2017 ജനുവരി 8, ഞായറാഴ്‌ച

വിവേക ചൂഡാമണി--ശ്ലോകം -173 തിയ്യതി--8/1/2017

സുഷുപ്തികാലേ മനസി പ്രലീനേ
നൈവാസ്തി കിഞ്ചിത് സകലപ്രസിദ്ധേഃ
അതോ മനഃകല്പിത ഏവ പുംസഃ
സംസാര ഏതസ്യ ന വസ്തുതോ/സ്തി.
                അർത്ഥം
സുഷുപ്തി സമയത്ത് മനസ്സ് ലയിച്ചു പോകുമ്പോൾ ജഗത് തീരെ ഇല്ല എന്നത് എല്ലാ മനുഷ്യർക്കും അനുഭവമുള്ള കാര്യമാണല്ലോ! അതിനാൽ ബദ്ധനായ പുരുഷന്റെ അതായത് ജീവാത്മാവിന്റെ സംസാരം അതായത് ഭൗതിക ജീവിതം കേവലം മനഃകല്പനയാകുന്നു. പരമാർത്ഥത്തിൽ സംസാരത്തിന് ഉണ്മയില്ല.
            അതായത് ഉറക്കത്തിൽ ഈ ജഗത്തിനെ പ്പറ്റി ഒന്നും നമുക്ക് ഓർമ്മിക്കാൻ കഴിയില്ലല്ലോ! അപ്പോൾ ചില സമയത്ത് നമുക്ക് ഓർക്കാം ചില സമയത്ത് ഓർക്കാൻ കഴിയില്ല എന്നു പറയുമ്പോൾ ഉണർന്നിരിക്കുന്ന സമയത്തെ ഒരു മനഃകല്പനയാണ് സംസാരം എന്നാണ് ശങ്കരാചാര്യർ പറയുന്നത്!
174
വായുനാ നീയതേ മേഘഃ
പുനസ്തേനൈവ നീയതേ
മനസാ കല്പ്യതേ ബന്ധോ
മോക്ഷസ്തേനൈവ കല്പ്യതേ.
                  അർത്ഥം
കാറ്റ് മഴക്കാറിനെ അടിച്ചു കൊണ്ടു പോകുന്നു.ആ കാറ്റ് തന്നെ കാറ്റിനെ അടിച്ചു തുരത്തുന്നു.ബന്ധത്തെ കൽപ്പിക്കുന്നത് മനസ്സാണ് .മോക്ഷത്തെ കൽപ്പിക്കുന്നതും മനസ്സ് തന്നെ
          ഇവിടെ ബന്ധങ്ങളിൽ നിന്നുള്ള മോചനമാണ് മോക്ഷം എന്ന് പറയുന്നത് (തുടരും) 
ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം--51 തിയ്യതി--8/1/2017

സത്വഗുണ സമ്പന്നർ ഊർദ്ധ്വലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണ പ്രധാനികൾ മനുഷ്യലോകത്ത് നിൽക്കുന്നു.തമോഗുണക്കാർ അധോലോകങ്ങളെ പ്രാപിക്കുന്നു.

ഇവിടെ ഇപ്പോൾ ഭൂമിയിൽ ഉള്ളവരെല്ലാം കഴിഞ്ഞ ജന്മത്തിൽ രജോഗുണക്കാരായിരുന്നു എന്ന് വ്യക്തമാണല്ലോ! മനുഷ്യലോകത്തെ കുറിച്ചേ നമുക്കറിയൂ! ഊർദ്ധ്വ ലോകങ്ങളെ ക്കുറിച്ചും,അധോലോകങ്ങളെ ക്കുറിച്ചും നമുക്കറിയില്ല. എന്ന് വെച്ച് ആ ലോകങ്ങൾ ഇല്ല എന്ന് അർത്ഥമില്ല. കാരണം അത് കണ്ടെത്താൻ സത്വഗുണം ഉണ്ടായാലേ മതിയാകൂ! അങ്ങിനെയുള്ളവർ അവിടെ ഊർദ്ധ്വലോകത്ത് ഉണ്ട് എന്നാണ് പറയുന്നത്. മനുഷ്യന് സത്വഗുണം വർ ദ്ധിക്കാനും ആ സമയത്ത് മരിക്കാനും യോഗമുണ്ടായാൽ ഊർദ്ധ്വലോകങ്ങളിലെ ജീവിയാകാം അവിടുത്തെ സുഖഭോഗങ്ങൾ അനുഭവിക്കുകയും ചെയ്യാം.

