ചില ചാനലുകള്‍ അങ്ങിനെയാണ് -ഭാരതീയ മായ പഴയ കാഴ്ചപ്പാടുകളെ പറ്റി വലിയ മതിപ്പൊന്നും ഇല്ല-ഒരു വയസ്സനായ സുന്ദരന്‍ പത്രവാര്‍ത്തകള്‍ നിരൂപണംചെയ്യുന്നഒരുപരിപാടിഒരുചാനലില്‍ഉണ്ട്-വെറുതെചാനലുകള്‍ഒന്ന്മറിചുനോക്കിയപ്പോള്‍ഇന്നലെകേട്ടഒരുവാചകം--എന്തുംപണ്ട്ഇന്ത്യയില്‍ഉണ്ടായിരുന്നുഎന്ന്പറയാറുണ്ട്‌വിമാനംഉണ്ടായിരുന്നുഎന്ന്പറയുന്നുഎന്നാല്‍പെട്രോള്‍,വിമാനത്താവളംഎന്നിവയെപറ്റിവിവരംഒന്നുംഇല്ല---അവിടെയാണ്പ്രശ്നം--അയാള്‍ക്ക് അതിനുതെളിവ് വേണം --എന്നാല്‍അമേരിക്കക്കാര്‍ക്ക്തെളിവൊന്നുംവേണ്ടപുതിയരീതിയില്‍ഉള്ളവിമാനംനിര്‍മ്മിക്കാമോഎന്ന്ചിന്തിക്കുമ്പോള്‍ഭരദ്വാജമഹര്‍ഷിയുടെ ബൃഹത് വിമാന ശാ സ്ത്രംനോക്കിപഠിക്കുവാന്‍അവര്‍ക്ക്മടിയൊന്നുംഇല്ല--സംശയംആണ്--ഇങ്ങിനെസംശയംഉള്ളവരെ ശൂദ്രന്‍എ ന്നുവിളിക്കാന്‍ മനുഒട്ടുംമടിച്ചിട്ടില്ല--ഗുരുവചനങ്ങളില്‍ ശ്രദ്ധഇല്ലാത്തവനു ഈലോകംതന്നെപ്രാപ്യമല്ലപിന്നെയല്ലേപരലോകംഎന്ന്ഗീതയും പറയുന്നു--അതിനുഭാരതീയ ഋഷികളെ ഇപ്പോള്‍ആര്‍ക്കാണ്ഗുരുവായിവേണ്ടത്? ഭക്ഷണംകഴിച്ചുഎന്ന്പറഞ്ഞാല്‍ പോര കഴിക്കുന്നതിനുമുന്‍പും ശേഷവുംകൈകഴുകിഎന്ന്പറഞ്ഞാലേ ഭക്ഷണംകഴിച്ചുഎന്ന്പറയാന്‍പറ്റൂ--ഇതാണ്ഇഷ്ടന്‍റെ ഒരുരീതി-ഭാഗ്യത്തിന് അതില്‍പറയുന്ന കാര്യങ്ങള്‍ ഹൈന്ദവസമൂഹത്തിലെ സജ്ജനങ്ങള്‍ ശ്രദ്ധിക്കാറെ ഇല്ല എന്നുള്ളതാണ്--സകീര്‍നായ്ക്കിനു പീസ്‌ചാനല്‍എപ്രകാരമാണോഅപ്രകാരമാണ്ഈവിദ്വാനുഈചാനലും--മോഡിയെഅപഹസിക്കാന്‍കിട്ടിയഅവസരമൊന്നുംഇഷ്ടന്‍പാഴാക്കാറില്ല--അതൊരുചാനല്‍ധര്‍മ്മമായിഏറ്റെടുത്തിരിക്കുന്നു-അങ്ങിനെഭാരതീയ സംസ്കാരങ്ങളോടുഅസഹിഷ്ണുതകാണിക്കുന്ന ഒരുനിരൂപകന്‍--എന്നാല്‍പൌരാണികഗ്രന്ധങ്ങള്‍വായിച്ചുഒന്ന്നിരൂപണംചെയ്തുകൂടെ? എന്ന്ചോദിച്ചാല്‍ അത്അതിനേക്കാള്‍അപകടമാകുംകാരണംസംസ്കൃതംഎന്ന്പറഞ്ഞാല്‍ചുക്കാണോചുണ്ണാമ്പാണോ എന്ന്അറിയാത്തവന്‍വ്യാഖ്യാനിച്ചാല്‍എങ്ങിനെഇരിക്കും?
