2017 മേയ് 3, ബുധനാഴ്‌ച

ആനയെ എഴുന്നള്ളിക്കൽ - ഒരു മനശ്ശാസ്ത്രം

ആനയെ എഴുന്നള്ളിക്കണം എന്ന് ഏതെങ്കിലും ഗ്രന്ഥത്തിൽ പറയുന്നുണ്ടോ?**
**********************************************************
ഉത്തരം --ഇല്ല. പക്ഷെ ഇത് മാത്രമല്ലല്ലോ! സന്തതി പരമ്പരയെ മുറിക്കാതിരിക്കൂ എന്നേ തൈത്തിരിയോപനിഷത്ത് പറയുന്നുള്ളു.വിവാഹം അതും ഓരോ കുലങ്ങൾക്ക് വേറെ വേറെ രീതികളിൽ. ഇതൊക്കെ സാമുദായിക ആചാര്യന്മാർ നിജപ്പെടുത്തി. മരണം . അതും ശേഷക്രിയകൾ പല തരത്തിൽ പലസമൂഹങ്ങളും നടപ്പാക്കി. അതിനുള്ള സ്വാതന്ത്ര്യം അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നു. അത് പോലെ ഉത്സവം നടത്തണം ക്ഷേത്രക്രിയകൾ മുതലായവ നിർമ്മിച്ചു. അത് ആഘോഷമാക്കി മാറ്റി അന്നത്തെ രാജാക്കന്മാർ.അതും രാജഗുരുവിന്റെ ഉപദേശത്താൽ  അപ്പോൾ ആനയെ എഴുന്നള്ളിക്കുന്നതിന് പിന്നിലെ തത്വം?
             സർവ്വ ജീവികളിലും ആ ഈശ്വര ശക്തി തന്നെ എന്ന സത്യം ! ഉയർന്ന ഒരു സ്ഥാനം നമ്മുടെ ക്ഷേത്ര ആചാരങ്ങളിൽ ആനയ്ക്ക് നൽകി! പിന്നെ കുട്ടികൾക്ക് ആന പ്രിയപ്പെട്ടതാണ്. ആനയെ കാണാനായി അവർ ക്ഷേത്രത്തിൽ എത്തും. തുടർന്ന് തിലപ്പൊലി കഴിഞ്ഞ് പായസവും കഴിച്ച് അവർ മടങ്ങുന്നു. ഈ ശീലം തുടരുന്നു. പതുക്കെ ക്ഷേത്രങ്ങളോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളരുന്നു. പിന്നെ അവർ പലതും പലരോടും ചോദിച്ച് മന. സ്സിലാ ക്കുന്നു. ഈ ശീലം യുവത്വത്തിൽ എത്തുമ്പോഴേക്കും അയാൾ ഭക്തി മാർഗ്ഗത്തിൽ എത്തിയിരിക്കും. ഇത്രയും മനഃശാസ്ത്ര പരമായ കാര്യങ്ങൾ പരിഗണിച്ചാണ് ആനയെ എഴുന്നള്ളിക്കുക എന്ന ആചാരത്തിൽ എത്തിയത്. ഇത് വേണമെങ്കിൽ ഒഴിവാക്കാം പകരം നിങ്ങൾ എന്താണ് ഈ വ്യവസ്ഥിതിക്ക് പകരം നിർദ്ദേശിക്കുന്നത്? വെറുതെ ആനയെ എഴുന്നള്ളിച്ചല്ല ആളെ കൂട്ടേണ്ടത് ഭക്തിയാണ് വേണ്ടത് എന്ന് നിലവിളിച്ചിട്ട് കാര്യമില്ല. ഭക്തിയിലേക്ക് എത്താനുള്ള മാർഗ്ഗത്തെ വികലമായി കണ്ട് ഓരോന്ന് വിളിച്ച് പറയാതെ ക്രിയാത്മകമായ കാര്യങ്ങൾ വേറെ ചിന്തിച്ച് നടപ്പിലാക്കുക എന്നിട്ട് പഴഞ്ചൻ രീതിയാണ് എന്ന് തോന്നുന്നുവെങ്കിൽ സമൂഹം സമ്മതിക്കുമെങ്കിൽ നടപ്പാക്കുക.  ഇത്തിരി പ്രയാസാ  പറയുന്ന മാതിരി എളുപ്പമല്ല! പിന്നെ ഞാനൊരു വിവരദോഷി ആയതിനാൽ അല്ല എന്നു തോന്നുന്നവർ വായിച്ചാൽ മതി. മറ്റുള്ളവർക്ക് വിവരദോഷം എന്തിന് പഠിക്കണം? 