ത്രിഗുണങ്ങളെ അതിക്രമിച്ചവർ എന്തൊക്കെ ലക്ഷണങ്ങൾ ഉള്ളവരാണ്? ഇതായി അർജ്ജുനന്റെ അടുത്ത ചോദ്യം.

ഭഗവാൻ മറുപടി പറയുന്നു.  സത്വഗുണ ധർമ്മമായ പ്രകാശത്തെയും,രജോഗുണ ധർമ്മമായ പ്രവൃത്തിയേയും തമോഗുണ ധർമ്മമായ മോഹത്തേയും ഉള്ളപ്പോൾ ദ്വേഷിക്കുകയോ,ഇല്ലാത്തപ്പോൾ കാംക്ഷിക്കുകയോ  ചെയ്യുന്നില്ലയോ അവൻ ഗുണാതീതൻ ആകുന്നു. അതായത് എന്റെ ഉള്ളിൽ തൃഗുണങ്ങൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഭാവങ്ങളെ ദ്വേഷിക്കാതിരിക്കുകയും,  അവയുടെ അഭാവത്തിൽ ആഗ്രഹിക്കാതെ ഇരിക്കുകയും ചെയ്യുക. മാനത്തേയും അപമാനത്തേയും,മിത്രത്തേയും ശത്രുവിനേയും  ഒരേ പോലെ കാണുന്നവൻ ഗുണാതീതനാണ്.(തുടരും)
ചോദ്യവും ഉത്തരവും

രമേഷ്--സാർ ഹിന്ദു മതം എന്ന് പറയുന്നത് ശരിയാണോ? നമ്മുടേത് മതമല്ലല്ലോ ഒരു സംസ്കാരമല്ലേ?

മറുപടി
    ഇവിടെ എല്ലാവരും മതം എന്ന് പറയുമ്പോൾ ഏത് ഭാഷയിലുള്ളത്? മതം എന്ന വാക്ക് പല ഭാഷകളിലും കണ്ടേക്കാം അതിനൊക്കെ വ്യത്യസ്ഥ അർത്ഥങ്ങളും ആയിരിക്കും. സാധാരണ മലയാള വാക്കാണ് എടുത്തിട്ടുള്ളത്. എന്നാൽ ഹിന്ദു എന്ന നാമം വിദേശികൾ നൽകിയതാണെങ്കിലും നമ്മൾ നമ്മുടെ മാതൃഭാഷയിലെ പദമാണ് സ്വീകരിച്ചിട്ടുള്ളത്. ഹിന്ദുവിന്റെ മാതൃഭാഷ സംസ്കൃതമാണ്. അഥവാ ഭാരതീയന്റെ മാതൃഭാഷ സംസ്കൃതമാണ് .വിദേശികൾ പറഞ്ഞ അർത്ഥത്തിൽ ഭാരതീയർ മൊത്തം ഹിന്ദുക്കളാണ്. മറ്റു മതങ്ങളും ഹിന്ദുക്കൾ തന്നെ!

സംസ്കൃതത്തിൽ. മ. എന്നതിന്  അമ്മ, ലക്ഷ്മി, സത്യവാദം എന്നൊക്കെയാണ് അർത്ഥം. തം എന്നതിന് സൂചന ,അവസ്ഥ എന്നൊക്കെ അർത്ഥം അപ്പോൾ സത്യവാദത്തിന്റെ സൂചന എന്ന അർത്ഥമാണ്. സത്യവാദം സനാതന ധർമ്മ മാണ് ആയതിനാൽ ഹിന്ദു മതം എന്ന് പറഞ്ഞാൽ യാതൊരു തെറ്റും ഇല്ല. പക്ഷേ സംസ്കൃതത്തിലുള്ള മതം എന്ന വാക്കായിരിക്കണം.  അഥവാ സംസ്കൃത പദങ്ങളേ നാം എടൂക്കാവൂ! എന്നാലെ സത്യമാകൂ!
അന്വേഷണം

സാർ ഞാൻ ശൈലജ തൃശ്ശൂർ ---പരമശിവന്റെ ഭാര്യയാണ് ഗംഗ എന്ന് പറയുന്നു അതേ സമയം പരമശിവന്റെ ശിരസ്സിൽ നിന്ന് ഒഴുകുന്ന നദിയാണെന്നും ആകാശഗംഗ ഭൂമിയിൽ പതിച്ചാൽ ഭൂമിക്ക് അത് താങ്ങാൻ കഴിയാത്തതിനാൽ പതനത്തിന്റെ ആഘാതം കുറയ്ക്കാൻ വേണ്ടി ശിരസ് കൊണ്ട് തടുത്ത് ശിരസ്സ് വഴി ഒഴുകുകയാണ് എന്നൊക്കെ കഥളുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണ്?

