2016 ജൂലൈ 5, ചൊവ്വാഴ്ച

cartoon nambo

13 വാർത്തയും തിരുമേനിയും


ജാതിപ്പേര് വിളിച്ചെന്ന് പരാതി പിടിയിലായ യൂത്ത് ലീഗ് പ്രവർത്തകനെ അബ്ദുറബ്ബിന്റെ ഉറപ്പിൽ വിട്ടു

തിരുമേനി - അങ്ങനെയാച്ചാൽ നമ്മടെ അയൽവാസി കരീമിനെതിരെ എത്ര കേ സാ കൊടുക്കേണ്ടി വര്വാ?കണ്ടാൽ നമ്പൂര്യേ ന്നേ വിളിക്കൂ!നമുക്കാച്ചാൽ ആവിളി ക്ഷ ബോധിച്ചൂ ട്ട്വോ!

ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ഇനി ഏഴാം ക്ളാസ് ജയിക്കണം

 -തിരുമേനി - അത് മന്ത്രിമാർക്കും വേണം ട്ടോ സംശയല്യാ

വി.എസ് പറഞ്ഞത് അറിയില്ല -പിണറായി

തിരുമേനി - അറിയാതിരി ക്യാവും ഭേദം ന്താച്ചാൽ അറിഞ്ഞാൽ വഷളത്തരാ

സരിതയുടെ മൊഴി നിഷേധിച്ച് തിരുവഞ്ചൂർ

തിരുമേനി -എല്ലാർക്കും വേയ്ക്ക് ണ പ ണ്യാ ഈ നിക്ഷേധിക്കല് പക്ഷെ ചില ചോദ്യങ്ങൾ ശ്രദ്ധിച്ചേ നിഷേധിക്കാവു ട്ട്വോ!അല്ലാച്ചാൽ അബദ്ധാവും  ചില ഏഭ്യൻ മാര് താങ്കൾക്ക് അച്ഛൻ ല്ലേ ന്നാവും ചോദിക്യാ നിഷേധിച്ച് ശിലാവുമ്പോ  ഇല്ല്യാ ന്നങ്ട് അറിയാണ്ടെ പറയാൻ വഴിണ്ടേയ് !അപ്പോ അബദ്ധാവില്ലേ?അതാ പറേണത് അസാരം ശ്രദ്ധിക്കണംന്ന്

രണ്ടാം വികസനത്തിലും കേരളത്തിന് മന്ത്രി സ്ഥാനം ഇല്ല

തിരുമേനി--ഇത് കേട്ടാ തോന്ന്അ നിരവധി എംപി മാരെ കൊടുത്തിട്ടും തന്നില്ലാന്നാ  ആകെ ഒരു സുരേഷ്ഗോപിയല്ലേ ള്ളൂ? കുറച്ച് ദിവസം കൂടി ഇരുന്ന് എല്ലാം ഒന്ന് പഠിക്കട്ടെ! ഇനിയും ആവാലോ മന്ത്രിയാക്കല്?

ചരക്ക് -സേവനനികുതി നാടിന് ഗുണം എതിർക്കുന്നത് ആത്മഹത്യ--മോദി

തിരുമേനി---അല്ലെങ്കിലും കേരളത്തില്  ആത്മഹത്യാ പ്രവണത അസാരം കൂടുതലാ




ചോദ്യവും ഉത്തരവും

സലില---ഇന്നലെ ചില ചോദ്യങ്ങൾ ഞാൻ ചോദിച്ചി്രുന്നു സാറ് കൃത്യമായി മറുപടിയും തന്നു   മായ. എന്നാൽ എന്താണ് സാർ? പലരും പല ഉത്തരങ്ങൾ പറയുന്നു ഇല്ലാത്തത്, ഭ്രമിപ്പിക്കുന്നത് പ്രകൃതി സ്ത്രീ എന്നിങ്ങനെ ഒന്നു വ്യക്തമായ മറുപടി തരണം സാർ

