2016 നവംബർ 4, വെള്ളിയാഴ്‌ച

ഭാരതീയ ശാസ്ത്രപാരമ്പര്യത്തെ അവഹേളിക്കുന്ന അവിദ്യയുടെ പ്രകടനം. തെറ്റു ചൂണ്ടിക്കാട്ടിയാൽ പോലും അത് തിരുത്താൻ തയ്യാറല്ലാത്ത അഹന്ത. ആരൊക്കെയോ ഉദ്ധരിച്ച് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഗ്രഹങ്ങളുടെ രശ്മി പിടിച്ചെടുക്കുന്നു, അതിനെ കാന്തികവലയങ്ങളിലൂടെ പ്രസരിപ്പിക്കുന്നു... രശ്മിയെന്ത് - വിഗ്രഹമെന്ത് - കാന്തികവലയമെന്ത് - ഇവയെക്കുറിച്ച് അല്പമെങ്കിലും ശാസ്ത്രജ്ഞാനമുള്ള വ്യക്തികൾ ഈവിധ അബദ്ധസാഹിത്യം പങ്കു വെക്കുകയില്ല.

ഓങ്കാരത്തെ സാക്ഷി നിർത്തിയാണ് അബദ്ധം പ്രസംഗിക്കുന്നത്. വിദ്യ അവിദ്യ ബാധിച്ചവനിൽ വിനയാകുന്ന ദയനീയ കാഴ്ച.

ഹരികുമാർ നായർ


മറുപടി

ഇതിന് ഞാൻ ഒന്നും പ്രതികരിക്കുന്നില്ല. മാന്യ മെമ്പർമാർ വിലയിരുത്തട്ടെ!
എല്ലാവരും ഓർത്തിരിക്കേണ്ടവ

ഒരാൾ മദ്യപാനിയാകുന്നത് ഒരു ദിവസം മദ്യപിച്ചത് കൊണ്ടല്ല.തുടർച്ചയായി മദ്യപിക്കുകയും അളവ് കൃട്ടി കഴിക്കുകയും ചെയ്ത് കൊണ്ടിരുന്നാൽ ഒരു വർഷം കൊണ്ട് അയാൾ ഒരു ദിവസം ഒരൂ ഫുൾ ബോട്ടിൽ മദ്യം കഴിക്കുന്നവനാകുന്നു. എന്നാൽ ഇത് നിർത്തണമെങ്കിലും ഒരു ദിവസം പെട്ടെന്ന് സാദ്ധ്യമല്ല. കുറച്ച് കുറച്ച് കൊണ്ടുവരണം.ചില യന്ത്രങ്ങൾ ഓഫ് ചെയ്താൽ അത് നിൽക്കണമെങ്കിൽ ഒരു മാസം പിടിക്കും .വീണ്ടും ഓൺ ചെയ്യണമെങ്കിലും ഇതേ അവസ്ഥയാണ്.അതിനാൽ അത്തരത്തിലുള്ള യന്ത്രങ്ങൾ ഓഫ് ചെയ്യാറില്ല. നമ്മുടെ സമൂഹത്തിൽ വേരോടിയിരിക്കുന്ന ജാതി മത സ്പർദ്ധകൾ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. പലവിധസാഹചര്യങ്ങളിൽ കൂടി ഇന്നത്തെ അവസ്ഥ പ്രാപിച്ചതാണ്. അപ്പോൾ അതില്ലായ്മ ചെയ്യണമെങ്കിലും കാലതാമസം പിടിക്കും. നിരവധി കാലത്തെ നിരവധി പേരുടെ പ്രവർത്തനം അതിന് ആവശ്യമാണ്.

ഹൈന്ദവരുടെ ഇടയിൽ ഉണ്ടായിരുന്ന ജാതീയ മനോഭാവം ഇന്ന് പലരുടേയും പ്രവർത്തനഫലമായി വളരെയധികം കുറഞ്ഞിട്ടുണ്ട് എന്ന കാര്യം മറന്നു കൂടാ! കഴിഞ്ഞത് കഴിഞ്ഞു .ഇനി വരാൻ പോകുന്ന ഭാവി കാര്യങ്ങളിലേക്കാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.കഴിഞ്ഞതിനെ കുത്തി എടുത്ത് വീണ്ടും പോസ്റ്റ് മോർട്ടം നടത്തുന്നത്. പലതിനും വിഘാതമാണ്. കഴിഞ്ഞത് അതെന്തായാലും ആരായാലും ഇനി തിരുത്താൻ കഴിയില്ല. വരാൻ പോകുന്ന കാര്യമേ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളൂ. എറിഞ്ഞു കഴിഞ്ഞ കല്ലിന്റെ നിയന്ത്രണം എറിയുന്നവന്റെ കയ്യിൽ നിന്നും നഷ്ടമായി. ഇനി എറിയാനുള്ള കല്ലിന്റെ നിയന്ത്രണമേ അവന്റെ കയ്യിലുള്ളു. അത് ശ്രദ്ധയോടെ എറിയുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്.

