2016 മാർച്ച് 12, ശനിയാഴ്‌ച

ചോദ്യവും ഉത്തരവും " ആരാണ് ശ്രീകൃഷ്ണൻ?
     
      പുരാണ ഇതിഹാസങ്ങളും ഉപനിഷത്തുക്കളം വായിച്ച് വിവിധ തരത്തിൽ വ്യത്യസ്ഥ ഭാവത്തിൽ പറഞ്ഞ കഥ കളെഅദ്വൈത സിദ്ധാന്തപ്രകാരം Edite ചെയ്തപ്പോൾ കിട്ടിയ വിശാലവും ശാസ്ത്ര നിബദ്ധവും യുക്തിസഹജവും ആയ ആശയം  ഞാൻ നിങ്ങളൂടെ മുന്നിൽ വെയ്ക്കുന്നു
       ആരാണ് കൃഷ്ണൻ എന്ന് പറയുന്നതിന് മുൻപ് മറ്റു ചില കഥാപാത്രങ്ങളെ പഠിക്കണം
I ധാന്യലക്ഷ്മി
         അഷ്ടലക്ഷ്മിമാരിൽ ഒരാൾ ഭൂമിയിലെ സകല ധാന്യങ്ങൾ പഴങ്ങൾ കിഴങ്ങുകൾ എന്നിവയുടെ ഉല്ലാദ ന വും പ്രായോഗികതയും നിശ്ചയിക്കുന്നവൾ സത്തായ ധാന്യ മൂല്യങ്ങളെ ഗർഭം ധരിച്ചവൾ ധാന്യലക്ഷ്മിയെത്തന്നെയാണ് ഭൂമീദേവി എന്ന് പറയുന്നത് ഭൂമി എന്ന മണ്ണും ധാന്യ ലക്ഷ്മിയും ഭൂമീദേവി എന്ന പേരിൽ അറിയപ്പെടുന്നു    കഥാസന്ദർഭം അനുസരിച്ച് ഏതിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം
2 ത്രിമൂർത്തികൾ
          പതിനാലു ലോകങ്ങളിൽ ഏറ്റവും മുകളിൽ ഉള്ള സത്യലോകം ആണ് ബ്രഹ്മാവിന്റെ ആസ്ഥാനം സത്യലോകത്തിനും മുകളിലുള്ള പതിനാല് ലോകങ്ങളിൽ ഉൾപ്പെടാത്ത വൈകുണ്ഠം ആണ് മഹാവിഷ്ണുവിന്റെ ആസ്ഥാനം  പതിനാലു ലോകങ്ങളിൽ ഉൾപ്പെട്ട ഭൂമിയാണ് പരമശിവന്റെ ആസ്ഥാനം ഹിമാലയത്തിൽ ഉള്ള മഹാമേരു പർവ്വതത്തിൽ ആണ് പരമശിവന്റെ ആസ്ഥാനമായ കൈലാസം സ്ഥിതി ചെയ്യുന്നത്
         ഭൂമിയിലെ ആധിപത്യം ശിവൻ ആയതിനാൽ ഭൂലോക നിവാസികൾക്ക് പരമശിവൻ ആണ് ആരാധ്യനായ ഈശ്വരഭാവം ഒരു മുസ്ലിം പണ്ഡിതൻ ശിവനാണ് ആദ്യ പ്രവാചകൻ എന്ന് പറഞ്ഞത് തള്ളിക്കളയാൻ പറ്റില്ല പണ്ടുകാലത്തുണ്ടായിരുന്ന ശിവലിംഗ ആകൃതിയാണ് കൃ സ്ത്യാനികൾ ഉപയോഗിക്കുന്ന + എന്ന ചിഹ്നം മക്കയിൽ ശിവക്ഷേത്രമായിരുന്നു എന്ന വാദവും തള്ളിക്കളയേണ്ടതല്ല   ഇതിൽ നിന്നൊക്കെ ഭൂമിയുടെ നാഥൻ പരമശിവൻ തന്നെ എന്നുള്ളതിന്റെ ബാഹ്യ സൂചനകൾ ആണ്
         ഭൂമിയുടെ അധിപൻ ശിവൻ ആണെങ്കിൽ ധാന്യലക്ഷമി എന്ന ' ഭൂമീദേവിയുടെ അധിപനും ശിവൻ ആയിരിക്കണമല്ലോ! ഹിമവാൻ എന്ന പർവ്വതവും ഹിമവാൻ എന്ന പർവ്വതങ്ങളുടെ രാജാവും രണ്ടും രണ്ടാണ് പക്ഷെ സ്വഭാവം പരസ്പരം ആരോപിക്കപ്പെട്ടിരിക്കുന്നു. ധാന്യലക്ഷ്മി ഹിമവാനേറെയും മേനയുടെയും പുത്രിയായി പാർവ്വതിയായി.  അപ്പോൾ ധാന്യലക്ഷ്മി തന്നെയാണ് ഭൂമീദേവി ആ ഭൂമീദേവിയുടെ അവതാരം തന്നെയാണ് പാർ വതിയും' ----   തുടരും
ഗീത ഒന്നാം അദ്ധ്യായത്തിലെ 41ആം ശ്ലോകം ദുർവ്യാഖ്യാനം ചെയ്ത് Post ഇട്ടതായി ഒരു സുഹൃത്ത് പറഞ്ഞു കൃഷ്ണഗാഥ എന്ന ഗ്രൂപ്പിൽ അതിന്റെ യഥാർത്ഥ രൂപം ഉണ്ട് എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം

