2017 ജനുവരി 13, വെള്ളിയാഴ്‌ച

         മധുപാലിന്റെ സുവിശേഷം

ഹിന്ദു വല്ലാത്തവരെല്ലാം  ഇവിടെ നിന്നും പോകണം എന്നു പറയുമ്പോൾ ഹിന്ദുവും ഇവിടെയുള്ളവരല്ല. എന്നെങ്കിലും ഓർക്കണം. എവിടെ നിന്നൊക്കെയോ വന്നവരാണ്. ഇവിടുത്തെ ഹിന്ദുക്കളും. ദളിതർ മാത്രമാണ് ഇവിടുത്തെ ആദിമ മനുഷ്യർ ' ബാക്കിയെല്ലാം കടന്നുകയറ്റമാണ്. ഇവിടെ മുമ്പുണ്ടായിരുന്ന ദളിതർ ഇന്നും മാറ്റി നിർത്തപ്പെട്ടവരായിത്തന്നെ ജീവിക്കുന്നു.+
+++++++++++++++++++++++++++++++++++++++++++++++++++
മറുപടി
    അല്ല ഈ സാഹിത്യകാരന്മാരിലും ബുദ്ധിജീവികളിലും വിവരം എന്നൊന്ന് ഉള്ളവർ ഇല്ലേ? ഇയാൾ കുറെയോക്കെ ദേശസഞ്ചാരം ചെയ്ത വ്യക്തിയല്ലേ? എന്നിട്ട് ഇതാണോ നേടിയ അറിവ്?

ദളിതർ ഹിന്ദുവല്ലേ? പേർഷ്യക്കാർ ഭാരത നിവാസികളെ ഹിന്ദുക്കൾ എന്ന് വിളിച്ചപ്പോൾ ഇയാൾ പറയുന്ന ദളിതരെ മാത്രം നോക്കിയാണോ വിളിച്ചത്? ദ്വാപരയുഗത്തിൽ വ്യാസൻ അറേബ്യയിൽ പോയിരുന്നതായും  ഹിന്ദ് ദേശത്ത് നിന്ന് പ്രവാചക തുല്യനായ ഒരു ജ്ഞാനി അവിടെ ചെന്നതായും പറയുന്ന രേഖക¡ൾ ഉണ്ട്.   സംസ്കൃതത്തിൽ ഈ ദേശത്തിന് ഹിന്ദു ദേശം എന്ന് വളരെ മുമ്പ് തന്നെ പേരുണ്ട്. ഒരു പക്ഷെ അത് കൊണ്ട് കൂടിയായിരിക്കണം വിദേശികൾ ഇവിടെ താസിക്കുന്നവരെ ഹിന്ദുക്കൾ എന്ന് പറഞ്ഞത്!

അന്ന് നിലവിലുള്ള ജനങ്ങളിൽ പട്ടണത്തിൽ താമസിക്കുന്നവരും വിദ്യിഭ്യാസം ലഭിച്ചവരും ഉയർന്ന് പോയി .എന്നാൽ മല നിവാസികളെ ശ്രദ്ധിക്കാനോ അവരെ ഉന്നതിയിലെത്തിക്കാനോ ആരും ശ്രമിച്ചില്ല. ഇന്നും അതിന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഭരണകൂടങ്ങൾക്ക് അവർക്കൊരു പുതിയ പേര് നൽകാൻ സാധിച്ചു. ദളിതർ. അതാണ് മഹത്തായ കാര്യം. പൂരോഗതി പ്രാപിച്ചവരുടെ പിൻ തലമുറക്കാർ ഇന്നും ഇവിടെ വസിക്കുന്നു. ഇയാൾ പറയുന്ന ദളിതർ ഉൾപ്പടെയുള്ളവരെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്. അതിൽ ഇസ്ലാം കൃസ്ത്യൻ വിഭാഗങ്ങളും പെടും കാരണം അവരൊക്കെ ഭാരതത്തിലെ ആദ്യം ഉണ്ടായവരിൽ നിന്ന് പരിവർത്തനം ചെയ്ത് വേറിട്ട് നിൽക്കുന്നവരാണ്.

