2017 നവംബർ 9, വ്യാഴാഴ്‌ച

ഇല്ലാത്ത രോഗത്തിനില്ലാത്ത ലേഹ്യം
ഇല്ലാത്ത പ്രേമത്തിനില്ലാത്ത ദു:ഖം

ഇല്ലാത്ത ദു:ഖത്തിനില്ലാത്ത കണ്ണീർ
ഇല്ലാത്ത സമ്പത്തിനില്ലാത്ത ദംഭം

ഇല്ലാത്ത ജാതിക്കൊരില്ലാത്തൊ രൈത്തം
ഇല്ലാത്തതെന്തിനും ഇല്ലാത്ത തെന്തും

2017 നവംബർ 3, വെള്ളിയാഴ്‌ച

ഒന്നും എന്റെ നിയന്ത്രണത്തിലല്ല. എല്ലാം ഭഗവാൻ ചെയ്യുന്നു.

ജീവിതത്തിൽ പല ഘട്ടങ്ങളിലായി നിയന്ത്രിക്കാൻ കഴിയാത്ത കോപം വന്നിട്ടുണ്ട്. ഏറ്റവും വലിയ അസഭ്യവാക്കുകൾ പറയണം എന്നു കരുതി സംഭവസ്ഥലത്തെത്തും ' പക്ഷെ അവിടെ എത്തുമ്പോൾ ഞാനറിയാതെ ഒന്നു പുഞ്ചിരിക്കും. സാവധാനത്തിൽ സംയമനത്തോടെ പതുക്കെ സംസാരിക്കും. അങ്ങിനെ മല പോലെ വന്നത് മഞ്ഞു പോലെ പോകും. എതിർകക്ഷികളുടെ വൈരാഗ്യം നശിച്ച് ബഹുമാനം എന്നോട് തോന്നും  ഇങ്ങിനെ ഒരിക്കലല്ല' നിരവധി തവണ   എങ്ങിനെ ഇത് സംഭവിക്കുന്നു? എനിയ്ക്കറിഞ്ഞു കൂടാ. എല്ലാം എന്റെ കൃഷ്ണന്റെ ലീലാവിലാസങ്ങൾ'
   ഓം നമോ ഭഗവതേ വാസുദേവായ

2017 ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

പ്രതികരണങ്ങളിൽ ഒന്ന്

ഭ്രാന്തിനെ അറിയുന്നവനാണ് ബ്രാഹ്മണൻ എന്ന് പറയാത്തത് ഭാഗ്യം

           ഉത്തരം

ഭ്രാന്ത് - ഭ്രമം ഉളവാക്കുന്ന അവസ്ഥ 'ഭ്രമം ഉളവാക്കുന്നത് മായ ആണ്. ആ മായയെ തിരിച്ചറിയാൻ ഒരു ജ്ഞാനിയ്ക്ക് മാത്രമേ കഴിയു ഈ ജ്ഞാനി ബ്രാഹ്മണനാണ്

2017 ജൂലൈ 31, തിങ്കളാഴ്‌ച

സപ്തസ്വരങ്ങൾ
++++++++++++++
×  -- -    1        2       3        x       v.       X.        V
സ×××രി×××ഗ×××മ×××പ×××ധ×××നി×××സ×××x.       1.        2.       3.      X.      V.       X.       V
സ×××നി×××ധ×××പ×××മ×××ഗ×××രി×××സ×××
രണ്ടാം കാലം
X.        1.     2.      3
സ,രി,ഗ,മ,പ,ധ,നി,സ,

X.        V.      X.     V
സ,നി,ധ,പ,മ,ഗ,രി,സ,

മൂന്നാം കാലം
X.             1.               2.              3
സരിഗമ പ ധനിസ സനിധപ മഗരിസ
X.             V.               X.             V
സരിഗമ പ ധനിസ സനിധപ മഗരിസ

നാലാം കാലം

X.                              1
സരിഗമപധനിസ  സനിധപമഗരിസ
2.                               3
സരിഗമപധനിസ   സനിധപമഗരിസ
X.                               V
സരിഗമപധനിസ   സനിധപമഗരിസ
X.                                V

സരിഗമപധനിസ    സനിധപമഗരിസ

സ ഷഡ്ജം മയൂരനാദം
രിരിഷ ഭം ഋഷഭനാദം
ഗ ഗാന്ധാരം അജനാദം
മ മദ്ധ്യമം ക്രൗഞ്ചനാദം
പ  പഞ്ചമം കൂയിൽനാദം
ധ  ധൈവതം അശ്വനാദം
നി  നിഷാദം  കരിനാദം
സനിധപ മഗരിസ

2017 ജൂലൈ 28, വെള്ളിയാഴ്‌ച

നമസ്കാരം
ചോദ്യം - ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഉപദേവനായി ഗണപതി ഉണ്ടെങ്കിൽ ആദ്യം പ്രധാന പ്രതിഷ്ഠയേയോ ഗണപതിയേയോ ആരെയാണ് ആദ്യം വന്ദിക്കേണ്ടത്?