അധർമ്മാഭിഭ വാത്കൃഷ്ണ പ്ര ദുഷ്യന്തികൂല സ്ത്രീയ :
സ്ത്രീഷു ദുഷ്ടാ സു വാർഷ്ണേ യ ജായ തേ വർണ്ണ സങ്കര:
അർത്ഥം
ഹേI കൃഷ്ണ അധർമ്മത്തിന്റെ ബാധ ഹേതുവായി കുലസ്ത്രീകൾ തന്നെ നശിച്ചുപോകും വൃഷ്ണി കലാലങ്കാരമായ ഹേ! കൃഷ്ണാ സ്ത്രീകൾ ദുഷിക്കുമ്പോൾ വർണ്ണ സങ്കരം സംഭവിക്കുന്നു
  വിശദീകരണം
ഇവിടെ വർണ്ണ സങ്കരം എന്ന് പറഞ്ഞിരിക്കുന്നത് ചാതുർവർണ്യം ഉണ്ടാകും എന്നല്ല ചാതുർവർണ്യം കർമ്മത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ സ്ഥാനനിർണ്ണയം ആണ്
1 ബ്രാഹ്മണൻ  - - - - ബുദ്ധിപരമായി വികാസം നേടിയവരും വിദ്യാ വിചക്ഷണരും ആദ്ധ്യാത്മിക മാർഗ്ഗത്തിൽ നിഷ്ഠയുള്ളവർ ആരോ അവർ
2- ക്ഷത്രിയൻ ---- ഭരണ തന്ത്രത്തിൽ തൽപ്പരരും അധികാരം കയ്യാളാൻ കെൽപ്പുള്ളവരും നാട്ടിൽ ശാന്തിയും സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാൻ ശക്തി ഉള്ളവർ ആരോ അവർ
3-വൈശ്യർ ---- സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി കൃഷി വാണിജ്യം എന്നീ കാര്യങ്ങളിൽ വ്യാപരി ക്കുന്നവർ ആരോ അവർ
4- ശു ദ്രർ --- ഈ മുന്നിലും പെടാത്തവരും എന്നാൽ എല്ലാവരേയും പരിചരിക്കാനും സമൂഹത്തിന് വേണ്ടി അദ്ധ്വാനിക്കാനും കഴിവുള്ളവർ ആരോ അവർ
          അധർമ്മം വ്യാപിച്ചാൽ മേൽപ്പറഞ്ഞ വ ർ ണ ങ്ങൾ തമ്മിൽ സങ്കരം ഉണ്ടാകും.അതായത്  കൂലിപ്പണിയോ കച്ചവടമോ ഉള്ള വന് ഉണ്ടാകാവുന്ന സംസ്കാരമല്ല ഒരു രാജകുടുംബത്തിലെ അംഗമായ ഒരു സ്ത്രീക്ക് ഉണ്ടാവുക അപ്പോൾ അവർ തമ്മിൽ വിവാഹം കഴിക്കയോ ബലാൽകാരം നടക്കുകയോ ചെയ്താൽ ഉണ്ടാകുന്ന കുട്ടി ഒരു സങ്കരവർഗ്ഗം ആകുന്നു  അങ്ങിനെ സമൂഹം നശിക്കുമെന്ന ഭയം അർജ്ജുനൻ ക്യഷ്ണനോട് പറയുകയാണ്
ആരാണ് രാധ?

