2016 നവംബർ 2, ബുധനാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം --14 കർമ്മയോഗം തിയ്യതി--2/11/2016

യജ്ഞം കൊണ്ട് അഭിവൃദ്ധിപ്പെട്ട ദേവന്മാർ നിങ്ങൾക്ക് ഇഷ്ടമുള്ള ഭോഗ്യങ്ങളെ തരിക തന്നെ ചെയ്യും. എന്നാൽ അവരാൽ നൽകപ്പെട്ട ഭോഗ്യങ്ങളെ അവർക്ക് കൊടുക്കാതെആരാണോ അനുഭവിക്കുന്നത്? അവൻ കള്ളൻ തന്നെയാകുന്നു.

ദേവമാർക്ക് കൊടുത്തതിന് ശേഷം യജ്ഞശിഷ്ടം ഭുജിക്കുന്ന സജ്ജനങ്ങൾ സർവ്വ പാപങ്ങളിൽ നിന്നും മോചിക്കപ്പെടുന്നു. ആരാണോ തങ്ങൾക്ക് വേണ്ടി മാത്രം പാകം ചെയ്യുന്നത്? ആ വ്യക്തി പാപം തന്നെ ഭുജിക്കുന്നു.

ഇവിടെയാണ് ക്ഷേത്ര വഴിപാടുകളുടെ പ്രസക്തി. വഴിപാടു കൊണ്ട് എന്ത് പ്രസക്തി എന്നൊക്കെ ചിലർ ചോദിക്കും. ഭക്തിപൂർവ്വം തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകണം എന്ന് പ്രാർത്ഥിച്ച് ഒരു യജ്ഞമായി കുടുംബ ജീവിതം നയിക്കുമ്പോൾ, കുഞ്ഞ് ഉണ്ടായാൽ ക്ഷേത്രത്തിൽ വെച്ച് ചോറു് കൊടുക്കുക, നാമകരണം ചെയ്യുക, കുഞ്ഞിന്റെ പേരിൽ വഴിപാട് കഴിക്കുക എന്നിവ ദേവന് കൊടുക്കുന്ന നൈവേദ്യമാണ് ' അതിനാൽ ഈ ഗീതാ ശാസ്ത്ര പ്രകാരമാണ് നാം അതൊക്കെ ചെയ്യുന്നത് ' വീട്ടിൽ വെച്ച് കൊടുത്താൽ പോരേ? എന്തിന് വഴിപാട് നടത്തുന്നു? എന്നൊക്കെ ചോദിക്കുന്നവർക്കുള്ള മറുപടിയാണ് അവസാനത്തെ വാചകം.

അന്നത്തിൽ നിന്ന് ജീവികളുണ്ടാക്കുന്നു. മഴയിൽ നിന്ന് അന്നമുണ്ടാകുന്നു. യജ്ഞത്തിൽ നിന്ന് മഴയുണ്ടാകുന്നു. കർമ്മത്തിൽ നിന്ന് യജ്ഞം ഉടലെടുക്കുന്നു. കർമ്മം ബ്രഹ്മാവിൽ നിന്നുണ്ടായി. ബ്രഹ്മാവ് നിർഗ്ഗുണ പരബ്രഹ്മത്തിൽ നിന്നുണ്ടായി എന്നറിഞ്ഞാലും. അതിനാൽ എങ്ങും നിറഞ്ഞ ബ്രഹ്മം യജ്ഞത്തിൽ നില കൊള്ളുന്നു

ഇവിടെ യജ്ഞത്തിൽ നിന്ന് മഴയുണ്ടാകുന്നു എന്ന് പറഞ്ഞാൽ നാം നടത്തുന്ന യാഗത്തെ അല്ല ഉദ്ദേശിക്കുന്നത്. മഴ പെയ്യാനുള്ള സാഹചര്യം എന്തോ? അതാണ് ഇവിടെ യജ്ഞം എന്ന് പറയുന്നത് അത് ഈശ്വരന്റെ യജ്ഞം എന്ന് വേണമെങ്കിൽ പറയാം.(തുടരും)

2016 നവംബർ 1, ചൊവ്വാഴ്ച

പ്രതികരണങ്ങൾ
ഭാഗം --ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം  ഞാനും ഭഞ്ജിക്കുന്നു.

