2015 ഡിസംബർ 19, ശനിയാഴ്‌ച

പ്രീജിത് രാജിന്‍റെ വേറെ ഒരു ആരോപണം --മനുസ്മൃതി 11--31





പ്രീജിത് രാജിന്‍റെ വേറെ ഒരു ആരോപണം --മനുസ്മൃതി --11-31
**********************************************************************
മനുസ്മൃതി പതിനൊന്നാം അധ്യായത്തില്‍ 31 ശ്ലോകത്തിന്‍റെ അര്‍ത്ഥം ലേഖകന്‍ പറഞ്ഞത് ഇങ്ങിനെ ---ബ്രാഹ്മണന്റെ  പേരിന്‍റെ  ആദ്യ ഭാഗം ശുഭ സൂചകവും ക്ഷത്രിയന്റെ അധികാരമായി ബന്ധപ്പെട്ടതും വൈശ്യന്റെത് സമ്പത്ത് മായി ബന്ധപ്പെട്ടതും ശൂദ്രന്റെ ത് ഭീകരത ഉണര്‍ത്തുന്നതും ആയിരിക്കണം --

എന്നാല്‍ യഥാര്‍ത്ഥ ശ്ലോകവും അര്‍ത്ഥവും നോക്കുക 
********************************************************
ന ബ്രാഹ്മണോ വേദ യേത കിഞ്ചിദ്രാജനി ധര്‍മ്മ വിത്
സ്വ വീര്യേണൈവതാഞ്ഛിഷ്യാന്മാനവാനപകാരിണഃ
****************************************************************
അര്‍ത്ഥം ---ധര്മ്മജ്ഞനായ  ബ്രാഹ്മണന്‍  തനിക്കു നേരിടുന്ന  അപവാദങ്ങള്‍ ഒന്നും  രാജാവിനെ  അറിയിക്കരുത് - ആവലാതി പ്പെടരുത് എന്ന് സാരം - അപകാരികള്‍ അതായത് ഉപദ്രവം ചെയ്യുന്ന ആളുകളെ സ്വ വീര്യം കൊണ്ട് തന്നെ ശിക്ഷിക്കണം --
***************************************************************
വ്യാഖ്യാനം 
*************
ഈ പറഞ്ഞ ശ്ലോകവും അര്‍ത്ഥവും  ലേഖകന്‍ പറഞ്ഞ കാര്യവും തമ്മില്‍ എന്ത് ബന്ധം ആണ് ഉള്ളത്? ഈ പറഞ്ഞതില്‍ തന്നെ അന്തര്‍ ലീനമായിരിക്കുന്ന സത്യം എന്ത്? ഇവിടെ ബ്രാഹ്മണന്‍ എന്ന് ഉദ്ദേശിച്ചത് ശ്രേഷ്ടന്മാരായ മഹാര്ഷിമാരെ ആണ് --അവരോടു ആരെങ്കിലും അപമര്യാദയായി പെരുമാറിയാല്‍ രാജാവിനോട് ചെന്ന് ആവലാതി പ്പെടാതെ ശാപം മുതലായവ കൊണ്ട് ശിക്ഷിക്കണം എന്നാണു പറയുന്നത് --അങ്ങിനെയായിരുന്നല്ലോ പണ്ട് എത്രയോ മഹര്‍ഷിമാര്‍ എത്രയോ പേരെ ശപിച്ചിരിക്കുന്നു? അപ്പോള്‍ ശ്രേഷ്ടന്മാരായ മഹാര്ഷിമാരുടെ ശാപം ശരിക്കും അവരുടെ  നന്മക്കായിട്ടാണ് വരിക സനകാദികള്‍  ജയ വിജയന്മാരെ ശപിക്കുകയാണ് ചെയ്തത് അല്ലാതെ മഹാവിഷ്ണുവിനോട് ചെന്നു പരാതിപ്പെടുകയല്ല --അത്  അവരുടെ ഗുണത്തിന് ആയി വരികയാണ് ചെയ്തത് ഭഗവല്‍ കരം കൊണ്ട് വധിക്കപ്പെട്ട്  മോക്ഷം നേടുകയാണ്‌ ചെയ്തത് --രാജാവ് ശിക്ഷിച്ചാല്‍  ഈ ഗുണം ഉണ്ടാകില്ല --എത്രയോ രാജാക്കന്മാരെ പോലും മഹര്‍ഷിമാര്‍ ശപിച്ചിരിക്കുന്നു? അങ്ങിനെ ശാപം കൊടുക്കുവാനും അത് വഴി ശാപം ലഭിച്ചവന് മോക്ഷം ലഭിക്കുവാനും  കഴിവുള്ള മഹാര്ഷിമാരെ ആണ് ഇവിടെ ബ്രാഹ്മണന്‍ എന്ന് പറഞ്ഞിരിക്കുന്നത് --ചിന്തിക്കുക 