2015 നവംബർ 2, തിങ്കളാഴ്‌ച
ശ്രീമദ് ഭാഗവതം --മാഹാത്മ്യം --നാലാം ദിവസം ***
ശ്ലോകം -7
ശ്രേയസാംയദ്ഭവേച്ഛ്റേയഃ
പാവനാനാം ച പാവനം
കൃഷ്ണപ്രാപ്തികരംശശ്വ-
ത്സാധനം തദ്വദാധ
അര്‍ത്ഥം--പരമമായ ശ്രേയസ്സിനും,പുണ്യത്തിനും,ഭഗവദ് പ്രാപ്തിക്കും ഉപയുക്തമായത് എന്താണെന്ന് പറഞ്ഞു തരിക
ശ്ലോകം --8
ചിന്താ മണിര്‍ ലോക സുഖം സുരദ്രുഃസ്വര്‍ഗ്ഗസംപദം
പ്രയച്ഛതി ഗുരുഃ പ്രീതോ വൈകുണ്ഡം യോഗി ദുര്‍ലഭം
അര്‍ത്ഥം--ഇവര്‍ പ്രസാദിക്കുന്ന പക്ഷം ചിന്താമണി എന്നാ രത്നം ഇഹലോക സുഖത്തെയും, കല്‍പ്പ വൃക്ഷം സ്വര്‍ഗ്ഗ സുഖത്തെയും
,ഗുരു വൈകുണ്ഡപ്രാപ്തിക്കുള്ള ഉപായത്തെയും തരുന്നു
വ്യാഖ്യാനം
കൃഷ്ണനും ശുകനും പ്രസാദിക്കുകയാണെങ്കില്‍ പാലാഴി മഥനത്തില്‍ നിന്ന് ലഭിച്ച ചിന്താമണി എന്ന രത്നം ഇഹ ലോകത്തെ സുഖം പ്രദാനം ചെയ്യും. കല്‍പ്പ വൃക്ഷം ആണെങ്കില്‍ സ്വര്‍ഗ്ഗ സുഖവും തരും ഗുരു ആണെങ്കില്‍ സാലോക്യത്തിനുള്ള മാര്‍ഗ്ഗവും പറഞ്ഞുതരുന്നു -- ഈ ശ്ലോകം ആത്മ ഗതം പോലെ ആകുന്നു
മനീഷാ പഞ്ചകം --ശ്ലോകം --4
ശശ്വന്നശ്വര മേവ വിശ്വ മഖിലം നിശ്ചിത്യ വാചാ ഗുരോര്‍ -
ന്നിത്യം ബ്രഹ്മ നിരന്തരം വിമൃശതാ നിര്‍വ്യാജ ശാന്താത് മനാ !
