സമരാംഗണസൂത്രധാര--എന്നാഒരുഗ്രന്ഥംഉണ്ട്--അതില്‍പറയുന്നു--പറക്കുവാന്‍കഴിവുള്ളയന്ത്രത്തിന് രഥം എന്നാണു പറഞ്ഞിരുന്നത്--പിന്നീടു വിമാനംഎന്നാപേരില്‍അറിയപ്പെട്ടു-വിമാനങ്ങളുടെരൂപത്തെ അനുകരിച്ചാണ്പണ്ട്പലകെട്ടിടങ്ങളുംനിര്‍മ്മിച്ചിരുന്നത്--എന്ന്--അസുരരാജാവായസാല്യന് സൌഭപുര--എന്നാപേരില്‍ഒരുവിമാനംഉണ്ടായിരുന്നു-ദ്വാരകയെആക്രമിച്ചത്ഇതില്‍ഇരുന്നുകൊണ്ടാണ്---മരംകൊണ്ട്ശില്‍പ്പങ്ങള്‍തീര്‍ക്കുന്നശില്‍പ്പികള്‍ക്കു രണ്ടുപേരുകള്‍ഉണ്ടായിരുന്നു--1--പ്രാണധാര--2--രാജ്യധാര--സമുദ്രയാത്രക്ക്ഉപയോഗിക്കുന്നരഥംനിര്‍മ്മിക്കുന്നവരെ രാജ്യധാരഎന്നും--വായുവില്‍ സഞ്ചരിക്കുന്നവാഹനം ഉണ്ടാക്കുന്നവരെ പ്രാണധാര എന്നുംപറഞ്ഞിരുന്നു ചിന്തയേക്കാള്‍വേഗത്തില്‍സഞ്ചരിക്കാനുള്ളവായു രഥങ്ങള്‍ഇവര്‍ഉണ്ടാക്കിയിരുന്നുവത്രേ!--ഗുരുത്വാകര്‍ഷണരഹസ്യം എന്നാഒരുഗ്രന്ഥം അശോകചക്രവര്‍ത്തിയുടെനേതൃത്വത്തില്‍ഉണ്ടാക്കി-ആഇന്ത്യയിലോടിബറ്റിലോ ഉള്ള ഏതെങ്കിലുംഗ്രന്ഥശാലയില്‍സൂക്ഷിച്ചിരിക്കാംഎന്നാണുപണ്ഡിതമതം--തുടരും
2015 നവംബർ 3, ചൊവ്വാഴ്ച
ഭഗവദ് ഗീതാ പഠനം --പത്താം ദിവസം --ധ്യാന ശ്ലോകം -9
യം ബ്രഹ്മാ വരുണെന്ദ്ര രുദ്ര മരുത:സ്തുന്വന്തിദിവ്യൈ:സ്തവൈര്‍--
വേ ദൈ:സാംഗപദ ക്രമോപ നിഷദൈര്‍ഗായന്തി യം സമഗാ
ധ്യാനാവസ്ഥിത തദ്ഗതേന മനസാ പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദു: സുരാ സുര ഗണാ ദേവായ തസ്മൈ നമ:
അര്‍ഥം ----ബ്രഹ്മാവ്,വരുണന്‍ .ഇന്ദ്രന്‍,രുദ്രന്‍,മരുദ് ഗണങ്ങള്‍ തുടങ്ങിയ എല്ലാ ദേവന്മാരും ദിവ്യങ്ങളായ സ്തോത്രങ്ങളെ കൊണ്ട് ആരെയാണോ സ്തുതിക്കുന്നത്? വേദ ഗാനം ചെയ്യുന്നവര്‍ സര്‍വാംഗ യുക്ത ങ്ങളായ വേദങ്ങളെ കൊണ്ടും ആരെയാണോ പാടി പുകഴ്ത്തുന്നത്? ധ്യാനത്തില്‍ ഉറച്ച തത്‌പദഗതമായ അന്ത:കരണം കൊണ്ട് യോഗികള്‍ ആരെയാണോ കാണുന്നത്? ആരുടെ മഹിമയുടെ അറ്റമാണോ ദേവാസുര ഗണങ്ങള്‍ക്കു ഒക്കെ അപ്രാപ്യമായിരിക്കുന്നത് ആ ടെവനായിക്കൊണ്ട് നമസ്കാരം
വിശദീകരണം
***
ആരെയാണോ ബ്രഹ്മാവ്,വരുണന്‍ ഇന്ദ്രന്‍ രുദ്രന്‍ മരുദ് ഗണങ്ങള്‍ എന്നിവര്‍ ദിവ്യങ്ങളായ സ്തോത്രങ്ങളെ കൊണ്ട് സ്തുതിക്കുന്നത്?-
മഹാവിഷ്ണുവിനെ
സാമഗാനം ചെയ്യുന്നവര്‍ എല്ലാ അംഗങ്ങളോടും ഉപക്രമാദി ഉപനിഷദന്തങ്ങളോടും കൂടിയ വേദങ്ങളെ കൊണ്ട് പാടുന്നത് ആരെക്കുറിച്ച്?
