2015 നവംബർ 5, വ്യാഴാഴ്‌ച

Recombination of the VIBGYOR rays into white light





ആയുക്തസപ്തശുന്ധ്യുവ: സൂരോരഥസ്യനപ്ത്യ: താഭിര്‍യാതി സ്വയുക്തിഭി:--ഋഗ്വേദം
അര്‍ത്ഥം--സൂര്യന്‍ഒരിക്കലുംവീഴാത്തഎഴുപെണ്‍തേര്‍കുതിരകളെ സംയോജിപ്പിച്ച്സ്വയംസംയോജിതങ്ങള്‍ ആയഅവയോടൊപ്പംസൂര്യന്‍ യാത്രചെയ്യുന്നു

വിശദീകരണം----
-ഇവിടെഎഴുവര്‍ണങ്ങളെഎഴുപെണ്‍കുതിരകള്‍ആയി കല്‍പ്പിച്ചിരിക്കുന്നു--അവഒരിക്കലും വീഴാത്തവയും ----മഴവില്‍ നിറങ്ങള്‍ആകാശത്ത്മാത്രം കാണുന്നവയും  താഴേക്ക് വീഴാത്തതും  ആണല്ലോഅവയെസംയോജിപ്പിച്ചാല്‍ വെളുത്ത കിരണങ്ങള്‍ ആയിഅതിലൂടെയാണല്ലോ സൂര്യന്‍യാത്രചെയ്തു ലോകംമുഴുവനുംഎത്തുന്നത് സൂര്യന്‍തന്നെകിരണമയന്‍ ആണല്ലോ
സപ്തതയുന്ജന്തിരഥമേക ചക്രമേകോആശ്വോവഹതിസപ്തനാമാ---ശ്രുതി
അര്‍ത്ഥംഏകചക്രമായസൂര്യരഥംഎഴുകുതിരകളെകെട്ടിയതാണ്‌ എഴുവര്‍ണ നാമങ്ങള്‍ഉള്ളകുതിരയാണ്സൂര്യനെവഹിക്കുന്നത്--വെളുത്തവര്‍ണം ഉള്ള കുതിര
വിശദീകരണം
സൂര്യരശ്മിയില്‍വയലെറ്റ്തുടങ്ങിചുവപ്പ് വരെഉള്ളഎഴുകിരണങ്ങള്‍അടങ്ങിയകാര്യംപൌരാണികഋഷിമാര്‍മനസ്സിലാക്കിയിരുന്നുഎന്ന്മുകളില്‍ഉദ്ധരിച്ചമന്ത്രംവെളിപ്പെടുത്തുന്നു

മനീഷാ പഞ്ചകം --ശ്ലോകം --6-ജഗദ്‌ ഗുരു ശങ്കരാചാര്യര്‍




യത് സൌഖ്യാംബുധി ലേശലേശത ഇമേ
ശക്രാദയോനിര്‍വൃതാ:
യച്ചിത്തേ നിതരാം പ്രശാന്തകലനേ
ലബ്ധ്വാമുനീര്‍നിര്‍വ്ര്ത:
യസ്മിന്‍നിത്യസുഖാം ബുധൌഗളിതധീര്‍-
ബ്രഹ്മൈവ ന ബ്രഹ്മവിദ്
യ:കശ്ചിത് സ: സുരേന്ദ്രവന്ദിതപദോ
നൂനംമനീഷാമമ

അര്‍ത്ഥം ---ഏതൊരു സുഖ സമുദ്ര ത്തിന്‍റെ ലേശം കൊണ്ടാണോ?ഈ ഇന്ദ്രന്‍ തുടങ്ങിയവര്‍ നിര്‍വൃതിയില്‍ ആണ്ടു ഇരിക്കുന്നത്? ഏതിനെയാണോ സര്‍വ്വ ഗണനകളും പ്രശാന്തമായ ചിത്തത്തില്‍ നല്ലപോലെ ലഭിച്ചു മുനി ആകുന്ന തു ആര് ആണോ നിത്യസുഖ സമുദ്രത്തില്‍ വീണുപോയ ബുധിയോടോത്തവ്ന്‍ അവന്‍ ബ്രഹ്മം തന്നെ --ബ്രഹ്മ ജ്നാനിയല്ല -അവന്‍ ഇന്ദ്രനാല്‍ ബഹുമാനിക്കപ്പെടെണ്ടാവ്ന്‍ ആണെന്നാണ്‌ എന്റെ അടിയുറച്ച അറിവ്

