2016 മേയ് 7, ശനിയാഴ്‌ച

ഒരു ജോക്ക് നബൂതിരി ഇംഗ്ലീഷുപഠിക്കാൻ പോയി ഇല്ലത്തെത്തിയപ്പോൾ കാര്യസ്ഥൻ "എന്തായി?"
തിരു.   c a tഎന്നെഴുതും
"ക്യാറ്റ് "
വായിക്കും
അർത്ഥം പൂച്ച
ന്നാ മലയാളത്തിൽ പൂച്ചന്നെഴുതും പൂച്ചാന്ന് വായിക്കും അർത്ഥോം പൂച്ചാന്നെന്നെ!
ഇതുപോലെ പ്രകാശത്തിന് അശ്വം/കുതിരാന്ന് അർത്ഥം ണ്ടോ മാഷേ
      സുഭാഷ് വടക്കേത്തൊടി, യുടെതാണ് ഈ കമന്റ്

മറുപടി
*******
വേദാർത്ഥ വ്യാഖ്യാന ഗ്രന്ഥ ങ്ങൾ കിട്ടാൻ പ്രയാസമാണ് സുകുമാർ അഴീക്കോടിനെ അംഗീകരിക്കാൻ താങ്കൾക്കും മറ്റു മെമ്പർമാർക്കും പർയാസമുണ്ടാവില്ല എന്ന് ഞാൻ വിചാരിക്കുന്നു ആയതിനാൽ തത്വമസി എന്ന് അദ്ദേഹത്തിന്റെ കൃതിയിലെ ചില വാക്കുകൾ ഉദ്ധരിക്കുന്നു
***
ഋഗ്വേദത്തിൽ അശ്വമേധയാഗത്തിന്റെ  സൂക്തങ്ങൾ ശ്രദ്ധിച്ചു പഠിച്ചാൽ അവ വിവരിക്കുന്ന കുതിര കുതിരയല്ലെന്നും അത്പ്രകാശമാനമായ രശ്മി എന്ന പ്രതിരൂപത്തെ സങ്കൽപ്പിച്ചുണ്ടാക്കിയ ഒരു ആദ്ധ്യാത്മിക ദർശനമാണെന്നും ആർക്കും വ്യക്തമാകാതിരിക്കില്ല യാഗത്തിലെ അശ്വവും വിശസനവും  സാങ്കൽപ്പികം മാത്രമാണ് .പക്ഷെ സങ്കൽപ്പത്തിന്റെ മഹിമ കർമ്മാചാരങ്ങളുടെ വിരലുകൾക്കിടയിലൂടെ ചോർന്നുപോയപ്പോൾ പശ്വാലംഭനം അക്ഷരാർത്ഥത്തിൽത്തന്നെ ബ്രാഹ്മണങ്ങൾ നടപ്പിലാക്കി.*****
       ഇത് തന്നെയിണ് ഞാൻ എന്റെതായ ഭാഷയിൽ പറഞ്ഞതും







രണ്ടാം ഭാഗം എങ്ങിനെ ഇങ്ങിനെ സംഭവിച്ചു?

