2015 ഡിസംബർ 29, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം -അന്‍പത്തി രണ്ടാം ദിവസം





ഗീതാ പഠനം ---അന്‍പത്തി രണ്ടാം ദിവസം -

*******************************************************************************
രണ്ടാം അധ്യായം --ശ്ലോകം --7 
*******************************************
കാര്‍പണ്യദോഷോ പ ഹത സ്വഭാവ:
പ്രുഛാമി ത്വാം ധര്‍മ്മ സമ്മൂഢ ചേതാ:
യഛേയ: സ്യാന്നി ശ്ചിതം ബ്രുഹി തന്മേ 
ശിഷ്യ സ് തേ /ഹം ശാധി മാം ത്വാം പ്രപന്നം

അര്‍ഥം ---കാര്‍പ്പ ണൃ ദോഷത്താല്‍ മറയ്ക്കപ്പെട്ട സ്വഭാവത്തോട് കൂടിയവനും ധര്‍മ്മ സം മൂഡ ചിത്തനും ആയ ഞാന്‍ അങ്ങയോടു ചോദിക്കുന്നു എന്താണോ എനിക്ക് ശ്രേയ്സ്കരമായിട്ടുളത് അത് എനിക്ക് പറഞ്ഞു തന്നാലും ഞാന്‍ ഇപ്പോള്‍ അങ്ങയുടെ ശിഷ്യനായി കഴിഞ്ഞിരിക്കുന്നു.അങ്ങയില്‍ പരിപൂര്‍ണ സമര്‍പ്പണം ചെയ്തിട്ടുള്ള എനിക്ക് ഉപദേശങ്ങള്‍ നല്‍കിയാലും
വിശദീകരണം 
*******************
തന്റെ ആദ്യത്തെ ചിന്താഗതിയില്‍ നിന്നും അര്‍ജുനന്‍ വളരെ അധികം പുറകോട്ടു പോയിരിക്കുന്നു. താന്‍ പറഞ്ഞതൊക്കെ കൃഷ്ണന്‍ ഒരു ശ്ലോകത്താല്‍ നിഷേധിച്ച സമയത്ത് ഒരു വീണ്ടു വിചാരത്തിനു തെയ്യാ റായ അര്‍ജ്ജുനനെ ആണ് നാം കാണുന്നത്.മൂഡത്വം തന്നെ ബാധിച്ചിട്ടുണ്ട് എന്ന് അര്‍ജ്ജുനനു ബോധ്യം ആയി പിന്നെ ചെയ്യുന്നത് ഭഗവാനില്‍ സര്‍വ്വം സമര്‍പ്പിക്കുകയാണ്.പരിപൂര്‍ണമായും ഒരു ശിഷ്യനായി അര്‍ജ്ജുനന്‍ മാറി .കൃഷ്ണന്‍ പറയുന്നത് എന്തും കേള്‍ക്കാന്‍ ഉള്ള മാനസികാവസ്ഥ അര്‍ജുനനില്‍ തെളിഞ്ഞു ഇവിടെ സ്വയം അര്‍ജുനന്‍ കാര്‍പ്പണൃ ദോഷത്തില്‍ അകപ്പെട്ടവാന്‍ എന്ന് സമ്മതിക്കുന്നു.നിസ്സാരവും,ഹീനവും ആണ് തന്റെ ചിന്ത എന്ന തിരിച്ചറിവ് അര്‍ജ്ജുനനു ഉണ്ടായിരിക്കുന്നു.
 ·

2015 ഡിസംബർ 28, തിങ്കളാഴ്‌ച

നാം അറിഞ്ഞിരിക്കേണ്ടവ




നാം അറിഞ്ഞിരിക്കേണ്ടവ 
***************************
വേദം ബ്രഹ്മകാണ്ഡം   ധര്‍മ്മ കാണ്ഡം എന്നും രണ്ടു  ഭാഗം ആണ് എന്ന് ജെമിനിമഹര്‍ഷി  പറയുന്നു --ധര്‍മ്മ  കാണ്ഡം  വീണ്ടും  രണ്ടായി  പിരിഞ്ഞു --1-





