2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

നോക്കണേ ഒരു കള്ളക്കളി !










വാത്മീകി രാമായണത്തില്‍  സീത പലലം ഉണക്കുന്ന കാര്യമേ പറഞ്ഞിട്ടില്ല --അവിടെ പറഞ്ഞത് ഇപ്രകാരം ആണ് 

തതോ മാംസ സമായുക്തോ വായസഃപര്യ തുണ്‍ഡയത് 
തമഹം ലോഷ്ട മുദ്യമ്യവാരയാമി സ്മ വായസം 

അര്‍ത്ഥം --അപ്പോള്‍ മാംസത്തില്‍ കൊതി പൂണ്ട ഒരു കാക്ക കൂര്‍ത്ത കൊക്ക് കൊണ്ട് എന്നെ കൊത്തി -ഒരു മണ്‍കട്ട എടുത്തു ഞാന്‍ അതിനെ ആട്ടിയകറ്റി

ഇവിടെ സീതയുടെ  ശരീരത്തിലെ മാംസത്തിനായി ആണ് കാക്ക വന്നത് അല്ലാതെ ഉണക്കാന്‍ ഇട്ടിട്ടില്ല --ഉണക്കാന്‍ ഇട്ടു എന്ന് പറഞ്ഞതിന്‍റെ  പരമാര്‍ത്ഥം നേരത്തെ പോസ്റ്റ്‌ ചെയ്തത് ഓര്‍ക്കുമല്ലോ --എല്ലാ കാര്യത്തിലും വാല്മീകി രാമായണത്തെ ആശ്രയികുന്നവര്‍ സീതയും രാമനും മാംസം കഴിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഇവിടെ ആന്തരികമായ അര്‍ത്ഥത്തില്‍ എടുക്കേണ്ട അധ്യാത്മ രാമായണം കിളിപ്പാട്ടിനെ ആശ്രയിക്കുന്നു --നോക്കണേ ഒരു കള്ളക്കളി! ഇനിയും രാമായണത്തില്‍ ഇതേ പോലെ തെറ്റി ധര്പ്പിക്കപ്പെടുന്ന ഭാഗങ്ങള്‍ എടുത്തു വ്യാഖ്യാനിക്കാം --പക്ഷെ യഥാര്‍ത്ഥ വാല്മീകി രാമായണത്തില്‍ ഇല്ലാത്തതും ചിലരുടെ ഒക്കെ ദൃഷ്ടിയില്‍ ഉള്ളതും ആയ കാര്യങ്ങളെ എങ്ങിനെ വ്യാഖ്യാനിക്കും? ഇന്ന് സുന്ദര കാണ്‍ഡത്തില്‍ ഉണ്ട് എന്ന് ഒരാള്‍ പറഞ്ഞ കാര്യം ആ കാണ്ഡം അരിച്ചു പെറുക്കി നോക്കിയിട്ടും കണ്ടില്ല അപ്പോള്‍ അതിനു അര്‍ത്ഥം എന്താണ്? ആരാണ് ഇതിനു പിന്നില്‍? ഇവിടെ ചെറിയതോതില്‍ രാഷ്ട്രീയം ക്ളിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു --വാല്മീകി രാമായണം ആരും അധികം വായി ച്ചിട്ടുണ്ടാകില്ല അപ്പോള്‍ തെ റ്റിധ്ധരിപ്പിക്കാന്‍ എളുപ്പവും ആണ് --അതിനാല്‍ വാല്മീകി രാമായണത്തില്‍ ഉള്ള സംശയം ജനിപ്പിക്കുന്ന കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നു --ഇത് സജ്ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് --ഒരു പ്രത്യേക അജണ്ട ഉള്ളവര്‍ക്കല്ല--അവര്‍ രാമന്‍ ഇറച്ചി കഴിച്ചിരുന്നു എന്ന് പറയട്ടെ തെളിവുകള്‍ സഹിതം നമുക്ക് അത് നിഷേധിക്കാനും സാധിക്കും --ചിന്തിക്കുക 

സീത ഉണക്കിയത് ഇറച്ചിയോ?--ദൂത് വാക്യത്തിലെ രഹസ്യം






രാമായണത്തില്‍  ഹനുമാന്‍ ലങ്കയില്‍ ചെന്ന് സീതയെ കണ്ട ശേഷം സീത രാമന് കൊടുക്കാനായി ഒരു ദൂതുവാക്യം പറയുന്നു 