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാസംവിന്മയേ പാവകേ
പ്രാരാബ്ധായ സമര്‍പ്പിതം സ്വവപുമിത്യേഷാ മനീഷാ മമ
അര്‍ത്ഥം ---വിശ്വം അഖിലവും എപ്പോളും നശിക്കുന്നതാണ് -എന്ന് മനസ്സില്‍ ഉറപ്പിച്ചു ഗുരുവിന്‍റെ വാക്യത്തിനാല്‍ ശാശ്വതമായ ബ്രഹ്മ ത്തെ നിരന്തരം ചിന്തിച്ചു കളങ്ക രഹിതവും ശാന്തവും ആയ അന്ത കരണ ത്തോട് കൂടി ജ്ഞാനമാകുന്ന അഗ്നിയില്‍ ഭൂത കാലത്തില്‍ ചെയ്തു പോയതും ഭാവിയില്‍ ചെയ്യുന്നതും ആയ ദുഷ്ക്രുത്യങ്ങളെ മുഴുവന്‍ ദഹിപ്പിച്ചു സ്വന്തം ശരീരം പ്രാരാബ്ധ ങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത് ആകുന്നു ഇപ്രകാരം ഉള്ളത് എന്‍റെ ദൃഡമായ അറിവ് ആകുന്നു
*
വ്യാഖ്യാനം
ഈ വിശ്വം മുഴുവനും നശിക്കാന്‍ ഉള്ളതാണ് നശിക്കാത്തത് ഒന്നേ ഒന്ന് മാത്രം ബ്രഹ്മം --ആ ബ്രഹ്മത്തെ ഗുരുവചനം അനുസരിച്ച് ചിന്തിച്ചു ചിന്തിച്ചു അന്ത കാരണം ശുദ്ധമാ ക്കണം --ഭൂതകാലത്തില്‍ ചെയ്ത ദുഷ് കൃത്യങ്ങളെ പശ്ചാത്താപ ത്തോടെ കണ്ടു പ്രായ ശ്ചിത്തം ചെയ്യുകയും മേലില്‍ ഇത്തരം ദുഷ്കൃത്യം ചെയ്യില്ലെന്ന് ജ്ഞാനം കൊണ്ട് ഉറപ്പിക്കുകയും ചെയ്തു ഈ ശരീരം വെറും പ്രാരാബ്ധ കര്‍മ്മങ്ങള്‍ക്ക് ഉള്ളതാണെന്ന് നിശ്ചയിച്ചു ഉറക്കുകയും ഒരാള്‍ ചെയ്‌താല്‍ --അത് തന്നെയാണ് ഉത്തമം എന്ന് ഉള്ളതാണ് എന്റെ ദൃഡമായ ജ്ഞാനം
മത്സ്യങ്ങള്‍ നമുക്ക് തരുന്നത് മാരകമായ വിഷം
--ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ വിഷബാധ ജനങ്ങളില്‍ ഉണ്ടാകുന്നത് മല്സ്യത്തിലൂടെ ആണെന്ന് റിപ്പോര്‍ട്ട് -മത്സ്യത്തിന്റെ ശരീര അവയവങ്ങളില്‍ പ്രകൃതി പരമായി തന്നെ വിഷാംശം ഉണ്ട് ഇതിനെ --ഇക്ത്യോ ടോക്സിസം --എന്ന് പറയുന്നു എല്ലാ രാജ്യങ്ങളിലും
ഇത്കണപ്പെടുന്നണ്ടത്രേ--മല്സ്യങ്ങളിലെജന നേന്ദ്രിയങ്ങളെകേന്ദ്രീകരിച്ചുഉള്ളവിഷാംശത്തെഊടോക്സിസം എന്നുംഅവയുടെരക്തത്തില്‍ഇടയ്ക്കുഉണ്ടാകുന്നവിഷാംശത്തെഹീമോടോക്സിസംഎന്നുംപറയുന്നു-വളരെവ്യത്യസ്തമായകാര്യംനിരവധിമത്സ്യങ്ങളില്‍കാണപ്പെടുന്നവിഷംമറ്റൊരുജീവിക്കുംമാരകമാകാതെമനുഷ്യന്മാത്രംകൊടുംവിഷമായിതീരുന്നുഎന്നുള്ളതാണ്-മത്സ്യ ശരീരം