ഞാനെന്ന വിവരദോഷിയുടെ ശക്തമായ അഭിപ്രായം'

ലക്ഷ്മി എന്നൊരു കൂട്ടി. കണ്ടാൽ എന്റെ മോളാകാനുള്ള പ്രായമേ ഉള്ളു. വിവരദോഷിയും മന്ദബുദ്ധിയുമായി എന്നെ ചിത്രീകരിച്ചു. സന്തോഷം കാരണം ഇനി മുതൽ എനിക്ക് മേലും കീഴും നോക്കേണ്ടല്ലോ! ഞാൻ ഡോക്റ്ററെ അപമാനിച്ചു എന്ന് ആ കുട്ടി പറയുന്നു. താങ്കൾ എന്നേ സംബോധന ചെയ്തിട്ടുള്ളൂ. പിന്നെ അവർ കാണിക്കുന്ന ബഹുമാനം ഇല്ലായിരിക്കാം. പക്ഷെ എനിയ്ക്കും ഡോക്റ്റർക്കും വലിയ പ്രായ വ്യത്യാസം ഒന്നും ഇല്ല. സീനിയർ സിറ്റിസൻ പദവി ലഭിച്ചവരാണ്. പിന്നെ ജ്ഞാനം അത് വിഷയ പാണ്ഡിത്യമല്ല. ഇനി ഈ വ്യക്തിയുടെ ചില വാക്കുകൾ സമൂഹത്തിൽ എങ്ങിനെ ബാധിച്ചു ചില ഇടങ്ങളിൽ എന്ന് നോക്കാം. ഡോക്റ്ററുടെ സയൻസ് ബേസ് ചെയ്ത പ്രഭാഷണം ഞാൻ ഏറെ സപ്പോർട്ട് ചെയ്തതാണ്.  ഒരിക്കൽ ഒരു സുഹുത്ത് ചോദിച്ചു ഡോക്റ്റർ ഗോപാലകൃഷ്ണൻ RSS ന്റെ യഥാർത്ഥ സ്വഭാവം കാണിച്ചു അല്ലേ? എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പോഴാണ് അറിയുന്നത് മലപ്പുറത്തെ മുസ്ലിം സ്ത്രീകൾ പന്നി പെറ്റു കൂട്ടുന്ന പോലെയാണ് എന്ന് പരാമർശം നടത്തിയത്രേ! ഞാൻ വല്ലാണ്ട് വിഷമിച്ചു. തുടർന്ന് ഏകദേശം അമ്പതോളം ഫോൺ കാളുകൾ നാട്ടിൽ നിന്ന് തന്നെ.