ഉപാസനാ കാണ്ഡം--2-യജ്ഞ വിധി രൂപമായ കര്‍മ്മ കാണ്ഡം -ബ്രഹ്മ കാണ്ഡം  എന്ന  പവിത്രമായ ആത്മീയാനുഭൂതിയുടെ  സ്വര്‍ഗ്ഗ കവാടം തുറന്നിടുകയാണ് യഥാര്‍ത്ഥ     വേദ പാഠത്തിന്റെ   ലക്ഷ്യം 

യജ്ഞം  ഇഷ്ട പ്പെടുന്ന വര്‍ക്ക്  യാഗം  ചെയ്തു  നേടാവുന്ന സ്വര്‍ഗ്ഗാ ദി സുഖങ്ങള്‍  ആണ്  താല്‍പ്പര്യം --eഇവിടെ  വേദ  പഠനത്തിന്‍റെ  ലക്ഷ്യം  മനസ്സിലായല്ലോ  --യജ്ഞം  ലക്ഷ്യമല്ല   ചിലരുടെ  താല്‍പ്പര്യം മാത്രമാണ് -ഭാരതീയ  സനാതന ധര്‍മ്മം  എടുക്കേണ്ടത് ബ്രഹ്മ  കാണ്ഡം  ആണ് 

വേദത്തിന്‍റെ  ആദ്യത്തെ  വ്യാഖ്യാനം  ആണ്  ബ്രാഹ്മണങ്ങള്‍ --യജ്ഞത്തിനു  വേണ്ടി  വിനിയോ ഗിക്കലാണ്  ബ്രാഹ്മണങ്ങളുടെ ലക്ഷ്യം -സനാതന ധര്‍മ്മ  ഗ്രന്ഥം  ആണെങ്കിലും  ബ്രാഹ്മണങ്ങള്‍ക്ക്  വലിയ  സ്ഥാനം  നാം കൊടുക്കുന്നില്ല --കാരണം  അവ യജ്ഞത്തിനു  വേണ്ടിയാണ് --ഉപനിഷത്തുക്കള്‍  ആണ്  നമുക്ക് മുഖ്യം - ആ  ഉപനിഷത്തുക്കളുടെ   സത്ത്  ആണ്  ഭഗവദ്  ഗീത   

വേദങ്ങള്‍  വൈദിക  സംസ്കൃതത്തില്‍  ഉള്ളതാണ് --ഇന്ന് ഉള്ളത് loലൌകിക സംസ്കൃത മാണ്--സത്യം  സാക്ഷാത് കരിച്ച വര്‍  ആണ് വേദ സൂക്തങ്ങള്‍ ഉച്ചരിച്ചത്  അതിനാല്‍ ആ  മഹര്‍ഷിമാരെ   മന്ത്ര  ദ്രഷ്ടാക്കള്‍   എന്ന്  പറയുന്നു 

വേദ ശബ്ദങ്ങളുടെ അര്‍ത്ഥം  യാസ്ക മുനിയുടെ  നിരുക്ത   കോശത്തെ ആസ്പദം  ആക്കിയാണ്  എടുക്കേണ്ടത് --അല്ലാതെ  സാധാരണ  സംസ്കൃതം -മലയാളം  നിഘണ്ടു  നോക്കിയല്ല

2015 ഡിസംബർ 27, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം -അന്‍പത്തി ഒന്നാം ദിവസം







ഗീതാ പഠനം ---അന്‍പത്തി ഒന്നാം ദിവസം --

*****************************************************************************
രണ്ടാം അധ്യായം --ശ്ലോകം --6
********************************************
ന ചൈതദ്വിദ്മ: കതരന്നോ ഗരീയോ 
യദ്വാ ജയേമ യദി വാ നോ ജയേയു:
യാനേവ ഹത്വാ ന ജിജീവി ഷാമ-
സ് തേ /വ സ്ഥിതാ:പ്രമുഖേ ധാര്‍ത്ത രാഷ്ട്രാ:




അര്‍ഥം ---ഞങ്ങള്‍ കൌരവരെ ജയിക്കുന്നതാണോ അതല്ല അവരാല്‍ ഞങ്ങള്‍ ജയിക്കപ്പെടുന്നതാണോ ഞങ്ങള്‍ക്ക് നല്ലത് എന്ന് നമുക്ക് അറിയുന്നില്ല.എന്തെന്നാല്‍ ആരെ ആണ്കൊ ന്നിട്ടു നാം ജീവിക്കുവാന്‍ ഇഷ്ടപ്പെടാത്തതു ആ ധാര്ത്ത രാഷ്ട്രര്‍ ആണ് മുന്നില്‍ യുധ്ധത്തിനായി വന്നു നില്‍ക്കുന്നത്
വിശദീകരണം 
*******************
യുദ്ധം ചെയ്യില്ലെന്ന് ഉറപ്പിച്ച അര്‍ജുനന്‍ ഇപ്പോള്‍ താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലേക്ക് എത്തി ചേര്‍ന്നതായി ഈ ശ്ലോകത്തിലൂടെ മനസ്സിലാക്കാം ഭഗവാന്റെ ആദ്യ വാണി സൃഷ്ടിച്ച പരിണാമം ആണ് ഇവിടെ കാണിക്കുന്നത്. ഇവിടെ ഒരു സമര്‍പ്പണ ഭാവം അര്‍ജ്ജുനനില്‍ വരുന്നു.തനിക്കു ഇപ്പോള്‍ ഒന്നും അറിയില്ല എന്നാ ഭാവം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ ബാക്കി എല്ലാം കൃഷ്ണന്‍ നോക്കിക്കൊള്ളും എന്നാ ഒരു ഭാവവും ഇതിലുണ്ട്.ഇവിടെ നമുക്ക് ഒരു സന്ദേശം തരുന്നുണ്ട്.മിഥ്യാ ധാരണ കൊണ്ട് ഓരോ ചിന്തകള്‍ അല്ലെങ്കില്‍ തത്വങ്ങള്‍ നാം മിനഞ്ഞെടുക്കും.അപ്പോള്‍ ഗുരു വചനങ്ങള്‍ നമുക്ക് അപ്രാപ്യമാകുന്നു.എന്നാല്‍ തനിക്കു ഒന്നും ആറിയില്ല എന്നാ ഭാവത്തോടെ ഗുരുവിനെ സമീപിച്ചാല്‍ യഥാര്‍ത്ഥ ചിന്തയിലേക്ക് നമുക്ക് എത്താം എന്നും ഇതില്‍ അന്തര്‍ ലീനമായ അര്‍ഥം ഉണ്ട് കൌരവരെ യുധ്ധത്ത്തില്‍ കൊന്നിട്ട് യുദ്ധം ജയിച്ചാല്‍ അര്‍ഹതപ്പെട്ട രാജ്യം കിട്ടും അല്ലെങ്കില്‍ അവരാല്‍ കൊല്ലപ്പെട്ടു വീര മൃത്യു വരിക്കാം ഇതില്‍ ഏതാണ് വേണ്ടത് എന്ന് എനിക്ക് അറിയില്ല ഈ അവസ്ഥയില്‍ ആണ് അര്‍ജുനന്‍ നില്‍ക്കുന്നത് അര്‍ജ്ജുനന്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഒരു വാക്ക് കൊണ്ട് കൃഷ്ണന്‍ നിഷേധിച്ചത് മൂലം ഇനി എന്താണ് താന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു ശിഷ്യ ഭാവത്തിലേക്ക് അര്‍ജ്ജുനന്‍ എത്തുന്നതാണ് ഇനി നാം കാണാന്‍ പോകുന്നത്
·