ഏതൊരു കാര്യവും ജനങ്ങളിലേക്ക് പെട്ടെന്നെത്തണമെങ്കിൽ സത്തായ ഉപദേശങ്ങൾ കൊണ്ട് സാദ്ധ്യമല്ല.അനുഭവം വന്നാൽ പെട്ടെന്ന് ഉൾക്കൊള്ളും. ജാതീയത ഇല്ല .നാം എല്ലാവരും ഒന്നിക്കണം എന്നൊക്കെ ഞാനടക്കമുള്ള പ്രഭാഷകരും മറ്റു സനാതന ധർമ്മ വിശ്വാസികളായ പണ്ഡിതരും പറഞ്ഞിട്ടും നടന്നില്ല എന്നാൽ ഈ അടുത്ത കാലത്തായി ഹൈന്ദവ മനസ്സുകൾ ഒന്നിക്കാൻ തുടങ്ങിയിരിക്കുന്നു. ഈശ്വരൻ അതിനുള്ള മാർഗ്ഗങ്ങൾ ഒരോ ദിവസവും നമുക്ക് തന്നു കൊണ്ടിരിക്കുന്നു. വിവേകമില്ലാത്തവരുടെ പ്രവൃത്തികൾ നമ്മുടെ ഏകീകരണത്തിന് സാദ്ധ്യത ഒരുക്കുന്നു. അതിന് വേണ്ടി അധർമ്മവും അക്രമവും നടത്തുന്നവരെ നന്ദിയോടെ സ്മരിക്കാം

ഇന്ന് മലപ്പുറം കോടതിപ്പടിയിൽ സ്ഫോടനം നടന്നിരിക്കുന്നു.നമ്മുടെ കേരളവും ഭീകരവാദത്തിന്റെ കളിത്തൊട്ടിലായിരിക്കുന്നു എന്ന സത്യത്തെ യാണ് ബോധ്യപ്പെടുത്തുന്നത്.ഇടതു പക്ഷവും വലതു പക്ഷവൂം മാത്രമാണല്ലോ ഇതുവരെ കേരളം ഭരിച്ചിട്ടുള്ളത്.അവരുടെ നിലപാടുകൾ ഇവിടെ ഭീകരവാദികൾക്ക് വളം വെച്ചു കൊടുക്കുന്ന രീതിയിലായിരുന്നു എന്ന് ഇതിനേക്കാൾ വലിയ തെളിവ് വേണ്ട.ഇടതു പക്ഷമന്ത്രിമാർ ക്ഷേത്രസംബന്ധമായ കാര്യങ്ങൾ തുടങ്ങിയിരിക്കുന്നു. ഹറാമാണ് എന്ന് അറിഞ്ഞിട്ടും ജലീൽ പുംഗവൻ ശബരിമലയിൽ എത്തി പ്രസാദം വാങ്ങിയിരിക്കുന്നു.മുജാഹുദ്ദീൻ ബാലുശ്ശേരിയുടെ ഭാഷയിൽ ജലീൽ ചെയ്തത് ശിർക്ക് ആണ്. ഇതിൽ നന്മയുണ്ടോ ദുരുദ്ദേശമുണ്ടോ എന്ന ഒരു കാര്യം അവിടെ നിൽക്കട്ടെ .പണ്ട് ഒരദ്ധ്യാപകന്റെ കഥ കേൾക്കൂ

ഒരു സ്കൂളിൽ AEO വിസിറ്റിന് വന്നിരിക്കുന്നു. ആറാം ക്ലാസ്സിൽ കരീം മാസ്റ്റ റുടെ ക്ലാസ്സിൽ AEO കയറി. കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞു കരിം മാസ്റ്റർ ഒരു കുട്ടിയോട് ചോദിച്ചു --താജ്മഹൽ എവിടെ സ്ഥിതി ചെയ്യുന്നു? കുട്ടി മറുപടി പറഞ്ഞു --പാക്കിസ്ഥാനിൽ --കരിം മാസ്റ്റർ പറഞ്ഞു  Very Good  ഇരിക്കൂ! AEO കോപത്തോടെ ചോദിച്ചു. എന്താണ് ഹേ കുട്ടി തെറ്റായി ഉത്തരം നൽകിയിട്ട് കുട്ടിയെ തിരുത്താതെ അഭിനന്ദിക്കുന്നത്?
അപ്പോൾ കരിം മാസ്റ്റർ പറഞ്ഞു--സാർ കഴിഞ്ഞാഴ്ച്ച ഇതേ ചോദ്യം അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ആഫ്രിക്കയിൽ ആണെന്നാ! ഇന്ന് പാക്കിസ്ഥാനിൽ എത്തിയില്ലേ? തീർച്ചയായും അടുത്താഴ്ച്ചയാകുമ്പോളേക്കും അവൻ താജ് മഹലിനെ ഇന്ത്യയിൽ എത്തിക്കും --ഇതാണ് എനിക്കും പറയാനുള്ളത് എന്ത് ഉദ്ദേശിച്ചായാലും ജലീൽ ശിർക്കിനെ അവഗണിച്ചില്ലേ? ഒക്കേ പതുക്കെ ശരിയാകും . ഇനി ഹൈന്ദവ ദേവീ ദേവന്മാരല്ലാതെ രക്ഷയില്ല എന്ന് എല്ലാവർക്കും ഏകദേശം ബോധ്യമായിത്തുടങ്ങിയിരിക്കുന്നു.