ശ്രീമദ്‌ ഭാഗവതം --ഇരുപത്തി രണ്ടാം ദിവസം --മാഹാത്മ്യം --ശ്ലോകം --52








ശ്രീമദ്‌ ഭാഗവതം --ഇരുപത്തി രണ്ടാം ദിവസം --മാഹാത്മ്യം ശ്ലോകം 52--
*************************************************************************
ജരഠത്വം സമായാതൌ തേന ദുഖേനദുഖിതാ
സാഹം തു തരുണീ കസ്മാത് സുതൌവൃദ്ധാവിമൌ കുതഃ
*********************************************************************************
ശ്ലോകം --53
***************
ത്രയാണാം സഹചാരിത്വാ ദ്വൈപരീത്യം കുതഃസ്ഥിതം
ഘടതേ ജരഠാമാതാതരുണൌ തനയാ വിതി
*************************************************************************************
ശ്ലോകം --54
***************\
അതഃശോചാമിചാത്മാനംവിസ്മയാവിഷ്ടമാനസാ
വദ യോഗ നിധേ!ധീമന്‍ കാരണം ചാക്രകിം ഭവേല്‍
****************************************************************************
അര്‍ത്ഥം---ഇവര്‍ക്ക് മക്കള്‍ക്ക്‌ വാര്‍ധക്യം വന്നതാണ് എന്റെ പ്രധാനമായ ദുഖം- മക്കള്‍ വയസ്സന്മാര്‍ അമ്മ യുവതിയും-ഈ സ്ഥിതി വിശേഷ ത്തിനു കാരണം എന്താണെന്ന് മഹായോഗിയും 
ബുദ്ധിമാനും ആയ അങ്ങ് എനിക്ക് പറഞ്ഞു തരണം
********************************************************************************
വ്യാഖ്യാനം 
***************
ഭക്തിയുടെ യുവത്വത്തിനു കാരണം നാം കണ്ടു --വൃന്ദാവനത്തില്‍ എത്തിയതാണ് --കാരണം വിവിധ ഭാവങ്ങ ളാല്‍ ഭഗവാനെ ഇഷ്ടപ്പെട്ടിരുന്ന ഗോപികമാരുടെ മനസ്സില്‍ പൂ ര്‍ണമായതും ശു ദ്ധമായതും ആയ ഭക്തി ഇവിടെ വെച്ചാണ് ഭഗവാന്‍ ഉണ്ടാക്കിയത് ----ഇന്നും പ്രകടനം ആണെങ്കിലും ഭക്തി ഉണ്ട് എന്നാല്‍ ജ്ഞാനവും വൈരാഗ്യവും എവിടെയും ഇല്ല --എത്ര വലിയവന്‍ ആണെങ്കിലും വിഷയ വൈരാഗ്യം ഇല്ലെങ്കില്‍ ഉള്ള ജ്ഞാനവും ശോഭിക്കില്ല --വലിയ ആധ്യാത്മിക നേതാക്കള്‍ പോലും എതിര്‍ക്കപ്പെടുന്നത് ഈ വൈരാഗ്യം വരാത്തത് മൂലം ആണ് --ഭക്തി നവ വിധം ആണ് അതില്‍ പാദ സേവ --എന്ന ഒന്നില്‍ നിന്നാണ് നര സേവ തന്നെ നാരായണ സേവ --എന്നാ വാക്യം ഉണര്‍ന്നത് --മാനവ സേവക്കു വേണ്ടി വിദ്യാലയങ്ങളും ആതുരാലയങ്ങളും സൃഷ്ടിക്കപ്പെടുന്നു -- ഒരു കച്ചവട ഭാവത്തിലേക്ക് അത് കടക്കുന്നു ഇത് ജനങ്ങള്‍ക്ക്‌ അതൃപ്തിയും അവിശ്വാസവും വര്‍ധിക്കുന്നു --ഇതിന്റെ ഫലമായി ആധ്യാത്മികത തെറ്റിദ്ധരിപ്പിക്ക പ്പെടുന്നു -- ഇവിടെ വിഷയ വൈരാഗ്യം വന്നു എന്ന് വിശ്വസിക്കാന്‍ പൊതു ജനങ്ങള്‍ക്ക്‌
കഴിയുന്നില്ല --വിഷയ വൈരാഗ്യം വരാത്തവന്റെ ജ്ഞാനം 
,മാലിന്യത്തില്‍ വീണ പഴം പോലെ ആണ് --ആയ തിനാല്‍ വൈരാഗ്യം
വാര്‍ധക്യം പ്രാപിച്ചപ്പോള്‍ ജ്ഞാ ന ത്തിനും വാര്‍ധക്യ ഭാവത്തെ
സ്വീകരിക്കേണ്ടി വന്നു --

