2017 ജനുവരി 2, തിങ്കളാഴ്‌ച

നാരായണീയം ദശകം - 25 ശ്ലോകം - 8 Date  2/1/2017

താവന്മാംസ വ പാ കരാളവ പുഷം
ഘോരാന്ത്രമാലാ ധരം
ത്വാം മധ്യേസഭ മിദ്ധ രോഷ മൂഷിതം
ദുർ വാരഗുർവ്വാരവം
അഭ്യേതും ന ശശാക കോ/പി ഭുവനേ,
ദൂരേ സ്ഥിതാ ഭീരവഃ
സർവ്വേ ശർവവിഞ്ചവാസവമുഖാഃ
പ്രത്യേകമസ്തോഷത.
             അർത്ഥം
ആ സമയത്ത് കൊല്ലപ്പെട്ടവരുടെ മാംസത്താലും, അവ ചിതറിത്തെറിച്ച് ഭയങ്കരമായിത്തീർന്ന ശരീരത്തോട് കൂടിയവനും കിടിലം കൊള്ളിക്കുന്ന കുടൽ മാല ധരിച്ചവനും ചെവി തുളച്ചു കയ്രുന്ന സിംഹനാദം മൂഴക്കുനാനവനും  സഭാ മദ്ധ്യത്തിൽ വർദ്ധിച്ച കടും കോപത്തോടെ ഇരുന്നരുളിയവനുമായ അങ്ങയുടെ അടൂത്തേയാക്കൊന്നു ചെല്ലുവാൻ ലോകത്തി്ൽ  ഒരുവനും ശക്തനായീല്ല.ശിവൻ,ബ്രഹ്മാവ്,ദേവേന്ദ്രൻ തുടങ്ങിയ എല്ലാവരും  പേടിച്ച് വിറച്ച് അകലെ നിന്നു കൊണ്ട് വെവ്വേറെ അങ്ങയെ സ്തുതിച്ചൂ!
9
ഭൂയോ/പ്യക്ഷതരോഷധാമ്നി ഭവതി,
ബ്രഹ്മാജ്ഞയാ ബാലകേ
പ്രഹ്ലാദേ പദയോർനമത്യപഭയേ,
കാരുണ്യഭാരാകുലഃ
ശാന്തസ്ത്വം കരമസ്യ മൂർധ്നി സമധാഃ,
സ്തോത്രൈരഥോദ്ഗായത-
സ്തസ്യാകാമധിയോ/പി തേനിഥ വരം
ലോകായ ചാനുഗ്രഹം.
         അർത്ഥം
പിന്നെയും സ്തുതിക്കപ്പെട്ടിട്ടും അവിടുന്ന് അടങ്ങാത്ത കോപത്താന് ആശ്രയമായി വർത്തിക്കവെ ബ്രഹ്മാവിന്റെ ആജ്ഞ ഹേതുവായിട്ട് കുട്ടിയായ പ്രഹ്ളാദൻ പേടി കൂടാതെ തൃക്കാൽക്കൽ വന്ന് നമസ്കരിച്ചപ്പോൾ അവിടുന്ന് കനപ്പെട്ട കരുണയാൽ പരവശനും ശാന്തനും ആയിട്ട് ഈ പ്രഹ്ലാദന്റെ നെറുകയിൽ കൈ അമർത്തിവെച്ചു. എന്നിട്ട് ഉറക്കെ സ്തുതികൾ പാടി വാഴ്ത്തുന്ന ആ കുട്ടിക്ക്, അവന് അശേഷവും ആവശ്യമില്ലായിരുന്നു എങ്കിലും വരം നൽകി. ലോകത്തിന് പൊതുവെ അനുഗ്രഹത്തേയും അരുളി'
                 സന്ദേശം

പുതുവർഷത്തിൽ ആദ്ധ്യാത്മികമായി കാര്യങ്ങൾ ഏറെ പഠിക്കാനും ,അറിവുള്ളവ പറഞ്ഞു കൊടുക്കാനും എല്ലാവരും തയ്യാറാകണം. എന്ത് വായിച്ചാലും അത് എത്ര വലിയ പ്രഗത്ഭനായാലും യുക്തിപരമായി യോജിക്കുന്നുണ്ടോ എന്ന് മനനം ചെയ്ത ശേഷമേ പോസ്റ്റ് ചെയ്യാവൂ!ആര് എന്ത് പോസ്റ്റിനെ പറ്റി ചോദിച്ചാലും വ്യക്തമായ മറുപടി പറയാൻ കഴിയണം.