ഉത്തരം
     ആദ്യം ഓരോ അർത്ഥവും എങ്ങിനെ വന്നു എന്നറിയണം വ്യക്തമായി ഒരു order ആയി മനസ്സിലാക്കണം നമുക്ക് ആദ്യം ഏകാക്ഷര നിഘണ്ടുവിനെ ആശ്രയിക്കാം മാ എന്നതിനും യ എന്നതിനും നിരവധി അർത്ഥങ്ങൾ ഉണ്ട്.അതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് സന്ദർഭം നോക്കി തീരുമാനിക്കണം ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആര് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസമില്ല  അതേ സമയം ജവഹരിലാൽ നെഹ്റു ആരായിരുന്നു എന്ന് ചോദിച്ചാൽ കുറച്ചു വിഷമമാണ് കാരണം അദ്ദേഹം പലതുമായിരുന്നു അപ്പോൾ ചോദ്യത്തിന്റെ സന്ദർഭവും സാഹചര്യവും നോക്കണം
     ഇവിടെ  മാ  എന്നതിന് ലക്ഷ്മി എന്ന അർത്ഥം എടുക്കാം യ എന്നതിന് നിരവധി അർത്ഥങ്ങളിൽ വാഹനം എന്ന അർത്ഥം എടുക്കാം ഏകാ ക്ഷ രമായതിനാൽ പ്രത്യയം അതായത്   ടെ, ൽ ആൽ എന്നിവ സൗകര്യപൂർവ്വം ചേർക്കണം   ഇവിടെ ലക്ഷ്മിയാകുന്ന വാഹനം എന്നോ ലക്ഷ്മിയെ വഹിക്കുന്നത് എന്നോ അർത്ഥം എടുക്കാം    നമുക്ക്   ലക്ഷ്മിയാകുന്ന വാഹനം എന്ന് എടുത്തു നോക്കാം
ഐശ്വര്യമുള്ള വാഹനം - അപ്പോൾ കഠോപനിഷത്ത് പ്രകാരം ഐശ്വര്യമുള്ള വാഹനം ശരീരമാണ് ഉള്ളിൽ ഇരിക്കുന്നത് ആത്മാവും ആണ് അപ്പോൾ ഉള്ളിൽ ഇരിക്കുന്ന ആത്മാവിനെ ക്ഷേത്രജ്ഞൻ എന്നും വാഹനത്തെ ക്ഷേത്രം എന്നും പറയുന്നു അപ്പോൾ ഈ പ്രപഞ്ചം ഒരു ക്ഷേത്രമാണ്  കാണാൻ കഴിയുന്ന ദൃശ്യപ്ര' പഞ്ചമെന്ന ക്ഷേത്രത്തെ - ഐശ്വര്യമുള്ള വാഹനത്തെ അതായത് മായയെ - പ്രകൃതി എന്നു പറയുന്നു

      പ്രകൃതി അഥവാ ശരീരം നമ്മെ ഭ്രമിപ്പിക്കുന്നതാണ് അതിനാൽ മായ എന്നതിന് ഭ്രമിപ്പിക്കുന്നത് എന്ന അർത്ഥം വരുന്നു ഉള്ളിൽ ക്ഷേത്രജ്ഞനെ വഹിക്കുന്നതിനാൽ അതായത് ഗർഭത്തിൽ ജീവാത്മാവിനെ വഹിക്കുന്നതിനാൽ സ്ത്രീ എന്നും പറയുന്നു