             നിങ്ങളുടെ ആചാര്യന്മാർ തന്നെയല്ലേ വർഗ്ഗീയത വളർത്തുന്നത്? ഇതിനെന്താ മാഷക്ക് പറയാനുള്ളത്? ഇങ്ങിനെ പോയി ചോദ്യങ്ങൾ - ആര് പറഞ്ഞാലും അത് തെറ്റാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. എന്റെ സുഹൃത്തും ഈ ഗ്രൂപ്പുകളിലൊക്കെ മെമ്പറും സംസ്കൃതത്തിൽ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയും ഒരു പ്രഭാഷകനും ഇപ്പോൾ ഒരു മാസമായി അമേരിക്കയിലേക്ക് പോയതുമായ വ്യക്തി Dr ഗോപാലകൃഷ്ണന്റെ വലിയ ആരാധകനായിരുന്നു. കോഴിക്കോട് ജില്ലയിൽ ഒരു ക്ഷേത്രത്തിൽ പ്രഭാഷണത്തിന് പോയി. നല്ല പ്രഭാഷണം ഇടയ്ക്ക് വെച്ച് ഈ പന്നി പ്രയോഗം അയാൾ തന്നെ വലിച്ചിട്ടു. എന്നിട്ട് ഡോക്റ്ററെ ന്യായീകരിച്ച കൊണ്ട് പ്രസംഗിച്ചു. സദസ്സിൽ നിന്ന് എതിർപ്പൊന്നും ഇല്ലെന്ന് കണ്ടപ്പോൾ അയാൾക്ക് ആവേശം' നന്നായി ന്യായീകരിച്ച് പ്രഭാഷണം അവസാനിപ്പിച്ച് പുറത്തിറങ്ങി ബൈക്കിൽ കയറാൻ തുടങ്ങവേ കുറച്ചു പേർ വന്ന് രണ്ടെണ്ണം പൊട്ടിച്ചു. അപ്പോഴേക്കും ആൾക്കാർ കൂടി പിരിച്ചുവിട്ടു.
         ഒരു സുഹൃത്ത് എന്നെ വിളിച്ച് സംഗതി പറഞ്ഞു. ആ ക്ഷേത്രം 3 വർഷമേ ആയുള്ളൂ പ്രതിഷ്ഠ നടത്തിയിട്ട്. ക്ഷേത്രക്കുളം ഒരു മുസൽമാന്റെ കൈവശം. അയാൾ അത് ക്ഷേത്രത്തിന് പൈസയില്ലാതെ വിട്ടുകൊടുത്തു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ആ നാട്ടിലെ പ്രധാനപ്പെട്ട മുസൽമാൻമാർ കയ്യയച്ച് സഹായിച്ചിട്ടുണ്ട്. ഈ പ്രസംഗം വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് പിന്നീട് ആ സുഹുത്ത് തന്നെ പറഞ്ഞു.  വെറുതെ കൊടുക്കാമെന്ന് പറഞ്ഞ കുളത്തിന്റെ റജിസ്റ്റേഷൻ കഴിഞ്ഞിരുന്നില്ല.  പിന്നെ 2 ലക്ഷം രൂപ കൊടുക്കേണ്ടി വന്നു ആകുളം കിട്ടാൻ.  അപ്പോൾ പേരും പെരുമയും ഉള്ളവർ സംസാരത്തിൽ സനാതന ധർമ്മ വിചാരമായ  മനസാ വാചാ കർമ്മണാ അന്യരെ ദ്രോഹിക്കരുത് എന്ന തത്വം പാലിക്കണം. തേലേ ക്കാ ടച്ചനും മുജാഹിദ്ദീൻ ബാലുശ്ശേരിയും പറയുന്ന പോലെ സനാതന ധർമ്മ ആചാര്യന്മാരും പറയാൻ തുടങ്ങിയാൽ നമ്മളും അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം? RSS ന് വീണ്ടും പഴി കേൾക്കും അത്ര തന്നെ!
'പോസ്റ്റും പ്രതികരണവും
   :    Dr ഗോപാലകൃഷ്ണന്റെ പോസ്റ്റിനെ കുറിച്ച് ഞാൻ ഇട്ട പോസ്റ്റിന് നിരവധി കമന്റുകൾ കണ്ടു കൂടുതലും വികാരപ്രകടനമാണ്. ശിഷ്യന്മാരുടെ . അത് കാര്യമാക്കാനില്ല.