കളി കാര്യമായിത്തുടങ്ങിയിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കും മുസ്ലിം സമുദായത്തിനും അണികളുടെ നേർക്കുള്ള നിയന്ത്രം കൈമോശം വന്നിരിക്കുന്നു. അണികളെ നിയന്ത്രിച്ച് ഏകമായ രീതിയിൽ കോണ്ടു പോകാൻ ഇന്ന് കഴിവുള്ള സംഘടന RSS മാത്രമാണ്.അത് തന്നെയാണ് ഹൈന്ദവർക്കുള്ള പ്രധാനപ്പെട്ട നേട്ടവും.

ഇന്ന് ഇവിടെ നടക്കുന്ന ഓരോ കാര്യവും അടുത്ത 5 വർഷം കൂടി മോഡിക്ക് പ്രധാനമന്ത്രിയായി രാജ്യം ഭരിക്കാനുള്ള അവകാശം നൽകുന്നവയാണ് എന്ന് നമുക്ക് സന്തോഷിക്കാം.കേരളവും ബി ജെ പി ക്ക് എത്തിപ്പിടിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്ന സൂചന ലഭിച്ചു തുടങ്ങിയിരിക്കുന്നു. അതിനുള്ള സാഹചര്യം മുതലാക്കിയാൽ മാത്രം മതി. ഓ രാജ ഗോപാലിന്റെ ഈ അടുത്ത കാലത്തെ ചില പ്രസ്താവനകൾ അതിന് വേണ്ടി തയ്യാറാക്കിയ സ്ക്രിപ്പ്റ്റിലെ ഡയലോഗ് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിന് ബിജെ പിയുടെ എതിർപ്പും സ്ക്രിപ്റ്റിലുള്ളതാണ്.(തുടരും)
സാർ, ഞാൻ അലക്സ് മാത്യൂ-തിരുവനന്തപുരം സ്വദേശി ഇപ്പോൾ മലപ്പുറം ജില്ലയിൽ ഒരു ഹൈസ്കൂൾ അദ്ധ്യാപകൻ.ഞാൻ ഒരു കൃസ്ത്യൻ സമൂഹത്തിൽ ജനിച്ചുവെങ്കിലും എന്റെ പൂർവ്വിക സംസ്കാരം സനാതനധർമ്മമാണെന്ന് ഞാൻ തിരിച്ചറിയുന്നു. അതിനാൽ ത്തന്നെ ചെറുപ്പം മുതലേ ഹൈന്ദവ കഥകളോടും നാമജപത്തോടും അടക്കാനാവാത്ത ആവേശമായിരുന്നു. സനാതന ധർമ്മ തത്വങ്ങൾ മനസ്സിലാക്കാനായി ഞാൻ പലരുടെയും പ്രഭാഷണങ്ങൾ കേട്ടു .ലോകത്തിൽ വെച്ച് ഏറ്റവും ശാസ്ത്രീയവും സത്യസന്ധവും ആണ് എന്ന് മനസ്സിലായെങ്കിലും സംശയങ്ങൾ കുറെ ബാക്കിയായി. അങ്ങിനെ ഇരിക്ക വേ എന്റെ സഹപ്രവർത്തകനായ ദിവാകരൻ നമ്പൂതിരി സാറിന്റെ കാര്യം പറഞ്ഞത് ഉടനെ ഞാൻ സാറിന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും സാറ് അത് അംഗീകരിക്കുകയും സാറിന്റെ ഗ്രൂപ്പുകളിൽ എന്നെ ചേർക്കുകയും ചെയ്തു.