    ഇനി ഇല്ലാത്തത് എന്ന് പറഞ്ഞാൽ സ്ഥിരത യില്ലാത്തത് എന്നാണർത്ഥം കാരണം പരിണാമങ്ങൾ സംഭവിച്ച് കൊണ്ടേ ഇരിക്കുന്നു ശൈശവം എല്ലാവർക്കും ഉണ്ട് എന്നാൽ അത് സ്ഥിരമല്ല ബാല്യത്തിന് വഴി മാറിക്കൊടുത്തേ പറ്റൂ!അപ്പോൾ എന്റെ ശൈശവം ഇല്ലാതെയായി യൗവ്വനവും ഇപ്പോൾ പോയി അപ്പോൾ ഒരു വ്യക്തിയെ സംബന്ധിച്ച് ഒാരോന്നും നഷ്ടപ്പെട്ടാൽ ഇല്ലാത്തതാണ് എന്നാൽ ക്ഷേത്രജ്ഞൻ എന്ന ഞാൻ സ്ഥിരമാണ് പ്രായം നാശം ഇവയോന്നും ബാധിക്കാത്തതാണ് അപ്പോൾ വ്യക്തിപരമായി പലതും ഇല്ലാത്തതാണ് ഈപ്രപഞ്ചം ഉണ്ടായിട്ട് കോടിക്കണക്കിന് വർഷങ്ങളായി എന്നാൽ എനിക്ക് ഈപ്രപഞ്ചം ഉണ്ടായിട്ട് 60 വർഷമേ ആയിട്ടുള്ളൂ ഞാൻ ഈ ദേഹം വിട്ടു പോയാൽ കൃഷ്ണകുമാർ എന്ന ഈശരീരത്തിലിരിക്കുന്ന ആത്മാവിനെ സംബന്ധിച്ച് ഈപ്രപഞ്ചം അവസാനിച്ചു അതേ സമയം പുറത്ത് വന്ന എനിക്ക് പ്രപഞ്ചം അപ്പോളും ഉണ്ട് അപ്പോൾ ഒരു ജീവാത്മാവിന്റെ അനൂഭവമാണ് മായ അഥവാ പ്രകൃതി ഇല്ലാത്തതാണ് എന്നുള്ളത്  ആ അർത്ഥത്തിലാണ് മായ എന്നാൽ ഇല്ലാത്തത് എന്ന അർത്ഥം
   വല്ലതും ഇനി മനസ്സിലായില്ല എങ്കിൽ ചോദിച്ചോളൂ മനസ്സിലാ വൂന്നത് വരെ വ്യത്യസ്ഥ മായ ഉദാഹരണത്തിലൂടെ പറഞ്ഞു കൊണ്ടിരിക്കാം
     

2016 ജൂലൈ 4, തിങ്കളാഴ്‌ച

(ഏകീകൃത സിവിൽ കോഡും ചില ചിന്തകളും

        ഏകീകൃത സിവിൽ കോഡും ഹിന്ദു സിവിൽ കോഡും രണ്ടും രണ്ടാണ് ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ. ഹിന്ദു സിവിൽ കോഡ് ഒരിക്കലും നടപ്പാക്കാൻ കഴിയില്ല ഇത് തെറ്റിദ്ധരിപ്പിക്കപ്പെട്ട് വാദഗതികൾ നടത്തുന്നവരുണ്ട് മിക്കവാറും ഏകീകൃത നിയമങ്ങൾ ഇപ്പോൾ ത്തന്നെ ഉണ്ട്