      ഡോക്റ്റർ പറഞ്ഞ പോലെ വെടിക്കെട്ടും ആനയും ഒഴിവാക്കിയാലൊന്നും ഹിന്ദുവിന് സനാതന ധർമ്മശാസ്ത്രം അറിയില്ല. നവ വിധ ഭക്തികളുണ്ട് അതിൽ ഏതുമാകാം. ക്ഷേത്രവും ആഘോഷങ്ങളും ഒരു സമൂഹത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന സംസ്കാരമാണ്. മാത്രമല്ല. ക്ഷേത്രം ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്. സമൂഹത്തിൽ ആഴ്ന്നിറങ്ങിയ ഒരു വിശ്വാസം അഥവാ ചടങ്ങുകൾ അവ പെട്ടെന്ന് മാറ്റാനാവില്ല. മാത്രമല്ല ആ ന എഴുന്നള്ളിപ്പും വെടിക്കെട്ടും ആവശ്യമാണ് അതിന് ശാസ്ത്രീയമായ പിൻബലമുണ്ട്. ധാരാളം ജനങ്ങൾ കൂടുന്ന സ്ഥലത്ത് വെടിക്കെട്ട് അണുനാശിനി കൂടിയാണ്.
             നഗ്ന സ്ത്രീകളുടേയും കള്ളിന്റേയും കാര്യം അയാൾ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞാനിത് പ്രതികരിക്കില്ലായിരുന്നു. കാരണം മുമ്പ് പല തവണ കാര്യ കാരണ സഹിതം ഞാനീ വിഷയം പോസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ പൂരത്തിന് കോടികളുടെ വ്യാപാരം നടക്കുന്നുണ്ട്. അത് സമൂഹത്തിനുള്ള ഗുണമാണ്‌. കുടമാറ്റവും വെടിക്കെട്ടും ഇല്ലെങ്കിൽ ഇത്രയും ജനം അവിടെ വരില്ല. അന്യമതസ്ഥരും അവിടെ വരുന്നുണ്ട്. 'ഉത്സവം കാണാൻ വേണ്ടി വരുന്നതും ഭക്തി മൂലം ക്ഷേത്ര ദർശനത്തിന് വരുന്നതും രണ്ടും രണ്ടാണ്.
         ചിലവിന് അനുസരിച്ച് വരുമാനവും ഉണ്ട്. അല്ലെങ്കിൽ എല്ലാ വർഷവും ആർഭാടമായി നടത്താൻ കഴിയില്ല. ചിദാനന്ദ പുരി സ്വാമികൾ ഇത് പറഞ്ഞപ്പോഴും ഞാൻ പ്രതികരിച്ചിരുന്നു. പക്ഷെ ചിദാനന്ദ സ്വാമികൾ നഗ്ന സ്ത്രീകളേയും കള്ളിനേയും പരാമർശിക്കാത്തതിനാൽ വളരെ ബഹുമാനപൂർവ്വമാണ് പോസ്റ്റ് ഇട്ടതെന്ന് മാത്രം.
             സമുഹത്തോട് എനിക്കും ചില കടപ്പാടുണ്ട്. വെടിക്കെട്ടും ആനയും ഒഴിവാക്കിയത് കൊണ്ട് മാത്രം ഹൈന്ദവരുടെ ഇടയിൽ സനാതന ബോധം ഉണരില്ല. ശ്രദ്ധാപൂർവ്വം ഇതൊക്കെ കൊണ്ടു നടത്തണം. സമൂഹം ഒന്നിച്ച് വേണ്ട എന്ന് തീരുമാനിച്ചാൽ പ്രശ്നമില്ല. പക്ഷെ ആ തീരുമാനം രണ്ടു വശവും ചിന്തിച്ചിട്ടായിരിക്കണം. രണ്ടാമത്തെ വശമാണ് ഞാൻ പറയുന്നത്.