ചിരമമിത സുഖമൊടൊരു തപസി ബഹു നിഷ്ടയാ 
ചിത്രകൂടാചലം തന്നില്‍ വാഴും വിധൌ 
പലലമതു പരിചി നൊടുണക്കുവാന്‍ ചിക്കി ഞാന്‍ 
പാര്‍ ത്തതും കാത്ത്തിരുന്നീടും ദശാന്തരേ 
തിരുമുടിയു മഴകിനോട് മടിയില്‍ മമ വെച്ചുടന്‍ 
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍ 

ഈ വരികള്‍ ചേര്‍ത്ത് വ്യാഖ്യാനിചാലെ ശരിയുത്തരം കിട്ടൂ --ഇവിടെ പലലം എന്നാല്‍ എന്താണ് അര്‍ത്ഥം?ശ്രീകണ്‍ഠേശ്വരം പദ്മനാഭ പിള്ളയുടെ ശബ്ദ താരാവലി നോക്കുക --എള്ളുണ്ട -അരികൊണ്ട് വറുത്ത വറ്റല്‍ ചേറ്  ചെളി --പിണ്ണാക്ക് --മാംസം --മാംസം എന്നാല്‍ ശരീരത്തില്‍ വ്യാപിക്കുന്നത് എന്നര്‍ത്ഥം --അപ്പോള്‍ സീത ഇറ ച്ചി ഉണക്കിയിരുന്നു എന്ന് പറയുന്നതിന്‍റെ  താല്‍പ്പര്യം എന്ത്? മാംസം എന്നതിന് ഇറച്ചി എന്ന് അര്‍ത്ഥം എടുക്കാന്‍ ആരാ പറഞ്ഞത്? അങ്ങിനെ ഒരര്‍ത്ഥം ആ  പദത്തിന് ഇല്ല --ഉള്ളിലെ കഴ മ്പ് എ ന്ന അര്‍ത്ഥം ഉണ്ട് --ഒരു പക്ഷെ തൊലിക്ക് ഉള്ളില്‍ എന്ന അര്‍ത്ഥത്തില്‍ ഇറച്ചി എന്നെടുക്കാം എന്നല്ലാതെ മാംസം എന്നതിന് ഇറച്ചി എന്ന അര്‍ത്ഥം ഇല്ല --മാത്രമല്ല നേരത്തെ മൂലഫല്ങ്ങള്‍ കഴിച്ചു പതിനാലു വര്‍ഷം കഴിയ ണം എന്ന് കൈകേയി പറഞ്ഞു --വാല്മീകി രാമായണത്തില്‍ മധു,കിഴങ്ങ് പഴം മുതലായവ കഴിച്ചു ഞാന്‍ പതിനാലുവര്‍ഷം വനത്തില്‍ കഴിയും എന്ന് സത്യവും ചെയ്തു--ഭര്‍ത്താവ് ചെയ്യുന്നത്തെ ഭാര്യയും ചെയ്യൂ അപ്പോള്‍ പിന്നെങ്ങിനെ സീത ഇറച്ചി ഉണക്കും?--മാംസം --ശരീരത്തില്‍   വ്യാപിച്ചത്  --അതെന്താണ്? പഞ്ച ഭൂതങ്ങള്‍ --മൂത്രമായും രക്തമായും വിയര്‍പ്പായും ശുക്ലമായും കഫം ആയും ജലം നമ്മുടെ ശരീരത്തില്‍ ഉണ്ട് --ജഠരാഗ്നി  ആയി അഗ്നിയും ഉണ്ട് --പഞ്ച പ്രാണങ്ങള്‍  ആയി വായുവും ഉണ്ട് നമ്മുടെ ശരീരം മൊത്തം മണ്ണും ആണ് അതായത് ഭൂമി --പിന്നെ അവശേഷിക്കുന്നത് ആകാശം --മനുഷ്യനെ സംബന്ധിച്ച് ചിന്തയാണ് ആകാശം അതിനാല്‍ ചിദാകാശം  എന്ന് പറയുന്നു --ഇവിടെ സന്ദര്‍ഭം നോക്കണം ആരും ഇല്ല --സുന്ദരനും ചെറുപ്പക്കാരനും ഭര്‍ത്താവും ആയ രാമന്‍ സുന്ദരിയും ചെറുപ്പക്കാരിയും ഭാര്യയും ആയ സീതയുടെ മടിയില്‍ തല വെച്ച് കിടക്കുന്നു --ഇവിടെ സ്വാഭാവികമായും ഏകാന്തതയില്‍ തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവ് അടുത്തുണ്ടെങ്കില്‍ ശൃംഗാര ഭാവം കൂടുതല്‍ സ്ത്രീകള്‍ക്ക് ആയിരിക്കും ഉണ്ടാകുക പുരുഷന്‍ എപ്പോളും ശൃംഗാരം പ്രകടി പ്പിച്ചു എന്ന് വരാം --ആ സമയത്ത് പോലും ചിന്ത എന്ന പലലം ഉണക്കുകയായിരുന്നു അതായത് ശൃംഗാര  ഭാവം എന്ന ആവശ്യമില്ലാത്ത ഭാവത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയായിരുന്നു --അതായത് സീത യോഗ ഭാവത്തില്‍ ആയിരുന്നു എന്ന് -