    ലോകത്ത് സെമിറ്റിക് മതങ്ങൾ കൂടുതൽ വ്യാപിക്കാൻ കാരണം അന്വേഷിക്കുമ്പോൾ ഭാരതീയ സനാതന ധർമ്മത്തിന് പറ്റിയ അപചയത്തെ പറ്റി പറയുമ്പോൾ ബ്രാഹ്മണങ്ങളും അവയിലെ താന്ത്രിക വ്യാഖ്യാനങ്ങൾ തെറ്റായി വിലയിരുത്തപ്പെട്ടു എന്നും പറഞ്ഞു ബ്രാഹ്മണങ്ങൾ ഒന്നിനും കൊള്ളാത്തവയാണെന്ന് അതിനർത്ഥമില്ല താന്ത്രിക ക്രിയാദികളിൽ ധാരാളം സയൻസ് പരമായ കാര്യങ്ങൾ ഉണ്ട് ചില ഭാഗങ്ങൾ തെറ്റി വ്യാഖ്യാനിക്കപ്പെട്ടവയാണ് -
    അശ്വമേധം വേദത്തിൽ പറയുന്നത് പ്രകാശത്തിന്റെ വ്യാപനം എന്നാണ് താന്ത്രികപരമായ വ്യാഖ്യാനം വന്നപ്പോൾ അത് വേറൊന്നായി മാറി അശ്വമേധ യാഗം എന്ന് പറഞ്ഞാൽ ഇതിൽ രണ്ട് കാര്യങ്ങൾ ഉണ്ട് തന്റെ അധീശത്വം നിലനിർത്താനും തന്റെ ശക്തി തെളിയിക്കാനും ലക്ഷണമൊത്ത കുതിരയെ രാജാക്കന്മാർ അഴിച്ചുവിടും ആരെങ്കിലും അതിനെ പിടിച്ചുകെട്ടിയാൽ യുദ്ധം ചെയ്ത് തോൽപ്പിക്കണം അല്ലെങ്കിൽ അവ തിരിച്ചു വരും വന്നാൽ അവ സഞ്ചരിച്ച വഴികൾ മുഴുവൻ കുതിരയെ അയച്ച രാജാവിനെ റ കീഴിലായി  കുതിര തിരിച്ചു വന്നാൽ അശ്വമേധം കഴിഞ്ഞു പിന്നെയാഗാദി ക്രിയകളാണ്  സ്രഷ്ടാവ് എന്ന ഋത്വിക് അഴിച്ചുവിട്ട പ്രകാശം എന്ന അശ്വത്തെ രാത്രിയിൽ എപ്രകാരം സംഹരിക്കുന്നുവോ അതേപോലെ പറഞ്ഞയച്ച കതിരയെ സംഹരിക്കണം ഒരിക്കലും ഒരു യാഗാശ്വത്തെ രാജാക്കന്മാർ കൊല്ലില്ല കാരണം രാജാവിന്റെ ഏറ്റവും വലിയ ലക്ഷണമൊത്ത കുതിരയെ ആണ് യാഗാശ്വമായി തിരഞ്ഞെടുക്കുക അതിനെ വധിക്കുക എന്ന് പറയുമ്പോൾ സ്വയം മരിക്കുന്നതിന് തുല്യമാണ് കുതിരകൾക്ക് അന്നും നല്ല വിലയാണ് അത് രാജ്യത്തിന്റെ ഐശ്വര്യവും കൽക്കി അവതാരത്തിന്റെ വാഹനം കൂടിയാണ് ധർമ്മത്തെ സ്ഥാപിക്കാൻ ആയി വരുന്ന കൽക്കി ധർമ്മശാസ്താവ് ആണല്ലോ അതിനാലാണ് ശാസ്താവിന്റെ വാഹനം കുതിര എന്ന് പറയുന്നത്  ഹരിവംശത്തിൽ പെട്ട കുതിരകളെ ആണ് ദേവൻമാരും അവതാരങ്ങളും ഉപയോഗിക്കുക   ആയതിനാലാണ് - ഹരിവരാസനം വിശ്വമോഹനം   എന്നതിൽ ഹരിവരനെ ആസനമാക്കിയവൻ എന്ന അർത്ഥം പറഞ്ഞിരിക്കുനത്  - അപ്പോൾ അശ്വമേധത്തിനൊടുവിൽ പ്രതീകമായി സ്വർണത്തിന്റെ കുതിരയെ ഉണ്ടാക്കി അതിനെ നശിപ്പിക്കുകയാണ് പതിവ് എന്നാൽ ചില രാജാക്കന്മാർ കാഞ്ചന അശ്വത്തിന് പകരം ആട് പശു മുലായ സാധു മൃഗങ്ങളെ ബലി നൽകാൻ തുടങ്ങിയതോടെ യാഗം ലോകത്തിന് മുന്നിൽ അപഹാസ്യമായി ബൂദ്ധൻ തടഞ്ഞത് യാഗത്തിന്റെ പേരിലുള്ള ഈ മൃഗബലിയെ ആണ് അപ്പോൾ അത് ഇഷ്ടപ്പെടാത്ത ചില സ്വാർത്ഥ ബുദ്ധികൾ ബുദ്ധൻ വേദത്തെ ആണ് നിരാകരിച്ചതെന്നും നാസ്തികൻ ആണ് എന്നും പറഞ്ഞു പരത്തി സത്യത്തിൽ യാഗത്തിന്റെ പേരിലുള്ള മൃഗബലി മാത്രമാണ് ബുദ്ധൻ എതിർത്തത് കാരണം യാഗത്തിൽ ശാസ്ത്രീയമായ കാര്യങ്ങൾ ഉണ്ട് എന്ന് ബുദ്ധന് അറിയാം - ചിന്തിക്കുക

