2016 ജൂലൈ 3, ഞായറാഴ്‌ച

വിവേക ചൂഡാമണി  ശ്ലോകം  84 Date -3/7/2016

മോക്ഷ സ്യ കാംക്ഷാ യദി വൈ തവാസ്തി
ത്യജാതി ദൂരാദ് വിഷയാൻ വിഷം യഥാ
പീയുഷ വത് തോഷ ദയാ ക്ഷ മാർജ്ജ വ-
പ്രശാന്തി ദാന്തീർഭജ  നിത്യ മാദരാ ത്
            അർത്ഥം
മോക്ഷം വേണം എന്ന് നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ വിഷയങ്ങളെ വിഷമെന്നോണം വളരെ അകലെ നിന്നേ ഉപേക്ഷിക്കുക  സന്തോഷം  ദയ  ക്ഷമ  ആർജ്ജവം  ശ്രമം  ദമം എന്നിവയെ അമൃതം പോലെ എന്നും സേവിക്കുകയും ചെയ്യുക
       
              വിശദീകരണം
ജീവിതത്തിലെ ഗൃഹസ്ഥാശ്രമ ധർമ്മം നിറവേറ്റുന്ന കാലഘട്ടത്തിൽ വിഷയങ്ങളിൽ ശ്രദ്ധ വേണം  അപ്പോൾ ഇവിടെ പറയുന്നതിന്റെ അർത്ഥം എന്ത്?   രാമായണത്തിൽ ലക്ഷ്മണൻ ഗുഹ നോട് പറയുന്ന ചില കാര്യ ങ്ങളുണ്ട്

ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം യഥാവിധി വർജ്ജിക്കയും വേണ്ട

ഇവിടെ സുഖത്തിന്റെ പിന്നാലെ മോഹിച്ച് നടക്കണ്ട എന്നാൽ അനുവദിക്കപ്പെട്ട സുഖഭോഗങ്ങൾ വർജ്ജിക്കയും വേണ്ട. - അപ്പോൾ വിധി വിഹിതമല്ലാത്ത വിഷയങ്ങളോടാണ് അകൽച്ച വേണ്ടത്  വിഹിതങ്ങളായ കാമ ങ്ങളെ സ്വീകരിക്കുകയും വേണം'

ചോദ്യവും ഉത്തരവും

സാർ ഞാൻ വിജയൻ ഈഴവ സമുദായം കഴിഞ്ഞ പോസ്റ്റുകൾ സാറ് ഇട്ടത് ചിന്തിക്കാൻ വക നൽകുന്നു  PSC മുഖാന്തിരം പൂജാരികളെ നിയമിക്കുമ്പോൾ സാറ് പറഞ്ഞ പ്രതിബന്ധങ്ങൾ വരാൻ സാധ്യതകൾ ഉണ്ടെന്ന് തോന്നുന്നു  അതിന് പരിഹാരം വല്ലതും ഉണ്ടോ?

ഉത്തരം

മോദി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡ് ഗുണം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു  ഹൈന്ദവ ഏകീകരണത്തിന് അത് വഴി തെളിയിക്കും -ജാതീയമായ വേർതിരിവുകൾ ഉണ്ടാകാൻ സാദ്ധ്യതയില്ല കഴിവുള്ളവന് അതാത് മേഖലകളിൽ പ്രവർത്തിക്കാനാവും അപ്പോൾ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം വന്നാൽ വലിയ പരാതികൾ ഉണ്ടാകാൻ ഇടയില്ല  പൂജാദികൾക്കും സംവരണം എന്നു പറയുമ്പോഴാണ് പ്രശ്നം. അതേ സമയം കഴിവിന്റെ അടിസ്ഥാനത്തിലാണ് നിയമനം എന്നു വരുമ്പോൾ എതിർപ്പിന് അവകാശമില്ല സസന്തോഷം  സ്വീകരിക്കാൻ സമൂഹം തയ്യാറാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു  ഒരു പൂജാരിക്ക് വേണ്ട യോഗ്യതയും ഗുണവും നിർദ്ദേശിക്കപ്പെട്ടവ ഉണ്ടാക്കിയെടുത്താൻ മതി.


