2016 ഒക്‌ടോബർ 11, ചൊവ്വാഴ്ച

വഴിപാടുകൾ

വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തണം എന്ന് എല്ലാവർക്കും അറിയാം പേരൊ പ്രശസ്തിയൊ ഉള്ളവർ എഴുത്തിനിരുത്തണം എന്നും തോന്നാം .പക്ഷെ സമയത്തിന്റെ കാര്യം മാത്രം അറിയില്ല. എപ്പോ വേണമെന്നും അറിയില്ല.

വേണ്ടത് ബ്രാഹ്മ മുഹൂർത്തത്തിൽ അണ് അത് സാദ്ധ്യമാകില്ല എന്നാൽ പ്രഭാത പൂജ കഴിഞ്ഞ ഉടനെ വിദ്യാരംഭം നടക്കണം അത് കഴിഞ്ഞു വേണം പുസ്തകം ഏറ്റു വാങ്ങാൻ! ചില ഇടങ്ങളിൽ പുസ്ത വിതരണവും ഉച്ച പ്പൂജയും കഴിഞ്ഞ് എഴുത്തിനിരുത്തുന്നത് കാണാം അതിലെ ശാസ്ത്രം എന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല

പുസ്തകം വാങ്ങിയാൽ വായിക്കണം വിദ്യാരംഭച്ചടങ്ങ് കഴിയാതെ എങ്ങിനെ വായിക്കാൻ അർഹരാകും? സാധാരണ ഏത് കർമ്മം ക്ഷേത്രത്തിൽ ആചാരമായി നടക്കുന്നുണ്ടെങ്കിൽ അത് കഴിഞ്ഞെ അടുത്ത പൂജ ചെയ്ത് അവസാനിപ്പിക്കാവൂ. അല്ലെങ്കിൽ അത്തരം കാര്യങ്ങൾ ക്ഷെത്ര മതിൽ ക്കെട്ടിന് പുറത്ത് നടത്തണം എന്നാൽ പൂജയുടെ കാര്യം പ്രശ്നമല്ല.ക്ഷേത്രത്തിനകത്ത് നടത്തുന്ന പ്രഭാഷണം ഭജന മുതലായവ കഴിഞ്ഞേ അത്താഴപ്പൂജ നടത്താവൂ അല്ലെങ്കിൽ ക്ഷെത്രത്തിന് പുറത്ത് വെച്ചാകണം  എഴുത്തിനിരുത്തൽ ക്ഷേത്രത്തിന് അകത്ത് വെച്ചാണ് പതിവ്. അപ്പോൾ പ്രഭാത പൂജ കഴിഞ്ഞ ഉടനെ എഴുത്തിനിരുത്തണം .ആ സമയം പൂജാരി പുസ്തകം വേണമെങ്കിൽ പൂജിക്കാം പക്ഷേ പുസ്തകം പൂജിച്ചത് കൊടുക്കുന്നത് വിദ്യാരംഭ ച്ചടങ്ങ് കഴിഞ്ഞേ പാടുള്ളൂ. അതായത് എണ്ണ തേച്ചതിന് ശേഷം കുളിക്കണം  ചിലർ കുളിച്ചതിന് ശേഷം എണ്ണ തേക്കുന്നത് കണ്ടിട്ടുണ്ട്  അതുപോലെയാകും പുസ്തകം കൊടുത്ത ശേഷം വിദ്യാരംഭം തുടങ്ങിയാൽ!
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം---ദ് കണ്ട്വോ! ഉറിയാക്രമണം സൈനികരുടെ അറിവോടെയാത്രേ ജയരാജൻ പറഞ്ഞിരിക്ക്ണു

തിരുമേനി--- നമ്മെ ശുണ്ഠി പിടിപ്പിക്കുന്ന വാർത്ത നോം കേക്കാതെ വായിക്യായിരിക്കും ഭേദം.ന്താച്ചാ അയാള് വായ പൊളിച്ചാ വേണ്ടാത്തതേ പറയൂ!നമുക്കാച്ചാൽ അതൊക്കെ കേട്ടാൽ ശുണ്ഠി കലശലാവ്വേം ചെയ്യും

അന്തർജ്ജനം----സി പി എമ്മിൽ ശീത സമരാത്രേ!

