2015 ഒക്‌ടോബർ 28, ബുധനാഴ്‌ച

ശ്രീമദ്‌ ഭാഗവതം വ വ്യാഖ്യാനം --മാഹാത്മ്യം രണ്ടാം ദിവസം -ശ്ലോകം -3








നൈമിഷേ സൂതമാസീന മഭിവാദ്യമഹാമതിം 
കഥാമൃതരസാസ്വാദകുശലഃ ശൌനകോ/ബ്രവീദ്
**************************************************************
അര്‍ത്ഥം--നൈമിശാര ണൃത്തില്‍ വന്നിരിക്കുന്ന മഹാമാതിയായ സൂതനെ സ്വീകരിച്ചിരുത്തി കഥ കേട്ട് രസിക്കാന്‍ സമര്‍ത്ഥനായശൌനകന്‍ഇങ്ങിനെ പറഞ്ഞു 
***************************************************************
ശ്ലോകം --4
*************
ശൌനക ഉവാച --
*********************
അജ്ഞാനധ്വാന്തവിധ്വംസകോടിസൂര്യ സമ പ്രഭ 
സുതാഖ്യാഹികഥാസാരം മമ കര്‍ണ്ണ രസായനം 
***********************************************************
അര്‍ഥം 
*********
അജ്ഞാന മാകുന്ന അന്ധകാരം നശിപ്പിക്കുവാന്‍ വന്ന കോടി സൂര്യ പ്രഭയോടു കൂടിയ സൂതാഎന്റെ ചെവികള്‍ക്ക് അത്യാനന്ദം പകരുന്ന കഥകള്‍ പറഞ്ഞാലും
**********************************************************************************
വ്യാഖ്യാനം 
***************കഥ കേള്‍ക്കാന്‍ സമര്‍ത്ഥനായ ശൌനകന്‍ എന്ന് പറഞ്ഞിരിക്കുന്നു -ഇവിടെ സമര്‍ത്ഥന്‍ എന്നതിന് യോഗ്യന്‍ എന്നാ അര്‍ത്ഥം എടുക്കണം .തികച്ചും ഭാഗവത ശ്രവണത്തിനു ശൌനകന്‍അധികാരിയാണ് എന്ന് സാരം --അദ്ദേഹത്തിനു ശ്രവണം എന്നാ ഭക്തിരസം അനുഭവിക്കുക എന്നതാണ് ലക്‌ഷ്യം .നവവിധ ഭക്തികളില്‍ എട്ടു എണ്ണവും സ്വയം ആചരിക്കാവുന്നവ ആണ് എന്നാല്‍ ശ്രവണം മറ്റൊരാള്‍ പറഞ്ഞെ മതിയാകൂ അതിനാല്‍ ആണ് സൂതനെ സ്വീകരിച്ചിരുത്തി ചോദ്യങ്ങള്‍ ചോദിക്കുന്നത് അജ്ഞാനം ആകുന്ന അന്ധകാരത്തെ അകറ്റുവാന്‍ സൂതന്‍ പര്യാപ്തന്‍ ആണ് എന്ന് നമ്മെ ശൌനകന്‍ വാക്കുകളിലൂടെ സൂചിപ്പിക്കുന്നു. കോടി സൂര്യന്മാരുടെ പ്രഭ ഉള്ള സൂതാ എന്നാണു സംബോധന .പുരാണം പറയുന്നവന്‍ ആയതിനാല്‍ ആണ് സൂതന്‍ എന്ന് സംബോധന ചെയ്തത് സൂതന്‍ എന്നാ ജാതിയെ അല്ല ഇവിടെ ഉദ്ദേശിക്കുന്നത് ---തുടരും
.

മനീഷാ പഞ്ചകം --ജഗദ്‌ ഗുരു ശങ്കരാചാര്യര്‍ --ശ്ലോകം --2










ജാഗ്രത് സ്വപ്ന സുഷുപ്തി ഷുസ്ഫുടതരാ
യാ സംവി ദുജ്ജ്രുംഭ തേ
യാ ബ്രഹ്മാദിപിപീ ലികാന്ത തനുഷു
പ്രോതാ ജഗത് സാക്ഷിണി
സൈവാഹം ണ ച ദൃശ്യവസ്ത്വിതി ദൃഢ-
പ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്‍ഡാളോfസ്തു സ തു ദ്വിജോ fസ്തു ഗുരുരി 
ത്യേഷാ മനീഷാ മമ 