വ്യാഖ്യാന


ഏതൊരു സുഖമുള്ള തേജസ്സു ആണോ ഇന്ദ്രന്‍ മുതലായവരുടെ  നിര്‍വൃതിക്ക് കാരണം? അത് ബ്രഹ്മം ആണ് 
എല്ലാ സത്തുക്കളും പ്രശാന്തമായ ചിത്തത്തോടെ സുഖം ലഭിച്ച് മുനിയാകുന്നത് ഏതു നിമിത്തമാണോ?--അതും ബ്രഹ്മം തന്നെ ആരാണോ നിത്യ സുഖം ആകുന്ന സമുദ്രത്തില്‍ വീണുപോയ ബുധ്ധിയോടോത്ത്തവന്‍? അവന്‍ ബ്രഹ്മം തന്നെയാണ് അല്ലാതെ ബ്രഹ്മ ജ്നാനിയല്ല --തീര്‍ച്ചയായും ഇങ്ങിനെ ഉള്ളവന്‍ ഇന്ദ്രനാല്‍ പൂജിക്കപ്പെടെണ്ടാവ്ന്‍ ആണ് എന്നാണു എന്റെ ഉറച്ച ജ്ഞാനം

മനീഷാ പഞ്ചകം അവസാനിക്കുന്നു --പഞ്ചകം എന്ന് പേരുണ്ടെങ്കിലും ഇതില്‍ 6 ശ്ലോകം ഉണ്ട്

2015 നവംബർ 4, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം --ഒന്നാം അദ്ധ്യായം ആരംഭിക്കുന്നു --പതിനൊന്നാം ദിവസം






അര്‍ജുന വിഷാദ യോഗം 


ഭഗവദ് ഗീതാ ധ്യാനത്തിലൂടെ ഗീതയുടെ മഹത്വം നമ്മള്‍ മനസ്സിലാക്കി .വ്യാസന്‍ ആരാണെന്നും ഭഗവാന്‍ ആരാണെന്നും,ഗീത എപ്രകാരം ഉള്ളതാണെന്നും കണ്ടു.ഇനി ഭഗവദ് ഗീത തുടങ്ങുന്നു.ഭീഷ്മ പര്‍വ ത്തില്‍ പതിമൂന്നാം അധ്യായം മുതലാണ്‌ ഭഗവദ് ഗീതാ പര്‍വം എന്നാ ഉപ പര്‍വം ആരംഭിക്കുന്നതുപത്ത് ദിവസം യുദ്ധം നയിച്ച്‌ യുദ്ധം ചെയ്ത ശേഷം ഭീഷ്മര്‍ വീഴ് ത്തപ്പെട്ടു.ഈ വിവരം സഞ്ജയന്‍ സമസാരിക്കുന്നു.ധൃത രാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയന്‍ യുദ്ധം തീരുമാനിച്ച ശേഷം ഒരു ദിവസം വ്യാസന്‍ ധൃത രാഷ്ട്രരോട് യുദ്ധം കാണുവാന്‍ ദിവ്യ ശക്തി വേണമോ എന്ന് ചോദിച്ചു,യുധ്ധത്തിന്റെ പരിണാമം എങ്ങിനെ ആയിരിക്കും എന്ന് ഏകദേശ ധാരണ ഉണ്ടായിരുന്ന ധൃത രാഷ്ട്രര്‍ തനിക്കു അഹിതമായത് കാണാന്‍ താല്‍പ്പര്യം ഇല്ലെന്നും.എന്നാല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യം ഉണ്ടെന്നും,അതിനാല്‍ തന്റെ മന്ത്രിയായ സഞ്ജയന് ദിവ്യ ദൃഷ്ടി കൊടുക്കണം എന്നും വ്യാസനോട് അഭ്യര്‍ഥിച്ചു.തന്റെ പുത്രന്റെ ആഗ്രഹപ്രകാരം വ്യാസന്‍ അപ്രകാരം ചെയ്തു.പല സ്ഥലങ്ങളില്‍ ആയി നടക്കുന്ന യുദ്ധം നേരില്‍ കാണാന്‍ ആര്‍ക്കും സാധ്യമല്ല.എന്നാല്‍ അതൊക്കെ കാണാന്‍ കഴിയുന്ന ഒന്നാണ് ദിവ്യ ദൃഷ്ടി .ഭീഷ്മരുടെ വീഴ്ച വിസ്തരിച്ചു നടന്ന സംഭാവങ്ങളടക്കം തന്നോട് പറയാന്‍ ധൃത രാഷ്ട്രര്‍ സന്ജയനോട് ആവശ്യപ്പെട്ടു. അത് അനുസരിച്ച് ആദ്യം മുതലുണ്ടായ കാര്യം സഞ്ജയന്‍ പറയുന്നു .
ശ്ലോകം 1 --ധൃത രാഷ്ട്രര്‍ ഉവാച --