2016 മേയ് 6, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാപഠനം 331ആം ദിവസം 'അദ്ധ്യായം 10 ശ്ലോകം - 9 Date_6/5/2016

മച്ചിത്താ മദ്ഗത പ്രാണാഃ ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച
         അർത്ഥം
എന്നിൽ തന്നെ ചിത്തമുറപ്പിച്ച് പ്രാണങ്ങളെ എന്നിൽ ചേർത്ത് ഇന്ദ്രിയ വൃത്തികളെല്ലാം എനിക്കർപ്പിച്ച് പരസ്പരം എന്നെപ്പറ്റിത്തന്നെ ബോധിപ്പിച്ചുകോണ്ടും പ്രകീർത്തിച്ചു കൊണ്ടും അവർ എപ്പോളും സന്തോഷിച്ച് രമിച്ചു കൊണ്ടിരിക്കുന്നു
10
തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവ്വകം
ദദാമി ബുദ്ധിയോഗം  തം യേന മാമുപയാന്തി തേ
          അർത്ഥം
സദാ എന്നിൽ ചിത്തമുറപ്പിച്ച് പരമപ്രേമത്തോടെ എന്നെ ഭജിക്കുന്ന അവർക്ക് എന്നെ പ്രാപിക്കുന്നതിന് ആവശ്യമായ ബുദ്ധിയോഗത്തെ ഞാൻ കൊടുക്കുന്നു
         വിശദീകരണം
ഇതിൽ നിന്ന് ഒരു കാര്യം നമുക്ക് മനസ്സിലാക്കാം വളരെ ശ്രദ്ധയോടെ ഭക്തിയോടെ ഭഗവാനെ സ്മരിച്ച് കൊണ്ടിരുന്നാൽ മോക്ഷം അല്ലെങ്കിൽ നല്ല ഒരു പുനർജന്മം നമുക്ക് ലഭിക്കും ആയതിനാൽ ഭഗവദ് നാമങ്ങൾ കഴിയുന്നതും ജപിക്കുക നന്നാവാനുള്ള ബുദ്ധി നമൂക്ക് ഭഗവാൻ നൽകും 
ഇരുപത്തി ആറാം ഭാഗം - ആരാണ് ശ്രീകൃഷ്ണൻ??

