2016 ഏപ്രിൽ 3, ഞായറാഴ്‌ച

പത്താം ഭാഗം  "ആരാണ് ശ്രീകൃഷ്ണൻ?

    ഭഗവാൻ മനുഷ്യനായി അവതരിച്ചു എന്ന് പറയുമ്പോൾ രൂപം മനസ്സിലാകുവാനായി പറഞ്ഞതാണ് അല്ലാതെ ഈ രൂപം നമുക്ക് അവകാശപ്പെട്ടതല്ല ആദ്യമായി അരൂപി ആയ ബ്രഹ്മം ഒരു രൂപം എടുത്തത് ഇന്ന് നമ്മൾ മനുഷ്യന്റേത് എന്ന് അഹങ്കരിക്കുന്ന ഈ രൂപമാണ് 4 കൈകൾ ഉണ്ടെന്ന് മാത്രം - വിഷ്ണു രണ്ടാമത് ബ്രഹ്മാവ് 4 മുഖം 4 കൈ എന്നിവ ഉണ്ടെന്ന് മാത്രം - ബ്രഹ്മാവ് ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ച സനകാദികൾക്ക് ഈ രൂപമായിരുന്നു ബാലരൂപം ആണ് എന്ന് മാത്രം പിന്നെ ബ്രഹ്മാവിന്റെ പുരികക്കൊടിയുടെ ഇടയിൽ നിന്ന് ജനിച്ച .പരമശിവനും ഈ രൂപമായിരുന്നു പിന്നെ വന്ന സപ്തർഷിക ൾ ക്കും ഈ രൂപം തന്നെ അതിൽ ഒരാളായ മരീചിക്കും അദ്ദേഹത്തിന്റെ പുത്രനായ കാശ്യപനും അദ്ദേഹത്തിന്റെ പുത്രന്മാരായ ദേവൻ മാർക്കും അസുരൻമാർക്കും ഈ രൂപം തന്നെ അവസാനം ഭൂമിയിൽ വിശേഷബുദ്ധിയുള്ള ജീവികളെ സൃഷ്ടിച്ചപ്പോൾ ഉത്തമമായ ആ രൂപം നൽകി എന്ന് മാത്രം അപ്പോൾ ഈ രൂപം എങ്ങിനെയാണ് നമ്മുടെത് മാത്രമാകുക?
     ഗുണഗണങ്ങളിൽ കാര്യമായ മാറ്റം ഉണ്ട് അപ്പോൾ ശ്രീകൃഷ്ണൻ എടുത്ത രൂപം ഏത്? എന്ന് മനസ്സിലാകുവാൻ വേണ്ടി പറഞ്ഞതാണ് മനുഷ്യന്റെ രൂപം എന്ന് അപ്പോൾ ഭഗവാന്റെ രൂപവും നമ്മുടെ രൂപവും എങ്ങിനെ താരതമ്യം ചെയ്യും?  സദാ സമയത്തും സുഗന്ധം പൊഴിക്കുന്ന 'സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സൗന്ദര്യമുള്ള ആ രൂപം സത്വഗുണം മാത്രമുള്ളതാണ്
എത്ര വലിയ പദവിയിൽ ഇരിക്കുന്ന വ്യക്തി ആണെങ്കിലും പേരക്കുട്ടികളോട് ചേർന്ന് കളിക്കുമ്പോൾ അവരുടെ നിലവാരത്താൽ നമ്മൾ കളിക്കാറില്ലേ? അതേ പോലെ ഭൂമിയിലെ മനുഷ്യരുടെ ഇടയിൽ കഴിയുമ്പോൾ ആ സ്വഭാവം പ്രകടിപ്പിച്ചു എന്ന് മാത്രം ആ കുട്ടികളോട് കളിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥൻ ഒരിക്കലും കുട്ടി അല്ലല്ലോ! അതേ പോലെ അമ്പാടിയിൽ  വൃന്ദാവനത്തിൽ കളിയാടിയ ഭഗവാൻ മനുഷ്യനല്ല   അതു കൊണ്ട് കൂടിയാണ് മുഢന്മാർ (അറിവില്ലാത്തവർ) എന്നെ സാധാരണ മനുഷ്യനായി കാണുന്നു എന്ന് ഭഗവാൻ പറഞ്ഞത് - ചിന്തിക്കുക - തുടരും

2016 ഏപ്രിൽ 2, ശനിയാഴ്‌ച

ചോദ്യവും - ഉത്തരവും

നിർമ്മല - സാർ വി.കെ നാരായണൻ ശ്രീകൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന് വിവേകാനന്ദൻ പറഞ്ഞതായി പോസ്റ്റ് ഇട്ടിട്ടുണ്ട് അത് ശരിയാണോ സാർ?