ചോദ്യവും ഉത്തരവും --വസിഷ്ടനെ കുറിച്ച് --vk നാരായണന്‍റെ പോസ്റ്റിനെ കുറിച്ച്






ചോദ്യവും ഉത്തരവും 27/12/20 15 
**********************************
നിര്‍മ്മല --സര്‍ ഇന്നലെ വി കേ നാരായണന്‍ എന്നാ വ്യക്തി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു --അത് ഇതാണ് --'"വാസിഷ്ടം എന്നാ ഗ്രന്ഥത്തില്‍ യാഗം,തപസ്സ്,ദാനം തീര്‍ഥാടനം ദേവാര്‍ച്ചന എന്നിവയെ തള്ളി പറഞ്ഞിരിക്കുന്നു ഇവ ചെയ്യുന്നവരെ മൃഗസമാനരായി കാലം കഴിക്കുന്നവര്‍ എന്ന് പരിഹസിചിട്ടുമിണ്ട് ---ഇത് ശരിയാണോ സര്‍? വസിഷ്ടന്‍ അങ്ങിനെ പറയുമോ?യാഗം തപസ്സ് ദാനം  ഇവ ചെയ്യണം എന്നല്ലേ പറയുക? ശരിക്കും ഗീതാ വിരുദ്ധം  അല്ലെ ഈ വചനങ്ങള്‍ ?