       'കംസവധത്തിന് ശേഷം ആണ് ബലരാമനും ശ്രീകൃഷ്ണനും സ്ന്ദീപനി മഹർഷിയുടെ അടുത്ത് വിദ്യാഭ്യാസത്തിന് പോയത് 64 ദിവസം കൊണ്ട് 64 കലകൾ ഭഗവാൻ പഠിച്ചു എന്നാണ് പറയുന്നത് അതിൽ നിന്ന് തന്നെ ശ്രീകൃഷ്ണൻ സാധാരണ മനുഷ്യനല്ല എന്ന് വ്യക്തമാണല്ലോ എല്ലാം അറിയാവുന്ന ഭഗവാന് ഭൂമിയിലെ അവതാരത്തിന് ഭൂമിയിലെ നിയമം അനുസരിക്കണം എന്നതിനാൽ ഒരു ഗുരുവിനെ സ്വീകരിച്ചു എന്ന് മാത്രം  വിദ്യ പൂർത്തിയായതിന് ശേഷം ഗുരുദക്ഷിണക്ക് ഉള്ള സമയമായി എന്താണ് ഗുരോ ദക്ഷിണയായി തരേണ്ടത് എന്ന് കൃഷ്ണൻ ചോദിച്ചപ്പോൾ തന്റെ പുത്രൻ മുമ്പ് കൂളിക്കാൻ പോയതാണ് ഇത് വരെ  വന്നിട്ടില്ല് എന്റെ മകനെ കണ്ടാൽ നന്നായിരുന്നു എന്ന് മുനി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബലരാമനും ശ്രീകൃഷ്ണനും ഗുരുപുത്രനെ അന്വേഷിച്ച് പോയി  കടൽത്തീരത്ത് വെച്ച് കണ്ട പഞ്ചജനാസുരൻ എന്ന അസുരന് മോക്ഷം നൽകി അവന്റെ കഴുത്തിൽ ഉണ്ടിയിരുന്ന് ശംഖ് പിടിച്ചെടുത്തു പിൽക്കാലത്ത് ഭഗവാന്റെത് എന്നറിയപ്പെട്ട പാഞ്ചജന്യം ഈ ശംഖ് ആണ്
    യമധർമ്മരിജാവ് കൊണ്ടു പോയി എന്ന വിവരം അറിഞ്ഞ ഭഗവാനും രാമനും  യമധർമ്മ രാജാവിന്റെ കൊട്ടാരത്തിൽ എത്തി കൃഷ്ണാവതാരം കാണാൻ മോഹമുണ്ട് എന്ന് പറഞ്ഞപ്പോൾ നാരദരാണ് പറഞ്ഞത് ഗുരുവിന്റെ പുത്രനെ ആരും അറിയാതെ കൊണ്ട് പോന്നാൽ മതി കൃഷ്ണൻ ഇവിടെ വരും എന്ന് സന്തോഷമായി കൃഷ്ണാ എന്ന് യമധർമ്മരാജാവ് പറയുകയും ഗുരു പുത്രനെ വിട്ടു കൊടുക്കുകയും ചെയ്തു
      തത്ത്വം
പഞ്ചജൻ എന്ന അസുരൻ പാഞ്ചജന്യം എന്ന ശoഖിൽ ആണ് വസിക്കുന്നത്  അയാൾ തട്ടിക്കൊണ്ട് പോയതാണ് എന്നും കഥയുണ്ട് അപ്പോൾ ഇത് തത്വത്തിന് പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് - അസുരൻ -സുരൻ അല്ലെങ്കിൽ ദേവൻ അല്ലാത്തത് ദേവനല്ലാത്തത് - മനുഷ്യനാണ്  പഞ്ചഭൂതാത്മകമായ ശരീരത്തിനെ ആണ് പാഞ്ചജന്യം എന്ന് പറയുന്നത് - പ്രഭാസ തീർത്ഥത്തിൽ കുളിക്കാൻ വന്നപ്പോൾ തട്ടിക്കൊണ്ട് പോയത് എന്നാണ് കഥ ശ്രീകൃഷ്ണനും ബലരാമനും അവസാനം സ്വർഗാരോഹണം ചെയ്ത സ്ഥലവും കൂടിയാണ് പ്രഭാസം   ഇവിടെ അസുരൻ എന്ന് പറഞ്ഞത് കർമ്മ സ്വഭാവം മൂലമാണ് എന്നാൽ തന്റെ ആസുരിയ സ്വഭാവം വെടിഞ്ഞ് മോക്ഷം നേടാൻ എളുപ്പവഴിയാണ് പാഞ്ചജൻ സ്വീകരിച്ചത് കുളിക്കാൻ വന്ന ഗുരു പുത്രനെ തട്ടിക്കൊണ്ട് പോയി ഭഗവാൻ വരും എന്നയാൾക്ക് അറിയാമായിരുന്നു 'ഭഗവാൻ വരുകയും പഞ്ചജനെ വധിച്ച് മോക്ഷം കൊടുക്കുകയും ചെയ്തു അവിടെ പ്രഭാസത്തിൽ നിന്ന് കിട്ടിയ ശംഖ് ഓംകാരം മുഴക്കു മ്പപോൾഞ്ചഭൂത ങ്ങളുടെ സഹായത്തോടെ ബഹിർഗമിക്കുന്നതിനാൽ പാഞ്ചജന്യം എന്ന് പറയപ്പെടുന്നു -