2015 ഡിസംബർ 18, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി അഞ്ചാം ദിവസം








ഗീതാ പഠനം --നാല്‍പ്പത്തി അഞ്ചാം ദിവസം -

*****************************************************************************
തിരിഞ്ഞു നോട്ടം --ഭാഗം --4 
***************************************
ഞാന്‍ (കൃഷ്ണന്‍)തന്നെ എന്നോട്(അര്‍ജുനനോടു)പറഞ്ഞ ധര്‍മ്മ ശാസ്ത്രങ്ങള്‍ ഞാന്‍(വ്യാസന്‍) തന്നെ രേഖപ്പെടുത്തി --അതാണ്‌ ഗീത ---ഭഗവാന്‍ രണ്ടായി നിന്ന് ചോദ്യോത്തര രൂപത്തില്‍ പറഞ്ഞ വചനങ്ങള്‍ ഭഗവാന്‍ തന്നെ മൂന്നാമനായി രേഖപ്പെടുത്തി --അതിനാല്‍ ഒരു ചോര്‍ച്ചയും ഇല്ലാതെ ആശയം മുഴുവനും നമുക്ക്   കിട്ടിഒരു വാക്കിന്റെ അല്ലെങ്കില്‍ ഒരു നോട്ടത്തിന്റെ ---
ആദ്യം പോസ്റ്റ്‌ ഇട്ട സമയത്ത് ഒരു സഹോദരന്‍ ഒരു ചോദ്യം കമണ്ട് ആയി ഇട്ടിരുന്നു :" മുന്‍പും ഇവര്‍ തമ്മില്‍ യുദ്ധം ഉണ്ടായിട്ടുണ്ടല്ലോ? പിന്നെ ഇപ്പോള്‍ എന്താ അര്‍ജുനന് ഒരു തളര്‍ച്ച? --ശരിയാണ് അന്ന് അതിനു വ്യക്തമായ മറുപടി പറഞ്ഞില്ല.സമയം വരുമ്പോള്‍ ആകാം എന്ന് വെച്ച് ഇപ്പോള്‍ അതിന്റെ സമയം ആണ്.സാധാരണ ഗതിയില്‍ അര്‍ജുനന് ഒരു വിഷാദവും വരാന്‍ ന്യായം ഇല്ല .പക്ഷെ യുദ്ധം തുടങ്ങുന്നതിനു മുന്‍പ് ധൃത രാഷ്ട്ര്‍ സഞ്ജയന്‍ മുഖാന്തിരം അര്‍ജുനന് ഒരു എഴുത്ത് കൊടുത്തയച്ചിരുന്നു. അത് അര്‍ജുനന്റെ മനസ്സ് ഉലക്കാന്‍ പാകത്തില്‍ ഉള്ളവ ആയിരുന്നെന്നു അര്‍ജുനന്റെ വിഷാദത്തില്‍ നിന്നും മനസ്സിലാക്കാം നിങ്ങള്‍ക്ക് എന്നോട് ഒരു ശത്രുത ഉണ്ടെന്നു കരുതുക ആ സമയം ഞാന്‍ വന്നു ക്ഷമ ചോദിക്കുകയും