ധര്‍മ്മ ക്ഷേത്രേ കുരുക്ഷേത്രേ സമവേതാ:യുയു ത്സവ:
മാമകാ: പാണ്ഡവാശ്ചൈവ കിമ കുര്‍വത സഞ്ജയ
അര്‍ഥം ---ധൃത രാഷ്ട്രര്‍ ചോദിച്ചു --അല്ലയോ സഞ്ജയ ധര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുധ്ധത്തിനായി ഒത്തു കൂടിയ എന്റെ മക്കളും ,പക്ഷക്കാരും,പാണ്ഡവരും എന്താണ് ചെയ്തത് ?
വിശദീകരണം

^^^^^^^^^സമ ന്ത പഞ്ചകം എന്നായിരുന്നു ഈ സ്ഥലത്തിന്‍റെ പേര് കുരു രാജാവ് ഇവിടെ തപസ്സു അനുഷ്ടിച്ചു കൂടാതെ ധര്‍മ്മം വിളയിക്കാന്‍ വേണ്ടി ആ സ്ഥലം ഉഴുതു മറിച്ചു കുരു രാജാവ് തപസ്സു ചെയ്തതിനാല്‍ കുരുക്ഷേത്രം എന്നും ധര്‍മ്മം വിളയിക്കാന്‍ ഉഴുതു മറിച്ചത് കാരണം ധര്‍മ ക്ഷേത്രം എന്നും പേരുവന്നു . പരശുരാമന്‍ ആണ് സമന്ത പഞ്ചകം തീര്‍ത്തത് .ക്ഷത്രിയന്മാരെ നശി പ്പിച്ച ശേഷം രാമന്‍ പാപ മുക്തിക്കായി ഇവിടെ ആണ് സ്നാനാദി ക്രിയകള്‍ ചെയ്തത് .സരസ്വതീ നദിക്കു തെക്കും ദൃ ഷ ദ്വതീ നദിക്കു വടക്കും ഉള്ള സ്ഥലമാണ് സമന്തപഞ്ചകം എന്ന പേരുള്ള ധര്മ്മക്ഷേത്രം എന്നാ പേരിലും കുരുക്ഷേത്രം എന്നാ പേരിലും പില്‍ക്കാലത്ത് അറിയപ്പെട്ട ഈ സ്ഥലം ---തുടരും

ശ്രീമദ്‌ ഭാഗവതം --മാഹാത്മ്യം --എഴാം ദിവസം







ശ്രീമദ്‌ ഭാഗവതം --മാഹാത്മ്യം - --ഏഴാം ദിവസം 
ശ്ലോക്--13

പരീക്ഷിതേ കഥാം വക്തും സഭായാം സംസ്ഥിതേ ശുകേ
സുധാകുംഭം ഗൃഹീത്വൈവ ദേവാസ്തത്ര സമാഗമന

അര്‍ത്ഥം---പ്രായോപ വേശത്തിനു തുനിഞ്ഞ പരീക്ഷിത്ത്‌ സഭയില്‍ നില കൊണ്ടപ്പോള്‍ ദേവന്മാര്‍ അവിടെ അമൃത കുംഭവുമായി വന്നു ചേര്‍ന്നു

ശ്ലോകം --14

ശുകന്‍ നത്വാ/വദന്‍ സര്‍വ്വേ സ്വകാര്യ കുശലാഃ സുരാഃ
കഥാ സുധാം പ്രയച്ഛന്ന്വഗൃഹീത്വൈവ സുധാമിമാം

ശ്ലോകം --15

ഏവം വിനിമയേ ജാതേസുധാ രാജ്ഞാ പ്രപീയതാം 
പ്രപാസ്യാമോ വയം സര്‍വേ ശ്രീമദ്‌ ഭാഗവതാ

അര്‍ത്ഥം--ഈ അമൃത് പരീക്ഷിത്തിനു കൊടുത്ത ശേഷം പകരം ഭാഗവതം ഞങ്ങള്‍ക്ക് തരിക ഞങ്ങള്‍ ഈ ഭാഗവതം ആകുന്ന അമൃത് പാനം ചെയ്യട്ടെ എന്ന് ശുകനെ നമസ്കരിച്ചു ദേവന്മാര്‍ പറഞ്ഞു 
വ്യാഖ്യാനം 