ഉത്തരം
വാൽമീകി രാമായണം തന്നെ തിരുത്തിയിരിക്കുന്നു മനുസ്മൃതിയും ഒറിജിനൽ അല്ല  വാസന്റെ ഭവിഷ്യ പുരാണത്തിലും കൂട്ടിച്ചേർക്കലുകളും വന്നിട്ടുണ്ട് പിനെയാണോ വിവേകാനന്ദന്റെ പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ പ്രയാസം ?
       ഭവിഷ്യ പുരാണത്തിൽ ഭോജ രാജാവിനേയും കാളിദാസനേയും മഹീമദൻ എന്ന് പറയുന്ന വ്യക്തി മുഹമ്മദ് നബിയാണ് എന്ന് പ്രചരിപ്പിക്കുന്നു അവർ 3 പേരും ഒരുമിച്ചു നിൽക്കുന്ന രംഗവും ഉണ്ട് എന്നാൽ ഇവരുടെ കാലഘട്ടങ്ങൾ ഏത്? ക്രിസ്തുവിന് മുമ്പുള്ള കാളിദാസൻ ഭോജ രാജാവ് എന്നിവർ എങ്ങിനെ മുഹമ്മദ് നബിയുടെ സമകാലീന രാകം? മഹാബലി സൈറസ് തിമൂർ എന്നിവരുടെ കഥയും പറയുന്നു പക്ഷെ ഇവരുടെ ഒക്കെ കാലഘട്ട മേത്?
     അപ്പോൾ വിവേകാനന്ദന്റെ സാഹിത്യ സർവസ്വം ഏന്റെ കൈവശം ഉണ്ട് മുഴുവനും അതിലൊന്നും പറഞ്ഞിട്ടില്ല' കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന് സ്ഥാപിക്കേണ്ടത് ചിലരുടെ ആവശ്യമാണ് അതിന് വേണ്ടി എന്തും അവർ ചെയ്യും ഇല്ല എന്ന് പറഞ്ഞാൽ മതിയോ? ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയണ്ടേ? ഗീത ഉപദേശിക്കപ്പെട്ട ദിവസം കൂടി ഇവിടെ കണക്കാക്കിയിട്ടുണ്ട് അന്നാണ് ഗുരുവായൂർ ഏകാദശി ആയി പിൽക്കാലത്ത് ആഘോഷിക്കപ്പെട്ടു പോന്നത്   കുരുക്ഷേത്രയുദ്ധം നടന്ന കാലഘട്ടം കര്യമായി രേഖപ്പെടുത്തിയിട്ടുണ്ട് കൃഷ്ണനില്ലെങ്കിൽ പിന്നെന്ത് യുദ്ധം? അപ്പോൾ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക ആ പോസ്റ്റ് ഞാനും കണ്ടു അമൃതാനന്ദമയി സായി ബാബ എന്നിവരെപ്പറ്റി വിവേകാനന്ദൻ പറഞ്ഞതായാണ് Post കണ്ടാൽ തോന്നുക വിവേകാനന്ദന്റെ കാലത്ത് അമൃതാനന്ദമയിയെ പ്പററി ആർക്കെങ്കിലും അറിയുമോ? അവർജനിച്ചതെന്ന്? ഇതൊന്നും ചിന്തിക്കാതെ കാല പ്രമാണം നോക്കാതെ Post ചെയ്യുകയാണ്  കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല. ജീവിച്ചിരുന്നു എന്നുള്ളതിന് തെളിവുണ്ടോ? എന്ന് ചോദിക്കാനേ അവർക്ക് കഴിയൂ - എന്റെ അച്ഛന്റെ മുത്തച്ഛൻ ആരെന്ന് തെളിയിക്കാൻ എനിക്ക് കഴിയില്ല അതിനർത്ഥം എന്റെ അച്ഛന് മുത്തച്ഛൻ ഇല്ലെന്നാണോ? ഇല്ലെങ്കിൽ ഞാനും ഉണ്ടാകില്ലല്ലോ!