തിരുമേനി---അത്പ്പൊ ഇന്നോ ഇന്നലെയോ തൊടങ്ങീതല്ല !തൊടങ്ങീട്ട് ശ്ശി കാലായി.

അന്തർജ്ജനം--ദ് നോക്കു കർണ്ണാടകയിലെ പ്രമുഖ ബിജെപി നേതാവിനെതിരെ പീഡനക്കേസ്സ് ണ്ടത്രേ!

തിരുമേനി---ഈ പീഡനത്തിലുംനമുക്ക് അസാരം ജ്ഞാനം ണ്ട് ന്ന് ലോകം അറിയട്ടെ! അതില് നമ്മള് മോശക്കാരാവാൻ പറ്റില്ലല്ലോ ന്ന് നിരീച്ചിട്ടാവും ന്ന് തന്ന്യാ നോം നിരീക്ക്ണത്

അന്തർജ്ജനം---കേട്ടതും കേൾക്കേണ്ടതും എന്ന  ഭാഗത്തില് പി വത്സല എഴ്തീരിക്ക്ണു  ശ്രീരാമൻ പോലും കാട്ടിൽ പോയി വേട്ടയാടി ഭക്ഷണം കഴിച്ചെന്ന് പൗരാണികമായി എഴുതി വെച്ചിട്ടുണ്ട്  ന്ന്

തിരുമേനി--ശിവ ശിവ!ജ്ഞാനം അശേഷംഇല്യാ അതിന് ന്നങ്ങട് നിരീച്ചോളൂ!രാമായണം മുഴ്വോനും വായിച്ചിട്ടും ഇല്യാ!

ചതുർദശഹി വർഷാണി വത്സ്യാമി വിജനേ വനേ
മധു മൂല ഫലൈർ ജിവൻ ഹൃത്വാ മുനി വദാമിഷം

ഈ ശ്ളോകത്തിന്റെ അർത്ഥം എന്താന്നറ്യോ താത്രിക്കുട്ടിക്ക്? പതിനാല് വർഷം മുനികളെ പ്പോലെ തേന് കിഴങ്ങ് പഴം മുതലായവ കഴിച്ച് ഞാൻ വസിക്കുന്നതാണ്  എന്ന്. പിന്നെങ്ങിന്യാ രാമൻ മാം സം കഴിക്യാ? അതാ പറഞ്ഞത് വല്യേ സാഹിത്യകാര്യായത് കൊണ്ട് ഇതിഹാസ ജ്ഞാനം ണ്ടാകില്യാന്ന്  അതിന് അസാരം ബ്രാഹ്മണ സ്വഭാവം വേണം !ശൂദ്രസ്വഭാവായാൽ വേണ്ടാത്ത അർത്ഥേ എട്ക്കാൻ തോന്നൂ!

2016 ഒക്‌ടോബർ 10, തിങ്കളാഴ്‌ച

         
             എല്ലാവർക്കും  എന്റെ ഹൃദയം നിറഞ്ഞ  വിജയ ദശമീ ആശംസകൾ കുഞ്ഞുങ്ങൾക്ക് സത്ബുദ്ധിയും സത് ചിനതയും ഉണ്ടാകൻ ഇട വരട്ടെ!
നവരാത്രിയിലെ തത്വചിന്ത