ഇവിടെ രാജ്യ സ്നേഹപരമായ കാര്യങ്ങളിൽ വിമുഖത കാണിക്കുമ്പോളാണ് തർക്കങ്ങളും ഇത്തരം പ്രശ്നങ്ങളും വരുന്നത്. കമൽ ഇന്നാണോ ജനിച്ചത്? ഇതുവരെ അയാളെ പ്പറ്റി ആരൂം ഒന്നും പറഞ്ഞിരുന്നില്ലല്ലോ! ആവിഷ്കാ സ്വാതന്ത്ര്യത്തിന്റെ പേരിൽ തോന്നിവാസം പറയാൻ തുടങ്ങിയതല്ലേ പ്രശ്നത്തിന് തുടക്കം കുറിച്ചത്?

ആരെങ്കിലും തോന്നിയ പോലെ ചരിത്രം എഴുതിവെച്ചത് അതേ പോലെ ഛർദ്ദിക്കുകയാണ് മധുപാൽ ചെയ്യുന്നത്. മനനം ചെയ്യുകയോ ചരിത്രപരമായ പൊരുത്തക്കേടുകൾ ശ്രദ്ധിക്കുകയോ ചെയ്യാതെ ബുദ്ധിജീവി ചമയുന്നു. എല്ലാവരും പേരെടുക്കുന്നു. എന്നാൽ നമുക്കും കിടക്കട്ടെ അങ്ങിനെ ഒന്ന്! നല്ലതാണ് കാരണം രാവണൻ ഉണ്ടെങ്കിലെ രാമന് പ്രസക്തിയുള്ളൂ! അപ്പോൾ രാവണന്മാർ കൂടുന്നത് എന്ത് കൊണ്ടും നല്ലതാണ്!

2017 ജനുവരി 12, വ്യാഴാഴ്‌ച

ആത്മാവും ബ്രഹ്മവും രണ്ടോ?

ആത്മാവും ബ്രഹ്മവും രണ്ടാണെന്ന് ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടു. അതാണ് ഈ പോസ്റ്ററിന് കാരണം. അതിനെ നിഷേധിക്കാതിരിക്കാൻ വയ്യ.  ഉദാഹരണമായി പലതും നിരത്താം പക്ഷെ നിരത്തുന്നവർ ഉദ്ദേശിച്ചതായിരിക്കില്ല അതിന്റെ ഒക്കെ ആന്തരികാർത്ഥം. ആദ്യം കാണിപ്പുരിന്റെ സംസ്കൃതം - മലയാളം നിഘണ്ടു പരിശോധിക്കാം. അതിൽ ആത്മാ ശബ്ദത്തിന് പര ബ്രഹ്മം ക്ഷേത്രജ്ഞൻ  എന്നീ അർത്ഥങ്ങൾ കൊടുത്തിരിക്കുന്നു.

ബ്രഹ്മം എന്നതിന് വേദാന്ത സാരമായി  വിരാട് ,ഹിരണ്യഗർഭൻ ,ഈശ്വരൻ, തുരീയൻ  എന്നിങ്ങനെ നാല് പ്രകാരമായി കൊടുത്തിരിക്കുന്നു. അപ്പോൾ  ആത്മാവ് തന്നെയാണ് ബ്രഹ്മം എന്നു വന്നു. ജീവാത്മാവ്, പരമാത്മാവ് എന്നീ വേർതിരിവുകളും സത്യത്തിൽ ഇല്ല. കാരണം ജീവനോട് കൂടിയതാണ് ജീവാത്മാവ്' അഥവാ ആത്മാവിന്റെ ലക്ഷണത്തിൽ പെട്ടതാണ് ജീവൻ ഒരു ശരീരത്തിലെ ആത്മാവിനെ ജീവാത്മാവ് എന്ന് വ്യവഹാരത്തിന് വേണ്ടി പറയുമെങ്കിലും ശരീരത്തിന് പുറത്തുള്ള പരമാത്മാവും ജീവനോട് കൂടിയുള്ളതാണ്. അതാണ് ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്ന് പറയുന്നത് '