വിജയൻ - അത് നടപ്പാക്കാൻ മററു മതസ്ഥരും രാഷ്ടീയ പാർട്ടികളും സമ്മതിക്കുമോ? ഇപ്പോൾത്തന്നെ cpm കോൺഗ്രസ്സ് എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നു

മറുപടി - ഏകീകൃത സിവിൽ കോഡ് cpm പറഞ്ഞു കൊണ്ട് നടന്നിരുന്നതാണ് - പക്ഷെ BJP അത് കൊണ്ട് വന്ന് ഷൈൻ ചെയ്യാൻ അവർ സമ്മതിക്കില്ല അവർക്കൊട്ടു നടപ്പാക്കാൻ ത്രാണിയും ഇല്ല  തിന്നും ഇല്ല തീറ്റിക്കയും ഇല്ല  ലോകത്തിൽ ഏത് രാജ്യത്തിനും അവരുടേതായ പൊതു സിവിൽ നിയമമുണ്ട് ഭാരതത്തിൽ മാത്രം അത് പാടില്ല എന്ന് പറയുന്നതിൽ ന്യായമില്ല സ്വാതന്ത്ര്യം കിട്ടിയ അവസരത്തിൽ സുഗമമായി നടപ്പാക്കാൻ പറ്റിയ സന്ദർഭമായിരുന്നു കോൺഗ്രസ് അത് കളഞ്ഞു കുളിച്ചു കാലം ഏറെയായി മതപരമായും ജാതിപരമായും ഉള്ള അസമത്വം ഒഴിവാക്കാൻ എന്തു വില കൊടുത്തും ഏകീകൃത സിവിൽ കോഡ് കൊണ്ടുവരികയാണ് വേണ്ടത് ജനാധിപത്യ രാജ്യമാണെങ്കിൽ ഏവർക്കും പൊതു നിയമം വേണം - അപ്പോഴേ ഭാരതീയൻ എന്ന് അവകാശപ്പെടാനാകു ചില മതങ്ങൾക്കും ജാതികൾക്കും പ്രത്യേക പരിഗണന നൽകുമ്പോൾ ഒരിക്കലും ജനമനസ്സ് ഒരേ പോലെ പോകില്ല  നല്ല രീതിയിൽ അത് നടപ്പാക്കും എന്ന് തന്നെ നമുക്ക് ആശ്വസിക്കാം
ഭാഗം-5 എനിക്ക് സമൂഹത്തോട് പറയാനുള്ളത്

        PSC നിയമന നിയമം അനുസരിച്ച് ക്ഷേത്രങ്ങളിൽ പൂജാരികളെ നിയമിക്കാൻ തുടങ്ങുമ്പോൾ പുജാരിയാകാനുള്ള യോഗ്യത കണക്കിലെടുക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉദിക്കും ഏത് ജോലിക്കും കുടുംബ പശ്ചാത്തലം നോക്കും Police verification അതാണ് സൂചിപ്പിക്കുന്നത് സാധാരണ ഗതി യിൽ പോലീസ് വരും എന്തെങ്കിലും ദക്ഷിണ കൊടുക്കും ഇതാണ് പതിവ്

   സാധാരണ ചില പോസ്റ്റ് കളിൽ യോഗ്യതകളിൽ ഇളവ് വരുത്തിയാണ് പിന്നോക്ക വിഭാഗക്കാരെ എടുക്കുന്നത് ക്ഷേത്ര പൂജാരിയാ കുവാനുള്ള യോഗ്യതകളിൽ ഇളവ് വരുത്തുന്നതിൽ സമൂഹം അംഗീകരിക്കില്ല കാരണം മറ്റു ജോലി പോലല്ല പൂജാദികർമ്മങ്ങൾ - മഹാക്ഷേത്രങ്ങളിൽ പോസ്റ്റ് ഒന്നും അപേക്ഷകർ നിരവധിയും ആണ് യോഗ്യത മുഴുവനും ഉള്ളവർ ധാരാളം അപ്പോഴാണ് നറുക്കെട്പ്പ് നടത്തുന്നത് ഇതിൽ പൂർണ്ണമായ യോഗ്യതയിൽ ഇളവ് വരുത്തി Post ചെയ്യാൻ അസാദ്ധ്യമായിരിക്കും പിന്നെ പിന്നോക്ക സമുദായക്കാർക്ക് മാത്രം സംവരണം ചെയ്ത ക്ഷേത്രങ്ങൾ നിശ്ചയിക്കേണ്ടി വരും