ചിലസന്ദര്‍ഭങ്ങളില്‍തനിയെവിഷാംശങ്ങള്‍ഉല്‍പ്പാദിപ്പിക്കുന്നുഎന്നതാണ്ഇതിനെസാര്‍ക്കോടോക്സിസംഎന്ന്പറയുന്നുവിഷാംശങ്ങള്‍ ഇല്ലാത്തമല്ശ്യംപോലുംശത്രുക്കളില്‍നിന്ന്രക്ഷനേടാന്‍സ്വന്തംശരീരത്തില്‍വിഷം ഉല്‍പ്പാദിപ്പിക്കുന്നു-- ചിലപ്രത്യേകകാലങ്ങളില്‍മത്സ്യങ്ങളുടെകരളില്‍അഭൂതപൂര്‍വമായതോതില്‍വിറ്റാമിന്‍--A--അതായത്600000യൂനിറ്റ്വരെ100മത്സ്യത്തില്‍ഉണ്ടാകുന്നതായിജ്കണ്ടിട്ടുണ്ട് ആവശ്യത്തില്‍കൂടുതലായിഇത്രയുംവിറ്റാമിന്‍-എ-മനുഷ്യശരീരത്തില്‍പ്രവേശിച്ചാല്‍സങ്കീര്‍ണമായവിറ്റാമിണോസീസ് രോഗംഉണ്ടാകുന്നു-ഇത്മനുഷ്യന്റെമരണത്തിനുപോലുംകാരണമാക്കുന്നു--ചിന്തിക്കുക
ഇത്കണപ്പെടുന്നണ്ടത്രേ--മല്സ്യങ്ങളിലെജന നേന്ദ്രിയങ്ങളെകേന്ദ്രീകരിച്ചുഉള്ളവിഷാംശത്തെഊടോക്സിസം എന്നുംഅവയുടെരക്തത്തില്‍ഇടയ്ക്കുഉണ്ടാകുന്നവിഷാംശത്തെഹീമോടോക്സിസംഎന്നുംപറയുന്നു-വളരെവ്യത്യസ്തമായകാര്യംനിരവധിമത്സ്യങ്ങളില്‍കാണപ്പെടുന്നവിഷംമറ്റൊരുജീവിക്കുംമാരകമാകാതെമനുഷ്യന്മാത്രംകൊടുംവിഷമായിതീരുന്നുഎന്നുള്ളതാണ്-മത്സ്യ ശരീരം ചിലസന്ദര്‍ഭങ്ങളില്‍തനിയെവിഷാംശങ്ങള്‍ഉല്‍പ്പാദിപ്പിക്കുന്നുഎന്നതാണ്ഇതിനെസാര്‍ക്കോടോക്സിസംഎന്ന്പറയുന്നുവിഷാംശങ്ങള്‍ ഇല്ലാത്തമല്ശ്യംപോലുംശത്രുക്കളില്‍നിന്ന്രക്ഷനേടാന്‍സ്വന്തംശരീരത്തില്‍വിഷം ഉല്‍പ്പാദിപ്പിക്കുന്നു-- ചിലപ്രത്യേകകാലങ്ങളില്‍മത്സ്യങ്ങളുടെകരളില്‍അഭൂതപൂര്‍വമായതോതില്‍വിറ്റാമിന്‍--A--അതായത്600000യൂനിറ്റ്വരെ100മത്സ്യത്തില്‍ഉണ്ടാകുന്നതായിജ്കണ്ടിട്ടുണ്ട് ആവശ്യത്തില്‍കൂടുതലായിഇത്രയുംവിറ്റാമിന്‍-എ-മനുഷ്യശരീരത്തില്‍പ്രവേശിച്ചാല്‍സങ്കീര്‍ണമായവിറ്റാമിണോസീസ് രോഗംഉണ്ടാകുന്നു-ഇത്മനുഷ്യന്റെമരണത്തിനുപോലുംകാരണമാക്കുന്നു--ചിന്തിക്കുക
ഭഗവദ് ഗീതാ പഠനം -എട്ടാം ദിവസം -ധ്യാന ശ്ലോകം --7 -രണ്ടാം ഭാഗം