ഉത്തരം - ബ്രഹ്മാനന്ദ ശിവയോഗിയുടെ രണ്ടു വത്സല ശിഷ്യന്മാര്‍ ഉണ്ട് ഈ ഗ്രൂപ്പുകളില്‍ കിടന്നു കളിക്കുന്നു --അതില്‍ ഒരാളാണ് നാരായണന്‍ ജി --അങ്ങേര്‍ക്കു ശിവയോഗിയുടെ  ആശയങ്ങള്‍ പ്രചരിപ്പിക്കുക അതുവഴി ഹിന്ദുത്വത്തെ പരിഹസിക്കുക എന്നതാണ് ലക്ഷ്യം-വാസിഷ്ടം --ഏതു വസിഷ്ടന്‍ എഴുതി? ഏതു കാലത്ത്?ഗീതാ വിരുദ്ധം ആയ ഒന്ന് വസിഷ്ടന്‍ പറയില്ല -അങ്ങേരു ഒരു ശ്ലോകം കൊടുത്തത് കണ്ടു-ഏതു സന്ദര്‍ഭത്തില്‍? എപ്പോള്‍? ആരോട് പറഞ്ഞു? എന്നിവയൊക്കെ കണക്കില്‍ എടുക്കണം ആ ശ്ലോകത്തിന്‍റെ മുന്നിലും പിന്നിലും ഉള്ള കാര്യങ്ങള്‍ എന്ത്?--എന്നിട്ടും ഇത് തന്നെയാണ് അര്‍ത്ഥം വരുന്നതെങ്കില്‍ അത് ആധുനിക വസിഷ്ടന്മാര്‍ എഴുതിയതാണ് തീര്‍ച്ച --സപ്തര്‍ഷികളില്‍ ഒരാളും ദീര്‍ഘ കാലം തപസ്സും ചെയ്ത   വ്യക്തിയാണ് വസിഷ്ടന്‍ --അപ്പോള്‍ തപസ്സ്  ചെയ്യുന്നവരെ വസിഷ്ടന്‍ എങ്ങിനെ കളിയാക്കും?വ ശിഷ്ടന്റെ ശിഷ്യന്‍ ആണല്ലോ ശ്രീരാമന്‍? ആ രാമന്‍ ലക്ഷ്മണനോട് ക്രിയാമാര്‍ഗ്ഗോപദേശം കൊടുത്തത് രാമായണത്തില്‍ ഇല്ലേ? അങ്ങിനെ ആണെങ്കില്‍ ഗുരു പറഞ്ഞതിന് വിപരീതം രാമന്‍ ചെയ്തു എന്ന് ഇവര്‍ പറഞ്ഞേക്കാം പക്ഷെ സത്യം അതാണോ?ഏറ്റവും പ്രധാനപ്പെട്ടവര്‍ ആണല്ലോ സപ്തര്‍ഷികള്‍ --തപസ്സ് ഋഷികളുടെ ഭാവവും ആണ് മാത്രമല്ല രത്നാകരനോട് ഞങ്ങള്‍ വരുന്നത് വരെ തപസ്സ് ചെയ്യാന്‍ ഉപദേശിച്ചത് സപ്തര്‍ഷികള്‍ അല്ലെ? അതില്‍ പെട്ട ഒരാളല്ലേ വസിഷ്ടന്‍? അപ്പോള്‍ മൃഗസമാനമായ ഒരു കാര്യം എങ്ങിനെയാണ് വസിഷ്ടന്‍ ര്ത്നാകരനോട് ഉപദേശിക്കുക?മാത്രമല്ല രത്നാകരന്‍ വാല്മീകി മഹര്‍ഷി ആയതു തപസ്സ് മൂലം അല്ലെ? അപ്പോള്‍ ഈ വാദത്തിനു എന്ത് വില? --അപ്പോള്‍ വേറെ ആരോ ഹൈന്ദവീയതയെ  അപമാനിക്കാന്‍ വേണ്ടി വ്യാസന്റെ പേരില്‍ ശ്ലോകം ഉണ്ടാക്കി അതല്ലേ സത്യം? പക്ഷെ അതും തീരുമാനിക്കണം എങ്കില്‍ ആ ഗ്രന്ഥം മുഴുവന്‍ പഠിക്കണം എന്നിട്ട് മാത്രമേ വിലയിരുത്താവൂ ഏതായാലും നാരായണന്‍ ജി  പറഞ്ഞ ഒരു കാര്യവും  വസിഷ്ടന്‍ പറയില്ല --നൂറു ശതമാനം ഉറപ്പു --ഒരു നല്ല ഗുരുവിന്റെ കീഴില്‍ എങ്ങിനെയാണ് ഇതിഹാസ പുരാണങ്ങള്‍ വ്യാഖ്യാനിക്കേണ്ടത് എന്ന് പഠിക്കണം-- അല്ലാതെ കേട്ടത് വാക്യാ ര്‍ഥത്തില്‍ എടുത്താല്‍ ഇങ്ങിനെ ഒക്കെ പറയും --ഇത് പോലെ ഗീതയിലും ഉണ്ട് --പക്ഷെ അതിനര്‍ത്ഥം വേറെ ആണ് കര്‍മ്മയോഗത്തെക്കാള്‍ ശ്രേഷ്ഠം ജ്ഞാന യോഗം ആണെന്ന് ഭഗവാന്‍ പറയുന്നു അതെ സമയം കര്‍മ്മം ചെയ്യാന്‍ അര്‍ജ്ജുനനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു -ഇ തിനെ ഇവരൊക്കെ പരിഹസിചെക്കാം --പക്ഷെ ഇങ്ങിനെ എന്ത് കൊണ്ട് പറയുന്നു എന്ന് ചിന്തിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഗീത എന്തെന്ന് അറിയാറാകൂ

