അടുത്ത പോസ്റ്റിൽ

പോസ്റ്റ് ചെയ്തത് Unknown ല്‍ 1:30 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 28, തിങ്കളാഴ്‌ച

തെററിദ്ധരിക്കപ്പെട്ട പുനർജന്മം ഭാഗം 2

       ഇന്നലെ post ചെയ്ത ഒന്നാം ഭാഗം പലർക്കും മനസ്സിലായില്ല എന്ന് അറിയുന്നു വിശദീകരിക്കാം ആദ്യം എന്ത് വ്യാഖ്യാനിക്കുമ്പോഴും അദ്വൈതം മനസ്സിൽ വേണം - ഒരു നിലവിളക്ക് കത്തിക്കൊണ്ടിരിക്കുന്നു ഒരു വിരൽ വണ്ണത്തിൻ  അതിൽ നിന്ന് 100 പേർ തീ പകർന്ന് കൊണ്ടു പോകുന്നു - നിലവിളക്കിലെ അഗ്നിയെ പരമാത്മാവ് എന്ന് കരുതുക അപ്പോൾ അത് തന്നെയാണല്ലോ പകർന്ന് കൊണ്ട് പോയ 100 പേരുടേയും കയ്യിൽ ഇരിക്കുന്നത്?   ഇത്രയും മനസ്സിലാകുമെന്ന് കരുതട്ടെ അപ്പോൾ 100 പേരുടെയും കയ്യിലിരിക്കുന്ന തിരിയിൽ ഉള്ള അഗ്നി ജീവാത്മാവ് എന്നും കരുതുക അപ്പോൾ പരമാത്മാവും ജീവാത്മാവും ഒന്ന് തന്നെ എന്ന് വ്യക്ത മാ യില്ലേ?
           മേൽ പറഞ്ഞതിൽ  സംശയം  വല്ലതും ഉണ്ടെങ്കിൽ  അത് തീർത്തിട്ടാകാം തുടർന്ന് പറയുന്നത്
പോസ്റ്റ് ചെയ്തത് Unknown ല്‍ 9:15 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വിവേക ചൂഡാമണി ശ്ലോകം 33 Date 28/3/2016

സ്വാത്മതത്ത്വാനു സന്ധാനം ഭക്തിരി ത്യ പരേജ ഗുഃ
                  അർത്ഥം
       സ്വന്തം ജീവൻ ( ജീവാത്മാവ് ) പരമാത്മാവാ കുന്നു എന്ന ഉപാസന ആണ് ഭക്തി എന്ന് വേറെ ചിലർ പറയുന്നു - തന്റെ സ്വരൂപം പരമാത്മസ്വരൂപമാകുന്നു എന്ന ഭാവനയെ ആണ് ഇവിടെ ഭക്തി എന്ന് പറയുന്നത്  മനുഷ്യൻ ഭേദബുദ്ധിയോട് കൂടി ആയതിനാൽ ഇത് ഭക്തിയുടെ ശരിയായ നിർവ്വചനമല്ല എന്ന് ചിലർ പറയുന്നു എന്നാൽ അത് തന്നെയാണ് ഞാൻ എന്ന ബോധം ഉറയ്ക്കുമ്പോൾ ആണ് യഥാർത്ഥ ഭക്തി ആകുന്നത്
34  (ഗുരൂപസത്തി )

ഉക്ത സാധന സമ്പന്ന സ്തത്ത്വജിജ്ഞാസുരാത്മനഃ
ഉപസീ ദേ ദ്ഗുരും പ്രാജ്ഞം യസ് മാദ് ബന്ധവി മോക്ഷണം
            അർത്ഥം
മേൽ പറഞ്ഞ സാധനങ്ങൾ തികഞ്ഞ സാധകൻ ആത്മാവിന്റെ സ്വരൂപത്തെ അറിയുന്നതിന് ബ്രഹ്മ നിഷ്ഠനായ ഗുരുവിനെ സമീപിക്കണം അത്തരം ഗുരുവിൽ നിന്നും തനിക്ക് അജ്ഞാന മോചനം ലഭിക്കും
     ഇവിടെ ഗുരുവിന്റെ ആവശ്യകത പറയുന്നു വിവേകശാലിയും കാമം ക്രോധം എന്നിവയ്ക്ക് അതീതനും ആയ ഒരു വൻ ആയിരിക്കണം ഗുരു സൃഷ്ടിക്ക് മുമ്പ് ഏകമായിരുന്നതും സുഷ്മവും ആയ ആ ബ്രഹ്മം തന്നെയാണ് സ്ഥൂല ഭാവം പൂണ്ട ഈ പ്രപഞ്ചം എന്ന് ശങ്കയല്ലാതെ ഉറപ്പിച്ച ഗുരു പരമാത്മാവ് തന്നെയാണ് ജീവാത്മാവായി ഭാസിക്കുന്നത് എന്ന് യുക്തിപൂർവം ശിഷ്യനെ ധരിപ്പിക്കാൻ കഴിവ് ഉള്ളവനായിരിക്കണം
പോസ്റ്റ് ചെയ്തത് Unknown ല്‍ 7:59 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാ പഠനം 299 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്രഹ്മ യോഗം ശ്ലോകം 14 Date 28/3/2016

അനന്യ ചേതാഃ സതതം യോ മാം സ്മരതി നിത്യശഃ |
തസ്യാഹം സുലഭഃ പാർത്ഥ നിത്യയുക്തസ്യ യോഗിനഃ
                അർത്ഥം
  അർജ്ജുന! അന്യചിൻതയില്ലാതെ ്എന്നും ്എപ്പോഴും ആർ എന്നെ സ്മരിക്കുന്നുവോ നിത്യയുക്തനായ സ്ഥിരചിത്തനായ ആ യോഗിക്ക് ഞാൻ സുലഭനാകുന്നു
15
മാമുപേത്യ പുനർജൻമ ദുഃഖാലയമശാശ്വതം
നാപ്നുവൻതി മഹാത്മാനഃ സംസിദ്ധിം പരമാം ഗതാഃ
                അർത്ഥം
     ്എന്നെ പ്റാപിച്ച് പരമ സിദ്ധി നേടിയ മഹാത്മാക്കൾ എന്നെ വീൺടും ദുഃഖാലയവും അശാശ്വതവുമായ ജൻമം എടുക്കേൺടി വരുന്നില്ല
         വിശദീകരണം
      മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ എപ്പോഴും ആരാണോ എന്നെ സ്മരിക്കുന്നത്?'ആയോഗിക്ക് ഞാൻ എപ്പോഴും കാണുവാൻ സാധിക്കുന്നവൻ ആകുന്നു എന്നെ പ്രാപിച്ച ആത്മാക്കൾ പിന്നെ ഒരിക്കലും ദുഃഖപൂർണമായ ഒരു ജന്മം എടുക്കേണ്ടി വരില്ല
പോസ്റ്റ് ചെയ്തത് Unknown ല്‍ 7:27 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാ പഠനം 298 ആം ദിവസം അദ്ധ്യായം 8 അക്ഷര ബ്രഹ്മ യോഗം ശ്ലോകം 11 Date 27/3/2016

യദക്ഷരം വേദവി ദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേ ണ പ്രവ ക്ഷ്യേ
          അർത്ഥം
വേദജ്ഞന്മാർ ഏതൊന്നിനെയാണോ അക്ഷരം അതായത് നാശ രഹിതം എന്ന് പറയുന്നത്? വിഷയാഭിലാഷം വെടിഞ്ഞ യോഗികൾ ഏതിൽ പ്രവേശിക്കുന്നുവോ? എന്തിനെ ഇച്ഛിച്ചാണ് ബ്രഹ്മചര്യാ പ്രതം ആചരിക്കുന്നത്? ആ പദത്തെ ചുരുക്കത്തിൽ നിനക്ക് ഞാൻ പറഞ്ഞു തരാം
12
സർവ്വ ദ്വാരാണി സംയമ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാ ധായാത്മനഃ പ്രാണം ആ സ്ഥിതോ യോഗധാരണാം
13
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാ തി പരമാം ഗതിം
             അർത്ഥം
എല്ലാ ഇന്ദ്രിയ കവാടങ്ങളും നിയന്ത്രിച്ച് മനസ്സിനെ ഹൃദയത്തിൽ വെച്ച് തന്റെ പ്രാണനെ മൂർദ്ധാവി ലു റപ്പിച്ച് ചിത്തവൃത്തികളെ അന്തരാത്മാവിൽ ചേർത്ത് വെച്ച് ബ്രഹ്മ വാചകമായ ഓംകാരം ഉച്ചരിച്ചു കൊണ്ട് എന്നെ ധ്യാനിച്ച് കൊണ്ട് ആര് ദേഹം വിട്ടു പോകുന്ന വോ? അവൻ പരമ ലക്ഷ്യം പ്രാപിക്കുന്നു
             വിശദീകരണം
മേൽ പറഞ്ഞ വിഷയങ്ങൾ കണ്ട് ആരും നിരാശപ്പെടേണ്ടതില്ല. യോഗ പരിശീലനം ലഭിച്ചവർക്ക് നിത്യവും യോഗ ചെയ്യുന്നവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ് യോഗാചാര്യന്റെ നിർദ്ദേശം കേട്ട് വേണം എന്നാൽ ഇതൊന്നും ചെയ്യാൻ അറിയാത്ത സാധാരണക്കാരന് മുക്തിക്ക് ഒരു എളുപ്പവഴി വ്യാസൻ തന്നെ പറഞ്ഞു തന്നിട്ടുണ്ട് ശ്രീമദ് ഭാഗവതം ഒരു ശ്ലോകമെങ്കിലും അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുക അല്ലെങ്കിൽ കേൾക്കുക മുക്തിക്ക് നിരവധി മാർഗ്ഗങ്ങൾ ഉണ്ട് അതിൽ ഒരു മാർഗ്ഗം ആണ് ഭഗവാൻ ഇപ്പോൾ പറഞ്ഞത് .





പോസ്റ്റ് ചെയ്തത് Unknown ല്‍ 5:18 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 27, ഞായറാഴ്‌ച

നേതൃത്വത്തിന് വേണ്ട ഗുണങ്ങൾ

     ആദ്ധ്യാത്മികതയായാലും രാഷ്ട്രീയമായാലും നേതൃത്വം നൽകുന്ന വ്യക്തികൾക്ക് ചില ശീലങ്ങൾ ഒക്കെ ഉണ്ടായിരിക്കണം ആവശ്യമുള്ളത് ആവശ്യമുള്ളിടത്ത് സംസ്കാര സമ്പന്നമായ ഭാഷയിൽ വിവേകത്തോടെ പറയുക എന്നതാണ് അതിൽ മുഖ്യം ആ കാര്യത്തിൽ നമ്മുടെ പ്രധാനമന്ത്രി ആയിരിക്കണം മാതൃക
      ദൗർഭാഗ്യവശാൽ ഇന്നത്തെ പല നേതാക്കൾക്കും ഈ വിവേകം ഇല്ല എന്നു പറഞ്ഞാൽ അതിൽ ദേഷ്യപ്പെടേണ്ടതില്ല അടുത്ത കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു നേതാവിന്റെ ചില പരാമർശങ്ങൾ FB യിൽ കണ്ടു സത്യത്തിൽ വളരെ വിഷമം തോന്നി വിവേകത്തോടെ വിഷയത്തെ സമീപിക്കുന്നതിന് പകരം വികാരത്തോടെ പ്രതികരിക്കുന്ന ഒരു വിഭാഗത്തിന്റെ കയ്യടി നേടാം എന്നതിൽ കവിഞ്ഞ് ഭാരതീയ സനാതന ധർമ്മവുമായി അതിന് യാതൊരു ബന്ധവും ഇല്ല.
          ആൾ ദൈവങ്ങളെ ആരാധിക്കുന്നത് അശാസ്ത്രീയമാണെന്ന് പറയുന്നവർ അത് തെളിയിക്കാമോ? എന്നാണ് ആ വ്യക്തി ചോദിക്കുന്ന ഒരു ചോദ്യം രൂപമില്ലാത്തത് മാത്രമല്ല ദൈവം എന്നും കൂടി പറയുന്നു അപ്പോൾ ഭാരതീയ സനാതന ധർമ്മത്തിലെ ഏകം എന്ന അവസ്ഥയെ ഈ വ്യക്തി തിരുത്തുന്നു   ഇതൊക്കെ കേൾക്കുന്നവർ ഹിന്ദു സംസ്കാരത്തെ കളിയാക്കിയാൽ അവരെ എന്തിന് കുറ്റം പറയണം? വടി കൊടുത്ത് അടി വാങ്ങുന്നു
          നേതൃസ്ഥാനത്ത് നിൽക്കുന്നവർ ഇത്തരം വിഢിത്തങ്ങൾ വിളിച്ചു പറയുമ്പോൾ അതെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ എല്ലാ ഹിന്ദുക്കളേയും കിട്ടിയെന്ന് വരില്ല രൂപം ഇല്ലാത്തത് മാത്രമല്ല ദൈവം എന്ന് പറയുമ്പോൾ ഹിന്ദുക്കൾ ബഹുദൈവ വിശ്വാസികൾ ആണെന്ന് ആരെങ്കിലും ധരിച്ചാൽ അതിൽ തെറ്റ് പറയാൻ ആകില്ല
          നാരായണീയം ഒന്നാം ദശകം രണ്ടാം ഗ്ലോകം ശ്രദ്ധിച്ച് പഠിച്ചിരുന്നെങ്കിൽ ആൾദൈവങ്ങളെ ആരാധിക്കുന്നത് അശാസ്ത്രീയമാണെന് പറയുന്നവർ അത് തെളിയിക്കാമോ? എന്ന ചോദ്യം ആ വ്യക്തി ചോദിക്കില്ലായിരുന്നു ഗീതയിൽ പല അദ്ധ്യായങ്ങളിലും ഈ ചോദ്യം അനാവശ്യമായതാണ് എന്ന് തെളിവുകൾ കിട്ടും ദേവതമാരെ ഉപാസിക്കുന്നവർ അവരെ പ്രാപിക്കുന്നു എന്നെ ഭജിക്കുന്നവർ എന്നെ പ്രാപിക്കുന്നു എന്ന് അക്ഷരബ്രഹ്മ യോഗ ത്തിൽ ഭഗവാൻ പറയുന്നു അപ്പോൾ മനുഷ്യനെ ആരാധിക്കുന്നവർ മനുഷ്യനെയാണ് പ്രാപിക്കുക ഇപ്പോൾത്തന്നെ മനുഷ്യനാണ് പിന്നെന്തിന് മനുഷ്യനാവാൻ യത്നിക്കണം? മനുഷ്യ ജന്മത്തിലെ ലക്ഷ്യം ഈശ്വരപ്രാപ്തിയാണ് അല്ലാതെ മനുഷ്യപ്രാപ്തിയല്ല മനുഷ്യനായ ഒരു വൻ മനുഷ്യനാവാൻ എന്തിന് പാടുപെടുന്നു? പിന്നെ നമ്മുടെ ഭൂരിതങ്ങൾ നീക്കുവാനാണെങ്കിൽ അതിന് ഋഷിമാർ നിരവധി ഉപായങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് അതിൽ പിതൃവന്ദനം മാതൃവന്ദനം ആചാര്യ വന്ദനം അതിഥി വന്ദനം എന്നിവ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവരെ ഒന്നും വന്ദിക്കേണ്ട രീതി വിഗ്രഹ ത്തിലൂടെ ഈശ്വരനെ പൂജിക്കുന്ന വിധത്തിലല്ല മാതാ -പിതാ - ഗുരു- അതിഥി എന്നിവരെ എങ്ങിനെ വന്ദിക്കണം എന്ന് ശാസ്ത്രം പറയുന്നും ഉണ്ടു്. അപ്പോൾ പക്വതയാർന്ന വിവേകശാലികളായ വ്യക്തികൾ ആയിരിക്കണം നമ്മുടെ ആദ്ധ്യാത്മിക രംഗം കൈകാര്യം ചെയ്യേണ്ടത് അല്ലാതെ സെമി സ്റ്റിക്ക് മതങ്ങളുടെ സ്വഭാവം സ്വീകരിച്ചാൽ ഹൈന്ദവ ഐക്യം  എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരിക്കും     ചിന്തിക്കുക '
പോസ്റ്റ് ചെയ്തത് Unknown ല്‍ 7:08 AM 2 അഭിപ്രായങ്ങൾ:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
സ്വയം പഠിക്കേണ്ട കാര്യങ്ങൾ: 1

എന്തിനാണ് ഈ പോസ്റ്റ്? സംശയം തോന്നാം അത് സസ്പൻസ് കാരണം ഒരു വിഷയം എങ്ങിനെ അവതരിപ്പിക്കണം എന്ന് കൃഷ്ണനിൽ നിന്ന് പഠിച്ചു അത് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയെ ബഹുമാനത്തോടെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു.
1 ആൾ ദൈവം എന്ന പദത്തിന്റെ പ്രസക്തി എന്ത്?
ഉത്തരം - ആരോ ഹൈന്ദവ രിൽ ആരോപിച്ച ഒരു അർത്ഥമില്ലാത്ത പദം
2 കാരണം?
ആൾ ദൈവമല്ല ദൈവം ആളു മല്ല കുട്ടിപ്പോലീസ് എന്ന് പറയുന്ന പോലെ  കുട്ടി ഒരിക്കലും പോലീസാവില്ല പോലീസ് ഒരിക്കലും കുട്ടിയുമായിരിക്കില്ല
3 എല്ലാ ഇടത്തും ഈശ്വരചൈതന്യം നിറഞ്ഞു നിൽക്കുന്നു എന്നാണല്ലോ ഭാരതീയ സനാതന ധർമ്മം പായുന്നത്? അപ്പോൾ ഒരു വ്യക്തിയെ പൂജിച്ചാൽ എന്താണ്?
ഉത്തരം കഴപ്പമൊന്നും ഇല്ല പക്ഷെ അപ്പോൾ വേറൊരു സംശയം വരും ചായ കാപ്പി ജ്യൂസ് കഷായം ഇവയിലൊക്കെ ജലം തന്നെ അപ്പോൾ രോഗം വന്നാൽ ജ്യൂസ് കുടിച്ചാൽ മതിയോ? ദാഹം തോന്നിയാൽ കഷായം കുടിച്ചാൽ മതിയോ?
4-അത് ഓരോന്നിനും പ്രത്യേകം ഉണ്ടാക്കുന്നതല്ലേ?
ഉത്തരം - അപ്പോ എല്ലാറ്റിലും ഒന്ന് തന്നെ പക്ഷെ ഓരോന്നിനും ഓരോ ധർമ്മം എന്ന് വ്യക്തമാണല്ലോ. സ്ത്രീ അമ്മയാണ് അമ്മ ഈശ്വരനും ആണ് പക്ഷെ ഭൗതിക ജീവിതത്തിൽ പുത്രി പത്നി മാതാവ് മുത്തശ്ശി എന്നീ സ്ഥാനങ്ങൾ കല്പിച്ചിരിക്കുന്നു അല്ലേ? എന്റെ ഭാര്യ നിങ്ങൾക്ക് സഹോദരിയോ മാതാവോ ആണ് നിങ്ങളുടെ ഭാര്യ എനിക്ക് സഹോദരിയോ മാതാവോ പുത്രിയോ ആണ് അപ്പോൾ ഭൗതിക ജീവിതമായ ദ്വൈതത്തിൽ എല്ലാം ഒന്ന് എന്ന അദ്വൈതത്തിലെ അവസ്ഥ  പലതായി പലതിന് വേണ്ടിയായി മാറുന്നു അല്ലെ?
5  ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്?
ഉത്തരം - ദ്വൈതം അദ്വൈതം എന്നിവ ശരിക്കും മനസ്സിലാക്കണം ദ്വൈതം പറയുമ്പോൾ അതിനിടയിൽ അദ്വൈത സങ്കൽപ്പം കൊണ്ട് വരരുത് എന്ന് ഓർമ്മിപ്പിക്കാൻ
6 അപ്പോൾ അദ്വൈതം എപ്പോഴാണ് പറയേണ്ടത് ?
ഉത്തരം     ഈശ്വരൻ എന്ത് എന്ന് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ സൃഷ്ടിക്ക് മുൻപും പ്രളയത്തിന് ശേഷവും അദ്വൈതം മാത്രം അതായത് ഏകം 'സൃഷ്ടി തുടങ്ങി പ്രളയം വരെ മൈതം വിശിഷ്ടാദ്വൈതം എന്നിവ
7  അപ്പോൾ അദ്വൈതം ഒരു സങ്കൽപ്പം മാത്രമാണ് അല്ലേ?
ഉത്തരം    ഒരു ആറ്റത്തെ വിഭജിക്കാം എന്ന ശാസ്ത്രവാക്യവും സങ്കല്ലമല്ലേ? ഒരാറ്റത്തെ മാത്രമായി എങ്ങിനെ വിഭജിക്കും? അങ്ങിനെ ആറ്റത്തെ വിഭജിക്കണമെങ്കിൽ ആറ്റത്തിലൂടെ അതിശക്തമായി ഊർജ്ജം കടത്തി വിടണ്ടേ? അപ്പോൾ ആ പ്രദേശം മുഴുവൻ നശിക്കില്ലേ? പരിസരത്തിന് ഒരു കേടും സംഭവിക്കാതെ ഒരു ആറ്റത്തെ മാത്രമായി എങ്ങിനെ വിഭജിക്കും? ചിന്തിക്കുക
പോസ്റ്റ് ചെയ്തത് Unknown ല്‍ 1:22 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 26, ശനിയാഴ്‌ച