അതെന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. ഞാൻ അറിയാനാഗ്രഹിക്കുന്ന 'പലതും ചോദ്യവും ഉത്തരവും എന്ന പംക്തിയിൽ കിടക്കുന്നു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ ഇന്നൊരു ശ്രീകൃഷ്ണ ഭക്തനാണ് എന്റെ ജീവനും ആത്മാവും എല്ലാം ഭഗവാനാണ് ഞാൻ ഒരു ചിത്രം വരക്കുന്ന വ്യക്തി കൂടിയാണ് ശ്രീകൃഷ്ണന്റേയും ശ്രീരാമനേയും ചിത്രങ്ങൾ വരക്കുക എന്നതാണ് എന്റെ വിനോദം ' രാവിലെ എഴുന്നേറ്റ ഉടനെ ഏകദേശം 1/2 മണിക്കുർ ശ്രീകൃഷ്ണ രൂപം മനസ്സിൽ ധ്യാനിച്ച് ഓം നമോ ഭഗവതേ വാസുദേവായ  എന്ന മന്ത്രം ജപിക്കും 'ഇത്  തുടർച്ചയായി ചെയ്ത് കൊണ്ടിരുന്നപ്പോൾ എനിക്കുണ്ടായ മാനസികമായും ശാരീരികമായും ഉള്ള മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാനിപ്പോൾ പരിപൂർണ്ണ മായും വെജിറ്റേറിയൻ ഭക്ഷണ മാ ണ്. മിക്ക ക്ഷേത്രങ്ങളിലും ഞാൻ ദർശനം നടത്തിയിട്ടുണ്ട് ഗുരുവായൂരിൽ ദർശനത്തിന് പോകുമ്പോൾ എനിക്ക് ഭഗവൽ കടാക്ഷത്താൽ യാതൊരു ഭയവും തോന്നിയില്ല ഇത് വരെ 13 തവണ ഞാൻ ഗുരുവായൂരിൽ പോയി ദർശനം നടത്തി വഴിപാടുകൾ ചെയ്തു. ഞാൻ എന്റെ ഗുരുവായി കാണുന്ന സാറിന്റെ പേരാണ് വഴിപാട് കൗണ്ടറിൽ ചെന്ന് ശീട്ടാക്കുന്നത് അപ്പോൾ എനിക്കുണ്ടാകുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ വാക്കുകളില്ല'

കൃഷ്ണഗാഥ എന്ന ഗ്രൂപ്പിൽ നിന്നും ഭഗവദ് ഗീത സാറ് വ്യാഖ്യാനിച്ചത് പ്രിന്റ് എടുത്ത് ഒരു പുസ്തകമാക്കി ബൈന്റ് ചെയ്തത് ഒരു നിധിപോലെ ഞാൻ സൂക്ഷിക്കുന്നു. ഇപ്പോൾ പുനരവലോകനം ഞാൻ പ്രിന്റ് എടുക്കുന്നുണ്ട് അത് പൂർണ്ണമായാൽ അതും ഒരു പുസ്തകമാക്കും. എന്റെ ഈ അവസ്ഥ ഗുരുവായി ഞാൻ സ്വീകരിച്ച സാറിനോട് പറയണമെന്ന് തോന്നി സകലവിധ സ്നേഹ ബഹുമാനങ്ങളോടും കൂടി - അലക്സ് മാത്യു.
ഭാഗം --ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം  ഞാനും ഭഞ്ജിക്കുന്നു.

ഏതൊരു കാര്യവും ജനങ്ങളിലേക്ക് പെട്ടെന്നെത്തണമെങ്കിൽ സത്തായ ഉപദേശങ്ങൾ കൊണ്ട് സാദ്ധ്യമല്ല.അനുഭവം വന്നാൽ പെട്ടെന്ന് ഉൾക്കൊള്ളും. ജാതീയത ഇല്ല .നാം എല്ലാവരും ഒന്നിക്കണം എന്നൊക്കെ ഞാനടക്കമുള്ള പ്രഭാഷകരും മറ്റു സനാതന ധർമ്മ വിശ്വാസികളായ പണ്ഡിതരും പറഞ്ഞിട്ടും നടന്നില്ല എന്നാൽ ഈ അടുത്ത കാലത്തായി ഹൈന്ദവ മനസ്സുകൾ ഒന്നിക്കാൻ തുടങ്ങിയിരിക്കുന്നു. ഈശ്വരൻ അതിനുള്ള മാർഗ്ഗങ്ങൾ ഒരോ ദിവസവും നമുക്ക് തന്നു കൊണ്ടിരിക്കുന്നു. വിവേകമില്ലാത്തവരുടെ പ്രവൃത്തികൾ നമ്മുടെ ഏകീകരണത്തിന് സാദ്ധ്യത ഒരുക്കുന്നു. അതിന് വേണ്ടി അധർമ്മവും അക്രമവും നടത്തുന്നവരെ നന്ദിയോടെ സ്മരിക്കാം