ഇനി തുടര്‍ന്ന് ഒന്ന് കൂടി ചിന്തിക്കണം --സാക്ഷാല്‍ പരമാത്മാവ്‌ തന്നെ വിവിധ ആവശ്യങ്ങള്‍ക്ക് ആയി വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടല്ലോ അതും ദേവന്മാര്‍ എന്ന രൂപത്തില്‍ --ഓരോ ദേവനും ഓരോ ധര്‍മ്മവും വിധിച്ചിട്ടുണ്ട് വിദ്യക്ക് വേണ്ടി അനുഗ്രഹിക്കാന്‍ സരസ്വതീ ഭാവത്തിലും ഐശ്വര്യത്തിനായി ലക്ഷ്മീ ഭാവത്തിലും വിഘ്ന നിവാരണത്തിനായി ഗണപതീ ഭാവത്തിലും ഒക്കെ--അതെ പോലെ സന്താന വര്‍ധനവിനായി പ്രേരണ ചെലുത്താന്‍ ഉള്ള ദേവന്‍ ആണ് കാമദേവന്‍ --ഭാര്യയും ഭര്‍ത്താവും എവിടെ ഒറ്റക്കിരിക്കുന്നുവോ? അവിടെ അവരില്‍ കാമത്തെ ഉണ്ടാക്കുക എന്നതാണ് കാമദേവന്റെ ദൌത്യം --എന്നാല്‍ മുന്‍പ് ഒരിക്കല്‍ പരമശിവനെ തപസ്സില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ച  സമയത്ത് ഭസ്മമായി തീര്‍ന്നതിനാല്‍ ശരീരം ഇല്ല --കാമത്തെ സീതയിലും രാമനിലും ഉണര്‍ത്താന്‍ ശരീരം വേണ്ട പക്ഷെ അതിനു പ്രചോദനം കൊടുക്കണം അപ്പോളാണ് ജയന്തനെ പറ്റി ഓര്‍ത്തത് ഉടനെ ജയന്തനില്‍ കാക രൂപത്തില്‍ സീതയെ ആക്രമിക്കാന്‍ ബോധിപ്പിച്ചു അങ്ങിനെയാണ് ജയന്തന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് --അപ്പോള്‍ രാമന്‍ എഴുന്നേറ്റു --ബാക്കി എല്ലാ ദേവന്മാരും രാവണ നിഗ്രഹത്തിനായി പ്രാ ര്‍ത്ഥിക്കയും സഹായിക്കുകയും ചെയ്യുമ്പോള്‍ കാമദേവന്‍ മാത്രം എല്ലാം അകക്കണ്ണ് കൊണ്ട് കണ്ടിട്ടും ഉപദ്രവിക്കാന്‍ വരുന്നു --പിന്നെ താമസിച്ചില്ല ഒരു പുല്‍ ക്കൊടി എടുത്തു ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടു കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ആ കണ്ണ്? അന്ന് മുതല്‍ കാമത്തിന് കണ്ണില്ലാതായി--മുന്‍പ് ഭാര്യയും ഭര്‍ത്താവും ഇരിക്കുമ്പോള്‍ മാത്രമേ കാമം ഉണ്ര്‍ന്നിരുന്നുള്ളൂ കണ്ണ് പോയതോടെ ആണും പെണ്ണും എവിടെ ഇരുന്നാലും കാമന്‍ പ്രസാദിക്കും എന്നാ ഘട്ടമായി --അതിനാല്‍ ആണ് കാമം തോന്നിയാല്‍ രാമാ നാമം ജപിക്കണം എന്ന് പറയുന്നത് അതിന്റെ ശാസ്ത്രം ബാലി വധാത്തിലൂടെ ആണ് ആവിഷ്കരിച്ചിട്ടുള്ളത് 