നിങ്ങള്ക്ക് നഷ്ടപ്പെട്ടത് തിരിച്ചു തരാം എന്ന് പറയുകയും ചെയ്‌താല്‍ അതും അതി വി നയ ഭാവത്തിലും ദീന ഭാവത്തിലും പറഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങള്ക്ക് എന്നോടുള്ള വൈരാഗ്യം പോകും എന്ന് മാത്രമല്ല തല്‍സ്ഥാനത്ത് സഹതാപം ഉണരുകയും ചെയ്യും. അത് തന്നെ ആണ് ഇവിടെയും സംഭവിച്ചത് --അര്‍ജുനന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ധൃത രാഷ്ട്രര്‍ പറഞ്ഞതാണ് .കഴിഞ്ഞ കാര്യങ്ങള്‍ തന്റെ കഴിവ് കേടാണെന്നും ഒരു വലിയ നാശത്തിലേക്ക് പോകരുതെന്നും നഷ്ടപ്പെട്ടതെല്ലാം തിരിച്ചു തരാം എന്നും ധൃത രാഷ്ട്ര്‍ പറഞ്ഞിരിക്കണം --അത് കൊണ്ടാണ് ഇത്രയും കഠിനമായ ഭാഷയില്‍ അര്‍ജുനന്‍ കൃഷ്ണനോട് തന്റെ വിഷമം അറിയിച്ചത്-- ഇത് യുധീഷ്ടിരന് ആണ് കത്ത് കൊടുത്തതെങ്കിലും ഇത് തന്നെ ആണ് സംഭവിക്കുക .പക്ഷെ യുധീഷ്ടിരന്‍ യുധ്ധത്ത്തില്‍ നിന്ന് പിന്മാറിയത് കൊണ്ട് പ്രശ്നം തീരില്ല അര്‍ജുനന്‍ വിചാരിച്ചാലേ എന്തെങ്കിലും നടക്കൂ--മര്‍മ്മം നോക്കിയാണ് ധൃത രാഷ്ട്ര്‍ കുത്തിയത്. അത് എല്ക്കുകയും ചെയ്തു .ദാരുണ മായ ഒരു രംഗം തന്റെ മുന്നില്‍ തെളിഞ്ഞു കണ്ട ധൃത രാഷ്ട്ര്‍ക്ക് വിവേകം ഉദിച്ചതാകാനും മതി രാജ്യം കൊടുക്കില്ലെന്ന് പറഞ്ഞത് ദുര്യോധനന്‍ ആണ് അധികാരം ഇപ്പോളും ധൃത രാഷ്ട്ര്‍ക്ക് തന്നെ .അപ്പോള്‍ അര്‍ജുനന് വിശ്വാസം വരാന്‍ പാക ത്തിലും  മനസ്സ് അലിയാന്‍ പാകത്ത്തിലും ആണ് ആ കത്ത് എന്ന് വ്യക്തം പാഞ്ചാലിയുടെ വസ്ത്രാക്ഷേപ് സംഭവം കൂടി മറക്കണം എങ്കില്‍ അത്രത്തോളം ഹൃദയ ശ്പര്ശിആയിരിക്കണം ആ കത്ത് --തുടരും --ചിന്തിക്കുക
 ·

