2018, ജൂലൈ 30, തിങ്കളാഴ്‌ച

https://m.facebook.com/story.php?story_fbid=2168630270081568&id=1396761290601807 നിവാരണം

1. ക്ഷേത്രത്തിലെ ദേവൻ ഉറങ്ങുന്നില്ലെങ്കിൽ എന്തിനാണ്  ശബരിമലയിൽ ഹരിവരാസനം പാടി ഉറക്കുന്നത്?

ഉത്തരം - ഉറക്കുക  ഉണർത്തുക  എന്നിവ ചടങ്ങുകളാണ്. ശബരിമല ക്ഷേത്രം ഉണ്ടായിട്ട് എത്ര കാലമായി . അന്നൊന്നും ഹരിവരാസനം ഇല്ലായിരുന്നു. ഹരിവരാസനം രചിക്കപ്പെട്ടിട്ട് വലിയ കാലമൊന്നും ആയിട്ടില്ല.

2 സത്യത്തിൽ ഈശ്വരൻ ഉറങ്ങുന്നില്ല. ആ ഈശ്വര ശക്തിയെ വിവിധ രൂപത്തിൽ ആ വാഹിച്ച് മൂർത്തികളാക്കി മാറ്റുമ്പോൾ ഈശ്വര ശക്തിക്ക് മാറ്റം വരാത്ത സ്ഥിതിക്ക് ഈ ഉണർത്തുക  ഉറക്കക എന്നീ ചടങ്ങുകൾ ഒഴിവാക്കേണ്ടതല്ലേ?

ഉത്തരം - പ്രതിഷ്ഠിച്ച വ്യക്തി എന്താണോ സങ്കല്പി ച്ചത്? അതിനനുസരിച്ചുള്ള ആചാര ചടങ്ങുകളാണ് അതത് ക്ഷേത്രങ്ങളിൽ നടക്കുന്നത്. ക്ഷേത്രം തുറന്നു എന്ന് അറിയിക്കുന്ന ചടങ്ങ് ഉണർത്തുന്നതിലുടേയും   ക്ഷേത്രം അടച്ചു എന്ന് ഉറക്കുന്നതിലൂടെയും അറിയിക്കുന്നു. ഈ ചടങ്ങും  ശക്തിയുടെ ഉണ്മമയും തമ്മിൽ ബന്ധമൊന്നും ഇല്ല.

3 ചില ദേവീക്ഷേത്രങ്ങളിൽ ദേവിക്ക് മാസമുറകൽപ്പിച്ച് അശുദ്ധ ദിനം ക്ഷേത്രം അടച്ചിടുമത്രേ! അതും ഇതേ പോലെ ഒന്നാണോ?

ഉത്തരം - ഈശ്വരന് ലിംഗഭേദമില്ല ദേവിയായി സങ്കൽപ്പിച്ച് ഒരു മനുഷ്യ സ്ത്രീയുടെ ഭാവത്തിൽ ദേവിയെ ഭക്തർ കാണുന്നതിന്റെ പ്രതീകം മാത്രമാണത്. ഒരു പക്ഷെ മനുഷ്യർ ഈ സമയം കർശനമായും അശുദ്ധ ദിനമായി ആചരിക്കണം എന്ന് ആചാര്യന്മാർ പറയാൻ കണ്ട വഴി ആയിരിക്കണം ഇത്. ദേവി അശുദ്ധ ദിനം ആചരിക്കുന്നുവെങ്കിൽ മനുഷ്യർ തീർച്ചയായും വേണം  എന്ന സന്ദേശം സ്ത്രീകൾക്ക് കൊടുക്കുക എന്ന ഉദ്ദേശവും ഈ ചടങ്ങുകൾക്ക്  പിന്നിൽ ഉണ്ടാകാം.