2016 ജൂലൈ 7, വ്യാഴാഴ്‌ച

താങ്കളുടെ മുൻ പോസ്റ്റുകളിൽ നിന്നും
*അശ്വമേധത്തിലെ അശ്വം കുതിര എന്നല്ല പ്രകാശം എന്നും
* മായ എന്നാൽ മാ യ എന്നീ ഒരോ അക്ഷരങ്ങൾക്കും വേറേ വേറേ അർത്ഥമുണ്ട് എന്നും
* പുത്രന് പ്രജ എന്നാണ് അർത്ഥമെന്നും പറയുന്നു
ചോദ്യം ഇതാണ് എന്തിനാണ് ഇങ്ങനെ വളഞ് മൂക്ക് പിടിക്കുന്നത്?


സുഭാഷ്‌  വടക്കെത്തോടി


മറുപടി
കഷ്ടം! താങ്കൾ 60000 പുത്രൻ മാർ സഗരന് ഉണ്ടായിരുന്നു എന്ന് വിശ്വസിച്ച് കൊൾക,അല്ലെങ്കിൽ ഇതൊക്കെ കെട്ടുകഥ ആണെന്ന് വിശ്വസിച്ച് കൊൾക. സത്യം അറിയാൻ ആഗ്രഹിക്കുന്ന ചിലരുണ്ട് അവരെ ഉദ്ദേശിച്ചാണ് ഞാൻ പോസ്റ്റ് ഇടുന്നത്
      ഇതിഹാസ പുരാണങ്ങളിലെ നീഗൂഢമായ രചനാ ശൈലി മനസ്സിലാക്കണമെങ്കിൽ അതിനനുസരിച്ച് മനസ്സ് പാകപ്പെടുത്തിയേ മതിയാകൂ ഒരു നോവൽ മനസ്സിലാക്കുന്നത് പോലെയല്ല ഇതിഹാസ പുരാണങ്ങൾ

      ഓരോ വസ്തുവിനും ഓരോ പേര് എങ്ങിനെ വന്നൂ എന്ന് ഒന്നന്വഷിക്കൂക അപ്പോൾ വളഞ്ഞ് മൂക്ക് പിടിക്കുന്നതാണോ എന്നറിയാം  യജുർവേദം അർത്ഥ ത്തോട് കൂടിയത് കടയിൽ നിന്ന് വാങ്ങാൻ കിട്ടും സുകൂമാർ അഴീക്കോടിന്റെ തത്ത്വമസിയും വാങ്ങാൻ കിട്ടും  ശ്രദ്ധിച്ചു വിയിച്ചാൽ അശ്വമേധം എന്നാൽ എന്താണ് വേദം ഉദ്ദേശീക്കുന്നത് എന്ന് മനസ്സിലാവൂകയൂം ചെയ്യും  ഇതൊന്നും വായിക്കാതെ യുള്ള താങ്കളുടെ കമന്റ് മറ്റു മെമ്പർമാർ വിലയിരുത്തട്ടെ  അവർ തീരുമിനിക്കട്ടെ വളഞ്ഞ് മൂക്ക് പിടിക്കുകയാണോ എന്ന്!
LikeReply22 mins
സംശയങ്ങൾ

ദിലീപ്,പെരീന്തൽമണ്ണ---സാർ ഡോ.ഗോപാലകൃഷ്ണൻ സാറിന്റെ ഒരു വീഡിയോ കണ്ടു അതിൽ അദ്ദേഹം മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിക്കരുത് എന്ന് പറയുന്നു കേട്ടപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി ഇതിൽ സാറിന്റെ അഭിപ്രായം എന്താണ്?

ഞാൻ---അതിൽ വികലാംഗരായ മക്കൾ ഉള്ള രക്ഷിതാക്കൾ എന്ത് ചെയ്യണം എന്ന് പറയുന്നുണ്ടോ?