എല്ലാവരുടേയും സഹകരണത്തിലൂടെ മാത്രമേ നമ്മുടെ സമൂഹത്തിലെ തെറ്റായ ധാരണകൾ തിരുത്താൻ പറ്റൂ. ജനുവരി മുതൽ വ്യത്യസ്ഥ ഗ്രൂപ്പുകളിൽ വ്യത്യസ്ഥ പോസ്റ്റ് ഇടുവാൻ ഉദ്ദേശിച്ചിരുന്നു. അത് ഫലവത്താകുന്ന മട്ട് കാണുന്നില്ല ഒരു വിഷയം 6 ഗ്രൂപ്പിൽ ഇട്ടിട്ട് തന്നെ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. മുമ്പ് എന്റെ 12 ഗ്രൂപ്പുകളിലും അഡ്മിൻ ആയ മറ്റു ഗ്രൂപ്പുകളിലും ഒരു പോസ്റ്റ് ഇട്ടാൽ അധികം താമസിയാതെ ആയിരത്തിൽ പരം സന്ദർശകർ ഉണ്ടായിരുന്നു. ശ്രീവത്സം പേജിൽ പോസ്റ്റ് ചെയ്ത് ഷെയർ ചെയ്യുമ്പോൾ എത്ര വ്യു സ് ഉണ്ട് എന്ന് കൃത്യമായി കാണിക്കും.

ഇനിയും ഉദ്ദേശിച്ച പദ്ധതി നടപ്പിലാക്കാൻ കൂടുതൽ തന്ത്രപരമായി പുതിയ ആശയങ്ങൾ ആവിഷ്കരിക്കണം എന്ന് ഉറപ്പായി. പതിനായിരം മെമ്പർമാർ അതും എല്ലാ ഗ്രൂപ്പിലും ഉള്ളവർ ആകണം' എന്നാലേ പരിപാടി വിജയിക്കൂ! നിരവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ ഉണ്ട്. അവയെ ഒക്കെ പരിചയപ്പെടുത്തണം എന്ന ഉദ്ദേശം ഉണ്ട്. 18 പുരാണങ്ങൾ 108 ഉപനിഷത്തുക്കൾ എന്നിവ വ്യത്യസ്ഥ ഗ്രൂപ്പുകളിൽ ആയാലേ അത് നടക്കൂ. ഞാൻ ആ ഉദ്ദേശത്തിനായി എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരെ ദിവസവും കുറേ പേരെ ചേർക്കുന്നുണ്ട്‌. പക്ഷെ 50 പേരെ ചേർത്താൽ പകുതി പേർ പിറ്റേ ദിവസമാകുമ്പോഴേക്കും അതിൽ നിന്ന് വിട്ടു പോകും. വിട്ടു പോകുന്നവർ എനിക്ക് ചേർക്കാൻ പറ്റാത്ത വിധം ഉള്ള ഓപ്ഷൻ സ്വീകരിക്കണ മെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ അക്ഷരമാലാ ക്രമത്തിൽ ചേർക്കുമ്പോൾ വീണ്ടും ചേർത്തെന്ന് വരും അത് എനിക്കും നിങ്ങൾക്കും അസൗകര്യമായിരിക്കും.