അര്‍ത്ഥം 

ജാഗ്രത്‌ സ്വപ്നം സുഷുപ്തി ഇവയില്‍ വ്യക്തമായി ഏതൊരു ബോധ സ്വരൂപമാണോ പ്രകടമാകുന്നത്?പ്രവര്‍ത്തിക്കുന്നത്?ഏതൊരു ബോധ സ്വരൂപമാണോ ബ്രഹ്മാവ്‌ മുതല്‍ ഉറുമ്പ് വരെയുള്ള ശരീരങ്ങളാലും ജഗദ്‌ സാക്ഷിയിലും കൊര്‍ക്കപ്പെട്ടത്‌ അഥവാ ചേര്‍ക്കപ്പെട്ടത്?ആ സവി ത് തന്നെ ഞാന്‍ --അല്ലാതെ ദൃശ്യവസ്തുവല്ല  എന്നദൃഡമായപ്രജ്ഞ ആര്‍ക്കുണ്ടോ? അയാള്‍ ലോകദൃഷ്ട്യാ ചണ്‍ഡാളന്‍ ആകട്ടെ ബ്രാഹ്മണന്‍ ആകട്ടെ അയാള്‍ ഗുരുവാണ് എന്നാണു എന്‍റെ നിശ്ചിതമായ അറിവ് 

വ്യാഖ്യാനം ---ഇന്ദ്രിയങ്ങളെ കൊണ്ട് വിഷയങ്ങളെ അറിയുന്ന അവസ്ഥയാണ് ജാഗ്രത് അവസ്ഥ --ജാഗ്രത് സംസ്കാരത്തിന് അനുസരിച്ച് വിഷയങ്ങ ളോടോത്ത് വരുന്ന വൃത്തിയാണ് സ്വപ്നം എന്നത് അന്തകരണത്തിലെ വിഷയ സഹിതമായ വൃത്തി ആണ് സ്വപ്നം വിഷയാകാരമായ പരിണാമം ആണ് വരുത്തി --സ്വപ്നവും ഒരു വൃത്തിതന്നെ --ജാഗ്രത്തില്‍ ശരീരം പങ്കെടുക്കുന്നു --എന്നാല്‍ സ്വപ്നത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ശരീരം പങ്കെടുക്കുന്നുള്ളൂ ജാഗ്രത്തില്‍ഏതെല്ലാം ഇന്ദ്രിയങ്ങള്‍ ഉണ്ടോ? അവയുടെ എല്ലാം വിഷയത്തോട് കൂടി സ്വപ്നം അനുഭവിക്കാം -നിദ്രയുടെ ഏതു അവസ്ഥയില്‍ ആണോ സ്വപ്നം ഇല്ലാത്തത്?ഏതൊരു കാമവും  അനുഭവിക്കാത്ത ത്?ആ അവസ്ഥയാണ് സുഷുപ്തി -ഇതാണ് ശ്രുതികള്‍ സുശുപ്തിയെ പറ്റി പറയുന്നത് --അപ്പോള്‍ ഇവയിലെല്ലാം ഏതു ബോധം ആണോ പ്രവര്‍ത്തിക്കുന്നത്?ബ്രഹ്മാവ്‌ മുതല്‍ ഉറുമ്പ് വരെ ഉള്ള ശരീരങ്ങളില്‍ ആ ബോധം തന്നെയാണ് ഉള്ളത് --ഈ വസ്തു അറിയുന്ന ഒരാളെ സംബന്ധിച്ച്അയാള്‍  ബ്രാഹ്മണന്‍ ആയാലും ചണ്‍ഡാളന്‍  ആയാലും അയാള്‍ ഗുരുവാണ് --ഈ ഭേദം അയാള്‍ക്ക് ഇല്ലതാനും --ഭാരതീയ സനാതന ധര്‍മ്മത്തിലെ കാതലായ വശങ്ങളില്‍ ഒന്നാണ് ശ്രീ ശങ്കരാചാര്യ സ്വാമികള്‍ ഇവിടെ പറഞ്ഞിരിക്കുന്നത് ---അപ്പോള്‍ ജാതീയത സമൂഹത്തിന്‍റെ  സൃഷ്ടിയാണ് അല്ലാതെ സനാതന ധര്‍മ്മ ശാസ്ത്രങ്ങളുടെ സൃഷ്ടിയല്ല എന്ന് ചുരുക്കം 