       അത് എത്രകണ്ട് പ്രായോഗികമാകും? എന്ന് ചിന്തിക്കേണ്ട വിഷയമാണ് യോഗ്യതയിൽ ഇളവ് വരുത്തിയാണ് നിയമനം എന്ന് അറിയാവുന്ന ഭക്തർ അതിന് സമ്മതിക്കുമോ? ആത്മശുദ്ധിയാണ് പ്രാധാന്യം എന്നത് ആദ്ധ്യാത്മിക നിയമമാണ് ' ഒരു ജോലി എന്ന നിലയിൽ വരുമ്പോൾ   ഭൗതിക നിയമങ്ങൾക്ക് പ്രാധാന്യം കൂടും ജോലി കിട്ടി കഴിഞ്ഞ തിന് ശേഷം കർമ്മ പഥത്തിൽ അനുവർത്തിക്കേണ്ട ഒന്നാണ് ഹൃദയശുദ്ധിയും മറ്റും പക്ഷെ അത് പരിശോധിക്കാനുള്ള വഴികൾ ഭൗതികമാണ്  - ഒരാൾ മരിച്ചാൽ ധനസഹായം നൽകുന്ന പോലെ - ദുഖം പണം കൊണ്ട് മാറ്റാൻ കഴിയില്ല എന്നിട്ടും നമ്മൾ ചെയ്യുന്നത് പണം പ്രഖ്യാപിച്ച് ഓട്ടയടക്കുകയാണ്  ഒരാളുടെ ആത്മീയ ഔന്നത്യം അളക്കാനുള്ള അളവുകോൽ 'പ്രായോഗിക തലത്തിൽ ഭൗതിക സാഹചര്യങ്ങളിലെ അന്വേഷണത്തിലുടെയാണ് - അവിടെ മന ശുദ്ധിയാണ് പ്രാധാന്യം എന്നൊക്കെ പറയുന്നത് വെറും വാദഗതിയായി മാറുന്നു  ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നന്വേഷിക്കാത്ത ഒരു ജോലിയും ഇല്ല - ക്ഷേത്ര പൂജാരികളുടെ നിയമനത്തിൽ കുടുംബ പശ്ചാത്തലം അന്വേഷിക്കുമ്പോൾ പാരമ്പര്യവും  അന്വേഷിക്കും  ഒരു പ്രമേഹരോഗി ഡോക്റ്ററെ കണ്ടാൽ ആദ്യം അന്വേഷിക്കുന്നത് വീട്ടിൽ ആർക്കെങ്കിലും പ്രമേഹം ഉണ്ടോ എന്നാണ് - ഇവിടെ ചികിത്സ എനിക്കല്ലേ ? അച്ഛന്റെ രോഗം എന്തിന് അന്വേഷിക്കുന്നു? എന്ന ചോദ്യത്തിന് പ്രസക്തിയില്ല'
       
        സർക്കാർ പിന്നോക്ക വിഭാഗത്തിൽ പെട്ടവനാണ് എന്ന് സർട്ടിഫൈ ചെയ്ത ഒരു വ്യക്തി ശൂദ്ര വിഭാഗത്തിലാണ് പെടുക അപ്പോൾ ബ്രാഹ്മണർ ചെയ്യേണ്ട കർമ്മം ചെയ്യണമെങ്കിൽ ആദ്യം പിന്നോക്ക സമുദായം എന്റെ പൂർവാശ്രമമാണ് എന്നും ഇപ്പോൾ ഞാൻ അങ്ങിനെ അല്ല എന്നും സംവരണ അവകാശങ്ങൾ ഞാൻ ഒഴിവാക്കിയിരിക്കുന്നു എന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല - യോഗ്യത ഉള്ളവർ ധാരാളം ഉണ്ടാകുമ്പോൾ തുല്യാവകാശ നിയമത്തിന്റെ പേരിൽ പൂർണ്ണ യോഗ്യത ഇല്ലാത്തവരെ നിയമിക്കുമ്പോൾ ക്ഷേത്രത്തിന്റെ നിലനിൽപ്പിനെ ബാധിക്കും എന്നതിന് സംശയമില്ല - ഇതൊക്കെ പറയുന്നത് ജാതി വെറി കൊണ്ടല്ല  വരാൻ പോകുന്ന പ്രശ്നങ്ങളെ അനാവരണം ചെയ്യുകയാണ്- ചിന്തിക്കുക