മറുപടി

ഗംഗ എന്നാൽ പരിശുദ്ധമായ മഴവെള്ളം എന്നൊരർത്ഥമുണ്ട്. പരിശുദ്ധമായ ജലത്തിന് വേണ്ടി ഭഗീരഥൻ മഴ പെയ്യിച്ചു. അത് ആദ്യം തുള്ളിയായി ഹിമാവാ നിൽ പതിച്ചു അവിടെ നിന്നാണ് ഒഴുകുന്നത് ആ സ്ഥാനത്തിന് തൊട്ടു താഴെ കൈലാസം' കൈലാസത്തിന്റെ മുകളിലൂടെ കൈലാസത്ത് തട്ടാതെയുള്ള വെള്ളച്ചാട്ടമായി മാറിയപ്പോൾ പരമശിവൻ ആകാശഗംഗയെ ശിരസ്സിലേ ററി ഭൂമിയിലേക്ക് പറഞ്ഞു വിട്ടു എന്നത് കവിഭാവനയാണ്.  ഹിമാലയത്തിൽ തുള്ളിയായി പതിച്ച ശുദ്ധമായ മഴവെള്ളം അതായത് ഗംഗ പുണ്യനദിയായി വാഴ്ത്തിയപ്പോൾ ഉറവിടമായ ഹിമവാന് യശസ്സും കീർത്തിയും ഉണ്ടായതിനാൽ പിതാവിനെ രക്ഷിച്ചവളെ പ്പോലെ ആയതിനാൽ ഹിമവാന്റെ പുത്രി എന്ന് പറയുന്നു.  പഞ്ച . ഭൂതങ്ങളുടെ അധിപനാണ് പരമശിവൻ'ജലം പഞ്ചഭൂതങ്ങളിൽ ഒന്നാണല്ലോ? അതിനാൽ ആധിപത്യം ഉള്ളതിനാൽ   പരമശിവന്റെ പത്നി എന്നു പറയുന്നു.

ഗംഗ രണ്ട് രൂപമെട്ടത്തിട്ടുണ്ട്. ഒന്ന് ഗംഗാ എന്ന ദേവത- മറ്റൊന്ന് ഗംഗ എന്ന മനുഷ്യ സ്ത്രീ ഭീഷ്മരുടെ മാതാവായി. ഗംഗാ നദിയും ഗംഗ ദേവതയും തമ്മിൽ ബന്ധമൊന്നുമില്ല. പരിശുദ്ധമായ മഴവെള്ളത്തെ ഗംഗ എന്ന് പറയുന്നു. അത് നദിയായി പരിണമിച്ചപ്പോൾ ഗംഗാ നദി എന്ന് അറിയപ്പെട്ടു. സത്യത്തിൽ ഇന്ന് പെയ്യുന്ന മഴയും ഗംഗയാണ് അതായത് പരിശുദ്ധ ജലമാണ്. അതിന്റെ പതന ശക്തി ഭൂമിക്ക് താങ്ങാൻ പറ്റുന്ന സാഹചര്യം ഉണ്ട്. ചിലപ്പോൾ ആലിപ്പഴം എന്ന പേരിൽ ഐസ് കട്ട ചെറിയത് പതിക്കാറില്ലേ? അത് വലിയ ഐസ് പാറയായി പതിച്ചാലോ? അപ്പോൾ അവിടെ ഗംഗയുടെ പതനത്തിന് ഒരു മയം വരുന്നു എന്നതല്ലേ ശരി? അപ്പോൾ ഇന്നും പരമശിവൻ ഗംഗയുടെ പതന ശക്തി കുറയ്ക്കുന്നു എന്ന് ഭാവന. അതിൽ വലിയൊരു ശാസ്ത്രം ഒളിച്ചിരിപ്പുണ്ട് താനും. 

