2017 ജനുവരി 10, ചൊവ്വാഴ്ച

നാരായണീയം  ദശകം 26 ശ്ലോകം - 3 Date  10/1/2017

ദുഗ്ധാംധാംഭോധേർമധ്യഭാജി ത്രികുടേ
ക്രീഡൻ ശൈലേ യൂഥപോ/യം വശാഭിഃ
സർവ്വാൻ ജന്തൂനത്യവർത്തിഷ്ട ശക്ത്യാ
ത്വദ്ഭക്താനാം കുത്ര നോത്കർഷലാഭഃ.
             അർത്ഥം
ഗജേന്ദ്രനായ ഇവൻ പിടിയാനകളോട് കൂടി പാലാഴിയുടെ നടുക്കുള്ള ത്രികുട പർവ്വതത്തിൽ വിഹരിക്കുന്നവനായിട്ട് ശരീരശക്തിയിൽ എല്ലാ ജന്തുക്കളേയും കവച്ചു വെച്ചു നിന്തിരുവടിയുടെ ഭക്തന്മാർക്ക് എവിടെയാണ് ഉദ്ഗതിക്ക് കുറവു വരുന്നത്?
      ഇവിടെ പാലാഴി എന്ന് ഭട്ടതിരിപ്പാട് പറഞ്ഞത് വൈകുണ്ഠത്തിലെ പാലാഴിയല്ല. ഭക്തനായ ഇന്ദ്ര ദ്യുമ്നൻ മനസ്സും ശരീരവും വിഷ്ണുവിൽ സമർപ്പിച്ച രാജാവായിരുന്നു. ആയതിനാൽ ആനയായിത്തീർന്നെങ്കിലും മനസ്സ് ഇപ്പോഴും വിഷ്ണുവിലും വൈകുണ്ഠത്തിലുമാണ് അപ്പോൾ അയാൾ വിഹരിക്കുന്ന ത്രി കു ടാചലത്തിന് ചുറ്റുമുള്ള സമുദ്രത്തെ പവിത്രമായ പാലാഴിയായി ഭട്ടതിരിപ്പാട് കല്പിച്ചതാണ്.
4
സ്വേന സ്ഥേ മ്നാ ദിവ്യദേശത്വ ശ ക്ത്യാ
സോfയം ഖേദാന പ്രജാനൻ  കദാചിത്
ശൈലപ്രാന്തേ  ഘർമ്മ താന്തസ്സരസ്യാം
യുഥൈസ്സാർദ്ധം ത്വത് പ്രണുന്നോ fഭിരേമേ '
          അർത്ഥം
ആ ആന തന്റെ ശക്തി കൊണ്ടും ആ ദിവ്യദേശത്തിന്റെ മഹിമ കൊണ്ടും യാതൊരു ദു:ഖവും അറിയാതെ കഴിയുമ്പോൾ ഒരിക്കൽ വേനൽ കാഠിന്യം കൊണ്ട് തളർന്ന് പർവ്വതച്ചെരിവിലുള്ള താമരപ്പൊയ്കയിൽ നിന്തിരുവടിയുടെ പ്രേരണ മൂലം ഇറങ്ങിച്ചെന്ന് ആനകളോട് കൂടി ക്രീഡിച്ചു രസിച്ചു - (തുടരും) 
മതം മാറ്റത്തിന്റെ ദൂഷ്യഫലങ്ങൾ!മനശ്ശാസ്ത്രത്തിൽ. വിലയിരുത്തുമ്പോൾ!!!!!

നിർബ്ബന്ധപൂർവ മായ മതം മാറ്റം ഏത് മതത്തിലേക്കാണോ മാറുന്നത്? ആ മതത്തിന്റെ സംസ്കാരത്തിന് ദോഷമായി ഭവിക്കും .ഇന്ന് കാണുന്നതും അതാണ്

വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം തൊട്ടും ദക്ഷിണ ഭാരതത്തിൽ ടിപ്പുവിന്റെ പടയോട്ടക്കാലത്തും നിർബ്ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് ഹൈന്ദവരെ മാറാറിയിട്ടുണ്ട്. നിർബ്ബന്ധിച്ച് ആയതിനാൽ മതം മാറ്റപ്പെട്ടവർ അന്നേ ഇസ്ലാമിനെ ഉൾക്കൊണ്ടിട്ടില്ല.തുടർന്ന് വന്ന അവരുടെ പിൻ തലമുറക്കാർ എങ്ങിനെ ഉൾക്കൊള്ളും? അപ്പൊൾ മത നിയമം അനുശാസിക്കുന്ന ചില നിയമങ്ങളെ തങ്ങളുടെ സിദ്ധാന്തത്തിന് അനുസരിച്ച് വളച്ചൊടിക്കാൻ അവർക്ക് യാതൊരു മടിയും ഇല്ല. അവർക്ക് മതം ബാഹ്യമായ ചില ചടങ്ങുകൾ മാത്രമാണ്.ആദ്ധ്യാത്മികമായി പറയുമെങ്കിലും ഉള്ളിൽ തട്ടി പ്രാർത്ഥനയൊ ചടങ്ങുകളോ നീർവഹിക്കാൻ അവർക്ക് കഴിയില്ല മനസ്സിന്റെ ഈ അശ്വസ്ഥ ഭാവം  തന്നെയാണ് ഭീകരവാദികളെ സൃഷ്ടിക്കുന്നത്.

പൊതുവെ ഇസ്ലാമിക സമൂഹം ഭാരതത്തിൽ അസ്വസ്ഥരാണ്. അത് മോദി ഭരിച്ചതു കൊണ്ടൊന്നുമല്ല. മോദി അല്ലായിരുന്നെങ്കിലം അവർ അസ്വസ്ഥർ തന്നെ!  ഇഷ്ടമില്ലാതെ നിർബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയതിന്റെ പ്രതിഫലനമാണ് ദോഷവശങ്ങളായി ഇസ്ലാം കൃസ്ത്യൻ മതവിഭാഗങ്ങളിൽ കാണുന്ന ചില കാര്യങ്ങൾ ! സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ ഭാരതീയ മുസ്ലിംഗളെ ഉത്തമ മുസൽമാനായി കാണുന്നില്ല. നിരവധി പണ്ഡിതന്മാരുടെ ലേഖനത്തിൽ കണ്ടിട്ടുള്ളതാണ് ഈ വിവരം! കാലാകാലങ്ങളായീ കാണുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഈ രീതിയിൽ നിന്ന് ഉടലെടുത്തതാണ്

 എന്നാൽ ഹൈന്ദവരെ സംബന്ധിച്ച് ഉണ്ടായിരുന്ന ജാതീയത വളരെ കുറഞ്ഞു. അത് കൊണ്ട് തന്നെ മുമ്പില്ലാത്ത വിധം ഒരു എെക്യഭാവം ഹിന്ദുക്കളിൽ ഉണ്ട്. അത് പൂർണ്ണമായും പോകാത്തത് ചില രാഷ്ട്രീയക്കാരുടെ കള്ളക്കളി മൂലമാണ്. പക്ഷെ അതും സമൂഹം തിരിച്ചറിയാൻ തുടങ്ങിയിരീക്കുന്നു എന്നത് ഹൈന്ദവരെ സംബന്ധിച്ച് ആശ്വാസകരമാണ്!

2017 ജനുവരി 9, തിങ്കളാഴ്‌ച

നാളെ തിരുവാതിര ,ശിവന്റെ ജന്മനാളാകുന്നതെങ്ങിനെ?

ഒരേ ശക്തിയുടെ മൂന്ന് ഭാവങ്ങൾ! ബ്രഹ്മാവ് ,വിഷ്ണു ,ശിവൻ! ആ ശക്തി ആണെങ്കിൽ അജനും. പിന്നെങ്ങിനെ ശിവന്റെ ജന്മ ദിനം കണക്കാക്കും? മാത്രമല്ല അന്ന് ഭൂമിയിൽ ജനങ്ങൾ ഉണ്ടായിരുന്നോ? ശാസ്ത്രങ്ങൾ മനുഷ്യോൽപ്പത്തിക്ക്  ശേഷമല്ലേ വികസിച്ചത്? ഇതിന്ന് എന്താണ് ഉത്തരം? തിരുവല്ലയിൽ നിന്നും നാരായണൻ എമ്പ്രാന്തിരിയുടെ ചോദ്യമാണ്!
                 മറുപടി
അങ്ങ് പ്രകടിപ്പിച്ച സംശയം യുക്തം തന്നെ! കുറച്ച് ചിന്താശീലമുള്ളവർക്കേ ഇങ്ങിനെ ഒരു സംശയം ഉണ്ടാകൂ!

ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചത് സനകാദികളെയാണ്. ജന്മനാ യോഗികളായിരുന്നു. ബ്രഹ്മാവ് സൃഷ്ടിയിൽ സഹായിക്കാൻ മക്കളോട് അഭ്യർത്ഥിച്ചപ്പോൾ സനകാദികൾ അതിൽ താൽപ്പര്യം കാണിച്ചില്ല. ബ്രഹ്മാവ് കോപിച്ചു.ഉടൻ പുരികക്കൊടികൾക്കിടയിൽ കോപം ഉരുണ്ട് കൂടി വലിയ ശബ്ദത്തിൽ കരഞ്ഞ് കൊണ്ട് ഒരു സാത്വിക ഭാവം രൂപം കൊണ്ടു! എനിക്ക് നാമവും സ്ഥാനവും കൽപ്പിച്ചു തരിക എന്ന് ആ ശിശു ഉറക്കെ വിളിച്ചു പറഞ്ഞു. പിതാവായ വിഷ്ണുവിന്റെ നിർദ്ദേശത്താൽ ബ്രഹ്മാവ് പതിനൊന്ന് സ്ഥാനങ്ങൾ കൽപ്പിച്ചു നൽകി.ഉറക്കെ രോദനം ചെയ്ത് കൊണ്ട് ജനിച്ചതിനാൽ രുദ്രൻ എന്ന് നാമകരണവും ചെയ്തു. ഈ പതിനൊന്ന് ഭാവങ്ങളിൽ ഏറ്റവും  പ്രാധാന്യമുള്ള ഭാവമാണ് പരമശിവൻ

ഭൂമിയിൽ സൃഷ്ടി തുടങ്ങി നിരവധി കാലം കഴിഞ്ഞു സപ്തർഷികളിൽ നിന്നും ആവിർഭവിച്ച കുലങ്ങളിൽ നിന്നും ഉദയം കൊണ്ട ശ്രേഷ്ഠരായ യോഗികൾക്ക് ധ്യാനത്തിലുടെ ഈശ്വരന്റെ വിവിധ ഭാവങ്ങൾ ദൃശ്യമായി. പരമശിവരൂപം ദൃശ്യമായത് തിരുവാതിര നാളിലായിരുന്നു. മനുഷ്യകുലത്തിന്റെ ശ്രദ്ധയിൽ ആദ്യമായി പരമശിവ രൂപം പ്രത്യക്ഷപ്പെട്ട ദിവസം തിരുവാതിര നാളിൽ ' ആയതിനാൽ പരമശിവന്റെ ജന്മദിനം തിരുവാതിരയായി ഭൂമിയിലെ മനുഷ്യർ ആഘോഷിക്കുന്നു.

ഇതിൽ നിന്നും ഒരു സത്യവും കൂടി നമുക്ക് ലഭിക്കുന്നു '' യഥാർത്ഥത്തിൽ പരമശിവ ഭാവം എന്നാണ് ഉത്ഭവിച്ചത് എന്ന് ഭൂമിയിലെ മനുഷ്യർക്ക് അറിയില്ല. മനുഷ്യരുടെ / യോഗി ക ളു ടെ സ്മൃതിപഥത്തിൽ വന്ന ദിവസമേ കണക്കാക്കാൻ കഴിയൂ. ഇന്ന് നമ്മൾ ചെയ്യുന്നതും അതല്ലേ? എപ്പോഴാണ് ജന്മം കൊണ്ടത്? അഥവാ എപ്പോഴാണ് ബീജ സങ്കലനം നടന്നത് എന്ന് നമുക്കറിയില്ല എന്നാൽ കുട്ടി ഭൂജാതനായ ദിവസം ജന്മ നാളായി നാം എടുക്കുന്നു. അത് പോലെത്തന്നെയാണ് ശിവന്റെ ജന്മനാളും നമ്മൾ കണക്കാക്കുന്നത്- ചിന്തിക്കുക. 
ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം  54 Date 9/1/2017 ലെ മൂന്നാം പോസ്റ്റ്.