ഭാഗവത മാഹാത്മ്യം --ഒന്നാം ദിവസം --ഒന്നാം അദ്ധ്യായം










കൃഷ്ണം നാരായണം വന്ദേ കൃഷ്ണം വന്ദേ വ്രജ പ്രിയം 
കൃഷ്ണം ദ്വൈപായനം വന്ദേ കൃഷ്ണം വന്ദേ പ്രുഥാ സുതം 
*********************************************************************************സ
ശ്ലോകം --1
*************
സച്ചിദാനന്ദ രൂപായ വിശ്വോത് പത്ത്യാദിഹേതവേ
താപ ത്രയ വിനാശായ ശ്രീകൃഷ്ണായ വയം നുമഃ
****************************************************************
ശ്ലോകം --2
**************
യം വ്രവ്രജന്തമനു പേതമപേത കൃത്യം 
ദ്വൈപായനോ വിരഹ കാതര ആജുവാഹ 
പുത്രേ തി തന്മയതാ തരവോ/ഭിനേദു
സ്തം സര്‍വ്വ ഭൂത ഹൃദയം മുനി മാനതോ/സ്മി
****************************************************************
അര്‍ഥം --സച്ചിദാനന്ദ സ്വരൂപനും വിശ്വത്തിന്റെ ജന്മം നിലനില്‍പ്പ്‌ നാശം ഇവക്കു കാരണ ഭൂതനും ആയ ശ്രീകൃഷ്ണനെ താപ ത്രയ ശാന്തിക്കായി ഞങ്ങള്‍ നമസ്കരിക്കുന്നു
ഉപനയനാ ദി സംസ്കാരങ്ങള്‍ ന്നും നിര്‍വഹിക്കാതെ സന്യസിച്ച തന്റെ പുത്രനായ ശുകനെ പിതാവായ വേദ വ്യാസന്‍ വിരഹ വേദനയോടെ പുത്രാ എന്ന് വിളിച്ചപ്പോള്‍ ഉത്തരം നല്‍കിയത് അടുത്തുള്ള വൃക്ഷങ്ങള്‍ ആയിരുന്നു. അങ്ങിനെ സര്‍വ ചരാചരങ്ങളിലും വ്യാപിച്ചു കിടക്കുന്നതാണ് തന്റെ ആത്മാവ് എന്ന് കാണിച്ച ശ്രീ ശുക മുനിയും ഞാന്‍ നമസ്കരിക്കുന്നു
************************************************************************************
വ്യാഖ്യാനം 
****************
സൂത ശൌനക സംവാദ രൂപത്തില്‍ ഉള്ള ഭാഗവതം തുടങ്ങുന്നു നമസ്കരിക്കുന്നത് ആദ്യം താപ ത്രയ വിനാശകാരിയായ ശ്രീകൃഷ്ണനെ ആണ് എന്താണ് താപത്രയം?1 ആധി ആത്മികം --2 ആധി ഭൌതികം --3 ആധി ദൈവികം -- അവനവന്റെ കര്‍മ്മദോഷം മൂലം ഉണ്ടാകുന്ന വ്യസനം ആണ് ആധി ആത്മികം --ചിലര്‍ ഇതിനെ ആദ്ധ്യാത്മികം എന്ന് ചേര്‍ത്ത് പറയാറുണ്ട്‌ അത് ശരിയല്ല പ്രത്യക്ഷമായി തന്റെ കാരണത്താല്‍ അല്ലാതെ ഭൌതിക സാഹചര്യങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ദുഖം ആണ് ആദി ഭൌതികം --ഉദാഹരണം ശ്വാവിന്റെ കടി എല്‍ ക്കല്‍ ഇത് ഭൌതികമാണ് പക്ഷെ പരോക്ഷമായി നമ്മളും കാരണക്കാര്‍ ആണ് കാരണം നാം ആ പരിത സ്ഥിതിയില്‍ എത്തിയത് മൂലം ആണ് കടി എല്ക്കുന്നത് --ഭൂമി കുലുക്കം ഇടിമിന്നല്‍ ഏല്‍ക്കുക,പ്രകൃതി ക്ഷോഭം എന്നിവയാല്‍ ഉണ്ടാകുന്ന ദുഖം ആണ് ആധിദൈവികം 
ശുകനെ വ്യാസന്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചത് വൃക്ഷങ്ങള്‍ ആയതിനാല്‍ താന്‍ തന്നെ എല്ലായിടത്തും എന്ന്
സാക്ഷാത്കരിച്ചവനാണ് ശുകന്‍ അങ്ങിനെ ഉള്ള ശുകനെയും നമസ്കരിക്കുന്നു *
t

ഭഗവദ് ഗീതാ പഠനം നാലാം ദിവസം ധ്യാന ശ്ലോകം -3






പ്രപന്ന പാരിജാതായ തോത്രവേ ത്രൈക പാണയെ
ജ്ഞാന മുദ്രായ കൃഷ്ണായ ഗീതാമൃത ദുഹേ നമ:

അര്‍ഥം ---പരിപൂര്‍ണമായി സമര്‍പ്പിച്ച ഭക്തര്‍ക്ക്‌ കല്‍ പ്പ വൃക്ഷമായവനും ഒരു കയ്യില്‍ ചാട്ട വാറ് എന്തിയവനും ,മറു കയ്യില്‍ ജ്ഞാന മുദ്രയെ വഹിക്കുന്നവനും ഗീതയായ അമൃതത്തെ ദോഹനം ചെയ്തവനുമായ കൃഷ്ണനായിക്കൊണ്ട് നമസ്കാരം
വിശദീകരണം ----ഇവിടെ കൃഷ്ണനെ സ്തുതിക്കുന്നു.കൃഷ്ണന്‍ പ്രപന്ന പാരിജാതനാണ് .അതായത് പരിപൂര്‍ണ മായി സമര്‍പ്പിച്ച ഭക്തര്‍ക്ക് കല്‍പ്പ വൃക്ഷം ആണ്. ഇവിടെ ഭക്തിയുടെ മാഹാത്മ്യം പറയുന്നു സര്‍വം സമര്‍പ്പിച്ച ഭക്തന് കല്പ്പവൃക്ഷമാണ് ഭഗവാന്‍ .ഒരു കയ്യില്‍ തോത്രം --ചാട്ടവാര്‍ എന്തിയവനാണ് .എന്തിനാണ് ചാട്ടവാര്‍? ഇവിടെ രണ്ടര്‍ത്ഥം ഉണ്ട് .യുദ്ധ സമയത്ത് സൂതനായി വര്‍ത്തിക്കുന്നു.അപ്പോള്‍ കുതിരയെ തെളിക്കാന്‍ ചാട്ടവാര്‍ വേണം .മറ്റൊരര്തം ഇന്ദ്രിയങ്ങള്‍ ആണല്ലോ ശരീര രഥ കല്‍പ്പനയില്‍ കുതിരകള്‍ അപ്പോള്‍ ചാട്ടവാര്‍ പിടിച്ച ഭാവം യുക്തം തന്നെ ,മറു കയ്യില്‍ ജ്ഞാന മുദ്രയാണ് .എന്താണ് ജ്ഞാന മുദ്ര? ശാസ്താവിന്റെ ചിത്രം നോക്കുക  പെരു വിരലും ചൂണ്ടു വിരലും കൂട്ടി മുട്ടിച്ചു ബാക്കി 3 വിരലുകളെ വിടര്‍ത്തി പിടിക്കുന്ന രീതി .ചിന്മുദ്ര എന്നും ഇതിനെ പറയും. ഇതൊരു സന്ദേശം ആണ് പേര് വിരല്‍ ആത്മാവിനെയും ചൂണ്ടുവിരല്‍ ജീവനെയും കുറിക്കുന്നു.അത് രണ്ടും ഒരുമിച്ചു ആണ് രണ്ടും രണ്ടായി നിലനില്‍ക്കുന്നു വെങ്കിലും ജീവനില്ലാതെ ആത്മാവിനും ആത്മാവില്ലാതെ ജീവനും നിലനില്‍പ്പില്ല എന്ന് ചിന്‍ മുദ്രയിലൂടെ നമ്മെ ബോധിപ്പിക്കുന്നു.മാത്രമല്ല നാം എപ്പോളും നമ്മുടെ ഉള്ളിലുള്ള ഈശ്വരനുമായി ബന്ധപ്പെട്ടിരിക്കണം എന്നും ,ബാക്കി 3 വിരലുകള്‍ ശരീരത്തെ കുറിക്കുന്നു സത്വഗുണം,രജോഗുണം,തമോ ഗുണം എന്നിവയാണ് 3 വിരലുകള്‍ അപ്പോള്‍ ഇതു സമയത്തും ശരീരത്തോട് കൂടെ ജീവന്‍ നില്‍ക്കുകയാണെങ്കില്‍ അത് ദോഷമാണെന്നും.ഒരു ഭക്തന്‍ എപ്പോളും തന്റെ ഉള്ളില്‍ ഉള്ള ഈശ്വരനുമായി സംവേദി ക്കണം എന്നും ചിന്മുദ്രയായ ജ്ഞാന മുദ്രയിലൂടെ നമ്മെ ബോധിപ്പിക്കുന്നു...പിന്നെ പറയുന്നു ഗീതാമൃതം ദോഹനം --കറക്കുക --ചെയ്യുന്നവനും ആണ് എന്ന് കറക്കണം എങ്കില്‍ ഏതിനെ കറക്കണം? ഉപനിഷത്തുക്കള്‍ എന്നാ പശുക്കളെ കരക്കുന്നവന്‍ ആണ് കൃഷ്ണന്‍ എന്ന്.ഉപനിഷ ത്തുക്ക്ല്‍ ആകുന്ന പശുക്കളെ ആണ് കറക്കുന്നത്‌ എന്ന് അടുത്ത ശ്ലോകത്തില്‍ സൂചന തരുന്നു.----അപ്പോള്‍ മൊത്തം സാരം -----പരിപൂര്‍ണമായും സമര്‍പ്പിച്ച ഭക്തന് പാരിജാത വൃക്ഷം പോലെ നിന്ന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ ചാട്ട വാര്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്നവന്‍ ആയ ,സദാസമയത്തും ജീവന്‍ തന്റെ ഉള്ളിലുള ആത്മാവുമായിചെര്‍ന്നു ജീവാത്മാവ് എന്നാ അവസ്ഥയില്‍ നില്‍ക്ക്ന്മെന്ന ഉപദേശം തരുന്ന,ഗീതാമൃതം കറന്നു എടുക്കുന്ന കൃഷ്ണനായിക്കൊണ്ട് നമസ്കാരം
 ·
 