2017 ജനുവരി 6, വെള്ളിയാഴ്‌ച

നാരായണീയം  ദശകം  26  ശ്ലോകം - 1 തിയ്യതി - 7/1/2017  ഗജേന്ദ്രമേ ക്ഷം

ഇന്ദദ്യുമ്ന: പാണ്ഡ്യഖണ്ഡാ ധി രാജ-
സ്ത്വദ് ഭക്താത്മാ ചന്ദനാ ദ്രൗ കദാചിത്
ത്വത്സേ വാ യാം മഗ്ന ധീരാ ലു ലോകേ
നൈ വാ ഗ സ്ത്യം പ്രാപ്ത മാതിഥ്യ കാമം
       :അർത്ഥം
അവിടുത്തെ  ഭക്തനായ ഇന്ദ്ര ദ്യുമ്ന നെന്ന പാണ്ഡ്യരാജാവ് ഒരിക്കൽ മലയ പർവ്വതത്തിൽ  നിന്തിരുവടിയുടെ പൂജയിൽ മുഴുകിയിരിക്കേ അതിഥി സൽക്കാരം മോഹിച്ച് അഗസ്ത്യമഹർഷി വന്നെത്തിയ കഥ തീരെ അറിഞ്ഞില്ല.
2
കുംഭോദ്ഭൂതി: സംഭൃത ക്രോധ ഭാരഃ
സ്തബ്ധാത്മാ ത്വം ഹസ്തി ഭൂയം ഭജേ തി
ശപ്ത്വാ ഥൈനം പ്രത്യഗാത് സോfപി ലേ ഭേ
ഹസ്തീന്ദ്രത്വം ത്വ ത്സ്മൃതി വ്യക്തി ധന്യം
       '  അർത്ഥം
കുംഭോദ് ഭവനായ  അഗസ്ത്യമഹർഷി ഈ അനാദരം കണ്ട് കലശലായി കോപിച്ച് കൂസലില്ലാത്ത നീ ഒരാനയായിപ്പോകട്ടെ എന്ന് ഇവനെ ശപിച്ച ശേഷം തിരികെ പോയി. ആ രാജാവും ഭവത്സ്മസ്മ രണ തെളിഞ്ഞു പ്രകാശിക്കുന്നതുമൂലം  ഗജരൂപം കിട്ടിയിട്ടും ധന്യനായി കഴിഞ്ഞു കൂടി.
         വിശദീകരണം
ഇവിടെ ഇന്ദ്രദ്യുമ്നൻ ആനയുടെ ശരീരം ലഭിച്ചത് അറിഞ്ഞിട്ടേ ഇല്ല മാനുഷാവസ്ഥയിൽ എന്തായിരുന്നുവോ മനോഗതിയും സുഖവും? അത് മാറ്റമില്ലാതെ ഭഗവദ് കടാക്ഷത്താൽ അനുഭവിച്ചുകൊണ്ടേ ഇരുന്നു. കാണുന്നവർക്ക് മാത്രമാണ് വിഷമവും സംശയവും 'ഇത്ര അഗാധമായി ഭഗവാനെ ഉപാസിച്ച രാജാവിന് എങ്ങിനെ ഇങ്ങിനെയൊരു ദുർവിധി വന്നു? എന്ന് മറ്റുള്ളവർ സംശയത്തോടെ ചോദിക്കും. എന്നാൽ രാജാവ് അത് അറിഞ്ഞിട്ടേ ഇല്ല അതിനാൽ അദ്ദേഹത്തിന് പരിതാപവും ഇല്ല. കഠിന ഭക്തി മൂലം ദുരന്തങ്ങൾ നമ്മെ ബാധിക്കുന്നില്ല എന്ന ആപ്തവാക്യം ഇവിടെ ശ്രദ്ധേയമാണ്.- തുടരും


ക്ഷേത്രോപാസന - ഭാഗം 2

ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിക്കുന്ന ഈശ്വര സങ്കൽപ്പത്തെയാണ് ക്ഷേത്രജ്ഞൻ എന്ന് പറയുന്നത്. പുരുഷൻ എന്നു പറയുന്നതും അത് തന്നെ ഈ പ്രപഞ്ചത്തിലെ സകലതും ക്ഷേത്രമാണ് അതിനകത്തുള്ള ചൈതന്യം ക്ഷേത്രജ്ഞനും എന്നാൽ ക്ഷേത്രം നിർമ്മിച്ച് നിത്യ ചടങ്ങുകൾ വിധിക്കപ്പെട്ട കർമ്മങ്ങളോടെ അനുഷ്ഠിക്കുന്നവൻ ക്ഷേത്രേശൻ.