എന്റെ ഗ്രൂപ്പുകൾ എല്ലാം ആദ്ധ്യാത്മികമായ പോസ്റ്റുകൾ മാത്രമുള്ളതിനാലാണ് മെമ്പർമാർ വരാൻ ഇത്രയും താമസം. അതിനോട് താൽപ്പര്യമുള്ളവരല്ലേ കാണൂ.  ബാഹ്യമായ വിഷയങ്ങൾ അതിന്റെ പാട്ടിന് നടക്കട്ടെ 1 നമുക്ക് ഭാരതീയ സനാതന ധർമ്മം ഹൈന്ദവ സമൂഹത്തിൽ എല്ലാ ഇടത്തും എത്തിക്കാൻ പ്രയത്നിക്കാം. അതിന്റെ കുറവുമൂലം പല തെറ്റായ ആചാരങ്ങളും നമ്മൾ ആചരിക്കുന്നു. ഭഗവദ് ഗീത - അത് മാത്രം മുഴുവനും ഉൾക്കൊള്ളാൻ നമുക്ക് കഴിഞ്ഞാൽ പിന്നെ ഒന്നും വേണമെന്നില്ല. എന്നാലും നമുക്ക് എന്തെല്ലാം ഉണ്ട് എന്നറിയേണ്ടേ? ആയതിനാൽ എന്റെ ഉദ്യമം സത്തായതാണ് എന്ന് വിചാരിക്കുന്നുവെങ്കിൽ എന്റെ എല്ലാ ഗ്രൂപ്പുകളിലും ചേരാൻ ശ്രമിക്കുക.
" 1'  ശ്രീരാമ ഹൃദയം ശ്രീകൃഷ്ണ ഹൃദയം
2  ഭഗവദ് ഗീതാ ഭാഗവതം
3  ദ്വാരക
4  വൃന്ദാവനം
5  ശ്രീമദ് മഹാഭാഗവതം
6. ശൈവോപദേശ രാമായണം
7 ഓം നമശ്ശിവായ ശിവായ നമ:
8  രഘുവംശം
9. ആദിപരാശക്തി
10 ധർമ്മക്ഷേത്ര വാർത്തകൾ
11  സനാതന ധർമ്മ പ്രചരണ സഭ
12.  ഭാരത സ്ത്രീകൾ തൻ ഭാവ ശുദ്ധി
 എന്നിവയാണ് ഗ്രൂപ്പുകൾ - പിന്നെ
ഭഗവദ് ഗീത - കൃഷ്ണഗാഥ ഗ്രൂപ്പിലും
നാരായണീയം ഋഷികേശം എന്ന ഗ്രൂപ്പിലും
വിവേക ചൂഡാമണി  സാകേത പുരി എന്ന ഗ്രൂപ്പിലും
ശ്രീമദ് ഭാഗവതം  സാലോ ക്യം എന്ന ഗ്രൂപ്പിലും  order ആയി ഇട്ടിട്ടുണ്ട് മഹാഭാഗവതം ഗീത ഒരു പുനരവലോകനം കഴിയാറായി കഴിഞ്ഞാൽ വീണ്ടും തുടങ്ങുന്നതാണ്.- ചിന്തിക്കുക.   

2017 ജനുവരി 1, ഞായറാഴ്‌ച

             ശിവരാത്രി

ശിവരാത്രി ആഗതമികുകയാണല്ലോ!

ആഘോഷ വേളകളിൽ നിങ്ങളുടെ ക്ഷേത്രാങ്കണത്തെ ധന്യമാക്കാൻ ഞാനും തയ്യാർ

ഇമ്പമാർന്ന ഗാനങ്ങളുടെ  അകമ്പടിയോടെ  ആദ്ധ്യാത്മികമായും ശാസ്ത്രീയമായും വിലയിരുത്തി സരസമായി  കഥിപ്രസംഗം അവതരിപ്പിക്കുന്നു

      കഥ ----  ശിവശക്തി

ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച കഥ!!!

ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച കഥ

നേരത്തെ തന്നെ ബുക്ക് ചെയ്യുക

       സസ്നേഹം   തുവ്വൂർ കൃഷ്ണകുമാർ
അര്‍ജ്ജുനന്‍ ദുര്യോധനനെ കൊന്നപ്പോള്‍ ശരീരമല്ലെ ശരീരത്തെ കൊല്ലുന്നത് പിന്നെ എങ്ങനെയാണ് ആത്മാവിന് പുണ്ണ്യം കിട്ടുന്നത്. ആത്മാവ് സത്തും ശരീരം ജഡയും അല്ലെ ? (വിമര്‍ശിക്കുന്നതല്ല ജ്ഞാനസമ്പാദ്യമാണ് ല്ക്ഷ്യം.) ശരീരം കൊണ്ട് പ്രവര്‍ത്തിക്കുന്നവന്‍ പാപം നേടുന്നില്ല (ഭഗവത്ഗീത.).  അതിനര്‍ത്ഥം പുണ്ണ്യവും നേടുന്നില്ല എന്നാണ്.------    Rajesh koorthedath pullayikodi
**********************************************************
മറുപടി
********
ശരീരം ജഡസ്വരൂപമാണ്. അതിന് ഒന്നും ചെയ്യാൻ കഴിവില്ല. മരണശേഷം അത് വ്യക്തമാണല്ലോ! അങ്ങിനെയാണെങ്കിൽ ഞാൻ ഒരാളെ കൊന്നു എന്ന് പറയുമ്പോൾ എന്റെ ശരീരമല്ല അത് ചെയ്തത് എന്ന് ഉറപ്പല്ലേ? പിന്നെ ഞാൻ ചെയ്തു എന്ന് പറയുമ്പോൾ ഞാൻ ആരാണ് എന്ന് ആലോചിക്കേണ്ടേ?

നാഹം ദേഹോ നേന്ദ്രിയാണ്യന്തരംഗോ,നാഹംകാര,പ്രാണവർഗ്ഗോന ബുദ്ധിഃ,ദാരാപത്യ ക്ഷേത്ര വിത്താദി ദൂരഃ
സാക്ഷീ നിത്യഃ പ്രത്യഗാത്മാ ശിവോഹം(ശങ്കരാചാര്യർ)
              അർത്ഥം
ഞാൻ ദേഹമല്ല ഇന്ദ്രിയങ്ങളോ അന്തരംഗങ്ങളോ അല്ല.ഞാൻ അഹംകാരമല്ല.പ്രാണവർഗ്ഗങ്ങളോ ബുദ്ധിയോ അല്ല.ഭാര്യയോ വീടോ ധനമോ അല്ല.ഇതിനെല്ലാം സാക്ഷിയായ സാക്ഷാൽ ശിവനാകുന്നു ഞാൻ.

അപ്പോൾ ഞാൻ എന്ന് പറയുന്നതും നീ എന്ന് പറയുന്നതും ശരീരമല്ല. ആ ശരീരത്തിന് അകത്തുള്ള ആത്മാവാണ്. ശരീരത്തിന് അകത്തുള്ള ജീവനോട് കൂടിയ ആത്മാവിനെ ജീവാത്മാവ് എന്നും ശരീരാദികൾക്ക് പുറത്തുള്ള സ്വതന്ത്രമായ ശക്തി വിശേഷത്തെ പരമാത്മാവ് എന്നും പറയുന്നു പരമാത്മാവിനെ ത്തന്നെയാണ് ഈശ്വരൻ എന്നും പരബ്രഹ്മം എന്നും പറയുന്നത്.