1--പ്രായപൂർത്തി എത്തിയതിന് ശേഷമേ വിവാഹം പാടുള്ളൂ
2--സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്
3--വ്യക്തമായ കാരണങ്ങൾ ഇല്ലാതെയുള്ള വിവാഹമോചനം പാടില്ല
4--വിവാഹമോചനം നേടിയ സ്ത്രീക്ക് ജീവനാംശം കൊടുക്കൽ
ഇവയൊക്കെ ഇപ്പോൾത്തന്നെ ഉണ്ട് അത് കർശനമാക്കുകയേ ചെയ്യൂ
മതപരമായ ആരാധനകളിലോ വിശ്വാസങ്ങളിലോ കൈകടത്തുന്ന ഒരു നിയമവും ഉണ്ടാകില്ല കാര്യമായ മാറ്റം മതപരമായും ജാതിപരവുമായ പ്രത്യേക സംവരണം എടുത്ത് കളയും എന്നുള്ളതാണ് സാമ്പത്തിക സംവരണമായിരിക്കും ഇത് കാലത്തിന്റെ ആവശ്യംകൂടിയാണ് മതേതരമായ രാജ്യത്തിലെ അനാചാരവും ആണ്  എല്ലാ മതങ്ങളിലും യുക്തിരഹിതമായ ചില ആചാരങ്ങൾ കാലഗതിയിൽ വന്നു ചേർന്നിട്ടുണ്ട് അത് മാറ്റുകതന്നെ വേണം ഉദാഹരണത്തിന് മനുസ്മൃതിയിൽ പിൽക്കാലത്ത് എങ്ങിനെയൊ വന്നു ചേർന്ന യുക്തിരഹിതമായ ഒരു നിയമം നോക്കാം ഹൈന്ദവ സമൂഹം അത് തള്ളിക്കളഞ്ഞതും ആണ് പക്ഷേ ഇന്നും ഹൈന്ദവരുടെ പേരിൽ അത് അറിയപ്പെടുന്നു മനുസ്മൃതി 9-ാം അദ്ധ്യായത്തിൽ 94 -ാം ശ്ളോകം നോക്കുക

ത്രിംശദ്വർഷോ ദ്വഹേത് കന്യാം ഹൃദ്യാം ദ്വാദശ വാർഷികീം
ത്ര്യഷ്ടവർഷോ/ഷ്ടവർഷാം വാ ധർമ്മേ സീദതി സത്വരഃ
                അർത്ഥം
30 വയസ്സുള്ളവൻ 12വയസ്സുള്ള മനോഹരിയായ കന്യകയെ വിവാഹം കഴിക്കണം അഥവാ ഗൃഹസ്ഥ ധർമ്മാനുഷ്ഠാനത്തിൽ പ്രയാസമുള്ളതിനാൽ തിടുക്കമാണെങ്കിൽ 24 കാരൻ 8വയസ്സുകാരിയെ ഉദ്വഹിക്കാം
      ഈവാചകം തന്നെ ശരിയല്ല 12വയസ്സുകാരിയുമായി ശാരീരിക ബന്ധം അസാദ്ധ്യ മാണെന്ന് പറയുകയും പിന്നെ ധൃതിയുണ്ടെങ്കിൽ 24 കാരന് 8വയസ്സ്കാരിയെ സ്വീകരിക്കാം എന്നും പറയുന്നതിലെ യുക്തി എന്ത് ? സ്വവർഗ്ഗ രതി പോലുള്ള ഒരു രതി സമ്പ്രദായത്തിന് മനു അനുമതി നൽകുന്നു എന്ന് ഹൈന്ദവഗ്രന്ഥങ്ങളിൽ പറയുന്നു എന്ന് വരുത്തി ത്തീർക്കാൻ ചില ദ്രോഹികൾ എഴുതി പിടിപ്പിച്ചതാണ് എന്ന് സ്പഷ്ടമാണല്ലോ!ഹൈന്ദവ സമൂഹം ഇത് തള്ളിക്കളഞ്ഞതാണ് എന്ന് നമുക്ക് അറിയാമല്ലോ!  ചിന്തിക്കുക 
ചോദ്യവും ഉത്തരവും

സാർ - ഞാൻ സലില എറണാംകുളം ജില്ല -ഈ നിർഗ്ഗുണ പരബ്രഹ്മം എന്നാൽ എന്താണ്?