പ്രതീക്ഷിക്കാത്ത അതിഥികൾ

      ഏകദേശം 11 മണിയോടെ 5 പേർ 2 സ്ത്രീകളും 3 പുരുഷൻമാരും അതിഥികളായി വീട്ടിലെത്തി ' അതിഥി സൽക്കാരത്തിന് ശേഷം അവർ വിഷയത്തിലേക്ക് കടന്നു അവർ ഒരു ആശ്രമത്തിന്റെ പ്രവർത്തകരാണ് നിങ്ങൾ എന്ത് ചോദിച്ചാലും അത് FB യിൽ ഞാനിടും സമ്മതമാണോ?     കുറച്ചു നേരം പരസ്പരം ആലോചിച്ച ശേഷം അവർ പറഞ്ഞു  വേണ്ടാ - എന്നാൽ പിന്നെ എനിക്കൊന്നും പറയാനില്ല
അതെന്താ സാർF B യിൽ ഇടണം എന്ന് ഇത്ര നിർബന്ധം?
" ആദ്ധാത്മിക കാര്യമായതിനാൽ എല്ലാവരും അറിയണം
കുറച്ചു നേരത്തെ കൂടിയാലോചനക്ക് ശേഷം അവർ പറഞ്ഞു ഇട്ടോളൂ  ഞാൻ പേനയും പുസ്തകവും എടുത്തു ചോദ്യം എഴുതിയെടുക്കാൻ തയ്യാറായി -
വ്യക്തിപൂജ പാടില്ലെന്ന് ഗീതയിലുണ്ടോ?
ഇല്ല പാടില്ല എന്നല്ലല്ലോ ഞാൻ Post ചെയ്തത്?
ദേവതമാരെ പൂജിച്ചാൽ അവരെ പ്രാപിക്കും എന്നെ പ്രാപിച്ചാൽ ' അക്ഷരമായതിനെ പ്രാപിക്കും എന്നല്ലേ കൃഷ്ണൻ പറഞ്ഞത്? അവർ ചോദിച്ചു
അപ്പോൾ മനുഷ്യന്റെ കാര്യം പറയാത്ത തിന്റെ കാരണമെന്ത്?
മനുഷ്യനെ പൂജിക്കുന്ന സ മ്പ്രദായം ഇല്ലാത്ത ത് കൊണ്ടു്.
രമാദേവി - ഏതു രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന് പറയുന്നത് കൊണ്ട് ആണോ സാർ അങ്ങിനെ പറഞ്ഞത്?
ഞാൻ - അതും ഒരു കാരണമാണ് മനുഷ്യനെ പൂജിച്ചാൽ മനുഷ്യന്റെ അവസ്ഥയെ പ്രാപിക്കും ദേവതകളെ പൂജിച്ചാൽ അവരുടെ അവസ്ഥയെ പ്രാപിക്കും ഈശ്വരനെ പൂജിച്ചാൽ അക്ഷരബ്രഹ്മത്തെ പ്രാപിക്കും -ആർക്ക് ആരെ വേണമെങ്കിലും പൂജിക്കാം ഫലം മാത്രമാണ് ഇവിടെ പറയുന്നത്
രമാദേവി -  ഞങ്ങൾ ഞങ്ങളുടെ ആശ്രമ അധിപതിയെ ഈശ്വരൻ ആയി കാണുന്നു
ഞാൻ - കണ്ടോള്ളു ആര് വേണ്ടെന്ന് പറഞ്ഞു?
രമ - ശ്രീകൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നുള്ളതിന് തെളിവൊന്നും ഇല്ല പിന്നെങ്ങിനെ കൃഷ്ണനെ പൂജിക്കും?
ഞാൻ - നിങ്ങൾ  നിങ്ങളുടെ ആശ്രമ അധിപതിയോട് ചോദിച്ചാൽ ഉത്തരം കിട്ടുമല്ലോ എന്നോടെന്തിന് ചോദിക്കണം?
രമ - സാറ് എന്ത് കൊണ്ട് കൃഷണ നെ ആരാധിക്കുന്നു?
ഞാൻ -ഈശ്വരാവതാരമാണെന്നും ദ്വാപരയുഗാന്ത്യത്തിൽ ഭാരതത്തിൽ ജീവിച്ചിരുന്നു എന്നും ഉറപ്പുള്ള ത് കൊണ്ട്
രമ - തെളിവുണ്ടോ?
