2015 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഗുരുവും ശിഷ്യനും



ശിഷ്യന്‍ --ആരാണ് ബ്രാഹ്മണന്‍ ?
ഗുരു --യോഗസ്തപോ ദമം ദാനം സത്യം  ശൌച്യം ദയാ ശ്രുതം വിദ്യാ  വിജ്ഞാന മാസ്തിക്യമേ തദ് ബ്രാഹ്മണ ലക്ഷണ ------ഒരാള്‍ യോഗിയും ,തപസ്വിയും, ദമിയും ദാനം ചെയ്യുന്നവനും സത്യം പറയുന്നവനും,ആചരിക്കുന്നവനും ,അകത്തും പുറത്തും ശുചിയുള്ളവനും ,സകല ചരാ ചരങ്ങളോടും  ദയയുള്ളവനും  ,വൈദിക കാര്യങ്ങള്‍ അറിയുന്നവനും ,വിദ്യ ഉള്ളവനും ഉപരി വിജ്ഞാനം ഉള്ളവനും ആയാല്‍ അവന്‍ ബ്രാഹ്മണന്‍ ആയി --ഈ പത്ത് ഗുണങ്ങള്‍ ആര്‍ക്കുണ്ടോ? അവന്‍ ബ്രാഹ്മണന്‍ 
ശിഷ്യന്‍ --ദമം എന്നാല്‍ എന്താണ്?
ഗുരു --വിഷയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ പിന്‍ വലിക്കല്‍ അതാണ്‌ ദമം അങ്ങിനെ ചെയ്തവനെ ദമി  എന്ന് പറയുന്നു 
ശിഷ്യന്‍ --വിദ്യ എന്നാല്‍ എന്താണ്?
ഗുരു --വിദ്യ,അവിദ്യ എന്നിങ്ങനെ രണ്ടു അവസ്ഥ ഉണ്ട് --ഇല്ലാത്ത ഒന്നിനെ ഉണ്ട് എന്ന് കരുതി പ്രതികരിക്കുന്നത് അവിദ്യ --ഉദാഹരം രാത്രിയില്‍ കയറോ പ്ലാസ്റ്റിക്  കഷണമോ  കണ്ട് പാമ്പ് എന്ന് കരുതി നിലവിളിക്കുന്നത് അവിദ്യ --ഇവിടെ ഇല്ലാത്ത പാമ്പിനെ ഉണ്ട് എന്ന് കരുതി പ്രതികരിച്ചു --എന്നാല്‍ അത് പാമ്പ് അല്ലെന്നും അങ്ങിനെ തോന്നിയതാണ് എന്നും അറിയുന്നത് വിദ്യ --അവിദ്യയെ മായ എന്നും പറയും 

ശിഷ്യന്‍ ---വേറെ ഉദാഹരണം പറയാമോ?
ഗുരു ---പറയാം --കന്യാകുമാരി കടപ്പുറത്ത് ചെന്നാല്‍ സൂര്യോദയവും സൂര്യാസ്തമയവും നമുക്ക് കാണാം --ഇത് ദൃശ്യമാണ് എന്നാല്‍ സൂര്യന്‍ ഉടിക്കുന്നും ഇല്ല അസ്തമിക്കുന്നും ഇല്ല --ഉ ദയത്തെയും അസ്തമയത്തെയും ആധാരം ആക്കിയാണ് നമ്മുടെ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ --എന്നാല്‍ ഉദയവും അസ്തമയവും ഇല്ലതന്നെ --അപ്പോള്‍ ഇല്ലാത്ത ഒന്നിനെ അടിസ്ഥാനമാക്കി നാം ജീവിതം നയിക്കുന്നു --അത് കൊണ്ട് കൂടിയാണ് ബ്രഹ്മ സത്യം ജഗദ്‌ മിഥ്യ  എന്ന് പറയുന്നത് 

ശിഷ്യന്‍ --വിജ്ഞാനം എന്നാല്‍ എന്താണ്?
ഗുരു --പുരുഷനും പ്രകൃതിയും തമ്മിലുള്ള ബന്ധം അഥവാ ക്ഷേത്രവും ക്ഷേത്രജ്ഞനും  തമ്മിലുള്ള ബന്ധം ഇത് അറിയുന്നവനെ വിജ്ഞാനി എന്ന് പറയുന്നു 

ചോദ്യവും ഉത്തരവും (രാമായണം )







അരവിന്ദ് --ചാറ്റ് --സര്‍ ശംബൂക വധത്തെ പറ്റി പറഞ്ഞില്ല --ശ്രീരാമന്‍ ശ്മ്ബൂകനെ വധിച്ചത് ന്യായമാണോ?