ആ പരമാത്മാവ് ചില പ്രത്യേക ഉദ്ദേശങ്ങൾക്കായി ശരീരം എടുക്കുമ്പോൾ അവതാരങ്ങൾ എന്ന് പറയുന്നു. എന്നാൽ പ്രപഞ്ചത്തിന് കൊടുത്ത സ്വഭാവം മൂലം ഉണ്ടാകുന്ന ജീവികളെ അവതാരങ്ങൾ എന്ന് പറയാറില്ല എന്ന്മാത്രം. ശരീരം എടുത്ത് കഴിഞ്ഞാൽ ഞാൻ എന്നും നീ എന്നും ഉള്ള വിവേചനം ആരംഭിക്കുകയായി. പിന്നെ ഞാനും നീയും കർമ്മങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഗുണനിലവാരത്തിന് അനുസരിച്ച് ഫലവും ഉണ്ടാകുന്നു.   അങ്ങിനെ സത്തായ കർമ്മങ്ങൾ ചെയ്ത് പരമാത്മാവിനെ പ്രാപിച്ചാൽ പിന്നെ ജന്മം ഉണ്ടാകുന്നില്ല. നദി എപ്രകാരം കടലിൽ ചെന്ന് ചേർന്ന് നദി എന്ന വ്യക്തിത്വം നഷ്ടപ്പെട്ട് കടൽ എന്ന നാമം സ്വീകരിക്കുന്നുവോ? അതേ പോലെ ശുദ്ധ മായ കർമ്മം ചെയ്ത് ആ പരമാത്മാവിൽ ,രൂപനാമങ്ങൾ നഷ്ടപ്പെട്ട് പരമാത്മാ നാമം നേടുന്നു. ശരീരമെടുക്കുന്ന വേളയിലേ കർമ്മവും,ഫലവും ഒക്കെ ഉള്ളൂ! പരമാത്മാവിന് ഇതോന്നും ഇല്ല അതിനാലാണ് നിർഗ്ഗുണ പരബ്രഹ്മം എന്ന് പരമാത്മാവിനേ പറയുന്നത്!  ശരീരം കൊണ്ട് പ്രവർത്തിക്കുന്നവൻ പാപം നേടുന്നില്ല .ഇങ്ങിനെ ഒന്ന് ഭഗവദ് ഗീതയിലില്ല. തെറ്റായി ധരിച്ചതാണെന്ന് വ്യക്തം കാരണം ശരീരത്തിന് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ! അഥവാ കർമ്മം ചെയ്യുന്നതും അനുഭവിക്കുന്നതും ജീവാത്മാവാണ് ---ചിന്തിക്കുക 
നാരായണീയം  ദശകം 25  ശ്ലോകം - 6 Date 1/1/2007
( കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം നാരായണീയം വീണ്ടും തുടങ്ങുന്നു ഇതിന്റെ മുൻ ഭാഗങ്ങൾ ഋഷികേശം എന്ന ഗ്രൂപ്പിൽ order ആയി ഉണ്ട് )