അതിന് ആദ്യം വേണ്ടത് ഓരോരുത്തർക്കും പറയാനുള്ളത് സമൂഹത്തിന്റെ മുന്നിൽ നിരത്തി വെക്കുകയാണ്.ഓരോ മത വിഭാഗത്തിനും എന്താണ് പ്രശ്നം? എന്താണ് പ്രയാസം? ഇവ വ്യക്തമാക്കാൻ കഴിയണം.കേൾക്കാൻ ഓരോരുത്തരും ക്ഷമ കാണിക്കണം. അല്ലാതെ വിമർശനവും എതിർ വാദവും ഒന്നിനും ഒരു പരിഹാരമല്ല. തെറ്റ് പറ്റിയതിനെ സമ്മതിക്കാനും എല്ലാവരും തയ്യാറാകണം.തെറ്റിനെ ന്യായീകരിക്കാൻ ആര് ശ്രമിച്ചാലും അത് ഒരു ഗുണവും ചെയ്യില്ല എന്ന് മാത്രമല്ല പ്രശ്നം വഷളാകാൻ അത് കാരണമായിത്തീരുകയും ചെയ്യും.

ഇത്രയും ഞാൻ പറഞ്ഞത് ഒരു ദിവസം കൊണ്ട് സമാധാനം കൊണ്ടുവരാൻ കഴിയും എന്ന് ഉദ്ദേശിച്ചല്ല. ആദ്യമായി ഒരാൾ തെറ്റ് ചെയ്താൽ അയാളെ ആജീവനാന്ത ശത്രുവായി കാണാതെ പ്രസ്തുത വിഷയത്തെ ആസ്പദമാക്കിയുള്ള വിമർശനം ആയിരിക്കണം.കൃസ്തു വചനം ഇവിടെ പ്രസക്തമാണ്   പാപിയെ അല്ല വെറുക്കേണ്ടത്, പാപത്തെയാണ്   എന്ന്.

വർഗ്ഗീയ വാദങ്ങൾ നിരത്തുന്നവർ ഹൈന്ദവരിലും മുസൽമാന്മാരിലും,കൃസ്ത്യൻ വിഭാഗത്തിലും ഉണ്ട്. അവരെ തള്ളിപ്പറയാൻ മത നേതൃത്വവും രാഷ്ട്രീയ നേതൃത്ത്വവും തയ്യാറാകണം. അതില്ലാതെ ന്യായീകരണവുമായി നേതൃത്വങ്ങൾ വരുമ്പോളാണ് പ്രശ്ങ്ങൾ രൂക്ഷമാകുന്നത്.ഹൈന്ദവരിലെ വർഗ്ഗീയ മനോഭാവത്തിനെ അതി ശക്തമായി ഞാൻ പലപ്പോഴും എതിർത്തിട്ടുണ്ട്. അതു പോലെ മറ്റുള്ളവരുടേതും. പക്ഷേ ഞാനല്ല അത് ചെയ്യേണ്ടത്. അതിന് അർഹതയുള്ള പണ്ഡിതന്മാർ വേറേയും ഉണ്ട്.ഞാൻ എന്റെ ധർമ്മം ചെയ്യുന്നു എന്ന് മാത്രം (തുടരും)
ഇന്നത്തെ ചിന്താ വിഷയം --എന്താണ് വർഗ്ഗീയത?