ഞാന്‍ --ഈ ഒരു സംശയം അല്ലാതെ ആ കഥയില്‍ വേറെ സംശയം ഉണ്ടോ ?

അരവിന്ദ്---ഇല്ല 
ഞാന്‍ --അപ്പോള്‍ എനിക്ക് അറിയാത്തതും ഇത് അല്ലാത്തതും ആയ ഒരു സംശയം ഞാന്‍ ചോദിച്ചാല്‍ ശരിയായ മറുപടി തരുമോ?
അരവിന്ദ്---സാറിനു അറിയാത്തത് എങ്ങിനെ എനിക്കറിയും?
ഞാന്‍ --ബാക്കി ഒരു സംശയവും ഇല്ല എന്ന് പറഞ്ഞല്ലോ അപ്പോള്‍ ആ കഥയിലെ മറ്റു കാര്യങ്ങള്‍ അറിയുമല്ലോ അത് കൊണ്ട് ചോദിച്ചതാണ് 
അരവിന്ദ് -- ശ്രമിക്കാം സര്‍ 
ഞാന്‍ --ഒരു ബ്രാഹ്മണന്റെ പുത്രന്‍ മരിക്കാന്‍ കാരണം ശംബൂകന്‍ എന്നാ ശൂദ്രന്റെ തപസ്സു ആണ് --അവനെ വധിച്ചാല്‍ ബ്രാഹ്മണ പുത്രന്‍ ജീവിക്കും എന്നാണല്ലോ നാരദര്‍ പറഞ്ഞത്?
അരവിന്ദ് --അതെ 
ഞാന്‍ --ഇവിടെ ആണ് എന്റെ സംശയം ഒരാളെ വധിച്ചാല്‍ മരിച്ചു പോയ വേറെ ഒരാള്‍ ജീവിക്കുമോ ?
അരവിന്ദ്---അത് ഞാന്‍ ശ്രദ്ധിച്ചില്ല 
ഞാന്‍ --അതാണ്‌ എല്ലാവര്ക്കും പറ്റുന്ന അബദ്ധം --ഒരു കഥ വായിച്ചാല്‍ അതിനെ പറ്റി മനനം ചെയ്യില്ല --ഏതായാലും ഒരാളെ വധിച്ചാല്‍ മരിച്ച വേറെ ആള്‍ ജീവിക്കില്ല എന്ന് ഉറപ്പല്ലേ?
അരവിന്ദ് --അതെ സര്‍ 
ഞാന്‍ --അപ്പോള്‍ ഈ കഥ വാക്യാര്‍ത്ഥത്തില്‍ എടുക്കാന്‍ ഉള്ളതല്ല എന്ന് വ്യക്തമല്ലേ ?
അരവിന്ദ് --ശരിയാണ് സര്‍ -അപ്പോള്‍ ഇതിനര്‍ത്ഥം?
ഞാന്‍ --ഒരു തത്വം പറയാന്‍ വേണ്ടി ഇങ്ങിനെ പറഞ്ഞതാണ് --ശ്മ്ബൂകനെ ശാരീരികമായി വധിക്കുക ആയിരുന്നു ലക്‌ഷ്യം എങ്കില്‍ അതിനു രാജാവായ രാമന്‍ തന്നെ പോകണോ? വേറെ ആരെയെങ്കിലും വിട്ടാല്‍ പോരെ? സഹോദരന്മാര്‍ രാമന്‍ എന്ത് പറഞ്ഞാലും ചെയ്യാന്‍ തെയ്യാറായി നില്‍ക്കുന്നവരും ആണ് -ഇവിടെ ബ്രാഹ്മണന്‍ --ബ്രാഹ്മണത്വം--ശൂദ്രന്‍ --ശൂദ്രത്വം എന്നാ അര്‍ത്ഥം എടുക്കണം --അധികാരം ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ ആണ് ഇവിടെ ശൂദ്രന്‍ എന്ന് പറഞ്ഞിരിക്കുന്നത് --അപ്പോള്‍ അവനു അധികാരം ഉണ്ടാക്കണം അപ്പോള്‍ അവനിലെ ശൂദ്രത്വം മരിക്കും --രാമനെ കണ്ട ഉടനെ ശ്മ്ബൂകനിലെ ശൂദ്രന്‍ വധിക്കപ്പെട്ടു --ഈശ്വര ദര്‍ശനം കിട്ടിയാല്‍ ഏതു ശൂദ്രനും ബ്രാഹ്മണാ വസ്ഥയെ പ്രാപിക്കും --ശ്രീരാമനെ കണ്ട ഉടനെ അവനിലെ ശൂദ്രന്‍ മരിക്കുകയും അവന്‍ ബ്രാഹ്മ ണാവസ്ഥയില്‍ എത്തുകയും തപസ്സു ചെയ്യുവാനുള്ള അധികാരം ലഭിക്കുകയും ചെയ്തു --ഇതാണ് ആ കഥ കൊണ്ട് ഉദ്ദേശിക്കുന്നത് --അതായത് നാം ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അതിനു അധികാരം വേണം അല്ലെങ്കില്‍ അധികാരം കിട്ടിയതിനു ശേഷം മാത്രമേ പാടുകയുള്ളൂ --ഒരു MA-B--ed കാരന് വിവരമുണ്ട് പക്ഷെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിപ്പിക്കുവാന്‍ PSC വഴി അംഗീകാരം ലഭിച്ചാലേ അര്‍ഹത ഉണ്ടാകൂ അത് പോലെ തന്നെ ഇതും ---ചിന്തിക്കുക