ശാസ്ത്രീയമായ വ്രതിചരണം

    :ഹൈന്ദവരുടെ വ്രതിനുഷ്ഠാനം ശാസ്ത്രീയമാണ് ഒട്ടും ഭക്ഷിക്കാത്ത മനോ അധികം ഭക്ഷിക്കുന്നവനോ യോഗത്തെ പ്രാപിക്കുന്നില്ല എന്ന ഗീതാവചനത്തെ ആസ്പദമാക്കിയാണ് പ്രതം ചിട്ടപ്പെടുത്തിയിട്ടുള്ളത് ഒരിക്കൽ ഭക്ഷണം കഴിക്കുക എന്ന സമ്പ്രദായം  സ്വീകരിക്കുന്നതിന് ശാസ്ത്രീയ മായ കാരണങ്ങൾ ഉണ്ട് ക്രമമായി ശരീരത്തെ മെരുക്കിയെടുത്ത് ജലപാനാദികൾ ഇല്ലാത്ത പരിപൂർണ്ണമായ ഉപാസനാ വിധിയും ഉണ്ട് അതിന് പരിശീലനം ആദ്യം ഒരിക്കൽ ആചരിച്ച് ശീലിച്ചതിന് ശേഷം ചെയ്യേണ്ടതാണ്
     ശബരിമലയിലെ 41 ദിവസത്തെ വ്രതം പെട്ടെന്ന് ഒരു ദിവസം തുടങ്ങുമ്പോൾ പ്രയാസം തോന്നാം -എന്നാൽ 11 മാസം ഭക്ഷണ ശുദ്ധി - വാക് ശുദ്ധി -കർമ്മ ശുദ്ധി - മനന ശുദ്ധി ശരീരശുദ്ധി ഇവ ക്രമമായി സാവധാനം ശീലിച്ചു കഴിഞ്ഞാൽ കൃത്യമായി -വൃത്തിയായി ശബരിമല വ്രതം എടുക്കാൻ കഴിയും 1
1-ഭക്ഷണ ശുദ്ധി - സത്തായ ഭക്ഷണം മാത്രം കഴിക്കുക
2 വാക് ശുദ്ധി - നല്ല പദങ്ങൾ മാത്രം സംസാരത്തിൽ പ്രകടിപ്പിക്കുക
3 കർമ്മശുദ്ധി - ഏത് കർമ്മം ചെയ്യുമ്പോഴും അതിനുള്ള നിയമം കൃത്യമായി പാലിക്കുക
4 മ ന ന ശുദ്ധി - സത്തായ കാര്യങ്ങൾ ഈശ്വര ചിന്ത എന്നിവ മാത്രം മനനത്തിൽ വരാവു
5 ശരീരശുദ്ധി - സദാ സമയത്തും ശരീരം ശുചിയാക്കി വെക്കുക മൂത്ര വിസർജ്ജനം കഴിഞ്ഞാൽ ഗുഹ്യഭാഗം വൃത്തിയാക്കുകയും വായ കഴുകുകയും നിർബന്ധമാക്കണം -ഗണ്ഡു ഷം ചെയ്യുക എന്നാണ് വായ കഴുകന്നതിന് പറയുക- മലമൂത്ര വിസർജ്ജനം കഴിഞ്ഞാൽ അതിൻ പറ്റിയിരിക്കുന്ന ചെറിയ അണുക്കൾ നേരേ മുകളിലേക്ക് വന്ന് വായിൽ എത്തുന്നു വലിയ ദുർഗ്ഗന്ധത്തിന് അത് കാരണമാകുന്നു - വായിൽ കയ്യിടുകയോ ഉച്ചിഷ്ടം കഴിക്കുകയോ ചെയ്യരുത് എന്നും വായിൽ കൈ ഇട്ട് കഴുകാതെ വേറെ ഒന്നും തൊടരുത് എന്ന് പറയുന്നതും ഇത് കൊണ്ടാണ് - നമ്മൾ കടിച്ച വല്ല സാധനവും കുഞ്ഞുങ്ങൾക്ക് കൊടുക്കരുത് അതേ പോലെ കുഞ്ഞുങ്ങൾ 5 വയസ്സിന് മുകളിൽ ഉള്ളവർ കടിച്ച ഉച്ചിഷ്ടം നമ്മളും കഴിക്കരുത് -
   ഇങ്ങിനെ ശുദ്ധിയോട് കൂടി 11 മാസത്തോളം കഴിഞ്ഞാൽ പിന്നെ ശബരിമല പ്രതം വൃത്തിയായി അനുഷ്ടിക്കാൻ യാതൊരു വിഷമവും കാണില്ല   ശബരിമല ദർശനം നമ്മുടെ സാംസ്കാരികമായ നിലവാരം ഉയർത്തുന്നു
    പെട്ടെന്ന് പരിപൂർണ്ണ ഉപവാസം സ്വീകരിച്ചാൽ വയറ്റിൽ ഒന്നും ഇല്ലാതായാൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപ്പാദനം ഉണ്ടാകുകയും അത് അകത്ത് ചില വ്രണങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യത ഉള്ളതിനാലാണ് ഒരിക്കൽ എന്ന രീതി പൂർവ്വികർ സ്വീകരിച്ചത്