ഭ്രാമ്യന്തം ദിതി ജാധ മം പുനരപി
പ്രോദ്ഗൃഹ്യ ദോർഭ്യാം ജവാദ്,
ദ്വാരേ/ഥോരുയുഗേ നിപാത്യ നഖരാൻ
വ്യുത്ഖായ വക്ഷോഭുവി,
നിർഭിന്ദന്നധിഗർഭനിർഭരഗള-
ദ്രക്താംബുബദ്ധോത്സവം
പായം പായമൂദൈരയോ ബഹു
ജഗത്സംഹാരിസിംഹാരവാൻ.
                  അർത്ഥം
വട്ടം തിരിയുന്ന പിടികൊടുക്കാതെ,--ആ അധമനായ ദൈത്യനെ രണ്ടാമതും പൊടുന്നനെ രണ്ട് കൈകൊണ്ടും മുറുകെ പിടിച്ചമർത്തിയുയർത്തിയിട്ട്  ഉമ്മറപ്പടിയിന്മേൽ ഇരു തുടകളിൽ മേൽ മലർത്തി വിഴിച്ച് മാറിടത്തിൽ നഖങ്ങൾ അമർത്തിത്താഴ്ത്തി മാറ് പിളർന്ന് കൊണ്ട് ഉള്ളിൽ നിന്ന് കുടുകൂടെ ചാടുന്ന നിണ നീർ(ചോര) ബഹുരസമായി തുടരെത്തുടരെ പാനം ചെയ്ത് കൊണ്ട് ലോകങ്ങളെയെല്ലാം ഛിന്നഭിന്നമാക്കുമാറുള്ള സിംഹനാദങ്ങളെ അങ്ങ് ധാരാളമായി പുറപ്പെടുവിച്ചു.
7
ത്യക്ത്വാ തം ഹ തമാശു രക്ത ലഹരീ -
സിക് തോന്നമ ദ്വർ ഷ് മണി
പ്രത്യുത്പത്യ സമസ്ത ദൈത്യ പടലീം
ചാഖ്യാ.ദ്യ മാനേ ത്വയി,
ഭ്രാമ്യ ദ് ഭൂമി വികസിതാംബുധി കുലം
വ്യാലോല ശൈലോത്കരം
പ്രോത്സർ പത് ഖ ചരം ചരാചരമഹോ!
ദു:സ്ഥാമവസ്ഥാം ദധൗ.
                അർത്ഥം
അവിടുന്ന് ക്ഷണത്തിൽ കൊന്നുകളഞ്ഞ ആ ഹിരണ്യ കശിപുവിനെ വിട്ടും വെച്ച് ചോര വീണ് നനഞ്ഞതും പൊന്തി ഉയരുന്നതുമായ ശരീരത്തോടെ കുതിച്ചു ചാടിയിട്ട്, നേരെ വരുന്ന സകല ദൈത്യ സമൂഹത്തേയും വീണ്ടും വീണ്ടും കടിച്ചുടയ്ക്കവേ, ആശ്ചര്യമേ! സ്ഥാവരജംഗമാത്മകമായ ഈ ജഗത്ത് ആകെ വല്ലാതെ ചുഴലുന്ന ഭൂമിയോട് കൂടിയതും ഇളകി മറിഞ്ഞ സമുദ്രത്തോട് കൂടിയതും കിടന്ന് കുലുങ്ങുന്ന പർവ്വതങ്ങളോട് കൂടിയതും തെറ്റിത്തെറിക്കുന്ന ജ്യോതിർ ഗോളങ്ങളോട് കൂടിയതുമായിട്ട് ഒട്ടും സുഖമല്ലാത്ത ഒരു മട്ടിലായിത്തീർന്നു.

ഭഗവദ് ഗീത ഒരു പുനരവലോകനം - ഭാഗം - 45 Date  1/1/2017

അർജ്ജു നാ! അഭ്യാസ യോഗം കൊണ്ട് എന്നെ പ്രാപിക്കാൻ ആഗ്രഹിച്ചാലും. ചിത്തത്തെ എന്നിൽത്തന്നെ സ്ഥിരമായി നിർത്താൻ നിനക്ക് കഴിയില്ലെങ്കിൽ ആണ് അഭ്യാസ യോഗം ശീലിക്കേണ്ടത്. അതിനും നിനക്ക് പ്രയാസമാണെങ്കിൽ എനിക്കായി കൊണ്ട് കർമ്മം ചെയ്യുന്നവനായിത്തീരും കർമ്മം എന്നിൽ സർവ്വം സമർപ്പിച്ച് ചെയ്താലും നിനക്ക് പരമ സിദ്ധി പ്രാപിക്കാം. ഇതും നിനക്ക് ചെയ്യാൻ പ്രയാസമാണെങ്കിൽ എന്നോട് ഉള്ള ചേർച്ച ലക്ഷ്യമാക്കി മന:സംയമനത്തോടെ ഫലങ്ങളെ ത്യജിക്കുക .
        അഭ്യാസത്തേക്കാൾ ജ്ഞാനം ശ്രേഷ്ഠമാണ്. ജ്ഞാനത്തേക്കാൾ ധ്യാനം ശ്രേഷ്ഠമാണ്. കർമ്മഫല ത്യാഗം ധ്യാനത്തേക്കാൾ ശ്രേഷ്ഠമാണ്. സർവ്വജീവികളോടും  ദ്വേഷമില്ലാത്തവനും,മൈത്രിയും, കരുണയുള്ളവനും, മമതയും അഹന്ത ഇല്ലാത്തവനും, സുഖ ദുഃഖങ്ങളിൽ തുല്യ ഭാവനയുള്ളവനും ക്ഷമാശീലനും, സദാ സന്തുഷ്ടനും, ഏകാഗ്ര ചിത്തനും, ആത്മ നിയന്ത്രണമുള്ളവരും, നിശ്ചയദാർഡ്യമുള്ളവനും മനോബുദ്ധികളെ എന്നിൽ അർപ്പിച്ചവനും ആയ എന്റെ ഭക്തൻ ആരോ അവൻ എനിക്ക് പ്രിയൻ ആകുന്നു.-
        ഒന്നും ആവശ്യമില്ലാത്തവനും, അകത്തും, പുറത്തും ശുചിയുള്ളവനും സമർത്ഥനും, ഒന്നിലും പ്രത്യേകം താൽപ്പര്യമില്ലാത്തവനും, വ്യാകുലതയില്ലാത്തവനും, ആയ എന്റെ ഭക്തൻ ആരോ അവൻ എനിക്ക് പ്രിയൻ ആകുന്നു.