ഉത്തരം - ഗണപതിയെ

ചോദ്യം  ഗണപതിക്ക് എത്ര പ്രദക്ഷിണമാണ് വെയേക്കണ്ടത്?

ഉത്തരം - ഒന്ന്  സൂര്യന് രണ്ട് ശിവന് മൂന്ന് വിഷ്ണുവിനും ഭഗവതിക്കും നാലു് സുബ്രഹ്മണ്യന് അഞ്ച് ശാസ്താവിന് ആറ് .

ചോദ്യം  പ്രദക്ഷിണം എങ്ങിനെയാണ് ചെയ്യേണ്ടത്?

ഉത്തരം - കൈ താമരമൊട്ടു പോലെ കുപ്പി നെഞ്ചോട് ചേർത്ത് വെച്ച് ദേവന്റെ മൂലമന്ത്രം ചൊല്ലി അടി വെച്ചടി വെച്ച് പ്രദക്ഷിണം പൂർത്തിയാക്കണം.

2017 ജൂൺ 9, വെള്ളിയാഴ്‌ച

ഇതെന്തോരു ചിന്താഗതി???

മണ്ണിനേയും മനുഷ്യനേയും മരത്തിനേയും സ്നേഹിക്കാൻ പഠിപ്പിക്കുന്നതാണ് കമ്യൂണിസം എന്ന് സുരേഷ്ഗോപി പറഞ്ഞിരിക്കുന്നു. പിന്നെന്തിനാണ് താങ്കൾ താമര ചൂടിയതെന്ന് ഒരാൾ ചോദിച്ചിരിക്കുന്നു! എന്താണ് ഇതിനർത്ഥം? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? യഥാർത്ഥ കമ്യൂണിസം എന്ത് എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ! ഇവിടെ അതുണ്ടെന്ന് പറഞ്ഞിട്ടില്ല!

ശത്രുവിന്റെ ഗുണങ്ങളെ അംഗീകരിക്കുന്നതാണ് സനാതനധർമ്മം. അല്ലാതെ എന്ത് ചെയ്താലും പറഞ്ഞാലും നല്ലതാണെങ്കിലും എതിർക്കുക എന്നല്ല. അതിനാലാണ് രാവണന്റെ വിദ്വേഷഭക്തിയെ ഋഷീശ്വരന്മാർ അംഗീകരിച്ചത്.സുരേഷ്ഗോപി അങ്ങിനെ പറഞ്ഞു എന്നു കരുതി നാളെമുതൽ അദ്ദേഹം കമ്യൂണിസ്റ്റ്കാരനാകാനൊന്നും പോകുന്നില്ല. സത്യത്തിൽ യഥാർത്ഥ കമ്യൂണിസം ഇതാണ് എന്നും അല്ലാതെ നിങ്ങൾ കാട്ടിക്കൂട്ടുന്ന വേലകളൊന്നും അല്ല എന്നും അവർക്കുള്ള സന്ദേശമാണ് അദ്ദേഹത്തിന്റെ വാക്കുകൾ അതിനെ വിമർശിക്കുന്നത് എന്തിന് എന്ന് എനിക്ക് മനസ്സിലാ കുന്നില്ല!

മദ്യപിച്ചും നോൽമ്പ് എടുക്കാതേയും നടക്കുന്ന ഒരു മുസൽമാനോട് നീ മദ്യപിക്കരുത് അത് ഇസ്ലാം വിരുദ്ധമാണ് ഇസ്ലാം പറഞ്ഞതനുസരിച്ച് ജീവിക്കൂ എന്ന് ഞാൻ ഉപദേശിച്ചാൽ എന്നാൽ പിന്നെ നിങ്ങൾക്ക് ഇസ്ലാം മതം സ്വീകരിച്ചുകൂടേ? ഹിന്ദുവായി നിന്ന് കൊണ്ട് ഇങ്ങിനെ പറയണോ എന്ന് ചോദിക്കുന്നതിൽ എന്താണർത്ഥം? കഷ്ടം! നമ്മുടെസമൂഹത്തിന്റെ ചിന്താഗതി കുറച്ചുകൂടി വിശാലമാകേണ്ടിയിരിക്കുന്നു. ശരിയായ ആദ്ധ്യാത്മിക പഠനത്തിന്റെ പോരായ്മയാണത്  ചിന്തിക്കുക 
>ഭാഗം 2 പരമാത്മാവും ദേവതകളും.

