2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

മത പഠനം ഒരു പരിഹാരമല്ല









ഒരു മനുഷ്യന് ആവശ്യം ആധ്യാത്മിക പഠനം ആണ് മത പഠനം അല്ല --എന്താണ് ഇത് തമ്മില്‍ ഉള്ള വ്യത്യാസം എന്ന് ചോദിച്ചേക്കാം --ആധ്യാത്മിക പഠനം പരമമായ സ്വാതന്ത്ര്യത്തെ നല്‍കുന്നു --എന്നാല്‍ മത പഠനം ബന്ധനത്തെയും --അത് അരുത് ഇത് അരുത് എന്നിങ്ങനെ ഉള്ളത് മത പഠനത്തില്‍ ആണ് സത്തും അസത്തും വേര്‍ തിരിച്ചു പറഞ്ഞ്ഗുണദോഷങ്ങളെ വിവരിച്ച് ഇന്നത്‌ ചെയ്യണം എന്ന് നിര്‍ബന്ധിക്കുന്നില്ല ആധ്യാത്മിക പഠനം --ആ വിവരണത്തില്‍ നിന്നും നല്ലത് ഉള്‍ക്കൊ ള്ളുകയോ ചെയ്യാതിരിക്കുകയോ ആകാം ചെയ്യുന്നത് എന്തായാലും അതിന്റെ ഫലം അനുഭവിക്കാന്‍  നാം ബാധ്യസ്തരും ആണ് --ഗീത പറഞ്ഞു ഒടുവില്‍ ഭഗവാന്‍ പറഞ്ഞത് ഇപ്രകാരം ആണ് --യഥാഇച്ഛസി തഥാ കുരു --ഇനി നിനക്ക് എന്താണോ ഇഷ്ടം അതുപോലെ ചെയ്യുക --ഇവിടെ കൃഷ്ണന്‍ എല്ലാം പറഞ്ഞു കൊടുത്ത കാരണം അര്‍ജ്ജുനന്‍ സത്തായാതെ ചെയ്തുള്ളൂ -മനുഷ്യന്‍ അസംതൃപ്തി മൂലം ആണ് അധര്‍മ്മം പ്രവര്‍ത്തിക്കുന്നത് അസംതൃപ്തിക്ക് കാരണം അജ്ഞാനവും--ലൈംഗികതയില്‍ പോലും തൃപ്തി ഇല്ല അതിനാല്‍ ഭര്‍ത്താവ് പരസ്ത്രീകളെ തേടി പോകുന്നു ഭാര്യ പരപുരുഷനില്‍ ആകൃഷ്ടനാകുന്നു --സ്വവര്‍ഗ്ഗ രതി പോലും ഈ അസംതൃപ്തിയുടെ സന്തതിയാണ് --കിട്ടുന്ന പണത്തില്‍ സംതൃപ്തി ഇല്ല പിന്നെ വേറെ പണം നേടുവാന്‍ ഉള്ള തത്രപ്പാടായി അത് അധര്‍മ്മത്തില്‍ ചെന്ന് കലാശിക്കുകയും ചെയ്യുന്നു -പിന്നെയും അസംതൃപ്തി അതില്‍ നിന്ന് കോപം ഉണരുന്നു നിഷേധ ഭാവം ഈ അസംതൃപ്തിയുടെ സൃഷ്ടിയാണ് എപ്പോളും കുറ്റം പറയാന്‍ ഒരു ശത്രു വേണം --സത്യം ഗ്രഹിക്കാന്‍ ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യം ഇല്ല ശ്രീരാമനും ശ്രീക്രിഷനും ഇവരുടെ അവ ഹേളന ത്തിനു ഇരയാകുന്നു ജ്ഞാനികള്‍ പോലും പ്രയാസപ്പെടുന്ന ചില വ്യാഖ്യാനങ്ങള്‍ വാക്യാ ര്‍ത്ഥത്തില്‍ എടുത്തു ഇവര്‍ പൌരാണിക സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുന്നു --ഒരു ത രം മാനസിക രോഗം ഇതിനു ആധ്യാത്മിക പഠനം മാത്രമാണ് മരുന്ന് മത പഠനം ഇത്തരത്തിലുള്ള നിഷേധ ഭാവം വ ര്‍ ദ്ധിപ്പിക്കുകയെ ഉള്ളൂ --മത പഠനത്തിന്റെ വൈകല്യം നമ്മുടെ സമൂഹത്തില്‍ കണ്‍ തുറന്നു നോക്കിയാല്‍ കാണാവുന്നതാണ് 

2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഹൈന്ദവരുടെ വിശ്വാസപ്രകാരം ആദി പിതാവും മാതാവും ആരെല്ലാം?