ഇതില്‍ നിന്നും അമൃത് പാനം ചെയ്യുന്നതിനേക്കാള്‍ മഹത്തരം ആണ് ഭാഗവത ശ്രവണം എന്ന് ദേവന്മാരും സമ്മതിക്കുന്നു -- അതല്ലെങ്കില്‍ ഏവരും കൊതിക്കുന്നതും ദേവന്മാര്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്കും കിട്ടാത്ത ദിവ്യമായ അമൃത് പരീക്ഷിത്തിന്റെ മുന്നില്‍ കൊണ്ട് വന്നുവെച്ച് ശുകനോട് ഭാഗവതശ്രവണത്തിനു ദേവന്മാര്‍ ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നോ?സത്യത്തില്‍ പരീക്ഷിത്തിനു ഭൌതികമായ മരണത്തില്‍ നിന്ന് രക്ഷ നേടാന്‍ അമൃത് ഉപകരിക്കും --പക്ഷെ ഭൌതികമായ ഒരു ചിരഞ്ജീവി ഭാവം പരീക്ഷിത്ത്‌ ആഗ്രഹിക്കുന്നില്ല നിത്യ മുക്തിയാണ് അദ്ദേഹത്തിനു ആവശ്യം അത് ഭാഗവത ശ്രവണം കൊണ്ടോ പാരായണം കൊണ്ടോ മാത്രമേ ലഭിക്കൂ 
--ഇവിടെ ശ്രവണം ആണ് പ്രാധാന്യം കാരണം ശുകന്‍ പറയുമ്പോള്‍ അതില്‍ ലയിച്ചു ആനന്ദത്തില്‍ ഇരിക്കാമല്ലോ --തുടരും
Tuvvur Krishna Kumar CP's photo.