ഒരു വർഗ്ഗം അഥവാ സമൂഹം അതിന്റെ ഈയത അഥവാ സ്വഭാവം അതാണ് വർഗ്ഗീയത. മനുഷ്യ വർഗ്ഗം ,ജന്തു വർഗ്ഗം ,സസ്യവർഗ്ഗം എന്നിങ്ങനെ പ്രകൃതിയിൽ വർഗ്ഗങ്ങളുണ്ട്. ഇവയ്ക്കൊക്കെ സ്വഭാവവും ഉണ്ട്. മനുഷ്യരിൽ തന്നെ ജോലി അടിസ്ഥാനമാക്കി വീണ്ടും വിഭജനങ്ങളുണ്ട്. ഉദ്യോഗസ്ഥ വർഗ്ഗം ,തൊഴിലാളി വർഗ്ഗം ,മുതലാളി വർഗ്ഗം എന്നിങ്ങനെ .ഈവർഗ്ഗങ്ങൾക്കും മൗലികമായി ചില ഈയത അഥവാ സ്വഭാവം ഉണ്ട്. നാം ഇന്ന് ധരിച്ചു വെച്ചിരിക്കുന്ന അർത്ഥം സ്പർദ്ധ എന്ന അർത്ഥത്തിലാണ്. ഭാഷാപരമായി ആ അർത്ഥത്തിന് സത്യത്തിൽ പ്രസക്തി ഇല്ല.

സ്പർദ്ധ മതങ്ങൾ തമ്മിൽ ഇല്ലാതിരിക്കണമെങ്കിൽ ദീർഘ വീക്ഷണത്തോടെയുള്ള ഒരു നേതൃത്വം അത്യാവശ്യമാണ്. പലപ്പോഴും അതുണ്ടാകാത്തതാണ് സ്പർദ്ധക്ക് കാരണം. ഭാരതം പോലുള്ള ഒരു രാജ്യത്ത് എല്ലാവരേയും പ്രീതിപ്പെടുത്തി ഒരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം .ഇവിടെ ഗാന്ധിജിയുടെ ചില നിലപാടുകൾ പ്രസക്തമാണ്. പാക്കിസ്ഥാന് ഇപാപോൾ സ്വാതന്ത്ര്യം അല്ല വേണ്ടത്. അലർക്ക് വിദ്യഭ്യാസം നൽകുകയാണ് അത്യാവശ്യം വേണ്ടതെന്ന് പറഞ്ഞപ്പോൾ ആരും അത് ഗൗരവമായി എടുത്തില്ല. പക്ഷേ അദ്ദേഹത്തിന്റെ നിഗമനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.

ഏതൊരു കാര്യം സദുദ്ദേശത്തോടെ നടപ്പാക്കുകയാണെങ്കിലും അതിനും ഒരു ദോഷമുണ്ടാകും അത് പ്രകൃതി നിയമമാണ്.അതിനെ തരണം ചെയ്യുന്നതിലാണ് പിന്നെ മിടുക്ക് കാണിക്കേണ്ടത്. ഒരാൾ ഒരു സ്ഥാനത്ത് എത്തിയാൽ പിന്നെ അയാൾ സമൂഹത്തിന്റെ മൊത്തം നേതാവാണ്. അത് വരെ മാത്രമെ പാർട്ടിക്കാരൻ എന്ന ലേബലുള്ളൂ! ഈ സത്യം പലപ്പോഴും നേതൃത്വം മറക്കുന്നു. സമൂഹത്തിലെ സ്പർദ്ധക്ക് ഇതൊരു വലിയ കാരണമായിത്തീരുന്നന്നു.   അമിതമായ സ്വാതന്ത്രവും ഇതിന് വിലങ്ങു തടിയാണ്. ചെറിയ നിയമം പോലും അനുസരിക്കാൻ സമൂഹം തയ്യാറാകുന്നില്ല. ഹെൽമറ്റ് വെക്കുക എന്നുള്ളത് പോലീസുകാരുടെ ആവശ്യമാണ് എന്നാണ് പലരുടേയും ധാരണ .അത് നമ്മുടെ രക്ഷക്കാണ് എന്ന് കരുതി സ്വയം അനുസരിക്കാൻ ഒരുങ്ങാത്തിടത്തോളം കാലം വലിയ നിയമങ്ങൾ ഒരാൾ അനുസരിക്കും എന്ന് കരുതാനാകില്ല. തെറ്റിന് ശിക്ഷ നിർബ്ബന്ധമായും കിട്ടുന്ന അവസ്ഥ വരാത്തിടത്തോളം കാലം ഭാരതത്തിൽ സ്പർദ്ധയും ,ബലാത്സംഗം പോലൂള്ള കുറ്റകൃത്യങ്ങളും തടയാനാകും എന്ന് കരുതാനാകില്ല.