മനുസ്മൃതി





കവിവാഹൈഃക്രിയാലോപൈര്‍
വേദാന ധ്ധ്യയനേ ന ച 
കുലാന്യ കുലതാം യാന്തി 
ബ്രാഹ്മണാതി ക്രമേണ ച 
********************************
അര്‍ത്ഥം--ആസുരാദി വിവാഹങ്ങള്‍ കൊണ്ടും ജാത കര്‍മ്മാ ദിക്രിയ ചെയ്യാത്തത് മൂലവും വേദ അദ്ധ്യയനം ചെയ്യാത്ത മൂലവും ബ്രാഹ്മണരെ --ഇവിടെ ശ്രേഷ്ടരെ എന്നര്‍ത്ഥം ബഹുമാനിക്കായ്ക മൂലവും വ്യഖ്യാത കുലങ്ങള്‍ അധപ്പതിച്ചവരായി തീര്‍ന്നു 
********************************************************************************
വ്യാഖ്യാനം 
*************
എങ്ങിനെ ആണ് ഇന്ന് കാണുന്ന ജാതികള്‍ ഉണ്ടായത് എന്നതിന് മനു സൂചന തരുന്നു-കൃതയുഗത്തില്‍ എല്ലാവരും ബ്രാഹ്മണര്‍ അതായത് ശ്രേഷ്ടര്‍ ആയിരുന്നു --ത്രേതായുഗം മുതലാണ്‌ ചാതുര്‍വര്‍ണ്യം സ്ഥാപിക്കപ്പെട്ടത് --ഒരു നേതൃത്വത്തിന്റെ ആവശ്യം വന്നപ്പോള്‍ രാജ്യാധികാരത്തിനു ശ്രേഷ്ടരായവര്‍ അഥവാ ബ്രാഹ്മണര്‍ തന്നെ തെയ്യാറായി-കച്ചവടം കൃഷി മുതലായവ യുടെ ആവശ്യം വന്നപ്പോള്‍ അതിലേക്കായി ചിലര്‍ തുനിഞ്ഞു അവരും ശ്രേഷ്ടര്‍ തന്നെ ദാ സ്യവേലക്ക് ആവശ്യം വന്നപ്പോള്‍ അതിനും കുറച്ചു പേര്‍ തെയ്യാറായി--അവരൊക്കെ ശ്രേഷ്ടര്‍ ആയിരുന്നു.ഇതില്‍ രാജ്യം ഭരിക്കുന്നവര്‍ക്കും യാഗം മുതലായവ ചെയ്യുന്നവര്‍ക്കും സമൂഹത്തില്‍ വലിയ സ്ഥാനം ഉണ്ടായി പക്ഷെ ആരും ആരെക്കാളും താഴെ ആയിരുന്നില്ല =--ജോലിയുടെ വ്യത്യാസം മാത്രം കാല ക്രമേണ കച്ചവടം കൃഷി,ദാസ്യ പ്രവൃത്തി തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ വേദാധ്യയനം ചെയ്യാതെയും ജാതക കര്‍മ്മം യാഗം മുതലായവയെ നിഷേധിച്ചും ആചാര പ്രകാരം അല്ലാത്ത വിവാഹം നടത്തിയും കഴിഞ്ഞു വന്നപ്പോള്‍ സങ്കര വര്‍ഗ്ഗം ഉടലെടുത്തു --അനന്തരം വിവിധ ദേശങ്ങളില്‍ വിവിധ ജാതികള്‍ രൂപാന്തരപ്പെട്ടു