ഞാൻ ഉണ്ട്
രമ എങ്കിൽ തെളിവ് പറഞ്ഞു തരൂ
ഞാൻ -ഭക്തർക്കേ തെളിവ് കിട്ടൂ അവർക്ക് അത് കാണിച്ച് കൊടുക്കുകയും വേണ്ട
ഭാസ്കരൻ - എന്നോ എഴുതായ ഗീത ഇന്നത്തെ കാലത്ത് അതിന് യാതൊരു പ്രവക്തിയും ഇല്ല
ഞാൻ -വേണ്ട പ്രശ്നം തീർന്നല്ലോ
ഭാസ്- പിന്നെന്തിന് അതും പൊക്കിപ്പിടിക്കുന്നു?
ഞാൻ - എനിക്ക് പ്രസക്തി ഉണ്ടെന്ന് അറിയുന്നത് കൊണ്ട് ലോക ശാസ്ത്രജ്ഞൻമാർ അംഗീകരിക്കുന്നത് കൊണ്ട് 12ആം വയസ്സിൽ ശങ്കരാചാര്യർ അതിന് ഭാഷ്യം രചിച്ചത് കൊണ്ട് - ലോകത്തിലെ ഒരു ആദ്ധ്യാത്മിക നേതാവിനും അതിലുള്ളതല്ലാതെ മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ലോകാവസാനം വരെ ഇത് ചർച്ചക്ക് വിധേയമാകും എന്ന് ഉറപ്പുള്ളത് കൊണ്ട്  ഗീത പഠിച്ചാൽ ആദ്ധ്യാത്മികമായി വേറെ ഒന്നും പഠിക്കേണ്ടതില്ല എന്നത് കൊണ്ട് - നിങ്ങളുടെ ആദ്ധ്യാത്മിക നേതാവിനും ഗീതയിൽ ഉള്ളതല്ലാതെ മറ്റൊന്നും പറയാൻ കഴിഞ്ഞിട്ടില്ല എന്നത് കൊണ്ട്
   ഭാരതത്തിന്റെ ജീവനും ആത്മാവും ഗീത ആയത് കൊണ്ട് ഉപരി മനുഷ്യന് വേണ്ടിയാണ് അത് ഭഗവാൻ പറഞ്ഞത് എന്നത് കൊണ്ട്
കുറച്ചു നേരത്തെ മൗനത്തിന് ശേഷം രമാദേവി ചോദിച്ചു  എന്താണ് വേദാന്തം?  അറിവിനായുള്ള അന്വേഷണത്തിന്റെ അവസാനം കിട്ടുന്ന ഉത്തരം
രമ - എന്താണത്?
ഞാൻ - ബ്രഹ്മ സത്യം ജഗത് മിഥ്യ
രമ - ശരിസാർ കുറേ കാര്യങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നു
ഞാൻ -ചോദിച്ചോളൂ
രമ - ശ്രീ സത്യസായി ബാബ മാതാ അമൃതാനന്ദമയി ഇവരിൽ ആരോടാണ് സാറിന് താൽപ്പര്യം?
ഞാൻ - എനിക്കങ്ങനെ ആരോടും പ്രത്യേകിച്ച് താൽപ്പര്യം ഒന്നും ഇല്ല അവരുടെ നല്ല സാമൂഹ്യ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നു പ്രത്യേകിച്ച് ആതുര സേവന രംഗത്ത് സായി ബാബാ പ്രസ്താനത്തിന്റെ പ്രവർത്തന ശൈലി' വലിയ ശസ്ത്രക്രിയകൾ ഒക്കെ സൗജന്യം ആണവിടെ
രമ - ആദ്ധ്യാത്മികമായി ആരോടാണ് കൂടുതൽ അടുപ്പം?
ഞാൻ - എനിക്ക് ഇതിഹാസപുരാണങ്ങൾ ഉപനിഷത്തുകൾ കൃഷ്ണൻ എന്നിവരോട് മാത്രമേ അടുപ്പമുള്ളു ബാക്കിയൊന്നും എനിക്കറിയില്ല
രമ - ശരിസാർ ഞങ്ങൾ ഇറങ്ങുന്നു   അവർ ഇറങ്ങി ഞാൻ Post ചെയ്യാനും തുടങ്ങി
ഒമ്പതാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ ?