      വിവിധ പുരാണങ്ങളിൽ രാധയെക്കുറിച്ച് വ്യത്യസ്ഥമായ ചിത്രമാണ് കിട്ടുന്നത് ആയതിനാൽ ഒന്നിലധികം രാധമാരെ ഒരാളായി തെറ്റിദ്ധരിച്ചതാകാം പിൽക്കാലത്ത്
    ഭഗവാൻ മഹാവിഷ്ണു ചതുർഭുജൻ ആയിരിക്കുമ്പോൾ ലക്ഷ്മീഭാവത്തിലും ഗോ ലോകത്തിൽ ദ്വിഭുജൻ ആയി ശ്രീകൃഷ്ണൻ ആയിരിക്കുമ്പോൾ രാധയുടെ വേഷത്തിലും ലക്ഷ്മീദേവി വസിക്കുന്നു

      ഒരിക്കൽ ശ്രീകൃഷ്ണൻ വി രജഎന്ന ഗോപസ്ത്രീയോടൊപ്പം രാസ മണ്ഡലം എന്ന സ്ഥലത്തേക്ക് പോയി രാധ ഗോലോകത്ത് കൃഷ്ണനെ തി ര ഞ്ഞു പക്ഷെ കണ്ടില്ല.  പിന്നൊരിക്കൽ കൃഷ്ണൻ വി രജയോടും സുദാ മാവിനോടും ഒപ്പം ഇരിക്കുന്നത് കണ്ടു കോപംപൂണ്ട രാധ കൃഷ്ണനെ നിന്ദിച്ചു സംസാരിച്ചു അപ്പോൾ സുദാ മാവ് രാധയെ മനുഷ്യ സ്ത്രീ ആയി ജനിച്ച് വിരഹ ദു:ഖം അനുഭവിക്കട്ടെ എന്ന് ശപിച്ചു രാധ സുദാ മാവിനെയും ശപിച്ചു അസുരൻ ആയി ജനിക്കട്ടെ എന്ന് അതാണ് ശംഖുചൂഡൻ എന്ന അസുരൻ
            കൃഷ്ണൻ ഭൂമിയിൽ അവതരിച്ചപ്പോൾ ശാപം കിട്ടിയ ജന്മം പൂർത്തിയാക്കാൻ വൃന്ദാ വനത്തിലെ നാഥനായ വൃഷഭാനുവിന്റേയും കപിലയുടെയും പുത്രിയായി ജനിച്ചു ഭാദ്ര പദമാ'  സത്തിൽ ശുക്ലാഷ് ട മീദിവസം പ്രഭാതത്തിൽ തൃക്കേട്ട നക്ഷത്രത്തിന്റെ ചതുർത്ഥ പാദത്തിൽ ഗോകുലത്തിൽ ജനിച്ചു