മേൽപ്പറഞ്ഞ ഈ സനാതന ധർമ്മത്തെ അതീവ ശ്രദ്ധയോടെ എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി ആരൊക്കെ വേണ്ടുംവണ്ണം ആചരിച്ച് അനുഷ്ഠിക്കുന്നുവോ? ആ ഭക്തന്മാർ എനിക്ക് അത്യന്തം പ്രിയ രാകുന്നു.(തുടരും) 
വിവേക ചൂഡാമണി ശ്ലോകം - 171 തിയ്യതി -31/12/2016
( കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിവേക ചൂഡാമണി വീണ്ടും തുടങ്ങുന്നു 'ഇതിന് മുമ്പുള്ള ശ്ലോകവും വിശദീകരണവും സാകേത പുരി  എന്ന ഗ്രൂപ്പിൽ order ആയി ഉണ്ട് )

ന ഹ്യ സ്ത്യ വിദ്യാ മനസോf തിരിക്താ
മനോ ഹ്യ വിദ്യാ ഭവ ബന്ധ ഹേതു :
തസ്മിൻ വിനഷ് ടേ സകലം വിനിഷ്ടം
വിജൃംഭിതേ fസ്മിൻ സകലം വിജൃംഭതേ '
            അർത്ഥം
മനസ്സിൽ നിന്ന് വേറിട്ട് അവിദ്യയില്ല. കാരണം സംസാര ബന്ധത്തിന് ഹേതുവായ അവിദ്യ മനസ്സ് തന്നെയാകുന്നു 'മനസ്സിൽ നിർവ്വാസനം നശിച്ചാൽ സർവ്വവും നശിച്ചു - മനസ്സ് വിജൃംഭിക്കുമ്പോൾ സകലതും വിജൃംഭിക്കുന്നു.
172
സ്വപ്നേfർത്ഥശൂന്യേ സൃജതി സ്വ ശ ക്ത്യാ
ഭോക്ത്രാദി വിശ്വം മന ഏവ സർവ്വം
തഥൈവ ജാഗ്രത്യപി നോ വിശേഷ:
തത് സർവ്വമേതന്മസ സോ വിജൃംഭണം
              അർത്ഥം
ബാഹ്യ വിഷയങ്ങൾ ഇല്ലാത്ത സ്വപ്നാവസ്ഥയിൽ മനസ്സ് സ്വയം തന്റെ ശക്തി കൊണ്ട് ഭോക്താവ്, ഭോഗ്യം തുടങ്ങിയ സമസ്ത വിശ്വത്തേയും സൃഷ്ടിക്കുന്നു. ജാഗ്ര ദവസ്ഥയിലും മനസ്സ് തന്നെയാണ് സർവ്വവും സൃഷ്ടിക്കുന്നത്. വ്യത്യാസമൊന്നുമില്ല.അതിനാൽ ഈ ജഗത്ത് മുഴുവൻ മനസ്സിന്റെ വിലാസമാകുന്നു..