ക്ഷേത്ര നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തുകയും ഏറ്റെടുത്ത് എല്ലാ ക്രിയകളും ചെയ്യാൻ യോഗ്യതയും ചുമതലയും ഉള്ള വ്യക്തിയാണ് ആചാര്യൻ  ' ആചാര്യൻ, തന്ത്രി, ഗുരു എന്നീ പേരുകളിൽ അറിയപ്പെടുന്നു. അദ്ദേഹം ദേവന്റെ ആരാധകനും, പുരോഹിതനും, ഭക്തനും ദാസന്യം പ്രതിനിധിയും എല്ലാം ആകുന്നു. അതാത് സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നത് തന്ത്രിയുടെ നിർദ്ദേശത്താലും നേതൃത്വത്തിലും ആണ്.

ഉത്തമനായ ഒരു തന്ത്രിയുടെ ലക്ഷണങ്ങൾ എന്തെല്ലാം ആയിരിക്കണം?
1  ഉന്നതകുലത്തിൽ ജനിച്ചവനാകണം.
2. സംസ്കരണ ക്രിയകൾ എല്ലാം വിധിയാംവണ്ണം ചെയ്തിട്ടുണ്ടായിരിക്കണം
3 വേദശാസ്താദി വിഷയങ്ങൾ അർത്ഥ ബോധത്തോട് കൂടി പഠിച്ചിട്ടുണ്ടായിരിക്കണം
4 മന്ത്രങ്ങൾ ഉപദേശ രൂപേണ ഗുരു കാരണവന്മാരിൽ നിന്ന് ഗ്രഹിച്ചിട്ടുള്ളവൻ ആയിരിക്കണം.
5 താന്ത്രിക കർമ്മങ്ങളിൽ താൽപ്പര്യവും വിശ്വാസവും ഉള്ളവനാകണം
6  തപശ്ശക്തി ഉള്ളവനും ഈശ്വരബോധം തികഞ്ഞവനും ആയിരിക്കണം.

താന്ത്രികമായ ആരാധനാ സമ്പ്രദായത്തിൽ  ചന്ദനം, പുഷ്പം ജലം   ധൂപം ദീപം എന്നിവയാണ് ആരാധനോപാധികൾ. സ്വർണ്ണവും വിശിഷ്ട രത്നങ്ങളും കൊണ്ട് ഉണ്ടാക്കുന്ന അലങ്കാരങ്ങൾ സ ക ള ഭാവത്തിലുള്ള ദേവൻ / ദേവി  ഇഷ്ടപ്പെടുന്നു. സകള ഭാവത്തിലുള്ള ഈശ്വരചൈതന്യം പ്രാർത്ഥിക്കുന്നവർക്ക് അഭീഷ്ടങ്ങളെ നൽകുന്നു. എന്നാൽ ദ്വേഷിക്കുന്നവരേയും പരിഹസിക്കുന്നവരേയും ശിക്ഷിക്കുന്നില്ല. പകരം കർമ്മത്തിന് അനുസരിച്ച സ്വഭാവ ഫലം അവരെ  പിടികൂടുന്നു. ശിക്ഷിക്കുന്ന അല്ലെങ്കിൽ കോപിക്കുന്ന ഈശ്വര സങ്കൽപ്പം ഭാരതീയ സനാതന ധർമ്മത്തിൽ ഇല്ല. ഏത് കർമ്മത്തിനും ഒരു ഫലം ഉണ്ടായിരിക്കും. അതായത് ഒരു ദുരന്തം അനുഭവിക്കുകയാണെങ്കിൽ അതിനൊരു കാരണവും ഉണ്ടായിരിക്കും അതാണ് ദുഷ്കർമ്മം അതിന്റെ ഫലം കിട്ടുന്നു. ഈശ്വരൻ ഒന്നും ചെയ്യുന്നില്ല  എന്നാൽ സത്ത് ചെയ്താൽ സകള മൂർത്തി പെട്ടെന്ന്  പ്രസാദിക്കുന്നു. അതാണ് ക്ഷേത്രസങ്കല്പത്തിന് ആധാരമായ ചിന്താഗതി.-(തുടരും)
ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം  --50 തിയ്യതി--6/1/2017