പൌരാണിക ഭാരതവും ആധുനിക ശാസ്ത്രവും





പ്രൊഫസര്‍ D.Kകാഞ്ചിലാല്‍ പൌരാണിക ഭാരതത്തില്‍ എന്നാ തന്‍റെ കൃതിയില്‍ ഇപ്രകാരം പറയുന്നു --"നമ്മുടെ പല ഐതിഹ്യങ്ങളുടെയും പുറകില്‍ ഒരു പാട് ശാസ്ത്രീയ സത്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട് മുത്സ്യ പുരാണ ത്തില്‍ പറക്കുന്ന 3 നഗരങ്ങളെകുറിച്ച്പരാമര്‍ശമുണ്ട് അതില്‍ഒന്ന്കൃത്യമായഭ്രമണപഥത്തില്‍ കൂടിസഞ്ചരിക്കുന്നവയാണ്- മറ്റൊന്ന് ഭൂമിയിലൂടെസഞ്ചരിക്കുന്നതും.ആധുനികകാലത്തുള്ളസ്പേസ്ഷിപ്പുകളുടെ ധര്‍മ്മമാണ്അവനിര്‍വഹിച്ചിട്ടുള്ളത്എന്ന്പറയാം:--- ഈപരാമര്‍ശങ്ങളില്‍നിന്നൊക്കെപൌരാണികകാലഘട്ടത്തില്‍ഭാരതീയര്‍വിമാനംഉപയോഗിച്ചിരുന്നുഎന്നുള്ളതെളിവുകള്‍ആണ്-ത്രികോണരൂപത്തില്‍ഉള്ളതുംമൂന്നുനിലകളോട്കൂടിയതുംകുറഞ്ഞത്‌മൂ ന്നുവൈമാ നികരുംഅതില്‍ഉണ്ടായിരുന്നുവത്രേ--പറക്കാന്‍തുടങ്ങുമ്പോള്‍പിന്‍വലിയുന്ന3ചക്രങ്ങളുംഅതിനുണ്ടായിരുന്നു- മൂന്ന്ത രംലോഹങ്ങളെകൊണ്ടാണ്ഇവകൂടുതലുംനിര്‍മ്മിച്ചിരുന്ന തു സ്വര്‍ണം വെള്ളിഇരുമ്പ്-നിര്‍മ്മാണത്തിനുവലിയആണികള്‍ഉപയോഗിച്ചിരുന്നുമൂന്ന്തരത്തിലുള്ളഇന്ധനവുംഉപയോഗിച്ചിരുന്നു- വൈമാനികശാസ്ത്രത്തിനു പുറമേസമരാംഗണ സൂത്രധാരഭോജന്റെയുക്തികല്പതരു--ഋഗ്വേദം-യജുര്‍വേദം അഥര്‍വ വേദം--രാമായണംഭാരതംഭാഗവതംകാളിദാസന്റെരഘുവംശംഅഭിജ്ഞാനശാകുന്തളംഭാസകൃതികള്‍ഇവയിലെല്ലാംപൌരാണികകാലഘട്ടത്തില്‍ഉപയോഗിച്ചിരുന്ന വ്യോമയാനങ്ങളെയുംഅവയുടെപ്രവര്‍ത്തനരീതിയുംപറയുന്നുണ്ട്
ചിലര്‍ പറയുന്നു --B C 15 00നും 300 നും ഇടക്കുള്ള കാലത്ത് സ്വര്‍ണം വെള്ളി ഇരുമ്പ് വെങ്കലം തുടങ്ങിയവയുടെ സംസ്കരണ വിദ്യ നമുക്ക് അറിയാമായിരുന്നു --സര്‍ -പി സി റോയ്
വിവിധയിനം ധാതു ആയിരിനെക്കുരിച്ചും വില കൂടിയ രത്നങ്ങളെ കുറിച്ചും രാസായന വിദ്യയും അവയുടെ പുരോഗതിയെ കുറിച്ചും കൌടില്യന്‍ പറയുന്നു 
വടക്കേ ഇന്ത്യയില്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ആയി പരന്ന് കിടക്കുന്ന രാമരാജ്യം ഏറ്റവും പുതിയ സാങ്കേതിക ജ്ഞാനം കരസ്ഥമാക്കിയ നിരവധി നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു (H-HATCHERCHILDRESS-Ancient indian Aircraft Technology in theAnti Gravity Hand Book---(കടപ്പാട് --നിരവധി ശാസ്ത്ര ലേഖനങ്ങള്‍ )
Comments
Tuvvur Krishna Kumar CP

Write a comment...

ശ്രീമദ്‌ ഭാഗവതം --മാഹാത്മ്യം --ആറാം ദിവസം --ശ്ലോകം -11







ശ്ലോകം -11


കാല വ്യാള മുഖഗ്രാസത്രാസനിര്‍ണ്ണാശ ഹേതവേ

ശ്രീമദ്‌ ഭാഗവതം ശാസ്ത്രം കലൌ കീരേണ ഭാഷിതം

അര്‍ത്ഥം---കാലമാകുന്ന സര്‍പ്പത്തിന്റെ വിഷജ്വാലയില്‍ നിന്ന് കളികാലത്ത് മോചനം നല്‍കുന്ന ഭാഗവതമാകുന്ന ശാസ്ത്രം ശുകനാല്‍ പറയ പ്പെട്ടിരിക്കുന്നു
.
ശ്ലോകം --12




എതസ്മാദപരം കിഞ്ചിന്മനഃ ശു ദ്ധൈൃ ന വിദ്യതേ
ജന്മാന്താരേ ഭവേത് പുണ്യം തദാ ഭാഗവതം ലഭേത്

അര്‍ത്ഥം--മനശ്ശുധ്ധിക്ക് പറ്റിയതായി ഇതില്‍ കൂടുതല്‍ ഒന്നും ഇല്ല .ജന്മാന്തര പുണ്യം കൊണ്ട് മാത്രമേ ഭാഗവത ശ്രവണം സാധ്യമാകുക യുള്ളൂ
വ്യാഖ്യാനം