ഒരു കാര്യം ആശയ വിനിമയം നടത്തണ മെങ്കിൽ ചില നാമങ്ങൾ പല അർത്ഥത്തിലും പ്രയോഗിച്ചെന്നിരിക്കും. എന്നാൽ ആ പ്രയോഗം ആധികാരിക ലക്ഷണമല്ല. ഇവിടെ ആത്മാവ് എന്നത് പുല്ലിംഗവും ബ്രഹ്മം എന്നത് നപുംസക ലിംഗവും ആണ് എന്ന ഭാഷാ പരമായ വ്യത്യാസ മേ ഉള്ളൂ ഒരു നാമം കേൾക്കുമ്പോൾ നമ്മളിൽ സൃഷ്ടിക്കപ്പെടുന്ന വാങ്മയ രൂപം കേൾക്കുന്നവന്റെ ജ്ഞാനത്തിനനുസരിച്ചായിരിക്കും സൃഷ്ടിക്കപ്പെടുക ' ചില ഗ്രന്ഥങ്ങളിൽ വിരാട് പുരുഷന്റെ  ആത്മാവിനെ യാണ് ഹിരണ്യഗർഭൻ എന്ന് പറയുന്നത് എന്ന് കാണാം. വാസ്തവത്തിൽ സർവ്വ ചരാചരങ്ങൾക്കും ആശ്രയ ഭൂതനും സർവ്വ ചരാചരങ്ങളിലും അധിവസിക്കുന്നവനും അജനും അവിനാശിയുമായ ശക്തി ചൈതന്യത്തെയാണ്  ബ്രഹ്മം എന്നും പരമാത്മാവ് എന്നും ഈശ്വരൻ എന്നും പറയുന്നത്. ബാക്കിയുള്ള വിശകലനങ്ങൾ ഒക്കെ ഒരുവനെ സംശയത്തിന്റെയും അസ്വസ്ഥതയുടെയും വഴിയിൽ ചെന്നു തള്ളാനേ ഉപകരിക്കൂ: ചിന്തിക്കുക  ബ്രഹ്മവും ആത്മാവും രണ്ടല്ല ഒന്നാണ്. അഥവാ ഒരേ ഒരു ശക്തിവിശേഷത്തെയാണ് ആ നാമങ്ങൾ സൂചിപ്പിക്കുന്നത്. 
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--ദ് നോക്യോ! എം ടിക്ക് യു എൽ സി സി വാഗ്ഭടാനന്ദ പ്രഥമ പുരസ്കാരം കിട്ടീത്രേ! മുഖ്യമന്ത്ര്യാത്രേ അവാർഡ് നൽക്ണത്!

തിരുമേനി--അയാൾക്ക് അവാർഡ് ഏതെങ്കിലും ഒന്ന് കിട്ടാണ്ടിരിക്കില്യാന്ന് നോം കര്തീർന്നു. ഏതാന്ന് മാത്രേ സംശ്യം ണ്ടായിര്ന്നുള്ളൂ! ന്താച്ചാ അതിന് ള്ള പണ്യാ പ്പോ കഴിഞ്ഞാഴ്ച്ച ചെയ്തതേയ്!

അന്തർജ്ജനം--ദ് കണ്ട്വോ! അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ചതിന് കോയങ്കുളംസ്വദേശി പുതിയ നാലകത്ത് മുഹമ്മദാലി എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തൂത്രേ! മുസ്ലീംങ്ങൾക്ക് മദ്യം കഴിക്കാൻ പാടില്ലാന്നല്ലേ അവര് പറേണത് ?

തിരുമേനി - അതിന് പ്പൊ മദ്യം ക ഴിച്ചതിനല്ലല്ലോ അറസ്റ്റ്! കൈവശം വെച്ചേനല്ലേ? കഴിക്കാൻ പാടില്ലാന്നേ ള്ളൂ!കൈവശം വെയ്ക്കാം കച്ചോടോം നടത്താം. ന്നാവും മതനിയമം.

അന്തർജ്ജനം -- കമലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വേദിയില് യുവ മോർച്ചക്കാര് ചാണക വെള്ളം തളിച്ചൂത്രേ!

തിരുമേനി -- അയാള് പോണ വഴിക്കൊക്കെ ചാണകം തളിച്ച് ശുദ്ധാ ക്വാ ' വേണ്ടത് അത്രയ്ക്കും മാലിന്യം ള്ള ആളാ!