      തടവറയിൽ വെച്ച് ദേവകിക്ക് ഭഗവാൻ വിഷ്ണുരൂപം കാണിച്ചു കൊടുത്തു താൻ സാധാരണ മനുഷ്യനല്ല എന്ന് ദേവകിയെ ബോദ്ധ്യപ്പെടുത്തി   ഇന്ന് പല വ്യക്തികളെയും  പല കാര്യത്തിലും കൃഷ്ണനുമായി ഉപമിക്കാറുണ്ട്  എല്ലാവരിലും ഈശ്വരനെ ദർശിക്കുന്നത് ഉത്തമമായ ദർശനം തന്നെ സംശയമില്ല അങ്ങിനെയാകുമ്പോൾ സർവ്വ ചരാചരങ്ങളിലും ഈശ്വര ദർശനം വേണം അല്ലെങ്കിൽ അത് പൗണഭക്തിയും സെമി സ്റ്റിക് മത സ്വഭാവവും ആയിത്തീരും
        ഈ ലോകത്ത് എന്തെങ്കിലും ദുരിതം വന്നാൽ അത് തരണം ചെയ്ത് നമ്മെ മുന്നോട്ട് നയിക്കാൻ കൃഷ്ണ ചിന്തയും രാ മ ചിന്തയും ഉപകരിക്കും - മറ്റ് വ്യക്തി ചിന്തയൊന്നും നമ്മെ ഒന്നിലും സഹായിക്കില്ല  മൂഢൻമാർ എന്നെ സാധാരണ മനുഷ്യനായി വിലയിരുത്തുന്നു എന്ന് ഭഗവാൻ ഗീതയിൽ പറയുന്നുണ്ട്
           ലോകത്തിൽ ഇന്ന് പ്രചാരത്തിലുള്ള സകല തത്ത്വശാസ്ത്രങ്ങളും ജീവിതത്തിൽ പകർത്തി കാണിച്ചു തന്ന അവതാരമാണ് ശ്രീകൃഷ്ണൻ   അമ്പാടിയിലെ ഗോപൻമാരുടെ വീടുകളിൽ കയറി വെണ്ണ മോഷ്ടിക്കുകയും കലം ഉടക്കുകയും ചെയ്യുമ്പോൾ ഇരട്ടി വെണ്ണയും മൺകുടത്തിന് പകരം വെള്ളിയുടെ യോ സ്വർണ്ണത്തിന്റേയോ കുടം യശോദ കൊടുക്കുമായിരുന്നു ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം എന്ന ധർമ്മ സിദ്ധാന്തം കൃഷ്ണൻ കുസൃതികളിലൂടെ അങ്ങിനെ നടപ്പാക്കി
      ഏത് വീട്ടിൽ കയറി യും ഭക്ഷണം കഴിക്കുകയും ഏത് ഗോ പന്റെ തോളിലും കൈ ഇട്ട് നടന്നും എല്ലാ മനുഷ്യരും ഒന്നാണെന്നും ജാതി ചിന്തയോ മറ്റേതെങ്കിലും തരത്തിലുള്ള  വേർതിരിവോ മനുഷ്യർക്ക് ഇല്ല എന്നും ഭഗവാൻ പ്രവൃത്തികളിലൂടെ കാണിച്ചു കൊടുത്തിരുന്നു
         യാദവൻമാർ എല്ലാവരും തങ്ങളുടെ രക്ഷകനായാണ് ശ്രീകൃഷ്ണനെ കണ്ടിരുന്നത് ഏതോ ഒരു ഗോപൻ സപ്തസ്വരം പുല്ലാങ്കഴലിൽ വായിക്കാൻ പഠിപ്പിച്ചു പക്ഷെ ആഗോപനേയും അമ്പരപ്പിച്ചു കൊണ്ട് ഭഗവാൻ പുല്ലാങ്കുഴലിലൂടെ വിവിധ രാഗങ്ങൾ അതി മനോഹരമായി ആലപിച്ചു -- ഭഗവാന് ഒരു ഗുരുവിന്റെ ആവശ്യം ഇല്ല എന്നാൽ ഭുമിയിലെ അവതാരമായതിനാൽ ഇവിടുത്തെ നിയമം അനു സരിച്ച് എന്തിനും ഒരുനാഥൻ വേണം വിദ്യയുടെ നാഥനാണ് ഗുരു  സാന്ദീപനി മഹർഷിയുടെ അടുത്ത് വിദ്യ പഠിക്കാൻ പോയതും അതുകൊണ്ടാണ് - തുടരും
 ' 1
ഫോണിലൂടെ ഇടയ്ക്ക് കേൾക്കുന്ന ചീത്ത പറച്ചിൽ.?'???