മഹാവിഷ്ണുവിനെ
ധ്യാനത്തില്‍ മുഴുകി പരമാത്മ പ്രാപ്തമായ അന്ത:കരണം കൊണ്ട് യോഗികള്‍ കാണുന്നതാരെ ?
മഹാവിഷ്ണുവിനെ
ദേവാസുര ഗണങ്ങള്‍ ഒന്നും ആരുടെ അന്തത്തെ അറിയുന്നില്ല?
മഹാവിഷ്ണുവിന്‍റെ
--------അപ്രകാരം മുള്ളദേവനായ മഹാവിഷ്ണുവിന് ആയിക്കൊണ്ട് നമസ്കാരം
അപ്പോള്‍ ബ്രഹ്മാദി
കള്‍ സ്തുതിക്കുന്നതും ,വേദപാരായണം ചെയ്യുന്നതും യോഗികള്‍ അന്തകരനം കൊണ്ട് കാണുന്നതും ദേവാസുര ഗണങ്ങള്‍ക്കു അന്തത്തെ കാണാന്‍ കഴിയാത്തതും മഹാവിഷ്ണുവിനെ ആണ്. ആ മഹാവിഷ്ണുവിനെ ആണ് നമസ്കരിക്കുന്നത് അഥവാ നമസ്കരിക്കേണ്ടത്..അല്ലാതെ അവനിലേക്ക് എത്താനുള്ള വഴികളില്‍ അല്ല നമസ്കരിക്കേണ്ടത് എന്ന് ലീനമായ അര്‍ഥം ----ചിന്തിക്കുക
·
മനീഷാ പഞ്ചകം --ശ്ലോകം --5
യാ തിര്യങ്നര ദേവതാഭിരഹമി-
ത്യന്തഃസ്ഫുടാഗൃഹ്യതേ
യദ്ഭാസാഹൃദയാക്ഷദേഹവിഷയാ
ഭാന്തിസ്വതോfചേതനാഃ
തംഭാസൈൃഃപിഹിതാര്‍ക്കമണ്ഡലനിഭാം
സ്ഫൂര്‍ത്തിംസദാഭാവയന്‍
യോഗീനിര്‍വൃതമാനസോ ഹിഗുരുരി
ത്യേഷാ മനീഷാ മമ
അര്‍ത്ഥം ---യാതൊരു സ്വരൂപമാണോ തിര്യക് ജന്തുക്കളിലും മനുഷ്യരിലും ദേവതകളിലും എല്ലാം ഞാന്‍ എന്നാ ഭാവത്തില്‍ ഉള്ളില്‍ സ്ഫുടമായി നിലകൊള്ളുന്നത്?എതോന്നിന്റെ പ്രകാശത്താല്‍ ആണോ ചൈതന്യത്താല്‍ സ്വതവേ അചേതനങ്ങളായ അന്തകരനം -ഇന്ദ്രിയം-ദേഹം-വിഷയം -എന്നിവ പ്രകാശിക്കുന്നത്?ഭാസിക്കുന്നവയെ കൊണ്ട് മറയ്ക്കപ്പെട്ട സൂര്യ മണ്ഡലം പോലുള്ള ആ സ്ഫുരിത ഭാവത്തെ അഥവാ ചൈതന്യ സ്ഫുരണ ത്തെ എപ്പോളും ഭാവന ചെയ്യുന്നവന്‍ നിര്‍വൃത മനസ്സോടോത്ത്ത യോഗിയാകന്നു ഉപരി ഗുരുവാകുന്നു --ഇത് എന്റെ ഉറച്ച അറിവ് ആകുന്നു
വിശദീകരണം