അന്തർജ്ജനം - ദ് വായിച്ചോ? ആയുധം കാണിച്ച് സി.പി.എമ്മിനെ തകർക്കാനാവാല്യാ ന്ന് കൊടിയേരി പറഞ്ഞിരിക്ക്ണു

തിരുമേനി -- അയാള് വിഡ്ഢിത്തേ പറയൂ ! ആയുധം കാണിച്ചാൽ സി.പി.എമ്മിനെ മാത്രല്ല ഒന്നിനീം തകർക്കാൻ പറ്റില്ലാ ' തകർക്കണം ച്ചാൽ ആയുധം പ്രയോഗിക്യന്നെ വേണം. 
നാരായണീയം  ദശകം 27 ക്ഷീരാബ്ധിമഥനവും ,കൂർമ്മാവതാരവും  തിയ്യതി--13/1/2017

ദുർവ്വാസാഃസുരവനിതാപ്തദിവ്യമാല്യം
ശക്രായ സ്വയമുപദായ, തത്രഭൂയഃ
നാഗേന്ദ്രപ്രതിമൃദിതേ ശശാപേ ശക്രം,
കാ ക്ഷാന്തിസ്ത്വദിതരദേവതാംശജാനാം.
****************************************
അർത്ഥം
ദുർവ്വാസാവ് മഹർഷി ഒരു ദേവസ്ത്രീയിൽ നിന്ന് കിട്ടിയ കല്പകപ്പൂമാല ദേവേന്ദ്രന് തന്നത്താൻ സമ്മാനിച്ചിട്ട് അത് പിന്നെ എെരാവതത്താൽ നശിപ്പിക്ക്പ്പെട്ടപ്പോൾ  ദേവേന്ദ്രനെ ശപിച്ചു.നിന്തിരുവടി ഒഴികെ മറ്റുള്ള ദേവന്മാരുടെ അംശങ്ങളിൽ നിന്ന് ജനിച്ചവർക്ക് എന്ത് ക്ഷമയാണ്?
         വിദ്യാധര യുവതിയിൽ നിന്നാണ് ദുർവാസാവിന് മാല ലഭിച്ചത് വിദ്യാധരൻമാർ, ഗന്ധർവ്വന്മാർ മുതലായവർ ദേവന്മാരുടെ വംശം തന്നെ ആയതിനാലാണ് ഒരു ദേവ സ്ത്രീയിൽ നിന്ന് കിട്ടിയ മാല എന്ന് ഭട്ടതിരിപ്പാട് പറഞ്ഞത്,
************************************************************
2
ശാപേന പ്രഥിതജരേ/ഥ നിർജ്ജരേന്ദ്ര
ദേവേഷ്വപ്യസുരജിതേഷു നിഷ്പ്രഭേഷു
ശർവ്വാദ്യാഃ കമലജമേത്യ സർവ്വദേവാഃ
നിർവ്വാണപ്രഭവ! സമം ഭവന്തമാപുഃ.
*********************************
അർത്ഥം
പിന്നെ ദേവേന്ദ്രൻ ശാപത്താൽ ജരാനര ബാധിച്ചവനും ,ദേവന്മാർ അസുരന്മാരോട് തോറ്റ് തെളിവറ്റവരും ആയിത്തീർന്നപ്പോൾ ശിവൻ തുടങ്ങിയ എല്ലാ ദേവന്മാരും ബ്രഹ്മാവിന്റെ അടുക്കൽ ചെന്ന് അവരെല്ലാവരും ഒന്നിച്ചു ചേർന്ന് സുഖത്തിന്റെ ഉത്ഭവസ്ഥാനമായ ഭഗവാനേ!അവിടുത്തെ ശരണം പ്രാപിച്ചു.
********************************************************
3
ബ്രഹ്മാദൈഃസ്തുതമഹിമാ ചിരം തദാനീം
പ്രാദുഷ്ഷൻവരദ! പുരഃ പരേണ ധാമ്നാ
ഹേ ദേവാ,ദിതിജകുലൈർവിധായ സന്ധിം
പീയൂഷം പരിമഥതേ തി പര്യശാസ്ത്വം.
************************************
അർത്ഥം
ഭക്തന്മാർക്ക് അഭീഷ്ടവരങ്ങൾ നൽകുന്ന ഗുരുവായൂരപ്പാ!ബ്രഹ്മാദി ദേവന്മാർ അവിടുത്തെ മാഹാത്മ്യത്തെപ്പറ്റി വളരെ നേരം സ്തുതിച്ചതു കേട്ട നിന്തിരുവടി അപ്പോൾ അവരുടെ മുമ്പിൽ വളരെ തേജസ്സോടു കൂടി പ്രത്യക്ഷപ്പെട്ടിട്ട്  അ ല്ലയോ ദേവന്മാരെ! നിങ്ങൾ അസുരന്മാരുമായി സന്ധി ചെയ്ത് അമൃത് കടഞ്ഞെടുക്കുവിൻ. എന്ന് ഉപദേശിിച്ചു.
നാരായണീയം  ദശകം 26 ശ്ലോകം 8 തിയ്യതി--12/1/2017