ഭാഗവതം പറയുന്നു --കസ്യ രൂപ മഭൂദ് ദ്വേ ധാ യത് കായമഭി പക്ഷതേ --ബ്രഹ്മാവിന്‍റെ രൂപം രണ്ടായി രണ്ടായി ഭാവിച്ച ആ വടിവം കായം എന്ന് പറയപ്പെടുന്നു 

താഭ്യാം രൂപ വിഭാഗാഭ്യാം മിഥുനം സമപദ്യതേ 
യസ്തു തത്ര പുമാന്‍ സോഭൂന്മനുഃസ്വായം ഭുവഃസ്വരാട്

അര്‍ത്ഥം --ആ രണ്ടു ഭാഗങ്ങളും ഒരു ജോടിയായി -ഇണയായി-അതില്‍ ഒന്ന് പുരുഷനും മറ്റേതു സ്ത്രീയും പുരുഷന്‍ പ്രസിദ്ധനായ സ്വായം ഭുവ മനു എന്നാ ചക്രവര്‍ത്തി 

സ്ത്രീയാസീ ച്ഛതരൂപാഖ്യാമഹിഷ്യസ്യമഹാത്മനഃ
തദാ മിഥുന ധര്‍മ്മേണ പ്രജാഹ്യേധാം ബഭൂവിരേ

അര്‍ത്ഥം --ആ ജോടിയില്‍ ഒന്നായ സ്ത്രീ ശതരൂപ എന്ന് പേരായി --മനുവിന്‍റെ ഭാര്യയായി --സ്വായം ഭൂ മനു മിഥുനധര്‍മ്മം കൊണ്ട് പത്നിയായ ശതരൂപയില്‍ ഉണ്ടായ സന്തതി പരമ്പരകളെ കൊണ്ട് ലോകം പെരുകി മാനവ വര്‍ഗ്ഗം അങ്ങിനെ സ്ത്രീ പുരുഷ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെട്ടു --മറ്റു മതങ്ങള്‍ ആദം ഹവ്വ എന്നിങ്ങനെ പറയുന്നു എന്നാല്‍ ഭാരതീയ സനാതന ധര്‍മ്മ വ്യവസ്ഥിതി പറയുന്നു --മനുവും ശതരൂപയും ആണെന്ന് അവരില്‍ നിന്ന് ഈ ലോകം മുഴുവന്‍ മനുഷ്യര്‍ ഉണ്ടായി എന്ന്  

ഗീതാ പഠനം മൂന്നാം ദിവസം --രണ്ടാം ശ്ലോകം --രണ്ടാം ഭാഗം ______________________________________________________________ തുടരുന്നു ----വിശാല ബുദ്ധെ --എന്ന് വ്യാസനെ സംബോധന ചെയ്തിരിക്കുന്നു..ഈ വിശാലത എന്താണ് ? ഒരു ന്യുനത പോലും ഇല്ലാതെ എല്ലാ ശാസ്ത്രവും മഹാഭാരതത്തില്‍ നിബന്ധിച്ചിരിക്കുന്നു.ഇത് സാധാരണ ഒരു വ്യക്തിക്ക് സാധിക്കുന്നതല്ല. അതിനാല്‍ ഈ വിശാലതയുടെ അളവ് ബ്രഹ്മ ത്തോളം ഉണ്ട് എന്ന് അര്‍ഥം .ചുരുക്കി പറഞ്ഞാല്‍ ഒരു അവതാരത്തിന് മാത്രമേ ഇങ്ങിനെ കഴിയൂ..പൂര്‍ണ അവതാരമായ ശ്രീകൃഷ്ണന്റെ വാനികള്‍ പൂര്‍ണമായ അര്‍ഥം ഉള്‍ക്കൊണ്ടു എഴുതണമെങ്കില്‍ മറ്റൊരു അവതാരത്തിനെ കഴിയൂ. അപ്പോള്‍ അവതാരമേ --എന്ന സംബോധനതന്നെ യാണ് വിശാല ബുദ്ധെ എന്ന് പറഞ്ഞതിലൂടെ മധുസൂദന സരസ്വതികള്‍ ഉദ്ദേശിച്ചത് എന്ന് അനുമാനിക്കാം പിന്നെ പറയുന്നു ഫുല്ലാര വിന്ദായത പത്ര നേത്ര --- വിടര്‍ന്ന താമരയുടെ വികസിത ദളം പോലെ ഉള്ള കണ്ണുക ലോടോത്തവനെ ----ഇവിടെ ശാരീരിക സൌന്ദര്യ വര്‍ണന അല്ല -- എല്ലാം കാണുന്നവന്‍ ആണ് അത് കൊണ്ടാണ് വികസിത പത്ര നേത്രം എന്ന് പ്രയോഗിച്ചത് എല്ലാം കാണുന്നവന്‍ ആരാണ് ? ഈശ്വരന്‍ തന്നെ. അപ്പോള്‍ വിവിധ വര്‍ണനകളോടെ വ്യാസന്‍ അവതാരം ആണെന് സ്ഥാപിച്ചിരിക്കുന്നു.ഭാഗവതത്തില്‍ ഭഗവാന്റെ 2 4 അവതാരങ്ങളില്‍ ഒന്നായി വ്യാസനെ പറയുന്നും ഉണ്ട്.,അങ്ങിനെയുള്ള വ്യാസന്‍ ഭാരതമാകുന്ന എണ്ണ നിറച്ചു ജ്ഞാന ദീപം പ്രകാശിപ്പിച്ചിരിക്കുന്നു .അപ്പോള്‍ ഇവിടെ മഹാഭാരതത്തിന്റെ മാഹാത്മ്യം പറഞ്ഞിരിക്കുന്നു നമ്മുടെ ഉള്ളില്‍ ജ്ഞാനം പ്രകാശിക്കാന്‍ ഹേതു വായ എണ്ണാ ആണ് മഹാ ഭാരതം എന്ന് സാരം ----അപ്പോള്‍ മൊത്തത്തില്‍ --അല്ലയോ വിശാല ബുധ്ധിയോടോത്ത്ത,അവതാരമായ,ജ്ഞാനത്തെ വിഭാജിച്ചവനും