  :  '      മന്ദബുദ്ധിയായിട്ടും വിവരദോഷി ആയിട്ടും ഒക്കെയാണ് ചിലർ എന്നെ വിലയിരുത്തിയിരിക്കുന്നത്. ഇതിലപ്പുറവും പ്രതീക്ഷിച്ചാണ് പോസ്റ്റ് ഇട്ടത്. ഒരേ കമന്റ് കാണാതെ പഠിച്ച് രണ്ടാൾ ഇട്ടിരിക്കുന്നു. കഷ്ടം! ഇതൊരു സംഘം ചേർന്ന ആക്രമണമാണ്. ഏത് ശിഷ്യന്മാർക്കും ഗുരുനാഥൻ ഈശ്വര തുല്യനാണ്. അങ്ങിനെയാണ് വേണ്ടതും പക്ഷെ ഗുരു. എന്ത് പറഞ്ഞാലും അത് ശിഷ്യർക്ക് അനുസരിക്കാം. ലോകത്തിലുള്ള എല്ലാവരും അത് സ്വീകരിക്കണം എന്ന് പറയരുത്. സ്വീകരിക്കാത്തവർ മന്ദബുദ്ധികളും വിവരദോഷികളും ആണെന്ന് പറയുമ്പോൾ പറയുന്നവരുടെ വിവരം അത്രയേ ഉള്ളു എന്ന് സാരം - സജ്ജനങ്ങൾ ചിന്തിക്കുക.

2017 മേയ് 2, ചൊവ്വാഴ്ച

ഡോക്റ്റർ ഗോപാലകൃഷ്ണനും ലോജിക്കും.

ഡോക്റ്റർ ഗോപാലകൃഷ്ണൻ, താങ്കൾ പണ്ഡിതനാണ്. ജ്ഞാനിയാണ്. താങ്കൾക്ക് നിരവധി ആരാധകരും ഫാൻസ് കാരും ഉണ്ട് എന്ന് വെച്ച് തോന്നിയത് വിളിച്ചു പറഞ്ഞാൽ അത് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ എല്ലാവരേയും കിട്ടിയെന്നു വരില്ല. താങ്കൾ പറഞ്ഞതായി ഒരു പോസ്റ്റിൽ കണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ!
****ക്ഷേത്രത്തിൽ ആളെ കൂട്ടാൻ വെടിക്കെട്ടും ആനയും മാത്രമാക്കണ്ട കുറച്ച് നഗ്ന സത്രീകളേയും എല്ലാവർക്കും ഓരോ കുപ്പി കള്ളും ആക്കിക്കൂടെ? അതല്ലേ അതിന്റെ ലോജിക്ക്?+++++
++++++++++++++++++++
മറുപടി.
    താങ്കളെന്താ വൈദ്യുതി മന്ത്രിക്ക് പഠിക്കുകയാണോ? ഈ പറഞ്ഞതിന്റെ അർത്ഥമെന്താണ്? നഗ്ന സ്ത്രീകളെ പ്രദർശിപ്പിക്കുന്നതും കള്ളു കൊടുക്കുന്നതിനും തുല്യമാണ് ആന എഴുന്നള്ളിപ്പും വെടിക്കെട്ടും എന്നല്ലേ? ആനയെ എന്തിന് എഴുന്നള്ളിക്കുന്നു? എന്നും എത്ര പഴക്കമുണ്ട് ആ ആചാരത്തിന് എന്നും താങ്കൾക്കറിയില്ലേ? അക്കാലത്ത് ഉണ്ടായിരുന്നവർ ഒക്കെ മണ്ടന്മാരാണോ? വെടിക്കെട്ടിൽ ഒരു ശാസ്ത്രീയതയും ഇല്ലേ? പിന്നെ ആളെ കൂട്ടാനാണ് ഇതൊക്കെ എന്ന് താങ്കൾ എങ്ങിനെ മനസ്സിലാക്കി? ഗുരുവായൂരിൽ എന്നും തിരക്കാണ് അവിടെ വെടിക്കെട്ട് ഉണ്ടായിട്ടാണോ ജനം വരുന്നത്? ആനയെ എഴുന്നള്ളിക്കുന്നത് കാണാനോ അതോ ഗുരുവായൂരപ്പനെ കാണാനോ ഏതിനാ ജനങ്ങൾ അവിടെ വരുന്നത്? ശബരിമലയിൽ തിരക്കുള്ള സമയങ്ങളിലൊക്കെ വെടിക്കെട്ടുണ്ടോ? 'ആനയെ എഴുന്നള്ളിക്കുന്നുണ്ടോ? തിരക്ക് ഏറെയുള്ള സമയത്തൊക്കെ ഞാനും പോയിട്ടുണ്ട് അപ്പോഴൊന്നും ഇത് രണ്ടും കണ്ടിട്ടില്ല.