Comments
Tuvvur Krishna Kumar CP

തെറ്റിദ്ധ രിപ്പിക്കപ്പെട്ട ബലരാമന്‍










**മഹാവിഷ്ണുവിന്‍റെ  അംശം അഥവാ അംഗം ആണ് അനന്തന്‍ --അപ്പോള്‍ വൈഷ്ണവ ഭാവം തന്നെയാണ് അനന്തനും -യോഗിയും സ്ഥിത പ്രജ്ഞനും ഇന്ദ്രിയ നിഗ്രഹം സ്വഭാവമായ അംശവും ആണ് അങ്ങിനെയുള്ള അനന്തന്റെ അവതാരമാണ് ബലരാമന്‍ --സദാ സമയവും ലഹരിയില്‍ ആണ് അതായത് ഹരിയില്‍ ലയിച്ചിരിക്കുന്ന അവസ്ഥ -ഭക്തിയാല്‍ ഉന്മത്തനായിരിക്കുന്ന രാമനെ മദ്യം ഉപയോഗിക്കുന്നവന്‍ ആയി ചിത്രീകരിച്ചിരിക്കുന്നു --അനന്തന്റെ അവതാരമായതിനാല്‍ മദ്യം എ ന്ന ദ്രവ രൂപ പാനീയം അല്ല എന്നുറപ്പ് --ഇത് മനസ്സില്‍ വെച്ച് കൊണ്ട് വേണം ബലരാമനെ സമീപിക്കാന്‍ --സദാസമയത്തും ഹരിയില്‍ ലയിചിരിക്കുന്നതിനാല്‍ പരിസരം മറന്നിരിക്കും പലപ്പോളും ദ്വാരകയില്‍ നടക്കുന്ന കാര്യങ്ങള്‍ രാമന്‍ അറിയാറില്ല --കാരണം യോഗ നിദ്രയില്‍ ആണ് അത് തന്നെ ഹനുമാന്‍ രാമമന്ത്രം ജപിച്ചു ലയിച്ചിരുന്നു ഒരു യുഗം പോയത് തന്നെ അറിഞ്ഞിട്ടില്ല --അതെ പോലെ തന്നെ ഇവിടെയും --പക്ഷെ വളരെ വികലമായാണ് പലരും രാമനെ വിലയിരുത്തുന്നത് --ഇവിടെ രാമന്‍ അവതാരമാ  ണെന്ന കാര്യവും ഒരു അവതാരത്തിന്റെ ലക്ഷണവും വ്യാഖ്യാനിക്കുന്നവര്‍ മറക്കുന്നു --യുദ്ധ സമയത്ത് രാമന്‍ ഒളിച്ചോടിയത് അല്ല --തീര്‍ഥയാത്രക്കു പോയതിനെ ഇങ്ങിനെ വ്യാഖ്യാനിക്കുന്നവര്‍ ഉണ്ട് --എന്നാല്‍ എന്തിനാണ് രാമന്‍ ഈ സമയം തന്നെ തീര്‍ഥയാത്രക്കു തിരഞ്ഞെടുത്തത്?ബലരാമന്‍ ഏതെങ്കിലും പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാന്‍ തുടങ്ങിയാല്‍ പതിനെട്ട ദിവസം പോയിട്ട് പതിനെട്ടു നിമിഷം നേരം പോലും യുദ്ധം നീണ്ടു നില്‍ക്കില്ല --രണ്ടു തവണ ഇത് ലോകത്തിനു കാണിച്ചു കൊടുത്തതാണ് ഇന്ദ്ര പൂജ മുടക്കി ഗോവര്‍ദ്ധനത്തെ പൂജിക്കാന്‍ ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടപ്പോള്‍ യാദവര്‍ അത് അംഗീകരിച്ചു --ചോദ്യം ചെയ്യാന്‍ എത്തിയ ടെവേന്ദ്രനെയും ദേവന്മാരെയും നേരിട്ടത് ആദ്യം ബലരാമന്‍ ആയിരുന്നു --ആകാശം മുട്ടെ വളര്‍ന്നു തന്‍റെ ആയുധമായ കലപ്പ ഭൂമിയില്‍ താഴ്ത്ത്തിയപ്പോള്‍ മറുഭാഗം കുലുങ്ങുകയും ദേവന്മാര്‍ ഭൂമിയുടെ കുലുക്കത്തെ ഭയന്ന് മാപ്പ് ചോദിക്കുകയും ചെയ്തു-പിന്നെ ജാമ്ബവതിയുടെ പുത്രനായ സാംബ നെ ദുര്യോധനന്‍ ബന്ധനത്തില്‍ ആക്കിയപ്പോള്‍ മോചിപ്പിക്കാന്‍ ചെന്നത് ബലരാമന്‍ ആയിരുന്നു തന്‍റെ ശിഷ്യന്‍ ആയിട്ട് കൂടി തന്നോട് അപമര്യാദയായി ദുര്യോധനന്‍ പെരുമാറിയപ്പോള്‍ കുപിതനായ രാമന്‍ വാനം മുട്ടെ വളര്‍ന്നു കലപ്പ ഭൂമിയില്‍ താഴ്ത്തുകയും ഹസ്തിന പുരി ഗംഗയുടെ മടിത്തട്ടിലേക്ക്  മറിയും  എന്നാ ഘട്ടം വന്നപ്പോള്‍ ഭീഷ്മര്‍ ആണ് രാമനോട് മാപ്പ് ചോദിച്ചു രാമനെ ശാന്തന്‍ ആക്കിയത് --അപ്പോള്‍ രാമന്‍ യുദ്ധത്തിനു തെയ്യാരായാല്‍ മറുപക്ഷം നിമിഷ നേരം കൊണ്ട് നാശമാകും --അതല്ല വിധി എന്ന് അറിഞ്ഞ രാമന്‍ ഭഗവാന്റെ ഉദ്ദേശം എന്താണ് അത് നടക്കട്ടെ എന്നും വിചാരിച്ചു പോയതാണ് മാത്രമല്ല ഈ യാത്രയെ കൃഷ്ണന്‍ തടഞ്ഞതും ഇല്ല --പിന്നെ മറ്റൊരു അപവാദം രോമഹര്‍ഷ മഹര്‍ഷിയെ വധിച്ചു എന്നും പറഞ്ഞാണ്--ഹരികഥ പറയുന്ന സൂതനാണ് രോമാഹര്‍ ഷന്‍ ഒരിക്കല്‍ ബലരാമന്‍ നൈമിഷികാര ണൃത്തില്‍ എത്തിയപ്പോള്‍ എഴുന്നേറ്റു ബഹുമാനിച്ചില്ല എന്നാ കാരണവും പറഞ്ഞു ബലരാമന്‍ രോമാഹര്‍ഷനെ വധിച്ചു വത്രേ! അതാണോ സത്യം? ഹരികഥ കേള്‍ക്കുകയോ പറയുകയോ ചെയ്‌താല്‍ ഭക്തി മൂലം രോമാഞ്ചം ഉണ്ടാകും മഹര്‍ഷിക്ക് അത് കൊണ്ടാണ് രോമം ഹര്ഷിക്കുന്നവന്‍ എന്നാ അര്‍ത്ഥത്തില്‍ രോമഹര്‍ഷ്ന്‍  എന്നാ പേര്  വന്നത്--ഭക്തിയില്‍ ലയിച്ചിരിക്കുമ്പോള്‍ പരിസരം മറന്നു പോകും എന്ന് ബലരാമന് അറിയാം അപ്പോള്‍ സദാ ഹരിയില്‍ ലയിച്ചിരിക്കുക ഹര്പുരാ ണപാരായണം മകനായ ഉഗ്രശ്രവസ്സ് നടത്തട്ടെ എന്ന് പറയുകയും രോമഹര്‍ഷ മഹര്‍ഷിയെ അതില്‍ നിന്നും വിടുവിച്ച്  ത പസിനു അനുമതി നല്‍കുകയുമാണ് രാമന്‍ ചെയ്തത് പുരാണ പാരായണത്തില്‍ നിന്നും ഒഴിവാക്കിയതിനെ ആണ് ഇവിടെ വധിച്ചു എന്ന് പറയുന്നത് --നിസ്സാര കാര്യത്തിനു പ്രകൊപി ത ര്‍ ആകുന്നവരല്ല അവതാരങ്ങള്‍ --ചിന്തിക്കുക 

2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

സത്യം കണ്ടെത്തുന്നത് എങ്ങിനെ?