 ശ്രീമദ് ഭാഗവതം 72 ആം ദിവസം മാഹാത്മ്യം അദ്ധ്യായം - 3 ശ്ലോകം 46 Date 26/3/2016

സത്യേന ബ്രഹ്മചാര്യേണ സർവദാ ശ്രവണം മതം
അശ ക്യത്വാത് കലൗ ബോധ്യോ വിശേഷോ fത്ര ശുകാ ജ്ഞയാ
            അർത്ഥം
സാധാരണ നിലയിൽ സത്യവ്രതത്തോടെയും ബ്രഹ്മചര്യത്തോടെയും ഇന്ദ്രിയ ജയം കൈവരിച്ചും 'ദീക്ഷയോടെയുമാണ് ഭാഗവത ശ്രവണം നടത്തേണ്ടത്  എന്നാൽ കലിയുഗത്തിൽ ഈ നിബന്ധനകൾ നടപ്പാക്കാൻ പ്രയാസം ആയതിനാൽ സൗകര്യം കിട്ടുമ്പോൾ ശ്രവിക്കാം
47
മനോവൃത്തി ജയശ്ചൈവ നിയമാചരണം തഥാ
ദീക്ഷാം കർത്തു മശ ക്യത്വാത് സപ്താഹ ശ്രവണം മതം
                 അർത്ഥം
മനോവൃത്തിയെ ജയിക്കുക നിയമങ്ങൾ അനുഷ്ഠിക്കുക ദീക്ഷ കൈവരിക്കുക ഇതൊക്കെ പ്രയാസമുള്ളതാകയാൽ സപ്താഹ ശ്രവണമാണ് അനുയോജ്യം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു 
u8
ശ്രദ്ധാത: ശ്രവണേ നിത്യം മാഘേ താവ ദ്ധിയത് ഫലം
തത്ഫലം ശുക ദേവേന സപ്താഹ ശ്രവണേ കൃതം
               അർത്ഥം
മാഘമാസത്തിൽ നിത്യേന ശ്രദ്ധയോടെ ഭാഗവതം കേട്ടാലുള്ള ഫലം സപ്താഹം എപ്പോഴാണെങ്കിലും കേട്ടാലും സിദ്ധിക്കുമെന്നാണ് ശുകമഹർഷി പറഞ്ഞിട്ടുള്ളത്
                 വ്യഖ്യാനം
മാഘമാസം അതായത് ധനു - മകരം (ദക്ഷിണായന ഉത്തരായണ സന്ധ്യ,)  ഭാഗവതം കേട്ടാൽ വളരെ വിശേഷമാണ് പക്ഷെ ഏതു സമയത്ത് കേട്ടാലും മാഘമാസത്തിൽ കേട്ട ഫലം ലഭിക്കും എന്ന് ശ്രീശുകമഹർഷി പറഞ്ഞിട്ടുണ്ട് ഉത്തരായണ - ദക്ഷിണായന സന്ധ്യയിൽ രാമായണം | നമ്മൾ വായിക്കാറുണ്ടല്ലോ കർക്കിടകത്തിലാണ് തുടങ്ങുന്നത് എന്ന് മാത്രം അതായത് ദക്ഷിണായനത്തിൽ ശ്രാവണത്തിൽ ആണ് ഭാഗവത തത്വ പ്രകാരം രാമായണം പാരായണം ചെയ്യേണ്ടത് - ഇവിടെ സ്വാഭാവികമായും ഒരു സംശയം തോന്നാം ഭാഗവതം രചിക്കപ്പെട്ട കാലത്ത് ശകവർഷം ആരംഭിച്ചിട്ടില്ലല്ലോ പിന്നെങ്ങിനെ മാഘമാസത്തിൽ ശ്രവണം ഉത്തമം എന്ന് പറയും? സപ്തർഷി നക്ഷത്ര സമൂഹത്തിന്റെ ഗമനം ആധാരമാക്കിയാണ് പണ്ട് കാലനിർണ്ണയം നടത്തി,,യിരുന്നത് അതിൻ പ്രകാരം നിശ്ചയിച്ച സമയം പിൽക്കാലത്ത് ശകവർഷം ആരംഭിച്ചപ്പോൾ മാഘമാസമായി അതായത് ഭാഗവത മാഹാത്മ്യത്തിലെ ചി.ല ശ്ലോകങ്ങൾ പിൽക്കാലത്ത് ചേർക്കപ്പെട്ടവയാണ് എന്ന് സാരം
പോസ്റ്റ് ചെയ്തത് Unknown ല്‍ 7:36 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വിവേകചൂഡാമണി ശ്ലോകം 28 Date 26/3/2016

അഹങ്കാരാദി 'ദേ ഹാന്താൻ ബന്ധാന ജ്ഞാന കൽപ്പിക്കാൻ
സ്വസ്വരൂപാവബോധേന മോക് തു മിച്ഛാ മുമുക്ഷു താ
          അർത്ഥം
ആത്മ സ്വരൂപ ബോധം കൊണ്ട് അഹംകാരം മുതൽ ദേഹം വരെയുള്ള അജ്ഞാന കൽപ്പിതങ്ങളായ ബന്ധങ്ങളിൽ നിന്നും മോചനം നേടുവാനുള്ള ഇച്ഛയാണ് മുമുക്ഷു താ
29
മന്ദ മദ്ധ്യമ രൂപാ പി വൈരാഗ്യേണ ശ മാ ദിനാ
പ്രസാദേന ഗുരോ സ്സേ യം പ്രവൃദ്ധാ സൂയ തേ ഫലം
          അർത്ഥം
മോക്ഷേച്ഛ മന്ദ മോ മദ്ധ്യ രൂപ മോ ആണെങ്കിൽ ത്തന്നെയും വൈരാഗ്യം കൊണ്ടും ശമാദികൾ കൊണ്ടും ഗുരുകൃപ കൊണ്ടും അത് തീ വ്രമായാൽ ഫലദായകമാകും


             വിശദീകരണം

           






മന്ദം മദ്ധ്യമം പ്രവൃദ്ധം എന്നിങ്ങനെ മോക്ഷേച്ഛ 3 വിധം ഉണ്ടു് ശാസ്ത്രാദികൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആഗ്രഹം അത് മന്ദം. ജീവിതത്തിലെ പ്രതികൂല ഘടകങ്ങൾ അനുഭവിച്ച് മടുത്ത് എല്ലാറ്റിനോടും വിരക്തി തോന്നി ആത്മവിചാരത്തിനായി ഗുരുവിനെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന ഇച്ഛ മദ്ധ്യമം  തീ (വമായ വിഷയവൈരാഗ്യം വന്ന് മനശ്ശാന്തി ഉണ്ടാവുകയും ഗുരുവിന്റെ അനുഗ്ര ഹം കിട്ടുകയും ചെയ്യുമ്പോൾ മോക്ഷ മല്ലാതെ മറ്റൊന്നും ഇച്ഛിക്കുകയില്ല അപ്പോൾ ഉള്ള അവസ്ഥ ആണ് പ്രവൃദ്ധം 
പോസ്റ്റ് ചെയ്തത് Unknown ല്‍ 3:50 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാ പഠനം 297 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്രഹ്മ യോഗം ശ്ലോകം 9 Date 26/3/2016

കവിം പുരാണ മനുശാസിതാരം
അണോ രണീയാംസ് മനുസ്മരേ ദ്യ:
സർവ്വസ്യ ധാതാരമ ചിന്ത്യരൂപം
ആദിത്യവർണ്ണം തമസ: പരസ്താത്
           അർത്ഥം
ആരാണോ കവിയും സർവ്വജ്ഞനും പുരാണനും/ കാലാതീതനും ലോക നിയന്താവും അണുവിനേക്കാൾ അണുവും എല്ലാറ്റിനേയും താങ്ങി നിർത്തുന്നവനും അചിന്ത്യരൂപനും സൂര്യനേപ്പോലെ ജ്യോതിർമയനും തമസ്സിന്നതീതമായി നിലകൊള്ളുന്നവനുമായ പരംപൊരുളിനെ നിരന്തരമായി ധ്യാനിക്കുന്നത്?''''''''
10
പ്രയാണ കാലേ മനസാ ചലേ ന
ഭക്ത്യാ യുക്തോ യോഗ ബലേന ചൈവ
ഭ്രൂവോ ർ മദ്ധ്യേ പ്രാണ മാ വേശ്യ സമ്യക്
സ തം പരം പുരുഷ മുപൈ തി ദിവ്യം
                  അർത്ഥം
മരണസമയത്തും ഭക്തിയോട് കൂടിയവനായി അഭ്യാസ ബലം നിമിത്തം ഇളക്കമില്ലാത്തതായ ഏകാഗ്രമായ മനസ്സ് കൊണ്ട് പ്രാണനെ ഭ്രൂമദ്ധ്യത്തിൽ വേണ്ടുംവണ്ണം നിർത്തിയിട്ട് ആരാണോ പരമപുരുഷനെ ധ്യാനിക്കുന്നത് അവൻ ആ പ്രകാശ സ്വരൂപിയായ പരമപുരുഷനെ ത്തന്നെ പ്രാപിക്കുന്നു
                വിശദീകരണം
വാക്യാർത്ഥം മാത്രം കണക്കിൽ എടുത്തു കൊണ്ട് ഈ ശ്ലോകത്തെ പലരും തെറ്റായി ധരിക്കാറുണ്ട് എന്ന് പിൻമയാനന്ദ സ്വാമികൾ പറയുന്നു    അന്യമായ മറ്റൊന്നിനേയും ചിന്തിക്കാതെ ചിത്തത്തെ പരമാത്മാവിൽ ഏകാഗ്രമായി ലയിപ്പിക്കുക അതാണ് ഇവിടെ പറയുന്നത് അതിനാൽ പ്രയാണ കാലം അഥവാ മരണസമയം എന്നതിന് അഹന്തയുടെ മരണവേള എന്ന് അർത്ഥം ധരിക്കണം അല്ലാതെ ജീവൻ വേർപെടുന്ന മരണമല്ല ഇവിടെ ഉദ്ദേശിച്ചത് എന്നും അദ്ദേഹം പറയുന്നു
          ഭക്തിയാൽ - ധ്യാനത്താൽ - അനുഭവങ്ങളാൽ ഒക്കെ ഒരു മനുഷ്യന്റെ ഉള്ളിലെ അഹന്ത നശിക്കും അപ്പോൾ അന്ത:കരണം പ്രശാന്തമാകും അപ്പോൾ ഇളകാത്ത മനസ്സ് കൊണ്ട് ഒരു യോഗി ചെയ്യേണ്ട കാര്യമാണ് ഇവിടെ പറയുന്നത് അഹന്ത നശിച്ചാൽ ത്തന്നെ യോഗിയായി  ഇവിടെ ഭക്തി എന്താണെന്ന് പറയുന്നു  ദിവ്യവും പാവനവും ആയ ഒരു വേദിയിൽ ശ്രദ്ധാപൂർവ്വം അതായത് ആചാര്യ വചനങ്ങളിൽ വിശ്വസിച്ചു കൊണ്ട് അർപ്പിക്കപ്പെടുന്ന നിസ്വാർത്ഥവും നിരുപാധികവും ആയ ശുദ്ധ സ്നേ ഹ മത്രേ ഭക്തി'  സ്നേഹഭാജനവുമായി തന്മയീഭവിക്കുക എന്നതാണ് സ്നേഹത്തിന്റെ സ്വരൂപം ഇരുവരേയും ശാരീരികമായും മാനസികമായും ഒന്നാക്കി നിർത്തുന്ന ഉത്കൃഷ്ടമായ വികാരമാണ് പ്രേമം. അത് പോലെ ഭക്തൻ ഭഗവാനുമായി ലയിച്ച് ഒന്നായിത്തീരുന്ന അവസ്ഥ അതായത് ജീവപര യോരൈക്യം സാധിക്കുന്നത് ഇത്തരത്തിലാണ് അതായത് ഭക്തിയിലൂടെ   ആയതിനാൽ ഏതു വിധത്തിലുള്ള സാധനകളുടെയും മുഖ്യമായ മാർഗം' അഥവാ അടിസ്ഥാനം ഭക്തി തന്നെ


പോസ്റ്റ് ചെയ്തത് Unknown ല്‍ 12:29 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 25, വെള്ളിയാഴ്‌ച

വിധിയുടെ നിഗൂഡ ഭാവങ്ങൾ

         ജനനം ജീവിതം മരണം എന്നിവ സർവ്വ ചരാചരങ്ങൾക്കും വിധിക്കപ്പെട്ടതാണ് ഈ സത്യത്തെ ആധാരമാക്കി വേണം ചിരംജീവി എന്ന അവസ്ഥയെ വ്യാഖ്യാനിക്കാൻ മരണം എന്ന് പറയുന്നത് നിലവിലുള്ള ശരീരനാശമാണ് ഞാൻ എന്ന പരമാത്മാവ് തന്നെ ജീവാത്മാവായി മാറിയ ആ അവസ്ഥ നിത്യമാണ് അതായത് എനിക്ക് മരണമില്ല
       ജനനം പൂർവജന്മ കർമ്മത്തിന് അനുസരിച്ചും വരാൻ പോകുന്ന ജന്മത്തിലെ വ്യക്തിത്വം അനുസരിച്ചും തീരുമാനിക്കപ്പെട്ടവയാണ് - കലിയുഗത്തിൽ 100 വയസ്സ് ആയുസ്സാണ് കല്ലിക്കപ്പെട്ടിരിക്കുന്നത് ഭൂരിഭാഗം ജനങ്ങളും ഇത് പൂർത്തീകരിക്കാറില്ല അങ്ങിനെ വരുമ്പോൾ അടുത്ത ജന്മം ഉപജമമായിരിക്കും 70 വയസ്സിൽ ഒരാൾ മരിച്ചാൽ ബാക്കി 30 വർഷത്തേക്ക് ഉപജന്മം എടുക്കേണ്ടി വരും അങ്ങിനെയാണ് അകാല മരണം നമ്മൾ കാണുന്നത് 30 വയസ്സിൽ രോഗം മൂലമോ അപകടം മൂലമോ ഒരാൾ മരിച്ചാൽ പുർവ്വജന്മത്തിലെ 100 എന്ന അവസ്ഥ ആജന്മത്തിൽ പൂർത്തിയാക്കിയിട്ടില്ല എന്നും പുത്ര ദുഖം അനുഭവിക്കാൻ അർഹത ഉള്ള ദമ്പതിമാർക്കാണ് അയാൾ വന്നു പിറന്നത് എന്നും അനുമാനിക്കാം
       അപ്പോൾ അതിനാവശ്യമായ സ്വഭാവവും സാഹചര്യവും അയാൾക്ക് ഉണ്ടായിരിക്കും' മരണം നമുക്ക് ദുഖത്തെ പ്രദാനം ചെയ്യുന്നുവെങ്കിലും അത് യഥാർത്ഥ അജ്ഞതയാണ് കാരണം മരിച്ചു എന്ന് നമ്മൾ കരുതുതുന്ന വ്യക്തി രൂപവും നാമവും അഹന്തയും ഉപേക്ഷിച്ചിട്ടേ ഉള്ളു അയാളിലെ ഞാൻ എന്ന ആത്മാവ് ഒരിക്കലും മരിക്കന്നില്ല ഈ യാഥാർത്ഥ്യം നമ്മെ ബോധിപ്പിക്കാനാണ് വിവിധ ധ്യാനാദി മുറകളും മറ്റും ഋഷിമാർ നമുക്ക് നൽകിയിട്ടുള്ളത് അത് മനസ്സിലാക്കാത്തതിനാൽ ആണ് അത് ശരിയല്ല ഇത് ശരിയല്ല എന്നൊക്കെ നമ്മൾ അജ്ഞാനം നിമിത്തം വിളിച്ചു പറയുന്നത് - ചിന്തിക്കുക
പോസ്റ്റ് ചെയ്തത് Unknown ല്‍ 11:08 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ചോദ്യവും     ഉത്തരവും

നിര്‍മ്മല  --സര്‍ ഞാന്‍  ഒരു   കമണ്ട്  കണ്ടു   സാറിന്‍റെ  ഒരു   പോസ്ടിന്  അത്  ഇതാണ്
Kishore Neyyan നിങ്ങക്കു തെറ്റി പ്രകാശവും താപവും ഇല്ലെങ്കിലും അഗ്നി ഉണ്ടായിരിക്കും അഗ്നി ചലിക്കുബോഴാണ് പ്രകാശം കാണുന്നത്, ഇലക്ട്രോൺ എന്ന അഗ്നി ലോഹങ്ങളിൽ ഉണ്ട് പക്ഷെ പ്രകടമാകാൻ ചലനം ആവശ്യമാണ്.അതിൻെറ ചലനമാണ് പ്രകാശവും താപവുമായി കാണുന്നത്.ഇലക്ട്രോൺ പഞ്ചാഗ്നിയിൽ ഒന്ന് മാത്രമാകുന്നു.
Like · Reply · 10 mins
Tuvvur Krishna Kumar CP

Write a comment...

ഇതിനൊരു   മറുപടി   എന്താണ് ?

മറുപടി
അഗ്നിയുടെ സ്വഭാവം ആണ് ചൂടും പ്രകാശവും അത് രണ്ടും ഇല്ലെങ്കിൽ അതിനെ അഗ്നി എന്ന് എങ്ങിനെ പറയും? എന്താണ് അങ്ങേര് ഇങ്ങിനെ പറയുന്നത് എന്ന് മനസ്സിലായില്ല നമ്മുടെ കൈ കൂട്ടി ഉരച്ചാൽ ചൂട് ഉണ്ടാകുന്നു അവിടെ അഗ്നിയുടെ സാമീപ്യം ഉണ്ട് നമ്മുടെ ഉള്ളിൽ ഉള്ള അഗ്നി- ജo രാഗ്നി' -
       രണ്ടു വസ്തുക്കൾ തമ്മിൽ ഘർഷണം ഉണ്ടാകുമ്പോൾ അഗ്നി സ്ഫുലിംഗങ്ങൾ ഉണ്ടാകാറുണ്ടല്ലോ! മിന്നൽ പിണർ ഉണ്ടെങ്കിൽ പ്രകാശം ഉണെന്ന് വ്യക്തമല്ലേ? ആമിന്നൽ പിണർ പ്രകാശമല്ലേ? അവിടെ ചൂടും ഉണ്ടാകും - നമ്മുടെ അനുഭവം മുന്നിൽ ഉണ്ടാകുമ്പോൾ വേറെ ശാസ്ത്രം തേടി പോകുന്നതെന്തിന്? അഗ്നി ഇല്ലാതെ ചൂടും പ്രകാശവും ഉണ്ടാകില്ല അഥവാ ചൂടും പ്രകാശവും ഉണ്ടെങ്കിൽ പ്രത്യക്ഷമായോ പരോക്ഷമായോ അഗ്നിയുടെ സാമീപ്യം ഉണ്ട് ജലത്തിലും അഗ്നി ഒളിച്ചിരിക്കുന്നു അതിനാലാണ് കൂറ്റൻ തിരമാലകൾ തമ്മിൽ ഘർഷണം ഉണ്ടാകുമ്പോൾ മിന്നൽ പിണർ ഉണ്ടാകാറുണ്ട് എന്ന് ശാസ്ത്രജ്ഞർ പറയുന്നത് ഓക് സിജൻ കത്താൻ സഹായിക്കുന്നു ഹൈഡ്രജൻ കത്തുകയും ചെയ്യുന്നു ഇത് രണ്ടും കൂടിയാൽ ജലവും ആകുന്നു അതിനാലാണ് ജലത്തിൽ അഗ്നി ഒളിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞത്

പോസ്റ്റ് ചെയ്തത് Unknown ല്‍ 8:10 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാപഠനം 296 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്രഹ്മ യോഗം ശ്ലോകം 7 Date 25/3/2016