2016 മേയ് 5, വ്യാഴാഴ്‌ച

നിർദ്ദേശങ്ങൾ ക്ഷണിക്കൂന്നു

  ഒരു പോസ്റ്റ് നിരവധി ഗ്രൂപ്പുകളിൽ ഇടാറുണ്ട് ഇത് പലരും അസൗകര്യമായി പറയുന്നു കുറച്ച് ദിവസം കുറച്ചപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിൽ എന്താ ഇടാത്തത് എന്ന് ചിലരുടെ പരാതീയും വന്നു ഈ അവസ്ഥയിൽ എന്താണ് ചെയ്യേണ്ടത്?ധാരാളം പേർ കാണട്ടെ എന്ന് ഉദ്ദേശിച്ചാണ് കൂടുതൽ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യൂന്നത് ഏതായാലും മെമ്പർ മാരുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നു  ഇത് കണ്ട ഉടനെ കമന്റ് ചെയ്യണം 
ചോദ്യവും ഉത്തരവും

സാർ ഞാൻ വിജയൻ 1995 ൽ സാറിന്റെ Student ആയിരുന്നു  സാറിന്റെ പോസ്റ്റുകൾ വായിക്കാറുണ്ട് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു എന്നാൽ സാറിന്റെ പോസ്റ്റിനെ എപ്പോഴും യുക്തിക്ക് നിരക്കാത്ത വിധം വിമർശിക്കുന്ന 3 പേർ എന്റെ ശ്രദ്ധയിൽ പെട്ടു വി.കെ നാരായണൻ   മണികണ്ഠൻ BK ഡ്രാക്കുള പ്രഭു എന്നിവർ സാർ അവരെ ബ്ലോക്ക് ചെയ്തു കൂടെ?