പ്രീജിത് രാജിന്‍റെ മറ്റൊരു ആരോപണം --മനുസ്മൃതി -1-91







പ്രീജിത്  രാജിന്‍റെ --മാറ്റൊരു ആരോപണം --മനുസ്മൃതി -1-91
***************************************************************
വിനയപൂര്‍വ്വം മറ്റു മൂന്നു ജാതികളെയും സേവിക്കുക എന്നത് മാത്രമാണ് ശൂദ്രന് വിധിച്ച കര്‍മ്മം --ഇങ്ങിനെ അര്‍ത്ഥം  വരുന്ന ശ്ലോകം അല്ല അത് --അതില്‍ പറയുന്നത് എന്താണ് എന്ന് നോക്കാം 
************************************************************************
ഏകമേവ തു ശൂദ്രസ്യ പ്രഭുഃകര്‍മ്മ സമാദിശത്
എതേഷാമേവ വര്‍ണാനാം ശുശ്രൂഷാ മനസൂയയാ 
*****************************************************
അര്‍ത്ഥം --ബ്രഹ്മാവ്‌ ശൂദ്രന് ഒരു കര്‍മ്മം ആണ് വിധിച്ചത്-അസൂയാ രഹിതമായി ബ്രാഹ്മാണാദി വര്‍ണങ്ങളുടെ ശുശ്രൂഷ മുഖ്യ കര്‍മ്മം ആണ്- ഇവിടെ പറഞ്ഞത്- ദാനാദികളും ശൂദ്രന് കര്‍ത്തവ്യങ്ങള്‍ ആണ് 
***********************************************************************
വിശദീകരണം 
***************
മൂന്നു ജാതിയും എന്ന് ഇവിടെ പറഞ്ഞിട്ടില്ല വര്‍ണം  എന്നാണു പറഞ്ഞിട്ടുള്ളത് --വര്‍ണ്ണവും ജാതിയും ഒന്നാണെന്ന് ഏതു ഗ്രന്ഥത്തില്‍ നിന്നാണ് ഇയാള്‍ പഠിച്ചത്?--ചാതുര്‍ വര്‍ണ്യം മായാ സൃഷ്ടം  ഗുണ കര്‍മ്മ വിഭാഗശാ--എന്ന് ഭഗവാന്‍ വ്യക്തമായി ഗീതയില്‍ പറഞ്ഞിട്ടുണ്ട് --അതായത് ചാതുര്‍വര്‍ണ്യം കര്‍മ്മ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌ എന്ന് ---ഇതില്‍ എന്താണ് ഇത്ര വലിയ തെറ്റ്? ഒരു ഓഫീസിലെ തൂപ്പുകാരനും പ്യുണിനും എന്ത് ജോലിയാണ് ചെയ്യുവാനുള്ളത്?അവിടെ മേലധികാരികളെ സേവിക്കുകതന്നെയല്ലേ?കളക്ടര്‍ക്ക് തുല്യമായ അധികാരമാണോ അവിടുത്തെ തൂപ്പുകാരന്?നമ്മള്‍ നമ്മുടെ വീട്ടില്‍ ഒരാളെ പണിക്കു വിളിച്ചാല്‍ അയാള്‍ ചെയ്യുന്നത് നമ്മള്‍ പറയുന്ന പണി അല്ലെ? സത്യത്തില്‍ കൂലി വാങ്ങി നമ്മളെ സേവിക്കുക അഥവാ സഹായിക്കുക അല്ലെ ചെയ്യുന്നത്?ഒരു അധ്യാപകന്‍ ചെയ്യുന്നതെന്തു? ശമ്പളം വാങ്ങിയിട്ടല്ലേ പഠിപ്പിക്കുന്നത്? പ്രൈവറ്റ് ട്യൂഷന്‍ ആണെങ്കില്‍ നമ്മള്‍ പറയുന്ന വിഷയം അല്ലെ അയാള്‍ പഠിപ്പിക്കുന്നത്? അതിനു ഫീസും കൊടുക്കുന്നില്ലേ?കൂലി വാങ്ങി ജോലി ചെയ്യുമ്പോള്‍ അയാള്‍ കര്‍മ്മ രീതിക്ക് അനുസരിച്ച് മേല്‍ പറഞ്ഞവര്‍ എല്ലാം ശൂദ്രര്‍ അല്ലെ?--ചാതുര്‍വര്‍ണ്യം എന്താണ് എന്ന് മനസ്സിലാക്കാതെ ശൂദ്രര്‍ എന്ന് പറഞ്ഞാല്‍ താഴ്ന്ന ജാതി ആണ് എന്നും ആ ജാതിയില്‍ പെട്ടവര്‍ ഇന്ന ഇന്ന ജാതിയാണ് എന്നും സ്വയം അര്‍ത്ഥം കല്‍പ്പിച്ചു മനുസ്മൃതിയെ വ്യാഖ്യാനിക്കുകയല്ലേ ഇയാള്‍ ചെയ്യുന്നത്?--ചിന്തിക്കുക 