   ഈയിടെയായി ഫോണിലൂടെ ഇടക്കിടക്ക് ഓരോരുത്തർ ദേഷ്യപ്പെട്ട് ചീത്ത വിളിക്കാറുണ്ട് ഇന്ന് വന്ന ഫോൺ അതിനുള്ള മറുപടി കൊടുത്തതും -
Mr തുവ്വൂർ താങ്കളുടെ പ്രഭാഷണം Postകൾ എല്ലാം വിജ്ഞാന പ്രദം തന്നെ പക്ഷെ താങ്കൾ പലപ്പോഴും എന്നെപ്പോലുള്ളവർക്ക് തലവേദന സൃഷ്ടിക്കാറുണ്ട് ഞാൻ അമൃതാനന്ദമയീ ഭക്തനാണ് പേര് ദിവാകരൻ മലപ്പുറത്താണ് വീട് താങ്കൾ ഇട്ട ഒരു പോസ്റ്റിൽ വ്യക്തിപൂജ പാടില്ലെന്ന രീതിയിൽ ഗീതയിലെ വാക്യം ഉപയോഗിച്ചു സമർത്ഥിച്ചത് കണ്ടു. എന്തിനാണ് അമ്മയോട് താങ്കൾക്ക് ഇത്ര വൈരാഗ്യം? ധാരാളം ജനങ്ങൾ അമ്മയെ പൂജിക്കുമ്പോൾ താങ്കൾ അതിനെ എതിർക്കുന്നു ' അമ്മയുടെ പ്രസ്ഥാനത്തോട് താങ്കൾക്ക് ഇഷ്ടമില്ലെന്ന് പലപ്പോഴായി എനിക്ക് തോന്നിയിട്ടുണ്ട് താങ്കൾ സമർത്ഥനാണ് ആരുടേയും പേരെടുത്ത് പറയാതെ താങ്കളുടെ മനസ്സിലുള്ളത് ജനങ്ങളിൽ അടിച്ചേൽപ്പിക്കുക  എല്ലാവരേയും സ്നേഹിക്കുന്ന അമ്മയോട് താങ്കൾക്ക് എന്തണി ത്ര വിരോധം ?

മറുപടി
സുഹൃത്തേ താങ്കൾ തന്നെ പറയുന്നു ഞാൻ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല എന്ന് പിന്നെങ്ങിനെ അമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് താങ്കൾ അനുമാനിച്ചു? ഇന്ത്യയിൽ വേറെ ആരേയും ആരും പൂജിക്കുന്നില്ലേ? ഈശ്വരനെ ഉപാസിച്ചാൽ ഈശ്വരൈക്യവും ദേവതകളെ പൂജിച്ചാൽ അവരുടെ പ്രാപ്തിയും മനുഷ്യെനെ പൂജിച്ചാൽ മനുഷ്യന്റെ അവസ്ഥയും പ്രാപിക്കും എന്നത് ഗീത പറയുന്നതാണ് അത് എന്റെ സിദ്ധാന്തമല്ല മനുഷ്യനായ ഒരാൾ എന്തിന് മനുഷ്യന്റെ അവസ്ഥയെ പ്രാപിക്കാൻ മനുഷ്യനെ പൂജിക്കണം എന്ന് മാത്രമാണ് ഞാൻ ചോദിച്ചത് ഞാൻ ഒരദ്ധ്യാപകൻ കൂടിയാണ് വേദ ഇതിഹാസ പുരാണങ്ങളിലെ സത്യം ജനങ്ങളെ ബോധിപ്പിക്കുക എന്നത് ആത്മീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരദ്ധ്യാപകന്റെ ധർമ്മമാണ് '
        അമ്മക്ക് കൃഷ്ണ ദർശനം കിട്ടിയിട്ടുണ്ട് എന്നാണല്ലോ പറയുന്നത്?എങ്കിൽ പിന്നെ അവര് ഉപാസിച്ച രീതിയിൽ ഉപാസിച്ച് കൃഷ്ണദർശനം കിട്ടുമോ എന്ന് പരിശോധിക്കുകയല്ലേ വേണ്ടത്? ഞാൻ അതിന് പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു ദർശനം കാട്ടിയിട്ടില്ലെങ്കിലും അനുഗ്രഹം കാട്ടിയിട്ടുണ്ട് എന്ന് സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നു. അപ്പോൾ അത് ജനങ്ങളേയും ബോധിപ്പിക്കുന്നു അതിനായി ഗീത, ഭാഗവതം നാരായണീയം  മുതലായവ ലളിതമായ ഭാഷയിൽ വ്യാഖ്യാനിച്ച് Postഇടുന്നു  അമ്മയോട് താങ്കൾക്ക് അത്ര വലിയ സസ്നേഹവും ഭക്തിയും ഉണ്ടെങ്കിൽ അമ്മ യ്ക്ക് ദർശനം ന