2016 നവംബർ 3, വ്യാഴാഴ്‌ച

ഭാഗം 2-ക്ഷേത്ര ചൈതന്യ രഹസ്യം

ഓരോ ദേവ പ്രതിഷ്ഠകളും ഓരോ ഗ്രഹത്തിന്റെ പ്രതീകങ്ങളാണ്.പ്രസ്തുത ഗ്രഹങ്ങളിൽ നിന്നും വരുന്ന കാന്തിക രശ്മിയെ മാത്രം ഉൾക്കൊള്ളുന്ന വിധത്തിലാണ് ഓരോ ബിംബങ്ങളും ഉണ്ടാക്കുന്നത്. പ്രതിഷ്ഠാകാരന്റെ ശരീരത്തിനകത്ത് നിന്നും ഇതേ രശ്മിയെ ആവാഹിച്ചെടുത്ത് ബിംബത്തിൽ ചേർക്കുന്നതോടെ സചേതനമായിത്തീരുന്ന ബിംബം ഒരു സ്റ്റബിലൈസറിന്റേയും ബൂസ്റ്ററിന്റേയും ചേർന്നുള്ള പ്രവർത്തനമാണ് ചെയ്തു കൊണ്ടിരിക്കുന്നത്.  അന്തരീക്ഷത്തിൽ നിന്ന് അതാത് ഗ്രഹത്തിന്റെ രശ്മികളെ അതി ശക്തിയായി വലിച്ചെടുക്കുന്ന ബിംബം പ്രസ്തുത രശ്മി വ്യൂഹത്തെ അനവധി ഇരട്ടിയാക്കി കറക്കി പെരുപ്പിച്ച് ചുറ്റുമുള്ള പ്രദക്ഷിണ വഴിയാകുന്ന കാന്തി വലയങ്ങളിലൂടെ  നിരന്തരം പ്രവഹിപ്പിച്ചു കൊണ്ടിരിക്കുന്നു

അതത് ഗ്രഹ രശ്മികളുടെ ഏറ്റക്കുറച്ചിലുകൾ ക്ഷേത്രത്തിനകത്ത് ബാധിക്കാത്ത രീതിയിൽ നിശ്ചിത മാത്രയിൽ മാത്രം പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഈ രശ്മി പ്രവാഹം ഒരു രക്ഷാ കവചമായി ആരാധകർക്ക് അനുഭവിക്കാം(. പക്ഷെ നമ്മൾ അത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം) .ഈ കാരണത്താൽ   ക്ഷേത്രത്തിനകത്തെ മംഗള കർമ്മങ്ങൾക്ക് മുഹൂർത്തം നോക്കാറില്ല. അന്തരീക്ഷത്തിലെ ഗ്രഹദോഷങ്ങളൊന്നും ക്ഷേത്ര സമുച്ചയത്തെ ബാധിക്കയുമില്ല.

കേരളത്തിൽ പ്രത്യേകമായും ചില ഗ്രഹങ്ങളുടെ രശ്മികൾ വേണ്ടത്ര പതിക്കാത്തതുമൂലം അതതു ഗ്രഹപ്പിഴകൾ അനുഭവിക്കുന്നവർക്ക് അതതു ക്ഷേത്രങ്ങളിലെ ആരാധന വഴി ഗ്രഹപ്പിഴകൾക്ക് പരിഹാരം കാണാൻ കഴിയുന്നു.പ്രദക്ഷിണമാണ് ഇതിന് ഉത്തമ പരിഹാരം. തൊഴുമ്പോൾ പരസ്പരം സ്പർശിക്കുന്ന വിരലുകൾ വഴി തലച്ചോറിലെ പ്രാണോർജ്ജം അതി ശക്തിയായി ശരീരമാസകലം ഭ്രമണം ചെയ്യുന്നു

ഏതോക്കെ ഊർജ്ജം ഏതോക്കെ വിരലിലൂടെ എന്നത് കഴിഞ്ഞ പോസ്റ്റിൽ ഇട്ടിരുന്നു.ശ്രദ്ധിക്കുമല്ലോ!

കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ക്ഷേത്ര ആരാധനകൾക്കും രീതികൾക്കും വ്യത്യാസം വരാനുള്ള കാരണം ഭൂ പ്രകൃതിയുടെ പ്രത്യേകത മൂലമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?
ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം ,ഞാനും ഭഞ്ജിക്കുന്നു.