നവം (9) അതിന് ചില പ്രത്യേകതകളുണ്ട്.അഗ്നി എന്നതിന് സംഖ്യാ ശാസ്ത്രത്തിൽ 9 എന്ന അർത്ഥമുണ്ട് 9 അഗ്നിക്ക് തുല്യമാണ് .അഗ്നി സർവ്വ ഭൂതങ്ങളിലും അന്തര്യാമിയാണ് .ഒരു ഘർഷണം ഉണ്ടായാലേ അത് പ്രകടമാകൂ! വനത്തിൽ ചില മരങ്ങൾ കാറ്റത്ത് തട്ടിയുരുമ്മി അഗ്നി ബാധ ഉണ്ടാകാറുണ്ട്. മരത്തിൽ ഒളിച്ചിരിക്കുന്ന അഗ്നി ഘർഷണം മൂലം കാട്ടുതീ ആയി വളരുന്നു . ഈ സ്വഭാവം 9 എന്ന സംഖ്യക്ക് ഉണ്ട് 0ത്തിനുള്ളിൽ 9 മറഞ്ഞിരിക്കുന്നു. അതിന്റെ വലത്ത് ഭാഗത്ത് 1 വന്നാൽ  10 ആകുന്നു അപ്പോൾ 1 വരുന്നതിന് മുമ്പ് 9 എവിടെ ആയിരുന്നൂ? പൂജ്യത്തിന്റെ ഉള്ളിൽ മറഞ്ഞിരിക്കയായിരുന്നു ഒന്നിന്റെ വലത്തു ഭാഗത്തുള്ള സാന്നിദ്ധ്യം പൂജ്യത്തിനെ ഘർഷണ വിധേയമാക്കുന്നു.അതിനാൽ അഗ്നി സമാനമായ 9 ഉണരുകയും ഒന്നിനോട് ചേർന്ന് പത്താവുകയും ചെയ്യുന്നു.

2. പ്രാർത്ഥനയോട് കൂടി നമ്മൾ ഒരു സത്കർമ്മം ചെയ്യാൻ തുടങ്ങുമ്പോൾ അവിടെ അഷ്ട ലക്ഷ്മി മാരുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. ഏതൊരു കാര്യത്തിനും അതേ കുറിച്ചുള്ള അറിവ് ആവശ്യമാണ് അതിനാൽ ആദ്യം വരുന്നത് വിദ്യാലക്ഷ്മിയാണ്.അത് കഴിഞ്ഞേ പിന്നെയുള്ള ആവശ്യമായ ധനലക്ഷ്മി വരുകയുള്ളു.അങ്ങിനെ 8 ദിവസം എെശ്വര്യമാണ് ഒമ്പതാം ദിവസം അലക്ഷ്മിയാണ്.ആ അലക്ഷ്മിയുടെ അവസരം കൂടി കഴിഞ്ഞാൽ പിന്നെ വീണ്ടും അഷ്ട ലക്ഷ്മി മാരുടെ കാലമാണ്. അതിനാൽ  9-ആം ദിവസം എെശ്വര്യമില്ലാത്തതായി കരുതുന്നു. അതിനാലാണ് ഒമ്പതാം ദിവസം ഒന്നും പാടില്ലാ എന്ന് വയസ്സായ കാരണവന്മാർ പറയുന്നത്.

ദക്ഷിണായനത്തിൽ തുടക്കം രാമ ചിന്തയാൽ മനസ്സിനെ ശുദ്ധീകരിച്ച് .ഭഗവാന്റെ തിരുനാളായ തിരുവോണവും ആഘോഷിച്ച് ശാസ്താ ദർശന വ്രതത്തിന് മുമ്പായി വിദ്യ നേടാനുള്ള ഒരുക്കമാണ്.്ആദ്യം അഷ്ട ലക്ഷ്മി മാരുടെ സാന്നിദ്ധ്യം കഴിഞ്ഞ് അലക്ഷ്മിയുടെ സമയമായ നവ രാത്രി കൂടി കഴിഞ്ഞ് പിന്നെ വിദ്യാ ലക്ഷ്മിയുടെ സാന്നിദ്ധ്യത്തിൽ നമ്മൾ വിദ്യ കുറിക്കുന്നു.തുടർന്ന് വരുന്ന എല്ലാ കർമ്മങ്ങൾക്കും വിദ്യാരൂപിണിയായ സരസ്വതിയുടെ അഅനുഗ്രഹം കിട്ടുമാറ് നാം ആചാരാനുഷ്ഠാനം ചെയ്യുമ്പോൾ ഭഗവാൻ പ്രസാദിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ ഭഗവാന്റെ നിർദ്ദേശപ്രകാരം പാണ്ഡവർ ഭീഷ്മരെ കാണാൻ പോയത് യുദ്ധം തുടങ്ങി ഒമ്പതാം ദിവസമായിരുന്നു.അത് ഭീഷ്മരുടെ നാശത്തിന് കാരണമായി. അതിനാൽ ഒമ്പതാം ദിവസം നമ്മൾ എവിടെയെങ്കിലും ചെന്നാൽ ചെല്ലുന്ന സ്ൽത്ത് അത് ദോഷമാണ് എന്ന ചിന്ത ഉടലെടുത്തു.അതിനാൽ ഒമ്പതാം ദിവസം അതായത് ആദ്യം പോയി പിന്നെ അതിന്റെ ഒമ്പതാം ദിവസം ആരും ബന്ധു വീട്ടിൽ ഇന്നും പോകാറില്ല എന്നാൽ ഇതൊന്നും നോക്കാത്തവർ ഈ കാലത്ത് ഇല്ല എന്നല്ല പറയുന്നത്. എന്താ ഒമ്പതാം ദിവസം പോയാൽ? എന്ന് ചോദിക്കുന്നവരുണ്ട്.ഒരാൾക്ക് വരുന്ന ദുരിതങ്ങൾക്ക് ഒരു കാരണം ഒമ്പതാം ദിവസം അലക്ഷ്മിയുടെ സാന്നിദ്ധ്യത്തിൽ വന്നതല്ലാ എന്ന് പറയാൻ പറ്റാത്തിടത്തോളം കാലം ബന്ധു സംഗമത്തിനം സത് കർമ്മങ്ങൾക്കും കഴിയുന്നതും ഒമ്പതാം ദിവസം ഒഴിവാക്കുന്നതാണ് ഭേദം.

