2016 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ക്ഷേത്രങ്ങൾക്ക് വേദോപനിഷത്തുക്കളുടെലഅംഗീകാരം ഇല്ലേ???

അയോദദ്ദാരുഃപ്ളവതേ സിന്ധോ-
രപാരേ അപൗരുഷം തദാരഭസ്വ.
       അർത്ഥം
കരയില്ലാത്ത സമൂദ്രത്തിൽ മനുഷ്യരാൽ നിർമ്മിക്കപ്പെടാത്ത ഏത് മരം പൊങ്ങികാകിടക്കുന്നുവോ അതിനെ വേഗത്തിൽ കൊണ്ടു വന്നാലും (ഋഗ്വേദ സംഹിത)
 സംവത്സരസ്യ പ്രതിമായാം ത്വാ
രാത്ര്യുപാസതേ പ്രജാസുവീരാം
കൃത്വാ വിശ്വമായുർവ്യശ്നവത് പ്രജാപത്യാം

          അർത്ഥം
സംവത്സര-കാലസ്വരൂപിയും ,പരമാത്മാവുമായ അങ്ങയുടെ രൂപം അപ്രകാരമുള്ള പ്രതിമയിൽ  അന്ധകാരമായ അജ്ഞാന ദശയിൽ  ഉപാസിക്കുന്നു അങ്ങിനെ ഉപാസിക്കുന്നവൻ ക്രമേണ എെശ്വര്യങ്ങളേയും പ്രാപിക്കുന്നു

സുരൂപാം പ്രതിമാം വിഷ്ണോഃ പ്രസന്നവദനേക്ഷണാം
താമർച്ചയേത്താം  പ്രണമേത്താം യജേത്താം വിചിന്തയേത്

 അർത്ഥം
    പ്രസന്നമായ മുഖം,കണ്ണ്കൾ ഇവയോട് കൂടിയ വിഷ്ണുവിന്റെ മനോഹരമായ വിഗ്രഹം ഏതോ? അതിനെ പൂജിക്കേണ്ടതാകുന്നു  വന്ദിക്കുകയും,ആരാധിക്കുകയും, ധ്യാനിക്കുകയും ചെയ്യണം (തൈത്തിരീയ സംഹിത)

ഏഹ്യാശ്മാനമാതിഷ്ഠ അശ്മാ ഭവതു തേ തനുഃ

അല്ലയോ ഭഗവാനേ !വന്നാലും ഈ പ്രതിമയിൽ എഴുന്നള്ളിയിരുന്നാലും അങ്ങയ്ക്ക് ശരീരമായത് ഈ ശിലാ വിഗ്രഹമായിരിക്കട്ടെ!(അഥർവ്വ വേദം)

       ഇനി ചിന്തിക്കു! ക്ഷേത്രാരാധന നിശ്ചയിച്ചത് ആധികാരിക ഉപദേശം അനുസരിച്ചല്ലേ? ഇതിന് പ്രാമാണികത ഇല്ല എന്ന് പറയുന്നവർ നമ്മുടെ സനാതനഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിച്ചിട്ടല്ല ഇതൊന്നും പറയുന്നത് എന്നുറപ്പല്ലേ?  അജ്ഞാനദശയിലാണ് അങ്ങിനെ ചെയ്യുന്നതെങ്കിലും ഉപാസിക്കുന്നവൻ ക്രമേണഎെശ്വര്യങ്ങളെ പ്രാപിക്കുന്നു എന്നും പറയുന്നു    ചിന്തിക്കുക     ഇങ്ങിനെ പൂർവ്വ ഋഷിമാർ അനുവാദം തന്ന സ്ഥിതിക്ക് പിന്നെങ്ങിനെയാണ് ശങ്കരാചാര്യർ അതിൽ ഖേദിച്ച് മാപ്പ് പറയുക?