2015 ഡിസംബർ 26, ശനിയാഴ്‌ച

ഈശാ വാസ്യോപനിഷത്ത് --മന്ത്രം --12








ഈ ശാവാസ്യോപ നിഷത്ത് --മന്ത്രം 12--പന്ത്രണ്ടാം ദിവസം -
************************************************************************************
അന്ധം തമഃപ്രവിശന്തിയെ/സംഭൂതി മുപാസ തേ
തതോ ഭൂയ ഇവ തെതമോ യ ഉ സംഭൂ ത്യാം രതഃ
****************************************************************************
അര്‍ത്ഥം--ആര് ഉല്‍പ്പത്തി ഇല്ലാത്ത പ്രകൃതിയെ സേവിക്കുന്നുവോ അവര്‍ കൂരിരുളിനെ പ്രാപിക്കുന്നു .ചിലര്‍ ആദ്യമായി ഉദ്ഭവിച്ച ബ്രഹ്മത്തില്‍ തല്‍പ്പരര്‍ ആണ്.അവര്‍ അതിനെക്കാളും കൂടുതല്‍ ആയുള്ള ഇരുട്ടില്‍ ചെന്ന് പെടുന്നു .
******************************************************************************************
വ്യാഖ്യാനം 
******************
സത്യത്തില്‍ വളരെ വിഷമം പിടിച്ച ഒന്നാണ് ഉപനിഷത്ത് ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ മനസ്സിലാകുന്ന രീതിയില്‍ വ്യാഖ്യാനിക്കുക എന്നത് മേല്‍ പറഞ്ഞ ഭാഗം വായിക്കുന്ന ഒരു സാധാരണക്കാരന്‍ ഉപനിഷത്ത് നിരീശ്വര വാദമോ ക്ഷേത്ര ആരാധനാ വിരുദ്ധ മോ ഒക്കെ ആണ് എന്ന് ധരി ച്ചേക്കാം .ഇവിടെ പ്രകൃതിയെ സ്നേഹിക്കേണ്ട ബഹുമാനിക്കേണ്ട എന്നൊന്നും പറയുന്നില്ല ശരീരരൂപത്തില്‍ ഉള്ളതില്‍ സര്‍വ്വം സമര്‍പ്പിക്കരുത് എന്നാണു പറയുന്നത്.ശരീരം ത്രിഗുണാത്മികം ആണ്.എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ രാമന്‍ എന്നിവരോ എന്ന് ചോദിച്ചേക്കാം അവര്‍ സത്വഗുണം മാത്രമുള്ള ശരീരത്തോട് കൂടിയവര്‍ അഥവാ മാതൃത്വം ഉള്ളവര്‍ ആണ്.അവരെ ഇവിടെ ഉദ്ദേശിക്കുന്നില്ല.അവര്‍ അവതാരങ്ങള്‍ ആണ് അവതാരങ്ങളില്‍ ഉള്ള സമര്‍പ്പണ ത്തെ അല്ല ഇവിടെ ദ്വെഷിക്കുന്നത്.പിന്നെ പറയുന്നത് ബ്രഹ്മത്തെ കുറിച്ചാണ്.എന്താണ് ബ്രഹ്മം എന്ന് അറിയാതെ  മിഥ്യയായ ജ്ഞാനം വെച്ച് അവിടെ സമര്‍പ്പിക്കുന്നവര്‍ അന്ധാകാരത്ത്തില്‍ ചെന്ന് ചാടുന്നു എന്ന് പറയുന്നു