ദാനം ചെയ്യുന്നതിൽ  ഇത് കൊടുക്കേണ്ടത് എന്റെ ധർമ്മമാണ് എന്ന ബോധത്തോടെ  പ്രത്യുപകാരം ചെയ്യാൻ കഴിവില്ലാത്തവന് തക്ക ദേശത്തിലും തക്ക കാലത്തിലും തക്ക പാത്രത്തിലും കൊടുക്കുന്ന ദാനം സാത്വികമാണ്.

പ്രത്യുപകാരം ലഭിക്കുമെന്നാഗ്രഹിച്ചോ  പുണ്യ ലോക പ്രാപ്തി ഉദ്ദേശിച്ചോ ക്ലേശിച്ച് കൊടുക്കുന്ന ദാനം രാജസമാണ്.

ആവശ്യമില്ലാത്തിടത്തും  അനുചിതമായ കാലത്തും  അനർഹന്മാർക്ക് ബഹുമാനമില്ലാതേയും പുച്ഛിച്ചും കൊടുക്കുന്ന ദാനം  താമസമാകുന്നു.

പ്രിയ സുഹൃത്തുക്കളെ  ഗീതാ പുനരവലോകനം ഇവിടെ സമാപിക്കുന്നു.  കൃഷ്ണഗാഥ  എന്ന ഗ്രൂപ്പ് ഇത് വരെയുള്ള ഗീതാ വ്യാഖ്യാനം നിങ്ങൾക്ക് കിട്ടും. അത് close ചെയ്യന്നു. അതായത് വേറെ വിഷയങ്ങൾ അതാലിടില്ല' അത് ഒരു റഫറൻസ് ഗ്രൂപ്പ് ആക്കി മാറ്റുന്നു. ഗീതയെ സംബന്ധിച്ച എല്ലാ കാര്യവും അതിലുണ്ട്.

ഇത് വരെ നിങ്ങൾ തന്ന പ്രോത്സാഹനത്തിനും ബഹുമാനത്തിനും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. നാളെ മുതൽ ശ്രീമദ് ഭാഗവതം ആരംഭിക്കുന്നു. സാലോ ക്യം എന്ന ഗ്രൂപ്പിൽ ശ്രീമദ് ഭാഗവതം order ആയി ഉണ്ട്. അതിലേക്ക് എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം

സസ്നേഹം
       തുവ്വൂർ കൃഷ്ണകുമാർ

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം - 53 തിയ്യതി 9/1/2017 ലെ രണ്ടാം പോസ്റ്റ്.

അർജ്ജുനൻ ചോദിക്കുന്നു - ചിലർ ശാസ്ത്ര വിധിയൊന്നും നോക്കാതെ ആസ്തിക്യ ബുദ്ധിയോടെ സാധനകൾ അനുഷ്ഠിക്കുന്നുണ്ടല്ലോ അവരുടെ അവസ്ഥ എന്തായിരിക്കും?

ഭഗവാൻ മറുപടി പറയുന്നു.സാത്വികം, രാജസം  താമസം എന്നിങ്ങനെ മനുഷ്യരുടെ ശ്രദ്ധ മൂന്ന് തരത്തിലാണ്.ഇവ അവനവന്റെ സംസ്കാരത്തിനനുസരിച്ച് രൂപപ്പെടുന്നതാണ്. സംസ്കാരമാണെങ്കിലോ  അവനവന്റെ ജന്മവാസന അനുസരിച്ചും രൂപാന്തരപ്പെടുന്നു. ജന്മവാസനയാണെങ്കിലോ പൂർവ്വജന്മ കർമ്മഫലം നിമിത്തം രൂപാന്തരപ്പെടുന്നവയുമാണ്.