2016 ഒക്‌ടോബർ 9, ഞായറാഴ്‌ച

ഭഗവദ് ഗീതാപഠനം--430-ആം ദിവസം അദ്ധ്യായം18തിയ്യതി-10/10/2016
ശ്ളോകം  50
സിദ്ധിം പ്രാപ്തോ യഥാ ബ്രഹ്മ തഥാപ്നോതി നിബോധ മേ
സമാസേനൈവ കൗന്തേയ നിഷ്ഠാ ജ്ഞാനസ്യ യാ പരാ.
                 അർത്ഥം
അർജ്ജുനാ! അന്തഃകരണ ശുദ്ധി നേടിയവൻ ജ്ഞാനത്തിന്റെ പരമകാഷ്ഠയായ ബ്രഹ്മാനുഭൂതി എപ്രകാരം നേ ടുന്നുവെന്ന് ചുരുക്കിപ്പറയാം കേട്ടോളൂ!
51
ബുദ്ധ്യാ വിശുദ്ധയാ യുക്തഃ ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീൻ വിഷയാംത്യക്ത്വാ രാഗദ്വേഷൗ വ്യുദസ്യ ച
                അർത്ഥം
വാസനാമാലിന്യങ്ങളകന്ന് വിശുദ്ധമായ ബുദ്ധിയോടൊത്ത് സ്ഥൈര്യത്താൽ ഇന്ദ്രിയങ്ങളെ സ്വാധീനത്തിലാക്കി ശബ്ദാദി വിഷയങ്ങളെ ത്യജിച്ച് രാഗദ്വേഷങ്ങൾ കളഞ്ഞ്...........
52
വിവിക്തസേവീ ലഘ്വാശീ യതവിക്കായമാനസഃ
ധ്യാനയോഗപരോ നിത്യം വൈരിഗ്യം സമുപിശ്രിതഃ
                അർത്ഥം
ജനവാസമില്ലാത്ത സ്ഥലത്തിരുന്ന് മിതമായ ആഹാരത്തോട് കൂടിയ നൻമനോവാക്കായങ്ങളുടെ വ്രതങ്ങൾ പാലിച്ച് ,നിരന്തരം ബ്രഹ്മാനുസന്ധാനം ചെയ്തുകൊണ്ട് വൈരാഗ്യത്തെ മുറുകെ പിടിച്ച് ...........
53
അഹങ്കാരം ബലം ദർപ്പം കാമം ക്രോധം പരിഗ്രഹം
വിമുച്യ നിർമ്മമഃ ശാന്തഃബ്രഹ്മഭൂയായ കല്പതേ.
               അർത്ഥം
അഹംകാരം ,ബലം ,ദർപ്പം ,കിമം ,ക്രോധം ,എന്നിവയെ പുറം തള്ളി നിർമ്മമനും, ശാന്തനുമായ സേവകൻ ബ്രഹ്മ സിക്ഷാത്കാരത്തിന് അർഹനത്രേ!
         വിശദീകരണം
ഇവിടെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുകയാണെന്ന് തോന്നാം പതിനെട്ടാം അദ്ധ്യായം മറ്റ് 17 അദ്ധ്യായങ്ങളുടേയും രത്നച്ചുരുക്കം എന്ന നിലയിലാണ് അംഗീകരിച്ചിട്ടുള്ളതെന്ന് ചിന്മയാനന്ദജി പറയുന്നു.ജനവാസമില്ലാത്ത സ്ഥലം എന്ന് ഇവിടെ പറഞ്ഞത് നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങളെ വീണ്ടും വിഷയത്തിലേക്ക് വലിച്ചിഴക്കാൻ സാധ്യത ഉള്ള സ്ഥലത്തിൽ നിന്ന് വിട്ടു നിന്ന് അതിന് സാദ്ധ്യത ഇല്ലാത്ത സ്ഥലം എന്നർത്ഥത്തിലാണ്.  മനസ്സിലുള്ള സകല ദുർവ്വാസനകളേയും കളഞ്ഞ് നിർമ്മലമായ അന്തഃകരണത്തോട് കൂടിയവൻ മോക്ഷത്തിന് അർഹൻ ആണെന്ന് സാരം.
അന്വേഷണം