2016 ജൂലൈ 2, ശനിയാഴ്‌ച

വിവേക ചൂഡാമണി  ശ്ളോകം 83തിയ്യതി  2/7/2016

വിഷമവിഷയമാർഗേ ഗച്ഛതോ/നച്ഛബുദ്ധേഃ
പ്രതിപദമഭിഘാതോ മൃത്യുരപ്യേഷ സിദ്ധഃ
ഹിതസുജനഗുരൂക്ത്യാ ഗച്ഛതഃ സ്വസ്യ യുക്ത്യാ
പ്രഭവതി ഫലസിദ്ധിഃ ശത്യമിത്യേവ വിദ്ധി
            അർത്ഥം
ദുർഘടം പിടിച്ച വിഷയമാർഗ്ഗത്തിൽക്കൂടി സഞ്ചരിക്കുന്ന ആ ശുദ്ധ മനസ്കന് സർവ്വദാ കൊടിയ ദുഖങ്ങളും ആത്മവിസ്മൃതി യാ കുന്ന മൃത്യുവും വന്നു ചേരുന്നു എന്നുള്ളത് ആനുഭവ സിദ്ധമാകുന്നു ശുഭകാംക്ഷികളായ സജ്ജനങ്ങളുടേയും ഗുരുവിന്റെയും ഉപദേശമനുസരിച്ചും സ്വന്തം യുക്തി ഉപയോഗിച്ചും സഞ്ചരിക്കുന്നവന് തീർച്ചയായും ഫലസിദ്ധി ഉണ്ടാകുന്നു ഇത് സത്യമെന്ന് അറിഞ്ഞു കൊൾക

          'വിശദീകരണം
ഭൗതിക ജീവിതത്തിലെ സുഖഭോഗങ്ങളിൽ ആഴ്ന്നിറങ്ങി സഞ്ചരിക്കുന്ന ശുദ്ധനായ മനുഷ്യന് എപ്പോഴും ഒന്നല്ലെങ്കിൽ വേറൊന്ന് ഇങ്ങിനെ ദുഖമായിരിക്കും മൃത്യുവും വന്നു ചേരും 'ഇവിടെ മരണത്തിന് ആത്മ വിസ്മൃതി എന്നാണ് അർത്ഥം പറഞ്ഞിരിക്കുന്നത്- ദൈവത്തെ മറന്നു കൊണ്ടുള്ള പണിയാണ് അയാൾ ചെയ്യുന്നത്  എന്നൊക്കെ നമ്മൾ പറയാറില്ലേ? ആത്മ വിസ്മൃതി എന്ന മരണം സംഭവിക്കുമ്പോഴാണ് ഓരോരുത്തരും ഇങ്ങിനെയൊക്കെ ചെയ്യുന്നത് -
     'നമ്മളോട് അനുഭാവമുള്ള സജ്ജനങ്ങൾ ഗുരുക്കന്മാർ ' ' എന്നിവരുടെ ഉപദേശം കേൾക്കണം എന്നിട്ട് അതിനെ പറ്റി യുക്തി പരമായി ചിന്തിച്ച് ഒരു നിലപാട് എടുക്കണം തീർച്ചയായും ഫലം ഉണ്ടാകും അല്ലാതെ അവരോട് തർക്കിച്ച് നിഷേധ ഭാവം പ്രകടിപ്പിക്കരുത് എന്ന് സാരം
നാലാം ഭാഗം -എനിക്ക് സമൂഹത്തോട് പറയാനുള്ളത്