ഇവിടെ ഭാഗവതത്തിനെ ശാസ്ത്രം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു --ശാസ്ത്രം സത്യവും ആണ്. ആയതിനാല്‍ ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത് സത്യ സന്ധമായ ശാസ്ത്രം ആണെന്ന് ഉറപ്പ്. അപ്പോള്‍ പുരാണം എന്ന് പറയുന്നത് മിത്ത് എന്ന് പറഞ്ഞു തള്ളിക്കളയെണ്ടതോ,അവഗണിക്കെണ്ടതോ അല്ല എന്ന് വ്യക്തമാണ് --അത് ശുകനാല്‍ പറയപ്പെട്ടിരിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പദ പ്രയോഗം ഉണ്ട് . കീരേണ ഭാഷിതം എന്ന് പറഞ്ഞിരിക്കുന്നു. കീരം,ശുകം എന്നീ പദങ്ങളുടെ അര്‍ത്ഥം തത്ത എന്നാണു -- ഇവിടെ ശുകന്‍ എന്ന വ്യക്തിത്വത്തിന്റെ പര്യായം ആയി കീരം എന്ന് കൊടുത്തിരിക്കുന്നു --തത്തയുടെ ശബ്ദം മനോഹരം ആണ് എന്ന് കവി സങ്കല്‍പ്പം ശുകന്‍ മൊഴിഞ്ഞതും മനോഹരം എന്ന് ആന്തരികാര്‍ത്ഥം -- ശുകന്‍ തത്ത യാണെന്ന് ധരിക്കരുത് എന്ന് സാരം ചില പദങ്ങളുടെ ആന്തരികാര്‍ത്ഥം മനസ്സിലാകാതെ കുറെ കേട്ട് കഥകള്‍ പ്രചരിച്ചിട്ടുണ്ട് -- കലികാലത്ത് മന ശുധ്ധിക്ക് ഏറ്റവും ഉപ യുക്തം ആയതു ഭാഗവതം ആണ് പക്ഷെ അത് കേള്‍ക്കണം എങ്കില്‍ ജന്മാന്തര സുകൃതം വേണം എന്ന് പറഞ്ഞിരിക്കുന്നു -- അതായത്
സുക്രുതിക ള്‍ക്കെ ഇത് കേള്‍ക്കാനോ വായിക്കാനോ തോന്നുകയുള്ളൂ എന്ന് സാരം

ശ്രീമദ്‌ ഭാഗവതം -അഞ്ചാം ദിവസം --മാഹാത്മ്യം --ശ്ലോകം --9







സൂത ഉവാച --
പ്രീതിഃശൌനക!ചിത്തേ തേഹ്യതോവച്മി വിചാര്യ ച 

സര്‍വ്വ സിദ്ധാന്ത നിഷ്പന്നം സംസാര ഭയനാശനം 
*********************************************************************
ശ്ലോകം -10
**************
ഭക്ത്യോഘ വര്‍ദ്ധനം യച്ച കൃഷ്ണ സന്തോഷ ഹെതുകം 
തദഹംതേ/ഭിധാസ്യാമിസാവധാനതയാശ്ര്ണു
************************************************************************************
അര്‍ത്ഥം--ശൌനക.അങ്ങയുടെ മനസ്സുസംത്രുപ്ത മാകയാല്‍ ശാസ്ത്ര സമ്മതവും,സംസാര നാശകവും,ഭക്തി വര്ധകവും,കൃഷ്ണ പ്രീതിക്ക് ഉപയുക്തവും,എന്തെന്ന് ചിന്തിച്ചു അങ്ങയോടു പറയാം ശ്രദ്ധിച്ചു കേള്‍ക്കുക
**************************************************************************
വ്യാഖ്യാനം 
***************
ഉഗ്രശ്രവസ്സ് എന്നാ സൂതന്‍ ശൌനകനോട് പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ് --അങ്ങയുടെ മനസ്സ് സംത്രുപ്തമാകയാല്‍ എന്നാണു പറയുന്നത് ഗുരു എന്നാ നിലയില്‍ തന്നെ ശിഷ്യ ഭാവത്തില്‍ ഇരിക്കുന്ന ശൌനകന്‍ അംഗീകരിച്ചിരിക്കുന്നു.ശിഷ്യ ഭാവത്തില്‍ ഇവിടെ സമര്‍പ്പിച്ചിരിക്കുന്നു. അതിന്റെ ആഹ്ലാദം സൂതന് ആവേശത്തെ നല്‍കുകയും ഭഗവാന്റെ പ്രീതിക്ക് ഉപയുക്തമായത് ചിന്തിച്ചു പറയാം എന്ന് പറയുന്നു.അപ്പോള്‍ ഏറ്റവും ശുദ്ധമായ ജ്ഞാനം ആണ് ശൌനകന് കൊടുക്കേണ്ടത് എന്ന് സൂതന്‍
ഉറപ്പിക്കുന്നു.അതാണ്‌ ചിന്തിച്ചു പറയാം എന്ന് പറയുന്നത്‌