നിർമ്മല-ചാറ്റ്---സാർ ഇന്ന് ഇട്ട പോസ്റ്റ് വളരെ വിജ്ഞാനപ്രദമാണ്.ക്ഷേത്രങ്ങൾക്ക് വേദത്തിന്റെ സമ്മതമുണ്ടെന്ന പോസ്റ്റ്.സത്യത്തിൽ ഹിന്ദുക്കൾ തന്നെ അതിനെ പ്പറ്റി ബോധവാന്മാരല്ല വേറെ ശാസ്ത്രീയമായ മറ്റു ഉത്തരങ്ങൾ വല്ലതും ഉണ്ടോ?

ഉത്തരം--ഉണ്ട്.ക്ഷേത്രത്തിന്റെ ആധികാരികതയെ കുറിച്ച്രിയാൻ വേദങ്ങൾ വരെ പോകേണ്ടതില്ല മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ് ക്ഷേത്രങ്ങൾ നമ്മുടെ ഓാരോ അവയവത്തിന്റെയും സ്ഥാനം ക്ഷേത്രത്തിൽ ഉണ്ട്  എപ്രകാരമാണോ പരമാത്മാവിന്റെ ദൃക് രൂപം വിരാട് പുരുഷനാകുന്നത്? അപ്രകാരം നാമാദികളിലുള്ള മനുഷ്യന്റെ ദൃക്രൂപമാണ് ക്ഷേത്രങ്ങൾ .മനുഷ്യന്റെ നട്ടെല്ലിന്റെ സ്ഥാനത്ത് കൊടിമരമാണ് ക്ഷേത്ര സങ്കൽപ്പത്തിൽ .ഒരു ശരീരത്തിൽ എപ്രകാരം പരമാത്മാവ് ജീവാത്മാ രൂപത്തിൽ കുടികൊള്ളുന്നുവോ അപ്രകാരം ഗർഭഗൃഹമെന്ന ശ്രീ കോവിലിൽ ആത്മാവിന്റെ പ്രതീകമായി വിഗ്രഹം നില കൊള്ളുന്നു.സങ്കൽ പ്പ ശക്തിയെ കുറിച്ച് സെമിറ്റിക് മതങ്ങൾക്ക് പ്രത്യേകിച്ച് അറിവൊന്നുമില്ല.അതിനാൽ അവരുടെ ചിന്താധാരകൾക്ക് വിപരീതമായി എന്ത് കണ്ടാലും വിമർശിക്കും ക്ഷേത്രങ്ങളെ പ്പറ്റി വികലമായ അറിവാണ് അവർ നേടിയിട്ടുള്ളത്. ജ്ഞാനികളായ ഋഷിമാർക്ക് ഈശ്വരൻ നേരിട്ട് ബോധോദയത്തിലൂടെയോ വിഷ്ണു ശിവൻ തുടങ്ങിയ ദേവതാ രൂപത്തിലോ ജ്ഞാനം പകർന്ന് കൊടുക്കുന്നു. അല്ലാതെ മാലാഖ പോലുള്ള കാവ്യ സങ്കൽപ്പ കഥാപാത്രങ്ങളിലൂടെ യല്ല ഋഷിമാർക്ക് ജ്ഞാനം ലഭിച്ചിട്ടുള്ളത്. ധർമ്മ ശാസ്ത്രമായ ഗീത ഭഗവാൻ നേരിട്ട് ഉപദേശിച്ചതാണ്.അത് രേഖപ്പെടുത്തിയത് മറ്റൊരവതാരം.