ദിലീപ്---ഇല്ല

ഞാൻ --അപ്പോൾ പൂർണ്ണ ആരോഗ്യമുള്ളവരും ബുദ്ധിശക്തി ഉള്ളവരുമായ  മക്കൾ ഉള്ള രക്ഷിതാക്കൾ മാത്രം അത് കേട്ട് ഉൾക്കൊണ്ടാൽ മതി  വികലാംഗരായ  മക്കൾ ഉള്ളവർ എന്തെങ്കിലൂം അവർക്കായി സമ്പാദീച്ചെ മതിയാകൂ അരയ്ക്ക് താഴേതളർന്ന് വീൽചെയറിൽ സഞ്ചരിക്കുന്ന മകന് ഒരു ചെറിയ കെട്ടിം പണി കഴിച്ച് കൊടുത്താൽ ലോട്ടറി ക്കച്ചവടം നടത്തിയെങ്കിലും അയാൾ ജീവിച്ചു കൊള്ളും അതായത് വൈകല്യമുള്ള മക്കൾ ഉണ്ടെങ്കിൽ അവർക്കായി എന്തെങ്കിലും ഉണ്ടാക്കിയേ മതിയാകൂ അത് പിതൃ ധർമ്മത്തിന്റെ ഭാഗം കൂടിയാണ് --ഉപദേശങ്ങൾ പലതും ആപേക്ഷികമാണ് എല്ലാവർക്കും അത് ബാധകമാവില്ല അതിനാൽ ത്തന്നെ ഒരു തത്വമായി അതിനെ സ്വീകരിക്കാനും നിവൃത്തിയില്ല 
ചോദ്യവും ഉത്തരവും

സാർ, ഞാൻ രഞ്ജിത്, മലപ്പുറം  സാറ് ഇന്നലെ ഇട്ട പോസ്റ്റിൽ രാമകഥഉപദേശിച്ചു എന്ന് പറഞ്ഞിരിക്കുന്നു ആ പ്രയോഗം ശരിയാണോ?

ഉത്തരം
     കഥ, ഉപദേശം എന്നിവയുടെ ഭാവം ശ്രദ്ധിക്കണം ഉപദേശത്തിന് ഭാവികാല സ്വഭാവമാണ് പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങണം കെട്ടോ എന്ന് ഉപദേശിക്കുമ്പോൾ പരീക്ഷ തുടങ്ങിയിട്ടില്ല എന്നു റപ്പാണ് അതിന് മുമ്പേ കൊടുക്കുന്ന സന്ദേശമാണ് - ബൈക്കിൽ യാത്ര ചെയ്യുന്ന മകനോട് സൂക്ഷിച്ച് പോണം  എന്നു പറയുമ്പോൾ ഇപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല വല്ലതും സംഭവിക്കാതെ നോക്കണം അതായത് ഭാവികാലത്തിനെ ലക്ഷ്യമാക്കിയുള്ളതാണ്

       എന്നാൽ കഥ ഭൂതകാലത്തെ സൂചിപ്പിക്കുന്നു  ഞാനൊരു കഥ പറയാം എന്ന് പറയുമ്പോൾ അത് പൂർത്തിയായി കഴിഞ്ഞതാണ് ചരിത്രമാണെങ്കിൽ നടന്ന് കഴിഞ്ഞത് ഭാവനയാണെങ്കിൽ സങ്കല്ല ലോകത്ത് സംഭവിച്ചത് - രണ്ടായാലും ഭൂതകാല സ്വഭാവമാണ് കഥയ്ക്ക്

        ഇവിടെ രാമാ വ താരം നേരത്തെ കഴിഞ്ഞു അതിനാൽ അത് കഥ പക്ഷെ ഭൂമിയിൽ അത് യാഥാർത്ഥ്യമാകാൻ ഇനിയും കാലതാമസമുണ്ട് - അതിനാൽ ഭഗവാൻ വിഷ്ണു നേരത്തെ ചെയ്തു വെച്ചത് ഭൂമിയിൽ വരും പിൽക്കാലത്ത് എന്ന് വരാൻ പോകുന്ന കാര്യം പറയുകയും ചെയ്തു അതിനാൽ അത് അടുത്തിരുന്ന് പറഞ്ഞതിനാലും ഉപദേശവുമാണ്  അപ്പോൾ വിധി നടന്ന കഥ ഭൂമിയിൽ നടക്കാൻ പോകുന്നു എന്ന പ്രവചനം  എന്ന അർത്ഥമാണ് രാമകഥ ഉപദേശിച്ചു എന്നു പറയുമ്പോൾ!