ശ്രുത്വാ സ്തോത്രം  നിർഗ്ഗുണസ്ഥം സമസ്തം
ബ്രഹ്മേശാദശാദ്യൈർനാഹമിത്യപ്രയാതേ
സർവ്വാത്മാ ത്വം ഭൂരികാരുണ്യവേഗാത്
താർക്ഷ്യാരൂഢഃ പ്രേക്ഷിതോ/ഭൂഃ പുരസ്താത്.
   ****************************************
അർത്ഥം
നിർഗ്ഗുണ  ബ്രഹ്മ പ്രതിപാദകമായ സ്തോത്രം മുഴുവനും കേട്ടിട്ട് ബ്രഹ്മാദി ദേവന്മാർ ഞാനല്ല എന്നിങ്ങനെ അറിഞ്ഞ് പുറപ്പെടാതെ ഇരുന്നപ്പോൾ സർവ്വാത്മക നായ നിന്തിരുവടി ദയ കവിഞ്ഞൊഴുകുന്നവനായി ഗരുഡന്റ പുറത്ത് കയറി ഗജേന്ദ്രന്റെ മുമ്പിൽ പ്രത്യക്ഷനായി ഭവിച്ചു.
*******††*************************************
9
ഹസ്തീന്ദ്രം തം ഹസ്തപദ്മേന ധൃത്വാ
ചക്രേണ ത്വം നക്രവര്യം വ്യദാരീഃ
ഗന്ധർവ്വേ/സ്മിൻ മുക്തശാപേ സ ഹസ്തീ
ത്വത്സാരൂപ്യം പ്രാപ്യ ദേദീപ്യതേ സ്മ.
++++++++++++++++++++++++++++++++
അർത്ഥം
നിന്തിരുവടി  ഗജേന്ദ്രനെ തൃക്കൈകൊണ്ടുദ്ധരിച്ചിട്ട് ചക്രം കൊണ്ട് മുതലയെ പിളർന്നു. ആ ഗന്ധർവ്വൻ ശാപത്തിൽ നിന്നും മുക്തനായിത്തീർന്നപ്പോൾ ആ ആനയാകട്ടെ ഭവത്സമാനമായ ദിവ്യരൂപം പ്രാപിച്ചവനായിട്ട്  അധികം ശോഭിച്ചു.
+++++++++++++++++++++++++++++++++++++++++
10
ഏതദ് വൃത്തം ത്വാം ച മാം ച പ്രഗേ യോ
ഗായേത് സോ/യം ഭൂയസേ ശ്രേയസേ സ്യാത്
ഇത്യുക്ത്വൈനം തേന സാർദ്ധം ഗതസ്ത്വം
ധിഷ്ണ്യം വിഷ്ണോ!പാഹി വാതാലയേശ!
+++++++++++++++++++++++++++++++++++++
അർത്ഥം
ഈ കഥയും നിന്നേയും എന്നേയും ഏതൊരാൾ പ്രഭാതത്തിൽ പ്രകീർത്തിക്കുന്നുവോ അയാൾ ഉത്തമമായ ശ്രേയസ്സുള്ളവനാകും --എന്ന് ഇവനോട് അരുളിച്ചെയ്ത് ,അവനോട് കൂടി സ്വസ്ഥാനമായ വൈകുണ്ഠത്തിലേക്ക് എഴുന്നള്ളിയ നിന്തിരുവടി അല്ലേ! സാക്ഷാൽ മഹാവിഷ്ണുവായ ഗുരുവായൂരപ്പാ! അടിയനെ രക്ഷിക്കേണമേ.
               ദശകം 26 അവസാനിക്കുന്നു.