ഉത്തരം---ഇതിൽ 2 വാക്കുകളുണ്ട്  നിർഗ്ഗുണം ബ്രഹ്മം ആദ്യം ഗുണം എന്താണ് എന്ന് നോക്കാം പ്രധാനമായും രണ്ട് അർത്ഥങ്ങളിൽ ഈ പദം പ്രയോഗിക്കാറുണ്ട് ഒന്ന് ഉപകാരം എന്ന അർത്ഥത്തിൽ മറ്റൊന്ന് തിരിച്ചറിയാനുള്ള അടയാളം അപ്പോൾ നിർഗ്ഗുണം എന്നാൽ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും പ്രത്യക്ഷത്തിൽ ഇല്ലാത്തത് എന്നർത്ഥം ---ബ്രഹ്മം --ഇന്ന് ഭൗതികമായി നാം അനുഭവിക്കുന്ന ദൃശ്യപ്രപഞ്ചത്തിന് ആധാരം അഥവാ കാരണം എന്നർത്ഥം    അപ്പോൾ പ്രത്യക്ഷത്തിൽ വേർതിരിച്ചറിയാൻ കഴിയാത്ത കാരണഭൂതം അഥവാ ഈശ്വരൻ എന്നർത്ഥം

സലില --സാർ,ഞാൻ ബ്രഹ്മമാണ് എന്ന ബോധം ഉറയ്ക്കണം എന്ന് പറയുന്നു എങ്ങിനെയാണത്?

ഉത്തരം ---അതിന് വേണ്ടി നാം പിന്നാലെ നടക്കേണ്ട ആവശ്യം ഇല്ല ജീവിത അനുഭവങ്ങളിലൂടെ ഭൗതിക മായ ആശകളും പ്രതീക്ഷകളും ചുരുങ്ങിയ ജീവിത കാലയളവിൽ നേടിയാലും ഒന്നും നേടിയില്ല എന്ന തോന്നൽ ശക്തമാകുംപോൾ നാം വിരക്തിയിലേക്കൂള്ള പാതയിൽ എത്തി എന്ന് അനുമാനിക്കാം  നാം ആദ്യം ഭൗതിക ജീവിതത്തീലെ ധർമ്മങ്ങൾ വൃത്തിയായീ ഫലം ഇച്ഛിക്കിതെ അനുഷ്ഠിക്കുക. ജന്മാന്തരങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ പരീപൂർണ്ണ വിരക്തിയും വരും അപ്പോൾ ബ്രഹ്മം അഥവാ ഈശ്വരൻ ആരാണെന്ന് അന്വേഷിക്കാനും മനസ്സിലാക്കാനം ഉള്ള യോഗ്യതയായി എന്ന് സാരം  ബ്രഹ്മം എന്താണെന്ന് മനസ്സിലാക്കിയാൽ അത് താൻ തന്നെയാണ് എന്ന് ബോധം വരാൻ അധികം താമസം വരില്ല

സലില ---സാറ്എത്രലളിതമായി പറഞ്ഞുതരുന്നു!  നന്ദി സാർ ഞാൻ ഒരു ഗ്രൂപ്പിൽ ഇത് ചോദീച്ചിരുന്നു പലരും ഗഹനമായി എന്തൊക്കെയോ പറഞ്ഞു  അപ്പോളാണ് എന്റെ ഭർത്താവിന്റെ സഹോദരൻ സാറിന്റെ കാര്യം പറഞ്ഞത് ഇന്നലെയാണ് സാറിന്റെ ഗ്രൂപ്പിൽ ഞാൻ ചേർന്നത് ന ന്ദി സാർ ഇനീയൂം സംശയം ചോദിച്ചോട്ടേ?