സത്യം പറയുന്നവനെ ചിലർക്കൊന്നും ഇഷ്ടമല്ല.അതിനാൽ സത്യം പറയുന്നവൻ വർഗ്ഗീയവാദി ആകുന്നു. സംഘിയാകുന്നു.ഭാരതത്തിലെ തീവ്രവാദ പ്രവർത്തനം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ധാരാളം മുസ്ലിം സഹോദരന്മാർ സജ്ജനങ്ങളായി ഉണ്ട്. എന്നാൽ തീവ്രവാദികൾ മൂഴുവനും ഇസ്ലാമിന്റെ പേരിൽ അറിയപ്പെടുന്നവരാണ് എന്ന സത്യം പകൽ പോലെ തെളിഞ്ഞതാണ്. അതിന് ആരും കെറുവിച്ചിട്ട് കാര്യമില്ല. ആ സത്യം പറയുന്നവനെ വർഗ്ഗീയവാദി എന്ന് സമാധാനത്തിന് വേണ്ടി പറഞ്ഞു കൊള്ളുക. പക്ഷേ സത്യം സത്യമായിത്തന്നെ നില നിൽക്കുന്നു.

ആദ്ധ്യാത്മിക പഠനത്തിന് പകരം മതപഠനം തുടർന്നതിന്റെ പരിണതഫലമാണിത്. ആദ്ധ്യാത്മിക പഠനം ആർക്കും ദോഷം ചെയ്യുന്നതല്ല. എന്നാൽ ഒരു മതത്തിന്റെ നിയമങ്ങൾ ബാക്കി മതങ്ങൾക്ക് സ്വീകാര്യമായിക്കൊള്ളണം എന്നില്ല. ആത്മാവിനെ കുറിച്ച് പറയുന്ന ഏക സംസ്കാരം ഭാലതീയമാണ്. ബാക്കിയൊക്കെ ദൈവം എന്നു പറയുകയും ബാഹ്യമായകാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവയാണ്. ശരീരബോധമില്ലാതെ നടക്കുന്ന ദിഗംബര സന്യാസിമാരെ ഉൾക്കൊള്ളാൻ അവർക്ക് കഴിയില്ല. അങ്ങിനെ ഒരവസ്ഥ ആത്മ ദർശനം നേടിയവർക്കേ സാധിക്കൂ. ചുരുങ്ങിയത് ആ അവസ്ഥയെ പ്പറ്റി ചിന്തിക്കാനെങ്കിലും കഴിയണമെങ്കിൽ ഭഗവദ് ഗീത പഠിക്കുക തന്നെ വേണം.

സർവ്വം ഞാൻ തന്നെ എന്ന ബോധം.  ഉറക്കണ മെങ്കിൽ  ആദ്യം അദ്വൈത വിശ്വാസം വേണം.സെമിറ്റിക് മതാനുയായികൾക്ക് അതുണ്ടാവില്ല.  തങ്ങളുടെ സിദ്ധാന്തം ശ്രേഷ്ഠമാണെന്ന് സെമിറ്റിക് മതങ്ങൾ ഉദ്ഘോഷിക്കുന്നു. കാരണം അവർക്ക് പറയാനറിയില്ല ചില മത നിയമങ്ങൾ പറയും എന്ന് മാത്രം .ഏറ്റവും ഉയർന്ന ആദ്ധ്യാത്മിക തലം ഉള്ള ഭാരതത്തിൽ ഒരിക്കലും സെമിറ്റിക് മതം ആധിപത്യം സ്ഥാപിക്കില്ല. ഇതൊക്കെ പറയുമ്പോൾ തീവ്ര വാദിയോ സംഘിയോ ആയി മുദ്ര കുത്തപ്പെടും എന്നറിയാം കാര്യം മനസ്സിലാക്കേണ്ടവർക്ക് ചിന്തിക്കാൻ പ്രേരണ നൽകുക എന്നതാണ് ഈ പോസ്റ്റുകളുടെ ലക്ഷ്യം .ഇതിൽ വർഗ്ഗീയതയോ തീവ്ര വാദമോ ഒന്നും ഇല്ല.ആര് തെറ്റ് ചെയ്താലും തെറ്റ് തെറ്റ് തന്നെ. അപ്പോൾ വെറുതെ സംസാരം ഒഴിവാക്കാൻ വേണ്ടിയാണ് എല്ലാ ഗ്രൂപ്പുകളും സീക്രറ്റ് ഗ്രൂപ്പ് ആക്കിയത്. എന്നാൽ മെമ്പർമാരല്ലേ അത് കാണു? അവരല്ലേ അതിൽ പ്രതികരിക്കൂ? മറ്റത് വഴിയിൽ കൂടി പോകുന്നവരൊക്കെ പ്രതികരിക്കാൻ നിൽക്കും.എന്റെ എഫ് ബിയും ഫ്രണ്ട്സിന് മാത്രമേ കാണാൻ പറ്റൂ. കുറച്ച് അങ്ങിനെ നോക്കാം .ഇതൊരു സത്സംഗം ആണ്. അതിൽ താമസപ്രതികരണം വേണ്ടാ എന്നു തീരുമാനിച്ചു. ഇനി ആർക്കെങ്കിലും പ്രയാസം നേരിടുന്നുണ്ട് എന്നറിഞ്ഞാൽ നമുക്ക് മാറ്റാമല്ലോ! (തുടരും)
ഇന്നത്തെ ചിന്താവിഷയം 3/11/2016