Like ·

Like   Commentഗീതാ പഠനം മൂന്നാം ദിവസം --രണ്ടാം ശ്ലോകം --രണ്ടാം ഭാഗം ______________________________________________________________


തുടരുന്നു ----വിശാല ബുദ്ധെ --എന്ന് വ്യാസനെ സംബോധന ചെയ്തിരിക്കുന്നു..ഈ വിശാലത എന്താണ് ? ഒരു ന്യുനത പോലും ഇല്ലാതെ എല്ലാ ശാസ്ത്രവും മഹാഭാരതത്തില്‍ നിബന്ധിച്ചിരിക്കുന്നു.ഇത് സാധാരണ ഒരു വ്യക്തിക്ക് സാധിക്കുന്നതല്ല. അതിനാല്‍ ഈ വിശാലതയുടെ അളവ് ബ്രഹ്മ ത്തോളം ഉണ്ട് എന്ന് അര്‍ഥം .ചുരുക്കി പറഞ്ഞാല്‍ ഒരു അവതാരത്തിന് മാത്രമേ ഇങ്ങിനെ കഴിയൂ..പൂര്‍ണ അവതാരമായ ശ്രീകൃഷ്ണന്റെ വാനികള്‍ പൂര്‍ണമായ അര്‍ഥം ഉള്‍ക്കൊണ്ടു എഴുതണമെങ്കില്‍ മറ്റൊരു അവതാരത്തിനെ കഴിയൂ. അപ്പോള്‍ അവതാരമേ --എന്ന സംബോധനതന്നെ യാണ് വിശാല ബുദ്ധെ എന്ന് പറഞ്ഞതിലൂടെ മധുസൂദന സരസ്വതികള്‍ ഉദ്ദേശിച്ചത് എന്ന് അനുമാനിക്കാം പിന്നെ പറയുന്നു ഫുല്ലാര വിന്ദായത പത്ര നേത്ര --- വിടര്‍ന്ന താമരയുടെ വികസിത ദളം പോലെ ഉള്ള കണ്ണുക ലോടോത്തവനെ ----ഇവിടെ ശാരീരിക സൌന്ദര്യ വര്‍ണന അല്ല -- എല്ലാം കാണുന്നവന്‍ ആണ് അത് കൊണ്ടാണ് വികസിത പത്ര നേത്രം എന്ന് പ്രയോഗിച്ചത് എല്ലാം കാണുന്നവന്‍ ആരാണ് ? ഈശ്വരന്‍ തന്നെ. അപ്പോള്‍ വിവിധ വര്‍ണനകളോടെ വ്യാസന്‍ അവതാരം ആണെന് സ്ഥാപിച്ചിരിക്കുന്നു.ഭാഗവതത്തില്‍ ഭഗവാന്റെ 2 4 അവതാരങ്ങളില്‍ ഒന്നായി വ്യാസനെ പറയുന്നും ഉണ്ട്.,അങ്ങിനെയുള്ള വ്യാസന്‍ ഭാരതമാകുന്ന എണ്ണ നിറച്ചു ജ്ഞാന ദീപം പ്രകാശിപ്പിച്ചിരിക്കുന്നു .അപ്പോള്‍ ഇവിടെ മഹാഭാരതത്തിന്റെ മാഹാത്മ്യം പറഞ്ഞിരിക്കുന്നു നമ്മുടെ ഉള്ളില്‍ ജ്ഞാനം പ്രകാശിക്കാന്‍ ഹേതു വായ എണ്ണാ ആണ് മഹാ ഭാരതം എന്ന് സാരം ----അപ്പോള്‍ മൊത്തത്തില്‍ --അല്ലയോ വിശാല ബുധ്ധിയോടോത്ത്ത,അവതാരമായ,ജ്ഞാനത്തെ വിഭാജിച്ചവനും,ഈ ശ്വര തുല്യമായ ബുദ്ധി യോടോത്തവനും,ഈശ്വരതുല്യമായി എല്ലാം കാണുന്ന കണ്ണുകളോട് കൂടിയവനും ആയ അങ്ങാല്‍ ജ്ഞാന ദീപം മഹാഭാരത മെന്ന എണ്ണാ നിറച്ചു ജ്വലിപ്പിക്കപ്പെട്ടിരിക്കുന്നു അങ്ങിനെയുള്ള വ്യാസനായിക്കൊണ്ട് നമസ്കാരം ---തുടരും
Like ·