 തീർച്ചയായും എനിക്ക് അറിയാവുന്നത് ആരായാലും എപ്പോളായാലും  പറഞ്ഞു തരുവാൻ സന്തോഷമേ ഉള്ളൂ

സലില -- ശരീ സാർ


12  വാർത്തയും തിരുമേനിയും


ബി.ജെ.പി നീക്കം അപകടകരമെന്ന്  ആൻറണി

തിരുമേനി - അത് നോം നിരീക്കായ അല്ല ട്ടോ  കോൺഗ്രസ്സിന് അപകടം തന്യാ  ന്താച്ചാ  അവസരം ണ്ടായിരുന്നപ്പോ നടപ്പാക്കാൻ അസാരം ഉശിര് കാണിച്ചില്ലല്ലോ! പണ്ട് ആദർശ ധീരനായിരുന്നു ത്രേ! ഇപ്പോ കണ്ടാ കുളിക്കണം ന്നായിരിക്ക്ണു

ഇത് ജനങ്ങളെ രണ്ട് തട്ടിലാക്കും  രമേശ്

തിരുമേനി--ഹാ് നല്ല ജ്ഞാനാണ് ട്ട്വോ! ഏകീകൃതം ന്ന് പറഞ്ഞാൽ രണ്ടാക്ക്ണ സൂത്രാന്ന് ഇപ്പളാ മനസ്സിലായത്

വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുമെങ്കിൽ സ്വാഗതാർഹം -കർദ്ദിനാൾ

തിരുമേനി--ഈ മതം മാറ്റ്ണ സൂത്രം വിശ്വാസത്തിൽ പെടും ച്ചാൽ ത്തിരി പ്രയാസാവും ന്ന് തന്യാ തോന്ന്ണത് ട്ട്വോ

ആർ എസ് പിയിൽ ചർച്ച വീണ്ടും ചൂട് പിടിക്കുന്നു

തിരുമേനി--സൂക്ഷിക്കണം ട്ട്വോ പെട്രോൾ പമ്പിന്റെ അട്ത്ത്ന്ന് അങ്ട് മാറി നിന്ന് ചർച്ചിച്ചോളൂ ചിലപ്പോ കത്തീന്ന് വരും

സ്കൂൾ കുട്ടികളെ യോഗ പരിശീലിപ്പിക്കാൻ  ക്രീഡാ യോഗ പദ്ധതി വരുന്നു

തിരുമേനി--അസാരം ശൃംഗാരവും കാമക്രീഡയും ണ്ടാവ്വോ ആവോ ന്നാ രസായ്രുന്നു നോമ്ന് കാണാനെങ്കിലും പോവാർന്നു


ഏകീകൃത സിവിൽ കോഡും മനശ്ശാസ്ത്രവും

       ഒരു ഓഫീസിലെ ഉദ്യോഗസ്ഥനാണ് വിജയൻ അതേ ഓഫീസിലെ ജീവനക്കാരിയാണ് റീന അത്യാവശ്യം സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ളവൾ  ഏതോ ഒരു കാര്യം സംബന്ധിച്ച് ഇവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് ഉടക്കി ആരോപണങ്ങൾ ഇരുവരും തുടർന്നു കൊണ്ടേ ഇരുന്നു പലപ്പോഴും വ്യക്തിഹത്യ വരെ എത്തി ഞാനയാളെ കൊല്ലും ദേഷ്യവും സങ്കടവും സഹിക്കാതെ റീന പറഞ്ഞു  മറ്റു വനിതാ ഉദ്യോഗസ്ഥർ വിജയനോട് ചോദിച്ചു:   നിങ്ങൾ എന്തിനാ അവളെ ഇങ്ങിനെ ഹറാസ് ചെയ്യുന്നത്? നിങ്ങൾ തമ്മിൽ എന്താ പ്രശ്നം?  വിജയൻ പറഞ്ഞു - ഓ ! അതോ എനിക്കവളെ വലിയ ഇഷ്ടമാണ് നല്ല സുന്ദരി നിഷ്കളങ്കയായവൾ  അവൾ കോപിക്കുന്നതും ചീത്ത പറയുന്നതും കാണാൻ എനിക്കിഷ്ടമാണ്  അപ്പോൾ അവളെ വെറുതെ ചൂടാക്കുന്നു എന്നു മാത്രം  നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ  ഇതോടെ നിർത്തി - പിന്നെ വിജയൻ ഒന്നും മിണ്ടാതെയായി- വിജയൻ പറഞ്ഞ കാര്യങ്ങൾ അറിഞ്ഞ റീന ദുഖിതയായി വിജയനെ കാണാനും സംസാരിക്കാനും അവൾ കൊതിച്ചു കൊണ്ടേ ഇരുന്നു റീനയുടെ മനസ്സിൽ വൈരാഗ്യത്തിന് പകരം ഇപ്പോൾ പ്രണയമാണ്