സാത്വികമാർ  ദേവന്മാരെ ആരാധിക്കുന്നു. രാജസന്മാർ യക്ഷ രക്ഷഷ സ്സുകളെ പൂജിക്കുന്നു. താമസന്മാർ പ്രേതഭൂത ഗണങ്ങളേയും സേവിക്കുന്നു. ദംഭം, അഹംകാരം എന്നിവയോട് കൂടിയവരും  കാമം രാഗം ബലം എന്നിവ ഉള്ളവരും  ശരീരത്തിലെ ഇന്ദ്രിയങ്ങളേയും  അന്തര്യാമിയായ എന്നേയും ക്ലേശിപ്പിക്കുന്നവരും  അവിവേകികളും ആയവർ ആ സുര പ്രകൃതികൾ എന്നറിയുക. 1  ആയുസ്സ്,  ആന്തരബലം ആരോഗ്യം സുഖം  പ്രീതി ഇവയെ വർദ്ധിപ്പിക്കുന്നതും  സ്വാദുള്ള മെഴുക്ക് ചേർന്നവയും സ്ഥായിയായ ദേഹപുഷ്ടി പ്രദാനം ചെയ്യുന്നവയും ഹൃദ്യങ്ങളും ആയ ആഹാരം കഴിക്കുന്നവർ സത്വഗുണമുള്ളവരാകുന്നു.

കടുത്ത ചവർപ്പ്, പുളി, ഉപ്പ് ചുട്  എരിവ് കാഠിന്യമുള്ളതും മെഴുക്ക് ചേർക്കാത്തവയും  ദഹനക്കേട് ഉണ്ടാക്കുന്നവയുമായ ഭക്ഷണം കഴിക്കുന്നവർ രാജസന്മാരാകുന്നു. അത്തരം ആഹാരസാധനങ്ങൾ ദേഹത്തിനും മനസ്സിനും അസുഖം ഉണ്ടാക്കുന്നവയാണ്.

തണുത്താറിയതും വെന്ത ശേഷം ഒരു യാമം കഴിഞ്ഞതും അതായത് 3 മണിക്കൂർ കഴിഞ്ഞതും  സ്വാദ് പോയതും ദുർഗന്ധമുള്ളതും  കെട്ടതും  എച്ചിലായതും അശുദ്ധവും ആയ ആഹാരം കഴിക്കുന്നവർ താമസ ഗുണമുള്ളവരാകുന്നു.

ദേവന്മാരേയും  ബ്രാഹ്മണരേയും  ഗുരുവിനേയും ആത്മജ്ഞാനികളേയും ശുചിത്വം  ബ്രഹ്മചര്യം  അഹിംസ എന്നിവ ശരീരം കൊണ്ട് നിർവഹിക്കേണ്ട തപസ്സാകുന്നു.

ആരേയും ക്ഷോഭിപ്പിക്കാതെയും  സത്യവും പ്രിയവും  ഹിതവുമായ വാക്കും  ആദ്ധ്യാത്മിക ശാസ്ത്ര പഠനവും / വാങ്മയമായ തപസ്സാകുന്നു.

മനഃശുദ്ധി സൗമ്യഭാവം  ആത്മ ചിന്തയുടെ ഫലമായി ഉണ്ടാകുന്ന ഏകാഗ്രത ഇന്ദ്രിയ മനോബുദ്ധികളെ അടക്കി നിർത്തൽ  വിചാര ശുദ്ധി ഇവ മാനസ മായ തപസ്സാകുന്നു.

യാതൊരു തപസ്സ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും മാനവും പൂജയും കിട്ടുവാനായി അനുഷ്ഠിക്കപ്പെടുന്നുവോ അത് രാജസ തപസ്സാകുന്നു.

ഫല കാംക്ഷയില്ലാതെ അതീവശ്രദ്ധയോടെ ആര് തപസ്സ് അനുഷ്ഠിക്കുന്നുവോ അവൻ സാത്വിക തപസനാകുന്നു.