തസ്മാത് സർവ്വേ ഷൂ കാലേ ഷുമാ മനുസ്മരയുദ്ധ്യ ച
മയ്യർപ്പിത മനോബുദ്ധി: മാമേ വൈഷ്യസ്യ സംശയ:
                    അർത്ഥം
അതിനാൽ എല്ലാ സമയവും എന്നെ സ്മരിക്കൂ യുദ്ധവും ചെയ്തോളൂ' എന്നിൽ മനസ്സും ബുദ്ധിയും അർപ്പിച്ചാൽ എന്നെത്തന്നെ നീ പ്രാപിക്കും സംശയം വേണ്ടാ
8
അഭ്യാസ യോഗയുക്തേന ചേതസാ നാ ന്യഗാമി നാ
പരമം പുരുഷം ദിവ്യം യാതി പാർത്ഥാനു ചിന്തയൻ
                            അർത്ഥം
ഹേ അർജ്ജു നാ! നിരന്തര പരിശീലന ഫലമായി ഏകാഗ്രമായ ;അന്യ വിഷയങ്ങളിലേക്ക് പോകാതെ മനസ്സ് കൊണ്ട് ധ്യാനിച്ച് ധ്യാനിച്ച് പ്രകാശരൂപനായ പരമപു രുഷനെ പ്രാപിക്കുന്നു

വിശദീകരണം
      മരണം എന്ന അവസ്ഥയിൽ ശരീരനാശം മാത്രമല്ല അഹന്താ നാശമെന്നും ധരിക്കേണ്ടതാണ് ധ്യാനാഭ്യാസം വഴി സാധകർ ആത്മതത്ത്വം സാക്ഷാത്കരിക്കുമ്പോൾ ദേഹാ ഭിമാനം ഇല്ലാതാകും അതായത് ഈ ശരീര നാമങ്ങളോട് കൂടിയതാണ് ഞാൻ എന്ന ചിന്ത ഇല്ലാതാകും ഇതാണ് അഹന്തയുടെ മരണം എന്ന് പറയുന്നത് അപ്പോൾ ശരീരം നശിക്കുമ്പോൾ ഞാൻ എന്ന അഹന്തയും ഇല്ലാതാകുമല്ലോ !ശരിക്കും ജീവിച്ചിരിക്കുമ്പോൾത്തന്നെ ധ്യാനത്തിലൂടെ അഹന്ത ഇല്ലാതാകേണ്ടതാണ്
        എന്നെത്തന്നെ ധ്യാനിച്ച് മനസ്സ് വേറെ വിഷയങ്ങളിലേക്ക് കടക്കാതെ നിയോഗിക്കപ്പെട്ട കർമ്മം ചെയ്ത് തീർക്കാനാണ് ഭഗവാൻ പറയുന്നത് അതാണ് യുദ്ധവും ചെയ്യുക എന്ന് പറഞ്ഞത്
പോസ്റ്റ് ചെയ്തത് Unknown ല്‍ 5:49 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ആത്മാവും ജീവനും 25/3/2016

         ഏവർക്കും വ്യക്തത ഇല്ലാത്ത ഒന്നാണ് ആത്മാവും ജീവനും തമ്മിലുള്ള ബന്ധം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം അഗ്നിയും ചൂടും പ്രകാശവും വേറെ വേറെ ആണ് എന്നാൽ പ്രകാശവും ചൂടും ഇല്ലാതെ അഗ്നിക്ക് നില നിൽപ്പില്ല അതേപോലെ അഗ്നിയല്ലാതെ ചുടിനും പ്രകാശത്തിനും നിലനിൽപ്പ് ഇല്ല അപ്പോൾ അഗ്നി എന്ന് പറയുമ്പോൾ പ്രകാശവും ചൂടും ഒപ്പം ഉണ്ടെന്ന് കരുതണം അതേപോലെ ചൂട് പ്രകാശം എന്നിവ പറയുമ്പോൾ അഗ്നിയുടെ സാമീപ്യം ഉണ്ടെന്നും ധരിക്കണം
         ജീവന്റെ ലക്ഷണം ചലനമാണ്  ബ്രഹ്മാണ്ഡത്തിന്റെ സൂഷ്മമായ രൂപമാണ് പിണ്ഡാണ്ഡം എന്ന മനുഷ്യ ശരീരം ജീവനോട് കൂടി നിൽക്കുന്ന ആത്മാവിന്റ രൂപം അഥവാ സ്വഭാവം ജ്ഞാനമാണ് ആജ്ഞാനത്തിന്റെ ലക്ഷണം ബുദ്ധിയാണ് ആ ബുദ്ധിയുടെ പ്രകടനത്തിന്നാധാരം ബോധമാണ്
       പ്രവർത്തിക്കാനും അനുഭവിക്കാനും ബോധം വേണം കൃത്രിമമായി ബോധത്തെ അകറ്റിയാണ് ശസ്തക്രിയ ചെയ്യുന്നത് പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ആ പരമാത്മാവ് എന്ന ബ്രഹ്മം എന്ന ഈശ്വരൻ നിർഗുണ പരബ്രഹ്മം എന്ന് അറിയപ്പെടുന്നു  ചലിക്കണമെങ്കിൽ Space വേണം പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുമ്പോൾ എവിടെക്ക് ചലിക്കും?Spaee വേണ്ടേ? ആയനിനാൽ ചലനം എന്ന ജീവഭാവം പരമാത്മാവ് പ്രകടിപ്പിക്കുന്നില്ല അതിനാൽ ചലനം വ്യവഹാരം എന്നീ ഗുണങ്ങൾ പ്രത്യക്ഷമായി പ്രകടമാക്കാത്തതിനാൽ ആണ് നിർഗ്ഗുണ പരബ്രഹ്മം എന്ന് പറയുന്നത്  എന്നാൽ പിണ്ഡാണ്ഡത്തിൽ ചലന സ്വഭാവം ജ്ഞാനേന്ദ്രിയം വഴി വിഷയങ്ങളെ സ്വീകരിച്ച് കർമ്മേന്ദ്രിയം വഴി നടപ്പാക്കുന്നു
          ജലം എ പ്രകാരമാണോ വിവിധ പാനീയങ്ങളായി മാറുന്നത് അതേ പോലെ പരമാത്മാവ് വിവിധ ജീവാത്മാക്കൾ ആയി പരിണമിക്കുന്നു   ഇതാണ്  അദ്വൈതം ഈ അദ്വൈതം തന്നെയാണ് സൃഷ്ടി തുടങ്ങുമ്പോൾ ദ്വൈതമായും വിശിഷ്ടാദ്വൈതമായും ദ്വൈതാ ദ്വൈതമായും നിരീശ്വരവാദമായും പരിണമിക്കുന്നത് - അദ്വൈതത്തിലേക്ക് മടങ്ങി വരാനുള്ള വഴികളാണ് മറ്റുള്ളവ ആയതിനാൽ ആത്യന്തികമായി സൃഷ്ടിക്ക് മുമ്പും പ്രളയത്തിന് ശേഷവും  ആ ഏകം അതായത് അദ്വൈതം മാത്രമേ ഉള്ളൂ  അത് മാത്രമാണ് ഉൺമയായിട്ടുള്ളത്
പോസ്റ്റ് ചെയ്തത് Unknown ല്‍ 12:22 AM 1 അഭിപ്രായം:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 24, വ്യാഴാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം 26 Date 25/3/20 16

ശാസ്ത്രസ്യ ഗുരു വാക്യ സ്യ സത്യബുദ്ധ്യാ വ ധാരണാ
സാ ശ്രദ്ധാ കഥിതാ സദ്ഭിർ യയാ വസ്തു പലഭ്യതേ
        അർത്ഥം
വേദാന്തവാക്യവും ഗുരുവാക്യവും സത്യമാകുന്നു എന്ന ദൃഢബോധത്തെയാണ് സജ്ജനങ്ങൾ ശ്രദ്ധ എന്ന് പറയുന്നത് ഈ ശ്രദ്ധ ഉണ്ടായാൽ മാത്രമേ സത്യ വസ്തുവിനെ പ്രാപിക്കാൻ സാധിക്കൂ
27
സ മ്യഗാ സ്ഥാപനം ബുദ്ധേ: ശുദ്ധേ ബ്രഹ്മണി സർവ്വദാ
തത്സമാധാന മാത്യുക്തം ന തു ചിത്തസ്യ ലാലനം
                അർത്ഥം
നിർഗ്ഗുണ പരബ്രഹ്മത്തിൽ നിരന്തരം ബുദ്ധിയെ ഉറപ്പിച്ചു നിർത്തുന്നതിനെ സമാധാനം എന്നു പറയുന്നു അല്ലാതെ മനസ്സിന്റെ യഥേഷ്ടമുള്ള വിഷയ സഞ്ചാരണമല്ല സമാധാനം
          വിശദീകരണം
ഗുരു വാക്യത്തിലുള്ള വിശ്വാസം സത്യദർശനത്തിന് അത്യാവശ്യമാണ് ഇന്ന് പലരും വ്യാസന് തെറ്റ് പറ്റിയിട്ടുണ്ട് ജഗദ് ഗുരു ശങ്കരാചാര്യർക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് ആദ്യമേ തന്നെ ഗുരുത്വക്കേട് സമ്പാദിക്കുകയാണ് പതിവ് ആയതിനാൽ തന്നെ ഇവർക്കൊന്നും സത്യം ഒരിക്കലും അറിയാൻ സാധിക്കുന്നുമില്ല   സജ്ജനങ്ങൾക്ക് മാത്രമേ സത്യദർശനം സാദ്ധ്യമാകുകയുള്ളു കാരണം അവർ ശ്രദ്ധയുള്ളവരാണ് അതായത് ഗുരു വചനങ്ങളിൽ വിശ്വാസമുള്ളവരാണ് ഗൌതമന്റെ ന്യായ ശാസ്ത്രത്തിൽ സത്യം കണ്ടു പിടിക്കാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ്   ആപ്തവാക്യം ഈ ആപ്തവാക്യം ഗുരു' വചനം തന്നെയാണ്  സാക്ഷാൽ പരബ്രഹ്മത്തിൽ ബുദ്ധിയെ ഉറപ്പിച്ചു നിർത്തുന്ന അവസ്ഥയാണ് സമാധാനം
പോസ്റ്റ് ചെയ്തത് Unknown ല്‍ 9:25 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാ പഠനം 295-ആം ദിവസം അദ്ധ്യായം 8 ശ്ലോകം 5 Date24/3/2016

അന്തകാലേ ച മാമേവ സ്മരൻ മുക്ത്വാ കളേബരം
യ: പ്രയാതി സ മദ്ഭാവം യാതി നാ സ്ത്യ ത്ര സംശയ:

അർത്ഥം
      ആരാണോ മരണസമയത്തും എന്നെത്തന്നെ സ്മരിച്ചു കൊണ്ട് ദേഹം വിട്ടു പോകുന്നത്? അവൻ എന്റെ അവസ്ഥയെ പ്രാപിക്കുന്നു എന്നിൽ ലയിക്കുന്നു ഇതിൽ സംശയമില്ല
6
യം യം വാപി സ്മരൻ ഭാവം ത്യജത്യന്തേ കളേബരം
തം തമേ വൈതി കൗന്തേയ സദാ തദ്ഭാവ ഭാവിതം

അർത്ഥം
         അർജ്ജു നാ, അവസാന കാലത്ത് (മരണ വേളയിൽ) ഏത് ഭാവത്തെ സ്മരിച്ചു കൊണ്ടാണോ ദേഹം വിടുന്നത്? എപ്പോഴും അതിനെ കുറിച്ചുള്ള ഭാവന ഹേതുവായി അതിനെത്തന്നെ പ്രാപിക്കുന്നു
               :     ''
                                വിശദീകരണം
ഏവരും ശ്രദ്ധിക്കേണ്ട 2 ശ്ലോകങ്ങൾ ആണിവ മരണസമയത്ത് എന്നെത്തന്നെ സ്മരിച്ച് കൊണ്ട് ദേഹി ദേഹം വിട്ടു പോയാൽ എന്റെ അവസ്ഥയെ പ്രാപിക്കും എന്ന് ആദ്യം പറഞ്ഞു  പിന്നെപ്പറയുന്നു മരണസമയത്ത് എത് ഭാവത്തെ സ്മരിച്ചു കൊണണോ ദേഹി ഈ ദേഹം വിട്ടു പോകുന്നത്? പിന്നെ ആ ഭാവം ലഭിക്കും എന്ന് പറഞ്ഞിരിക്കുന്നു ഒരു ധനവാനായി സകല ഭൗതിക മായ സുഖഭോഗങ്ങളും അനുഭവിച്ച് പിന്നെ എപ്പോഴെങ്കിലും ഉള്ള ജന്മത്തിൽ മാത്രം മതി മോക്ഷം എന്നാണ് ചിന്തിക്കുന്നത് എങ്കിൽ അതിന് അനുസരിച്ച ജീവിതം ലഭിക്കും അപ്പോൾ ഭക്തിയോടെ ഇഷ്ടപ്പെട്ട ഒരു ജന്മത്തിനായി പ്രാർത്ഥിക്കുകയും മരണസമയത്ത് അത് ഓർത്ത് കൊണ്ടിരിക്കയും ചെയ്താൽ തീർച്ചയായും ആഗ്രഹം സഫലമാകും പക്ഷെ സത്തായി ധർമ്മങ്ങൾ എല്ലാം ഈ ജ'ന്മത്തിൽ ഉള്ളത്
         അനുഷ്ടിക്കയും വേണം  ഉത്തമമായത് സാലോ ക്യ ഭാവനയാണെന്ന് മാത്രം'
പോസ്റ്റ് ചെയ്തത് Unknown ല്‍ 5:49 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ശ്രീമദ് ഭാഗവതം 70 -ആം ദിവസം മാഹാത്മ്യം അദ്ധ്യായം 3 ശ്ലോകം 41 Date 24/3/2016

ഹേമ സിംഹ യൂതം ചൈത ദ്വൈഷ്ണവായദ ദാതി ച
കൃഷ്ണേന സഹ സായൂജ്യം സ പുമാൻ ലഭതേ ധ്രുവം
അർത്ഥം
          സ്വർണ്ണ നിർമ്മിതമായ സിംഹാസനത്തിൽ ഭാഗവത ഗ്രന്ഥം വെച്ച് വിഷ്ണു ഭക്തന് ദാനം ചെയ്യുന്ന പക്ഷം ആദാതാവിന് സായൂജ്യം ലഭിക്കുമെന്നതിൽ സംശയമില്ല
42
ആജന്മ മാത്ര മ പി യേന ശ േ oന കിംചി -
ച്ചിത്തം വിധാത ശുകശാസ്ത്ര കഥാ ന പീതാ
ചാ ണ്ഡാല വച്ച ഖര വദ് ബത തേന നീ തം
മിഥ്യാ സ്വജന്മ ജനനീ ജനി ദുഃഖഭാജാ
അർത്ഥം
           ദുർവിചാരത്താലോ ശഠത്വത്താലോ ജീവിതത്തിലൊരിക്കലെങ്കിലും ശ്രദ്ധയോടെ ഭാഗവത കഥ കർണ്ണങ്ങളിലൂടെ പാനം ചെയ്യാത്തവന്റെ ജന്മം ചണ്ഡാളന്റെ ത് പോലെയും കഴുതയുടെ ത് പോലെയും നിഷ്ഫലമാണ് അങ്ങിനെയുള്ളവന്റെ ജന്മം അമ്മയെക്കൊണ്ട് പ്രസവ വേദന അനുഭവിപ്പിച്ചു എന്ന് മാത്രം
              വിശദീകരണം
ഇവിടെ ഉന്നതമായ ഇരിപ്പിടം എന്നാണ് സിംഹാസനം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് രാജാക്കന്മാർ ഉയർന്ന സ്ഥാനമുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്നതിനാൽ ആ സ്ഥലം സിംഹാസനം എന്നു പറയുന്നു  ഭാഗവത ഗ്രന്ഥം എവിടെയാണോ ഇരിക്കുന്നത്? ആസ്ഥാനം സിംഹാസനം അപ്പോൾ ഒരു ഭാഗവതം വാങ്ങി അത് ദാനം ചെയ്യാൻ കഴിയാത്തവർ ചുരുങ്ങും ഒരു തളികയിൽ ഒരു മോതിര മോ സ്വർണ്ണം കൊണ്ടുള്ള വല്ല സാധനവും വെച്ച ശേഷം അതിൽ ഭാഗവതവും വെച്ച് ദാനം ചെയ്യുക ഇവിടെ ഭാഗവതം മാത്രം ദാനം ചെയ്താൽ മതി തളികയോ സ്വർണ മോ കൊടുക്കേണ്ടതില്ല ദാനം ചെയ്യുമ്പോൾ ഐശ്വര്യമായിട്ടു വേണം അതിന്റെ പ്രതീകം ആണ് സ്വർണം ദാനം ചെയ്തതിന് ശേഷം സ്വർണ്ണവും തളികയും നമുക്ക് തിരിച്ചെടുക്കാം
        ജീവിതത്തിൽ ഒരിക്കലെങ്കിലും ഭാഗവതം കേൾക്കാത്തവൻ / വായിക്കാത്തവൻ  അമ്മയ്ക്ക് പ്രസ വവേദന അനുഭവിക്കാൻ അവസരം നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ പാഴ്ജന്മം ആണ് എന്ന് പറയുന്നു  നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന അഥവാ വന്നുകൊണ്ടിരിക്കുന്ന ദുരിതങ്ങളെ അകറ്റുവാൻ ഉത്തമമായ മാർഗ്ഗം വ്യാസൻ പറഞ്ഞു തന്നാട്ടും അത് ശ്രദ്ധിക്കാതെ ഭാരതീയ ദിവ്യ ഗ്രന്ഥങ്ങളെ അപമാനിക്കുമ്പോൾ നിർഭാഗ്യവാൻമാർ എന്നല്ലാതെ അവരെക്കുറിച്ച് എന്ത് പറയാൻ?
പോസ്റ്റ് ചെയ്തത് Unknown ല്‍ 4:35 AM 1 അഭിപ്രായം:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 23, ബുധനാഴ്‌ച

അക്ഷരബ്രഹ്മ ഭാഗം

അക്ഷരബ്രഹ്മത്തിൻ ഭാഗമായന്നു ഞാൻ
അക്ഷരമായി ജനിച്ചു പോയി
അക്ഷരമാണു നീ അല്ലാത്ത തീപുരം
അക്ഷരം ക്ഷേത്രജ്ഞനെന്നു സാരം

ബ്രഹ്മാണ്ഡമായൊരാ പിണ്ഡാണ്ഡമാണു നീ
വേദാന്തികൾ മുമ്പു ചൊല്ലിയില്ലേ?
സത്യ   മതെന്നോർത്തു ഞാൻ ചരിച്ചീടവേ
കായം വെടിയാൻ സമയമായി

വർഷങ്ങൾ പാഞ്ഞു പോയ് കായം ചുളിഞ്ഞു പോയ്
ഞാനിപ്പൊഴും ആ പതിനാറുകാരൻ
കാലത്തിനെന്നുമേ ദാക്ഷിണ്യമില്ലെന്ന്
മുന്നേ പല കുറി തോന്നിയ താ

ഓർമ്മകൾ പണ്ടത്തെ മുറ്റം പ്രദക്ഷിണം -
വെയ്ക്കുമ്പോൾ ഞാൻ ചൊന്നതോർത്തു പോയി
എൻ മനം കല്ലായി ത്തീർന്നിരുന്നെങ്കിലെൻ -
കൺകൾ നിറക്കില്ല തീർച്ച കാലം

രാഗമോഹങ്ങൾ നിറഞ്ഞൊരെൻ മാനസം
നിസ്സംഗ ഭാവമായ് ഗീതയാലേ
സാലോ ക്യമെന്നത് കിട്ടും വരെ എന്റെ
അക്ഷര ജന്മം തുടർന്നു പോകും


പോസ്റ്റ് ചെയ്തത് Unknown ല്‍ 6:47 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ആരാണ് പരമശിവൻ?