        ഈ കഥയും ഏകീകൃത സിവിൽ കോഡും തമ്മിൽ എന്താ ബന്ധം? അല്ലെ? ഈ വിജയന്റെ യും റീനയുടെയും അവസ്ഥയാണ്  സവർണ്ണരുടേയും അവർണ്ണരുടേയും - എന്ന് ഈ മതിൽക്കെട്ട് ഇല്ലാതാവുന്നുവോ  അന്ന് ഈ പരസ്പര ഈർഷ്യവും പമ്പ കടക്കും    കാരണം ഈ അകൽച്ചയ്ക്ക് വളം വെക്കുന്നത് അന്നും ഇന്നും   അതാത് കാലത്തെ ഭരണകർത്താക്കളാണ്

    ഈ ഏകീകൃത സിവിൽക്കോട് നടപ്പാക്കാൻ പറ്റിയ ഭരണാധികാരി മോഡി തന്നെയാണ് എത്ര കുറ്റം ആരു പറഞ്ഞാലും മോഡിയുടെ സത്യസന്ധമായ സമീപനം എല്ലാവർക്കും ആശ്വാസമാണ് സവർണ്ണർ എന്ന വിഭാഗത്തി ന് മോഡിയെ  വിശ്വാസമാണ് അത് കൊണ്ട് തന്നെ ഇവിടെ ജാതീയ പരമായ ഇല്ലാതാക്കാൻ മോഡിക്ക് പെട്ടെന്ന് കഴിയും  എല്ലാവർക്കും തുല്യനീതി,തുല്യഅവകാശം എന്നു പറയുമ്പോൾ മതപരമായ ചടങ്ങുകളിലും ഏവർക്കും പങ്കാളിയാകാം സംവരണം ഇല്ലാതാകുമ്പോൾ കഴിവുള്ള ആർക്കും പൂജാദി കർമ്മങ്ങൾ ചെയ്യാനാകും   ഫലത്തിൽ ജാതിഭേദമില്ലാത്ത ഒരു ഹൈന്ദവ സമൂഹം രൂപം കൊള്ളും താന്ത്രിക കർമ്മം പഠിക്കാനും പഠിച്ചവർക്ക് കൂടുതൽ പരിശീലനം നൽകി പ്രോത്സാഹീപ്പിക്കാൻ ബ്രാഹ്മണർ തയ്യാറാകും  ബ്രാഹ്മണരുടെ കൂടെ  നിന്ന് കൂടുതൽ കാര്യങ്ങൾ പഠിച്ചവരെ ക്ഷേത്രത്തിൽ പൂജാരിയായി സമൂഹം അംഗീകരീക്കുകയും ചെയ്യും


ഏകീകൃത സിവിൽ കോഡ് - എന്തിന് ഭയപ്പെടുന്നു?

        ഏകീകൃത സിവിൽ കോഡിനെ എതിർത്തു കൊണ്ട് മുസ് ലിം ലീഗ്,  CPM  കോൺഗ്രസ്സ്  രംഗത്ത് വന്നിരിക്കുന്നു രാഷ്ട്രീയക്കാരുടെ എതിർപ്പിന് കാരണം നല്ലൊരു കാര്യം ചെയ്തതിന്റെ ക്രെഡിറ്റ് BJP യുടെ അക്കൗണ്ടിൽ പോകുമല്ലോ എന്ന ഭയമാണ്  അതെ സമയം മുസ്ലിം സമൂഹവും മററു സമൂഹങ്ങളും ഭയപ്പെടേണ്ടതില്ല  മലബാർ സീറോ സഭയുടെ അദ്ധ്യക്ഷൻ ഇതിനെ സ്വാഗതം ചെയ്ത് കഴിഞ്ഞു