സംഗതി വളരെ ലളിതമാണ് പക്ഷെ ഭാഷാ പ്രയോഗത്തിന്‍റെ ശൈലി ഗഹനവും ആണ് --ഇത്രയും പറഞ്ഞതില്‍ ലളിതമായ സാരം ഇതാണ് ---എല്ലാ ചരാചരങ്ങളിലും ദേവതകളിലും ഞാന്‍ എന്നാ ഭാവത്തില്‍ പ്രകാശിക്കുന്ന ത് ആ ബ്രഹ്മം തന്നെ --സ്വതവേ ചേതനയില്ലാത്ത അന്തകരനം -ഇന്ദ്രിയം =ദേഹം -വിഷയം എന്നിവ ചേതന ഉള്ളതാകുന്നത് ബ്രഹ്മം അതില്‍ ലയിചിരിക്കുന്നത് മൂലം ആണ് --ഇങ്ങിനെ എന്തിലും ആ ബ്രഹ്മത്തിന്റെ സാന്നിധ്യം ആണ് ചേതനക്ക് കാരണം എന്ന് മനസ്സിലാക്കി സദാ സമയത്തും ആ ബ്രഹ്മത്തെ എപ്പോളും ഭാവന ചെയ്യുന്നവന്‍ യോഗിയാണ്- ഉപരി ശുദ്ധ മനസ്സോടു കൂടിയവന്‍ ആണ് --അങ്ങിനെ ഉള്ളവന്‍ തീര്‍ച്ചയായും ഗുരു തന്നെയാണ് --ഇതാണ് എന്റെ ഉറച്ച അറിവ്
t
വിമാനങ്ങളും നമ്മുടെ സനാതന ധര്‍മ്മ ഗ്രന്ഥങ്ങളും
ഭാരതീയ സനാതന ഗ്രന്ഥങ്ങളില്‍ പറക്കാന്‍ കഴിയുന്ന വാഹനങ്ങളെ പറ്റി ധാരാളംപരാമര്‍ശങ്ങള്‍ഉണ്ട്-ക്ഷണനേരംകൊണ്ട്ആകാശത്തില്‍പൊങ്ങിപറക്കുന്നഒരുധൂമകേതുഎന്നപോലെഅപ്പ്ര ത്യക്ഷമാകുന്നരണ്ടുനിലകളോട്കൂടിയവിമാനങ്ങള്‍അഥവാദിവ്യരഥങ്ങള്‍ഉണ്ടെന്നുപലപുരാണങ്ങളുംപറയുന്നു--പരമശിവന്റെത്രിപുര ദഹനംഓര്‍ക്കുക--മൂന്നുപുരങ്ങള്‍ ഒരേ നേര്‍രേഖയില്‍വന്നപ്പോളാണ്ഒരസ്ത്രംകൊണ്ട്ഭഗവാന്‍അത്നശിപ്പിച്ചത്--ഈപറക്കുന്നപുരങ്ങള്‍ വിശിഷ്ടമായവിമാനങ്ങള്‍തന്നെയാണ്-വേദങ്ങളുംഇതിഹാസങ്ങളുംവിവര്‍ത്തനംചെയ്യുകയാണെങ്കില്‍പറക്കുവാന്‍കഴിവുള്ളയന്ത്രങ്ങളെകുറിച്ചുംആധുനികസയന്‍സ്ഫിക്ഷനുകളില്‍പറയുന്നതിനേക്കാള്‍വൈദഗ്ധ്യംഉള്ളആയുധങ്ങളുടെയുംപരംമാര്‍ശംനമുക്ക്കാണാന്‍കഴിയുമെന്നുആചാര്യഎംആര്‍രാജേഷ്പറയുന്നു--അദ്ദേഹംപറഞ്ഞത്നമുക്ക്തള്ളിക്കളയാന്‍കഴിയില്ല-മറ്റുമതങ്ങളുടെവീക്ഷണംആധുനികശാസ്ത്രംപറയുന്നവീക്ഷണത്തിനുയോജിച്ചതല്ല-എന്നാല്‍സമയംചാക്രികമാണ്--അതായത്കടന്നുപോയവവീണ്ടുംവരുമെന്നര്‍ത്ഥം-തിയോസഫിക്കല്‍സൊസൈറ്റിയുടെസ്ഥാപകരില്‍ഒരാളായകേണല്‍ ഹെന്‍ട്രിഎസഓള്‍ക്കോട്ട്പറഞ്ഞകാര്യം ശ്രീരാജേഷ്പറയുന്നു---പൌരാണികഭാരതീയര്‍വ്യോമയാനങ്ങ്ള്‍ നിയന്ത്രിക്കാന്‍കഴിവ്ഉള്ളവര്‍ആയിരുന്നു-അതിലിരുന്നുയുദ്ധംന്ചെയ്യാനുംഅവര്‍ക്ക്കഴിയുമായിരുന്നു-അന്തരീക്ഷത്തില്‍ഉള്ളവായുവിന്റെ വ്യതിയാനവും ആപേക്ഷിക താപനിലയും ഈ ര്‍ പ്പത്തിന്റെ അളവും വ്യത്യസ്ത വാതകങ്ങളുടെ ഗുരുത്വവും സാന്ദ്രതയും എത്ര എന്നുള്ള ജ്ഞാനവും അവര്‍ക്ക് ഉണ്ടായിരുന്നു
അനശ്വോ ജാതോ അനഭി ശുരു ക്ഥൃോ
രഥസ്ത്രിചക്രഃപരി വര്‍ ത്ത തേ രജഃ
മഹത്ത ദ്വോ ദേവ്യസ്യ പ്രവാചനംദ്യാമ്യഭവഃ
പൃഥിവീം യച്ച പുഷ്യഥ-----ഋഗ്വേദം
അര്‍ത്ഥം --അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളില്‍ ഭൂമിയിലും ജലത്തിലും ആകാശത്തിലും സഞ്ചരിച്ച് നിങ്ങള്‍ ഐശ്വര്യങ്ങളെ സമ്പാദിച്ച്പൂര്‍ണ സുഖത്തെ അനുഭവിക്കുന്നവര്‍ ആകട്ടെ!
ഭാരതീയ സനാതന ധര്‍മ്മ ഗ്രന്ഥങ്ങളില്‍ നേരത്തെ പറഞ്ഞ സയന്‍സ്
നാഭിരഗ്നിഃപൃഥ്വിവ്യാഃ--(ഋഗ്വേദം----ഭൂമിയുടെകേന്ദ്രംനാഭിമയമാണ്--ഇവിടെനാഭിഎന്ന്പറയുന്നത് ഭൂമികേന്ദ്രത്തെആണ്-
ശതപഥബ്രാഹ്മനത്ത്തില്‍ഇങ്ങിനെപറഞ്ഞിരിക്കുന്നു
അഗ്നിഗര്‍ഭാപൃഥ്വിവി---ഭൂഗര്‍ഭംഅഗ്നിമയമാണ്
****വര്‍ഷങ്ങള്‍ക്കുശേഷംകണ്ടുപിടിച്ചത്---ഭൌമോപരിതലത്തില്‍നിന്ന്6370 കിലോമീറ്റര്‍ താഴെആണ് ഭൂകെന്ദ്രം--അവിടെ--4000 *സെന്റീഗ്രേഡ്തപമുണ്ടാകും
2--തേവാ അയസമയീമേവംമാം പൃഥിവീമകുര്‍വന്‍---- അവര്‍ഈവലിയഭൂമിയായ എന്നെ ഇരുമ്പുമയമാക്കി(ഐതരേയബ്രാഹ്മണം)
അസ്യവൈലോകസ്യരൂപംഅയസ്മയൃഃസൂച്യഃ-----ഈഭൂമിയുടെരൂപം സൂചകഗുണംഉള്ളഇരുമ്പ്നിറഞ്ഞമട്ടിലാണ്--അതായത്ഈഭൂമിഒരുവലിയകാന്തംആണ്----തൈത്തിരീയബ്രാഹ്മണം
ലോഹകീലംയഥാകാഷ്ഠേയഥാതേഗിരയഃകൃതാഃ----
-ഒരുഗോളത്തില്‍കേന്ദ്രബിന്ദുവിലൂടെപോകുന്ന ഒരുലോഹഅച്ചുതണ്ട്കൂടത്തില്‍എ ന്നപോലെമേരു മുതല്‍മാനസോത്തരംവരെ ഭൂമിക്കു അയസ്തമയമായഅച്ചുതണ്ട്ഉണ്ട്----ദേവീഭാഗവതം