നോക്കണേ ഒരു കള്ളക്കളി !










വാത്മീകി രാമായണത്തില്‍  സീത പലലം ഉണക്കുന്ന കാര്യമേ പറഞ്ഞിട്ടില്ല --അവിടെ പറഞ്ഞത് ഇപ്രകാരം ആണ് 

തതോ മാംസ സമായുക്തോ വായസഃപര്യ തുണ്‍ഡയത് 
തമഹം ലോഷ്ട മുദ്യമ്യവാരയാമി സ്മ വായസം 

അര്‍ത്ഥം --അപ്പോള്‍ മാംസത്തില്‍ കൊതി പൂണ്ട ഒരു കാക്ക കൂര്‍ത്ത കൊക്ക് കൊണ്ട് എന്നെ കൊത്തി -ഒരു മണ്‍കട്ട എടുത്തു ഞാന്‍ അതിനെ ആട്ടിയകറ്റി

ഇവിടെ സീതയുടെ  ശരീരത്തിലെ മാംസത്തിനായി ആണ് കാക്ക വന്നത് അല്ലാതെ ഉണക്കാന്‍ ഇട്ടിട്ടില്ല --ഉണക്കാന്‍ ഇട്ടു എന്ന് പറഞ്ഞതിന്‍റെ  പരമാര്‍ത്ഥം നേരത്തെ പോസ്റ്റ്‌ ചെയ്തത് ഓര്‍ക്കുമല്ലോ --എല്ലാ കാര്യത്തിലും വാല്മീകി രാമായണത്തെ ആശ്രയികുന്നവര്‍ സീതയും രാമനും മാംസം കഴിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഇവിടെ ആന്തരികമായ അര്‍ത്ഥത്തില്‍ എടുക്കേണ്ട അധ്യാത്മ രാമായണം കിളിപ്പാട്ടിനെ ആശ്രയിക്കുന്നു --നോക്കണേ ഒരു കള്ളക്കളി! ഇനിയും രാമായണത്തില്‍ ഇതേ പോലെ തെറ്റി ധര്പ്പിക്കപ്പെടുന്ന ഭാഗങ്ങള്‍ എടുത്തു വ്യാഖ്യാനിക്കാം --പക്ഷെ യഥാര്‍ത്ഥ വാല്മീകി രാമായണത്തില്‍ ഇല്ലാത്തതും ചിലരുടെ ഒക്കെ ദൃഷ്ടിയില്‍ ഉള്ളതും ആയ കാര്യങ്ങളെ എങ്ങിനെ വ്യാഖ്യാനിക്കും? ഇന്ന് സുന്ദര കാണ്‍ഡത്തില്‍ ഉണ്ട് എന്ന് ഒരാള്‍ പറഞ്ഞ കാര്യം ആ കാണ്ഡം അരിച്ചു പെറുക്കി നോക്കിയിട്ടും കണ്ടില്ല അപ്പോള്‍ അതിനു അര്‍ത്ഥം എന്താണ്? ആരാണ് ഇതിനു പിന്നില്‍? ഇവിടെ ചെറിയതോതില്‍ രാഷ്ട്രീയം ക്ളിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു --വാല്മീകി രാമായണം ആരും അധികം വായി ച്ചിട്ടുണ്ടാകില്ല അപ്പോള്‍ തെ റ്റിധ്ധരിപ്പിക്കാന്‍ എളുപ്പവും ആണ് --അതിനാല്‍ വാല്മീകി രാമായണത്തില്‍ ഉള്ള സംശയം ജനിപ്പിക്കുന്ന കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നു --ഇത് സജ്ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് --ഒരു പ്രത്യേക അജണ്ട ഉള്ളവര്‍ക്കല്ല--അവര്‍ രാമന്‍ ഇറച്ചി കഴിച്ചിരുന്നു എന്ന് പറയട്ടെ തെളിവുകള്‍ സഹിതം നമുക്ക് അത് നിഷേധിക്കാനും സാധിക്കും --ചിന്തിക്കുക 