    'ഹൈന്ദവ സമൂഹത്തെ സവർണ്ണൻ എന്നും അവർണ്ണൻ എന്നും വേർതിരിച്ചത് സർക്കാരാണ് നമ്പൂതിരി മുതലുള്ള ബ്രാഹ്മണ കുലങ്ങളും - പിഷാരോടി വാര്യർ നമ്പീശൻ തുടങ്ങിയ അമ്പലവാസി സമൂഹവും  നായർ നമ്പ്യാർ സമുഹവും സവർണ്ണ മുന്നോക്ക ജാതികളായി പരിഗണിച്ചിരിക്കുന്നു -ഈഴവ, വിശ്വകർമ്മ വിഭാഗങ്ങളും അവയിലെ ആന്തരിക വിഭാഗങ്ങളും OBC ( പിന്നോക്ക സമുദായം ) ' എന്ന നിലയിലും - പട്ടികജാതി പിന്നോക്ക വിഭാഗമായി - പാണർ, പ റ യ ർ, കണക്കർ ,പുലയർ, ചെറുമർ, നാടാർ സാംബർ മുതലായ വിഭാഗങ്ങളേയും പെടുത്തിയിരിക്കുന്നു പിന്നെ ST വിഭാഗമായ വരും അവരുടെ അവാന്തരവിഭാഗങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് അത്ര അറിവില്ല - ഇനിയും നിരവധി വിഭാഗങ്ങളുണ്ട് അവ ഏതൊക്കെ വിഭാഗത്തിൽ പെടുമെന്ന്  അറിയില്ല

       'സ്വാതന്ത്ര്യം കിട്ടി  നിയമനിർമ്മാണം നടന്നപ്പോൾ ജാതി സംവരണം ഒരു പ്രത്യേക കാലയളവിലേക്കായിരുന്നു തീരുമാനിച്ചിരുന്നത് അന്നത്തെ കാലഘട്ടത്തിൽ അത് ന്യായമായിത്തോന്നിയതിനാൽ എതിർപ്പ് ഉണ്ടായില്ല കാലങ്ങൾക്ക് ശേഷം അശാസ്ത്രീയമായ ഭൂപരിഷ്കരണവും വന്നതോടെ മുന്നോക്ക വിഭാഗക്കാർ എന്നു പറയുന്നവർ പിന്നോക്കം പോകാൻ തുടങ്ങി മാത്രമല്ല കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും സംവരണം ഒരു അവകാശം എന്ന നിലയിൽ നിർത്തിയപ്പോൾ പിന്നോക്ക സമുദായക്കാർക്ക് നേട്ടം എന്നതിലുപരി മുന്നോക്ക വിഭാഗത്തിന്റെ കോട്ടമായി അനുഭവത്തിൽ. ഒരു  അഞ്ചാം റാങ്കുകാരനായ സവർണ്ണൻ പത്താം റാങ്കുകാരനായ അവർണ്ണന്റെ പുറകിലായപ്പോൾ നമ്പൂതിരി മുതൽ നായർ വരെയുള്ള മുന്നോക്ക സമുദായക്കാരുടെ ഉള്ളിൽ ആത്മരോഷം മൂലം ഉടലെടുത്ത വിദ്വേഷം പ്രകടമായിത്തുടങ്ങി. അതേ സമയം സ്വാതന്ത്ര്യം കിട്ടിയ സന്ദർഭത്തിൽ ജാതീയത തീരെ ഇല്ലാതാക്കാനുള്ള സാഹചര്യം കളഞ്ഞു കുളിക്കുകയാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് പകരം ജാതി സംവരണം നടപ്പാക്കിയതിലൂടെ ഉണ്ടായത്   ഏറ്റവും നേട്ടം കൊയ്ത ത് ഇസ്ലാം മത വിഭാഗമാണ് -ഇത് സംബന്ധിച്ച് വല്ല പ്രശ്നവും ഉണ്ടായാൽ സവർണ്ണ മേധാവിത്വം ആരോപിച്ച് ഹിന്ദുക്കളുടെ ഇടയിൽ നിന്നും അവർണ്ണർ എന്ന് പറയപ്പെടുന്നവരുടെ സഹകരണവും ഇസ്ലാം മതത്തിന് ലഭിക്കും എന്ന സ്ഥിതി വിശേഷവും വന്നു