2015 ഡിസംബർ 17, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി നാലാം ദിവസം





ഗീതാ പഠനം --നാല്‍പ്പത്തി നാലാം ദിവസം --

*****************************************************************************
തിരിഞ്ഞു നോക്കുമ്പോള്‍ --ഭാഗം -2 
**************************************************
വളരെ ഉത്സാഹത്തോടും കുറച്ചൊന്നു അഹംകാ 
രത്തോടും ആണ് അര്‍ജുനന്‍ കൃഷ്ണനോട് തന്റെ ശത്രുക്കളെ ഒന്ന് നേരില്‍ കാണണം എന്ന് പറഞ്ഞത്.പക്ഷെ ശത്രുക്കളുടെ ഇടയില്‍ തന്റെ പിതാമഹനും.ദ്രോണരും ഉണ്ടാകുമ്പോള്‍ എന്താകും അര്‍ജുനന്റെ പ്രതികരണം? ഇതൊന്നു അറിയാന്‍ ഭഗവാനും ആഗ്രഹം കണ്ടേക്കാം എല്ലാം അറിയുമെങ്കിലും .അര്‍ജുനന്‍ ദുര്യോധനാദികളെ മാത്രമേ അപ്പോള്‍ മനസ്സില്‍ വിചാരിച്ചിട്ട് ഉള്ളു .അതെ സമയത്ത് തനിക്കു വേണ്ടപ്പെട്ട തന്റെ പ്രിയ ഗുരവിനെയും പിതാമാഹനെയും നേരിട്ട് കണ്ടപ്പോള്‍ ആണ് അര്‍ജുനന്റെ മമതാ ബന്ധം ഉണരുന്നത് .ഇങ്ങിനെ ഒക്കെ ആണെങ്കിലും പിന്നെ അര്‍ജുനന്‍ വിലപിക്കുന്നത് ധാര്ത്ത രാഷ്ട്രരെ കുറിച്ചാണ്.ഭീഷ്മരും ദ്രോണരും ധാര്‍ത്ത രാഷ്ടര്‍ അല്ലല്ലോ
ശരീരം വിറക്കുന്നതായും തൊണ്ട വളരുന്നതായും ഗാണ്ടീവം കൈയ്യില്‍ നിന്ന് വഴുതി പോകുന്നതായും ഉള്ള അനുഭവം ,അര്‍ജുനന്റെ ആ തളര്‍ച്ച പിന്നെ പോകുന്നത് യുദ്ധം ഉണ്ടായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിലേക്ക് ആണ് ...കുല നാശം സംഭവിക്കും എന്നും അതെ തുടര്‍ന്ന് സ്ത്രീകള്‍ ദുഷിക്കും എന്നും സങ്കര വര്‍ഗ്ഗം ഉടലെടുക്കും എന്നും .ഇത് മഹാപാപം ആണെന്നും പറയുന്നു. ഈ സമയത്തൊന്നും ഭഗവാന്‍ ഒരക്ഷരം പറയുന്നില്ല എല്ലാം കേട്ട് കൊണ്ടിരിക്കുന്നു.എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ വില്ലും അമ്പും താഴെ വെച്ച് ഇരുന്നു .കണ്ണുകള്‍ നിറഞ്ഞിരുന്നു --അര്‍ജുനന്റെ മനസ്സാകുന്ന പാത്രം ഇപ്പോള്‍ ശൂന്യമാണ് .ഒന്നും ഇല്ലാത്ത പാത്രത്തിലെ പുതുതായി വല്ലതും നിറക്കാന്‍ പറ്റൂ,,എന്തെങ്കിലും ഉള്ള പാത്രത്തില്‍ പുതുതായി കൊണ്ട് വന്നത് നിറക്കാന്‍ നോക്കിയാല്‍ അത് പുറത്ത് പോകുകയേ ഉള്ളൂ --തുടരും