*തുടരുന്നു ----ഇവിടെ വ്യാസന്റെ വാക്കുകളെ ഒരു സുഗന്ധമുള്ള താമരയായി കല്‍പ്പിച്ചിരിക്കുന്നു. അതിന്റെ കേസരങ്ങള്‍ വ്യാഖ്യാനങ്ങള്‍ ആണ്.അപ്പോള്‍ അനേകം കേസരങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ട് എന്നര്ത്ഥം ഇവിടെ വ്യാസന്റെ വാക്കുകളെ ആണ് താമര ആയി കല്‍പ്പിച്ചിരിക്കുന്നത്.ഭഗവാന്റെ അല്ല.അപ്പോള്‍ ഇതിനു വേറെ ഒരര്‍ഥം കൂടി വരുന്നു.ആ താമരയിലെ കേസരങ്ങള്‍ ഭഗവദ് ഗീതാര്‍ത്ഥമാകുന്ന സുഗന്ധത്ത്തോട് കൂടിയതും --എന്ന് പറഞ്ഞിരിക്കുന്നു.അപ്പോള്‍ വാക്കുകളില്‍ ഗീതയ്ക്കു പുറമേ ഉള്ളതും എന്നര്‍ഥം വന്നു. ചുരുക്കി പറഞ്ഞാല്‍ മഹാഭാരതവും,ഭാഗവതവും എല്ലാം താമരയാണ് ആ താമര ഗീതാര്‍ത്ഥം ആകുന്ന സുഗന്ധത്ത്തോട് കൂടിയതും അനേകം വ്യാഖ്യാനങ്ങള്‍ ആകുന്ന കേസരത്തോട് കൂടിയതും ആണ് എന്ന് പറയുന്നു. ആ താമരയില്‍ സജ്ജനങ്ങള്‍ ആകുന്ന ഷഡ്പദ ങ്ങള്‍ വന്നു രസം ആസ്വദിക്കുന്നു .ഇവിടെ ഭാരതമാകുന്ന താമര എന്ന് പറയുമ്പോള്‍ ഭാഗവതം ഇതില്‍ അന്തര്‍ ലീനമാണ്.കാരണം വ്യാസന്റെ വാക്കുകള്‍ ആകുന്ന താമര എന്നാണു പറഞ്ഞിരിക്കുന്നത്.ഭാഗവതവും വ്യസന്റെവാക്കുകള്‍ ആണല്ലോ .മാത്രമല്ല കലിമല ദോഷങ്ങളെ ഇല്ലാതാക്കുന്നതാണ് ഭാഗവതം എന്ന് പറയുന്നു.ഭക്തിക്കുപ്രാധാന്യം ഉള്ള കലിയുഗത്തില്‍ മഹാഭാരതം മാത്രം പോരാ ഭാഗവതം കൂടി വേണം .ഭാഗവത മാഹാത്മ്യം കലി കാല ദോഷ നിവാരിണിയാണ്. എന്നാല്‍ ഗീതാ ധ്യാന ശ്ലോകം ആണല്ലോ എന്ന് കരുതിയാകണം ഭാഗവതത്തിന്റെ കാര്യം വ്യാസ വാക്കാകുന്ന താമര എന്നതില്‍ നിന്ന് ഭാഗവതത്തെ ഒഴിവാക്കാന്‍ കാരണം
·2015 നവംബർ 1, ഞായറാഴ്‌ച
ഭഗവദ് ഗീതാ പഠനം --എഴാം ദിവസം -ധ്യാന ശ്ലോകം -6
ഭീഷ്മ ദ്രോണ തദാ ജയദ്ര ഥ ജലാ
ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേ ണ വാഹനീ കര്‍ണെന വേലകുലാ
ആശ്വ ഥാമവിക ര്‍ ണഘോര മകരാ ദുര്യോധനാ വര്‍ ത്തിനി
സോത്തീര്ണ്ണ്‍ാഖലു പാണ്ഡവൈ:രണ നദീ കൈവര്‍ ത്തക കേശവ:
അര്‍ഥം -- ഭീഷ്മര്‍,ദ്രോണര്‍,എന്നീ കരകളോടുംജയദ്രഥന്‍ ആകുന്ന ജലത്തോടും, ഗാന്ധാരന്‍ ആകുന്ന കരിമ്പാറ യോടും,ശല്യര്‍ ആകുന്ന മുതലയോടും, കൃപര്‍ ആകുന്ന ഒഴുക്കോടും കര്‍ണനാല്‍ ഇളക്കി മറിക്കപ്പെട്ട ഓളങ്ങളോടും ആശ്വതാമാ,വികര്‍ണരാകുന്ന ഘോര മകരങ്ങളോടും ദുര്യോധനന്‍ ആകുന്ന ചുഴിയോടും കൂടിയ ആ കുരുക്ഷേത്ര യുദ്ധ നദി നിശ്ചയ മായും പാണ്ഡവരാല്‍ കടക്കപ്പെട്ടു എങ്ങിനെ എന്നാണെങ്കില്‍ കേ ശവനാണ് കടത്തുകാരന്‍
വിശദീകരണം