   സംഹാര സ്വരൂപൻ സൃഷ്ടി കഴിഞ്ഞാൽ സംരക്ഷണം ആവശ്യമാണ് ഒരു നിശ്ചയിക്കപ്പെട്ട കാലയളവ് പൂർത്തിയായാൽ സംഹാരവും അത്യാവശ്യമാണ് ഈ സംഹാരം എങ്ങിനെ നടക്കുന്നു?
അല്ലയോ മനുഷ്യാ! ആദ്യം നിനക്ക് ചിന്തിക്കുവാനുള്ള വക തരാം
1' നിന്റെ കഴുത്തിൽ സംസാര ദൂഖമാകുന്ന കരാളസർപ്പം ചുറ്റിവരിഞ്ഞരിക്കുന്നു - നോക്ക് എന്റെ ക

ഴുത്തിലും സർപ്പം!
2' മനുഷ്യാ നിന്റെ ഈ ശരീരം ഇന്നല്ലെങ്കിൽ നാളെ ചാരമാകാൻ ഉള്ളതാണ് അതിനാൽ ന എന്ന ഞാൻ സദാസമയവും ചുടല ഭസ്മം പൂശിയിരിക്കുന്നു
3 -മനുഷ്യാ നിന്റെ ഈ ശരീരം മൃഗതുല്യമാണ് അത് നിന്നെ ഓർമ്മിപ്പിക്കുവാനായി ഞാൻ സദാ മൃഗത്തോൽ ഉടുത്തിരിക്കുന്നു
4  നിന്റെ ശിരസ്സിലേക്ക് വരുന്നതെല്ലാം ശുദ്ധമായ വിഷയങ്ങൾ ആയിരിക്കണം നിന്നെ അതോർമ്മിപ്പിക്കുവാനായി ഞാൻ സദാ സമയവും പരിശുദ്ധയായ ഗംഗാ നദിയെ ശിരസ്സിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്നു
5  മനുഷ്യാ നിന്റെ ചിന്ത എപ്പോഴും തെളിഞ്ഞതായിരിക്കണം  മനുഷ്യനിൽ ചിന്തയാണ് ആകാശം ചിദാകാശം ആ ചിദാകാശം തെളിഞ്ഞതായിരിക്കണം അത് നിന്നെ ഓർമ്മിപ്പിക്കാൻ ആയി ശിരസ്സിന് മുകളിൽ ഞാൻ ചന്ദ്രക്കല ചൂടുന്നു
6 മരുഷ്യാ ഞാൻ എന്റെ വാസസ്ഥലം ഭൂമി തന്നെയാക്കി കാരണം എന്റെ നി യോഗം സംഹാരവും അടുത്ത സൃഷ്ടിക്കുള്ള പാതയൊരുക്കലുമാണ് ഭൂമിയിൽ എന്റെ സന്ദേശം അനുസരിച്ച് എന്നെ നോക്കി പഠിച്ച് വേണം നീ സത്യലോക പ്രാപ്തിക്കോ വൈകണ്ഠ പ്രാപ്തിക്    ശ്രൻ ആയതിനാൽ മേൽ പറഞ്ഞ സത്യങ്ങൾ എല്ലാം ഉൾക്കൊണ്ട് വേണം ഗീതയും ഭാഗവതവും പഠിക്കാൻ
7 താളം അഥവാ കാലം എന്റെ നൃത്തച്ചുവടിൽ നിന്ന് ആരംഭിച്ചു ഞാൻ നൃത്തം ചെയ്യാൻ ആരംഭിച്ചപ്പോൾ ഥൈ  എന്ന ശബ്ദത്തോടെ കാൽ വെച്ചപ്പോൾ കാലിൽ നിന്നും ചിലമ്പ് ഊർന്ന് മേലോട്ട് പൊങ്ങി അത് താഴെ വീ ണ് ഭൂമിക്ക് വല്ല അപകടവും സംഭവിക്കുമോ എന്ന് ശങ്കിച്ച ഞാൻ അതിനെ ശിരസ്സ് കൊണ്ടും തോൾകൊണ്ടും കൈമുട്ടു കൊണ്ടും തട്ടിത്തട്ടി വേഗത കാച്ച് നിലത്തിട്ടു അപ്പോൾ ഉണ്ടായ ശബ്ദ മാ ണ്    ത ദ്ധി ത്തോം നം   ആദ്യത്തെ താള മാത്രകൾ അതാണ് തുടർന്ന് വരുന്ന എല്ലാ താളങ്ങൾക്കും ആധാരം ഈ ശബ്ദം തന്നെ
       ഇന്നും മൃദംഗം പഠിക്കുന്ന കുട്ടികൾ തുടങ്ങുമ്പോൾ വായിക്കുന്ന ആദ്യ പാഠമാണ്     ത ദ്ധി ത്തോം നം



പോസ്റ്റ് ചെയ്തത് Unknown ല്‍ 2:41 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 21, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം 291 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 27 Date 20/3/2016

ഇച്ഛാ ദ്വേഷ സമുത്ഥേന ദ്വന്ദ്വ മോഹേന ഭാരത
സർവ്വ ഭൂതാനി സം മോഹം സർഗ്ഗേ യാന്തി പരന്തപ'
അർത്ഥം
ശത്രുതാപകനും ഭരതവ0 ശജനും ആയ അർജ്ജു നാ! ജനനാൽത്തന്നെ രാഗദ്വേഷങ്ങളിൽ നിന്നും പൊങ്ങുന്ന  സുഖ ദുഖങ്ങൾ ആകുന്ന  ദ്വന്ദ്വങ്ങളിൽ ഭ്രമിച്ച് എല്ലാവരും സമ്മോഹത്തെ > മൂഢതയെ പ്രാപിക്കുന്നു വിവേകം നഷ്ടപ്പെട്ട് മൂഢരായി ചമയുന്നു
28
യേ ഷാം ത്വന്തഗതം പാപം ജനാനാം പുണ്യകർമ്മാണാം
തേ ദ്വന്ദ്വ മോഹ നിർമക് താ: ഭജന്തേ മാം ദൃഢവ് റ് താ:
അർത്ഥം
എന്നാൽ പുണ്യകർമ്മങ്ങളൂടെ ഫലമായി ഏതു ജനങ്ങളുടെ പാപം നശിച്ചിരിക്കുന്നുവോ അവർ സുഖ ദുഖ' ഭ്രമങ്ങളിൽ നിന്ന് വിമുക്തരായി നിശ്ചയദാർഢ്യത്തോടെ എന്നെ ഭജിക്കുന്നു
വിശദീകരണം
          പുണ്യകർമ്മങ്ങൾ ചെയ്താൽ ജനങ്ങളുടെ പാപം നശിക്കുമെന്നും സുഖം ദു എന്നീ ഭ്രമങ്ങളിൽ നിന്ന് അവർ മുക്തർ ആകും എന്നും നിശ്ചയദാർഢ്യത്തോടെ ഈശ്വരഭജനം ചെയ്യുമെന്നും ഭഗവാൻ പറയുന്നു അപ്പോൾ വേദ ഇതിഹാസങ്ങളെ പരിഹസിക്കുകയും നിന്ദിക്കയും അവതാര പുരുഷന്മാരെ അവമാനിക്കുകയും ചെയ്യുന്നവർ പാപമുക്തർ ആയിട്ടില്ല എന്നും വീണ്ടും വീണ്ടു പാപങ്ങൾ ചെയ്ത് താഴോട്ട് പതിക്കുകയാണ് എന്നും നമുക്ക് മനസ്സിലാക്കാം
പോസ്റ്റ് ചെയ്തത് Unknown ല്‍ 8:37 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ശ്രീമദ് ഭാഗവതം മാഹാത്മ്യം  അദ്ധ്യായം 3 ശ്ലോകം 34   68 ആം ദിവസം

വേദാദിർ വേദ മാതാ ച പൗരുഷം സൂക്ത മേവ ച
ത്രയീ ഭാഗവതം ചൈവ ദ്വാദശാക്ഷര ഏവ ച
35
ദാ ദശാത്മാ പ്രയാഗശ്ച കാല: സംവത്സരാത്മക:
ബ്രാഹ്മണാശ്ചാഗ്നിഹോത്രം ച സുരഭിർ ദ്വാദശീ തഥാ
36
തുളസീ ച വസന്തശ്ച പുരുഷോത്തമ ഏവ ച
ഏതേഷാം തത്വത: പ്രാജ്ഞൈർന്ന പൃഥഗ് ഭാവ ഇഷ്യതേ

അർത്ഥം
അ കാര ഉ കാര മ കാരാത്മകവും പ്രണവം എന്ന് അറിയപ്പെടുന്നതും ആയ ഓം കാ രം ,വേദ മാതാവായ ഗായത്രി പുരുഷസൂക്തം മൂന്ന് വേദങ്ങൾ ഭാഗവതം ,ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മന്ത്രം  12 രൂപങ്ങൾ ഉൾക്കൊള്ളുന്ന ആദിത്യൻ പ്രയാഗ സംവത്സര രൂപത്തിലുള്ള കാലം ബ്രാഹ്മണൻ അഗ്നിഹോത്രം കാമധേനു ദ്വാദശീവ്രതം തുളസി വസന്തം സാക്ഷാൽ മഹാവിഷ്ണു ഇവയെല്ലാം തമ്മിൽ തമ്മിൽ മാഹാത്മ്യത്തിന് യാതൊരു വ്യത്യാസവും ഇല്ലെന്നാണ് ജ്ഞാനികൾ പറയുന്നത്
37
യശ്ച ഭാഗവതം ശാസ്ത്രം വാചയേദർത്ഥതോfനിശം
ജന്മ കോടി കൃതം പാപം നശ്യതേ നാ ത്ര സംശയ:
അർത്ഥം
ആരാണോ ഭാഗവത ശാസ്ത്രത്തെ നിത്യം അർത്ഥത്തോടെ വായിച്ച കേൾക്കുന്നത്? അയാളുടെ കോടി ജന്മങ്ങളിലേയും പാപവും നശിക്കുമെന്നതിൽ യാതൊരു സംശയവും ഇല്ല
വിശദീകരണം
        ഇവിടെ ഭാഗവതം മഹാവിഷ്ണു എന്നിവയെക്കാപ്പം പ്രയാഗക്കും - മാഹാത്മ്യം പറഞ്ഞിരിക്കുന്നു എന്നാൽ മുൻ ശ്ലോകത്തിൽ പ്രയാഗ തീർത്ഥയാത്ര തുടങ്ങിയവ ഭാഗവത പാരായണത്തിന്റെ ഫലത്തിന്റെ പതിനാറിൽ ഒരംശം പോലും വരില്ലെന്ന് പറഞ്ഞിരിക്കുന്നു സ്വാഭാവികമായും ഇവിടെ സംശയം തോന്നാം മാഹാത്മും മേൽ പറഞ്ഞവയെക്കല്ലാം തുല്ല്യമാണ് പക്ഷെഫലം ഭാഗവതത്തിന് കൂടും അതാണ് പറഞ്ഞതിന്റെ താൽപ്പര്യം

പോസ്റ്റ് ചെയ്തത് Unknown ല്‍ 8:28 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 20, ഞായറാഴ്‌ച

നാരായണീയം ദശകം 15 ശ്ലോകം 7 Date 20/3/2016

യുവതി ജoരഖിന്നോ ജാത ബോധോ fപ്യ കാണ്ഡേ
പ്രസവഗളിത ബോധ: പീഡയോല്ലംഘ്യ ബാല്യം
പുനരപി ബത മുഹ്യ ത്യേവ താരുണ്യ കാലേ
കപില തനുരി തി ത്വം ദേവഹൂ ത്യൈ ന്യഗാ ദീ :
അർത്ഥം
സ്ത്രീയുടെ ഗർഭപാത്രത്തിൽ കിടന്ന് ദുഖിക്കുമ്പോൾ പെട്ടെന്ന് യഥാർത്ഥ ജ്ഞാനം ഉണ്ടായി എങ്കിലും പെറ്റു വീഴുമ്പോൾ ആ ജ്ഞാനം നഷ്ടപ്പെട്ട് കഷ്ടപ്പാടുകളോട് കൂടി ബാല്യം കഴിച്ചുകൂട്ടിയിട്ട് യൗവനകാലത്ത് പിന്നെയും മോഹിക്കുക തന്നെ ചെയ്യുന്നു കഷ്ടം! ഇപ്രകാരം കപില സ്വരൂപനായ അങ്ങ് ദേവഹൂതിയോട് അരുളിച്ചെയ്തു
വിശദീകരണം
           ഗർഭാവസ്ഥയിൽ ശരീരാവയവങ്ങൾ എല്ലാം പൂർണമായാൽ പ്രസവിക്കുന്നതിന് മുമ്പ് ഗർഭസ്ഥ ശിശുവിന് ജ്ഞാനം ഉണ്ടാകുന്നു പൂർവ്വജന്മ സ്മരണകളും വരുന്ന ജമത്തിലെ വരാൻ പോകുന്ന കാര്യങ്ങളും ഓർമ്മയിൽ വരുന്നു എന്നാൽ ഭുമിശ് പർശനത്തോടെ എല്ലാ ജ്ഞാനവും മായുന്നു അവതാരങ്ങൾക്ക് മാത്രമേ ആ ജ്ഞാനം നില നിൽക്കു അതിന് ഉദാഹരണമാണ് ശ്രീകൃഷ്ണ ഭഗവാൻ  ആയതിനാൽ ഭഗവാൻ സാധാരണ മനുഷ്യ ൻ അല്ല അതുകൊണ്ട് കുടിയാണ് മൂഡൻമാർ എന്നെ നര വേഷധാരി എന്ന് പറയുന്നു എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞത് സാക്ഷാൽ പരമാത്മാവ് തന്നെയാണ് ഞാൻ എന്ന് ഭഗവാൻ സാക്ഷ്യപ്പെടുത്തുകയാണ് ആ വചനത്തിലൂടെ  ശരിക്കും ഒരു ശാസ്ത്രം ആണ് കപില മൂർത്തി അമ്മയായ ദേവ ഹുതിയോട് പറയുന്നത് 
പോസ്റ്റ് ചെയ്തത് Unknown ല്‍ 7:09 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ശ്രീമദ് ഭാഗവതം മാഹാത്മ്യം അദ്ധ്യായം 3 ശ്ലോകം 30 Date 20/3/2016  67-ആം ദിവസം

അശ്വമേധ സഹസ്രാണി വാജപേയശതാനി ച
ശുകശാസ്ത്ര കഥാ യാശ്ച കലാം നാർഹന്തി ഷോ ഡശീം
അർത്ഥം
ആയിരം അശ്വമേധം 100 വാജപേയ യജ്ഞം ഇവ നടത്തിയാലും ഭാഗവത പാരായണത്തിന്റെ പതിനാറിൽ ഒരംശം പോലും ഫലം ലഭിക്കുകയില്ല
31
താവത് പാപാ നി ദേഹേ f സ്മിൻ നിവസന്തിത പോധനാ :
യാ വന്ന ശ്രൂയ തേ സമ്യക് ശ്രീമദ് ഭാഗവതം നരൈ:
അർത്ഥം
മഹാഭാഗവതം മുഴുവൻ കേൾക്കുന്നത് വരെ മാത്രമേ പാപഭൂരിതങ്ങൾ നിലനിൽക്കുകയുള്ളൂ
32
ന ഗംഗാ ന ഗയാ കാ ശീ പുഷ്കരം നപ്രയാഗ കം
ശുകശാസ്ത്ര കഥാ യാശ്ച ഫ ലേന സമതാം ന യേത്
അർത്ഥം
ഗംഗാ സ്നാന മോ ഗയാ യാത്രയോ കാ ശീദ ർ ശ ന മോ പുഷ്കര യാത്രയോ ഒന്നും ഭാഗവത പാരായണത്തിന്റെ പതിനാറിൽ ഒരംശം പോലും ഫലം നൽകുന്നില്ല
- 33
ശ്ലോ കാർദ്ധം ശ്ലോകപാദം വാ നിത്യം ഭാഗവതോദ്ഭവം
പഠസ്വസ്വമുഖേ നൈവ യദീച്ഛസി പരാം ഗതിം
അർത്ഥം
ആത്യന്തികമായ ശ്രേയസ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ നിത്യവും ഭാഗവതത്തിലെ ഒരു ശ്ലോകത്തിലെ പകുതിയോ അല്ലെങ്കിൽ ഒരു വരി പോലുമോ സ്വന്തമായി വായിക്കു
ക '
വ്യാഖ്യാനം
      ഭാഗവതത്തിന്റെ മാഹാത്മ്യം വളരെ വിശദമായി ഇവിടെ പറഞ്ഞിരിക്കുന്നു ഏതൊരു യാഗവും തീർത്ഥയാത്രയും ഭാഗവത പാ'രായണത്തിന്റെ പതിനാറിൽ ഒരംശം പോലും ഫലം നൽകുന്നില്ല എന്ന് പറയുന്നു ഭാഗവതത്തിലെ ഒരു ശ്ലോകത്തിന്റെ പകുതിയോ ഒരു വരി യോ ഒരു ദിവസം വായിച്ചാൽ മതി എന്നു പറയുന്നു അപ്പോൾ ഒരു 5 ശ്ലോകമെങ്കിലും ഒരു ദിവസം പാരായണം ചെയ്യാൻ കഴിയാത്തവർ ആരുണ്ട്? ദുരിതങ്ങൾ അകന്നുപോകാൻ ഇത്രയും നല്ല ഒരു ഔഷധം പൂർവ്വ ഋഷികൾ നമുക്ക് തന്നിട്ടും അത് കാണാതെ പോകുന്നത് കഷ്ടമല്ലേ  ചിന്തിക്കുക
പോസ്റ്റ് ചെയ്തത് Unknown ല്‍ 6:30 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 19, ശനിയാഴ്‌ച

വിവേക ചൂഡാമണി

.വിവേക ചൂഡാമണി ശ്ലോകം 17
വിവേകി നോ വിരക്തസ്യ ശമാദി ഗുണ ശാലിന:
മുമുക്ഷോേരേ വ ഹി ബ്രഹ്മ ജിജ്ഞാസാ യോഗ്യതാ മതാ
അർത്ഥം
       വിവേകിയും വിരക്തനും ശമാദി ഗുണശാലിയും മുമുക്ഷുവും ആയ വന് മാത്രമേ ബ്രഹ്മാന്വേഷണത്തിന് അർഹതയുള്ളൂ
18
സാധനാ ചതുഷ്ടയം

സാധനാന്യത്ര ച ത്വാരി കഥിതാനി മനീഷി ഭി;
യേ ഷു സത്സ്വേവ സന്നിഷ്ഠാ യദ ഭാവേ ന സിദ്ധ്യ തി
അർത്ഥം
ബ്രഹ്മജ്ഞാനത്തിന് 4 സാധനങ്ങൾ വേണമെന്ന് അറിവുള്ളവർ പറഞ്ഞിരിക്കുന്നു അവ ഉണ്ടെങ്കിലേ അതിൽ ശരിയായ നിഷ്ഠ യു ണ്ടാകൂ .അല്ലെങ്കിലില്ല
വ്യാഖ്യാനം
ശ്രുതിയുടെ താൽപ്പര്യം അറിയുന്നവരാണ് മനീഷികൾ
    ശാന്തോ ദാന്ത ഉപര തസ്തി തി ക്ഷു: സമാഹിത : ശ്രദ്ധാ വിത്തോ ഭൂത്വാ ആത്മന്യേ വാത്മാനം പശ്യേത്
- അതായത് 1 ശാന്തദാന്ത ഭ വം 2 ഉപരത ഭാവം 3 തി തി ക്ഷുഭാവം 4 സമാഹിത ഭാവം
1 ശാന്തൻ - വളരെ സ മാ ധാ നമുള്ള പ്രകൃതി
'   ദാന്തൻ - നിയന്ത്രിച്ചവൻ (ഇന്ദ്രിയങ്ങളെ ) 1
2. ഉപര തൻ - ലൗകിക കർമ്മങ്ങളിൽ വിശ്വസിക്കാത്തവർ
3' തി തി ക്ഷു - സഹനശീലത്തോട് കൂടിയവൻ സഹിഷ്ണുത ഉള്ളവൻ
4. സമാഹിതൻ - ലയിച്ചവൻ
  അപ്പോൾ ശാന്തഭാവത്തോട് കൂടിയവനും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചവനും ലൗകിക കർമ്മങ്ങളിൽ വിശ്വസിക്കാത്തവനും  സഹിഷ്ണുത ഉള്ളവനും ശ്രദ്ധ ഉള്ളവനും ( ഗുരുവിലും ഗുരുവ ചാങ്ങളിലും ഉള്ള വിശ്വാസത്തെ ആണ് ശ്രദ്ധ എന്ന് പറയുന്നത് )
ആയിട്ട് തന്നുള്ളിൽ ആത്മാവിനെ കാണണം എന്നാണ് ശ്രുതി വാക്യം
       ഇപ്രകാരമുള്ള ശ്രുതി വാക്യങ്ങളുടെ താൽപ്പര്യം അറിയുന്നവന് മാത്രമേ സാധനങ്ങളുടെ ആവശ്യവും  ശരിയായ സാധനങ്ങൾ ഏവയെല്ലാമാണ് എന്ന് അറിയാനും പറ്റൂ
പോസ്റ്റ് ചെയ്തത് Unknown ല്‍ 4:44 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാ പഠനം 290 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 25 Date 19/3/2016