2015 ഒക്‌ടോബർ 25, ഞായറാഴ്‌ച

ഗീതാ പഠനം --രണ്ടാം ദിവസം -- -----ഒന്നാം ധ്യാന ശ്ലോകം

  


  *ആരാണ് പാര്‍ത്ഥന്‍ എന്നും ആരാണ് ഭഗവാന്‍ ആയ നാരായണന്‍ എന്നും പറഞ്ഞു .ഇനി എന്താണ് ഗീത ? മദ്ധ്യേ മഹാ ഭാരതം എന്നാണു പറഞ്ഞത് ഗീത ഭീഷ്മ പര്‍വ്വതത്തില്‍ ആണല്ലോ 1 8 പര്‍വങ്ങളില്‍ ഭീഷ്മ പര്‍വം മധ്യത്തില്‍ അല്ല അപ്പോള്‍ ഇടയില്‍ എന്നര്‍ഥം എടുക്കാം പക്ഷെ ഇവിടെ വിവക്ഷ അതല്ല മഹാഭാരതം --മഹത്തായ ഭാസില്‍ രതി ചെയ്യുന്നത് എന്നര്‍ഥം .പുരുഷാര്‍ത്ഥങ്ങളെ വിശദമായി പറഞ്ഞ ഭാരതം ഒരു ജ്ഞാന സാഗരം ആണ് അതിന്റെ കേന്ദ്ര ബിന്ദു ആണ് ഗീത,എന്ന് വെച്ചാല്‍ സര്‍വ ജ്ഞാനത്തിന്റെയും കേന്ദ്രം എന്നര്‍ഥം പിന്നെ ഓരോ വാക്കിലും അദ്വൈതം നിറഞ്ഞു നില്‍ക്കുന്നു .പിന്നെ അഷ്ടാ ദാശാധ്യായിനി ആണ് 1 8 അധ്യായങ്ങളോട് കൂടിയത് പക്ഷെ ഇവിടെ അത് മാത്രമല്ല അര്‍ഥം 1 8 എന്നതിന് കടപയാദി സംഖ്യ പ്രകാരം ജയ എന്നര്‍ഥം.ഈ ജയ ആണെങ്കിലോ അഷ്ട ലക്ഷ്മി മാരില്‍ ഒരാളായ ജയ ലക്ഷ്മിയും അങ്ങിനെയുള്ള അമ്മയായ ഭഗവദ് ഗീതെ നിന്നെ ഞാന്‍ പിന്‍ തുടരുന്നു --അപ്പോള്‍ മൊത്തത്തില്‍ സാരം ----ഭൂമിയുടെ പുത്രനായ മനുഷ്യനായ പാര്‍ത്ഥനോട് നാരത്തില്‍ കുടികൊള്ളുന്ന നാരായണന്‍ ആയ പരമാത്മാവ്‌ ,ഉപദേശിച്ചതാണ് ഗീത.അതാകട്ടെ പുരാണമുനിയായ വ്യാസനാല്‍ എഴുതപ്പെട്ടതും,സര്‍വ ജ്ഞാനത്തിന്റെയും   കേന്ദ്രബിന്‍ദുവും,അദ്വൈതം തുളുംബുന്നവളും,ജയലക്ഷ്മിയും ആണ് അങ്ങിനെയുള്ള അമ്മയായ ഗീതെ നിന്നെ ഞാന്‍ പിന്‍ തുടരുന്നു .--ജയ ലക്ഷ്മിയായ ഗീതയെ പിന്‍ തുടര്‍ന്നാല്‍ പരാജയം സംഭവിക്കില്ല എന്ന് ആന്തരികമായ അര്‍ഥം

  · 

സനാതന ധര്‍മ്മ ഗ്രന്ഥങ്ങളിലെ തിരുത്തലുകള്‍

 



  --ചില സന്ദര്‍ഭങ്ങളില്‍ അസത്യം പറയാമെന്നു സ്മൃതി പറയുന്നതായി ഒരു ആചാര്യന്‍ പറഞ്ഞു --ആ ശ്ലോകം ഇവിടെ ചേര്‍ക്കുന്നു 
**************************************************************

വിവാഹ കാലേ  രതിസം പ്രയോഗെ പ്രണാ ത്യയേ സര്‍വ്വ ധനാപാഹാരേ
വിപ്രസ്യ ചാര്‍ത്ഥേfപ്യനൃതം വദേയുഃ പഞ്ചാ നൃതാന്യാ ഹുരപാതകാനി 
****************************************************************************
അര്‍ത്ഥം ---കന്യാ ദാനത്തിനു വേണ്ടി ആലോചന നടത്തുംപോളും,സ്ത്രീകളെ ലൈംഗിക തക്കായി വശപ്പെടുത്തുംബോളും,പ്രാണഹാനി വരുന്ന സമയത്തും  സര്‍വ്വസ്വവും അപഹരിക്കപ്പെടുംബോളും ബ്രാഹ്മണന് വേണ്ടിയും അസത്യം പറയാം  ഈ അഞ്ചു സന്ദര്‍ഭങ്ങളില്‍ അസത്യം പറയുന്നത് നി ന്ദ്യമല്ല 