          പിന്നെ തൃശ്ശൂർ പൂരം! അതിൽ കൊടമാറ്റവും വെടിക്കെട്ടും ഇല്ലാതെ പൂരം നടത്താ ൻ ആ ജില്ലക്കാർ സമ്മതിക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ? ഈ വർഷവും ഇതൊക്കെയുണ്ടല്ലോ '
**********************
2  ക്ഷേത്രത്തിൽ വരേണ്ടത് ഭക്തിയുടേയും ആത്മീയതയുടെയും പേരിലാണ് അല്ലാതെ ആനയുടേയും വെടിക്കെട്ടിന്റേയും പേരിലാവരുത്
++++++++++++++++++++++++++++
      വർഷത്തിൽ ഒരിക്കൽ അല്ലേ വെടിക്കെട്ടുള്ളൂ? അത് നടത്താൻ ചില നിയമങ്ങളില്ലേ? അത് കൃത്യമായി പാലിച്ച് ശ്രദ്ധയോടെ നടത്തിയാൽ അപകടം പറ്റുമോ? അശ്രദ്ധ കാരണമല്ലേ അപകടം പറ്റുന്നത്?  ആനയുടെ പുറത്ത് എഴുന്നള്ളിക്കേണ്ട ദേവ വിഗ്രഹം പിന്നാ രു ടെ മുകളിൽ വെച്ച് എഴുന്നള്ളിക്കണം? അതുമല്ല എത്ര ക്ഷേത്രങ്ങളിൽ ദിവസവും ആനയുടെ മുകളിൽ വെച്ച് എഴുന്നള്ളിക്കുന്നുണ്ട്? ഉത്സവം കാണാനും പങ്കെടുക്കുവാനുമാണ് ജനങ്ങൾ ക്ഷേത്രങ്ങളിൽ എത്തുന്നത്. അപ്പോൾ അവർക്ക് സന്തോഷത്തിനായി വെടിക്കെട്ടും നടത്തുന്നു' ഇതുണ്ട് എന്നറിഞ്ഞ് അന്യ മതസ്ഥരും എത്തുന്നു. അവനവന്റെ തട്ടകത്തിലെ ഉത്സവം ഗംഭീരമാക്കണം എന്ന് അവിടുത്തെ ജനങ്ങൾ തീരുമാനിക്കുന്നു. അത് അവരുടെ സ്വാതന്ത്ര്യമാണ്. നല്ല കാര്യങ്ങൾ ചെയ്യാൻ വേറെ പണം കണ്ടെത്തണം. അല്ലാതെ വെടിക്കെട്ടിന് വെച്ച പണം വകമാറ്റി ചിലവഴിക്കുകയല്ല. അതിന് ആ പ്രദേശവാസികൾ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?
        ഇനി ഇതൊക്കെ നിർത്തി എന്നു കരുതുക. ഇതെല്ലാം കോപ്പിയടിച്ച് ചെയ്യുന്ന കൃസ്ത്യൻ സമൂഹം അത് നിർത്തില്ല. കാലക്രമത്തിൽ ഈ ആചാരങ്ങളുടെ പിതൃത്യം അവർക്കായിരിക്കും. അത് വേണോ? സജ്ജനങ്ങൾ ചിന്തിക്കുക - മറുപടി തുടരും.