രഞ്ജിത്ത്---എന്താണ് ഇതിഹാസം?

ഉത്തരം----പുരുഷാർത്ഥങ്ങളായ ധർമ്മം,അർത്ഥം,കാമം,മോക്ഷം എന്നിവ ഉപദേശിക്കുന്ന യഥായുക്തമായ പൂർവ്വ ചരിത്രം അതാണ് ഇതിഹാസം

2016 ജൂലൈ 6, ബുധനാഴ്‌ച

രാമായണത്തിലെ സംശയങ്ങൾ-ഭാഗം-2

മാലിനീ മേനോൻ - 'സ ഗര മഹാ രാജാവിന്റെ  60000 പുത്രന്മാർഭൂമി കുഴിച്ച് ജലം ഉണ്ടാക്കിയത് കൊണ്ടാണ് സാഗരം ഉണ്ടായത് എന്ന കഥയിൽ ഒരാൾക്ക് 60000പുത്രൻമാരോ?ഇതെങ്ങിനെയാണ് വ്യാഖ്യാനിക്കുക?

ഉത്തരം
ഇവിടെ പൂത്രന്മാർ എന്നതിന് മക്കൾ എന്ന അർത്ഥം എടുത്തതാണ് പ്രശ്നമായത്  മക്കൾ പുത്രന്മാരാണ് പക്ഷേ പുത്രർ എന്നാൽ മക്കൾമാത്രമല്ല  മാവ് വൃക്ഷമാണ് എന്നാൽ വൃക്ഷം മാവ് മാത്രമല്ല എന്ന പോലെ  ഒരു വ്യക്തി താൻ ചെയ്യേണ്ടതായ കർമ്മങ്ങൾ ചെയ്യാതിരിക്കുകയോ,ചെയ്യാതെ മരിച്ചു പോകുകയോ ചെയ്താൽ അയാളുടെ ആത്മാവ് ചെന്നെത്തുന്ന ഒരവസ്ഥയുണ്ട് അതിനെ  പും എന്ന നരകമായാണ് ഋഷീശ്വരന്മാർ കല്പിച്ചിരിക്കുന്നത് അപ്പോൾ ആരാണോ അയാൾ ചെയ്യേണ്ട കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നത്? അതായത് പും എന്ന നരകത്തിൽ നിന്നും രക്ഷിക്കുന്നത് അവനെ അയാളുടെപുത്രൻ എന്ന് പറയും

     പിന്നെ നമ്മളെ ഭാരത പുത്രന്മാർ എന്ന് പറയാറുണ്ടല്ലോ! ഭാരതം എന്ന സ്ത്രീ പ്രസവിച്ച കുട്ടികൾ എന്ന അർത്ഥത്തിൽ അല്ലല്ലോ! ദാനം മഹത്തരമാണ് ദാനം ചെയ്തില്ലെങ്കിലും പും എന്ന നരകത്തിൽ പോകും എന്നാണ് പക്ഷെ ദാനം സ്വീകരിച്ചില്ലെങ്കിൽ ദാനത്തിന് പ്രസക്തിയില്ല അപ്പോൾ ദാനം സ്വീകരിക്കുന്നവൻ സ്വീകരിച്ചാലേ ദാനം കൊടുക്കുന്നവന് മുക്തിയുള്ളൂ അപ്പോൾ ദാനം സ്വീകരിക്കുന്നവൻ കൊടുക്കുന്നവന്റെ പുത്രനാണ്
     ഇവിടെ സഗരൻ രാജാവാണ് അദ്ദേഹം കൊടുക്കുന്നതെല്ലാം സന്തോഷത്തോടെ പ്രജകൾ സ്വീകരിച്ചിരുന്നു അപ്പോൾ ഇവിടെ പുത്രൻമാർ എന്നതിന് പ്രജകൾ എന്നർത്ഥം അവർ 6oooo പേർ ചേർന്ന് വലിയ ഒരു ജലാശയം ഉണ്ടാക്കി അത് രാജാവിന്റെ പേരിൽ അറിയപ്പെട്ടു മാത്രമല്ല ഇവർ രാജാവിന്റെ പുത്രന്മാരും ആണല്ലോ അതിനാൽ സാഗരം എന്ന പേർ നൽകി പിന്നെ വലിയ ജലാശയത്തിന് സാഗരം എന്ന് പറയാൻ തുടങ്ങി അങ്ങിനെ സമുദ്രത്തിനും പുതിയൊരു നാമം ലഭിച്ചു  സാഗരം
രാമായണത്തിലെ സംശയങ്ങൾ