      'ഇത്തരം അവസ്ഥയിൽ മുന്നോക്ക സമുദായക്കാർ കൈവശം വെച്ചിരിക്കുന്ന ക്ഷേത്ര പൂജാ കർമ്മങ്ങളിൽ സംവരണം അനുഭവിക്കുന്നവർ അവകാശം ഉന്നയിക്കുമ്പോൾ നമ്പൂതിരി മുതൽ നായർ വരെയുള്ള സവർണ്ണർ എന്ന് പറയുന്നവരുടെ എതിർപ്പുകൾ ശക്തമായിരിക്കും

        ' - ബ്രാഹ്മണർ എന്നു പറയപ്പെടുന്ന നമ്പൂതിരി തുടങ്ങിയവർ അല്ലാത്ത മറ്റുള്ളവർ പൂജിക്കുന്ന ക്ഷേത്രം ധാരാളം ഉണ്ട്  എന്റെ വീടിന് 25 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം നാല്പതോളം ചെറിയ ക്ഷേത്രങ്ങൾ ഉണ്ട് അവിടെയൊന്നും നമ്പൂതിരിമാരോ എമ്പ്രാന്തിരി മാരോ അല്ല പൂജിക്കുന്നത് ഇങ്ങിനെ ഉണ്ടായിട്ടും പൂജാവകാശം ബ്രാഹ്മണരുടെ കുത്തകയല്ല എന്ന  വാദം എന്തിനെന്ന് മനസ്സിലാകുന്നീല്ല  വളരെ ആഘോഷമായി പൂരം നടത്തുന്ന ക്ഷേത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്   പിന്നെന്താണ് പ്രശ്നം?

പിന്നെ ഗുരൂവിയൂർ ശബരിമല കാടാമ്പൂഴ മുതലായ ക്ഷേത്രങ്ങളിലെ കാര്യ മാണെങ്കിൽ സംഭവം വേറെയാണ്   പിന്നോക്ക സമുദായം എന്ന നിലയിൽ ആനുകൂല്യം പറ്റുകയും മുന്നോക്കക്കാർ ചെയ്യുന്ന കർമ്മം ചെയ്യണം എന്നു പറയുകയും ചെയ്താൽ നടക്കണമെന്നില്ല അതിന് കാരണം സവർണന്റെ ജാതി വെറിയല്ല ആദ്യം ഞാൻ സ്വയം പര്യാപ്തത നേടിയിരീക്കുന്നു ഇപ്പോൾ ഞാൻ പിന്നോക്കമല്ല അതിനാൽ ആ പരിഗണന എനിക്ക് വേണ്ട എന്നും പറഞ്ഞ് ഒരാൾ ആദ്യം മൂന്നോക്ക വിഭാഗത്തിൽ പെടണം എന്നിട്ടെ ഇത്തരം വാദം സമൃഹത്തിന് ഉൾകാകൊള്ളാനാകൂ      തുടരും 

2016 ജൂലൈ 1, വെള്ളിയാഴ്‌ച

11 വാർത്തയും തിരുമേനിയും

മുംബൈ ആക്രമണം  തെളിവ് പോരെന്ന് പാക്കിസ്ഥാൻ

തിരുമേനി,--അപ്പോ മരിച്ചോര് വന്ന് തെളിവ്  തരണമായിരിക്കും അത് തന്യാവും ഭേദം വിശ്വസിക്കാൻ

അങ്കണവാടിയിലെ ആദ്യദിനത്തിൽ രണ്ടര വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു

തിരുമേനി---അതന്യാ പറേണത് വീട്ടിൽ കളിച്ച് നടക്കണ്ട പ്രായത്തിൽ അമ്മ തന്ന്യാ നോക്കേണ്ടത് അത് നിശ്ചല്യാച്ചാ ഇങ്ങനെ ഒക്കെ അങ്ട് സംഭവിക്കും തന്തേം തള്ളേം തന്ന്യാ ഇതില് കുറ്റക്കാര് സംശ്യല്ല്യ