പൂജാദികളിൽ മുഴച്ച് നിൽ ക്കുന്നത് ഊർജ്ജതന്ത്ര ശാസ്ത്രമാണ്. വഴിപാടുകളിൽ ,ആചാരങ്ങളിൽ ഒക്കെ ആയുർവ്വേദ ശാസ്ത്രവും മനശ്ശാസ്ത്രവും ആണ്. ഇങ്ങിനെ ശാസ്ത്ര നിബദ്ധമായ ആരാധനാ സമ്പ്രദായം ഭാരതീയ സനാതന ധർമ്മത്തിലേ ഉള്ളു സെമിറ്റിക് മതങ്ങൾക്ക്  പ്രവാചക വചനം ചോദ്യം ചെയ്യാതെ അനുസരിക്കേണ്ട അവസ്ഥയാണ് എന്നാൽ സനാതന ധർമ്മശാസ്ത്രങ്ങൾ നിരൂപണം ചെയ്ത് ശുദ്ധീകരിക്കപ്പെട്ടവയാണ് ജ്ഞാനികളായ നാരദർ വ്യാസൻ സനകാദികൾ സപ്തർഷികൾ വസിഷ്ഠൻ കപിലൻ ശുകൻ തുടങ്ങി നിരവധി യോഗികൾ ചർച്ച ചെയ്ത് സ്ഫുടം ചെയ്ത് എടുത്തവയാണ് അതായത് ഭാരതീയ സനാതന ധർമ്മ ശാസ്ത്രം അമൃതിന് തുല്യമാണ് എന്നർത്ഥം
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം - ദേഎന്തിനാ ആ മരത്തിൽ കൊത്തിപ്പിടിച്ച് കേറ്ണ്ടത് ?

തിരുമേനി - ഒരു ബ്രാഹ്മണന് ശൂദ്രനാകാൻ പറ്റ്വോ ന്ന് പരീക്ഷിക്യാ

അന്തർജ്ജനം -ന്ന് ട്ടോ? പറ്റ്വോ?

തിരുമേനി - ഈ മരം കേറ്ണ പ്രയോഗം ശൂദ്രന്മാരുടെ പണ്യാ: നമുക്ക് അതത്ര വ ശ ല്യാച്ചോളൂ പകുതി ശൂദ്രനാകാം  ന്താച്ചാൽ കേറീലോ എറങ്ങാൻ അസാരം പ്രയാസാണേയ് ! അസാരം പരിഭ്രമം.തോന്നാൻ തൊടങ്ങീ രി ക്ക്ണു ആ കാര്യസ്ഥൻ കുഞ്ചുനെ അങ്ങ് ട് വിളിച്ചിട്ട് കോണി കൊണ്ടരാൻ അങ്ങ് ട് പറയ്യാ

അന്തർജ്ജനം - ന്നാ  സൂക്ഷിച്ചോളൂ ട്ടോ! വീഴരുതേ

തിരുമേനി -അസാരം പരിഭ (മം കലശലായാൽ പിടി വിടും ന്നാ തോന്ന് ണ ത്

അന്തർജ്ജനം - പരിഭ്രമിക്കാതിരിക്ക്യാ! കോണി ഇപ്പൊ കൊണ്ടോരും