സീത ഉണക്കിയത് ഇറച്ചിയോ?--ദൂത് വാക്യത്തിലെ രഹസ്യം






രാമായണത്തില്‍  ഹനുമാന്‍ ലങ്കയില്‍ ചെന്ന് സീതയെ കണ്ട ശേഷം സീത രാമന് കൊടുക്കാനായി ഒരു ദൂതുവാക്യം പറയുന്നു 

ചിരമമിത സുഖമൊടൊരു തപസി ബഹു നിഷ്ടയാ 
ചിത്രകൂടാചലം തന്നില്‍ വാഴും വിധൌ 
പലലമതു പരിചി നൊടുണക്കുവാന്‍ ചിക്കി ഞാന്‍ 
പാര്‍ ത്തതും കാത്ത്തിരുന്നീടും ദശാന്തരേ 
തിരുമുടിയു മഴകിനോട് മടിയില്‍ മമ വെച്ചുടന്‍ 
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍ 

ഈ വരികള്‍ ചേര്‍ത്ത് വ്യാഖ്യാനിചാലെ ശരിയുത്തരം കിട്ടൂ --ഇവിടെ പലലം എന്നാല്‍ എന്താണ് അര്‍ത്ഥം?ശ്രീകണ്‍ഠേശ്വരം പദ്മനാഭ പിള്ളയുടെ ശബ്ദ താരാവലി നോക്കുക --എള്ളുണ്ട -അരികൊണ്ട് വറുത്ത വറ്റല്‍ ചേറ്  ചെളി --പിണ്ണാക്ക് --മാംസം --മാംസം എന്നാല്‍ ശരീരത്തില്‍ വ്യാപിക്കുന്നത് എന്നര്‍ത്ഥം --അപ്പോള്‍ സീത ഇറ ച്ചി ഉണക്കിയിരുന്നു എന്ന് പറയുന്നതിന്‍റെ  താല്‍പ്പര്യം എന്ത്? മാംസം എന്നതിന് ഇറച്ചി എന്ന് അര്‍ത്ഥം എടുക്കാന്‍ ആരാ പറഞ്ഞത്? അങ്ങിനെ ഒരര്‍ത്ഥം ആ  പദത്തിന് ഇല്ല --ഉള്ളിലെ കഴ മ്പ് എ ന്ന അര്‍ത്ഥം ഉണ്ട് --ഒരു പക്ഷെ തൊലിക്ക് ഉള്ളില്‍ എന്ന അര്‍ത്ഥത്തില്‍ ഇറച്ചി എന്നെടുക്കാം എന്നല്ലാതെ മാംസം എന്നതിന് ഇറച്ചി എന്ന അര്‍ത്ഥം ഇല്ല --മാത്രമല്ല നേരത്തെ മൂലഫല്ങ്ങള്‍ കഴിച്ചു പതിനാലു വര്‍ഷം കഴിയ ണം എന്ന് കൈകേയി പറഞ്ഞു --വാല്മീകി രാമായണത്തില്‍ മധു,കിഴങ്ങ് പഴം മുതലായവ കഴിച്ചു ഞാന്‍ പതിനാലുവര്‍ഷം വനത്തില്‍ കഴിയും എന്ന് സത്യവും ചെയ്തു--ഭര്‍ത്താവ് ചെയ്യുന്നത്തെ ഭാര്യയും ചെയ്യൂ അപ്പോള്‍ പിന്നെങ്ങിനെ സീത ഇറച്ചി ഉണക്കും?--മാംസം --ശരീരത്തില്‍   വ്യാപിച്ചത്  --അതെന്താണ്? പഞ്ച ഭൂതങ്ങള്‍ --മൂത്രമായും രക്തമായും വിയര്‍പ്പായും ശുക്ലമായും കഫം ആയും ജലം നമ്മുടെ ശരീരത്തില്‍ ഉണ്ട് --ജഠരാഗ്നി  ആയി അഗ്നിയും ഉണ്ട് --പഞ്ച പ്രാണങ്ങള്‍  ആയി വായുവും ഉണ്ട് നമ്മുടെ ശരീരം മൊത്തം മണ്ണും ആണ് അതായത് ഭൂമി --പിന്നെ അവശേഷിക്കുന്നത് ആകാശം --മനുഷ്യനെ സംബന്ധിച്ച് ചിന്തയാണ് ആകാശം അതിനാല്‍ ചിദാകാശം  എന്ന് പറയുന്നു --ഇവിടെ സന്ദര്‍ഭം നോക്കണം ആരും ഇല്ല --സുന്ദരനും ചെറുപ്പക്കാരനും ഭര്‍ത്താവും ആയ രാമന്‍ സുന്ദരിയും ചെറുപ്പക്കാരിയും ഭാര്യയും ആയ സീതയുടെ മടിയില്‍ തല വെച്ച് കിടക്കുന്നു --ഇവിടെ സ്വാഭാവികമായും ഏകാന്തതയില്‍ തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവ് അടുത്തുണ്ടെങ്കില്‍ ശൃംഗാര ഭാവം കൂടുതല്‍ സ്ത്രീകള്‍ക്ക് ആയിരിക്കും ഉണ്ടാകുക പുരുഷന്‍ എപ്പോളും ശൃംഗാരം പ്രകടി പ്പിച്ചു എന്ന് വരാം --ആ സമയത്ത് പോലും ചിന്ത എന്ന പലലം ഉണക്കുകയായിരുന്നു അതായത് ശൃംഗാര  ഭാവം എന്ന ആവശ്യമില്ലാത്ത ഭാവത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയായിരുന്നു --അതായത് സീത യോഗ ഭാവത്തില്‍ ആയിരുന്നു എന്ന് -
ഇനി തുടര്‍ന്ന് ഒന്ന് കൂടി ചിന്തിക്കണം --സാക്ഷാല്‍ പരമാത്മാവ്‌ തന്നെ വിവിധ ആവശ്യങ്ങള്‍ക്ക് ആയി വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടല്ലോ അതും ദേവന്മാര്‍ എന്ന രൂപത്തില്‍ --ഓരോ ദേവനും ഓരോ ധര്‍മ്മവും വിധിച്ചിട്ടുണ്ട് വിദ്യക്ക് വേണ്ടി അനുഗ്രഹിക്കാന്‍ സരസ്വതീ ഭാവത്തിലും ഐശ്വര്യത്തിനായി ലക്ഷ്മീ ഭാവത്തിലും വിഘ്ന നിവാരണത്തിനായി ഗണപതീ ഭാവത്തിലും ഒക്കെ--അതെ പോലെ സന്താന വര്‍ധനവിനായി പ്രേരണ ചെലുത്താന്‍ ഉള്ള ദേവന്‍ ആണ് കാമദേവന്‍ --ഭാര്യയും ഭര്‍ത്താവും എവിടെ ഒറ്റക്കിരിക്കുന്നുവോ? അവിടെ അവരില്‍ കാമത്തെ ഉണ്ടാക്കുക എന്നതാണ് കാമദേവന്റെ ദൌത്യം --എന്നാല്‍ മുന്‍പ് ഒരിക്കല്‍ പരമശിവനെ തപസ്സില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ച  സമയത്ത് ഭസ്മമായി തീര്‍ന്നതിനാല്‍ ശരീരം ഇല്ല --കാമത്തെ സീതയിലും രാമനിലും ഉണര്‍ത്താന്‍ ശരീരം വേണ്ട പക്ഷെ അതിനു പ്രചോദനം കൊടുക്കണം അപ്പോളാണ് ജയന്തനെ പറ്റി ഓര്‍ത്തത് ഉടനെ ജയന്തനില്‍ കാക രൂപത്തില്‍ സീതയെ ആക്രമിക്കാന്‍ ബോധിപ്പിച്ചു അങ്ങിനെയാണ് ജയന്തന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് --അപ്പോള്‍ രാമന്‍ എഴുന്നേറ്റു --ബാക്കി എല്ലാ ദേവന്മാരും രാവണ നിഗ്രഹത്തിനായി പ്രാ ര്‍ത്ഥിക്കയും സഹായിക്കുകയും ചെയ്യുമ്പോള്‍ കാമദേവന്‍ മാത്രം എല്ലാം അകക്കണ്ണ് കൊണ്ട് കണ്ടിട്ടും ഉപദ്രവിക്കാന്‍ വരുന്നു --പിന്നെ താമസിച്ചില്ല ഒരു പുല്‍ ക്കൊടി എടുത്തു ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടു കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ആ കണ്ണ്? അന്ന് മുതല്‍ കാമത്തിന് കണ്ണില്ലാതായി--മുന്‍പ് ഭാര്യയും ഭര്‍ത്താവും ഇരിക്കുമ്പോള്‍ മാത്രമേ കാമം ഉണ്ര്‍ന്നിരുന്നുള്ളൂ കണ്ണ് പോയതോടെ ആണും പെണ്ണും എവിടെ ഇരുന്നാലും കാമന്‍ പ്രസാദിക്കും എന്നാ ഘട്ടമായി --അതിനാല്‍ ആണ് കാമം തോന്നിയാല്‍ രാമാ നാമം ജപിക്കണം എന്ന് പറയുന്നത് അതിന്റെ ശാസ്ത്രം ബാലി വധാത്തിലൂടെ ആണ് ആവിഷ്കരിച്ചിട്ടുള്ളത് 