രാമായണം ഭാഗവതം ഇവ പഠിക്കുമ്പോള്‍ ആദ്യം ചില പദങ്ങളും അവയുടെ അര്‍ത്ഥവും സ്വഭാവവും പഠിച്ചു വെക്കണം--ഏതെല്ലാംവാക്കുകള്‍?
1--അവതാരം --
എന്താണ് അവതാരം?-----ധര്‍മ്മം എവിടെ ക്ഷയിക്കുന്നുവോ അവിടെ ധര്‍മ്മത്തെ പുനസ്ഥാപിക്കുവാനായി ഈശ്വരന്‍ രൂപമെടുത്തു ഭൂമിയില്‍ വരുന്നതാണ് അവതാരം 
അപ്പോള്‍ അവതാര പുരുഷന്മാരുടെ സ്വഭാവം എന്തായിരിക്കും?
അവര്‍ സത്വ ഗുണം മാത്രം ഉള്ളവര്‍ ആയിരിക്കും -ഭക്ഷണം ആചാരം ധര്‍മ്മങ്ങള്‍ ഇവയെല്ലാം ശുദ്ധവും മനുഷ്യന് അനുകരണീയവും ആയിരിക്കും അവരുടെ പക്കല്‍ ധര്‍മ്മം സത്യം ഇവ മാത്രമേ ഉണ്ടായിരിക്കു കാരണം അസത്യവും അധര്‍മ്മവും കൊടികുത്തി വാഴുമ്പോള്‍ ജന രക്ഷക്കായി വരുന്നവര്‍ ആയതിനാല്‍ അവരുടെ മാര്‍ഗ്ഗം --സത്യം വദ  ധര്‍മ്മം ചര --എന്നായിരിക്കും --പക്ഷ ഭേദമോ ജാതി ഭേദമോ അവര്‍ക്ക് ഉണ്ടായിരിക്കില്ല --കാരണം സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവാണ്  ഈശ്വരന്‍-- ആ ഈശ്വരന്‍ തന്നെ പ്രത്യേക ഒരു കാര്യത്തിനായി രൂപം പ്രാപിച്ചു മനുഷ്യരുടെ ഇടയില്‍ വന്നവരാണ് അവതാരങ്ങള്‍ --മദ്യം ഇറച്ചി എന്നിവ തമോഗുണ ത്തില്‍ ഉള്ളതാകയാല്‍ അവതാരങ്ങള്‍ അവ ഒരിക്കലും ഉപയോഗിക്കില്ല --അപ്പോള്‍ ഇതിഹാസ ത്തിലും പുരാണത്തിലും മദ്യം മാംസം എന്നിവ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കില്‍ അതിനു അര്‍ത്ഥം വേറെ ആയിരിക്കും അല്ലെങ്കില്‍ വിവര്‍ത്തനം ചെയ്തതിന്റെ അപാകത ആയിരിക്കും --കാരണം അവതാര പുരുഷന്മാര്‍ സത്വ ഗുണം ഉള്ളവരായെ അവതരിക്കൂ --ഇത് പോലെ ഓരോ വാക്കിന്റെയും അര്‍ത്ഥവും സ്വഭാവവും പഠിച്ചു രാമനെയും കൃഷ്ണനെയും ബലരാമനെയും സമീപിച്ചാല്‍ യഥാര്‍ത്ഥ അവതാരം നമുക്ക് മനസ്സിലാകും 

ചോദ്യവും ഉത്തരവും --2 7/10/20 15 ---mr കൃഷ്ണകുമാര്‍,താങ്കള്‍ അവതാര പുരുഷന്മാരെ ന്യായീകരിക്കയാണോ?












ചോദ്യം --സുഭാഷ്‌ --സര്‍ സാറിന്‍റെ പോസ് ടുകള്‍ ഞാന്‍ ഷയര്‍ ചെയ്യാറുണ്ട് --ഒരു വിദ്വാന്‍ പറയുന്നു താങ്കള്‍ അവതാര പുരുഷന്മാരെ ന്യായീകരിക്കുകയാണെന്ന് --ബലരാമനും ശ്രീകൃഷ്ണനും മദ്യം ഉപയോഗിച്ചിരുന്നുവത്രേ! അത് ശരിയാണോ?