മലപ്പുറം കോടതിക്ക് സമീപം സ്ഫോടനം നടന്നു.പെൻഡ്രൈവും ലഘുലേഖകളും കിട്ടി.പ്രധാനമന്ത്രി,മറ്റു കേന്ദ്രമന്ത്രിമാർ എന്നിവർക്ക് വധഭീഷണിയും ഉണ്ടെന്ന് വ്യക്തമായീ.കലക്റ്റ്രേറ്റിലെ സുരക്ഷ ശക്തമാക്കി. ഇത്രയും വിവരങ്ങൾ അറിയാൻ കഴിഞ്ഞു.അടുത്ത സ്ഫോടനം എവിടെയാണെന്ന് വ്യക്തമല്ല.മണ്ഡലക്കാലം  ആഗതമായതിനാൽ ശബരിമലയിലോ, പമ്പയിലോ പ്രതീക്ഷിക്കുന്നതിൽ അപാകതയില്ല.മുഖ്യമന്ത്രി ശക്തമായി നേരിടും എന്നു പറഞ്ഞിരിക്കുന്നു. പക്ഷേ ആ വാക്കുകൾ പൊതുജനത്തിന് സമാധാനം നൽകിയിട്ടില്ല. കാരണം ഇത് പോലെ ശക്തമായി നേരിടും എന്നു പറഞ്ഞ വാചകങ്ങൾ പഴയ പത്രത്താളുകളിൽ നോക്കിയാൽ കാണാം അതവിടെ കിടന്ന് അന്ത്യവിശ്രമം കൊള്ളുകയാണ്.

എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ തീരുമാനമെടുക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ല.നമ്മുടെ മക്കളെ അമിതമായ വാത്സല്യം പ്രകടി പ്പിച്ച് പിന്നെ അവരെ ദുർനടപടിയിൽ നിന്നും പിൻവലിക്കാൻ കഴിയാത്ത പിതാവിനെ പോലെ കേഴുകയാണ് പ്രതിപക്ഷവും ഭരണപക്ഷവും. സംഭവിക്കേണ്ടത് സംഭവിച്ചു കൊണ്ടേ ഇരിക്കും എന്ന തത്വമാണ് നടന്നു കൊണ്ടിരിക്കുന്നത്. സ്വജന പക്ഷപാതവും അന്യായമായ ആനുകൂല്യങ്ങളും നൽകിയതിന്റെ ഫലം ബൂമറാങ് പോലെ വേറൊരു രൂപത്തിൽ തിരിച്ചു വരുന്നു. മുസ്ലീം ലീഗും,മുസ്ലിം സമൂഹവും ഇതികർത്തവ്യാമൂഢരായി നിൽക്കുന്നു.ഭരണവർഗ്ഗം പകച്ചു നിൽക്കുന്നു. ഭാരതം പതുക്കെ താലിബാനാകുന്നു.