2015 ഡിസംബർ 25, വെള്ളിയാഴ്‌ച

ശ്രീമദ്‌ ഭാഗവതം --ഇരുപത്തി മൂന്നാം ദിവസം







ശ്രീമദ്‌ ഭാഗവതം --ഇരുപത്തി മൂന്നാം ദിവസം --മാഹാത്മ്യം --ശ്ലോകം 55--
***********************************************************************************
ജ്ഞാനേനാത്മനി പശ്യാമി സര്വ്വമേതത്തവാനഘേ
ന വിഷാദസ്ത്വയാ കാര്യോ ഹരിഃ ശം തേ കരിഷ്യതി 
**************************************************************************
അര്‍ത്ഥം---അനഘെ മഹാ പുണ്യവ തിയായ ഭവതിയുടെ ദുഖത്തിന് കാരണം ഞാന്‍ ജ്ഞാന ദൃഷ്ടി കൊണ്ട് എല്ലാം അറിയുന്നു-ദുഖിക്കാതിരിക്കൂ-ഹരി ഭവതിക്കു ശാന്തി നല്‍കും --നാരദര്‍ യുവതിയായ ഭക്തിയോടു പറഞ്ഞു
********************************************************************************
ശ്ലോകം--56--സൂത ഉവാച 
*******************************
ക്ഷണ മാത്രേണ തദ്ജ്ഞാത്വാ വാക്യമു ചേ മുനീശ്വരഃ
****************************************************************
അര്‍ത്ഥം--സൂതന്‍ ശൌനകാദി മുനികളോട് പറഞ്ഞു -- കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കിയ നാരദര്‍ അവളോട്‌ പറഞ്ഞു എന്ന് --
***************************************************************************
ശ്ലോകം ---57--നാരദ ഉവാച 
************************************
ശൃണുഷ്വാവഹിതാ ബാലെയുഗോ/യം ദാരുണഃകലിഃ
തേന ലുപ്തഃ സദാചാരോ യോഗ മാര്‍ഗ്ഗ സ്തപാഠസി ച
**************************************************************************
ശ്ലോകം --58
****************
ജനാ ആഘാസുരായന്തേ ശാഠൃദുഃഷ്കര്‍മ്മ കാരിണഃ
ഇഹ സന്തോവിഷീദന്തീ പ്രഹൃഷ്യന്തി ഹ്യ സാധവഃ
ധത്തേ ധൈര്യം തുയോ ധീമാന്‍ സധീരഃ പണ്ഡിതോ/ഥവാ
***********************************************************************
അര്‍ത്ഥം---ബാലേ ശ്രദ്ധയോടെ കേള്‍ക്കൂ ! ഇത് ഭയങ്കരമായ കലിയുഗം ആണ് -- അത് നിമിത്തം യോഗ മാര്‍ഗ്ഗവും സദാചാരവും നശിച്ചു --ജനങ്ങള്‍ ആഘാസുരനെ പോലെ ശഠന്മാരും ദുഷ് കര്‍മ്മ നിരതരും ആയി --സജ്ജനങ്ങള്‍ ദുഖിക്കുന്നു -കൊള്ളരുതാത്തവന്‍ സുഖിക്കുന്നു --ധൈര്യ ശാലി ആയവന്‍ ആരോ അവനാണ്
ബുദ്ധിമാനും പണ്ഡിതനും
********************************************************************************
വ്യാഖ്യാനം 
***************
നാരദര്‍ ഭക്തിയെ ആശ്വസിപ്പിക്കുന്നു --ഹരി എല്ലാറ്റിനും പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞു അവളെ ഉത്സാഹ വ തിയാക്കാന്‍ ശ്രമിക്കുന്നു --ഇത് ഭയങ്കരമായ കലിയുഗം ആണ് -- ഇവിടെ യോഗവിദ്യയും സദാചാരവും നശിച്ചിരിക്കുന്നു -- എന്തിനും ഏതിനും എടുത്തു ചാടുന്ന വിവേക ശൂന്യനായ ധൈര്യം ഉള്ളവന്‍ എന്ന് മറ്റുള്ളവരാല്‍ പറയപ്പെടുന്നവന്‍ ആണ് ഇന്ന് ബുദ്ധിമാനും ജ്ഞാനിയും --യഥാര്‍ത്ഥ ജ്നാനിയെയോ ബുധിമാനെയോ ഈ കലിയുഗത്തില്‍ കാണാന്‍ ഇല്ല --ആചാരങ്ങള്‍ ഋഷി പ്രോക്തങ്ങള്‍ ആയതു പലതും ഉണ്ട് എന്നാല്‍ ദുരാചാരമാണ് എവിടെയും നടക്കുന്നത് --അതിനെ ന്യായീകരിക്കാന്‍ വേദ ഇതിഹാസങ്ങളെ കൂട്ട് പിടിക്കുകയും ചെയ്യുന്നു --നമ്മുടെ തത്വ ശാസ്ത്രങ്ങള്‍ കണ്ണാടി പോലെ ആണ്--ആര് നോക്കുന്നുവോ അവന്റെ മുഖം കണ്ണാടിയില്‍ തെളിയും --അത് പോലെ എന്ത് ദുരുദ്ദേശ ത്താല്‍ വേദാദികളെ സമീപിക്കുന്നുവോ അവരുടെ  താല്‍പ്പര്യത്തിന് അനുസരിച്ച് ഉത്തരവും കിട്ടുന്നു --ഇത് തന്നെ സത്യം എന്ന് മൂഡന്മാര്‍ വിശ്വസിക്കുന്നു --എങ്കിലും ബാലേ--നിന്നെ സാക്ഷാല്‍ ഹരിനാരായണന്‍ രക്ഷിക്കും --സമാധാനിക്കൂ ---നാരദര്‍ ഭക്തിയോടു പറഞ്ഞതിന്റെ ആന്തരികമായ പൊരുള്‍ ഇതാകുന്നു