ൽകിയ ശ്രീ കൃഷ്ണ ഭഗവാനെ ആണ് താങ്കൾ ഉപാസിക്കേണ്ടത്
       ഒരു മുൻ വിധിയോടെ ഒന്നും കാണരുത് ശാസ്ത്രത്തിൽ പറയുന്ന തേ ഞാനും പറഞ്ഞിട്ടുള്ളൂ  അറിവുകൾ നേടുംതോറും മനുഷ്യൻ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെടും മുമ്പ് ക്ഷേത്ര ദർശനം നിർബ്ബന്ധമാക്കിയിരുന്ന ഞാൻ ഇപ്പോൾ എവിടെയാണോ ഇരിക്കുന്നത് അവിടെ ഇരുന്ന് ധ്യാനിക്കുകയാണ് പതിവ് ഞാൻ സ്വതന്ത്രനായിക്കൊണ്ടിരിക്കുന്നു കൃഷ്ണ രൂപം മനസ്സിൽ നിരൂപിച്ച് നാമജപം നടത്തുന്ന അത്രയും സുഖവും സംതൃപ്തിയും വേറെ എവിടെ നിന്നും കിട്ടാറില്ല അപ്പോൾ സജ്ജനങ്ങൾക്ക് അത്
ഉപദേശിച്ച് കൊടുക്കുന്നതിൽ എന്താണ് തെറ്റ്? എനിക്ക് ആരോടും വിരോധമോ ഒന്നും ഇല്ല ശാസ്ത്ര സത്യം പറയുമ്പോൾ താങ്കൾക്ക് വിരോധമായി തോന്നുന്നുവെങ്കിൽ അത് താങ്കളുടെ ചിന്താ കുഴപ്പം മാത്രമാണ് വേറെ ഒന്നും എനിക്ക് പറയാനില്ല


2016 ഏപ്രിൽ 1, വെള്ളിയാഴ്‌ച

എട്ടാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ?

      അമ്പാടിയിൽ ചെന്ന് അധികം താമസിയാതെത്തന്നെ മഹാബലിയുടെ പുത്രി ആയിരുന്ന ബിന്ദു മാലയുടെ പുനർജന്മമായ  പൂതനയ്ക്ക് അവളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു കർമ്മദോഷം മൂലം രാക്ഷസ കുലത്തിൽ ജനിച്ച അവൾ കൃഷ്ണനെ കൊല്ലാനാണ് അമ്പാടിയിൽ എത്തിയത് സ്തനത്തിൽ വിഷം പുരട്ടി ആരും അറിയാതെ തന്ത്രപൂർവ്വം മററു ഗോപകുമാരിമാരെ കൃഷ്ണൻ കിടക്കുന്ന സ്ഥലത്ത് നിന്നും അകറ്റി കുട്ടിക്ക് സ്തനം കൊടുക്കുവാൻ തുടങ്ങി  വാമനാവതാര കാലഘട്ടത്തിൽ ഈ കുട്ടിക്ക് മുലകൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ  എന്ന് ചിന്തിച്ച ബിന്ദു മാലക്ക് പുതനാ ജന്മത്തിൽ അതിന് ഭാഗ്യം ലഭിച്ചു അതോടെ അവളുടെ രാക്ഷസ ജന്മവും അവസാനിച്ചു
      തുടർന്ന് ശകടാസുരൻ തൃണാവർത്തൻ തുടങ്ങിയ കംസൻ അയച്ച രാക്ഷസരെയെല്ലാം ഉണ്ണിയായ കൃഷ്ണൻ വധിച്ചു അമ്പാടിയിലെ ഗോപന്മാരെല്ലാം തങ്ങൾക്ക് ഒരു രക്ഷകൻ വന്നു എന്ന് വിശ്വസിച്ചു എന്നാൽ യശോദയ്ക്ക് അങ്ങിനെ കരുതാ നായില്ല തന്റെ കുഞ്ഞിന് അപകടം പറ്റുമോ എന്ന് ഭയന്ന യശോദ അവിടെ നിന്നും മാറിത്താമസിക്കുവാൻ നന്ദ ഗോപരെ നിർബന്ധിച്ചു കൊണ്ടിരുന്നു  നാടിന്റെ നാനാ ഭാഗത്തേക്കും അമ്പാടിയിലെ മുഴുവൻ ജനങ്ങൾക്കും താമസിക്കുവാൻ പററിയ ഒരിടം കണ്ടെത്താനായി  ഗ്രാമത്തലവൻ ആയ നന്ദ ഗോപർ ദൂതന്മാരെ പല വഴിക്കും പറഞ്ഞയച്ചു