മെമ്പർമാരുടെ അഭിപ്രായങ്ങൾ ഫോണിലൂടെ പറഞ്ഞത്

സാർ ഞാൻ ശശീന്ദ്രൻ നായർ ഹൈസ്കൂൾ അദ്ധ്യാപകൻ ഈവർഷം വിരമിക്കും കോഴിക്കോട് ജില്ല തിക്കോടിക്കടുത്ത് താമസം  ഇന്ന് രാവീലെ സാറിന്റെ വിവേകചൂഡാണി പോസ്റ്റ് വായിച്ചപ്പോൾവർഷങ്ങളായി ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ നീങ്ങി ചെറിയ ഉദാഹരണത്തിലൂടെ സാറ് പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല അഹംകാരം എന്നാൽ ധിക്കാരപരമായ പെരുമാറ്റം എന്ന അർത്ഥമാണ് ഞാൻ എടുത്തിരുന്നത് അത് കൊണ്ടു തന്നെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ അസ്വസ്ഥതയായിരുന്നു ഒരു പൊരുത്തപ്പെടായ്ക ഉണ്ടായിരുന്നു ഇന്ന് കാലത്താണ് ഞാൻ അതിന്റെ യാഥാർത്ഥ്യം സാറിന്റെ പോസ്റ്റിലൂടെ മനസ്സിലാക്കിയത് അതിന് നന്ദി പറഞ്ഞ് കോള്ളട്ടെ!

സാറ് സ്വന്തം ഗ്രൂപ്പിൽ മാത്രമേ പോസ്റ്റ് ഇനി മുതൽ ചെയ്യൂ എന്ന്പറഞ്ഞല്ലോ ആ തീരുമാനം നന്നായി അറിവ് കൊണ്ടു പോയി കൊടുത്താൽ അതിന് വിലയുണ്ടാകില്ല സാർ പ്രത്യേകിച്ച് യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ കൃത്യമായി ഗീതയും ഭാഗവതവും നാരായണീയവും എന്ന് വേണ്ടാ ആദ്ധ്യാത്മിക മായവ പോസ്റ്റ് ചെയ്യുമ്പോൾ
ഇനി ഒരു നിർദ്ദേശമുണ്ട് സാർ എല്ലാ ഗ്രൂപ്പിലും ഒരേ വിഷയം വേണ്ട ഗീത 2 ഗ്രൂപ്പിൽ ഭാഗവതം 2ഗ്രൂപ്പിൽ അങ്ങിനെയായാൽ മെമ്പർമാർക്കും ഒരേ വിഷയം നോട്ടിഫിക്കേഷനിൽ വരില്ല എന്റെ ഒരു അഭിപ്രായം മാത്രമാണ് കെട്ടോ!

മറുപടി

 നന്ദി താങകൾ പറഞ്ഞത് വളരെ ശരിയാണ് പോസ്റ്റ് എല്ലാ ഗ്രൂപ്പിലും ഒന്ന് തന്നെ വേണ്ടാ എന്ന് തീരുമാനിച്ചിട്ടുണ്ട് പക്ഷേ അത് പ്രാവർത്തിക മാക്കാൻ കുറച്ച് സമയം വേണം അതായത് എന്റെ 11 ഗ്രൂപ്പിലും ചുരുങ്ങിയത് പതിനായിരം മെമ്പർമാരെങ്കിലും ഉണ്ടാകട്ടെ അപ്പോൾ താങ്കൾ പറഞ്ഞ പൊലെ ഈരണ്ടു ഗ്രൂപ്പുകളിൽ ഇടാൻ സാധിക്കും അതിന് ചുരുങാങിയത് 6 മാസമെങ്കിലും പിടിക്കും കാരണം എല്ലാവരും അറിഞ്ഞ് വരണ്ടെ ഗ്രൂപ്പുകളിലൂടെ പരസ്യം കൊടുക്കുന്നുണ്ട് അധികം താമസിയാതെ തന്നെ വ്യത്യസ്ഥ വിഷയങ്ങൾ വ്യത്യസ്ഥ ഗ്രൂപ്പകളിൽ ഇടാൻ കഴിയുമെന്ന് പ്രത്യാശിക്കാം എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരെ കുറേശ്ശെയായി ചേർക്കാറുണ്ട്  താങ്കളെ പോലുള്ളവരുടെ  അഭിനന്ദനങ്ങൾ എനിക്ക് ഊർജ്ജം പകരുന്നവയാണ് നന്ദി നമസ്കാരം 