******കാന്തത്തിന്റെദിശാസൂചക ഗുണം അറിയുന്നവര്‍ക്ക് ഭൂമിയുടെ കാന്ത ഗുണം ആണ് അതിനു കാരണം എന്ന് അറിയില്ലേ?അതായത് ഭൂമി ഒരു കാന്തമാണ് എന്നും അതിനു അകൃഷണ ശക്തി ഉണ്ട് എന്നും വേദ കാലഘട്ടത്തില്‍ തന്നെ നമ്മുടെ ഋഷികള്‍ മനസ്സിലാക്കിയിരുന്നു എന്ന് അര്‍ത്ഥം ---തുടരും
ഗീതാ പഠനം ഒന്‍പതാം ദിവസം--ധ്യാന ശ്ലോകം-8
മൂകം കരോതി വാചാലംപംഗും ലംഘയതേ ഗിരിം
യത് കൃപാ തമഹം വന്ദേ പരമാനന്ദ മാധവം
അര്‍ഥം --ആരുടെ കൃപ ആണോ മൂകനെ വാചാലന്‍ ആക്കുന്നത്? അഥവാവാചാലനെ മൂകനാക്കുന്നത്--മുടന്തനെ പര്‍വതത്തെ തരണം ചെയ്യിപ്പിക്കുന്നത്.അപ്രകാരമുള്ള പരമാനന്ദ സ്വരൂപനായ മാധവനെ ഞാന്‍ വന്ദിക്കുന്നു
വിശദീകരണം -----സംസാര ശേഷി ഇല്ലാത്തവനെ സംസാരിക്കാന്‍ കഴിവ് ഉള്ളവന്‍ ആക്കുന്നു.ഇത് വാക്യാര്‍ഥം .അജ്ഞാനം നിമിത്തം ഒന്നും പറയാതെ നില്‍ക്കുന്നവനെ ജ്നാനസ്ഥനാക്കുന്നു എന്ന് ആന്തരികാര്തം --ഇനി വാചാലം മൂകം കരോതി എന്ന് അന്വയിച്ചാല്‍ വാചാലനെ മൂകനാക്കുന്നു. ഇവിടെ വാക്യാര്‍ഥം അല്ല എടുക്കേണ്ടത്. അജ്ഞാനം കൊണ്ട് പുലംബുന്നതിനെ ആണ് ഇവിടെ വാചാലം എന്ന് പറയുന്നത്.അങ്ങിനെ ഉള്ള ഒരല്ലേ മൌനിയാക്കുന്നു.അതായത് അജ്ഞാനം ആണെന്ന് മനസ്സിലാക്കി ആ അബദ്ധം പറയാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു .അങ്ങനെയുള്ള കൃപയോടു കൂടിയ ലക്ഷ്മീ paതിയായ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.എന്ന് സാരം -പംഗും---മുടന്തനെ --എന്നര്‍ഥം --മുടന്തുള്ളവനെപര്‍വതം കയറ്റിക്കുന്നു..ഇവിടെ ജീവിത യാത്രയിലെ കഠിനമായ തടസ്സങ്ങളെ തരണം ചെയ്യുവാന്‍ ഉള്ള പ്രയാസത്തെ ആണ് മുടന്ത് എന്ന് കല്‍പ്പിച്ചിരിക്കുന്നത്.