          ഇനി കഥ വേറൊരു ഭാഗത്തു നിന്നും തുടങ്ങണം  യാദവ കുലനേ താ വായ ശൂര സേ ന ന് ആദ്യം ജനിച്ച പെൺകുട്ടിക്ക് പൃഥ എന്ന് പേരിട്ടു തന്റെ ഭാഗിനേയനും മക്കൾ ഇല്ലാത്ത ദുഖം അനുഭവിക്കുന്നവനുമായ ഭോജ രാജ്യത്തെ രാജാവായ കുന്തിഭോജന് പൃഥാ ദേവിയെ ദത്ത് നൽകി  കുന്തി ഭോജന്റെ കൊട്ടാരത്തിൽ എത്തിയ പൃഥ കു ന്തീ ദേവി എന്ന പേരിൽ അറിയപ്പെട്ടു  ശുര സേനന് രണ്ടാമതായി ജനിച്ച കുട്ടി ആൺകുട്ടിയായിരുന്നു ആ കട്ടിക്ക് പേരിട്ടു വസുദേവർ കശ്യപ പ്രജാപതിയുടെ മനുഷ്യ ജന്മമായിരുന്നു വസുദേവർ --- തുടരും
ഭഗവദ് ഗീത 303 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്രഹ്മ യോഗം ശ്ലോകം  - 2 2  Date 1/4/2016

പുരുഷ : സ പര: പാർത്ഥ ഭക്ത്യാ ലഭ്യസ് ത്വന ന്യയാ
യസ്യാന്ത: സ്ഥാനി യേന സർവ്വമിദം തതം
                  അർത്ഥം
ഭൂതങ്ങൾ ആരുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്നുവോ? ആർ ഈ ജഗത്തൊക്കെയും വ്യാപിച്ച് നിൽക്കുന്നുവോ? ആ പരമപുരുഷനെ അനന്യ ഭക്തി കൊണ്ട് നേടാവുന്നതാണ്
23
യ ത്ര കാലേ ത്വ നാ വൃത്തിം ആ വൃത്തിം ചൈവ യോഗിന:
പ്രയാ താ യാന്തി തം കാലം വക്ഷ്യാമി ഭരതർഷഭ'
                 അർത്ഥം
ഭരത ശ്രേഷ്ഠനായ അർജ്ജു നാ! ഏത് കാലത്ത് ഏത് വഴിയിലൂടെ മരിച്ചു പോകുന്ന യോഗികൾ പുനരാവർത്തി രഹിതമായ പരമപദം പ്രാപിക്കുന്നുവെന്നും ഏത് കാലത്ത് മരിച്ചു പോകുന്ന യോഗികൾ തിരിച്ചു വരുന്നുമെന്നുമുള്ള ആ കാലത്തെ / കാലഭേദത്തെ അഥവാ സാഹചര്യത്തെ ഞാൻ പറയാം
           വിശദീകരണം
പുനർജന്മത്തെക്കുറിച്ചുള്ള വ്യക്തവും വിശാലവും ആയ വിവരം ഇവിടുന്നങ്ങോട്ടുള്ള ശ്ലോകങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നു  എല്ലാ ഭൂതങ്ങളും സ്ഥിതി ചെയ്യുന്ന  ജഗത്ത് ഒക്കെയും വ്യാപിച്ച് നിൽക്കുകയും ചെയ്യുന്ന ആ പരമാത്മാവിനെ ഏകാഗ്രമായ ഭക്തി മൂലം നേടാവുന്നതാണ്
       ഉപാസിക്കുന്ന സമയത്തെ മനോഗതി അനുസരിച്ച് മരണശേഷം ഉള്ള  അവസ്ഥ തീരുമാനിക്കപ്പെടും അതെങ്ങിനെ എന്ന്  തുടർന്ന്  പറയുന്നു