2016 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

വിവേക ചൂഡാമണി  ശ്ളോകം -105 ,തീയ്യതി-2/8/2016

അന്തഃകരണമേതേഷു പക്ഷുരാദിഷു വർഷ്മണി
അഹമിത്യഭിമാനേന തിഷ്ഠത്യാഭാസതേജസാ.
           അർത്ഥം
അന്തഃകരണം കണ്ണ് മുതലായവയിലും ശരീരത്തിലും ചിത് പ്രതിഫലന തേജസ്സ് കൊണ്ട് ഞാൻ ഞാൻ എന്നഭിമാനിച്ചു വർത്തിക്കുന്നു
      വിശദീകരണം
താല്പര്യമുള്ള വസ്തുക്കളെ സ്മരിക്കുന്നത് കൊണ്ട് അന്തഃകരണത്തെ ചിത്ത് എന്ന് പറയുന്നു എന്ന് നേരത്തെ പറഞ്ഞുവല്ലോ!ആചിത്തിന്റെ പ്രതിഫലനം കൊണ്ട് അന്തഃകരണം ഞാൻ ,എന്റെ എന്നൊക്കെ അഭിമാനിച്ചു പ്രവർത്തീക്കുന്നു എന്ന് സാരം
106
അഹംകാരഃ സ വിജ്ഞേയഃ കർത്താ ഭോക്താഭിമാന്യയം
സത്ത്വാദി ഗുണയോഗേനാവസ്ഥാത്രിതയമശ്നുതേ.
     അർത്ഥം
കണ്ണ് മുതലായ ഇന്ദ്രിയങ്ങളിലും ശരീരത്തിലും ഞാനെന്നഭിമാനിക്കുന്ന ,ചിത്തിന്റെ പ്രതിബിംബാവസ്ഥയോട് കൂടിയ അന്തഃകരണം തന്നെയാണ് അഹം കാര്യ എന്ന് അറിഞ്ഞാലും ഇവൻ തന്നെയാണ് കർത്താവെന്നും ഭോക്താവെന്നും അഭിമാനിക്കുന്നതും സത്വഗുണം ,രജോഗുണം ,തമോഗുണം എന്നീ ഗൂണത്രയത്തിന്റെ സംയോഗം മൂലം ഇവൻ അവസ്ഥാ ത്രയത്തെ പ്രാപിക്കുന്നു
     വിശദീകരണം
ഞാനാണത് ചെയ്തത് എന്നു പറയുമ്പോൾ രജോഗുണമാകുന്നു ഞാൻ ഉണ്ടായത് കൊണ്ടാണ് അത് ഭംഗിയായി കലാശിച്ചത് എന്ന് പറയുമ്പോൾ തമോഗുണം ആകുന്നു ഈശ്വരേച്ഛഇല്ലാതെ ഒന്നും ഇവിടെ നടക്കില്ല എന്നിരിക്കെ ഒരാൾ ഞാനുണ്ടായത് കൊണ്ടാ അത് ഭംഗിയായി നടന്നത് എന്ന് പറയുന്നത് വിവരക്കേടായതിനാൽ തമോഗുണം എന്നാൽ തന്റെ കർമ്മം ഭംഗിയായി നടത്തി ഒന്നും പറയാതെ ആത്മ സംതൃപ്തിയോടെ ഇരിക്കുന്നവൻ ശത്വഗുണ പ്രധാനനാകുന്നു 
ചോദ്യവും ഉത്തരവും

നിർമ്മല-സാർ എന്താണ് അലാതചക്രം?

ഉത്തരം--
അലാത ചക്രദർശനവത് തദുപലബ്ധിരാശുസഞ്ചാരാത് (ന്യായസൂത്രം)
     ഒരൊറ്റപ്പെട്ട ജ്വാല വൃത്തത്തിൽ അതി വേഗം സഞ്ചരിക്കുകയാണെങ്കിൽ ചക്രാകൃതിയിലുള്ള ഒരു ജ്വാലയായി പ്രത്യക്ഷപ്പെടും ഈ ജ്വാലാചക്രത്തെയാണ് അലാതചക്രം എന്ന് പറയുന്നത്  ഒരു തീപ്പന്തം എടുത്ത് അതിവേഗം കറക്കാനുള്ള സംവിധാനം ചെയ്യുക കറങ്ങുമ്പോൾ തീ കൊണ്ട് ഒരു വളയം ആയി തോന്നില്ലേ? അത് തന്നെ!

നിർമ്മല --പകൃതി എന്ന് പറയുന്നതും മൂലപ്രകൃതി എന്ന് പറയുന്നതും ഒന്ന് തന്നെയാണോ?