നാരദ പുരാണം ബ്രഹ്മ വൈവർത്തക പുരാണം എന്നിവയിൽ ഇങ്ങിനെ കാണുന്നു അവളുടെ ഭർത്താവിന്റെ 'പേർരാ പാണൻ എന്നാണ് എന്ന് ആയിരുന്നു എന്ന് കാണുന്നു  രാ പാണൻ എന്നാൽ കൃഷ്ണന്റെ പര്യായ പദം തന്നെ
   കൃഷ്ണൻ മഥുരയിലേക്ക് പോയതിന് ശേഷം രാധ വിരഹിണിയായിത്തീർന്നു അവസാന കാലഘട്ടത്തിൽ കൃഷ്ണൻ ശ്യമന്തക പഞ്ച തീർത്ഥത്തിലെത്താൻ ഗോപികമാരോട് ആവശ്യപ്പെട്ടപ്പോൾ രാധയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു അവസാനം ധ്യാന നിര ത യാ യി മനുഷ്യ ഭാവം ഒഴിവാക്കി ഗോ ലോകത്തിലെ രാധയായി - ആരാണ് കൃഷ്ണൻ എന്ന ഒരു ചോദ്യം ഒരു സുഹൃത്ത് ചോദിച്ചിട്ടുണ്ട് കൃഷ്ണവർണ്ണനയിൽ രാധയെ കുറിച്ച് കൂടുതൽ പറയാം
 

2016 മാർച്ച് 11, വെള്ളിയാഴ്‌ച

എന്തിന് കോപി  ക്കണം?

    എല്ലാ ഭാരതീയ സനാതന ധർമ്മ അനുയായികളുടെയും മാതാവ് സംസ്കൃത ഭാഷയാണ് എന്ത് കേട്ടാലും കണ്ടാലും അത് സംസ്കൃതത്തിലൂടെ മാത്രം മതി എന്നങ്ങ് ഉറപ്പിക്കുക
     ഇന്ന്  പല വാക്കുകളും തെറ്റായി പ്രയോഗിച്ച് അസത്തായ അർത്ഥം എല്ലാവരും ഉണ്ടാക്കുന്നു ഉദാഹരണം   ഹരിജനം  എന്ന വാക്ക് മഹാവിഷ്ണുവിന് പ്രിയപ്പെട്ട ജനം  എന്നാണ് അതിന്റ യഥാർത്ഥ അർത്ഥം എന്നാൽ ഒരാളുടെ മുഖത്ത് നോക്കി ഹരിജനം എന്ന് പറഞ്ഞാൽ ഇന്ന് കോടതി കയറണം
    അങ്ങിനെ ആണെങ്കിൽ മറ്റ് ഭാഷകളിലൂടെ അസത്തായ അർത്ഥം സൃഷ്ടിച്ച വാക്കുകളെ സംസ്കൃതത്തിലൂടെ സംസ്കരിച്ച് നമുക്ക് സ്വീകരിച്ചു കൂടെ?
      ഫാസിസം  ഇന്ന് ഹൈന്ദവ ദർശനങ്ങളെ പൊതുവെ സ്വാർത്ഥ ദർശനം എന്ന അർത്ഥത്തിൽ ഫാസിസം എന്ന പേരിൽ പ്രചരിപ്പിക്കുന്നു BJP എന്ന രാഷ്ടീയ പാർട്ടിയും Rss എന്ന ഹിന്ദു സംഘടനയു ചിലരുടെ കണ്ണിൻ ഫാസിസ്റ്റുകൾ ആണ് പക്ഷെ ഇതേത് ഭാഷാ?

      നമുക്ക് നമ്മുടെ അമ്മയുടെ കണ്ണിലൂടെ അതിനെ കണ്ടാൽ മതി ഏകാക്ഷര നിഘണ്ടു അതിന് ഉത്തരം തരുന്നു
ഫാ --- ഔഷധം
സി--   ദേവ/ ദേവൻ
സം--   വൃന്ദം / കൂട്ടം / സംഘം
അപ്പോൾ - ഫാസിസം --- ഔഷധദേവ വൃന്ദം
ഔഷധം ---പരിഹാരം/ദിവ്യമായ മരുന്ന്