തല തിരിഞ്ഞ പാണ്ഡിത്യം --ഭാഗം --2





തല  തിരിഞ്ഞ പാണ്ഡിത്യം --ഭാഗം --2
************************************
എല്ലാവരും പറയുന്ന  ഒരു കാര്യം ഈശ്വരന്  രൂപം ഇല്ലെന്നാണ് --എങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കണം --ബ്രഹ്മാവ്‌ വിഷ്ണു ശിവന്‍  എന്നീ പേര് കേള്‍ക്കുമ്പോള്‍ --ആ രൂപങ്ങള്‍ കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നരുത് --ഈശ്വര സ്മരണ ഉണ്ടായി എങ്കില്‍ മേല്‍പ്പറഞ്ഞ രൂപങ്ങള്‍ ഈശ്വര രൂപങ്ങള്‍   ആണ് എന്ന് വ്യക്തവും ആണ്--ഈശ്വരന്‍റെ ദൃക്രൂപം വിരാട് രൂപം ആണെന്ന് എല്ലാ സനാതന ഗ്രന്ധങ്ങളും പറയുന്നു--പക്ഷെ കാര്യം വരുമ്പോള്‍ മനുഷ്യ രൂപം ആയിട്ടാണ് കരുതുക --എന്നതിന് ശേഷം മുഖം ശ്രേഷ്ടവും പാദം നികൃഷ്ടവും ആണ് എന്ന് സ്വയം കരുതുന്നു --എന്നാല്‍  പഞ്ചേന്ദ്രിയങ്ങള്‍ ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും കര്‍മ്മെന്ദ്രിയങ്ങ്ല്‍ അത്യാവശ്യമാണ് എന്നും വിസ്മരിക്കുന്നു --എന്നിട്ട് മുഖത്തിനു പ്രാധാന്യം കല്‍പ്പിക്കുന്നു --ഇതൊക്കെ പോട്ടെ! മുഖത്ത് നിന്ന് ജനിച്ചു എന്ന് പറയുന്ന ബ്രാഹ്മണര്‍ നമസ്കരിക്കുന്നത്  ഈശ്വര സങ്കല്‍പ്പത്തിന്റെ പാദത്തില്‍ ആണ് എന്ന് ഈ വിഡ്ഢികള്‍ മറക്കുന്നു അപ്പോള്‍ പാദത്തിനു  പ്രാധാന്യം ഇല്ലേ? അങ്ങിനെയുള്ള പാദത്തില്‍ നിന്നും ജനിച്ച ശൂദ്രര്‍ സത്യത്തില്‍ താഴ്ന്ന അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണോ?

ഒരു ബ്രാഹ്മണന്റെ ശിരസ്സ്‌ സ്പര്‍ശിക്കുന്ന സ്ഥലം   ഈശ്വര സങ്കല്‍പ്പത്തിന്റെ പാദം  ആണ് എങ്കില്‍ ആ ശിരസ്സിനെക്കാളും  ഉയര്‍ന്നതാണ്  ഈശ്വര പാദം എന്നല്ലേ അര്‍ത്ഥം? അങ്ങിനെയുള്ള  പാദത്തില്‍ നിന്നും ശൂദ്രര്‍ ജനിച്ചു എന്ന് പറയുമ്പോള്‍ ഇവിടെ എവിടെയാണ് ശൂദ്ര ജന്മത്തില്‍ ന്യുനത?--ചിന്തിക്കുക 