മറുപടി
    .. അവർ അവിടെ കിടക്കട്ടെ! അവരുടെ മണ്ടൻ ആശയങ്ങൾ ജനങ്ങൾ അറിയട്ടെ!വി.കെ യുടെ ആശയങ്ങൾ ബാലിശമാണ് അത് എല്ലാവർക്കും അറിയാം ദൈവം ഉണ്ടെങ്കിൽ എന്ത് കൊണ്ട് വെടിക്കെട്ട് അപകടം തടഞ്ഞില്ല? ഈ രീതിയിലുള്ള കമന്റ് ക ളാ ണ് അ ധി ക വും ജനങ്ങൾ വികെയെ വിലയിരുത്തി കഴിഞ്ഞു ശിവയോഗി തീർത്തും അവഗണിക്കപ്പെട്ടു  ഡ്രാക്കുള പ്രഭു ശരിയായ പേരല്ലാത്തതിനാൽ അങ്ങേര് എന്ത് പറഞ്ഞാലും മുഖം മൂടി നീക്കിയിട്ട് സംസാരിക്കു എന്നാണ് മറ്റു മെമ്പർമാരുടെ നിർദ്ദേശം ആയതിനാൽ ഇവരെ നീക്കേണ്ടതില്ല
     സ്വൽപ്പം അപകട കാരി മണികണ്ഠനാണ് കാരണം ആരും അറിയാതെ അങ്ങേര് ചില ആശയങ്ങൾ സമൂഹത്തിലേക്ക് വെക്കും  ഗീത - വേദം- ശങ്കരാചാര്യ കൃതികൾ എന്നിവയെ സാക്ഷിയാക്കി അതിനെ ഖണ്ഡിക്കാനും കഴിയും   ഏറ്റവും വലിയ അജ്ഞാനം സ്വയമേ ഈശ്വരൻ ആണ് എന്ന് കരുതുന്നതാണ്  എന്ന വരി ഒരു കമന്റിൽ കണ്ടു സാധാരണ ജനങ്ങൾ ഇത് ശരിയാണല്ലോ എന്ന് കരുതും എന്നാൽ അങ്ങേര് വേദം ഉപനിഷത്ത് ഗീത വ്യാസൻ  ശങ്കരാചാര്യർ എന്നിവരെ നിഷേധിക്കുകയാണ് എന്ന വസ്തുത തെളിവ് സഹിതം പറഞ്ഞപ്പോൾ അത് സഹിക്കാൻ കഴിയുന്നില്ല  നേരിട്ട് ഇതൊന്നും തെറ്റാണ് എന്ന് പറയാനും നിവൃത്തിയില്ല അങ്ങിനെ ചെയ്താൽ വലിയ ഒരാക്രമണത്തെ നേരിടേണ്ടി വരും അതിന് മാത്രം കയ്യിലോ അങ്ങേരുടെ പ്രസ്ഥാനത്തിലോ ഒന്നും ഇല്ല താനും പിന്നെയുള്ള ഒരു വഴി അങ്ങേരുടെ സിദ്ധാന്തത്തെ തെളിവ് സഹിതം ഖണ്ഡിച്ച് Post ഇട്ടവനെ അപഹസിക്കുക എന്നതാണ്  അത് കാ ര്യ മാക്കാനില്ല .വി ജയനെ പോലുള്ള നിരവധി പേർ ഇങ്ങേരെ Block ചെയ്യണം എന്ന് പറയുമ്പോൾ ത്തന്നെ മണികണ്ഠന്റെ പ്രസ്ഥാനം വിവരമുള്ള സജ്ജനങ്ങൾ നിരാകരിച്ചു എന്നല്ലേ അതിനർത്ഥം? വിധിയാംവണ്ണം വേദോപനിഷത്തുക്കളും ഗീതയും പഠിച്ച ഒരു പണ്ഡിതനും അവരുടെ പ്രസ്ഥാനത്തിൽ ഉണ്ടാകില്ല' ഉണ്ടെങ്കിൽ ദുർവ്യാഖ്യാനം ശീലിച്ചവരാകും -പിന്തിക്കുക