2017 ജനുവരി 11, ബുധനാഴ്‌ച

നാരായണീയം --ദശകം -26 ശ്ലോകം -5 തിയ്യതി-11/1/2017

ഹൂഹൂസ്താവദ് ദേവലസ്യാപി ശാപാദ്-
ഗ്രാഹീഭൂതസ്തജ്ജലേ വർത്തമാനഃ
ജഗ്രാഹൈനം ഹസ്തിനം പാദദേശേ
ശാന്ത്യർത്ഥം ഹി ശ്രാന്തിദോ/സി സ്വകാനാം.
             അർത്ഥം
അക്കാലത്ത്  ദേവലമുനിയുടെ  ശാപം മൂലം മുതലയായിത്തീർന്ന് ആ തടാകജലത്തിൽ  കിടന്നിരുന്ന. ഹൂഹൂ എന്ന. ഗന്ധർവ്വനാകട്ടെ ഈ ആനയെ കാലിൽ. പിടി കൂടി. അല്ലേ ഭഗവൻ!  അവിടുന്ന്  ശാന്തി നൽകുവാനായിട്ടാണല്ലോ  സ്വ ഭക്തന്മാർക്ക് ക്ലേശകരനായി തീരുന്നത്.
6
ത്വത്സേവായാ വൈഭവാദ്ദൂർന്നിരോധം
യുദ്ധ്യന്തം തം വത്സരാണാം സഹസ്രം
പ്രാപ്തേ കാലേ ത്വത്പദൈകാഗ്ര്യസിദ്ധ്യൈ
നക്രാകാന്തം ഹസ്തിവര്യം വൃധാസ്ത്വം.
            അർത്ഥം
ഭവദ്ഭക്തിമശത്ത്വത്താൽ. ആയിരം കൊല്ലം നീക്കുപോക്കില്ലാതെ  എതിർത്തു നിന്ന ആ ഗജേന്ദ്രനെ  നിന്തിരുവടിയുടെ  പാദങ്ങളിൽ. ഏകാഗ്രതാ സിദ്ധിക്കുവേണ്ടി സമയമായപ്പോൾ. നിന്തിരുവടി മുതലയ്ക്ക് കീഴടങ്ങുന്നവനാക്കി ച്ചെയ്തു.

ഇവിടെ സ്വ ശക്തി കൊണ്ട് രക്ഷയില്ലെന്ന് ആനയ്ക്ക് ബോധ്യം വരുത്തി പൂർവ്വ സ്മരണയുണ്ടാക്കി ഏകാഗ്രമാക്കിത്തീർത്തു.
7
ആർത്തിവ്യക്തപ്രാക്തനജ്ഞാനഭക്തിഃ
ശുണ്ഡോത്ക്ഷിപ്തൈഃപുണ്ഡരീകൈഃ സമർച്ചൻ
പൂർവ്വാഭ്യസ്തം നിർവിശേഷാത്മനിഷ്ഠം
സ്തോത്രശ്രേഷ്ഠം സോ/ന്വഗാദീത്  പരാത്മൻ!
            അർത്ഥം
ഹേ പരമാത്മാവായ ഗുരുവായൂരപ്പാ!പീഡ വർദ്ധിച്ചപ്പോൾ. വ്യക്തമായ പൂർവ്വ ജന്മത്തിലെ  ജ്ഞാന ഭക്തികളോട് കൂടിയ ഇന്ദ്രദ്യുമ്നൻ. തുമ്പിക്കൈ കൊണ്ട് എത്തിപ്പിടിച്ച് മേലോട്ടെറിഞ്ഞ താമരപ്പൂക്കളാൽ ഭഗവാനെ അർച്ചിച്ചു കൊണ്ട് മുൻ ജന്മത്തിൽ അഭ്യസിച്ചിരുന്ന നിർഗ്ഗുണ ബ്രഹ്മപ്രതി പാദകമായ ഉത്തമ സ്തോത്രം ചൊല്ലി ആരാധിച്ചു. 
ഇപ്പോൾ നിഴൽ മാത്രം!!!!!