നിർവ്വികാരനായീ അമീർ

തിരുമേനി---ള്ള വികാരൊക്കെ തീർത്തില്ലേ ഇനി ശകലം സാവകാശം വേണം ന്നാലെ വികാരൊക്കെ ണ്ടാവൂ അശേഷം സംശ്യം ല്ല്യാ

സ്വവർഗ്ഗ പ്രേമികൾ ഭിന്ന ലിംഗക്കാരല്ല

തിരുമേനി---അത്പ്പൊ പത്രത്തിൽ കൊട്ക്കണോ ബുദ്ധി ള്ളോന് അലോചിച്ചാൽ അറീല്ല്യേ

മുഴുവൻ വീടുകളിലും  ഇനി ശൗചാലയം

ഹേയ് വിഡ്ഢിത്തം അങ്ട്  പറയിതിരിക്ക്യാ!എല്ലാ വീട്ടിലും വിസർജ്ജനാലയം!   അതാ വേണ്ടത് അപ്പൊ ശൗച്യത്തിനുള്ള ഏർപ്പാട് അവടെ ണ്ടാവൂലോ ശൗച്യാലയം മാത്രാച്ചാ വിസർജ്ജനത്തിന് എവിട്യാ പോവ്വ്വാ? 
ഭാഗം 3  എനിക്ക് സമൂഹത്തോട് പറയാനുള്ളത്

      ഏതൊരു സംഭവത്തിന്റേയും വിവിധ വശങ്ങൾ സൂഷ്മമായി വിലയിരുത്തിയാലേ സത്യം ബോദ്ധ്യമാകു ഒരാൾ തന്റെ കഴിവിൽ മാത്രമല്ല പോരായ്മകളെ പറ്റിയും ബോധവാനായിരിക്കണം  ബ്രാഹ്മണർ എന്നു പറയുന്നവരുടെ ദോഷങ്ങൾ പരാമർശിക്കപ്പെട്ടപ്പോൾ അവരുടെ ഗുണങ്ങളും മാനസിക ചിന്താധാരകളും ഞാൻ എടുത്തുകാട്ടി - ജാതി വെറിയനാണെന്നും തന്തയില്ലായ്മ ത്തരം കാണിച്ചപ്പോൾ സമൂഹത്തിന് വേണ്ടി പ്രതികരിച്ചു എന്നുമാണ് സി ബിൻഭാസ്കർ എന്ന വ്യക്തി പറഞ്ഞത്  'വാക് ശുദ്ധിയില്ലാത്ത കാരണം Friend List ൽ നിന്നും അവനെ ഒഴിവാക്കി.

സർക്കാർ ജാതി സംവരണം എടുത്തു; മാറ്റി സാമ്പത്തിക സംവരണം ഏർപ്പെടുത്താത്തിടത്തോളം കാലം ഹൈന്ദവ സമൂഹത്തിൽ ജാതി ചിന്ത ഒഴിവാകില്ല ഇതൊരു പരമമായ സത്യമാണ്  എന്താണ് സംവരണം? ആനുകൂല്യമല്ല സംവരണത്തിന്റെ ഫലമാണ് ആനുകൂല്യം  സംവരണം എന്നാൽ സംരക്ഷണം എന്നർത്ഥം  സംരക്ഷിക്കപ്പെടേണ്ടത് പരാധീനതകൾ ഉള്ളവരെയാണ് ' കുഞ്ഞുങ്ങളെ, നമ്മൾ സംരക്ഷിക്കുന്നു കാരണം പരാധീനതകളുണ്ട്   സമ്പത്ത് നമ്മൾ സംരക്ഷിക്കുന്നു നഷ്ടമാകുക എന്ന പരാധീനത അതിനുണ്ട്