ഇന്ന് മലപ്പുറം കോടതിപ്പടിയിൽ സ്ഫോടനം നടന്നിരിക്കുന്നു.നമ്മുടെ കേരളവും ഭീകരവാദത്തിന്റെ കളിത്തൊട്ടിലായിരിക്കുന്നു എന്ന സത്യത്തെ യാണ് ബോധ്യപ്പെടുത്തുന്നത്.ഇടതു പക്ഷവും വലതു പക്ഷവൂം മാത്രമാണല്ലോ ഇതുവരെ കേരളം ഭരിച്ചിട്ടുള്ളത്.അവരുടെ നിലപാടുകൾ ഇവിടെ ഭീകരവാദികൾക്ക് വളം വെച്ചു കൊടുക്കുന്ന രീതിയിലായിരുന്നു എന്ന് ഇതിനേക്കാൾ വലിയ തെളിവ് വേണ്ട.ഇടതു പക്ഷമന്ത്രിമാർ ക്ഷേത്രസംബന്ധമായ കാര്യങ്ങൾ തുടങ്ങിയിരിക്കുന്നു. ഹറാമാണ് എന്ന് അറിഞ്ഞിട്ടും ജലീൽ പുംഗവൻ ശബരിമലയിൽ എത്തി പ്രസാദം വാങ്ങിയിരിക്കുന്നു.മുജാഹുദ്ദീൻ ബാലുശ്ശേരിയുടെ ഭാഷയിൽ ജലീൽ ചെയ്തത് ശിർക്ക് ആണ്. ഇതിൽ നന്മയുണ്ടോ ദുരുദ്ദേശമുണ്ടോ എന്ന ഒരു കാര്യം അവിടെ നിൽക്കട്ടെ .പണ്ട് ഒരദ്ധ്യാപകന്റെ കഥ കേൾക്കൂ

ഒരു സ്കൂളിൽ AEO വിസിറ്റിന് വന്നിരിക്കുന്നു. ആറാം ക്ലാസ്സിൽ കരീം മാസ്റ്റ റുടെ ക്ലാസ്സിൽ AEO കയറി. കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞു കരിം മാസ്റ്റർ ഒരു കുട്ടിയോട് ചോദിച്ചു --താജ്മഹൽ എവിടെ സ്ഥിതി ചെയ്യുന്നു? കുട്ടി മറുപടി പറഞ്ഞു --പാക്കിസ്ഥാനിൽ --കരിം മാസ്റ്റർ പറഞ്ഞു  Very Good  ഇരിക്കൂ! AEO കോപത്തോടെ ചോദിച്ചു. എന്താണ് ഹേ കുട്ടി തെറ്റായി ഉത്തരം നൽകിയിട്ട് കുട്ടിയെ തിരുത്താതെ അഭിനന്ദിക്കുന്നത്?
അപ്പോൾ കരിം മാസ്റ്റർ പറഞ്ഞു--സാർ കഴിഞ്ഞാഴ്ച്ച ഇതേ ചോദ്യം അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ആഫ്രിക്കയിൽ ആണെന്നാ! ഇന്ന് പാക്കിസ്ഥാനിൽ എത്തിയില്ലേ? തീർച്ചയായും അടുത്താഴ്ച്ചയാകുമ്പോളേക്കും അവൻ താജ് മഹലിനെ ഇന്ത്യയിൽ എത്തിക്കും --ഇതാണ് എനിക്കും പറയാനുള്ളത് എന്ത് ഉദ്ദേശിച്ചായാലും ജലീൽ ശിർക്കിനെ അവഗണിച്ചില്ലേ? ഒക്കേ പതുക്കെ ശരിയാകും . ഇനി ഹൈന്ദവ ദേവീ ദേവന്മാരല്ലാതെ രക്ഷയില്ല എന്ന് എല്ലാവർക്കും ഏകദേശം ബോധ്യമായിത്തുടങ്ങിയിരിക്കുന്നു.

കളി കാര്യമായിത്തുടങ്ങിയിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കും മുസ്ലിം സമുദായത്തിനും അണികളുടെ നേർക്കുള്ള നിയന്ത്രം കൈമോശം വന്നിരിക്കുന്നു. അണികളെ നിയന്ത്രിച്ച് ഏകമായ രീതിയിൽ കോണ്ടു പോകാൻ ഇന്ന് കഴിവുള്ള സംഘടന RSS മാത്രമാണ്.അത് തന്നെയാണ് ഹൈന്ദവർക്കുള്ള പ്രധാനപ്പെട്ട നേട്ടവും.