വിശദീകരണം ----ഈ കാലഘട്ടത്തില്‍ നടക്കുന്ന കാര്യങ്ങളെ അല്ലേ ഇവിടെ ന്യായീകരിക്കുന്നത് --തൈത്തിരിയോപ നിഷത്തില്‍ --സത്യം വദ,ധര്‍മ്മം ചര --എന്ന് അല്ലെ ഉപദേശിക്കുന്നത്? ആ ഉപദേശത്തിനു നേരെ വിരുദ്ധമായി ഒരു ഭാരതീയ ആചാര്യന്‍ എഴുതുമോ?വിവാഹ സമയത്തും സ്ത്രീകളെ വശീകരിച്ചു ലൈംഗിക മായി ഉപയോഗിക്കാനും കള്ളം പറയാം എന്ന് പറയുമ്പോള്‍ ഇത് ആരുടെ തലയില്‍ നിന്ന് ഉദിച്ച ജ്ഞാനമാണ്? ചതിക്കുന്നതില്‍ തെറ്റില്ല എന്നല്ലേ ഇതിനര്‍ത്ഥം? ഇവിടെ ബ്രാഹ്മണന്‍ എന്നാ ഒരു പദം മനപ്പൂര്‍വം പ്രയോഗിച്ചു ഇത് ഹിന്ദുക്കളുടെ ധര്‍മ്മ ശാസ്ത്രം ആണ് എന്ന് വരുത്തി തീര്‍ക്കുകയല്ലേ/ തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാധീനം ഉണ്ടാക്കിത്തരുകയും എങ്ങിനെ ആണെങ്കിലും പണം ഉണ്ടാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു മുതലാളിയോ രാഷ്ട്രീയ നേതാവോ ആണ് ഇവര്‍ ഉദ്ദേശിച്ച ബ്രാഹ്മണന്‍ അവര്‍ക്ക് വേണ്ടി അവര്‍ എന്ത് വേണ്ടാത്തതു ചെയ്താലും കള്ളാ സാക്ഷി പറയുക --ഇവിടെ ബ്രാഹ്മണന് വേണ്ടി കള്ളം പറയാം എന്ന് പറയുമ്പോള്‍ അത് ഹൈന്ദവ ഗ്രന്ധങ്ങളിലെത് ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ചെയ്തതല്ലേ?  ഇന്ന് കാണുന്ന അനാചാരങ്ങള്‍ അല്ലെ മുകളില്‍ പറഞ്ഞിരിക്കുന്നത്? അതിനു അസത്യം പറയാം എന്ന് പറയുമ്പോള്‍ പിന്നെ അധര്‍മ്മം എന്താണ്? അപ്പോള്‍ ഒരു ഗൂഡ തന്ത്രത്തിന്റെ ഭാഗമായി ശ്രുതികളില്‍ ബന്ധപ്പെട്ടവര്‍ എഴുതി ചേര്‍ത്തതാണ് --ശാസ്ത്ര വിരുദ്ധമായി എന്ത് കണ്ടാലും തള്ളിക്കളയാന്‍ ശ്രുതികള്‍ തന്നെ പറയുന്നുണ്ട് --അപ്പോള്‍ ചിന്തിക്കുക --ഇന്ന് കാണുന്ന പുരാണ ഇതിഹാസങ്ങളിലെ പൊരുത്തക്കേടുകള്‍  ശേഷം വന്ന ചില താല്‍പ്പര കക്ഷികളുടെ സംഭാവനയാണ് 

മനീഷാ പഞ്ചകം--ശ്ലോകം -1 --ജഗദ്ഗുരു ശങ്കരാചാര്യര്‍






1-കിം ഗംഗാംബുനി ബിംബിതേfമ്പരമണൌ ചണ്‍ഡാളവീഥീപയഃ
പൂരേ വാന്തര മസ്തി കാഞ്ചന ഘടീ മൃത്കുംഭയോര്‍വാംബരേ!
പ്രത്യഗ്വസ്തുനീ നിസ്തരംഗസഹജാനന്ദാവബോധാംബുധൌ
വിപ്രോ fയം ശ്വ പ ചോf യമിത്യപി മഹാന്‍ കോ f യം വിഭേദഭ്രമഃ

അര്‍ത്ഥം --ഗംഗാ ജലത്തില്‍ ബിംബിച്ചിരിക്കുന്നസൂര്യനില്‍ ചണ്‍ഡാള വീഥിയിലെ വെള്ളത്തില്‍ ബിംബിച്ചിരിക്കുന്ന സൂര്യനില്‍ എന്താണ് വ്യത്യാസം ഉള്ളത്?സ്വര്‍ണ്ണ കലശത്തിലും  മണ്‍ കുടത്തിലും ഉള്ള ആകാശത്തില്‍ എന്ത് വ്യത്യാസം ആണ് ഉള്ളത്?സഹജ മായ ആനന്ദ സമുദ്രം ആയ തരംഗങ്ങള്‍ ഒന്നും ഇല്ലാത്ത ആത്മാവില്‍ ഇവന്‍ വിപ്രന്‍ ഇവന്‍ ചണ്‍ഡാളന്‍ എന്നിങ്ങനെയുള്ള വിഭേദ ഭ്രമം എന്താണ്?*****.