ഉത്തരം --അല്ല പ്രകൃതി എന്ന് പറയുന്നത് ഈ ദൃശ്യപ്രപഞ്ചം തന്നെ എന്നാൽ മൂലപ്രകൃതി എന്ന് പറയുമ്പോൾ മൂല കാരണം എന്നർത്ഥം വരും എല്ലാറ്റിനും മൂലകാരണമായ ബ്രഹ്മത്തിന്റെ സ്വഭാവം അല്ലെങ്കിൽ പ്രകൃതം എന്നർത്ഥം  പലരും മൂലമായ പ്രകൃതി എന്ന അർത്ഥത്തിൽ പറയുന്നത് കേട്ടിട്ടുണ്ട് അത് ശരിയല്ല മൂലകാരണമായ ബ്രഹ്മത്തിന്റെ പ്രകൃതം അഥവാ സ്വഭാവം എന്നാണർത്ഥം
ശ്രീമദ് ഭാഗവതം 84 -ആം ദിവസം അദ്ധ്യായം 4 ആത്മദേവന് പാപമോചനം  ശ്ളോകം -10 തിയ്യതി -1/8/2016

കേ കേ വിശുദ്ധ്യന്തി വദന്തു മഹ്യം
സപ്താഹ യജ്ഞേന കഥാമയേന
കൃപാലുഭിർലോക ഹിതം വിചാര്യ
പ്രകാശിതഃ കോ/പി  നവീനമാർഗ്ഗഃ
        അർത്ഥം
കഥാമ യ മാ യസപ് താഹ യജ്ഞത്തിന്റെ ഫലമായി ആരെല്ലാമാണ് വിശുദ്ധിയെ പ്രാപിക്കുന്നതെന്ന് എനിക്ക് പറഞ്ഞു തരിക  ലോ കോപകാരത്തിന് വേണ്ടി ദയാമയരായ ഭവാ ന്മാർ  ഒരു പുതിയ മാർഗ്ഗം. പ്രകാശിപ്പിച്ചിരിക്കുകയാണ് o

11
കുമാര ഉചു:
യേ മാനവാഃ പാപകൃതസ്തു സർവ്വദാ
സദാ ദുരാചാരരതാ വിമാർഗ്ഗഗാഃ
ക്രോധാഗ്നിദഗ്ദ്ധാഃകുടിലാശ്ച കാമിനഃ
സപ്താഹ യജ്ഞേന കലൗ പുനന്തി തേ
    അർത്ഥം
നിത്യം പാപം ചെയ്യുന്നവർ ,ദുരാചാരികൾ ,വഴിപിഴച്ചവർ ,കടുത്ത കോപശീലന്മാർ ,കുടില ബുദ്ധികൾ ,കാമമെന്ന പുരുഷാർത്ഥം മാത്രം ആഗ്രഹിക്കുന്നവർ എന്നിവരെല്ലാം കലിയുഗത്തിൽ സപ്താഹ യജ്ഞ ശ്രവണം കൊണ്ട് പരിശുദ്ധരാകുന്നു --നാരദരുടെ ചോദ്യത്തിന് സനകാദികൾ മറുപടി പറഞ്ഞു
         ഭാഗവതത്തിന്റെ മാഹാത്മ്യം ഇത്രയൊക്കെ പറഞ്ഞാലും മേൽ പറഞ്ഞ കാര്യങ്ങളൊക്കെ വ്യാസന്റെ ഭാവനയല്ലെ എന്ന് ചോദിക്കുന്നവരായിരിക്കും അധികവും എന്നാൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണ് എന്ന് ധരിച്ച് ഭാഗവതപാരായണം ചെയ്യുകയോ ഭാഗവത ശ്രവണം നടത്തുകയോ ചെയ്യുന്നവർ ഭാഗ്യവാന്മാർ