മൂഢ ധാരണ വെച്ചു കൊണ്ട്  സ്വയം ക്ലേശിപ്പിച്ചു കൊണ്ടോ അന്യരെ ദ്രോഹിക്കാൻ വേണ്ടിയോ ചെയ്യുന്ന തപസ്സ് താമസമാകുന്നു.(തുടരും)

2017 ജനുവരി 8, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം-52 തിയ്യതി --9/1/2017

ഭഗവാൻ ദൈവീസമ്പത്തുള്ളവരുടെ ലക്ഷണം പറയുന്നു --പരദ്രോഹം ചെയ്യാതിരിക്കൽ,കള്ളത്തരമില്ലായ്മ,ക്രോധമില്ലായ്മ, ത്യാഗമനോഭാവം ,മനഃക്ഷോഭമില്ലായ്മ, പരദൂഷണം പറയാതിരിക്കൽ ,ഭൂതദയ ,ദുരയില്ലായ്മ ,മൃദുത്വം ,ലജ്ജയും ,ചാപല്യവും ഇല്ല്യ്മ  തേജസ്സ്, ക്ഷമ ,ധൈര്യം ,ബാഹ്യാന്തരശുദ്ധി ,പൊങ്ങച്ചം കാട്ടാതിരിക്കൽ ,ഈ ഗുണങ്ങളൊക്കെ ദൈവീ സമ്പത്തിനെ ആശ്രയിച്ച് ജനിച്ചവന് ഉണ്ടാകുന്നു,  ഇതിന് നേരെ വിപരീതമായി ആർക്കുണ്ടോ അലരൊക്കെ ആസുരീ സമ്പത്തിനെ ആശ്രയിച്ച് ജനിച്ചവരാകുന്നു.

ദൈവീ സമ്പത്ത് മോക്ഷത്തിനും ,ആസുരീ സമ്പത്ത് ബന്ധത്തിനും കാരണമാകുന്നു.ചെയ്യേണ്ടതെന്തെന്നും ,ചെയ്യരുതാത്തത് എന്തെന്നും ആസുരജനങ്ങൾക്ക് അറിയില്ല.അവരിൽ ശുചിത്വമോ സദാചാരമോ ,സത്യനിഷ്ഠയോ ഒന്നും കാണുകയില്ല.

ജഗത്ത് അസത്യമാണ്, കള്ളം നിറഞ്ഞതാണ് ,അതിന് ഒരു ആധാരം ഇല്ല നിയാമകനും ഇല്ല കാമവികാരം കൊണ്ട് അന്യോന്യം ചേർന്നുണ്ടായവയാണ് ഒക്കെയും അല്ലാതെ മറ്റെന്തുണ്ട്? എന്നൊക്കെ ആസുരീ സമ്പത്തുകാർ വാദിക്കുന്നു. ഈ ഒരു നാസ്തികതയെ മുറുകെ പിടിച്ച് വിവേകം കെട്ടവരും ക്ഷുദ്ര ബുദ്ധികളും ,കടും കൈ ചെയ്യുന്നവരും ദ്രോഹികളുമായ അവർ ലോകം മുടിക്കാൻ പിറന്നവരത്രേ!   അവർ പല തരത്തിലുള്ള ചിത്തഭ്രമത്തോട് കൂടി വ്യാമോഹമാകുന്ന വലയിലകപ്പെട്ട് കാമഭോഗങ്ങളിൽ മുഴുകി  മലിനമായ നരകത്തിൽ ചെന്ന് വീഴുന്നു.

അർജ്ജുനാ! ആസുരയോനിയിൽ ജനിച്ചും മരിച്ചും കഴിയുന്ന മൂഢന്മാർ അത്തരം ജന്മങ്ങളിൽ ഒന്നിലും എന്നെ പ്രാപിക്കാൻ കഴിയാതെ തന്നെ അതിലും താണ നിലയിലേക്ക് വീഴുന്നു.കാമം ,ക്രോധം ,ലോഭം എന്നിങ്ങനെ നരകത്തിലേക്ക് മൂന്ന് വാതിലുകളുണ്ട്. ആത്മാവിന് അനർത്ഥ ഹേതുക്കളാണവ.അതിനാൽ ഈ മൂന്നും ഉപേക്ഷിക്കണം.. അത് കൊണ്ട് നിനക്ക് ചെയ്യേണ്ടതും ,ചെയ്യരുതാത്തതും തിരിച്ചറിയുന്നതിന്  ശാസ്ത്രമാണ് പ്രമാണം. ശാസ്ത്ര സമ്മതമായ കർമ്മം ഏതെന്നറിഞ്ഞ് ഇവിടെ നീ പ്രവർത്തിക്കേണ്ടതാണ്.(തുടരും) 
അന്വേഷണം