         ഇവിടെ വർഗ്ഗീയത ഉണ്ടാക്കാനാണ് ശ്രമം എന്നാണ് കോൺഗ്രസ്സുകാരുടേയും കമ്മ്യുണിസ്റ്റ് കാരുടെയും ആരോപണം എന്നാൽ സംഭവം നേരെ മറിച്ചാണ് - ഒന്നാമത് അതിലെ നിയമാവലികൾ ആർക്കം അറിയില്ല  വിവിധ മതങ്ങൾ വസിക്കുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഏതെങ്കിലും മതത്തിന് എതിരായ നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കില്ല രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാൻ മോദി സർക്കാർ തുനിയും എന്ന് കഠിന മായ മോദി വിരോധം വെച്ചു പുലർത്തുന്നവരേ വിശ്വസിക്കു  കേരളത്തിൽ വേരുറക്കാൻ ശ്രമിക്കുന്ന BJP സ്വന്തം കഴുത്തിൽ കത്തിവെക്കുമോ?

      പ്രധാനമായും സംഭവിക്കുവാൻ പോകുന്നത് ജാതിമത പരിഗണനകൾ എടുത്തുകളയുക എന്നതാണ്  സാമ്പത്തിക ആനുകൂല്യങ്ങൾ -- റാങ്ക് പിന്നാലാണെങ്കിലും ജാതിയുടെയും മതത്തിന്റേയും പേരിൽ മുന്നിലുള്ള റേ ങ്കുകാരന്റെ മുന്നിലെത്തി ജോലി നേടുക -മുതലായ കാര്യങ്ങൾ എടുത്തുകളയുമായിരിക്കും അത് അത്യാവശ്യവുമാണ്  ഒരു മതത്തിൽ - ഒരു ജാതിയിൽ ജനിച്ചു എന്ന കാരണം കൊണ്ട് ചില പ്രത്യേക  ആനുകൂല്യങ്ങൾ അനുഭവിക്കുക എന്നത് ഒരു മതേതര ജനാധിപത്യ രാജ്യത്തിന് ഒരിക്കലും ഭൂഷണമല്ല

       ഈ ജാതി മത പരിഗണനകൾ ഇല്ലാതായാൽത്തന്നെ ഇവിടെ വർഗീയ ചിന്താഗതിയും ജാതി ചിന്തയും വളരെ കുറയും മാനസികമായ വിദ്വേഷത്തിന് അറുതി വരും  ഇത് വരെ നിർല്ലോഭം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഔദാര്യങ്ങൾ സമ്പന്ന വിഭാഗത്തിനേ നഷ്ടപ്പെടു  സാമ്പത്തിക സംവരണം വന്നാൽ ഏത് സമൂഹത്തിലും ഉള്ള പാവപ്പെട്ടവർക്ക് അത് ഗുണം ചെയ്യും  എല്ലാ മനുഷ്യരും ഒരുപോലെ എന്നാണല്ലോ പറയുന്നത് അപ്പോൾ പഠിച്ച് മുന്നിലെത്തി ജോലി നേടുക - സർവ്വീസ് നിയമമനുസരിച്ച് സീനിയോറിറ്റി മൂലം പ്രമോഷൻ നേടുക  അല്ലാതെ ജാതി മത പരിഗണനയിൽ ജോലി നേടുകയും പ്രമോഷൻ നേടുകയും ചെയ്തു കൊണ്ടിരുന്നാൽ വർഗ്ഗീയ ചിന്താഗതിയും ജാതി ചിന്തയും സമൂഹത്തിൽ നിന്നും വിട്ടു പോകില്ല - ചിന്തിക്കുക.'