2018, ജൂലൈ 30, തിങ്കളാഴ്‌ച

https://m.facebook.com/story.php?story_fbid=2168630270081568&id=1396761290601807 നിവാരണം

1. ക്ഷേത്രത്തിലെ ദേവൻ ഉറങ്ങുന്നില്ലെങ്കിൽ എന്തിനാണ്  ശബരിമലയിൽ ഹരിവരാസനം പാടി ഉറക്കുന്നത്?

ഉത്തരം - ഉറക്കുക  ഉണർത്തുക  എന്നിവ ചടങ്ങുകളാണ്. ശബരിമല ക്ഷേത്രം ഉണ്ടായിട്ട് എത്ര കാലമായി . അന്നൊന്നും ഹരിവരാസനം ഇല്ലായിരുന്നു. ഹരിവരാസനം രചിക്കപ്പെട്ടിട്ട് വലിയ കാലമൊന്നും ആയിട്ടില്ല.

2 സത്യത്തിൽ ഈശ്വരൻ ഉറങ്ങുന്നില്ല. ആ ഈശ്വര ശക്തിയെ വിവിധ രൂപത്തിൽ ആ വാഹിച്ച് മൂർത്തികളാക്കി മാറ്റുമ്പോൾ ഈശ്വര ശക്തിക്ക് മാറ്റം വരാത്ത സ്ഥിതിക്ക് ഈ ഉണർത്തുക  ഉറക്കക എന്നീ ചടങ്ങുകൾ ഒഴിവാക്കേണ്ടതല്ലേ?

ഉത്തരം - പ്രതിഷ്ഠിച്ച വ്യക്തി എന്താണോ സങ്കല്പി ച്ചത്? അതിനനുസരിച്ചുള്ള ആചാര ചടങ്ങുകളാണ് അതത് ക്ഷേത്രങ്ങളിൽ നടക്കുന്നത്. ക്ഷേത്രം തുറന്നു എന്ന് അറിയിക്കുന്ന ചടങ്ങ് ഉണർത്തുന്നതിലുടേയും   ക്ഷേത്രം അടച്ചു എന്ന് ഉറക്കുന്നതിലൂടെയും അറിയിക്കുന്നു. ഈ ചടങ്ങും  ശക്തിയുടെ ഉണ്മമയും തമ്മിൽ ബന്ധമൊന്നും ഇല്ല.

3 ചില ദേവീക്ഷേത്രങ്ങളിൽ ദേവിക്ക് മാസമുറകൽപ്പിച്ച് അശുദ്ധ ദിനം ക്ഷേത്രം അടച്ചിടുമത്രേ! അതും ഇതേ പോലെ ഒന്നാണോ?

ഉത്തരം - ഈശ്വരന് ലിംഗഭേദമില്ല ദേവിയായി സങ്കൽപ്പിച്ച് ഒരു മനുഷ്യ സ്ത്രീയുടെ ഭാവത്തിൽ ദേവിയെ ഭക്തർ കാണുന്നതിന്റെ പ്രതീകം മാത്രമാണത്. ഒരു പക്ഷെ മനുഷ്യർ ഈ സമയം കർശനമായും അശുദ്ധ ദിനമായി ആചരിക്കണം എന്ന് ആചാര്യന്മാർ പറയാൻ കണ്ട വഴി ആയിരിക്കണം ഇത്. ദേവി അശുദ്ധ ദിനം ആചരിക്കുന്നുവെങ്കിൽ മനുഷ്യർ തീർച്ചയായും വേണം  എന്ന സന്ദേശം സ്ത്രീകൾക്ക് കൊടുക്കുക എന്ന ഉദ്ദേശവും ഈ ചടങ്ങുകൾക്ക്  പിന്നിൽ ഉണ്ടാകാം.

2018, മേയ് 29, ചൊവ്വാഴ്ച

രാഷ്ട്രീയത്തിലെ കർമ്മയോഗി

    ശാന്ത സ്വഭാവം  സത്യസന്ധവും നിർമ്മലവുമായ മനസ്സ്. സമൂഹത്തിലെ ഒരോ നിമിഷവും സംഭവിക്കുന്നതു ടിപ്പുകൾ കപടലേശമെന്യേ വിലയിരുത്താനുള്ള കഴിവ്  ഇതെല്ലാം ഒത്തുചേർന്ന കർമ്മയോഗി  ശ്രീ കുമ്മനം രാജശേഖരൻ എന്ന എല്ലാവരുടേയും പ്രിയപ്പെട്ട രാജേട്ടൻ'

    ഇത്തരത്തിലുള്ള സൗമ്യനായ ഒരു നേതാവിനെ മഷിയിട്ട് നോക്കിയാൽ പോലും ദക്ഷിണേന്ത്യയിൽ കണ്ടുമുട്ടില്ല. അദ്ദേഹത്തിന്റെ ആ സത്വഗുണം തിരിച്ചറിഞ്ഞാണ് കേന്ദ്ര നേതൃത്വം ഗവർണർ പദവി നൽകി മിസോറാമിലേക്കയച്ചത്. അപുർവ്വമെങ്കിലും ഇത്തരത്തിലുള്ള വ്യക്തിത്വങ്ങൾ ഭാരതത്തിൽ അവിടവിടെ ഉള്ളതാണ്. ഭാരതീയ സനാതന ധർമ്മത്തിന്റെ നേട്ടം. മറ്റൊന്നിനും അവകാശപ്പെടാനില്ലാത്തതും അതുതന്നെ '

    എന്നിട്ടും  ആകർമ്മയോഗിയെ ചില മന്ദബുദ്ധികൾ ചളി വാരിയെറിഞ്ഞു. യാതൊരു വിധ വികാരങ്ങൾക്കും അടിമപ്പെടാതെ അക്ഷോഭ്യനായി സദാ പുഞ്ചിരിക്കുന്ന അദ്ദേഹം പുരാണത്തിലെ ജഡ ഭരതനെ ഓർമ്മിപ്പിക്കുന്നു. ഭാരതത്തിലെ പ്രഥമ പൗരന്റെ സിംഹാസനത്തിൽ അവരോധിക്കപ്പെടാൻ ഏത് നിലയിലും അർഹനായ അദ്ദേഹത്തിന് ആ പദവിയും ജഗദീശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.