ഇന്ന് ഇവിടെ നടക്കുന്ന ഓരോ കാര്യവും അടുത്ത 5 വർഷം കൂടി മോഡിക്ക് പ്രധാനമന്ത്രിയായി രാജ്യം ഭരിക്കാനുള്ള അവകാശം നൽകുന്നവയാണ് എന്ന് നമുക്ക് സന്തോഷിക്കാം.കേരളവും ബി ജെ പി ക്ക് എത്തിപ്പിടിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്ന സൂചന ലഭിച്ചു തുടങ്ങിയിരിക്കുന്നു. അതിനുള്ള സാഹചര്യം മുതലാക്കിയാൽ മാത്രം മതി. ഓ രാജ ഗോപാലിന്റെ ഈ അടുത്ത കാലത്തെ ചില പ്രസ്താവനകൾ അതിന് വേണ്ടി തയ്യാറാക്കിയ സ്ക്രിപ്പ്റ്റിലെ ഡയലോഗ് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിന് ബിജെ പിയുടെ എതിർപ്പും സ്ക്രിപ്റ്റിലുള്ളതാണ്.(തുടരും)
വിവേക ചൂഡാമണി---ശ്ലോകം -163- തിയ്യതി--1/11/2016

അത്രാത്മബുദ്ധിം ത്യജ മൂഢബുദ്ധേ
ത്വങ് മാംസമേദോ/സ്ഥി പുരീഷരാശൗ
സർവ്വാത്മനി ബ്രഹ്മണി നിർവ്വികല്പേ
കുരുഷ്വ ശാന്തിം പരമാം ഭജസ്വ
              അർത്ഥം
ഹേ മൂഢ! തോൽ ,മാംസം,മേദസ്സ് ,അസ്ഥി  ,അമേദ്ധ്യം ,ഇവയുടെ സമുദായമായ ഈ ശരീരത്തിൽ ഞാൻ എന്ന അഭിമാനത്തെ ഉപേക്ഷിക്കുക.സർവ്വ വസ്തുക്കളുടേയും ആധാരവും ശാശ്വതവുമായ ബ്രഹ്മത്തിൽ ഞാൻ എന്ന ബോധം ഉറപ്പിക്കുക.അങ്ങിനെ മുക്തി ശാന്തി അനുഭവിക്കുക.
       സർവ്വം ഖല്വിദം ബ്രഹ്മ. --എന്ന ഉപനിഷത് പ്രോക്തമായ പയമസത്യത്തിൽ ബോധമുറച്ച് ബ്രഹ്മാഹം എന്ന സ്ഥിതി അനുഭവിക്കുക.
164
ദേഹേന്ദ്രിയാദാവസതി ഭമോദിതാം
വിദ്വാനഹന്താം ന ജഹാതി യാവത്
താവന്ന തസ്യാസ്തി വിമുക്തി വാർത്താ--
പ്യസ്ത്വേഷ വേദാന്തനയാന്തദർശീ.
            അർത്ഥം
ശാസ്ത്രപണ്ഡിതൻ മിഥ്യാഭൂതമായ ദേഹേന്ദ്രിയാദികളിൽ എത്ര കാലം ഭ്രാന്തി ജനിതമായ അഹം ബുദ്ധി വെച്ചു കൊണ്ടിരിക്കുന്നുവോ അത്രയും കാലം അവന് --അവൻ വേദാന്ത ദർശനത്തിന്റെ മറുകര കണ്ടവനായാൽ പോലും മുക്തിയെ കുറിച്ചുള്ള വാർത്ത പോലുമില്ല.
       വേദാന്ത ദർശികൾക്ക് ഇങ്ങനെ ഉണ്ടാകില്ല. ഉണ്ടെങ്കിൽ.   എന്ന ഭാവനയാണ് ഇവിടെ.
165
ഛായാശരീരേ പ്രതിബിംബഗാത്രേ
യത് സ്വപ്നദേഹേ ഹൃദി കല്പിതാംഗേ
യഥാത്മബുദ്ധിസ്തവ നാസ്തി കാചിത്
ജീവച്ഛരീരേ ച തഥൈവ മാസ്തു.
          അർത്ഥം
നിഴലിലോ ,പ്രതിബിംബ ശരീരത്തിലോ ,സ്വപ്നത്തിൽ കാണുന്ന ശരീരത്തിലോ മനോരാജ്യത്തിൽ സങ്കല്പിക്കുന്ന ശരീരത്തിലോ നിനക്ക് ആത്മ ബുദ്ധി ഇല്ലാത്തതു പോലെ സജീവമായ ഈ ശരീരത്തിലും ആത്മബുദ്ധി വെയ്ക്കാതിരിക്കുക.
166
ദേഹാത്മധീരേവ നൃണാമസദ് ധിയാം
ജന്മാദിദുഃഖപ്രഭവസ്യ. ബീജം
യതസ്തസ്ത്വം ജഹി താം പ്രയത്നാത്
ത്യക്തേ തു ചിത്തേ ന പുനർഭവാശാ.
          അർത്ഥം
അനാത്മ വസ്തുക്കളിൽ ആസക്തരായ ആളുകളുടെ ദേഹാത്മ ബുദ്ധി തന്നെയാണ് അവർക്ക് ജന്മ ജരാ മരണാദി ദുഃഖങ്ങൾ ഉണ്ടാകാനുള്ള ബീജം. അതിനാൽ നീ അതിനെ നല്ലതു പോലെ ശ്രമം ചെയ്തു നശിപ്പിക്കുക .മനസ്സ് ദേഹാദികളിൽ സഞ്ചരിക്കാതായാൽ പിന്നെ പുനർജ്ജന്മത്തിന് ഇടയില്ല.
ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം-13  തിയ്യതി  1/11/2016 കർമ്മയോഗം