ഉത്തരം ---ധര്‍മ്മ സംസ്ഥാപനത്തിന് വന്നവരാണ് അവതാര പുരുഷന്മാര്‍ --അവര്‍ സാധാരണ മനുഷ്യരെ പോലെ മദ്യം ഇറച്ചി എന്നിവ കഴിച്ചിരുന്നു എന്ന് പറയുന്നവര്‍ മനപ്പൂര്‍വം ഭാരതീയ സനാതന ധര്‍മ്മ വ്യവസ്ഥിതിയെ അപമാനിക്കുകയാണ് --പുരാണ ഇതിഹാസങ്ങളില്‍ ഓരോ പദ ത്തിനും വേറെ അര്‍ത്ഥം ആണെന്ന് എത്ര പറഞ്ഞാലും ഇവര്‍ക്കൊന്നും മനസ്സിലാവില്ല --രണ്ടാമൂഴം പോലുള്ള നോവലുകള്‍ വായിച്ചിട്ടാണ് ഇവരൊക്കെ അവരുടെ  പാണ്ഡിത്യം പ്രകടിപ്പിക്കുന്നത് -- അവതാര പുരുഷന്‍ മാര്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കില്ല -ബലരാമന്‍ സദാ സമയത്തും ലഹരിയിലാണ് --അതായത് ഹരിയില്‍ ലയിച്ചിരിക്കുകയാണ് അത് കാണിക്കാന്‍ വേണ്ടി ഉപയോഗിച്ച വാക്കാണ്‌ ബലരാമന്‍ മധു കഴിച്ചിരുന്നു എന്ന് ഭാഷാശൈലിയെ പറ്റി വിവരമില്ലാത്തവര്‍ പറയുന്ന ജല്പ്പനങ്ങളില്‍ സജ്ജനങ്ങള്‍ വീഴാതെ ഇരിക്കുക --ദ്വാരകയില്‍ മറ്റു യാദവര്‍ മദ്യം ഉപയോഗിക്കുന്നത് കണ്ടു ബലരാമന്‍ ദ്വാരകയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി മഹാഭാരതം മൌസല പര്‍വ്വത്തില്‍ ഒന്നാം അധ്യായത്തില്‍   29 ആം ശ്ലോകത്തില്‍ പറയുന്നു --ബലരാമന്‍ ശരിക്കും മദ്യം ഉപയോഗിക്കുന്ന വ്യക്തി ആണെങ്കില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തുമോ? സാധാരണ മനുഷ്യരെ പോലെയാണ് മനുഷ്യ രൂപം ധരിച്ച അവതാരങ്ങളും എന്ന് വരുത്തി തീര്‍ക്കുന്നത് മാനസിക വൈകല്യമാണ് -- ജന്മനാ ലഭിച്ച വിദ്വേഷ ഭാവം ആണ് ഇവരെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത് --ഇത്തരം സംശയം ഉളവാക്കുന്ന ശ്ലോകങ്ങള്‍ തിരഞ്ഞു പിടിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിക്കാം --മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനും അനന്തന്റെ അവതാരമായ ബലരാമനും മദ്യം  കഴിക്കുന്നവരല്ല --പരമശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചു കൊടുത്ത തത്വങ്ങളോട് കൂടിയ രാമകതയിലെ കഥാപാത്രമായ രാമനും ഇറച്ചി കഴിച്ചിട്ടില്ല --പിന്നെ ഇവര്‍ പറയുന്ന കഥാപാത്രങ്ങള്‍ ആരെല്ലാമാണെന്ന് അറിയില്ല --വ്യാസന്‍ രചിച്ചത് ജയ എന്നാ ഇതിഹാസം ആണ് അത് ശിഷ്യന്മാരായ പൈല്ന്‍-വൈശംബായണന്‍ ജമിനി സുമന്തു പുത്രനായ ശുകന്‍ എന്നിവര്‍ വ്യാഖ്യാനിച്ചാണ് മഹാഭാരതം ഉണ്ടായത് --ശേഷം പലരും വ്യാഖ്യാനിച്ചിട്ടുണ്ട് അതില്‍ വികലമായ വ്യാഖ്യാനങ്ങളും കണ്ടേക്കാം --ജയ 8 800 കരികകളില്‍ ആണ് അത് വ്യാഖ്യാനിച്ചാണ് 1 ലക്ഷം ശ്ലോകങ്ങള്‍ ഉ ള്ളമഹാഭാരതം ശിഷ്യര്‍ നിര്‍മ്മിച്ചത് --ഗണം എന്നാല്‍ ശിഷ്യര്‍ എന്നാണു അര്‍ത്ഥം ഗണപതി --എന്ന് പറഞ്ഞാല്‍ ശിഷ്യന്മാരുടെ നേതാവ് ഇവിടെ ശുകന്‍ ആണ് നേതാവ് അപ്പോള്‍ വ്യാസന്‍ പറഞ്ഞു ഗണപതി എഴുതി എന്ന് പറഞ്ഞാല്‍ വ്യാസന്‍ പറഞ്ഞത് കഥാ രൂപത്തില്‍ ശുകന്‍ എഴുതി എന്നര്‍ത്ഥം--അല്ലാതെ വിഘ്നേശ്വരന്‍ അല്ല എഴുതിയത് ആന്തരികമായി വിഘ്നേശ്വരന്‍ ശുകനെ സഹായിച്ചു എന്ന് പറയാം --അത് തെറ്റായി ധരിച്ചു ആണ് കഥകള്‍ പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞത് --ഇതില്‍ യാതൊരു സംശയവും ഇല്ല --ചിന്തിക്കുക