നാഹം പ്രകാശ: സർവ്വസ്യ യോഗമായാ സമാവൃത :
മുഢോ fയം നാഭിജാനാതി ലോ കോ മാമജ മവ്യയം
അർത്ഥം
യോഗമായയിൽ അതായത് സത്വ ജോ തമോ ഗുണങ്ങളിൽ മറഞ്ഞിരിക്കുന്ന എന്നെ എല്ലാവർക്കും കാണാൻ ആകില്ല മൂഢമായ ഈ ലോകം അതായത് ലോകത്തിലെ മൂഢ ജനങ്ങൾ ജന്മവും നാശവുമില്ലാത്തവനായിട്ട് എന്നെ അറിയുന്നില്ല
26
വേദാഹം സ മ തീ താനി വർത്തമാനാനി ചാർജ്ജുന
ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന
അർത്ഥം
ഹേ അർജു നാ, കഴിഞ്ഞു പോയവയും ഇപ്പോൾ ഉള്ളവയും വരാനിരിക്കുന്നവയുമായ ജീവികളെ ഞാനറിയുന്നു എന്നെയാകട്ടെ ആരും അറിയുന്നുമില്ല
വിശദീകരണം
         മായയാൽ ഭഗവദ് സ്വരൂപം മറഞ്ഞിരിക്കുന്നു വരാൻ പോകുന്ന തൊക്കെ ഭഗവാൻ അറിയുന്നു എന്നാൽ ആരും ഭഗവാനെ അറിയുന്നില്ല അതിനാലാണല്ലോ നിരീശ്വരവാദം ഉടലെടുത്തത്? വിശ്വാസികൾ തന്നെ അമ്പാടിയിലെ ഗോപകുമാരനെ സംശയത്തോടെ വീക്ഷിക്കുന്നു ഗോ ലോകം അവർക്ക് അവിശ്വസനീയം ആണ് ഭഗവാനിൽ വിശ്വാസമില്ലായ്മ കാരണം സുഖം തേടി മറ്റു മതങ്ങളിൽ അഭയം പ്രാപിക്കുന്നു അജനും നാശതഹിതനുമായ സാക്ഷാൽ  എന്നെ ആരും അറിയുന്നില്ല മൂഢ ജനങ്ങൾ ഈശ്വരവിശ്വാസത്തേക്കാൾ കൂടുതൽ ബാഹ്യ വിഷയമടങ്ങിയ മത നിയമങ്ങളിൽ വിശ്വസിക്കുന്നു ജാതി മത ഭേദങ്ങൾക്ക് അതീതനാണ് ഞാൻ എന്ന് മൂഢൻമാർ അറിയുന്നില്ല എന്ന് ആന്തരികാർത്ഥം
പോസ്റ്റ് ചെയ്തത് Unknown ല്‍ 4:22 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 18, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 289 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 23

അന്തവത്തു ഫലം തേഷാം തദ്ഭവത്യ ൽപ്പമേധ സാം
ദേവാൻ ദേവയ ജോ യാന്തി മദ്ഭക്താ യാന്തി മാമപി
അർത്ഥം
അൽപ്പ ബുദ്ധികളായ അവർക്ക് അന്യദേവതാ രാധനയിലൂടെ കിട്ടുന്ന ഫലം ആകട്ടെ നാശമുള്ളതാകുന്നു ദേവാരാധകൻമാർ ദേവന്മാരെ പ്രാപിക്കുന്നു എന്നെ ഭജിക്കുന്നവർ എന്നെയും പ്രാപിക്കുന്നു
- 24
അവ്യക്തം വ്യക്തിമാപന്നം മ ന്യന്തേ മാമ ബുദ്ധയ:
പരം ഭാവമജാ ന ന്ത: മമാ വ്യയ മനുത്തമം
അർത്ഥം
എന്റെ നാശ രഹിതവും സർവ്വോത്തമവും എല്ലാറ്റിനും അതീതവുമായ സ്വരൂപത്തെ അറിയാത്ത അവിവേകികൾ ഇന്ദ്രിയ മനോബുദ്ധികൾക്ക് വിഷയമല്ലാത്ത എന്നെ ശരീരമെടുത്തവനായി സുണമൂർത്തിയായി കണക്കാക്കുന്നു
വിശദീകരണം
വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന രണ്ട് ശ്ലോകമാണിത്  അതിനാൽത്തന്നെ കൃഷ്ണൻ ശരീരമെടുത്ത് ഭൂമിയിൽ വന്നിട്ടില്ല എന്ന് പണ്ഡിതൻമാർ പോലും പറയുന്നു എന്നാൽ ശരീരമെടുത്ത സാധാരണ ഒരു മനുഷ്യനായാണ് മനുഷ്യർ എന്നെ കാണുന്നത് അല്ലാതെ അവതാരമൂർത്തിയായ ഈശ്വരനായിട്ടല്ല എന്നാണ് മേൽപറഞ്ഞതിനർത്ഥം അത് കൊണ്ടാണല്ലോ ഭഗവാനെപ്പറ്റി പരാതികളും ഒക്കെ ഉണ്ടാകുന്നത്? ശ്രീകൃഷ്ണന് പതിനാറായിരത്തി എട്ട് ഭാര്യമാർ ഉണ്ടെന്നും ആരും ചെയ്യാൻ പാടില്ലാത്ത വിധം ഗോപികമാർ കൂളിക്കുമ്പോൾ വസ്ത്രം എടുത്തു മാറ്റി ഒളിഞ്ഞു നോക്കി എന്നിങ്ങനെയുള്ള പരാമർശങ്ങൾ വരുന്നത്? പറയുന്നവരൊക്കെ ഭഗവാനെ സാധാരണ മനുഷ്യനായി കാണുന്നു എന്നതിനാലാണല്ലോ! എന്നാൽ നിഷ്കള ശരീരമെടുത്ത സാക്ഷാൽ പരമാത്മാവ് തന്നെ ലോകനന്മക്കായി ഭൂമിയിൽ അവതരിച്ചതാണെന്നും സാധാരണ മനുഷ്യൻ അല്ലെന്നും വിവേകികൾക്ക് അറിയാം അവിവേകികൾക്ക് അറിയില്ല എന്നുമാണ് മേൽപറഞ്ഞതിനർത്ഥം അല്ലാതെ ഭഗവാൻ ശരീരമെടുത്ത് അവതരിച്ചിട്ടില്ല എന്നല്ല.
അന്യ ദേവതാ ഭജനം എന്ന് പറയുന്നത് ഇന്ന് നാം ആരാധിക്കുന്ന ശിവൻ ഭഗവതി ഗണപതി സുബ്രഹ്മണ്യൻ ശ്രീരാമൻ ശാസ്താവ് സരസ്വതി ദ്ദുർഗ്ഗ എന്നിങ്ങനെയുള്ള ആരാധനാ സമ്പ്രദായത്തെ അല്ല കാരണം നീ ഏതു രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന് പറയുന്നുണ്ടു് അപ്പോൾ സ്വാർത്ഥലാഭത്തിന് വേണ്ടി ആഭിചാര ക്രിയകൾ ധന്യപുരുഷൻമാർ എന്ന് കരുതി ആൾദൈവ സങ്കല്ലത്തിലുള്ള ആരാധന തുടങ്ങിയവയെ ആണ് അന്യദേവതാ ഭജനം എന്ന് പറയുന്നത് അപ്പോൾ ഈ പ്രപഞ്ചത്തിൽ ഉള്ള വസ്തുക്കളിലെല്ലാം നിറഞ്ഞു നിൽക്കുന്ന ആത്മചൈതന്യമാണ് ഞാൻ എന്ന് തിരിച്ചറിഞ്ഞ് ഋഷിമാർ ദർശിച്ച് സാക്ഷാത്കരിച്ച രൂപത്തിലുടെ ആരാധന ചെയ്യുന്നവർ വിവേകികൾ ആണ് എന്നും അവർ എന്നെത്തന്നെ പ്രാപിക്കുന്നു എന്നുമാണ് ഭഗവാൻ പറയുന്നത്
പോസ്റ്റ് ചെയ്തത് Unknown ല്‍ 5:26 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 17, വ്യാഴാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം 13

അർത്ഥസ്യ നിശ്ചയോ ദൃഷ്ടോ വിചാരേണ ഹിതോക്തി ത:
ന സ്നാ നേ ന ന ദാനേന പ്രാണായാമ ശതേന വാ
അർത്ഥം
ആത്മജ്ഞാനികളായ മഹാപുരുഷന്മാരുടെ ഹിത വചനങ്ങൾ അനുസരിച്ച് വിചാരം ചെയ്യുന്നത് കൊണ്ടേ ആത്മ യാഥാർത്ഥ്യ ബോധം ഉണ്ടാവുകയുള്ളൂ അല്ലാതെ സ്നാനം കൊണ്ടോ ദാനം കൊണ്ടോ കുറെ പ്രാണായാമം ചെയ്തതു കൊണ്ടോ ഉണ്ടാവുകയില്ല
14
അധികാരിണമാശാസ്തേ ഫലസിദ്ധിർ വിശേഷത:
ഉപായാ ദേശ കാലാദ്യാ: സന്ത്യ സ്മിൻ സഹകാരിണ:
അർത്ഥം
ഫലസിദ്ധി മുഖ്യമായും സാധകന്റെ യോഗ്യതയെ ആശ്രയിച്ചാണിരിക്കുന്നത് ദേശം കാലം മുതലായവയൊക്കെ സഹകാരി കാരണങ്ങൾ മാത്രമാകുന്നു
വിശദീകരണം
        യോഗ്യനായ ഒരു ഗുരുവിന്റെ ആവശ്യകത  ഇവിടെ എടുത്തു പറയുന്നു മഹാപുരുഷന്മാരുടെ വചനങ്ങൾ വിശ്വാസത്തിലെടുത്ത് മനനം ചെയ്ത് വേണം സത്യാവസ്ഥ ഏത് കാര്യത്തിലും ഉറപ്പിക്കാൻ   എന്നാൽ അൽപ്ൻമാർ ആയവർ വ്യാസനും ശങ്കരാചാര്യർക്കും ഒക്കെ തെറ്റ് പറ്റിയിട്ടുണ്ട് എന്ന് പറയാറുണ്ട് ആദ്യം തന്നെ ഗുരുത്തക്കേടാണ് സമ്പാദിക്കുന്നത് ജ്ഞാനം ഇവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ് വെറുതെ എല്ലാറ്റിനേയും പരിഹസിച്ചും നിഷേധിച്ചും കൊണ്ടേ ഇരിക്കും സർവം നിഷേധിക്കുന്നവനും പരിഹസിക്കുന്നവനും എത്ര വലിയവൻ ആയി അറിയപ്പെട്ടാലും അവൻ അജ്ഞാനി തന്നെ! ജ്ഞാനികൾ ആരും തന്നെ വ്യാസ ശങ്കരാ ദികളെ അപഹസിക്കുകയോ അവരിൽ തെറ്റ് ആരോപിക്കുകയോ ചെയ്യില്ല -ചി ന്തിക്കുക
പോസ്റ്റ് ചെയ്തത് Unknown ല്‍ 10:06 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
തെറ്റിദ്ധരിപ്പിക്കപ്പെട്ട പാലാഴിമഥനം

         പാലാഴി എവിടെയാണ്?
വൈകുണ്ഠത്തിൽ
2         വൈകുണ്ഠo എവിടെയാണ്?
പതിനാലു ലോകങ്ങൾക്കും മുകളിൽ
3          അപ്പോൾ പാലാഴിമഥനം നടന്നത് ഭുമിയിലല്ല എന്നു റപ്പല്ലേ?
അത
4           ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തു വെച്ച ഐസ് കുറച്ചു കഴിയുമ്പോഴേക്കും ജലമാകുന്നു അതായത് രൂപഭാവങ്ങൾ മാറുന്നു അപ്പോൾ ഒരു സ്ഥലത്ത് ഉള്ള വസ്തു മറ്റൊരു സ്ഥലത്തേക്ക് വന്നാൽ അതേ വസ്തു ആണെങ്കിലും മാറ്റം സംഭവിക്കുന്നു എന്ന് ഉറപ്പേല്ല?
അതെ
5        '  "    അങ്ങിനെയാണെങ്കിൽ വിഷ്ണു ലോകത്ത് പാലാഴിമഥനത്തിൽ പങ്കെടുത്ത ബാലിക്കും വാസുകിക്കും ഭൂമിയിൽ എത്തുമ്പോൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകണമല്ലോ! ദേവചൈതന്യമുള്ള ബാലി ഭൂമിയിൽ അവതരിച്ചപ്പോൾ ഭൂമിയുടെ നിയതിയിൽ മായയാൽ ഭ്രമിച്ചു എന്നല്ലേ സത്യം?
അതെ
6                 പാലാഴിമഥനത്തിൽ നിന്നും ലഭിച്ച വസ്തുക്കൾ സ്വീകരിക്കാൻ ഭൂമിക്ക് അർഹത ഇല്ലാത്തതിനാൽ അവ ദേവലോകത്തേക്കാണ് പോയത് അമൃത് കൽപ് വൃക്ഷം ഐരാവതം ഉച്ചൈ ശ്രവസ്സ് ധന്വന്തരി മുതലായവ ഇവിടെയുള്ള ഋഷികൾ തപസ്സ് ചെയ്ത് ഭൂമിക്ക് ആവശ്യമായ ധന്വന്തരി യുടെ ശാസ്ത്രം ആയുർവ്വേദം നേടിയെടുക്കുകയാണ് ചെയ്തത് -അപ്പോൾ കൂർമ്മാവതാരം ഭൂമിയിൽ നടന്നതല്ല എന്ന് ഉറപ്പല്ലേ?
അതെ
7                 അതിന് ശേഷമുള്ള അമൃതാപഹരണവും മോഹിനീ അവതാരവും ശാസ്താവതാരവും ആയി ഭൂമിക്ക് യാതൊരു ബന്ധവും ഇല്ല എന്ന് ഉറപ്പല്ലേ?
അതെ
'                  പക്ഷെ ഇതെല്ലാം ഭൂമിയിൽ നടന്നു എന്ന രൂപത്തിൽ കഥ വന്നപ്പോൾ അതൊക്കെ കെട്ടുകയായി  ചിലർ സംഭവിച്ച സ്ഥലം വ്യക്തമാക്കാതെ കഥ പറഞ്ഞപ്പോൾ ആർക്കും വിശ്വാസമില്ലാതായി പ്രത്യേകിച്ച് കുർമ്മാവതാരം  ഭൂമിയിൽ നടന്നു എന്ന് കരുതി വിശ്വസിക്കാനാവാതെ തത്വചിന്തയിൽ മാത്രം ഒതുങ്ങി  ബ്രഹ്മാണ്ഡത്തിന്റെ സുഷമ ഭാവമാണ് പിണ്ഡാണ്ഡം എന്നതിനാൽ എല്ലാം നമ്മുടെ ഉള്ളിൽത്തന്നെയാണ് എന്ന് പറഞ്ഞു സമാധാനിച്ചു പലരും എന്നാൽ ബ്രഹ്മാണ്ഡത്തിൽ നടന്നത് മാത്രമേ മറ്റൊരു ഭാവത്തിൽ പിണ്ഡാണ്ഡത്തിൽ നടക്കു എന്ന് മറന്നും പോയി       ചിന്തിക്കൂ ക


പോസ്റ്റ് ചെയ്തത് Unknown ല്‍ 7:17 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ശ്രീമദ് ഭാഗവതം 65 ആം ദിവസം മാഹാത്മ്യം മൂന്നാം അദ്ധ്യായം ശ്ലോകം 22
     കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം ഭാഗവതം വീണ്ടും തുടങ്ങുന്നു
വിമാനാനി സമാരൂഹ്യ കിയന്തോദേവനായ കാ:
കൽപ്പവൃക്ഷ പ്രസൂനൈസ്താൻ സർവാം സ്തത്ര സമാ കിരൻ
അർത്ഥം
ദേവന്മാരിൽ പ്രമുഖരായവർ വിമാനങ്ങളിലെത്തി കൽപ്പവൃക്ഷപ്പൂക്കൾ അവിടെയെങ്ങും വിതറി
സുത ഉവാച
23
ഏവം തേഷ് വേക ചിത്തേ ഷൂ ശ്രീമദ് ഭാഗവത സ്യ  ച
മാഹാത്മ്യമുചിരേ സ്പഷ്ടം നാരദായ മഹാത്മനേ
അർത്ഥം
സൂതൻ പറഞ്ഞു
ഈ വിധം എല്ലാവരും കഥാ ശ്രവണ ത്തിൽ ഏക ചിത്തരായിരിക്കുമ്പോൾ ഭാഗവതത്തിന്റെ മഹാത്മ്യം എന്തെന്ന്‌ സന കാ ദികൾ നാരദ രോട് പറഞ്ഞു

24
കുമാരാ ഊചു:
അഥ തേവർണ്ണ്യതേf സ്മാഭിർ മഹിമാ ശുകശാസ്ത്രജ:
യ സ്യ ശ്രവണ മാത്രേ ണ  മുക്തി: കരതലേ സ്ഥിതാ
അർത്ഥം
കുമാരന്മാർ പറഞ്ഞു
ഞങ്ങൾ ശുകശാസ്ത്ര മെന്ന പേരിലും അറിയപ്പെടുന്ന ശ്രീമദ് ഭാഗവതത്തിന്റെ മഹിമ വർണ്ണിക്കുകയാണ്  അത് കേട്ടാൽത്തന്നെ മുക്തി കരതലത്തിലെത്തുന്നു
25
സദാ സേ വ്യാസ ദാസേ വ്യാശ്രീമദ് ഭാഗവതീ കഥാ
യസ്യാ: ശ്രവണ മാത്രേ ണ ഹരിശ്ചിത്തം സമാശ്രയേ ത്
അർത്ഥം
ഭാഗവത കഥ എല്ലാ സമയത്തും കേൾക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ടതാണ് അത് കേൾക്കുന്ന പക്ഷം മഹാവിഷ്ണു ഹൃദയത്തിൽ പ്രകാശിക്കും
പോസ്റ്റ് ചെയ്തത് Unknown ല്‍ 4:46 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
അഞ്ചാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?

      ഗോ ലോകനാഥനായ ശ്രീ കൃഷ്ണ ഭഗവാൻ തുടർന്നു അല്ലയോ പ്രഹ്മമഹേശ്വരൻമാരേ! ഈ പ്രപഞ്ചസൃഷ്ടി നമ്മുടെ ലീലയാണല്ലോ! സത്യം ധർമ്മം എന്നിവ എപ്പോഴും ആ സ്വദിക്കുക അതിനായി ഞാൻ തന്നെയാണല്ലോ നിങ്ങളും മററു പ്രപഞ്ചസൃഷ്ടി കളും? പക്ഷെ ആ ജ്ഞാനം സൃഷ്ടികളിൽ ഉണ്ടാകാൻ പാടില്ല ആയതിനാൽ എന്റെ ത്തന്നെയായതും വിഷ്ണുരുപത്തിന്റെ കൂടെവസിക്കുന്നതും ആയ വിഷ്ണുമായ സദാ സമയത്തും ജാഗരൂക യാ യി രിക്കണം മായയാൽ സൃഷ്ടികളെ ഭ്രമിപ്പിച്ചു കൊണ്ടേ ഇരിക്കണം ജ്ഞാനത്താൽ മാത്രമേ സത്യം മനുഷ്യർക്ക് തെളിയാവു  അദ്ധ്വാനിക്കാതെ ഒന്നും ലഭ്യമാകരുത് എന്നാലേ കർമ്മത്തിന് പ്രസക്തിയുണ്ടാവു കർമ്മത്തിന് ഭംഗം വരുമ്പോൾ വിഗ്നേശ്വര ഭാവത്തിൽ ഞാൻ തന്നെയായ വിഷ്ണുതന്നെ ഏകദന്ത ഭാവത്തിൽ വർത്തിക്കുന്നുണ്ടല്ലോ! അപ്പോൾ കർമ്മ വിഘ്ന നിവാരണത്തിനായി ഗണപതിഭജനം മനുഷ്യർ ചെയ്യും അപ്പോൾ ഭക്തിമാർഗ്ഗത്തിനും പ്രസക്തി ഉണ്ടാകും ഭക്തി ഉണ്ടായാൽ അത് ജ്ഞാനമാക്കി മാറ്റാനുള്ള ഉപാധികളോടെ ആണല്ലോ മനുഷ്യ ശരീര സൃഷ്ടി നടത്തുന്നത് ആയതിനാൽ ഭക്തി ഒരു ശാസ്ത്രം കുടി ആണല്ലോ! എന്നാൽ ജന്മനാ ഈ ജ്ഞാനം ഞാൻ തന്നെയായ മനുഷ്യന് ഉണ്ടാകാൻ പാടില്ല വിഷ്ണു മായയുടെ ശ്രദ്ധ സൃഷ്ടി അവസാനിക്കുന്നത് വരെ തുടരട്ടെ!
         ഇത് ദ്വാപരയുഗമാണല്ലോ! വരാൻ പോകുന്നത് കലിയുഗവും എന്റെ അവസാനത്തെ പ്രധാനപ്പെട്ട അവതാരം കൽക്കി ആയിരിക്കും അതിനു ശേഷം അടുത്ത ചതുർയുഗം ആരംഭിക്കും ഇങ്ങനെയാണല്ലോ നമ്മൾ സൃഷ്ടി തുടങ്ങുന്നതിന് മുമ്പേ തീരുമാനിച്ചത്? ആയതിനാൽ ഞാൻ അറിയാതെ അതായത് നമ്മൾ അറിയാതെ നമ്മുടെ സൃഷ്ടിയായ ഈ പ്രപഞ്ചത്തിൽ ഒന്നും നടക്കുന്നില്ലല്ലോ! ഭക്തിക്ക് പ്രാധാന്യം എപ്പോഴും വേണം എത്ര ദുഷ്ട പ്രവൃത്തി മായയാൽ ഒരുവൻ ചെയ്താലും മാനസാന്തരപ്പെട്ട് ദിവ്യമായ മന്ത്രങ്ങളാൽ നമ്മെ ഭജിച്ചാൽ അവന്റെ ധാർമ്മികമായ ആവശ്യങ്ങൾ നാം നിറവേറ്റാറുണ്ടല്ലോ!
      ബ്രഹ്മദേവ കഴിഞ്ഞ ചതുർയുഗത്തിൽ നടന്ന പോലെ ഈ ചതുർയുഗത്തിലും ആവർത്തിക്കുക രാമാ വ താരകാലത്ത് രാമനെ ഭക്തിപൂർവ്വം സ്വീകരിച്ച് രാമ ഭജനത്തിൽ മുഴുകിയ വനവാസികളായ മുനിമാരും മുനി പത്നിമാരും കൃഷ്ണാവതാര കാലത്തും കുടെ കഴിയുവാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടല്ലോ അവർ ഗോപൻമാരും ഗോപികമാരും ഗോ എന്ന മൃഗ രൂപമായും വന്നവതരിക്കട്ടെ! അവർക്ക് ഗോപനാ കാ നാണോ ഗോപിക ആകാനാണോ? ഗോ എന്ന മൃഗമാകാനാണോ താൽപ്പര്യം? അതന്വേഷിച്ച് അതിൻ പ്രകാരം സൃഷ്ടിക്കുമല്ലോ മുമ്പും അങ്ങിനെയാണല്ലോ ചെയ്തത് --- തുടരും
പോസ്റ്റ് ചെയ്തത് Unknown ല്‍ 2:34 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 16, ബുധനാഴ്‌ച

എന്താണ് ദാനം?