ഒരൂ സുഹൃത്ത് സംശയം ചോദിച്ചിരിക്കുന്നു

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ  ന. കാരായ നമഃശിവായ

 അപ്പോൾ നാഗേന്ദ്രൻ അനന്തനല്ലേ? പിന്നെ എന്ത് കൊണ്ടാണ് ശിവന്റെ ഹാരം വാസുകി എന്ന് പറയപ്പെടുന്നത്?   ശേഷം തെളിവായീ ഗീത വിഭൂതി യോഗത്തിലെ 2 ശ്ലോകവും കൊടുത്തിട്ടുണ്ട്.

മറുപടി

നാഗം എന്ന് പോതുവെയുള്ള പേരാണ് .സർപ്പം എന്നും പൊതുവെയുയുള്ള പേരാണ്. എന്നാൽ സ്വഭാവമനുസരിച്ച് ഭാഷാപരമായി രണ്ട് വേർതിരിവുകൾ നടത്തിയീട്ടുണ്ട്. അതായത് നാഗത്തിന് വിഷമില്ല സർപ്പത്തിന് വിഷമുണ്ട്. സംഹാര സ്വരൂപനാണ് വിഷത്തിന്റെ ആവശ്യം ആയതിനാൽ ശിവന്റെ ഹാരം വാസുകി തന്നെ! സംരക്ഷണത്തിന് വിഷം ആകുകയുമരുത്. അതിനാൽ വിഷ്ണുവിന്റെ ശയനം അനന്തനിലാണ്


  • ഇവിടെ അർത്ഥം കൊണ്ട് വസ്തുവിനെ കണ്ടു പിടിക്കയല്ല മറിച്ച് വസ്തുവിന് അനുസരിച്ച് അർത്ഥം കൊടുക്കുകയാണ് വേണ്ടത്.നാഗം എന്നത് വിഷമില്ലാത്ത സർപ്പവും വിഷമുള്ള സർപ്പവും പെടും.രണ്ടിലും ഒരോരുത്തർ ശ്രേഷ്ഠരാണ് . ഇവിടെ നാഗേന്ദ്രൻ എന്ന് വീശേഷിപ്പിച്ചത് വിസുകീയെ ആണ്.ഇവരുടെ സഹോദരനായ തക്ഷകനേയും,കാളിയനേയും കാർക്കോടകനേയും നാഗേന്ദ്രൻ എന്നും ഫണീന്ദ്രൻ എന്നും ഉരഗരാജൻ എന്നു മൊക്കെ പറയാറുണ്ട്. ഇവിടെ സാന്ദർഭികാർത്ഥമാണ് എടുക്കേണ്ടത്. വിഷ്ണുവിന്റെ കൂടെ യിണെങ്കിൽ നാഗേന്ദ്രൻ എന്നാൽ അനന്തനും ശിവന്റെ കൂടെ യാണ് നാഗേന്ദ്രൻ എന്ന് കാണുന്നതെങ്കിൽ വാസുകിയേയൂം കൽപ്പിക്കണം. നളന്റെ കൂടെയാണെങ്കിൽ കാർക്കോടകനേയൂം,പരീക്ഷിത്തീനോട് കൂടെയെങ്കിൽ തക്ഷകനേയും, വൃന്ദാവനസംബന്ധമായ കാര്യമാണെങ്കിൽ കാളിയൻ എന്നും ഊഹിക്കണം. നാഗാരി --എന്നാൽ ഗരുഡനേയൂം,കീരിയേയും ആകാം സന്ദർഭം നോക്കി അർത്ഥം എടൂക്കണം എന്നു മാത്രം   ഇത്തരത്തിലുള്ളതിനെയാണ്  സാന്ദർഭികാർത്ഥം എന്ന് പറയുന്നത്.