മാത്രമല്ല ആധ്യാത്മിക മായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ മുന്നോട്ടു പോകാന്‍ കഴിയാത്തവനെയും മുടന്തന്‍ എന്ന് ആന്തരി കാര്‍ത്ഥത്തില്‍ വിളിക്കാം അതും തരണം ചെയ്യിക്കുന്നു ---ചുരുക്കി പറഞ്ഞാല്‍ ആശ്രയിക്കുന്നവന്റെ ഭൌതികപരമായും,ആത്മീയപരമായും ഉള്ള എല്ലാവിഘ്നങ്ങളെയും നിവാരണം ചെയ്തു വിഘ്നേശ്വര ഭാവത്തില്‍ നില്‍ക്കുന്ന ലക്ഷ്മീ പതിയായ മഹാ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു എന്ന് സാരം
Like · · Share
2015 നവംബർ 2, തിങ്കളാഴ്‌ച
ശ്രീമദ് ഭാഗവതം --മാഹാത്മ്യം --അഞ്ചാം ദിവസം ശ്ലോകം --9 *********************
ശ്ലോകം --9 *
സൂത ഉവാച --
പ്രീതിഃശൌനക!ചിത്തേ തേഹ്യതോവച്മി വിചാര്യ ച
സര്‍വ്വ സിദ്ധാന്ത നിഷ്പന്നം സംസാര ഭയനാശ
ശ്ലോകം -10
**************
ഭക്ത്യോഘ വര്‍ദ്ധനം യച്ച കൃഷ്ണ സന്തോഷ ഹെതുകം
തദഹംതേ/ഭിധാസ്യാമിസാവധാനതയാ ശൃണു
അര്‍ത്ഥം--ശൌനക.അങ്ങയുടെ മനസ്സുസംത്രുപ്ത മാകയാല്‍ ശാസ്ത്ര സമ്മതവും,സംസാര നാശകവും,ഭക്തി വര്ധകവും,കൃഷ്ണ പ്രീതിക്ക് ഉപയുക്തവും,എന്തെന്ന് ചിന്തിച്ചു അങ്ങയോടു പറയാം ശ്രദ്ധിച്ചു കേള്‍ക്കുക
വ്യാഖ്യാനം
***************
ഉഗ്രശ്രവസ്സ് എന്നാ സൂതന്‍ ശൌനകനോട് പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ് --അങ്ങയുടെ മനസ്സ് സംത്രുപ്തമാകയാല്‍ എന്നാണു പറയുന്നത് ഗുരു എന്നാ നിലയില്‍ തന്നെ ശിഷ്യ ഭാവത്തില്‍ ഇരിക്കുന്ന ശൌനകന്‍ അംഗീകരിച്ചിരിക്കുന്നു.ശിഷ്യ ഭാവത്തില്‍ ഇവിടെ സമര്‍പ്പിച്ചിരിക്കുന്നു. അതിന്റെ ആഹ്ലാദം സൂതന് ആവേശത്തെ നല്‍കുകയും ഭഗവാന്റെ പ്രീതിക്ക് ഉപയുക്തമായത് ചിന്തിച്ചു പറയാം എന്ന് പറയുന്നു.അപ്പോള്‍ ഏറ്റവും ശുദ്ധമായ ജ്ഞാനം ആണ് ശൌനകന് കൊടുക്കേണ്ടത് എന്ന് സൂതന്‍
ഉറപ്പിക്കുന്നു.അതാണ് ചിന്തിച്ചു പറയാം എന്ന് പറയുന്നത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