ഈശ്വരന്റെ പേരിലും ക്ഷേത്രത്തിന്റെ പേരിലും വെടി കെട്ട് നടത്തി പുകച്ചു കളയുന്ന ഹിന്ദുവിന്റെ പണം ഹിന്ദുക്കൾക്ക് ക്ഷേമത്തിനായി ഉപയോഗിക്കാൻ ഇനിയും ബോധം വരാത്ത ഹിന്ദുക്കളെ ഇത് ഒന്ന് കേൾക്കണം നിങ്ങൾ
'''
ക്ഷേത്രത്തിൽ ആളെ കൂട്ടാൻ വെടിക്കെട്ടും ആനയും മാത്രം ആക്കണ്ട കുറച്ചു നഗ്ന സ്ത്രീകളെയും എല്ലാവര്ക്കും ഓരോ കുപ്പി കള്ളും കൂടെ ആക്കി ക്കൂടെ ? അതല്ലേ അതിന്റെ ലോജിക് എന്ന് ആർക്കും ബോധ്യം ആകും ഡോക്ടർ ഗോപാലകൃഷ്ണൻ സർ ഇന്റെ വാക്കുകൾ കേട്ടാൽ
ക്ഷേത്രത്തിൽ വരേണ്ടത് ഭക്തിയുടെ യും ആത്മീയത യുടെയും പേരിലാണ് അല്ലാതെ ആനയുടെയും വെടികെട്ടിന്റെയും പേരിൽ ആവരുത് .... ആളെ കൂട്ടാൻ അല്ല ക്ഷേത്രങ്ങൾ അത് ആത്മീയ കേന്ദ്രങ്ങൾ ആണ് ആഘോഷങ്ങൾ നടത്താൻ മറ്റേതെല്ലാം സ്ഥലങ്ങൾ ഉണ്ട് ? ഹിന്ദു ചിന്തിക്കണം

https://www.youtube.com/watch?v=LUOJhQLKrqo&sns=em
ഭാഗം 2 അഷ്ടബന്ധകലശം

ക്ഷേത്രത്തിൽ പ്രതിഷ്ഠാ സമയത്ത് അഷ്ട ബന്ധ കലശം വേണ്ടിവരുമല്ലോ! അത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് അടർന്നു പോകാൻ സാധ്യതയുണ്ട്! ഇത് ബിംബവും പീഠവും തമ്മിലുള്ള ദൈവീക ബന്ധം പ്രകൃതി പുരുഷ ബന്ധം എന്നീവ ഇല്ലാതാക്കും.ഇതോടെ ജലം പാൽ മുതലായ അഭിഷേക വസ്തുക്കൾ പീഠത്തിന്റെ നാളത്തിലേക്ക് ഒലിച്ചിറങ്ങി അവിടെ മലിനപ്പെടുകയും ചെയ്യും .ക്ഷേത്രത്തിലെ ചൈതന്യം ഹനിക്കപ്പെടും. അത് പല വിധത്തിലുള്ള ദോഷങ്ങൾക്കും കാരണമാകും .അപ്പോൾ അഷ്ടബന്ധ കലശം അനിവാര്യമാണ്.
        അഷ്ടബന്ധം നവീകരിക്കുന്നതിന് മുമ്പായി വിവിധ ദോഷങ്ങൾക്കുള്ള പ്രായശ്ചിത്തവും ചൈതന്യത്തെ വർദ്ധിപ്പിക്കുന്ന തത്വഹോമാദി ക്രിയകൾ നടത്തണം .ഇവയെല്ലാം ചേർന്ന് 6 ദിവസം കൊണ്ട് പൂർത്തിയാകുന്ന ചടങ്ങാണ് അഷ്ടബന്ധകലശം  പ്രകൃതിദത്തമായ 8 ധാതുക്കൾ ചേർത്താണ് ബിംബo പീoത്തിൽ ഉറപ്പിക്കാനുള്ള പശ ഉണ്ടാക്കുന്നത്

1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യപ്പൊടി(ഇത് വൈദ്യന്മാരോടോ ,തന്ത്രിമാരോടോ ചോദിക്കണം)
4. കോഴിപ്പരല് (ഇത് ഒരുതരം പാറയാണ് )
5. ആറ്റുമണൽ
6 നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽ പ്പഞ്ഞി
         ഇവ 41 ദിവസം ഇടിച്ചു പാകപ്പെടുത്തി പ്രതിഷ്ഠാ സമയം ബിംബം ഉറയ്ക്കുന്നതിനായി പീഠനാളിയിൽ പുരട്ടുന്നു. 6 ദിവസത്തെ ചടങ്ങ് തുടങ്ങുന്നതിന്  ഏകദേശം ഒരു മാസം മുമ്പ് ഇവ ഇടിച്ച് പരുവത്തിലാക്കാൻ തുടങ്ങണം.