വിവേക ചൂഡാമണി ശ്ളോകം 103 തിയ്യതി1/8/2016

അന്ധത്വമന്ദത്വ പടുത്വധർമ്മാഃ
സൗഗുണ്യവൈഗുണ്യവശാദ്ധിചക്ഷുഷഃ
ബാധിര്യ മൂകത്വമുഖാസ്തഥൈവ
ശ്രോത്രാദിധർമ്മാ ന തു വേത്തുരാത്മനഃ
        അർത്ഥം
കണ്ണിന്റെ ഗുണ ദോഷങ്ങൾ അനുസരിച്ചിരിക്കും കാഴ്ചയുടെ ഗതി മന്ദത  അന്ധത എന്നിവ അതേ പോലെ ബധിരത ,മൂകത മുതലായവ ചെവി നാക്ക് എന്നിവയുടെ ധർമ്മമാണ് അതൊരിക്കലും ആത്മാവിന്റെ ധർമ്മങ്ങളല്ല ---പക്ഷേ ഇതിനൊക്കെ ആത്മാവിന്റെ സാന്നിദ്ധ്യം വേണമെന്ന് സത്യം   ഞാൻ അന്ധനാണ് ബധിരനാണ് എന്നൊക്കെ പറയുമ്പോൾ ഞാൻ എന്നാൽ ബ്രഹ്മവും ആണ് അപ്പോൾ ഇതെങ്ങിനെ ശരിയാകും എന്ന് സംശയമുണ്ടാകും എന്നാൽ ഞാൻ ബധിരനാണ് എന്ന് പറയുമ്പോൾ ശരീരത്തിന്റെ വൈകല്യങ്ങളോട് കൂടിയ ജീവാത്മാവ് എന്നാണർത്ഥം
104
ഉച്ഛ്വാസനിഃശ്വാസവിജൃംഭണക്ഷുത് -
പ്രസ്പന്ദനാദ്യുത്ക്രമണാദികാഃക്രിയാഃ
പ്രാണാദി കർമ്മാണി വദന്തി തജ്ജ്ഞാഃ
പ്രാണസ്യ ധർമ്മാവശനാപിപാസേ
       അർത്ഥം
ഉള്ളിലേക്ക് ശ്വാസം വലിക്കുക ,പുറത്തേക്ക് വിടുക ,കോട്ടുവയ ഇടൽ തുമ്മൽ ,ഇളകൽ ശരീരം വിട്ടു പോകൽ മുതലായ ക്രിയകൾ പ്രാണാദികളുടെ കർമ്മങ്ങളാണ് എന്ന് അതിനെ കൂറിച്ച് അറിവുള്ളവർ പറയുന്നു അത് പോലെത്തന്നെ വിശപ്പും ദാഹവും പ്രാണധർമ്മങ്ങളാകുന്നു   ഇതൊന്നും ആത്മാവിന്റെ ധർമ്മങ്ങളല്ല  ഉറക്കത്തിൽ പ്രാണനിൽ അഭിമാനം ഇല്ലാത്തതിനാൽ വിശപ്പും ദാഹവും ബാധിക്കുന്നില്ല 
ഭഗവദ് ഗീതാ പഠനം 384-ആം ദിവസം അദ്ധ്യായം 13 തിയ്യതി 1/8/2016. ശ്ളോകം 33

യഥാ സവ്വഗതം സൗക്ഷ്മ്യാത് ആകാശം നോപലിപ്യതേ
സർവ്വത്രാവസ്ഥിതോ ദേഹേ തഥാത്മാ നോപലിപ്യതേ
         അർത്ഥം
സർവ്വത്ര വ്യാപിച്ചിരിക്കുന്ന ആകാശം സൂക്ഷ്മത്വം കാരണം എപ്രകാരം മാലിന്യ മേൽക്കുന്നില്ലയോ  അപ്രകാരം എല്ലാ ദേഹത്തിലും കുടി കൊള്ളുന്ന ആത്മാവ് മാലിന്യ മേൽക്കുന്നില്ല
       വിശദീകരണം
ഭൂതങ്ങളിൽ വെച്ചേറ്റവും സൂക്ഷ്മമാണ് ആകാശം അതാണെങ്കിലോ മറ്റ് ഭൂതങ്ങളെ മുഴുവൻ ആവരണം ചെയ്ത് വ്യാപിച്ചു നിൽക്കുന്നു  എല്ലാറ്റിനും നിലനിൽക്കാൻ ഇടം തരുന്നുണ്ട് എന്നാൽ അവയാൽ ബാധിക്കപ്പെടുന്നില്ല സൂഷ്മ വസ്തുക്കളെ ബാധിക്കാൻ സ്ഥൂല വസ്തുക്കൾക്ക് കഴിയില്ല ആത്മാവ് ആണെങ്കിൽ ആകാശ'ത്തേക്കാളും സൂഷ്മമാണ് എന്ന് ചിന്തിക്കുക  നാം കാണുന്നത് ആകാശം എല്ലാറ്റിനേയും വ്യാപിച്ചു നിൽക്കുന്നതാണ് ആകാശം സൂക്ഷ്മ മാകയാൽ കാണാൻ കഴിയില്ല അതായത് നാം കാണുന്നത് അല്ല യഥാർത്ഥ ആകാശം എന്ന് സാരം
34
യഥാ പ്രകാശത്യേകഃ കൃത്സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്കൃത്സ്നം പ