കലികാലത്ത് അധർമ്മം പെരുകിയാൽ ധർമ്മശാസ്താവായി കൽക്കിയുടെ രൂപത്തിൽ ഞാൻ എത്തും ഹൈന്ദവ ദർശനങ്ങൾ പറയുന്നു . നാല് ലക്ഷത്തി മുപ്പത്തീരായിരം വർഷം നീണ്ടു നിൽക്കുന്ന കലിയുഗം അയ്യായിരത്തിൽ പരം വർഷമേ കഴിഞ്ഞിട്ടുള്ളൂ.  മുപ്പത്തീരായിരം വർഷം ബാക്കി നിൽക്കുമ്പോൾ ആണത്രേ കൽക്കിയുടെ വരവ്. അപ്പോൾ അത് വരെ? ഈ നില തുടർന്നു പോകുമോ? കാലം അതിനും ഒരു വഴികാണാതിരിക്കില്ല എന്ന് ആശ്വസിക്കാനേ തൽക്കാലം നിവർത്തിയുള്ളൂ. ചില കാര്യങ്ങൾ പരീക്ഷിക്കുവാനുള്ള സമയമായി. അതിലോന്നാണ് സജ്ജനങ്ങളുടെ നാമജപം. ഇനി സജ്ജനങ്ങൾക്കേ എന്തെങ്കിലും ചെയ്യാനുള്ളൂ എന്ന സൂചനയാണ് സാഹചര്യം നമുക്ക് നൽകുന്നത്.

അതായത് ചുരുക്കി പ്പറഞ്ഞാൽ ഇവിടുത്തെ സജ്ജനങ്ങളുടെ ഭാവി ഈശ്വരന്റെ കയ്യിലാണ്.എന്ന് ചുരുക്കം ഒരു പക്ഷേ ദുർജ്ജനങ്ങളിൽ നിന്നും സജ്ജനങ്ങളെ രക്ഷിക്കാനായി ഈശ്വരൻ നിയോഗിച്ചതാകാം നരേന്ദ്രമോഡിയെ എന്ന് ചിന്തിക്കുന്നതിലും തെറ്റില്ല.ഇത് അന്ധമായ മോഡി ഭക്തിയോ ,സംഘി ചിന്തയോ അല്ല. ഒരു പരമാർത്ഥ ദർശനം മാത്രം.

ഏതായിലും ഞാൻ ചിരിച്ചു കൊണ്ടേ ഇരിക്കുന്നു. കാരണം ഇതെല്ലാം അണയാൻ നേരത്തെ ആളിക്കഹുസ്സൈൻ.സദ്ദാം ഹുസ്സൈൻറെയും  ,ബിൻ ലാതന്റെയും കഥ അതാണ് പറയുന്നത്.

2016 നവംബർ 2, ബുധനാഴ്‌ച

ഭാഗം--5. ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം ,ഞാനും ഭഞ്ജിക്കുന്നു.

അധികമായാൽ അമൃതും വിഷം എന്ന ചൊല്ലിനെ അർത്ഥവത്താക്കുന്നതാണ് സർക്കാറുകളുടെ ന്യൂന പക്ഷ പ്രീണനം കാണിക്കുന്നത്. വോട്ടിന് വേണ്ടി പലതും കണ്ടില്ലെന്ന് നടിച്ചു. പല രംഗങ്ങളിലും അനർഹമായത് നേടാൻ ന്യൂനപക്ഷങ്ങൾക്ക് അവസരം ഉണ്ടാക്കി ക്കൊടുത്തു.ഇതിന്റെ ദൂരവ്യാപകമായ ഫലമാണ് കേരളത്തിൽ തീവ്രവാദം . സത്യത്തിൽ അണികളുടെ നിയന്ത്രണം രാഷ്ട്രീയ പാർട്ടികൾക്കും മത നേതാക്കൾക്കും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ അണികൾ എന്ത് ചെയ്താലും അതിനെ ന്യായീകരിക്കേണ്ട ഗതികേട് മത നേതാക്കൾക്കും ,രാഷ്ട്രീയ നേതാക്കൾക്കും വന്നിരിക്കുന്നു.അത് തുറന്ന് സമ്മതിക്കുവാൻ അവരുടെ ദുരഭിമാനം സമ്മതിക്കുന്നും ഇല്ല അതിന്റെ ഫലമോ? അവരെല്ലാം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു കൊണ്ടെ ഇരിക്കുന്നു. ഇതും സമ്മതിക്കാൻ അവരുടെ ദുരഭിമാനം സമ്മതിക്കുന്നില്ല.