അല്ലയോ കൃഷ്ണാ! ജ്ഞാനം കർമ്മത്തേക്കാൾ ഏറെ ശ്രേഷ്ഠമാണ് എന്നാണ് അങ്ങയുടെ അഭിപ്രായം എങ്കിൽ ഘോരമായ ആകർമ്മത്തിന് എന്നെ എന്തിന് നിയോഗിക്കുന്നു? അർജ്ജുനന്റെ ഈ ചോദ്യത്തോട മൂന്നാം അദ്ധ്യായമായ കർമ്മയോഗം ആരംഭിക്കുന്നു. തികച്ചും ന്യായമാണ് അർജ്ജുനന്റെ ചോദ്യം എന്ന് നമുക്ക് തോന്നാം. ഈ ലോകത്തിൽ സാംഖ്യന്മാരുടെ ജ്ഞാനയോഗമനുസരിച്ചും യോഗികളുടെ കർമ്മയോഗമനുസരിച്ചും രണ്ടു തരം നിഷ്ഠ ഉണ്ടെന്ന് എന്നാൽ പണ്ടേ പറയപ്പെട്ടിട്ടുണ്ട്. എന്ന് പറഞ്ഞ് ഭഗവാൻ മറൂപടി പറയാൻ തുടങ്ങുന്നു. കർമ്മം ചെയ്യാതിരുന്നത് കൊണ്ട് ആരും നൈഷ് ക ർ മ്യമെന്ന പരമപദം പ്രാപിക്കുന്നില്ല. കർമ്മങ്ങളെ ത്യജിച്ചു എന്ന കാരണത്താൽ 'സിദ്ധിയെ പ്രാപിക്കുന്നും ഇല്ല. കർമ്മയോഗം മാത്രമാണ് തമസ്സ് മുടിയമനസ്സിനെ ജ്ഞാനത്തിന് അർഹമാക്കു വാനുള്ള. ഒരേ ഒരു വഴി. ആരും ഒരിക്കലും ഒരു ക്ഷണം പോലും കർമ്മം ചെയ്യാതെ ഇരിക്കുന്നില്ല. കർമ്മേന്ദ്രിയങ്ങളെ നിയന്ത്രിക്കയും മനസ്സു കൊണ്ട് വിഷയങ്ങളെ ഓർത്തും കൊണ്ട് ഇരിക്കുകയും ചെയ്യുന്നവൻ അവിവേകിയും മിഥ്യാചാരിയുമാണ്.

എന്നാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും ആസക്തി കൂടാതെ കർമ്മേന്ദ്രിയങ്ങളെ കൊണ്ട് കർമ്മയോഗം അനുഷ്ഠിക്കുകയും ചെയ്യുന്നത് ആരാണോ അവൻ വിശിഷ്ടനാകുന്നു. നിനക്ക് വിധിക്കപ്പെട്ട കർമ്മം നീ ചെയ്യുക കാരണം കർമ്മം ചെയ്യുക എന്നത് ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്.കർമ്മം ചെയ്യാതിരുന്നാൽ ശരീര സംരക്ഷണം പോലും നിനക്ക് പ്രയാസമാണ്.യജ്ഞം എന്ന നിലയിൽ ഫലകാംക്ഷ കൈവെടിഞ്ഞ് കർമ്മം നന്നായി ചെയ്യുക. ലോക നന്മയ്ക്കായി അർപ്പണ ഭാവത്തോടെ നിസ്വാർത്ഥമായി ചെയ്യുന്ന ഏത് കർമ്മവും യജ്ഞമാകുന്നു.