ഭഗവദ് ഗീതാ പഠനം --അന്‍പതാം ദിവസം





ഗീതാ പഠനം ---അന്‍പതാം ദിവസം -

********************************************************************
രണ്ടാം അധ്യായം --ശ്ലോകം --5
********************************************
ഗുരുന ഹത്വാ ഹിമഹാനുഭാവാന്‍ 
ശ്രേയോ ഭോക്തും ഭൈക്ഷ്യ മപീഹ ലോകേ 
ഹത്വാര്‍ത്ഥ കാമാംസ്തു ഗുരു നിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിര പ്രദിഗ്ധാന്‍
അര്‍ത്ഥം  --മഹാനുഭാവന്‍ മാരായ ഗുരുക്കളെ കൊല്ലാതെ ഈ ലോകത്തില്‍ ഭിക്ഷാന്നത്തെ ഭുജിക്കുന്നതാണ് ശ്രേയ്സ്കരമായിട്ടുള്ള കാര്യം. ഗുരു ജനങ്ങളെ അര്‍ത്ഥ കാമന്മാരാണെങ്കിലും അവരെ വധിച്ചാല്‍ ഇവടെ നിണം അണിഞ്ഞ ഭോഗങ്ങളെ ഭുജിക്കാം
വിശദീകരണം 
*******************
ക്ഴ്ഞ്ഞ ശ്ലോകത്തില്‍ പൂജനീയരായ ഭീഷ്മ ദ്രോണാദികളെ എങ്ങിനെ എതിരിടും എന്ന് അര്‍ജുനന്‍ സംശയിച്ചു. ഇവിടെ പറയുന്നു.മഹാനുഭാവന്‍ മാരായ അവരെ വധിക്കാതെ ഭിക്ഷാടനം നടത്തുകയാണ് നല്ലത് എന്ന് പറയുന്നു.ഇതുവരെ ഉണ്ടായിരുന്ന വിഷാ ദത്തിന് കുറഞ്ഞു ഒരു ശമനം ഉണ്ടായിട്ടുണ്ടെങ്കിലും യുധ്ധത്ത്തിനു മാനസികമായി അര്‍ജുനന്‍ തെയ്യാര്‍ ആയിട്ടില്ല.മഹത്തായ അനുഭവത്തോടോത്തവര്‍ , മഹിമയോടെ അനുഭവിക്കപ്പെടെണ്ടാവര്‍ എന്നൊക്കെ മഹാനുഭാവന്മാര്‍ എന്നതിന് അര്‍ഥം പറയാം . യുദ്ധ രൂപമായ ധ്ര്‍മ്മാച്ചര ണത്തിനു ഗുരു ഹിംസ വേണം എന്നാകില്‍ അങ്ങിനെ ഉള്ള ഹിംസ ചെയ്തു കൊണ്ടുള്ള യുധ്ധത്തിനേക്കാള്‍ ശ്രേ യസ്ക്രരം ഭിക്ഷാടനം ആണ് എന്നാണു അര്‍ജ്ജുനന്‍ പറയുന്നത്, ഭൈക്ഷ്യം എന്നതിന് സാമാന്യമായി ഭിക്ഷാടനം എന്ന അര്‍ഥം എടുക്കാം --ഭിക്ഷാടനം സന്യാസിമാരുടെ ധര്‍മം ആകയാല്‍ ആ വാക്കിനു സന്യാസം എന്നും അര്‍ഥം എടുക്കാം