     ബ്രാഹ്മണാ വസ്ഥയിൽ എത്താനുള്ള പത്ത് ഗുണങ്ങളിൽ ഒന്നാണ് ദാനം എന്താണ് ദാനം ചെയ്യേണ്ടത്? ആർക്കാണ് ദാനം ചെയ്യേണ്ടത്?
          പ്രധാനമായും 2 ദാനങ്ങൾ ആണ് ഒരു മനുഷ്യൻ ചെയ്യേണ്ടത് എന്ന് ധർമ്മശാസ്ത്രങ്ങൾ പായുന്നു 1 വിദ്യ 2' അന്നം ദാനം എപ്പോഴാ യാലും പാത്രം അറിഞ്ഞു വേണം എന്നും ശാസ്ത്രം പായുന്നു
         നമുക്ക് അർഹതയുള്ള തേദാനം ചെയ്യാവു  വിദ്യ നാം പരിശ്രമിച്ചു നേടുന്നതാണ് അത്  വഴി സാമ്പത്തിക സാമൂഹ്യ ചുറ്റുപാടിൽ ഉയർന്ന അവസ്ഥയിൽ എത്താനും കഴിയുന്നു അപ്പോൾ വിദ്യ അന്നം എന്നിവ ഭൂരിഭാഗവും നമ്മുടെ പരിശ്രമഫലമായി കിട്ടിയതിനാൽ നമുക്ക് ദാനം ചെയ്യാം

അവയവദാനം
        ഒരു വ്യക്തിയുടെ പ്രവർത്തന ,പ രി ശ്രമങ്ങളുടെ ഫലമായി കിട്ടുന്നതല്ല അവയവങ്ങൾ മുൻ ജൻമ കർമ്മഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ദ്രിയ ശക്തി നമുക്ക് ലഭിക്കുന്നത് അപ്പോൾ അത് പൂർണമായും അതിന്റെ ദാന അവകാശം ഈശ്വരന് ഉള്ളതാണ് ഈശ്വരന്റെ ദാന നിയമത്തിൽ മനുഷ്യന് കൈ കടത്താമോ? ഇതിഹാസത്തിലേക്ക് ഒന്നു പോകാം ഗാന്ധാരി എന്ത് പറഞ്ഞാലും ശ്രീകൃഷ്ണൻ കേൾക്കുമായിരുന്നു പക്ഷെ തന്റെ ഭർത്താവിന് കാഴ്ച കൊടുക്കണം എന്ന് ഗാന്ധാരി ഒരിക്കലും പറഞ്ഞിട്ടില്ല
        കരു ക്ഷേത്ര യുദ്ധസമയത്ത് ആയുദ്ധം നേരിട്ടു കാണാൻ ദിവ്യമായ കാഴ്ചശക്തി വേണമോ എന്ന് വ്യാസൻ ധൃതരാഷ്ട്ര രോട് ചോദിച്ചപ്പോൾ സഞ്ജയന് കൊടുത്താൽ മതി എന്ന് പുത്രനായ ധൃതരാഷ്ട്രർ പറഞ്ഞു ദിവ്യമായ കാഴ്ച കൊടുക്കുവാനുള്ള കഴിവ് ഉള്ള വ്യാസൻ ധൃതരാഷ്ട്രർ ജനിക്കുന്നതിന് മുമ്പേ അന്ധനായിരിക്കും എന്നറിഞ്ഞിട്ടും എന്തെ അതിന് പരിഹാരം കാണാത്തത്?   അപ്പോൾ ഒരു മനുഷ്യൻ സ്വപ്രയത്നത്താൽ നേടിയതാണ് പാത്രം നോക്കി ദാനം ചെയ്യേണ്ടത്   
പോസ്റ്റ് ചെയ്തത് Unknown ല്‍ 8:39 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഷെർലോക് ഹോംസും  ഞാനും
      ഗോപാലേട്ടൻ ചോദിച്ചു കൃഷ്ണാ നീ ഇതിഹാസ പുരാണങ്ങളെ സ്വന്തമായി യുക്തിപൂർവ്വം സമർത്ഥിക്കുന്നു ഞാനാണെങ്കിൽ സ്വാമിജി മാർ പറയുന്ന കാര്യങ്ങൾ അതേപടി വേദിയിൽ പറയുന്നു. നിനക്കെങ്ങിനെ വളരെ വ്യത്യസ്ഥമായി ചിന്തിക്കാൻ കഴിയുന്നു?
       ഗോപാലേട്ടാ! ഞാൻ പഠിക്കുന്ന രീതി വ്യത്യസ്ഥമാണ് എന്റെ ഗുരു ശ്രീകൃഷ്ണനാണ് ഭഗവാനെ മനസ്സിൽ വിചാരിച്ച് ഞാൻ പഠിക്കുന്നതൊക്കെ കറേ പേർ അംഗീകരിക്കുന്നു യാദൃശ്ചികമായാണ് ഞാൻ ഷെർലോക് ഹോംസിന്റെ കുറ്റാന്വേഷണ കഥകൾ വായിച്ചത് വളരെ വർഷങ്ങൾക്ക് മുമ്പ് ആ കുറ്റാന്വേഷണ രീതി എനിക്കിഷ്ടമായി അതേ രൂപത്തിൽ പുരാണ കഥകളേ സമീപിച്ചാലോ എന്നായി എന്റെ ചിന്ത അതിന് ആദ്യം ജീവിതത്തിൽ പരീക്ഷിച്ച് വിജയിക്കണം ചുറ്റുപാടുകളെ സശ്രദ്ധം വീക്ഷിക്കുക അതാണ് പ്രധാനമായും ഷെർലോക് ഹോംസ് ചെയ്യുന്നത് ഞാൻ ഒരിക്കൽ പരീക്ഷിച്ച കാര്യം പറയാം
     ഒരിക്കൽ ഞാനും ഒരു സുഹൃത്തും ഒരു ക്ഷേത്രക്കമ്മിറ്റി പ്രസി ഡ നറിന്റെ വീട്ടൽ പോയി അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങളെ സ്വീകരിച്ചിരുത്തി ചായകൊണ്ട് വന്ന് തന്ന അവർ പറഞ്ഞു പലഹാരം ഒന്നും ഇല്ല അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ കഴിച്ച പോലെ പപ്പടം ആയാലും മതി. അവർ അത്ഭുതത്തോടെ എന്നെ നോക്കി മാഷ് എങ്ങിനെയാണ് ചായക് ഞാൻ പപ്പടം ആണ് കഴിച്ചതെന്ന് മനസ്സിലാക്കിയത്? എന്റെ സുഹൃത്ത് പറഞ്ഞു മാഷ് അങ്ങിനെയാണ് പെട്ടെന്ന് കാര്യം മനസ്സിലാകം ജ്യോതിഷം ഒക്കെ അറിയാം
   അവർ ചോദിച്ചു എന്നാൽ എന്നെപ്പറ്റി വല്ലതും പറയാമോ?
കൂടതൽ പറയാൻ കാശ് തരണം ചോദിച്ച സ്ഥിതിക്ക് ചെറുത് വല്ല തും പറയാം
എങ്കിൽ എന്റെ പേര് പറയാമോ?
ഒരു പുഷ്പത്തിന്റെ പേര് പറയൂ
താമര
ഞാൻ കറേ കണക്ക് കൂട്ടുന്നത് പോലെ അഭിനയിച്ച് പറഞ്ഞു പത്മജ
അവർ അത്ഭുതത്തോടെ പറഞ്ഞു ഇതെങ്ങിനെ മനസ്സിലാക്കി.?
അപ്പോഴേക്കും അകത്ത് നിന്നും അവരുടെ അനിയത്തി വന്നു
ഇവളെപ്പറ്റി വല്ലതും പറയാമോ?
എന്റെ മുന്നിൽ വന്നു നിൽക്കു 1
അവൾ വന്നു നിന്നു ഞാൻ അവളെ സശ്രദ്ധം നോക്കിയ ശേഷം പറഞ്ഞു
നിങ്ങളുടെ കുട്ടി എവിടെ ?
അയ്യോ! മാഷെ അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല
അത് രണ്ടാം കെട്ട് ഞാൻ ചോദിച്ചത് ആദ്യവിവാഹത്തിലെ കുട്ടിയുടെ കാര്യമാണ്
അനിയത്തി മുഖം വിവർണമാക്കി ഭൂഖത്തോടെ അകത്ത് പോയി എനിക്ക് മാഷോട് കുറേ സംസാരിക്കണം പത്മജ പറഞ്ഞു ദിവാകരൻ വന്നാൽ ഞങ്ങൾ വന്ന വിവരം പറയു
  'ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ബൈക്കിൽ യാത്ര തുടർന്നപ്പോൾ സുഹൃത്ത് പറഞ്ഞു മാഷ് എങ്ങിനെ ഇതൊക്കെ പറഞ്ഞു?
 1. നമ്മൾ ഇരിക്കുന്ന സ്ഥലത്ത് താഴത്ത് ഉറുമ്പിൻ ചാർത്ത് ഉണ്ടായിരുന്നു പപ്പടത്തിന്റെ തരികളും കടിച്ചായിരുന്നു അവയുടെ യാത്ര ആയതിനാൽ ഇവിടെ വെച്ച് ആരോപപ്പടം തി ന്നിട്ടുണ്ട് എന്ന് ഞാൻ ഊഹിച്ചു ഭാഗ്യത്തിന് അത് ശരിയായി
2 അമ്മേ ഞാൻ അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാം എന്നു വിചാരിച്ച ചോന്ന സാരീ പത്മ ജേട്ടത്തി ഉടുത്തു ഇനി ഞാൻ എന്താ ഉടു ക്വാ   ഈ പരാതി കേട്ടുകൊണ്ടാണ് ഞങ്ങൾ ആ വീട്ടിലേക്ക് കയറിയത് അപ്പോൾ ചുമന്ന സാരി ഉടുത്ത ആ സ്ത്രീയുടെ പേര് പത്മജ എന്നാണല്ലോ!
3. അനിയത്തിയെ സശ്രദ്ധം നോക്കിയപ്പോൾ അവരുടെ വയറ്റത്ത് ഒരുപാടു കണ്ടു പ്രസവിച്ച സ്ത്രീകൾക്കേ അത് കണ്ടിട്ടുള്ളു അതിനാൽ അവൾ പ്രസവിച്ചതാണെന്ന് ഞാനൂഹിച്ചു അവരുടെ കഴുത്തിൽ താലി കണ്ടില്ല വിവാഹമോചനം നേടിയതാവാമെന്നും ഞാൻ ഊഹിച്ചു ഈ ഊഹങ്ങളൊക്കെ ശരിയാവുകയും ചെയ്തു
     ഗോപാലേട്ടാ ഇടർന്ന് ഈ തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ പുരാണ ഇതിഹാസങ്ങളെ സമീപിച്ചു സത്യത്തിന്റെ വലിയ വാതായനം പതുക്കെ പതുക്കെ എന്റെ മുന്നിൽ തുറക്കപ്പെട്ടു

പോസ്റ്റ് ചെയ്തത് Unknown ല്‍ 7:01 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വിവേകചൂഡാമണി ശ്ലോകം  11

വിചാര കർത്തവ്യത
ചിത്തസ്യ ശുദ്ധയേ കർമ്മ ന തു വമ്പ് തൂപ ലബ്ധ യേ
വസ്തു സിദ്ധിർ വിചാരേണ ന കിഞ്ചിത് കർമ്മ കോടി ഭി:

അർത്ഥം
കർമ്മം ചിത്തശുദ്ധിക്ക് വേണ്ടിയുള്ളതാണ് അല്ലാതെ സത്യദർശനത്തിന് ഉതകുന്നതല്ല.ത ബോധം വിചാരം കൊണ്ടാണ് സിദ്ധിക്കുന്നത് അല്ലാതെ ഒരു കോടി കർമ്മങ്ങൾ കൊണ്ടും കിട്ടുന്നതല്ല
12
സമ്യക് വിചാരത: സിദ്ധാ രജ്ജുതത്ത്വാ വ ധാരണാ
ഭ്രാന്ത്യോദി ത മഹാ സർപ്പ ഭവഭൂഖ വിനാശിനീ
അർത്ഥം
സർപ്പ ഭ്രമം കൊണ്ടുണ്ടാകുന്ന ഭയത്തെ നശിപ്പിക്കുന്ന ശരിയായ രജ്ജു (കയർ ) ബോധം സമ്യക് വിചാരം കൊണ്ട് ഉണ്ടാകുന്നു
വിശദീകരണം
രാത്രിയിൽ ഒരു കയർ കിടക്കുന്നത് കാണുമ്പോൾ പാമ്പാണോ എന്ന് നമുക്ക് തോന്നുകയും ഭയം ഉണ്ടാവുകയും ചെയ്യാറുണ്ട് എന്നാൽ വെളിച്ചം എടുത്ത് പരിശോധിക്കുമ്പോൾ അത് കയറാണ് എന്ന് ബോധ്യപ്പെടാറുണ്ട് അതു പോലെ ഓരോ കാര്യവും വളരെ ശ്രദ്ധയോടെ ചിന്തിച്ചു പ്രവർത്തിച്ച് സത്യം മനസ്സിലാക്കുന്നതിനെ ആണ് ഇവിടെ തതത്വ വിചാരം എന്ന് പറയുന്നത് നമ്മൾക്ക് അനുവദിക്കപ്പെട്ട കർമ്മങ്ങൾ ശരിയായി ചെയ്തു എന്നതിനാൽ സത്യം ബോധ്യപ്പെടില്ല അതിന് പരീക്ഷണ നിരീക്ഷണങ്ങൾ ആവശ്യമാണ് ഈ പരീക്ഷണ നിരീക്ഷണങ്ങളെയാണ് സമ്യഗ് വിചാരം എന്ന് പറയുന്നത് '
പോസ്റ്റ് ചെയ്തത് Unknown ല്‍ 7:04 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാ പഠനം 288 -ആം ദിവസം - അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 21

യോ യോ യാം യാം തനും ഭക്ത: ശ്രദ്ധയാർച്ചി തു മിച്ഛതി
തസ്യ തസ്യാ ചലാം ശ്രദ്ധാം താമേ വ വിദധാമ്യഹം
അർത്ഥം
            ഏതേതു ഭക്തൻ ഏതേതു ദേവ മൂർത്തിയെ ശ്രദ്ധയോടെ ഭജിക്കാൻ ഇച്ഛിക്കുന്നുവോ അതതു ഭക്തന്റെ ആശ്രദ്ധയെ ത്തന്നെ ഞാൻ ദൃഢമാക്കിത്തീർക്കുന്നു
22
സതയാശ്രദ്ധയാ യുക്ത : തസ്യാരാധന മീഹ തേ
ലഭതേ ച തത: കാമാൻ മയൈ വ വിഹിതാൻ ഹി താൻ
അർത്ഥം
അവൻ അതായത് അത്യ ദേവതാ ഭക്തൻ അപ്രകാരമുള്ള ശ്രദ്ധയോടു കൂടി ഇഷ്ടദേവതാരാധന ചെയ്യുന്നു അതിൽ നിന്ന് അതായത് ആ ദേവത മുഖേന ഞാൻ തന്നെ നൽകുന്ന ഇഷ്ടഫലങ്ങളെ ലഭിക്കുകയും ചെയ്യുന്നു
വിശദീകരണം
             ഇഷ്ട ദേവതാ രൂപത്തെ ശ്രദ്ധയോടെ പൂജിക്കുന്നവൻ ആഗ്രഹം പൂർത്തീകരിക്കുന്നു കാരണം ഇഷ്ടദേവതാ രൂപത്തിൻ കുടികൊള്ളുന്നതും ഞാൻ തന്നെ  പക്ഷെ ഇഷ്ട ദേവാരാധന ചെയ്യുന്നവർ ഭൗതിക നേട്ടങ്ങളെയാണ് ഇഛിക്കുന്നത് ആത്മസാക്ഷാത്കാരത്തിനായി പരമസത്യമായ എന്നെയാണ് ആരാധിക്കേണ്ടത് ഇഷ്ടദേവത ക ളെ ആരാധിച്ച് ഭൗതിക സുഖം നേടാമെങ്കിലും പരമമായ മോക്ഷം ലഭിക്കുവാൻ എന്നെത്തന്നെ ഭജിക്കണം' എന്ന് ആന്തരികാർത്ഥം'
പോസ്റ്റ് ചെയ്തത് Unknown ല്‍ 5:50 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 15, ചൊവ്വാഴ്ച

ഭഗവദ് ഗീതാപഠനം 287 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 20

കാ മൈസ് തൈ സ്തൈർഹൃi തജ്ഞാനാ: പ്രപദ്യന്തേ f ന്യദേവതാ
തം തം നിയമമാസ്ഥായ പ്രകൃത്യാനിയ താ :സ്വയാ
അർത്ഥം
പല തരത്തിലുള്ള കാമനകൾ മൂലം ജ്ഞാനം നഷ്ടപ്പെട്ടവർ സ്വന്തം പ്രകൃതിയാൽ ( വാസനയാൽ >) പ്രേരിതരായി അതത് നിയമം അനുസരിച്ച് അന്യദേവത ക ളെ ആശ്രയിക്കുന്നു
വിശദീകരണം
          മോഹങ്ങൾ അധികമായി വന്നാൽ മറ്റു ദേവതകളെ പ്രീതിപ്പെടുത്താൻ നമ്മൾ തുനിയും ഭോഗ്യ വിഷയങ്ങൾ നേടാനും ഭുജിക്കുവാനുമുള്ള ആഗ്രഹമാണ് നമ്മുടെ വിവേകത്തെ ഇല്ലാതാക്കുന്നത് ഏത് യജ്ഞം ചെയ്താലും സാധകന് ഫലം ലഭിക്കുവാനുള്ള സാദ്ധ്യത ഉണ്ട് കാരണം എവിടെയും ഏതു രൂപത്തിലും നമ്മൾ യജ്ഞം ചെയ്താലും സ്വീകരിക്കുന്നത് ആ പരമാത്മാവു തന്നെ!
   ''  ' എന്നാൽ ഭൗതിക സുഖകൃഷ്ണ പൂർത്തീകരിക്കാൻ യത്നിക്കുന്നതിന് പകരം മോക്ഷപ്രാപ്തിക്ക് ആണ് ശ്രമിക്കേണ്ടത് ഭൗതിക ജീവിതത്തിലെ അത്യാവശ്യകാര്യങ്ങൾ അജ്ഞാതമായ ഭയം മുതലായവ ഇല്ലാതാക്കാൻ ആ പരമാത്മാവിനെത്തന്നെ ഇഷ്ടമുള്ള ഭാവത്തിലൂടെ സമീപിച്ചാൽ മതി എന്നാൽ അത്യാഗ്രഹം ഉള്ളവരാണ് മറ്റു ദേവതാരു പ്രങ്ങളേയും ആഭിചാര ക്രിയകളേയും ആശ്രയിക്കുന്നത് -അപ്പോൾ മോക്ഷത്തിനാണ് ശ്രമിക്കേണ്ടത് എന്നും അത്യാവശ്യകാര്യങ്ങൾ ഭൗതികമായ വ ഈശ്വര സ്മരണ കൊണ്ടും സത്തായ പ്രവൃത്തി കൊണ്ടും സാദ്ധ്യമാകുന്നതും ആണ് എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം
       ഇന്ന് കാണുന്ന ആൾ ദൈവ സങ്കല്ലവും ഭർമന്ത്രവാദം തുടങ്ങിയവയും ദുരാചാരമാണ് എന്ന് കരുതണം മനുഷ്യനെ രക്ഷിക്കാനും അവന് അർഹിക്കുന്ന സുഖഭോഗങ്ങൾ നൽകുവാനും സാക്ഷാൽ പരമാത്മാവിനേ കഴിയൂ എന്നും ഇതിൽ നിന്നും ധ്വനിക്കുന്നു

പോസ്റ്റ് ചെയ്തത് Unknown ല്‍ 6:04 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ചീത്ത പറയാൻ അറിയാത്തവർ

         ശത്രുവിനെ വിശേഷിപ്പിക്കുമ്പോൾ നാം പല പദങ്ങളും പ്രയോഗിക്കാറുണ്ട് എന്നാൽ പല വാക്കുകൾക്കും നാം മനസ്സിലാക്കിയ അർത്ഥം അല്ല എന്നതാണ് സത്യം പലപ്പോഴും കേൾക്കുന വാക്കാണ് കാപാലികർ  മിക്കവാറും മാർക്സിസ്റ്റുകാരെ ഉദ്ദേശിച്ച് എതിർ പാർട്ടിക്കാർ വിളിക്കുന്നതായാണ് കേട്ടിട്ടുള്ളത്

      എന്നാൽ ആ വാക്കിന് അർത്ഥം എന്തെന്ന് ആരും ചിന്തിച്ചിരിക്കാൻ ഇടയില്ല. കാപാലികൻ - കാപാലം കയ്യിലേന്തിയവൻ -പരമശിവൻ
കാപാലം --- 'തലയോട്ടി / മൺപാത്രം അകം കഴിഞ്ഞ മറ്റു ലോഹം കൊണ്ടുള്ള പാത്രം എന്നിവയാണ്
    പരമശിവൻക കപാല / കാ പാല ധാരിയാണ് ആയതിനാൽ കാപാലികൻ എന്ന് പറയുന്നു അപ്പോൾ കാപാലിക ൻ മാർ -പരമമായ ശിവത്വം ) മംഗളം സിദ്ധിച്ചവർ എന്ന അർത്ഥം വരുന്നു ശത്രുക്കളെ ഏവരേയും സാക്ഷാൽ പരമശിവനായി കാണാൻ കഴിയുമെങ്കിൽ OK അല്ലെങ്കിൽ ആ വാക്ക് ഒന്ന് മാറ്റിപ്പിടിക്കുന്നതായിരിക്കും നല്ലത് സംസ്കൃതത്തിൽ ചീത്ത പറയാൻ നിൽക്കാതെ English Malayalam എന്നിവയിലുള്ള പദങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കുക സംസ്കൃതപദങ്ങൾ ഒഴിവാക്കൂ ക - ചിന്തിക്കുക
പോസ്റ്റ് ചെയ്തത് Unknown ല്‍ 3:14 AM 1 അഭിപ്രായം:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
എന്താണ് വേദാന്തം?