സാർ ഞാൻ മാലിനീ മേനോൻ കോഴിക്കോട് ജില്ല ചെറിയ പ്രഭാഷണങ്ങൾ ചെയ്യാറുണ്ട് വലിയ അറിവൊന്നുമില്ല രാമായണത്തെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ട്
1. വാൽമീകി രാമായണവും അദ്ധ്യാത്മരാമായണവും തമ്മിൽ ആഖ്യാനത്തിൽ വളരെ വ്യത്യാസം കാണുന്നു എന്താണതിന് കാരണം? സാറിന്റെ എല്ലാ പോസ്റ്റുകളും വിജ്ഞാനപ്രദമാണ് അതിനാലാണ് ചോദിക്കുന്നത്

മറുപടി
        മഹാവിഷ്ണു രാമകഥ ബ്രഹ്മാവിന് ഉപദേശിച്ചു ബ്രഹ്മാവിൽ നിന്ന് പരമശിവനും നാരദവും അത് ഗ്രഹിച്ചു പരമശിവൻ അത് തത്വങ്ങളോട് കൂടി പാർവ്വതിക്ക് ഉപദേശിച്ചു ഇതാണ് അദ്ധ്യാത്മരാമായണം  വ്യാസൻ ഇതിനെ ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുത്തി

       സപ്തർഷികളുടെ നിർദ്ദേശം അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉത്തമനായ ഒരു മനുഷ്യനെ പ്പററി കാവ്യം എഴുതണം എന്ന് കരുതിയ വാൽമീകി ആരാണ് ഏറ്റവും ഉത്തമനായ മനുഷ്യൻ ?എന്ന് അന്വേഷിക്കുമ്പോഴാണ് ശ്രീ നാരദമഹർഷിയെ കണ്ടുമുട്ടിയത് ഏറ്റവും ഉത്തമനായ മനുഷ്യൻ ഇപ്പോൾ അയോധ്യ ഭരിച്ചു കൊണ്ടിരിക്കുന്ന ദശരഥ മഹാരാജാവിന്റെ സീമന്തപുത്രനായ ശ്രീരാമനാണ് എന്നും പറഞ്ഞ് രാമകഥ വാൽമീകിക്ക് ഉപദേശിച്ചു ഏറ്റവും ഉത്തമനായ മനുഷ്യനും ദേവനും രാമൻ തന്നെ എന്ന് നാരദർ പറയുകയും ചെയ്തു എന്നാൽ ഗുരുക്കന്മാരുടെ വാക്കിനെ മാനിച്ച് ശ്രീരാമനെ ഒരു സാധാരണ മനുഷ്യന്റെ ഭാവങ്ങൾ നൽകിയാണ് വാൽമീകി അവതരിപ്പിച്ചത് തന്റെ ഉള്ളിലുള്ള ഒരു ഉത്തമ പുരുഷന്റെ സ്വഭാവം രാമനിൽ ആരോപിച്ചാണ് വാൽമീകി രാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അതിനാൽത്തന്നെയാണ് പണ്ഡിതന്മാർ വാൽമീകിയുടെ രാമൻ എന്ന് പറയുന്നത്

       എന്നാൽ അവതാരമായ രാമൻ അദ്ധ്യാത്മരാമായണത്തിലുള്ളതാണ് ആദ്യം നാം പഠിക്കേണ്ടതും അംഗീകരിക്കേണ്ടതും അദ്ധ്യാത്മരാമായണമാണ്  ഇത് മനസ്സിലാക്കിയാണ് തുഞ്ചത്തെഴുത്തശ്ശൻ വാൽമീകി രാമായണത്തെ ഒഴിവാക്കി അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രൂപത്തിൽ മണിപ്രവാള ഭാഷയിൽ എഴുതിയത്