2015 ഒക്‌ടോബർ 25, ഞായറാഴ്‌ച

ഗീതാ പഠനം --രണ്ടാം ദിവസം -- -----ഒന്നാം ധ്യാന ശ്ലോകം

  


  *ആരാണ് പാര്‍ത്ഥന്‍ എന്നും ആരാണ് ഭഗവാന്‍ ആയ നാരായണന്‍ എന്നും പറഞ്ഞു .ഇനി എന്താണ് ഗീത ? മദ്ധ്യേ മഹാ ഭാരതം എന്നാണു പറഞ്ഞത് ഗീത ഭീഷ്മ പര്‍വ്വതത്തില്‍ ആണല്ലോ 1 8 പര്‍വങ്ങളില്‍ ഭീഷ്മ പര്‍വം മധ്യത്തില്‍ അല്ല അപ്പോള്‍ ഇടയില്‍ എന്നര്‍ഥം എടുക്കാം പക്ഷെ ഇവിടെ വിവക്ഷ അതല്ല മഹാഭാരതം --മഹത്തായ ഭാസില്‍ രതി ചെയ്യുന്നത് എന്നര്‍ഥം .പുരുഷാര്‍ത്ഥങ്ങളെ വിശദമായി പറഞ്ഞ ഭാരതം ഒരു ജ്ഞാന സാഗരം ആണ് അതിന്റെ കേന്ദ്ര ബിന്ദു ആണ് ഗീത,എന്ന് വെച്ചാല്‍ സര്‍വ ജ്ഞാനത്തിന്റെയും കേന്ദ്രം എന്നര്‍ഥം പിന്നെ ഓരോ വാക്കിലും അദ്വൈതം നിറഞ്ഞു നില്‍ക്കുന്നു .പിന്നെ അഷ്ടാ ദാശാധ്യായിനി ആണ് 1 8 അധ്യായങ്ങളോട് കൂടിയത് പക്ഷെ ഇവിടെ അത് മാത്രമല്ല അര്‍ഥം 1 8 എന്നതിന് കടപയാദി സംഖ്യ പ്രകാരം ജയ എന്നര്‍ഥം.ഈ ജയ ആണെങ്കിലോ അഷ്ട ലക്ഷ്മി മാരില്‍ ഒരാളായ ജയ ലക്ഷ്മിയും അങ്ങിനെയുള്ള അമ്മയായ ഭഗവദ് ഗീതെ നിന്നെ ഞാന്‍ പിന്‍ തുടരുന്നു --അപ്പോള്‍ മൊത്തത്തില്‍ സാരം ----ഭൂമിയുടെ പുത്രനായ മനുഷ്യനായ പാര്‍ത്ഥനോട് നാരത്തില്‍ കുടികൊള്ളുന്ന നാരായണന്‍ ആയ പരമാത്മാവ്‌ ,ഉപദേശിച്ചതാണ് ഗീത.അതാകട്ടെ പുരാണമുനിയായ വ്യാസനാല്‍ എഴുതപ്പെട്ടതും,സര്‍വ ജ്ഞാനത്തിന്റെയും   കേന്ദ്രബിന്‍ദുവും,അദ്വൈതം തുളുംബുന്നവളും,ജയലക്ഷ്മിയും ആണ് അങ്ങിനെയുള്ള അമ്മയായ ഗീതെ നിന്നെ ഞാന്‍ പിന്‍ തുടരുന്നു .--ജയ ലക്ഷ്മിയായ ഗീതയെ പിന്‍ തുടര്‍ന്നാല്‍ പരാജയം സംഭവിക്കില്ല എന്ന് ആന്തരികമായ അര്‍ഥം

  · 

സനാതന ധര്‍മ്മ ഗ്രന്ഥങ്ങളിലെ തിരുത്തലുകള്‍

 



  --ചില സന്ദര്‍ഭങ്ങളില്‍ അസത്യം പറയാമെന്നു സ്മൃതി പറയുന്നതായി ഒരു ആചാര്യന്‍ പറഞ്ഞു --ആ ശ്ലോകം ഇവിടെ ചേര്‍ക്കുന്നു 
**************************************************************