എന്തിനാണ് മനുഷ്യജന്മം??

ഈശ്വരൻ ഒരു ലക്ഷ്യത്തിന് വേണ്ടി ഒരു മനുഷ്യ ജന്മമെടുക്കുന്നു. എന്നാൽ അതൊരു പ്രമോഷൻ തസ്ഥികയാണ്. കാരണം ആദ്യം ഏകകോശ ജീവിയായി ജനിച്ച് പതുക്കെ പ്പതുക്കെ ഓരോ ഉയർന്ന ജീവികളായി മാറി അവസാനം ലക്ഷ്യം നിറവേറ്റാനുള്ള വിശേഷബുദ്ധിയോടൊത്ത മനുഷ്യനായി പിറക്കുന്നു. എന്തിനാണ് മനുഷ്യ ജന്മത്തിന്റെ മുന്നേ നിരവധി  ജീവി ജന്മങ്ങൾ?
             ജീവികൾക്ക് ഏറ്റവും പ്രിയപ്പെട്ട വികാരം കാമവും ക്രോധവുമാണ്. അപ്പോൾ കർമ്മഫലങ്ങളില്ലാത്ത പ്രമോഷൻ മാത്രമുള്ള ജീവികളുടെ ജന്മ മെടുത്ത് കാമവും ക്രോധവും അനുഭവിക്കുക .അവസാനം മർത്ത്യജന്മം. ആ ജന്മം ജ്ഞാനത്തിന്റേയും വിവേകത്തിന്റേയും ജന്മമാണ്. ഇവിടെ ജ്ഞാനവും വിവേകവുമാണ് പ്രകടിപ്പിക്കേണ്ടത്. അതിനാൽ ഈശ്വര വിഭൂതികളായ ഋഷിമാർ ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ രചിച്ച് അവ പഠിപ്പിച്ച് മനുഷ്യനെ പ്രാപ്തനാക്കുന്നു. എന്നിട്ടും കാമത്തിന് അടിമപ്പെടുകയാണെങ്കിൽ  പിന്നെ എന്തിനാണ് മനുഷ്യജന്മം?
               ഒരു ജന്മമേ ഉള്ളൂ അത് ആസ്വദിക്കുക. ഇങ്ങിനെ പലരും ചിന്തിക്കുന്നു. എത്രയോ ജന്മങ്ങളിലൂടെ ആസ്വദിച്ചിരിക്കുന്നു? ഇനി ജന്മ ലക്ഷ്യമായ ആ കാര്യം നിറവേറ്റാൻ ശ്രമിക്കുകയാണ് വേണ്ടത്! അതിന് ലക്ഷ്യം എന്താണെന്ന് അറിയില്ലല്ലോ ? വേണ്ട! സത്യ ധർമ്മാദികൾ അനുസരിച്ച് ജീവിച്ചാൽ മതി. ലക്ഷ്യം ഇതിന്നിടയിൽ നടന്നോളും അത് നമ്മൾ അറിയേണ്ട ആവശ്യമില്ല. ആ ലക്ഷ്യം നിറവേറിയാൽ പിന്നെ മോക്ഷമായി. അഥവാ അത്തരം ജന്മത്തിലേ ലക്ഷ്യം പൂർത്തിയാകൂ! അപ്പോൾ ഏകകോശജീവി മുതൽ ലക്ഷ്യപ്രാപ്തി വരെയുള്ള കാലയളവാണ് നമ്മുടെ ആയുസ്സ്! ജഡായുവിന് മരിക്കുമ്പോൾ 60000 വയസ്സ് ഉണ്ടായിരുന്നു എന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പക്ഷി ജന്മത്തിൽ ലക്ഷ്യം പൂർത്തിയാക്കാനാണ് ജഡായുവിന്റെ വിധി    ചിന്തിക്കുക