വ്യാഖ്യാനം 




ജഗദ്‌ ഗുരു ശങ്കരാചാര്യരാല്‍ എഴുതപ്പെട്ടതാണ് വലുപ്പത്തില്‍ ചെറുതെങ്കിലും ആശയത്തില്‍ ബൃഹത്തായ മനീഷാ പഞ്ചകം-സങ്കല്‍പ്പ വികല്‍പ്പാത്മകമായ മനസ്സിനും ഉപരിയായി ഉള്ള നിശ്ചയ ബുദ്ധി ഉണ്ടോ അതിനെ ആണ് മനീഷ എന്നാ ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നത് ----അതായത് ആത്മബുധി ദൃഡ ബുദ്ധി ദൃഡ നുശ്ചയ ബുദ്ധി എന്നൊക്കെ അര്‍ത്ഥം പറയാം --മനീഷാ പഞ്ചക ത്തിലെ ഈ ശ്ലോകം രചിച്ച ശങ്കരാചാര്യരെ കുറിച്ചാണ് ഒരു കെട്ടുകഥ ഉള്ളത് എന്നോര്‍ക്കണം --ഒരിക്കല്‍ കാശിയില്‍ ഗംഗാ തീരത്ത് കൂടി ആചാര്യര്‍ ശിഷ്യരോടോത്ത് നടക്കുമ്പോള്‍  ഒരു ചണ്‍ഡാളന്‍ മുന്നില്‍ വന്നു പെട്ടു ആചാര്യര്‍ തന്‍റെ വഴിയില്‍ നിന്ന് മാറിപ്പോകാന്‍ ആ ചണ്‍ഡാള നോട് പറഞ്ഞുവത്രേ =-അപ്പോള്‍ അന്നമയമായ ശരീരത്തില്‍ നിന്ന് അന്നമയമായ ശരീരം മാറി നില്‍ക്കണോ അതോ ചൈതന്യത്തില്‍ നിന്നും ചൈതന്യം മാറി നില്‍ക്കണോ ? എന്ന് തിരിച്ചു ചോദിച്ചുവത്ര -ആചാര്യരുടെ ഭേദ ദൃഷ്ടിയെ പരിഹസിച്ചു ചണ്‍ഡാളന്‍  അപ്രത്യക്ഷനായി പോയത്രേ ആ ചണ്‍ഡാളന്‍  ശിവനായിരുന്നു എന്നും പറയുന്നു --ഭാരതീയനായ ദിവ്യനായ ഒരാചാര്യനെ അപമാനിക്കാനായി ആരോ കരുതിക്കൂട്ടി എഴുതിയുണ്ടാക്കിയ കേട്ട് കഥയാണ് ഇത് കാരണം മേല്‍പ്പറഞ്ഞ ശ്ലോകം എഴുതി ക്സിഞ്ഞതിനു ശേഷം ആണ് ഈ കഥ നടന്നു എന്ന് പറയപ്പെടുന്നത്‌ --ഗംഗയിലെ ജലത്തില്‍ പ്രതിബിംബിക്കുന്ന സൂര്യനും ചണ്‍ഡാള  തെരുവിലെ ജലാശയത്തില്‍ പ്രതിബിംബിക്കുന്ന സൂര്യനും തമ്മില്‍ എന്താണ് വ്യത്യാസം? എന്നദ്ദേഹം ചോദിക്കുന്നു -നാശ രഹിതമായ തരംഗം ഒന്നും ഇല്ലാത്ത ആത്മാവിനെ ഇവന്‍ ബ്രാഹ്മണന്‍ ഇവന്‍ ചണ്‍ഡാളന്‍  എന്നിങ്ങനെ പറയുന്നതിന്‍റെ  ന്യായമെന്തു എന്നദ്ദേഹം ചോദിക്കുന്നു -- അപ്പോള്‍ വെറും ഒരു കെട്ടുകഥ മാത്രമാണ് പരമശിവന്റെ ചണ്‍ഡാള  വേഷവും  ഈ കഥയും  മാത്രമല്ല പരമശിവന്റെ കലിയുഗത്തിലെ അവതാരം ആയിട്ടാണ് ആചാര്യര്‍ വിലയിരുത്തപ്പെടുന്നത് തന്നെ 