വിവാഹ കാലേ  രതിസം പ്രയോഗെ പ്രണാ ത്യയേ സര്‍വ്വ ധനാപാഹാരേ
വിപ്രസ്യ ചാര്‍ത്ഥേfപ്യനൃതം വദേയുഃ പഞ്ചാ നൃതാന്യാ ഹുരപാതകാനി 
****************************************************************************
അര്‍ത്ഥം ---കന്യാ ദാനത്തിനു വേണ്ടി ആലോചന നടത്തുംപോളും,സ്ത്രീകളെ ലൈംഗിക തക്കായി വശപ്പെടുത്തുംബോളും,പ്രാണഹാനി വരുന്ന സമയത്തും  സര്‍വ്വസ്വവും അപഹരിക്കപ്പെടുംബോളും ബ്രാഹ്മണന് വേണ്ടിയും അസത്യം പറയാം  ഈ അഞ്ചു സന്ദര്‍ഭങ്ങളില്‍ അസത്യം പറയുന്നത് നി ന്ദ്യമല്ല 

വിശദീകരണം ----ഈ കാലഘട്ടത്തില്‍ നടക്കുന്ന കാര്യങ്ങളെ അല്ലേ ഇവിടെ ന്യായീകരിക്കുന്നത് --തൈത്തിരിയോപ നിഷത്തില്‍ --സത്യം വദ,ധര്‍മ്മം ചര --എന്ന് അല്ലെ ഉപദേശിക്കുന്നത്? ആ ഉപദേശത്തിനു നേരെ വിരുദ്ധമായി ഒരു ഭാരതീയ ആചാര്യന്‍ എഴുതുമോ?വിവാഹ സമയത്തും സ്ത്രീകളെ വശീകരിച്ചു ലൈംഗിക മായി ഉപയോഗിക്കാനും കള്ളം പറയാം എന്ന് പറയുമ്പോള്‍ ഇത് ആരുടെ തലയില്‍ നിന്ന് ഉദിച്ച ജ്ഞാനമാണ്? ചതിക്കുന്നതില്‍ തെറ്റില്ല എന്നല്ലേ ഇതിനര്‍ത്ഥം? ഇവിടെ ബ്രാഹ്മണന്‍ എന്നാ ഒരു പദം മനപ്പൂര്‍വം പ്രയോഗിച്ചു ഇത് ഹിന്ദുക്കളുടെ ധര്‍മ്മ ശാസ്ത്രം ആണ് എന്ന് വരുത്തി തീര്‍ക്കുകയല്ലേ/ തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാധീനം ഉണ്ടാക്കിത്തരുകയും എങ്ങിനെ ആണെങ്കിലും പണം ഉണ്ടാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു മുതലാളിയോ രാഷ്ട്രീയ നേതാവോ ആണ് ഇവര്‍ ഉദ്ദേശിച്ച ബ്രാഹ്മണന്‍ അവര്‍ക്ക് വേണ്ടി അവര്‍ എന്ത് വേണ്ടാത്തതു ചെയ്താലും കള്ളാ സാക്ഷി പറയുക --ഇവിടെ ബ്രാഹ്മണന് വേണ്ടി കള്ളം പറയാം എന്ന് പറയുമ്പോള്‍ അത് ഹൈന്ദവ ഗ്രന്ധങ്ങളിലെത് ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ചെയ്തതല്ലേ?  ഇന്ന് കാണുന്ന അനാചാരങ്ങള്‍ അല്ലെ മുകളില്‍ പറഞ്ഞിരിക്കുന്നത്? അതിനു അസത്യം പറയാം എന്ന് പറയുമ്പോള്‍ പിന്നെ അധര്‍മ്മം എന്താണ്? അപ്പോള്‍ ഒരു ഗൂഡ തന്ത്രത്തിന്റെ ഭാഗമായി ശ്രുതികളില്‍ ബന്ധപ്പെട്ടവര്‍ എഴുതി ചേര്‍ത്തതാണ് --ശാസ്ത്ര വിരുദ്ധമായി എന്ത് കണ്ടാലും തള്ളിക്കളയാന്‍ ശ്രുതികള്‍ തന്നെ പറയുന്നുണ്ട് --അപ്പോള്‍ ചിന്തിക്കുക --ഇന്ന് കാണുന്ന പുരാണ ഇതിഹാസങ്ങളിലെ പൊരുത്തക്കേടുകള്‍  ശേഷം വന്ന ചില താല്‍പ്പര കക്ഷികളുടെ സംഭാവനയാണ്