മാലിനി - വളരെ നന്ദി സാർ ഇനിയും സംശയമുണ്ട് അത് ഞാൻ സാറിന് അയച്ചു തരാം മറുപടി വിശദമായി Post ആയി ഇടുമല്ലോ!
വിമർശിക്കാതെ ഇരിക്കണമെങ്കിൽ ഭാഷാശുദ്ധി അനിവാര്യം

        സമൂഹത്തിലെ എത്ര വലിയ വനാണെങ്കിലും അവരവരുടെ നിലക്കും വിലയ്ക്കും അനുസരിച്ച് സംസാരിച്ചില്ലെങ്കിൽ വിമർശനം നേരിടേണ്ടി വരും ശത്രുവിനോട് മാന്യമായി പെരുമാറുന്നതാണ് നമ്മുടെ സംസ്കാരം ഇത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മുമ്പ് നാം അത് ആചരിക്കണം ഇതൊക്കെ സാധാരണക്കാരന് അയാളുടെ നിലവാരം ഉയർത്താനുള്ള മാദ്ധ്യമമാണ് ഒരാൾ ഒരു തെറ്റ് ചെയ്താൽ തെറ്റിനെ വിമർശിക്കാം മാന്യമായ ഭാഷയിൽ പക്ഷെ അയാളെ തേജോവധം ചെയ്ത് സംസാരിച്ചാൽ അയാളും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം?

     ഇത് ഇപ്പോൾ Post ചെയ്യാൻ ഒരു കാരണമുണ്ട് 3ഗ്രൂപ്പ് കാർ എന്നോട് ചോദിക്കാതെ എന്നെ Admin ആക്കി അപ്പോൾ ഞാൻ അതിൽ സ്ഥിരമായി Postഉം ഇട്ടു തുടങ്ങി' ഇന്ന് കാലത്ത് ഒരു പോസ്റ്റ് ഇട്ടു രണ്ടാമത്തെ പോസ്റ്റ് ഇടാൻ നോക്കിയപ്പോൾ ഗ്രൂപ്പ് കാണാനില്ല എന്നെ പുറത്താക്കിയിരിക്കുന്നു അപ്പോൾ മറ്റു രണ്ടു ഗ്രൂപ്പുകളിൽ നിന്ന് ഞാൻ വിട്ടു പോരുകയും ചെയ്തു

    ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതിലുള്ള പരാതിയല്ല എന്ന് ഓർക്കണം  നമ്മൾ ആരുടേയും ഭാഗം പിടിച്ചല്ല നിൽക്കേണ്ടത് നമ്മൾ എപ്പോഴും സത്യത്തിനേറെയും ധർമ്മത്തിന്റെയും പക്ഷത്തായിരിക്കണം  വലിയ വനാണല്ലോ എന്ന് കരുതി അശുദ്ധമായ ഭാഷയും ശൈലിയും സ്വീകരിച്ചാൽ വിമർശിക്കുക തന്നെ വേണം മാന്യമായ ഭാഷയിൽ -  ഒരാൾ ഏതു സമയവും അധർമ്മം പ്രവർത്തിക്കില്ല അതേപോലെ ഒരു ധർമ്മിഷ്ഠൻ ഏതു സമയവും ധർമ്മവും പ്രവർത്തിക്കില്ല അപ്പോൾ മാന്യമായ ഭാഷയിൽ അധർമ്മത്തെ വിമർശിക്കുകയും ധർമ്മത്തെ അനുകൂലിക്കുകയും വേണം    ഇന്നത്തെ ചിന്താ വിഷയം എന്ന Post ആണ് അവരെ പ്രകോപിപ്പിച്ചത് എന്നു കരുതുന്നു