അന്വേഷണത്തിന്‍റെ വഴികള്‍

ചോദ്യം --- --സര്‍ എലിയാണ് ഗണപതിയുടെ വാഹനം എന്ന് പറയുന്നു --ഏതായാലും സഞ്ചരിക്കാന്‍ ഉള്ള വാഹനം അല്ല എന്ന് ഉറപ്പാണ് -എലിയുടെ പുറത്ത് ഗണപതിക്ക്‌ കയറി ഇരിക്കാന്‍ പറ്റില്ലല്ലോ അപ്പോള്‍ എന്താണ് അതിന്റെ സങ്കല്‍പ്പം ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^


മറുപടി -----മൂഷികന്‍ --എലി --കള്ള്,കള്ളന്‍ -- ലഹരി എന്നിങ്ങനെ നിരവധി അര്‍ഥങ്ങള്‍ ഉണ്ട് --ഇവിടെ ലഹരി എന്നാഅര്‍ത്ഥം എടുക്കണം --ലഹരി എന്നാല്‍ ഹരിയില്‍ ലയിക്കുക --മഹാവിഷ്ണുവിന്റെ അനുഗ്രഹം കൊണ്ടാണ് വിനായകന്‍ പന്ത്രണ്ടാം അവതാരമായ വല്ലഭ ഗണപതിയുടെ അവതാരം എടുത്തത് --ആയതിനാല്‍ എപ്പോളും ഹരിയില്‍ ലയിച്ചു കൊണ്ടിരിപ്പാണ് --അപ്പോള്‍ ഗണപതിയെ വഹിക്കുന്നത് ഹരിചിന്തയാണ് എന്ന് ഒരര്‍ത്ഥം ---മറ്റൊന്ന് കള്ളന്‍ --ഇവിടെ മോഷ്ടിക്കുന്നത് എന്താണ്? ഗണപതി ക്ഷിപ്ര പ്രസാദിയാണ് ആയതിനാല്‍ ഏവരുടെയും ഹൃദയം പെട്ടെന്ന് കവര്‍ന്നെടുക്കുന്നു -അപ്പോള്‍ പരമാത്മാവില്‍ ലയിച്ചു കൊണ്ടുള്ള ജീവിത യാത്രയും ആ യാത്രയില്‍ സകലരുടെയും മനം കവര്‍ന്നു കൊണ്ടും ആണ് ആയതിനാല്‍ ഇത് രണ്ടും കണക്കില്‍ എടുത്തു മൂഷിക വാഹന ന്‍ എന്ന് ആലങ്കാരികമായി പുരാണങ്ങളില്‍ കഥയിലൂടെ പറയപ്പെട്ടു