സൃഷ്ടി കർത്താവ് പണ്ട് യജ്ഞഭാവത്തോടേ പ്രജകളെ സൃഷ്ടിച്ചിട്ടു പറഞ്ഞു ഈ യജ്ഞഭാവന കൊണ്ട് നിങ്ങൾ അഭിവൃദ്ധിപ്പെടുക എന്ന്.ഈ യജ്ഞം കൊണ്ട് ദേവന്മാരെ പോഷിപ്പിക്കു ആ ദേവന്മാർ നിങ്ങളേയും പോഷിപ്പിക്കട്ടെ എന്ന്.(തുടരും)
ഭാഗം-3 ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം - ഞാനും ഭഞ്ജിക്കുന്നു

ശ ബരിമലയിൽ അയ്യപ്പന്റെ കൂട്ടുകാരനായിരുന്ന വാവർ എന്ന മുസൽമാനെ ഒഴിവാക്കാൻ വർഗ്ഗീയ വാദികളായ സംഘികൾ ശ്രമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഇതാണല്ലോ കമ്യൂണിസ്റ്റ് കാരാടേയും മുസൽമാന്റേയും മറ്റൊരു ആരോപണം? അതെ ഞങ്ങൾ വർഗ്ഗീയ വാദികളും സംഘികളും ചരിത്രം തിരുത്തുന്നവരും ആണ് ' പക്ഷെ തെറ്റായ ചരിത്രങ്ങളാണ് ഞങ്ങൾ മാറുന്നത് എന്ന് മാത്രം ' അതിനെ പ്പററി ചില ചോദ്യങ്ങൾ ചോദിച്ചാൽ നിവർന്ന് നിന്ന് മാന്യമായ മറുപടി മുസൽമാൻമാർക്കും കമ്യൂണിസ്റ്റ് കാർക്കും കഴിയുമോ?

1. ആദം നബി മുതൽ അന്ത്യപ്രവാചകനായ മുഹമ്മത് നമ്പി വരെയുള്ളവരുടെ ചരിത്രം നിങ്ങളുടെ കയ്യിലില്ലേ? യേശു കൃസ്തുവിനെ ഇശാ നബിയായും, എബ്രഹാമിനെ ഇബ്രാഹിം നബിയായും  മോസസിനെ മൂസാ നബിയായും  ജോസഫിനെ യൂസഫ് നബിയായും നിങ്ങൾ അംഗീകരിക്കുന്നു. അങ്ങിനെയാണെങ്കിൽ വാ വരെ ആരായാണ് നിങ്ങൾ കാണുന്നത്?

2. വാവർ എന്ന് പേരായ ഒരു ഇസ് ലാം കഥാപാത്രം നിങ്ങളുടെ ഏതെങ്കിലും ഗ്രന്ഥങ്ങളിൽ ഉണ്ടോ?

3  എന്റെ ഈ 60 വയസ്സുവരെയുള്ള കാലഘട്ടത്തിൽ വാവർ എന്ന് പേരായ ഒരു മുസൽമാനെ കണ്ടിട്ടില്ല കേട്ടിട്ടില്ല ചരമ കോളത്തിൽ പോലും അങ്ങിനെ ഒരു പേര് കണ്ടിട്ടില്ല

അങ്ങിനെ ഇസ് ലാം ആയി ഇസ്ലാം മതം അംഗീകരിക്കാത്ത വാവർ എന്ന കഥാപാത്രത്തെ ഇസ്ലാമായി ഞങ്ങൾ അംഗീകരിച്ച് അയ്യപ്പന്റെ കൂട്ടുകാരനായി ധരിച്ച് മതമൈത്രി നടപ്പാക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്?

ശാസ്താക്കളിൽ മണികണ്ഠന്റെ കൂട്ടുകാരനായി ത്തീർന്നത് പരമശിവൻ സഹായത്തിനായി അയച്ച ഭൂതഗണങ്ങളിൽ മുഖ്യനായ വാപരനാണ്.

മറ്റൊരു ധർമ്മ ശാസ്താവായ ശ്രീരാമന്റെ കൂട്ടുകാരനായ വാപരൻ ഹനുമാനാണ് എന്ന് ഞാൻ പറയുന്നത് വെറുതെ ചരിത്രം തിരുത്താനല്ല പഠിച്ച് മനനം ചെയ്ത് തെളിവ് നേടി പറയുന്നതാണ്

ബാ