ദേവതോപാസകരിൽ തന്നെ രണ്ടു വിഭാഗങ്ങൾ ഉണ്ട്. ക്ഷേത്രത്തിൽ പോകുക പ്രാർത്ഥിക്കുക എന്നിവ മാത്രം ചെയ്യുന്നവർ. വഴിപാടുകളൊന്നും കഴിക്കാറില്ല. മറ്റൊരു വിഭാഗം വഴിപാടുകൾ കഴിച്ചേ ക്ഷേത്രത്തിൽ നിന്ന് മടങ്ങൂ! ഇങ്ങിനെയുള്ള രണ്ടു വിഭാഗക്കാർ പരസ്പരം കുറ്റം പറയുന്നത് കേൾക്കാം.

എന്തിന് വഴിപാട് കഴിക്കണം? അത് തട്ടിപ്പാണ്. ഒരു കൗണ്ടറിൽ ശീട്ടാക്കുന്നു.മറ്റൊരു കൗണ്ടറിൽ നിന്ന് പ്രസാദം തരുന്നു. ഇത് കച്ചവടമല്ലേ? ഇതാണ് പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. ഇവിടെ ഒരു കാര്യം എല്ലാവരും മറക്കുന്നു. എന്റെയും നിങ്ങളുടേയും ഉള്ളിൽ വിളങ്ങുന്നത് ആ പരമാത്മാവാണ്. ആ പരമാത്മാവിനെ എങ്ങിനെ പൂജിച്ചാലാണ് എന്റെ ഉള്ളിലുള്ള ജീവാത്മാവിന് തൃപ്തി വരുക? അതിനനുസരിച്ച് ഞാൻ ചെയ്യുന്നു. അത് ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്തവകാശം?

ക്ഷേത്രദർശന വേളയിൽ ഞാൻ എന്ന വ്യക്തിയുടെ സംതൃപ്തി ആണ് പ്രധാനം . ആ സംതൃപ്തി സാക്ഷാൽ പരമാത്മാവ് അംഗീകരിക്കുന്നു. കാരണം സത്യത്തിൽ ആ പരമാത്മാവ് തന്നെ എന്റെ ഉള്ളിൽ ഇരുന്ന് ചെയ്യുന്ന കർമ്മങ്ങളാണവ.ആയതിനാൽ ഇത്തരം വഴിപാടു നടത്തുന്നവരെ പരിഹസിക്കാനോ വിമർശിക്കാനോ ധാർമ്മികമായി ആർക്കും അവകാശമില്ല. നിങ്ങൾ വഴിപാട് കഴിച്ചോളണം എന്നില്ല. നിങ്ങളുടെ സംതൃപ്തി എന്തോ അത് ചെയ്യുക. എന്റെ സംതൃപ്തിയോ സുഖമോ അല്ല നിങ്ങളുടേത്. അത് മറക്കരുത്. അപ്പോൾ ഇത്തരം കാര്യങ്ങൾ വ്യക്തിപരമാണ്. നമ്മടെ ഉള്ളിലെ സംതൃപ്തിയാണ് നമ്മുടെ ഗുണവും എെശ്വര്യവുമായി മാറുന്നത്.

എല്ലാ കാര്യത്തിലും പൊതുവായ സയൻസ് വേണം എന്ന് വിചാരിക്കുന്നത് മൂഢത്വമാണ്. കാരണം മനഃശാസ്ത്രപരമായ പലകാര്യങ്ങളും ആരും പരിഗണിക്കാറില്ല. ചില വ്യക്തികൾ ഏത് ക്ഷേത്രത്തിൽ ചെന്നാലും ശയനപ്രദക്ഷിണം നടത്താറുണ്ട്. അത് അവരുടെ സംതൃപ്തി. എന്ന് വെച്ച് ശയനപ്രദക്ഷിണം .       നടത്തുന്നത് വളരെ ഉത്തമമാണ് എന്നോ അത് വേണ്ട എന്നോ അർത്ഥമില്ല. ഇവിടെ ആരാധനാ സ്വാതന്ത്ര്യമുണ്ട്. അപ്പോൾ അവനവന്റെ സംതൃപ്തിയാണ് പ്രധാനം  ---ചിന്തിക്കുക ,തുടരും