*******************
ഇവിടെ കുരുക്ഷേത്ര യുദ്ധ ത്തിനെ ഒരു നദി യായി ചിത്രീകരിച്ചിരിക്കുന്നു..ആ നദി ഭീകരവും ആണ് .നമുക്ക് നദിയിലേക്ക് ഇറങ്ങി മറുകര കടക്കണം തോണിയില്‍ വേണം പോകാന്‍ എന്നാല്‍ രണ്ടു ഭാഗത്തും ഉള്ള കര വലിയ പ്രശ്നം ആണ് ഒരു കര ഭീഷ്മര്‍ ആണ് മറ്റേതു ദ്രോണരും എങ്ങിനെ എങ്കിലും നദിയില്‍ ഇറങ്ങാം എന്ന് വെച്ചാല്‍ തന്നെ നദിയിലെ ജലം ജയദ്ര ഥന്‍ ആണ് ഇനി ആ നദി കടക്കാന്‍ ഒരുങ്ങിയാല്‍ തന്നെ കൃപര്‍ ആകുന്ന ഒഴുക്ക് ശക്തമാണ് അതുകൊണ്ട് ഗാന്ധാരന്‍ ആകുന്ന പാറയില്‍ തട്ടി തോണി തകരാന്‍ സാധ്യത ഏറെ ആണ് .മാത്രമല്ല ഇളക്കി മറി ക്കപ്പെട്ട കര്‍ണന്‍ ആകുന്ന ഓളവും ഉണ്ട് .അഥവാ തോണി തകര്‍ന്നാല്‍ ശല്യര്‍ ആകുന്ന മുതലയും,ആശ്വതാമാവ്,വികര്ണന്‍ മുതലായ മകരമാല്സ്യങ്ങളും ഉണ്ട്..ഇതൊന്നും പോരാഞ്ഞു ഏറ്റവും വലിയ ഒരു ചുഴി ഉണ്ട് ബര്‍മുഡ ട്രയാങ്ക്ള്‍ പോലെ അത് ദുര്യോധനനും .വളരെ ബുധ്ധിമ്മുട്ടാണ് ഈ നദി കടക്കാന്‍ .എന്നാല്‍ പാണ്ഡവര്‍ കടക്കപ്പെട്ടു..അതിനു കാരണം അവരുടെ തോണി തുഴഞ്ഞിരുന്നത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണ്,ഈ അപകടം പിടിച്ച തോണി ആ നദിയില്‍ ഇറക്കി മറുകര കടക്കുക എന്നത് വലിയ ഒരു സാഹസം ആണ്. അത് പാണ്ഡവര്‍ കടന്നു എന്നല്ല പറയുന്നത്, ഇവിടെ കര്‍മ്മണി പ്രയോഗം ആണ് കടക്ക പ്പെട്ടു എന്നാണു...അപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പാണ് ഇത് അവരുടെ കഴിവ് ഒന്നും അല്ല നല്ല സാമര്ത്യമുള്ള തോണിക്കാരന്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. അപ്പോള്‍ നമുക്ക് തരുന്ന സന്ദേശവും ഇതാണ് ഇങ്ങിനെ നല്ല ഒരു തോണിക്കാരന്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ പ്രയാസമേറിയ ജീവിത നദി കടക്കാന്‍ ആ തൊ ണിക്കാരനെ ആശ്രയിച്ചാല്‍ പോരെ?.അതാണ് ഉത്തമം ---ചിന്തിക്കുക
Like ·
വിവരദോഷിയുടെ ജല്‍പ്പനം