നോട്ട് പിൻവലിച്ചതിനെ തുടർന്ന് എന്തൊക്കെ ആയിരുന്നു കോലാഹലം? ഇപ്പോളോ? മോദിജിയെ നഖശിഖാന്തം എതിർത്തിരുന്ന സാധാരണക്കാരിൽ ഭൂരി പക്ഷവും പറയുന്നു ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ല 500 ന്റെ നോട്ടുകൾ സുലഭം .ഇന്നലെ പ്രഭാഷണത്തിന് പോയപ്പോൾ ദക്ഷിണയായി ക്ഷേത്രക്കമ്മറ്റി തന്നത് അഞ്ഞൂറിന്റെ നോട്ടുകൾ!!!

കച്ചവടക്കാർ പറയുന്നു കുറച്ച് ദിവസം ബുദ്ധിമ്മുട്ടായിരുന്നു.ഇപ്പോൾ ഒക്കെ ശരിയായി. ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് ഇത് പോലുള്ള ശക്തമായ പരിഷ്കാരങ്ങൾ ഇനിയും വരണം. മോദി വിരോധം ഉണ്ടായിരുന്നു.എന്നാൽ അനുഭവം അതില്ലാതാക്കി. വിരോധം കുത്തിവെച്ചത് ഭയപ്പെടൂത്തിയത് മറ്റുള്ള രാഷ്ട്രീയക്കാരാണ് .ചിലർ തുറന്നു പറയുന്നു.



ഇപ്പോളും നോട്ട് പിൻ വലിച്ചതിനെ അപലപിക്കുന്നത് മാർക്സിസ്റ്റ്,കോൺഗ്രസ്സ് മുസ്ലിം ലീഗ് മുതലായ പാർട്ടികൾ മാത്രമാണ്. സാധാരണ ജനങ്ങൾ അതെല്ലാം നല്ല കാര്യത്തിന് വേണ്ടിയാണ് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു!

വരാൻ പോകുന്ന മറ്റ് സംസ്ഥാനങ്ങളിലേയും, ലോകസഭാ തിരഞ്ഞെടുപ്പിലേയും നേരിടാൻ പോകുന്ന പരാജയം രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി കാണുന്നു. അതിന്റെ പരിഭ്രാന്തിയിലാണവർ! അതിനെ തടയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നാണവർ ചിന്തിക്കുന്നത്! പക്ഷേ മോദിജിയുടെ ചിന്താഗതി വെറും തിരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ടു കൊണ്ടല്ല എന്ന് കുറച്ച് പേരെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. മനസ്സിലാകാത്തവർ മേൽപ്പറഞ്ഞ രാഷ്ട്രീയ കക്ഷികളും ചില മാദ്ധ്യമങ്ങളും ചാനലുകളുമാണ്.  ഏകീകൃത സിവിൽ കോട് ഭാരതത്തിൽ നടപ്പാക്കില്ല എന്ന് രമേഷ് ചെന്നിത്തല വെല്ലുവിളിച്ചിരിക്കുന്നു. എന്നാൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളിലും അതിനെ ഉദ്ദേശിച്ച നിയമങ്ങളാണെന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധി വളരെ കുറവ്.

കൈവശം വെയ്ക്കുന്ന സ്ഥലത്തിന് പരിധി ശക്തമായി ഉറപ്പിക്കൽ, സ്വർണ്ണം കൈവശം വെക്കുവാനുള്ള പരിധി ഇന്ത്യ മൊത്തം ഒരേ വിദ്യാഭ്യാസ നയം, തുടങ്ങി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പലതും ഏകീകൃത സിവിൽ കോഡ് നിയമങ്ങളിൽ ചിലത് മാത്രമാണ്. ആരാധനാ സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റമാണ് ഏകീകൃത സിവിൽ കോഡ് എന്നാണ് പറഞ്ഞു പരത്തുന്നത്. അത് വിശ്വസിച്ച് അണികളും പ്രക്ഷുബ്ധരാകുന്നു. എന്നാൽ അത് നടപ്പാക്കി കഴിഞ്ഞിട്ടും പ്രശ്നങ്ങൾ ഒന്നുമില്ല എന്നറിയുമ്പോൾ ഈ നേതൃത്വത്തിന്റെ നിഗമനം തെറ്റായിരുന്നു എന്ന് തിരിച്ചറിയും. ഭാവിയിൽ രാഷ്ട്രീയ പാർട്ടികളുടെ കെട്ടുറപ്പ് തന്നെ അവതാളത്തിലാകും. കുറച്ച് സമയം പിടിക്കുമെന്ന് മാത്രം - ചിന്തിക്കുക '