ഈശാവാസ്യോപനിഷത്ത് --പതിനൊന്നാം ദിവസം






ഈശാവാസ്യോപ നിഷത്ത് --പതിനൊന്നാം ദിവസം --മന്ത്രം -11--
**********************************************************************************************
വിദ്യാംചാവിദ്യാം ച യസ്തദ് വേദോഭ യം സഹ 
അവിദ്യയാ മൃത്യും തീര്‍ത്വാവിദ്യയാമൃതമ ശ്നുതേ
********************************************************************************************
അര്‍ത്ഥം---ആരായാലും ഒരുവന്‍ വിദ്യയും അവിദ്യയം ആകുന്നു രണ്ടിനെയും ഒന്നിച്ചു അറിയുക അവന്‍ അവിദ്യയാല്‍ മൃത്യുവിനെ കടന്നു വിദ്യ കൊണ്ട് അമൃതത്തെ ആശിക്കുന്നു
****************************************************************************************
വ്യാഖ്യാനം 
***************
വിദ്യയാകുന്ന ജ്ഞാന തത്വവും,അവിദ്യയാകുന്ന കര്‍മ്മ തത്വവും ഒന്നിച്ചു ഗ്രഹിക്കുന്ന മനുഷ്യന്‍ കര്‍മ്മാനുഷ്ടനങ്ങളില്‍ കൂടി മൃത്യുവിനെ തരണം ചെയ്തു ജ്ഞാന മാര്‍ഗ്ഗ നിഷ്ടനായി അമൃതത്തെ അനുഭവിക്കുന്നു 
വളരെ ശ്രദ്ധിക്കേണ്ട ഒരു മന്ത്രം ആണ് ഇത് പറയുന്ന രീതി ഗഹനമാണ്.പക്ഷെ വ്യാഖ്യാനിച്ചു കഴിഞ്ഞാല്‍ ലളിതവും .ഇവിടെ കര്‍മ്മ തത്വത്തെ അവിദ്യയായി പറഞ്ഞിരിക്കുന്നു,ഇവിടെ ആണ് സംശയം വരിക.അതിനു കാരണം വിദ്യ,അവിദ്യ എന്നീ പ്രയോഗങ്ങളുടെ അര്‍ഥം ശരിയായ വിധം ഗ്രഹിക്കാത്തത് മൂലം ആണ്.ജീവാത്മാവിന് കര്‍മ്മം ചെയ്യാതെ സാധ്യമല്ല. ഇത് അവിദ്യയാ ണെന്നു പറയുമ്പോള്‍ അവിദ്യ ജീവാത്മാവിന്റെ കൂടപ്പിറപ്പാണ് എന്ന് വന്നു. നിഷ്കാമ കര്‍മ്മം ചെയ്യുക വഴി തനിക്കു വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പിന്നെ കര്‍മ്മത്തെ പറ്റി ചിന്തിക്കെണ്ടല്ലോ അപ്പോള്‍ അവിദ്യ യാകുന്ന കര്‍മ്മ കാണ്ഡം ഒഴിഞ്ഞു എന്നര്‍ഥം.പിന്നെ ഉള്ളത് മനസ്സിനെ സമനിലയില്‍ നിര്‍ത്തി സ്ഥിത പ്രജ്ഞ ന്‍ ആയി കഴിയുക എന്നതാണ് --അപ്പോള്‍ അവനവനു വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ നിഷ്കാമമായി ചെയ്തു അ പരമാ ത്മാവില്‍ അന്തരംഗം അര്‍പ്പിച്ചു ഒരു ജ്ഞാനി ഇരിക്കുമ്പോള്‍ ആ അവസ്ഥ അമൃതിനു തുല്യം ആകുന്നു.പരിപൂര്‍ണ തൃപ്തന്‍ ആയിരിക്കും അങ്ങിനെ ഉള്ളവന്‍ അതാണ്‌ അമൃതിനെ ഭ ക്ഷി ക്കുന്നു എന്ന് പറയുന്നത്