വലിയ പണ്ഡിതന്‍ ആണെന്ന ഭാവം സംസ്കൃത ശ്ലോകങ്ങള്‍ അക്ഷരെ ത്തെറ്റൊടെ പഠിച്ചു കയ്യടി വാങ്ങിക്കുന്ന ഒരു വിദ്വാന്‍ --ഒരു ചാനലില്‍ അയാളുടെ സര്‍ക്കസ് മാത്രം --ഇയാള്‍ പറഞ്ഞ കാര്യം ഇങ്ങിനെ ----നിങ്ങള്‍ക്ക് രണ്ടു മക്കള്‍ ഉണ്ടെന്നു കരുതുക ഒന്ന് ഊമയും ബധിരനും മറ്റേ ആള്‍ പൂര്‍ണ ആരോഗ്യവാന്‍ --ഇവരില്‍ ഒരാളെ നിങ്ങള്‍ക്ക് കൊല്ലേണ്ടി വന്നു-നിങ്ങള്‍ മൂകനും ബധിരനും ആയവനെ വധിക്കാന്‍ തീ രുമാനിക്കും ഇല്ലേ? സത്യത്തില്‍ പൂര്‍ണ ആരോഗ്യം ഉള്ളവനെ അല്ലെ കൊല്ലേണ്ടത്?കാരണം അവനു നിലവിളിക്കാം പ്രതിഷേധിക്കാം പ്രതികരിക്കാം എന്നാല്‍ ഊമയോ എല്ലാം നിഷ്ശ്ശബ്ദമായി സഹിക്കണം --ഈ ഉദാഹരണം എന്തിനാണ് ആ മാന്യന്‍ പറഞ്ഞത് എന്നറിയാമോ? മൃഗങ്ങളെ കൊല്ലുംബോള്‍ വേദനകൊണ്ട് അത് പ്രതികരിക്കും എന്നാല്‍ സസ്യങ്ങളോ? അവയ്ക്ക് അതിനു പോലും കഴിയില്ല കാരണം ഉരിയാടാന്‍ വയ്യല്ലോ --മാംസഭക്ഷണ ത്തെയും മൃഗങ്ങളെ കൊല്ലുന്നതിനെയും ന്യായീകരിച്ച പാണ്ഡിത്യം ആണ് ഇപ്പോള്‍ പറഞ്ഞത് --ഇനി ഇയാളുടെ വിവരദോഷം എന്താണ്? വേദന ജീവികള്‍ സഹിക്കുന്നത് നെര്‍വ്സ് ഉണ്ടാകുന്നത് കൊണ്ടാണ് --കൂടാതെ രക്ത ധമനികളും ഉണ്ട് സസ്യങ്ങള്‍ക്ക് ഇത്ഇല്ല --നെര്‍വ്സ് ഇല്ലാത്തതിനാല്‍ സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും വേദനയും ഇല്ല -പൂക്കാനും കായ്ക്കാനും വളരാനും ആവശ്യമായ ബോധവും ജീവനും മാത്രമേ ഉള്ളൂ --നമ്മുടെ ശരീരത്തില്‍ നഖം മുടി മുതലായവ മുറിക്കുമ്പോള്‍ നമുക്ക് വേദന അനുഭവപ്പെടുന്നുണ്ടോ? കാരണം അവയില്‍ നെര്‍വ്സ് ഇല്ല മാത്രമല്ല ഇങ്ങിനെ ഉള്ളവ വീണ്ടും വളരുകയും ചെയ്യും നഖവും മുടിയും വളരുന്നും ഉണ്ടല്ലോ -എന്നാല്‍ ശരീര ഭാഗങ്ങള്‍ മുറിച്ചാല്‍ അവ വളരില്ല --ഈ പ്രാഥമിക കാര്യം പോലും അറിയാത്ത വിവര ദോഷിയാണ് സംസ്കൃത ശ്ലോകങ്ങള്‍ ഉരുവിട്ട് സനാതന ധര്‍മ്മത്തെ പലപ്പോളും അപഹസിക്കുന്നത് --ഇത് കേട്ട് കയ്യടിക്കാന്‍ ചില അല്പ്പന്മാരും അപ്പോള്‍ പറയുന്ന ഇയാളോ കയ്യടിക്കുന്ന ആരാധകരോ ആരാണ് കൂടുതല്‍ വിവരദോഷികള്‍?--മര്യാദക്ക് ഒരു ഉദാഹരണം പോലും പറയാന്‍ ഈ അഭിനവ പണ്ഡിത കേസരിക്കു അറിയില്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?--ഇയാള്‍ ആരെന്നു പറയുന്നില്ല ഊഹിച്ചെടുത്തു പൂരിപ്പിക്കുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