ജനനം മുതൽ മരണം വരെയുള്ള ജീവിത സാഹചര്യത്തിലെ നിയന്ത്രണം ഒരു ഹിന്ദുവിനെ സംബന്ധിച്ച് അവരുടെ ഗൃഹനാഥനാണ്. മതത്തിനോ മത നേതാക്കൾക്കോ അതിൽ യാതൊരു കാര്യവും ഇല്ല. മരിച്ചാൽ വീട്ടിൽ മറവു ചെയ്യാം അല്ലെങ്കിൽ ദഹിപ്പിക്കാം വീട്ടിൽ സ്ഥലമില്ലെങ്കിൽ ശ്മശാനത്തിൽ കൊണ്ട് പോകാം ഒരു പ്രത്യേക രീതിയിലേ പാടുള്ളൂ എന്ന നിയമമില്ല.ജനിച്ച ശേഷമുള്ള കാര്യങ്ങൾ കുട്ടിയുടെ ജാതകം എഴുതിക്കുന്നവരുണ്ട്. എഴുതിക്കാത്തവരും ഉണ്ട് അതിലോന്നും മതമോ മതനേതാക്കളോ നമ്മെ സംബന്ധിച്ച് വിലങ്ങു തടികളല്ല. ആരാധനയുടെ കാര്യത്തിലും ആത്മീയ കാര്യത്തിലും അവനവന്റെ നിയന്ത്രണം അവനവന് തന്നെയാണ്.ഈ വിശാലമായ കാഴ്ച്ചപ്പാടാണ് ഹിന്ദുവിനെ ഭീകരവാദത്തിന് പ്രേരിപ്പിക്കാത്തത്.തേലേക്കാട് അച്ചന്റെ കണ്ണിൽ ഇത് തന്തയില്ലായ്മയാണ്. പക്ഷേ ഈ സ്വയം നിയന്ത്രണാവകാശം മനഃശാസ്ത്രമനുസരിച്ച് ഏറ്റവും യുക്തിഭദ്രമാണെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു.

ഇത് മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി എന്ന് പറയുമ്പോൾത്തന്നെ അനീതികളുടെ കൂമ്പാരം അവരെ പൊതിഞ്ഞു നിൽക്കുന്നു. അതിനാൽ ത്തന്നെ ഈ വഴിമാത്രമാണ് നല്ലത് എന്ന് പറയുന്നവർ സമൂഹത്തിന്റെ മുന്നിൽ അപഹാസ്യരായിത്തീരുന്നു. വളരെ സുന്ദരമായ ഒരു വാക്കാണ് ശ്രീ നാരായണ ഗുരുവിന്റേത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നുള്ളത്. ഈ വിശാലമായ കാഴ്ച്ച് പ്പാടിനെ എതിർത്തവരിൽ ഒരാൾ കാന്തപുരം ആണ്. അയാളുടെ അഭിപ്രായത്തിൽ ഇസ്ലാം മാത്രമാണ് ശ്രേഷ്ഠമായത്. ഈ ഇടുങ്ങിയ ചിന്താഗതിയും പ്രചരണവും തീവ്രവാദത്തിന് വളമേകുകയാണ് ചെയ്യുന്നത്. ദൈവം അറിയാതെ ഈ ഭൂമിയിൽ ഒന്നും നടക്കില്ല എന്ന് പറയുകയും ദൈവകൃപയാൽ ഈ മണ്ണിൽ ആവിർഭവിച്ച സനാതന സംസ്കൃതിയെ അപഹസിക്കുകയും ചെയ്യുമ്പോൾ ദൈവ നിഷേധമാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ഇല്ലാതെ പോയതിന്റെ കാരണങ്ങളിൽ ഒന്ന് തമോഗുണ ഭക്ഷണ ശീലമായിരിക്കാം .

ഇസ്ലാം മതത്തിൽ നിന്നും തീവ്രവാദ മതത്തിലേക്ക് പരിവർത്തനം ഏറെ നടക്കുന്ന കാലഘട്ടമാണിന്ന്. അത് തിരിച്ചറിയാനും അതിന് തടയിടാനും മുസ്ലിം സമൂഹത്തിന് കഴിയുന്നില്ല.മറ്റു മതങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് ആളെ ചേർക്കുമ്പോൾ അവരൊക്കേ എത്തിപ്പെടുന്നത് ഇസ്ലാമിലല്ല മറിച്ച് തീവ്ര വാദ മതത്തിലാണ് എന്ന് കാണാനുള്ള ഉഴക്കാഴ്ച്ച അവർക്കില്ലാതെ പോയി. ധാരാളം മുസ്ലിം സഹോദരങ്ങൾ മറ്റു ദർശനങ്ങളിലേക്ക് ഉറ്റു നോക്കുന്നു എന്ന കാര്യവും അവർ അവഗണിക്കുന്നു.(തുടരും)