ഭഗവദ് ഗീതാ പഠനം ഒന്നാം ദിവസം --രണ്ടാം ഭാഗം




ആദ്യ ഭാഗത്തില്‍ ആരോടാണ് പറയുന്നത് എന്ന് പറഞ്ഞു ഇനി ആരാ പറയുന്നത് എന്ന് നോക്കാം ഭഗവതാ നാരായ  ണേന സ്വയം ----എന്നാണു പറഞ്ഞിരിക്കുന്നത് --നാരായണന്‍ --നാരത്തില്‍-ജലത്തില്‍ കുടി കൊള്ളുന്നവന്‍ --ജലത്തില്‍ എന്താ കുടികൊള്ളുന്നത്? ജീവന്‍ .ജീവന്‍ ഉണ്ടെങ്കില്‍ ആത്മാവ് കൂടെ ഉണ്ട് .എന്നര്‍ഥം അഗ്നിയു ണ്ടെങ്കില്‍ ചൂടും പ്രകാശവും കൂടെ ഉണ്ടാകും സംശയം ഇല്ല എവിടെയെങ്കിലും ചൂടും പ്രകാശവും ഉണ്ടെങ്കില്‍ അവിടെ അഗ്നി സാമീപ്യം ഉണ്ടാകും --അപ്പോള്‍ നാരായണന്‍ --നാരത്തില്‍ കുടികൊള്ളുന്ന ജീവനോട്‌ കൂടിയ ആത്മാവ് സ്വയം പറഞ്ഞു --ഇവിടെ ഈ പദത്തിനു വേറെ ഒരര്‍ത്ഥമുണ്ട് .ഇവിടെ മനുഷ്യനായ പാര്‍ത്ഥനും നാരായനനായ പരമാത്മാവും ഒന്ന് തന്നെ അതിനാല്‍ ആണ് സ്വയം എന്നാ പദം പ്രയോഗിച്ചത് .ആ നാരായണന്‍ ആരാണ്? ഭഗവാന്‍ ആണ് ,എന്താ ഭഗവാന്‍ എന്ന് പറഞ്ഞാല്‍ --സമ്പൂര്‍ണ മായ മാഹാത്മ്യം,ധൈര്യം, കീര്‍ത്തി,സമ്പത്ത്,ജ്ഞാനം ,വിഷയ വൈരാഗ്യം --ഇവക്കു ഭഗം എന്നും ഇവയോട് കൂടിയവന്‍ ഭഗവാനും ആണ് .(ശബ്ദ താരാവലി)--ഇനി ഭഗം എന്നാല്‍ ഉത്രം നക്ഷത്രം അപ്പോള്‍ ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകത എന്താണ്? ശാസ്താവിന്റെ നാളാണ്.അപ്പോള്‍ ഉത്രം നക്ഷത്രത്ത്തോട് കൂടിയവന്‍ എന്നാ അര്‍ഥം സ്വീകരിച്ചാല്‍ ഭഗവാന്‍ കൃഷ്ണന്‍ ധര്‍മ്മ ശാസ്താവ് കൂടി ആണ് എന്നാ ഒരര്‍ഥം വന്നു .അങ്ങിനെയുള്ള---പരമാത്മാവായ -നാരയണ ന്‍ ആയ 6 ഗുണങ്ങളോട് കൂടിയ ധര്‍മ്മശാസ്താവ് കൂടി ആയ കൃഷ്ണന്‍ ആണ് ഗീത സ്വയം ഉപദേശിച്ചത് .പരമാത്മാവായ ശ്രീകൃഷ്ണനും,ജീവാത്മാവായ അര്‍ജുനനും ഒന്ന് ആയതിനാല്‍ സ്വയം എന്ന് പറഞ്ഞു.പക്ഷെ മായ നിമിത്തം രണ്ടു എന്ന് തോന്നിയത് കൊണ്ട് പറയുന്നത് നാരായണനും കേക്കുന്നത് നരനും ആയി ---തുടരും അടുത്ത ഭാഗത്ത് എന്താണ് ഗീത എന്ന് പറയുന്നു.ആരോട് ആണ് എന്നും ആരാണ് എന്നും പറഞ്ഞു.