ഭഗവാൻ തുടരുന്നു  ഏതൊന്നിനെ അറിഞ്ഞിട്ടാണോ മുനികളൊക്കെയും സംസാരബന്ധങ്ങളിൽ നിന്ന് മോചിതരാകുന്നത്? ഉത്തമമായ ആ പരമജ്ഞാനത്തെ ഞാൻ ഇനിയും പറഞ്ഞുതരാം. അപ്പോൾ മുമ്പ് പറഞ്ഞിട്ടുണ്ട് അതാണ് ഇനിയും പറഞ്ഞു തരാം എന്ന് പറഞ്ഞത്.
        ഹേ അർജ്ജു നാ: മഹത്തായ പ്രകൃതി എന്റെ ഗർഭധാന സ്ഥാനമാകുന്നു. അതിൽ ഞാൻ ഗർഭധാനം ചെയ്യുന്നു. അതിൽ നിന്നാണ് സർവ്വ ചരാചരങ്ങളും ജനിക്കുന്നത്. അതായത് എനിക്ക് പിതാവിന്റെ സ്ഥാനമാണ് എന്ന് സാരം. കൃസ്ത്യൻ മതക്കാർ പിതാവേ എന്ന് ഈശ്വരനെ സംബോധന ചെയ്യുന്നതും ഇത് കൊണ്ടായിരിക്കണം'

സർവ്വ ചരാചരങ്ങളുടെയും ജനനി ഈ പ്രകൃതി യാകുന്നു. ജന കൻ ഞാനും. പ്രകൃതിജന്യമായ സത്വം രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങൾ നാശ രഹിതനായ ജീവാത്മാവിനെ ദേഹത്തിൽ ബന്ധിച്ചു കളയുന്നു. സത്വം ജീവനെ സുഖത്തിൽ ആസക്തനാക്കുന്നു.രജസ്സ് കർമ്മത്തിലും,തമസ്സാകട്ടെ വിവേകത്തെ മറച്ച് പ്രമാദത്തിൽ കൊണ്ട് ചാടിക്കുന്നു.

നമുക്ക് ഈ ദേഹത്തിൽ സർവ്വ ഇന്ദ്രിയങ്ങളിലും ജ്ഞാനപ്പൊലിമ പ്രകടമാകുന്നുവോ അപ്പോൾ സത്ത്വഗുണം വികസിച്ചിരിക്കയാണ് എന്നറിയണം. ലോഭം, അശാന്തി, തീരാത്ത ആഗ്രഹം എന്നിവ ഉണ്ടങ്കിൽ രജോഗുണം വികസിച്ചിരിക്കയാണ് എന്നറിയണം. ബുദ്ധിയുടെ തെളിവ് നഷ്ടപ്പെടൽ, പ്രവർത്തിക്കാൻ തോന്നായ്ക പിഴവ്, തെറ്റിദ്ധാരണ എന്നിവ ഉണ്ടങ്കിൽ തമോഗുണം വികസിച്ചിരിക്കയാണ് എന്നറിയണം. -

സത്വഗുണം വർദ്ധിച്ചിരിക്കുമ്പോൾ ആണ് ഒരാൾ മരിക്കുന്നതെങ്കിൽ  അയാൾ ഉത്തമ ജ്ഞാനികളുടെ പൂണ്യലോകങ്ങളെ ആയിരിക്കും പ്രാപിക്കുക. രജോഗുണം വർദ്ധിച്ചിരിക്കുമ്പോൾ ആണ് മരിക്കുന്നതെങ്കിൽ ആ ജീവൻ കർമ്മ സംഗികളുടെ ഇടയിൽ വന്നു പിറക്കുന്നു.  തമോഗുണം വികസിച്ചിരിക്കുമ്പോൾ ആണ് ഒരുവൻ മരിക്കുന്ന
തെങ്കിൽ  അയാൾ മൂഢയോനികളിൽ വന്നു പിറക്കുന്നു.

ആയതിനാൽ പ്രായമായാൽ ഭാഗവത പാരായണം,രാമായണ പാരായണം , ക്ഷേത്രദർശനം മുതലായവ ചെയ്ത് സത്വഗുണം വർദ്ധിപ്പിക്കേണ്ടതാണ്. (തുടരും)