     ആയതിനാൽ എത്ര വലിയവനായാലും ഭാഷാശുദ്ധി കണ്ടില്ലെങ്കിൽ എനിക്ക് അത് ചൂണ്ടിക്കാണിക്കാതെ പറ്റില്ല അത് ഇഷ്ടപ്പെടാത്തവർ ഉണ്ടെങ്കിൽ ഇപ്പോൾ ഞാൻ തുടർച്ചയായി പോസ്റ്റ് ഇടുന്ന ഗ്രൂപ്പുകളിൽ _ ഉടനെ എന്നെ ഒഴിവാക്കുക - ഞാൻ ഉണ്ടാക്കിയവയും എന്നെ പരിപൂർണ്ണമായി ഏല്പിച്ചവയും ആയ ഗ്രൂപ്പുകളിലെ ഇനി പോസ്റ്റ് ചെയ്യു !- പല്ലാരിമംഗലം ബ്രദേഴ്സ് - ഭാരതത്തിലെ ക്ഷേത്രങ്ങൾ  എന്നീ ഗ്രൂപ്പുകൾ എന്നോട് Post ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് - എന്നാലും അവരുടെ Admin ആയവർ ഈ പോസ്റ്റ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

2016 ജൂലൈ 5, ചൊവ്വാഴ്ച

cartoon nambo

13 വാർത്തയും തിരുമേനിയും


ജാതിപ്പേര് വിളിച്ചെന്ന് പരാതി പിടിയിലായ യൂത്ത് ലീഗ് പ്രവർത്തകനെ അബ്ദുറബ്ബിന്റെ ഉറപ്പിൽ വിട്ടു

തിരുമേനി - അങ്ങനെയാച്ചാൽ നമ്മടെ അയൽവാസി കരീമിനെതിരെ എത്ര കേ സാ കൊടുക്കേണ്ടി വര്വാ?കണ്ടാൽ നമ്പൂര്യേ ന്നേ വിളിക്കൂ!നമുക്കാച്ചാൽ ആവിളി ക്ഷ ബോധിച്ചൂ ട്ട്വോ!

ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ഇനി ഏഴാം ക്ളാസ് ജയിക്കണം

 -തിരുമേനി - അത് മന്ത്രിമാർക്കും വേണം ട്ടോ സംശയല്യാ

വി.എസ് പറഞ്ഞത് അറിയില്ല -പിണറായി

തിരുമേനി - അറിയാതിരി ക്യാവും ഭേദം ന്താച്ചാൽ അറിഞ്ഞാൽ വഷളത്തരാ

സരിതയുടെ മൊഴി നിഷേധിച്ച് തിരുവഞ്ചൂർ

തിരുമേനി -എല്ലാർക്കും വേയ്ക്ക് ണ പ ണ്യാ ഈ നിക്ഷേധിക്കല് പക്ഷെ ചില ചോദ്യങ്ങൾ ശ്രദ്ധിച്ചേ നിഷേധിക്കാവു ട്ട്വോ!അല്ലാച്ചാൽ അബദ്ധാവും  ചില ഏഭ്യൻ മാര് താങ്കൾക്ക് അച്ഛൻ ല്ലേ ന്നാവും ചോദിക്യാ നിഷേധിച്ച് ശിലാവുമ്പോ  ഇല്ല്യാ ന്നങ്ട് അറിയാണ്ടെ പറയാൻ വഴിണ്ടേയ് !അപ്പോ അബദ്ധാവില്ലേ?അതാ പറേണത് അസാരം ശ്രദ്ധിക്കണംന്ന്

രണ്ടാം വികസനത്തിലും കേരളത്തിന് മന്ത്രി സ്ഥാനം ഇല്ല

തിരുമേനി--ഇത് കേട്ടാ തോന്ന്അ നിരവധി എംപി മാരെ കൊടുത്തിട്ടും തന്നില്ലാന്നാ  ആകെ ഒരു സുരേഷ്ഗോപിയല്ലേ ള്ളൂ? കുറച്ച് ദിവസം കൂടി ഇരുന്ന് എല്ലാം ഒന്ന് പഠിക്കട്ടെ! ഇനിയും ആവാലോ മന്ത്രിയാക്കല്?

ചരക്ക് -സേവനനികുതി നാടിന് ഗുണം എതിർക്കുന്നത് ആത്മഹത്യ--മോദി

തിരുമേനി---അല്ലെങ്കിലും കേരളത്തില്  ആത്മഹത്യാ പ്രവണത അസാരം കൂടുതലാ