     വേദം എന്നാൽ ജ്ഞാനം അന്തം എന്നാൽ അവസാനം അപ്പോൾ വേദാന്തം - അറിവിന്റെ അവസാനം
എന്താണ് അറിവിന്റെ അവസാനം സംഭവിക്കുന്നത്?
ഏകം സത് എന്ന ബോധം അതായത് ഒന്നേ ഉള്ളൂ മറ്റൊന്ന് ഇല്ല എന്ന ബോധം മനസ്സിലുറക്കുന്നു. പക്ഷെ ഈ ബോധത്തിലെത്താൻ ഒരു വൻ നിരവധി വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും സുഗമമായ വഴികളും ദുർഘടമായ വഴികളും താണ്ടി വേണം ഈ ഏകം എന്ന അവസ്ഥയിൽ എത്താൻ അതിന് ഉദാഹരണമാണ് ശബരിമല ദർശനം
       പ്രതമെടുത്ത് ശരണം വിളിച്ച് ദുർഘടം പിടിച്ച വഴികൾ താണ്ടി അവിടെ എത്തുമ്പോൾ നമ്മൾ ആദ്യം കാണുന്നത് മുകളിൽ കൊത്തിവെച്ച മഹാവാക്യമാണ്   "തത്ത്വമസി"  iഅത് നീ തന്നെ! അപ്പോൾ നമുക്ക് തോന്നും ഇത് അറിയാനാണോ ഇത്രയും കഷ്ടപ്പെട്ടത്? എന്ന് എന്നാൽ ഇത്രയും കഷ്ടപ്പെ ട്ടത് കൊണ്ടാണ് ഞാൻ തന്നെയാണ് ധർമ്മ 'ശാസ്താവ് എന്ന് അറിയാൻ കഴിഞ്ഞത് അത് പോലെ നിരവധി തരത്തിലുള്ള പഠനം നിമിത്തമേ ഏകം എന്ന അവസ്ഥ ബോധ്യപ്പെടു
      ആയതിനാൽ ആചാര അനുഷ്ഠാനങ്ങൾ അന്ധവിശ്വാസം ആണ് എന്ന് വിലയിരുത്തുന്നതിന് മുമ്പ് ഒന്ന് മനനം ചെയ്യണം - അന്ധവിശ്വാസം ആണെങ്കിൽ അത് സ്വയം ബോധ്യപ്പെട്ട് അടുത്ത പടിയിൽ എത്തണം ഓരോന്നും സ്വയം ബോധ്യപ്പെടാതെ ജ്ഞാനം സിദ്ധിക്കുകയില്ല - - - ചിന്തിക്കുക
പോസ്റ്റ് ചെയ്തത് Unknown ല്‍ 12:07 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 14, തിങ്കളാഴ്‌ച

നല്ലത് പറഞ്ഞാൽ കോടതി കയറണോ?

      ഹരിജനം എന്ന് വിളിച്ചാൽ കോടതി കയറേണ്ടി വരുമത്രേ!
അത്ഭുതം തോന്നുന്നു ഈ നിയമം ഉണ്ടാക്കിയവൻ ഇത്ര വിവരദോഷി യോ?
ഹരി - മഹാവിഷ്ണു  2 സിംഹം 3 കുതിര
    ഈ 3 അർത്ഥത്തിലും ഇതിനെ ഒന്ന് വ്യാഖ്യാനിച്ച് നോക്കാം
ഹരി - 1 - മഹാവിഷ്ണു  ഹരിജനം - മഹാ വിഷ്ണുവിന്റെ ജനം മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട ജനങ്ങൾ    ഇതിൽ കോടതി കയറാൻ മാത്രം മോശമാണോ ഈ വാക്ക്?
2. സിംഹം - ഏറ്റവും വലിയ ത് ധർമ്മത്തിന്റെ പ്രതീകം രാജാവിന്റെ ഇരിപ്പിടത്തിന് സിംഹാസനം എന്ന് പറയുന്നു വലിയ സ്ഥാനമുള്ള ഇരിപ്പിടം എന്നർത്ഥം     അശോകസ്തംഭത്തിൽ  സിംഹ ശിരസ്സുണ്ട് നമ്മുടെ കറൻസിയിലും ഉണ്ട് അപ്പോൾ ഉന്നതമായ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു അപ്പോൾ ഹരി (സിംഹം ) ജനം - വലിയ സ്ഥാനത്തുള്ള ജനങ്ങൾ - ഇതിൽ കോടതി കയറാൻ എന്തിരിക്കുന്നു?

3. - കുതിര -ശാസ്താവിന്റെ വാഹനം  - അതായത് ശാസ്താവ് ഇരിക്കുന്നിടം അപ്പോൾ ഹരിജനം - ശാസ്താവിന്റെ ഇരിപ്പിടമായ ജനം അതായത് അവരിൽ ആണ് ശാസ്താവ് ഇ രിക്കുന്നത് എന്നർത്ഥം അപ്പോൾ ശാസ്താവ് ഇരിക്കുന്നുവെ ന്ങ്കിൽ അയാൾ ഭക്തനല്ലേ? അപ്പോൾ ഈ അർത്ഥത്തിൽ എടുത്താലും കോടതി എന്തിന് കയറണം
       ശരിയായ അർത്ഥം വിഷ്ണുവിന് പ്രിയപ്പെട്ട ജനം എന്നാണ്
കഷ്ടം വിവരദോഷം എത്രത്തോളമെത്തി എന്ന് ചിന്തിക്കുക
പോസ്റ്റ് ചെയ്തത് Unknown ല്‍ 9:29 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വിവേക ചൂഡാമണി --- ശ്ലോകം - 8

അതോ വിമുക്ത്യൈ പ്രയതേത  വിദ്വാൻ
സംന്യ സ്തബാഹ്യാർത്ഥ സുഖസ് പൃഹ: സൻ
സന്തം > മഹാന്തം സമുപേത്യ ദേശികം
തേനോ പദിഷ്ടാർത്ഥ സമാഹിതാത്മാ
അർത്ഥം
അതിനാൽ വിവേകമുള്ളവൻ ബാഹ്യ വിഷയങ്ങളിലെ സുഖങ്ങളിലുള്ള ആഗ്രഹങ്ങൾ വെടിഞ്ഞ് മോക്ഷത്തിനായിട്ട് പ്രയത്നിക്കേണ്ടതാകുന്നു അതിനായി ബ്രഹ്മജ്ഞനും ലോകഹിതത്തെ ഇഛിക്കുന്നവനുമായ ആചാര്യനെ യഥാവിധി സമീപിച്ച് അദ്ദേഹം ഉപദേശിക്കുന്ന ബ്രഹ്മ പ്രാപ്തി രൂപമായ കാര്യത്തിൽ മനസ്സ് ഉറപ്പിക്കണം
ശ്ലോകം ---9
ഉദ്ധ രേദാത്മനാത്മാനം മഗ്നം സംസാര വാരിധ3
യോഗാ രൂഡത്വ മാമ്പാദ്യ സമ്യഗ് ദർശന നിഷ്ഠയാ
അർത്ഥം
ജനന മരണ രൂപമായ സംസാരത്തിൽ മുങ്ങിക്കിടക്കുന്ന ആത്മാവിനെ യോഗാ രൂഡാവസ്ഥയിൽ വർത്തിച്ചു കൊണ്ടു് സദ്യ ഗ് ദർശനത്തിനുള്ള നിഷ്ഠയാൻ ഉദ്ധരിക്കണം
ശ്ലോകം --- 10
സന്ന്യസ്യ സർവ്വ കർമ്മാണി ഭവ ബന്ധ വിമുക്ത യേ
യ ത്യതാം പണ്ഡി തൈർ ധീ രൈ രാത്മാഭ്യാസ ഉപസ്ഥി തൈ:
അർത്ഥം
ആത്മജ്ഞാന വിഷയകമായ പരോക്ഷ ജ്ഞാനമുള്ളവരും വശീകൃത ബുദ്ധികളും നിരന്തരം ശ്രവണ മനനാ ദി ആത്മ ചിന്തയിൽ വർത്തിക്കുന്നവരുമായവർ സർവ്വ കർമ്മങ്ങളും പരിത്യജിച്ച് സംസാര ബന്ധ നിവൃത്തി രൂപമായ സമ്യക് ദർശന നിഷ്ഠക്കായ്ക്കൊണ്ടു് പ്രയത്നിക്കേണ്ടതാകുന്നു
വിശദീകരണം
സർവ്വ കർമ്മങ്ങളും പരിത്യജിക്കുക എന്നാൽ എല്ലാ ധർമ്മവും ഈശ്വരാർപ്പിതമായി ചെയ്യുക ഉദാഹരണത്തിന് ഞാൻ എന്റെ അമ്മ'യോട് ചെയ്യുന്ന കർമ്മങ്ങൾ പുത്രധർമ്മം ആണ് എന്നാൽ ഞാൻ ചെയ്യുന്നത് അമ്മയോടല്ല ഈശ്വരനോട് ആണ് എന്ന് കരുതി ചെയ്യുമ്പോൾ ഇവിടെ അമ്മയും മകനും ഇല്ല ഈശ്വരനും ഭക്തനും മാത്രമേയുള്ളു അപ്പോൾ പുത്രധർമ്മം ഒവായിപ്പോയി അമ്മയോട് ചെയ്യുമ്പോഴേ പുത്രധർമ്മം ആകുന്നുള്ളു ഈശ്വരനോട് ആണ് ചെയ്യുന്നത് എന്ന് വിചാരിച്ചു ചെയ്താൽ എവിടെ പുത്രധർമ്മം? അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്
        പിന്നെ സമ്യക് ദർശനം - 'സുഖം വന്നാലും ദുഖം വന്നാലും യാതൊരു വികാരവും പ്രകടിപ്പിക്കാത്ത അവസ്ഥ മനസ്സിനെ സമനിലയിൽ നിർത്തുന്ന അവസ്ഥ ആ അവസ്ഥ നേടണം എന്നാണ് ഇവിടെ പറയുന്നത് 
പോസ്റ്റ് ചെയ്തത് Unknown ല്‍ 10:57 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
നാലാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?

    ഗോ ലോകനാഥനായ ശ്രീകൃഷ്ണൻ തുടർന്നു ബ്രഹ്മ ദേവാ! കഴിഞ്ഞകല്പങ്ങളിൽ ഇന്ദ്രൻമാരായിരുന്നവർ ഈ ദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവർ ആയി പിറക്കട്ടെ! യമധർമ്മരാജൻ വായുദേവൻ ഇപ്പോഴത്തെ ഇന്ദ്രൻ അശ്വനീ ദേവകൾ എന്നിവരുടെ ശക്തിവിശേഷത്താൽ ആയിരിക്കണം അവർ ജനിക്കേണ്ടത് അതിനായുള്ള മാർഗ്ഗം അല്ലയോ മഹേശാ അങ്ങയുടെ അവതാരമായ ദുർവാസാവ് മഹർഷി ആയിരിക്കണം ഉണ്ടാക്കേണ്ടത് ഞാൻ ഈ രൂപത്താൽ ഭൂമിയിൽ വന്ന് പിറക്കുമ്പോൾ എന്റെ പിതാവായ വസുദേവ രു ടെ സഹോദരിയായ  പൃഥാ ദേവിക്ക് സൽ സന്താന കാരകമായ മന്ത്രം ഉപദേശിക്കേണ്ടത് ദുർവാസാവ് മഹർഷിയാണ് 
      Iഅല്ലയോ ബ്രഹ്മ മഹേശ്വര പാർവ്വതിമാരേ! ബ്രഹ്മാവിൽ നിന്ന് സാത്വിക ഭാവങ്ങളേ ഉണ്ടാകു പൗത്രനായ കശ്യപ നിൽ നിന്നാണ് വിവിധ ഭാവങ്ങൾ ജനിക്കേണ്ടത് എന്നാൽ ധർമ്മ സംരക്ഷണാർത്ഥം അവതരിക്കുന്ന എനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സഹായത്തിനായി ഒരിക്കൽ ബ്രഹ്മാവിന്റെ വിയർപ്പിൽ നിന്നും സ്വേദജൻ എന്ന സഹസ്ര കവചൻ എന്ന അസുരൻ ജനിച്ചു  ആ അസുരന് മോക്ഷം കൊടുക്കാനായി വിഷ്ണു നര- നാരായണൻ മാരായി അവതരിച്ച് 999 കവച ജന്മ- ങ്ങളേയും വധിച്ചുവല്ലോ! അടുത്ത ജന്മം അവന്റെ വളരെ ശേഷ്ഠമാണ് കൗമാരത്തിന്റെ അവിവേകത്താൽ പൃഥാ ദേവി ദർവാസാവ് കൊടുത്ത മന്ത്രം സൂര്യദേവനെ നോക്കി ജപിക്കും ദ്വാദശാദിത്യന്മാരിൽ പെട്ടവരാണല്ലോ വിഷ്ണുവും രുദ്രനും രുദ്രന്റെ അവതാരമായ ദുർവാസാവ് മഹർഷി കൊടുത്ത വരം ഫലത്തിൽ എത്തിക്കേണ്ടത് ദ്വാദശാദിത്യരിൽ ഒരാളായ വാമനമൂർത്തിയാണ് അദിതിയുടെ പുത്രൻമാർ എന്ന അർത്ഥവും ആദിത്യൻ എന്നതിനുണ്ട് അദിതിയുടെ പുത്രനായ വിഷ്ണു വാമനമൂർത്തി ആണല്ലോ! ആയതിനാൽ സൂര്യതേജസ്സായ സ്വേദ ജന്റെ സൂക്ഷ്മരൂപി ആയ ആത്മാവിനെ പൃഥയുടെ ഗർഭഗൃഹത്തിലേക്ക് ആനയിക്കേണ്ടത് വിഷ്ണു ആണ് ജനിക്കുന്ന കർണ്ണൻ വൈഷ്ണവ തേജസ്സോടെ ആയിരിക്കണം ശിവ അവതാരമായ ദുർവാസാവിന്റെ മന്തം സാഫല്യമാക്കേണ്ടത് വിഷ്ണു അവതാരമായ വാമനമൂർത്തി അപ്പോൾ സ്വേദജന്റ ആയിരാമത്തെ കവച ജന്മം ശൈവ-വൈഷ്ണവ ശക്തി സമന്വിതമായിരിക്കണം അതി തേജസ്സുള്ള ശക്തി ആണെങ്കിലേ നര- നാരായണ ജന്മങ്ങളായ അർജുനനും എനിക്കും ചേർന്ന് മാത്രം മോക്ഷം കൊടുക്കാൻ പറ്റൂ അതിന് പാകത്തിൽ കർണന്റെമനസ്സിൽ ജ്ഞാനം കൊടുക്കേണ്ടത് പരശുരാമനാണ് വിദ്യ പഠിക്കാൻ വരുന്ന കാലഘട്ടത്തിൽ തത്വോപദേശം കൂടി പരശുരാമൻ കർണ്ണന് കൊടുക്കണം അർജുനന് ഭഗവദ് ഗീതയായി ഞാനും ഉപദേശം കൊടുത്തു കൊള്ളാം -- തുടരും
പോസ്റ്റ് ചെയ്തത് Unknown ല്‍ 9:44 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 13, ഞായറാഴ്‌ച

ദളിതൻ എന്ന് ഉദ്ദേശിക്കുന്നത് ആരെ?