        അപ്പോൾ  ഫാസിസം -- എല്ലാ കാര്യത്തിലും പരിഹാരം കാണുന്ന ദിവ്യ ഔഷധമായ ഒരു സമൂഹം - അപ്പോൾ

ഫാസിസ്റ്റുകൾ -- എല്ലാ കാര്യത്തിലും ഔഷധസമാനമായ പരിഹാരം കാണുന്ന ദേവന്മാരുടെ സംഘം
 
ഇതിനെ ന്തിന് കോപിക്കണം?  ' അതെ ഞാൻ ഒരു ഫാസിസ്റ്റ് ആകുന്നു

ഭഗവദ് ഗീതാപഠനം 285 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം  ശ്ലോകം 18

ഉദാരാ: സർവ്വ ഏ വൈതേ ജ്ഞാനീ ത്വാ ത്മൈവ മേ മതം
ആ സ്ഥിത: സ ഹി യുക്താത്മാ മാമേ വാനുത്ത മാം ഗതിം
അർത്ഥം
ഇവരെല്ലാം ഉത്തമൻ മാർ തന്നെ എന്നാൽ ജ്ഞാനിയും ഞാനും രണ്ടല്ല എന്നാണ് എന്റെ അഭിപ്രായം എന്തെന്നാൽ അവൻ എന്നിൽ ഉറപ്പിച്ച ചിത്തത്തോട് കൂടി പരമമായ ആശ്രയമായ എന്നോട് ചേർന്ന് തന്നെ നില കൊള്ളുന്നു
 വിശദീകരണം
ആർത്തന്മാർ ജിജ്ഞാസുക്കൾ അർത്ഥാർത്ഥികൾ ജ്ഞാനികൾ ഇവരെല്ലാം ഉത്തമ ശ്രേഷ്ഠർ തന്നെ എന്നാൽ ഇവരിൽ ജ്ഞാനിയും ഞാനും രണ്ടല്ല ഒന്ന് തന്നെ എന്നാണ് എന്റെ അഭിപ്രായം എന്നാണ് ഭഗവാൻ പറയുന്നത് ഏവരും എന്ത് കാര്യമായാലും കാര്യസാദ്ധ്യതയ്ക്കായി പരമാത്മാവിനെ തന്നെയാണ് ആശ്രയിക്കുന്നത് അതിനാൽ ആണ് അവർ ശേ ഷ്ഠർ എന്ന് പറയുന്നത് എന്തും നടക്കുന്നത് ഈശ്വരനിയോഗത്താൽ ആണ് എന്ന് അറിയുന്നവർ ആണ് അവർ  എന്നാൽ ജ്ഞാനായാകട്ടെ 'എന്റെ ആത്മസ്വരൂപം തന്നെയാണ്





സംസ്കൃത മഹാകവി ഭാ ര വി യുടെ ഉപദേശം ഇന്നത്തെ സുഹത്തിന് അത്യാവശ്യം
| സ ഹസാ വിദധീത ന ക്രിയാവിവേക: പരമാ പദാം പദം
വൃണു തേ ഹി വിമർശ്യകാരിണം ഗുണ ലുബ്ധാ സ്വയമേവ സംവദ:

അർത്ഥം '---- എടുത്തു ചാടി ഒരു പ്രവൃത്തിയും ചെയ്യരുത് അവിവേകം  ആ പത്ത് വിളിച്ചു വരുത്തും നല്ലപോലെ ആലോചിച്ച് വിവേകത്തോടെ ചെയ്യുന്നവന് തെറ്റും ശരിയല്ല മനസ്സിലാക്കി പ്രവർത്തിക്കുന്നവന് സ്വയമേവ ഐശ്വര്യം വന്നു ചേരും
''     ഇന്നത്തെ സമൂഹം ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ് - മാതൃഭൂമിയെക്കൊണ്ട് മാപ്പ് പറയിച്ച സംഭവം ചിലർ വിലയിരുത്തുന്നത് ഇങ്ങിനെയാണ് ---  ഹിന്ദുക്കൾ മുസ്ലിം സഹോദരന്മാരെ കണ്ടു പഠിക്കണം നട്ടെല്ല് വേണം ഹിന്ദു ആണെന്ന് പറയാൻ തന്നെ നാണക്കേടാണ്    ഇങ്ങിനെ പോകുന്നു കമന്റ് കൾ
          എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുന്നില്ല. ഒരു സംഭവം സമൂഹത്തിലെ പല വ്യക്തികളും പല രൂപത്തിൽ ആണ് വിലയിരുത്തുക ഹൈന്ദവ ആചാരങ്ങളുടെ മേലിലുള്ള അതിക്രമം ശ്രദ്ധിക്കാത്തവരായി ആരുമില്ല അവരിൽ ഭൂരിഭാഗം വരുന്ന സമൂഹത്തിന്റെ ഉള്ളിൽ എന്താണ് ഉള്ളതെന്ന് ചോദിച്ചറിയേണ്ടതില്ല അടുത്ത തിരഞ്ഞെടുപ്പിൽ അതിന്റെ ഫലം കാണും എന്നതിൽ എനിക്ക് സംശയം ഒന്നും ഇല്ല ലീഗിൽ ഒഴിച്ച് ബാക്കി എല്ലാ പാർട്ടിയിലും ഹിന്ദുക്കൾ ധാരാളമുണ്ടല്ലോ! ഹൈന്ദവ സംസ്കാരത്തെ പുച്ഛിക്കുന്ന ചിലരുണ്ട് അവരുടെ മനസ്സ് മാറാൻ അധികം താമസമൊന്നും ഇല്ല. വ്യക്തിപരമായി എന്തെങ്കിലും ഒരു തിരിച്ചടി കിട്ടിയാൽ മതി  അതുവരെ കാത്തിരിക്കാം  രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാൻ അധികം സമയം ഒന്നും വേണ്ട
         മാപ്പ് പറഞ്ഞ വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കുക -   മുസ്ലിം സമുഹത്തെ വേദനിപ്പിച്ചു എങ്കിൽ :- എന്നാണ് പറഞ്ഞത് അതിനാൽ ആണ് മാപ്പ് അല്ലാതെ ചെയ്തതിനല്ല
          അത് ശരിക്കും മാപ്പായി കാണാനും കഴിയില്ല ഒരു ജയം വെറുതെ ആഘോഷിക്കാം എന്നു മാത്രം  ഇത്തരത്തിലുള്ള വാർത്തകൾ ഒരു സമുഹത്തേയും വേദനിപ്പിക്കുന്ന രീതിയിൽ ഇടാ തിരിക്കുവാനുള്ള നിയമ ഭേദഗതിയാണ് വേണ്ടത്