സ്വാഭാവികമായും ഈ സന്ദർഭത്തിൽ ഒരു ചോദ്യമുയരും പരാധീനത കളുള്ള, സംരക്ഷിക്കപ്പെടുന്നവൻ എങ്ങിനെയാണ് സംരക്ഷണം ഇല്ലാത്ത പരാധീനതകൾ ഇല്ലാത്ത ഒരു വൻ ചെയ്യുന്ന കർമ്മങ്ങൾ ചെയ്യുക?   സർക്കാർ സംവരണം ഏർപ്പെടുത്തിയപ്പോൾ ഇങ്ങിനെ ഒരു ചോദ്യത്തിന് പ്രസക്തി ഉണ്ടായി

സാമ്പത്തിക സംവരണം പോരേ? ജാതി സംവരണം തന്നെ വേണോ എന്ന ചോദ്യത്തിന് ജാതി സംവരണം വേണം എന്ന് വാദിക്കുന്നവരുണ്ട് കാരണം ഒരുത്തൻ ജോലി കിട്ടി ജോലിയുള്ള പെണ്ണിനേയും കെട്ടി താമസം തുടങ്ങിയാൽ സാമ്പത്തിക സംവരണം അവിടെ അവസാനിച്ചു എന്നാൽ ജാതി സംവരണം അപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കും - സംവരണം ഇല്ലാത്ത ദരിദ്രരായ സമൂഹങ്ങളിൽ ജാതിവിദ്വേഷം വളർന്നാൽ അതിന് അവരെ കുറ്റം പറയനാ കില്ല -കാരണം സംവരണം ചെയ്യപ്പെട്ട ജാതികൾക്ക് ആനുകൂല്യം കിട്ടുന്നതോടൊപ്പം സംവരണം ഇല്ലാത്തവരുടെ അവകാശങ്ങൾ നഷ്ടപ്പെടുന്നും ഉണ്ട്. ഉദാഹരണം വഴിതെളിയിക്കാം

ഒരു ഡിപ്പാർട്ട്മെൻറിൽ 10 ഒഴിവുകൾ     സംവരണം     ഇല്ലാത്ത ഒരാൾക്ക് അഞ്ചാം റേ ങ്ക് എന്നു കരുതുക - Posting നടക്കുന്നു പത്തോ ഇരുപതോ റാങ്കുകാരൻ ജോലിയിൽ കയറുന്നു അഞ്ചാം റാങ്കുകാരൻ പുറത്ത് പിന്നെ ഒരു പോസ്റ്റ് വരുമ്പോഴാണ് അഞ്ചാം റാങ്കുകാരന് ജോലി കിട്ടുന്നത് അപ്പോഴേക്കും 1 വർഷം കഴിഞ്ഞു പത്താം റാങ്കുകാരന് കിട്ടുന്ന ശമ്പളവും അഞ്ചാം റാങ്കുകാരന് കിട്ടുന്ന ശമ്പളവും തമ്മിൽ ഒരു ഇൻക്രിമെന്റിന്റെ വ്യത്യാസം അദ്യം ചെറിയ വ്യത്യാസം ആണെങ്കിലും  ശമ്പള പരിഷ്കരണം ഗ്രേഡുകൾ മുതലായവ വരുമ്പോൾ വലിയ വ്യത്യാസം പെൻഷൻ ആകുമ്പോൾ പത്താം റാങ്കുകാരൻ ഫുൾ പെൻഷൻ വാങ്ങുന്നു 30 വർഷം തികയുന്നു അഞ്ചാം റാങ്കുകാരന് 30 വർഷം തികഞ്ഞില്ല ഫുൾ പെൻഷൻ ഇല്ല -കണക്ക് കൂട്ടി നോക്കുമ്പോൾ അഞ്ചാം റാങ്കുകാരന് പെൻഷൻ ആയി കഴിയുമ്പോഴേക്കും ലക്ഷങ്ങളുടെ നഷ്ടം ഇയാളുടെ മനസ്സിൽ ജാതീയ വൈരാഗ്യം ഉണ്ടായാൽ അതിന് എങ്ങിനെ കുറ്റം പറയും? യുക്തിപരമല്ലാത്ത സംവരണം നടപ്പാക്കിയ സർക്കാർ തന്നെയാണ് അതിന് ഉത്തരവാദി - തുടരും