        'പണ്ടത്തെ അമ്മൂമ്മമാർ കുട്ടികൾ വികൃതി കാണിച്ചാൽ ചീത്ത പറയുന്ന വാക്കുണ്ട് " അ ശ്രീകരം കെട്ട ജന്തു "  ഇതിന്റെ അർത്ഥം എന്തെന്ന് നോക്കിയിട്ടല്ല വിളിക്കുന്നത് ദേഷ്യം തീർക്കാർ വേണ്ടി ഉപയോഗിക്കുന്ന ചില ശബ്ദങ്ങൾ മാത്രം
      അത് പോലെ സാമ്പത്തിക പരമായും സാമൂഹ്യ പരമായും വിദ്യാഭ്യാസ പരമായും വളരെ പിന്നിൽ നിൽക്കുന്നവർക്ക് കൊടുത്ത പേരാണ് ദലിതൻ / ദളിതൻ
      ശബ്ദതാരാവലിയിൽ ദലിത / ദളിത എന്നതിന് വിടർന്ന എന്ന അർത്ഥമാണ് ദളിതൻ വിടർന്ന വൻ അതായത് മാനസികമായി വിശാലമായി ചിന്തിക്കുന്നവൻ എന്നർത്ഥം
      ഒരു യോഗിയുടെ മനസ്സിനെ ദളിതം എന്ന് പറയാം യോഗി എന്ന് ദളിതൻ എന്നതിന് അർത്ഥവും വരും  ഇനി ഏകാക്ഷര നിഘണ്ടു പ്രകാരം ആയാൽ
ദ- ദേവൻ
ലി /ളി --ശബ്ദം
ത- ശാന്തം
അപ്പോൾ അന്വയിക്കുമ്പോൾ - ശാന്തമായ ദേവ ശബ്ദം
ദളിതൻ - ശാന്ത ഭാവത്തിലുള്ള ദിവ്യമായ ശബ്ദത്തോടു് കൂടിയവൻ
       ഒരു യോഗിയുടെ ശബ്ദം ദിവ്യമായിരിക്കും ഇന്ദ്രിയ നിഗ്രഹം നടത്തിയതിനാൽ ശബ്ദത്തിന് സാത്വിക ഭാവമായിരിക്കും അത് ദിവ്യവും ആണ്
‌  എല്ലാം കൊണ്ടും വികസിച്ച ഒരാൾക്കേ ശാന്തമായ ദേവ ശബ്ദം ഉണ്ടാക്കാൻ കഴിയു  ഏത് രീതിയിൽ നോക്കിയാലും ഒരുയോഗിയെ ആണ് ദളിതൻ എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുക  ആയതിനാൽ ദളിത വിഭാഗം എന്നൊക്കെ പറഞ്ഞാൽ യാതൊരു കുറവോ ലജ്ജയോ ദേഷ്യമോ വിചാരിക്കേണ്ടതില്ല.   യോഗി എന്ന് പറയുമ്പോൾ ദേഷ്യപ്പെടേണ്ട ആവശ്യം ഇല്ലല്ലോ        ചിന്തിക്കുക
പോസ്റ്റ് ചെയ്തത് Unknown ല്‍ 8:42 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഭഗവദ് ഗീതാ പഠനം 286 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 19

ബഹൂനാം ജന്മനാമന്തേ ജ്ഞാന വാൻ മാം പ്രപദ്യന്തേ
വാസുദേവ: സർവ്വമിതി സ മഹാത്മാ സു ദുർല്ലഭ:
അർത്ഥം
           എത്രയോ ജന്മങ്ങൾ കഴിഞ്ഞ് അവസാനം സർവ്വവും വാസുദേവൻ തന്നെ എന്ന ബോധമുണർന്ന യോഗി എന്നെ പ്രാപിക്കുന്നു അത്തരം മഹാത്മാക്കൾ വളരെ വിരളമായിരിക്കും

വിശദീകരണം
സർവ്വം ബ്രഹ്മമയം എന്ന അനുഭവം സിദ്ധിച്ച ജ്ഞാനികൾ വളരെ വിരളമാണ് സാധകരെ നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല. ലോകത്തിലെ മറ്റുള്ള  ജീവരാശികളുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യൻ വളരെ കുറവാണ് മനുഷ്യരിൽത്തന്നെ മാനസികമായും ബുദ്ധിപരവും ആയി വികാസം നേടിയവർ വളരെ കുറവാണ് മനോബുദ്ധികൾ വികസിച്ചവരിൽത്തന്നെ സത്യാന്വേഷണത്തിലും ശാസ്ത്ര പഠനത്തിലും തല്പരർ ആകുന്നില്ല  പലരും ബുദ്ധിപരമായ അറിവ് കൊണ്ട് തൃപ്തരാകുന്നു. അറിവ് പ്രയോഗിക്കുന്നവർ വളരെ കുറവ് ജ്ഞാനത്തിനനുസരിച്ച് ആത്മാർത്ഥമായി പ്രയത്തിച്ച് പരമ തത്വം സാക്ഷാത്കരിക്കുന്നവർ വളരെ കുറച്ചേ ഉണ്ടാകൂ
 അപൂർണതയിൽ നിന്നും പൂർണതയിലേക്ക് ഉള്ള ജീവന്റെ വികാസം വളരെ മെല്ലെയാണ് നടക്കുന്നതെന്ന് ഡാർവിന്റെ മുമ്പേ നമ്മുടെ ഋഷികൾ പ്രവചിച്ചിരുന്നു   അപ്പോൾ പതുക്കെ മാത്രമേ സർവ്വം ബ്രഹ്മമയം എന്ന ജ്ഞാന ബോധത്തിലേക്ക് ഒരു ജീവാത്മാവ് എത്തുകയുള്ളു അങ്ങി നെ എത്തിയ യോഗികൾ എന്നെ പ്രാപിക്കുന്നു എന്ന് ഭഗവാൻ പറയുന്നു 
പോസ്റ്റ് ചെയ്തത് Unknown ല്‍ 10:02 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
മൂന്നാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?

       ഭഗവാർ ശ്രീകൃഷ്ണൻ പറഞ്ഞു ബ്രഹ്മ ദേവാ ഇവിടെ നിങ്ങൾക്ക് ദൃശ്യമാകുന്ന വൃന്ദാവനം ഗോവർദ്ധനം വിരജാ നദി (കാളിന്ദി) എന്നിവ ഭൂമിയിൽ സൃഷ്ടിക്കപ്പെടണം സാക്ഷാൽ മഹാലക്ഷ്മിക്ക് 8 ഭാവങ്ങൾ ഉണ്ട് നിരവധി ഉപഭാവങ്ങളൂം വിഷ്ണുവിനോടൊപ്പം വൈകുണ്ഠത്തിൽ ലക്ഷ്മീഭാവത്തിലും എന്നോടൊപ്പം ഈഗോലോകത്തിൽ രാധ എന്ന പേരോട് കൂടിയും മഹാലക്ഷ്മി വസിക്കുന്നു
     വിദ്യാലക്ഷ്മിയായി സരസ്വതിയായി അങ്ങയോടൊപ്പം സഹധർമ്മിണിയായി വസിക്കുന്നതും ധാന്യലക്ഷ്മിയായ ഭൂമീദേവി പാർവ്വതിയായി പരമശിവന്റെ കൂടെ വസിക്കുന്നതും മഹാലക്ഷമി തന്നെ.
     ഒരിക്കൽ    ഞാനും വിരജ എന്ന ഗോപസ്ത്രീയും cജ്ഞാനിയായ ജ്ഞാനത്തെ പരിപാലിക്കുന്നവൾ ആയ എന്നാണ് ഗോപസ്ത്രീ എന്നതിനർത്ഥം ) സു ദാമാവ് എന്ന ഭക്തനും കൂടി ഒരുമിച്ചിരിക്കുമ്പോൾ രാധ നീരസ ഭാവത്തിൽ എന്നോട് പെരുമാറി ഈ ഗോലോകത്ത് അങ്ങിനെ പാടില്ല വിവിധ വികാരങ്ങൾ ഇവിടെ ഇല്ല ഇവിടെ ഭക്തി മാത്രമേ ഉണ്ടാവു അതിനാൽ സുദാ മാവ് രാധയെ ശപിച്ചു  നീ ഭൂമിയിൽ പിറന്ന് വിരഹ ദുഖം അനുഭവിക്കട്ടെ എന്ന് അപ്പോൾ ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്ന വൃന്ദാവനത്തിലെ ഗ്രാമത്തലവൻ വൃഷഭാനുവിന്റെ പുത്രിയായി രാധ ശാപം അനുഭവിക്കാൻ വന്നു പിറക്കട്ടെ!
           രാധ സുദാ മാവിനേയും ശപിച്ചു ഒരു അസുരനായി പിറക്കട്ടെ എന്ന് ശംഖുചൂഡൻ എന്ന അസുരനായി സുദാ മാവ് പിറക്കട്ടെ! എന്റെ സന്തത സഹചാരി ആകണം എന്ന് സുദാ മാവിന് ആഗ്രഹം ഉള്ളതിനാൽ ഈ രൂപത്തിൽ വൈഷ്ണവ ശരീരത്തിലൂടെ ഞാൻ അവതരിക്കുമ്പോൾ സുദാ മാവ് കുചേലൻ എന്ന പേരിൽ അറിയപ്പെടുന്ന ഭക്തനായ ബ്രാഹ്മണൻ ആയി മറ്റൊരു അവതാരം എടുക്കട്ടെ!
      കശ്യപ പ്രജാപതി വസുദേവരായും അദി തീ ദേവി ദേവകിയായും എന്റെ പിതാവും മാതാവും ആകാൻ വേണ്ടി ഭൂമിയിൽ അവതരിക്കട്ടെ! അഷ്ട വസുകളിൽ ആദ്യത്തെ 6 പേർ എന്റെ ജ്യേഷ്ഠ മാരായി ദേവ കീ വസുദേവൻ മാരുടെ മക്കളായി പിറക്കട്ടെ! അഷ്ട വസുക്കളിൽ ഏഴാമത്തെ വസുവും ഭാര്യയും നന്ദ ഗോപർ യശോദ എന്നിവരായി എന്റെ വളർത്തഛനും വളർത്തമ്മയും ആയി ഭൂമിയിൽ അവതരിക്കട്ടെ! എട്ടാമത്തെ വസു ഭീഷ്മർ എന്ന പേരീൻ ഹസ്തിന പുരിയിൽ വന്ന് പിറക്കട്ടെ!     തുടരും
പോസ്റ്റ് ചെയ്തത് Unknown ല്‍ 8:51 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: അഭിപ്രായങ്ങള്‍ (Atom)

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

ബ്ലോഗ് ആര്‍ക്കൈവ്

  • ►  2014 (7)
    • ►  മേയ് (7)
  • ►  2015 (199)
    • ►  ഒക്‌ടോബർ (31)
    • ►  നവംബർ (92)
    • ►  ഡിസംബർ (76)
  • ▼  2016 (902)
    • ►  ജനുവരി (42)
    • ►  ഫെബ്രുവരി (35)
    • ▼  മാർച്ച് (93)
      • ഭഗവദ് ഗീതാപഠനം 281 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്...
      • ആദിത്യനും അവതാരങ്ങളും മഹാബലിയുടെയും വാമനന്റെയും ...
      • നുണ പറയുന്ന പണ്ഡിതൻ തൃശൂർ ജില്ലയിൽ ഒരു ക്ഷേത്രത്...
      • ഇന്നത്തെ സമൂഹവും മനോവൈകല്യവും     വാക് ശുദ്ധി  കർ...
      • വിവേക ചൂഡാമണി  ശ്ലോകം - 3 ദുർലഭം ത്രയ മേ വൈദ്  ബ്...
      • നാരായണീയം ദശകം 15 കപിലോ പദേശം ശ്ലോകം - 1 മ തി രി...
      • നാരായണീയം ദശകം - 15 ശ്ലോകം - 2 .പ്രകൃതി മഹദഹങ്കാര...
      • ചോദ്യവും ഉത്തരവും വിശാൽ - വളരെ ഗഹനമായ വേദാന്തവും ...
      • ഇന്നത്തെ ചിന്താവിഷയം - 3 /3/2016 എന്താണ് സ്വാതന്ത...
      • വിവേക ചൂഡാമണി - ശ്ലോകം - 4 ലബ്ധ്വാ കഥഞ്ചിന്ന രജന...
      • സമൂഹത്തിലെ അപസ്വരങ്ങൾ      ഇന്നത്തെ തലമുറയുടെ രാ...
      • മാർക്സും ചില ചിന്തകളും      എന്താണ് വർഗ്ഗീയത - ഒര...
      • എന്താണ് വിപ്ലവം?(മാർക്സും കുറേ ചിന്തകളും)      '...
      • നാരായണീയം ദശകം 15 ശ്ലോകം 3 പ്രകൃതിഗത ഗുണൗ 'ഘൈർ ന...
      • മതം മനുഷ്യനെ മയക്കുന്ന കറുപ്പ് (മാർക്സും ചില ചിന്...
      • ധനസമാഹരണം ( മാർക്സും ചില ചിന്തകളും)       ധനസമാഹര...
      • എന്താണ് 'അന്ധവിശ്വാസo ?      അന്ധവിശ്വാസങ്ങൾക്കും...
      • ഇന്നത്തെ ചിന്താവിഷയം  6/3/2016      എല്ലാ ഇന്ത്യൻ...
      • ചോദ്യവും ഉത്തരവും 6/3/2016 സാർ ഞാൻ ഇന്നലെ ചോദ്യം...
      • രാജീവ് കുമാർ ജീ,    താങ്കൾ പറഞ്ഞ ലിങ്ക് നോക്കി ദയ...
      • ഭഗവദ് ഗീതാ വ0നം -283 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവി...
      • വിവേക ചൂഡാമണി ശ്ലോകം 5 ഇത: കോസ്വസ്തി മൂഢാത്മായ സ...
      • ജനാധിപത്യ രാജ്യമായ ഇ ന്ത്യയിൽ ഏകീകൃത സിവിൽ കോഡ് അ...
      • വിവേക ചൂഡാമണി ശ്ലോകം - 6 ( ആത്മബോധം തന്നെ മോക്ഷ ഹ...
      • ഭഗവദ് ഗീതാ പഠനം 284-ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ...
      • ശ്രീരാമന് നേരെയുള്ള ആക്രമണങ്ങൾ        രാമൻ വൈദിക...
      • സംസ്കൃത മഹത്വം       സംസ്കൃതത്തിൽ ആർക്കും ആരെയും ...
      • ശ്രീരാമനും ശംബൂക വധവും  പുത്രൻ എന്നാൽ ആരാണ്? ഒരാൾ...
      • രണ്ട് ഉത്തരം ഏതൊരു സംഭവത്തിനും സംഭവപരമായും തത്വചി...
      • യുക്തിവാദി രവിയുടെ അടുത്ത ചോദ്യത്തിന് ഉള്ള ഉത്തരം...
      • ബാലി- ആദ്യം കഥ പിന്നെ തത്വം ഭൂമിയിൽ അധർമ്മം വ്യാപ...
      • ഇതിഹാസ പുരാണങ്ങൾ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ  ...
      • ആരാണ് വാനരൻ? വാനര: എന്ന ശബ്ദത്തിന് ശബ്ദതാരാവലി ത...
      • എന്താണ് ഒളിയമ്പ്?       രാമൻ ഒരു വൃക്ഷത്തിന്റെ മ...
      • വിവേകചൂഡാമണി ശ്ലോകം' 7 അമൃതത്വസ്യ നാശാസ്തി വിത്ത...
      • ഫോൺ വഴി വന്ന അഭിനന്ദനം സാർ ഞാൻ ദിലീപ് കണ്ണൂരാണ്...
      • സംസ്കൃത മഹാകവി ഭാ ര വി യുടെ ഉപദേശം ഇന്നത്തെ സുഹത്...
      • ഭഗവദ് ഗീതാപഠനം 285 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്...
      • എന്തിന് കോപി  ക്കണം?     എല്ലാ ഭാരതീയ സനാതന ധർമ്...
      • ആരാണ് രാധ?       വിവിധ പുരാണങ്ങളിൽ രാധയെക്കുറിച്...
      • ഗീത ഒന്നാം അദ്ധ്യായത്തിലെ 41ആം ശ്ലോകം ദുർവ്യാഖ്യാ...
      • ചോദ്യവും ഉത്തരവും " ആരാണ് ശ്രീകൃഷ്ണൻ?           ...
      • മൂന്നാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?        ഭഗവാർ ശ്രീ...
      • ഭഗവദ് ഗീതാ പഠനം 286 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ...
      • ദളിതൻ എന്ന് ഉദ്ദേശിക്കുന്നത് ആരെ?         'പണ്ടത...
      • നാലാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?     ഗോ ലോകനാഥനായ ...
      • വിവേക ചൂഡാമണി --- ശ്ലോകം - 8 അതോ വിമുക്ത്യൈ പ്രയ...
      • നല്ലത് പറഞ്ഞാൽ കോടതി കയറണോ?       ഹരിജനം എന്ന് വ...
      • എന്താണ് വേദാന്തം?      വേദം എന്നാൽ ജ്ഞാനം അന്തം ...
      • ചീത്ത പറയാൻ അറിയാത്തവർ          ശത്രുവിനെ വിശേഷി...
      • ഭഗവദ് ഗീതാപഠനം 287 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്...
      • ഭഗവദ് ഗീതാ പഠനം 288 -ആം ദിവസം - അദ്ധ്യായം 7 ജ്ഞാന...
      • വിവേകചൂഡാമണി ശ്ലോകം  11 വിചാര കർത്തവ്യത ചിത്തസ്യ...
      • ഷെർലോക് ഹോംസും  ഞാനും       ഗോപാലേട്ടൻ ചോദിച്ചു ക...
      • എന്താണ് ദാനം?      ബ്രാഹ്മണാ വസ്ഥയിൽ എത്താനുള്ള ...
      • അഞ്ചാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?       ഗോ ലോകനാഥനായ...
      • ശ്രീമദ് ഭാഗവതം 65 ആം ദിവസം മാഹാത്മ്യം മൂന്നാം അദ്...
      • തെറ്റിദ്ധരിപ്പിക്കപ്പെട്ട പാലാഴിമഥനം          പാ...
      • വിവേക ചൂഡാമണി ശ്ലോകം 13 അർത്ഥസ്യ നിശ്ചയോ ദൃഷ്ടോ ...
      • ഭഗവദ് ഗീതാ പഠനം 289 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ...
      • ഭഗവദ് ഗീതാ പഠനം 290 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ...
      • വിവേക ചൂഡാമണി
      • ശ്രീമദ് ഭാഗവതം മാഹാത്മ്യം അദ്ധ്യായം 3 ശ്ലോകം 30 D...
      • നാരായണീയം ദശകം 15 ശ്ലോകം 7 Date 20/3/2016 യുവതി ...
      • ശ്രീമദ് ഭാഗവതം മാഹാത്മ്യം  അദ്ധ്യായം 3 ശ്ലോകം 34 ...
      • ഭഗവദ് ഗീതാ പഠനം 291 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ...
      • ആരാണ് പരമശിവൻ?    സംഹാര സ്വരൂപൻ സൃഷ്ടി കഴിഞ്ഞാൽ ...
      • അക്ഷരബ്രഹ്മ ഭാഗം അക്ഷരബ്രഹ്മത്തിൻ ഭാഗമായന്നു ഞാൻ...
      • ശ്രീമദ് ഭാഗവതം 70 -ആം ദിവസം മാഹാത്മ്യം അദ്ധ്യായം ...
      • ഭഗവദ് ഗീതാ പഠനം 295-ആം ദിവസം അദ്ധ്യായം 8 ശ്ലോകം 5...
      • വിവേക ചൂഡാമണി ശ്ലോകം 26 Date 25/3/20 16 ശാസ്ത്രസ...
      • ആത്മാവും ജീവനും 25/3/2016          ഏവർക്കും വ്യക...
      • ഭഗവദ് ഗീതാപഠനം 296 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്രഹ...
      • ചോദ്യവും     ഉത്തരവും നിര്‍മ്മല  --സര്‍ ഞാന്‍  ഒ...
      • വിധിയുടെ നിഗൂഡ ഭാവങ്ങൾ          ജനനം ജീവിതം മരണം...
      • ഭഗവദ് ഗീതാ പഠനം 297 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്ര...
      • വിവേകചൂഡാമണി ശ്ലോകം 28 Date 26/3/2016 അഹങ്കാരാദി...
      •  ശ്രീമദ് ഭാഗവതം 72 ആം ദിവസം മാഹാത്മ്യം അദ്ധ്യായം ...
      • സ്വയം പഠിക്കേണ്ട കാര്യങ്ങൾ: 1 എന്തിനാണ് ഈ പോസ്റ്...
      • നേതൃത്വത്തിന് വേണ്ട ഗുണങ്ങൾ      ആദ്ധ്യാത്മികതയാ...
      • ഭഗവദ് ഗീതാ പഠനം 298 ആം ദിവസം അദ്ധ്യായം 8 അക്ഷര ബ്...
      • ഭഗവദ് ഗീതാ പഠനം 299 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്ര...
      • വിവേക ചൂഡാമണി ശ്ലോകം 33 Date 28/3/2016 സ്വാത്മതത...
      • തെററിദ്ധരിക്കപ്പെട്ട പുനർജന്മം ഭാഗം 2        ഇന്...
      • തെററിദ്ധരിക്കപ്പെട്ട പുനർജന്മം ഭാഗം 3   എന്താണ് ...
      • വിവേക ചൂഡാമണി ശ്ലോകം 35 Date 29/3/2016 ശ്രോത്രി...
      • തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം - 4 അപമൃത്യു     ...
      • ഗോപാലമേനോന്റെ കോപം (ഇപ്പോൾ ചാറ്റിൽ വന്നത്) Mr കൃഷ...
      • ഭഗവദ് ഗീതാ പഠനം 301 ആം ദിവസം അദ്ധ്യായം 8 അക്ഷര ബ്...
      • തെററിദ്ധരിക്കപ്പെട്ട പുനർജന്മം  ഭാഗം 5   ആദി പിതാ...
      • ഏഴാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?           6 ഭാഗങ്ങൾ ...
      •          ഒരു സത്സംഗത്തിൽ നിന്ന്    ഇന്നലെ 30/3/20...
      • തെററിദ്ധരിക്കപ്പെട്ട പുനർജന്മം- ഭാഗം 6    .... ഭ...
    • ►  ഏപ്രിൽ (87)
    • ►  മേയ് (70)
    • ►  ജൂൺ (87)
    • ►  ജൂലൈ (79)
    • ►  ഓഗസ്റ്റ് (93)
    • ►  സെപ്റ്റംബർ (85)
    • ►  ഒക്‌ടോബർ (91)
    • ►  നവംബർ (65)
    • ►  ഡിസംബർ (75)
  • ►  2017 (320)
    • ►  ജനുവരി (81)
    • ►  ഫെബ്രുവരി (60)
    • ►  മാർച്ച് (57)
    • ►  ഏപ്രിൽ (51)
    • ►  മേയ് (60)
    • ►  ജൂൺ (6)
    • ►  ജൂലൈ (2)
    • ►  ഒക്‌ടോബർ (1)
    • ►  നവംബർ (2)
  • ►  2018 (2)
    • ►  മേയ് (1)
    • ►  ജൂലൈ (1)
ലളിതം തീം. luoman സൃഷ്ടിച്ച തീം ചിത്രങ്ങൾ. Blogger പിന്തുണയോടെ.