2015 ഒക്‌ടോബർ 24, ശനിയാഴ്‌ച

ഭഗവദ് ഗീതാ പഠനം ഒന്നാം ദിവസം


പാര്‍ത്ഥായ പ്രതി ബോധിതാം ഭഗവതാ നാരായ ണെന സ്വയം 
വ്യാസേന ഗ്ര ഥിതം പുരാണ മുനിനാ മദ്ധ്യേ മഹാഭാരതം 

അദ്വൈതാമൃത വാര്‍ഷി ണിം ഭാഗവതിം അഷ്ടാ ദശാധ്യായിനിം
അംബ ത്വാ മനു സന്ധതാമി ഭഗവദ് ഗീതെ ഭവ ദ്വേഷിണി


അര്‍ഥം ----ഭഗവാനായ നാരായണനാല്‍ പാര്‍ഥന് ആയിക്കൊണ്ട്‌ പറയപ്പെട്ടവളുംപുരണ മുനിയായ വ്യാസനാല്‍ മഹാഭാരതത്തിന്റെ മധ്യത്തില്‍ ചെര്‍ക്കപ്പെട്ടവളും,അദ്വൈതം എന്ന അമൃതത്തെ വര്ഷിക്കുന്നവളും,പതിനെട്ടു അധ്യായങ്ങളോട് കൂടിയവളും ,സംസാര നാശിനിയും,ഭാഗവതിയുമായ അമ്മയായ ഭഗവദ് ഗീതെ നിന്നെ ഞാന്‍ പിന്തുടരുന്നു .
വിശദീകരണം ----ഭഗവാന്‍ ഉപദേശിച്ചത് പാര്‍ഥന് ആണ് .ആരാണ് പാര്‍ഥന്‍?പൃഥയുടെ പുത്രന്‍ .അപ്പോള്‍ പൃഥ്ക്ക് അതായത് കുന്തീ ദേവിക്ക് --കര്‍ണന്‍,യുധീഷ്ടിരന്‍,ഭീമസേനന്‍ അര്‍ജുനന്‍ എന്നിവര്‍ മക്കള്‍ ഉണ്ട് പക്ഷെ അര്‍ജുനനായി ഉപദേശിക്കാന്‍ കാരണം? കര്‍ണന്‍ ആണെങ്കില്‍ എല്ലാം അറിഞ്ഞു കൊണ്ട് നില്‍ക്കുന്നു .അവിടെ ഔഷധം ആവശ്യമില്ല, യുധീഷ്ടിരന്‍ ധര്‍മ്മം അനുസരിച്ചേ പ്രവര്‍ത്തിക്കൂ അവിടെയും ഗീത ആവശ്യമില്ല ഭീമനാനെങ്കില്‍ യുദ്ധം തുടങ്ങിയിട്ട് വേണമല്ലോ എല്ലാം സംഹരിക്കാന്‍ എന്ന ചിന്തയില്‍ നില്‍ക്കുന്നു,അവിടെയും ഗീത ആവശ്യം ഇല്ല.എന്നാല്‍ അര്‍ജുനന്‍ മനുഷ്യന്റെ സ്വഭാവം പ്രകടിപ്പിച്ചു .തന്റെ ഗുരുവും,പിതാമഹനും ഒക്കെ യുധ്ധത്ത്തില്‍ ഉണ്ടാകും എന്ന് അര്‍ജുനന് നേരത്തെ അറിയില്ലേ? ഉവ്വ്.പക്ഷെ നേരില്‍ കണ്ടപ്പോള്‍ മനസ്സ് മാറി ഇത് മനുഷ്യ ഭാവം ആണ് ബസ്‌ മറിഞ്ഞു പത്ത് പേര്‍ മരിച്ചു എന്ന് പേപ്പറില്‍ കണ്ടാല്‍ നമുക്ക് ഒരു സഹതാപം തോന്നും എന്നല്ലാതെ മറ്റൊന്നും തോന്നില്ല.പക്ഷെ നേരില്‍ അനുഭവിചാലോ? നമ്മള്‍ ബസില്‍ ഉണ്ടാകുകയും വലിയ പരിക്ക് പറ്റാതെ പോരുകയും സംഭവം നേരിട്ട് അനുഭവിക്കുകയും ചെയ്താലോ ? അത് പോലെയാണ് ഇവിടെയും അപ്പോള്‍ ഇവിടെ പാര്‍ഥന്‍ എന്നതിന് പ്രിഥ്വിയുടെ പുത്രന്‍ --ഭൂമിയുടെ പുത്രന്‍ --മനുഷ്യന്‍ എന്ന അര്‍ഥം വന്നു .അപ്പോള്‍ മനുഷ്യനായി കൊണ്ടാണ് ഭഗവാന്‍ ഗീത പറഞ്ഞത് എന്നര്‍ഥം --ഈ ശ്ലോകത്തിന്റെ വ്യാഖ്യാനം തുടരും