2016 മാർച്ച് 10, വ്യാഴാഴ്‌ച

ഫോൺ വഴി വന്ന അഭിനന്ദനം


സാർ ഞാൻ ദിലീപ് കണ്ണൂരാണ് സ്വദേശം ഒരു RSS പ്രവർത്തകനാണ് കുറേ പേർ കളിയാക്കി  സംഘി ക ൾ എന്നു വിളിക്കുമ്പോൾ വിഷമം തോന്നിയിരുന്നു അപ്പോഴാണ് ആരും അതിൽ വിഷമിക്കരുത് എന്ന് പറഞ്ഞ് അതിന്റെ ഏകാക്ഷര നിഘണ്ടു പ്രകാരം ഉള്ള അർത്ഥം സാറ് Post ചെയ്തത്  സം എന്നാൽ ജ്ഞാനം എന്നും ഘി എന്നാൽ പ്രകാശം അല്ലെങ്കിൽ ദീപ്തി എന്നും ആണ് അർത്ഥം എന്നും  അപ്പോൾ സംഘി എന്നാൽ ജ്ഞാനപ്രകാശം ഉള്ളവൻ  എന്നും ആണ് എന്നും ആരും ഇതേ വരെ ഈ അർത്ഥം പറഞ്ഞു തന്നിട്ടില്ല. സന്തോഷമായി സാർ ഞങ്ങൾ കുറേ പേർ സാറിനെ കാണാൻ ആഗ്രഹിക്കുന്നു ഏററവും വലിയ ദു ഖം തോന്നിയത് March 9 ന് തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിൽ സാറ് കഥാപ്രസംഗം നടത്താൻ വന്നിരുന്നു എന്ന് അറിഞ്ഞപ്പോഴാണ് സാറ് പോയി കഴിഞ്ഞാണ് ഞങ്ങൾ വിവരം അറിഞ്ഞത് അത് വല്ലാത്ത വിഷമമായി നോട്ടീസ് ഞാൻ ശ്രദ്ധിച്ചില്ല അത് എന്റെ ' അടുത്ത് പറ്റിയ പിഴവാണ് സാരമില്ല ഇനിയു ഇവിടെ പലരും പറയുന്നുണ്ട് സാറിനെ കൊണ്ടുവരണം എന്ന് എങ്ങിനെയാണ് സാർ ഇത്തരത്തിൽ ചിന്തിക്കുന്നത്?
ഉത്തരം

പുരാണ ഇതിഹാസ ഉപനിഷത്തുക്കൾ വ്യാഖ്യാനിക്കുമ്പോൾ യാ സ്കമുനിയുടെ ശബ്ദകോശവും ശ്രദ്ധിക്കണം ഒരു പദം എങ്ങിനെ ഉണ്ടായി? ഏത് ധാരംൽ നിന്ന്? ഓരോ സന്ദർഭത്തിലും ഓരോ ശബ്ദത്തിന്റെ അർത്ഥമെന്ത്? ഇവ തേടി നടുക എന്റെ ഹോബിയാണ് ഇനി നമ്മൾ ചിലപ്പോൾ ഉണ്ടാക്കാറുള്ള ഒരു ശബ്ദമാണ് ഹാവൂ  അതിന്റെ അർത്ഥം എന്താണ് എന്ന് നോക്കാം

ഹാവൂ

തൊണ്ടയിൽ നിന്ന് ശബ്ദം എടുക്കുമ്പോൾ   അ    എന്നും  അടിയിൽ നിന്ന് ശബ്ദം എടുക്കുമ്പോൾ  ഹ  എന്നും കേൾക്കുന്നു വ്യത്യസ്ഥ സ്ഥാനങ്ങളിൽ നിന്ന് ശബ്ദം വരുമ്പോൾ വ്യത്യസ്ഥ ശബ്ദം കേൾക്കുന്നു എങ്കിലും  അ  എന്ന അക്ഷരമാണ് ഓംകാര ശബ്ദം  അ+ ഉ+ മ് - എന്നാണല്ലോ അ എന്നത് ബ്രഹ്മാവിനെ സൂചിപ്പിക്കുന്നു ഉ എന്നത് വിഷ്ണുവിനേയും
     ഒരു വലിയ കയറ്റം കയറി വെയിലത്ത് നടന്ന് ക്ഷീണിച്ച് കയറ്റം കയറി തണലുള്ള സ്ഥലത്ത് എത്തുമ്പോൾ നാം അറിയാതെ പറഞ്ഞു പോകും   ഹാവു
      നമ്മുടെ വിഷമം സംഹരിക്കപ്പെട്ടു ശിവ സാന്നിദ്ധ്യം അനുഭവപ്പെട്ടു അപ്പോൾ അറിയാതെ ബ്രമ്മ ശബ്ദമായ  അഎന്ന അക്ഷരം ഹ ആയും വിഷ്ണു ശബ്ദമായ ഉ എന്നും ഉച്ചരിക്കുന്നു ശിവ സാന്നിദ്ധ്യം ഉണ്ടുതാനും അപ്പോൾ ഹാവു എന്നതിന് ഈശ്വരാ എന്ന അർത്ഥം വരുന്നു    എങ്ങിനെയുണ്ട്? ചിന്തിക്കുക