2014, മേയ് 6, ചൊവ്വാഴ്ച
2014, മേയ് 4, ഞായറാഴ്‌ച
രാഗങ്ങളുടെ ആവിര്‍ഭാവം-II
സംഗീത സംബന്ധമായ പോസ്റ്റുകളുടെ ഒരു സി ഡി കൂടി ഇടണമെന്ന് വിചാരിക്കുന്നു. വെറും ലേഖനം കൊണ്ട് മനസ്സില്‍ ആയിക്കൊള്ളണമെന്നില്ല. ഓരോ സ്വരങ്ങള്‍ക്കും മനോഹരങ്ങളായ ചില ചലനങ്ങള്‍ കൊടുക്കുന്നു. ഈ ചലനങ്ങളെ ഗമഗങ്ങള്‍ എന്ന് പറയുന്നു. അത് ഓരോ രാഗത്തിനും വ്യത്യസ്തമായിരിക്കും. ഈ ചലനങ്ങള്‍ അനേക തരത്തില്‍ ഉണ്ട്. പ്രധാനമായും 10 തരത്തിലാണ്. അതിനാല്‍ അവയെ ദശവിധ ഗമകങ്ങള്‍ എന്ന് പറയുന്നു. ഈ ലോകത്തുള്ള എല്ലാ സംഗീതവും ആധാരം സ്വരമാണ്. ഒരു ഉപകരണത്തില്‍ സ്വരങ്ങളെ വായിക്കാന്‍ പറ്റൂ. ആ സ്വരങ്ങളെ ഗമകങ്ങളുടെ സഹായത്താല്‍ മനോഹര മായ രാഗമാക്കി മാറ്റുന്നു. പാടുമ്പോള്‍ മാത്രമാണ് സാഹിത്യത്തിനു പ്രസക്തിയുള്ളത്. ഏതു രസമാണെങ്കിലും പാടുമ്പോള്‍ അക്ഷരങ്ങളുടെയും ഭാവങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കാം. ഉപകരങ്ങളിലാണെങ്കില്‍ സാഹിത്യം ദ്വാനിപ്പിക്കാന്‍ മാത്രമേ കഴിയൂ. ഏക നാദത്തിലൂടെ എല്ലാ സാഹിത്യഭാവവും പ്രകടിപ്പിക്കണം. അപ്പോള്‍ അതിനു പരിമിതി ഉണ്ടാകുന്നു. എന്നാല്‍ ശ്രുന്ഗാര,ശോകം,ശ്രുന്ഗാരശോകം, വിഷാദം മുതലായ ഭാവങ്ങള്‍ പ്രേക്ഷകരില്‍ ഉണര്‍ത്താന്‍ പുല്ലാങ്കുഴല്‍,വയലിന്‍,ക്ലാരിന റ്റ് മുതലായ ഉപകരണങ്ങള്‍ക്ക് കഴിയും.ഒരു പക്ഷെ ഒരു ഗായകന് കഴിയുന്നതിനേക്കാള്‍ ഒരു ഫ്ലൂടിസ്റ്റ് നു ക ഴിഞ്ഞെന്നിരിക്കാം. ശാസ്ത്രീയ സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമാശാസ്ത്രികള്‍ എന്നിവരെ വാഗ്ഗേയകാരന്മാര്‍ എന്ന് പറയുന്നു. അതായത് ഒരു സന്ദര്‍ഭം വരുമ്പോള്‍ അവര്‍ ഉത്തേജിതരാകുകയും അപ്പോള്‍ മനസ്സില്‍ തോന്നുന്നത് ആലപിക്കുകയും ചെയ്യുന്നു . അത് ഇന്ന രാഗത്തില്‍ വേണമെന്നോ ഇന്ന താളത്തില്‍ വേണമെന്നോ മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. അപ്പോള്‍ പാടുമ്പോള്‍ ഏതു രാഗത്തിലായി? ഏതു താളത്തില്‍ ആയി? അത് തന്നെ തീരുമാനിക്കും. അപ്പോള്‍ പെട്ടെന്ന് രാഗത്ത്തോടെ സാഹിത്യം താളനിബദ്ധമായ വിധം മുന്‍കൂട്ടി തീരുമാനിക്കാതെ പാടുന്ന വ്യക്തിയെ ആണ് വാഗ്ഗേയകാരന്‍ എന്ന് പറയുന്നത്...
രാഗങ്ങളുടെ ആവിര്‍ഭാവം
ഓരോ സ്വരത്തിന് ഇടയിലും ധാരാളം സ്ഥലം ഉള്ളതുകൊണ്ട് സ്വരങ്ങളെ പ്രകൃതി സ്വരങ്ങലെന്നും വികൃതി സ്വരങ്ങലെന്നും രണ്ടായി തരം തിരിച്ചു. സ ,പ എന്നിവ പ്രകൃതി സ്വരങ്ങളും, രി ഗ മ ധ നീ എന്നിവ വികൃതി സ്വരങ്ങളും ആണ്. അതായത് സ പ എന്നിവ ഒന്ന് വീതവും രി ഗ മ ധ നീ എന്നിവ രണ്ടു വീതവും ഉണ്ട്. ഒന്നാമത്തെ സ്വരം ചെറുതും രണ്ടാമത്തെ സ്വരം വലുതുമാണ്. യഥാക്രമം അവയുടെ പേരുകള്‍ ഷഡ്ജം, ശുദ്ധ ഋഷഭം, ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധ മാദ്ധ്യമം, പ്രതിമദ്ധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതി ധൈവതം, കൈഷികി നിഷാദം, കാകളി നിഷാദം എന്നിങ്ങനെ ആണവ. ഇവയെ ദ്വാദശ സ്വരങ്ങള്‍ എന്ന് പറയുന്നു. അതിനോട് കൂടി രണ്ടു രി യും രണ്ടു ധ യും വരികയും, ഗ, നീ എന്നീ സ്വരങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ രണ്ടാമത്തെ രി യെ ശുദ്ധ ഗാന്ധാരം എന്ന് പറഞ്ഞു. അതേ പോലെ രണ്ടാമത്തെ ധൈവതത്തെ ശുദ്ധ നിഷാദം എന്നും പറഞ്ഞു. അതേ പോലെ ചിലയിടത്ത് രണ്ടു ഗ വരികയും, രി ഇല്ലാതിരിക്കുകയും, രണ്ടു നീ വന്നു ധ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഒന്നാമത്തെ ഗ ഷഡ് ശ്രുതി ഋഷഭം എന്നും ഒന്നാമത്തെ നീ ഷഡ് ശ്രുതി ധൈവതം എന്നും അറിയപ്പെട്ടു. പുതുതായി വന്ന 4 സ്വരങ്ങളും കൂടി മൊത്തം 1 6 സ്വരങ്ങള്‍ ഇവയെ ഷോഡശ സ്വരങ്ങള്‍ എന്നും അറിയപ്പെട്ടു. ഈ സ്വരങ്ങളുടെ സഹായത്താല്‍ വെങ്കിട മഖി എന്ന പണ്ഡിതന്‍ 72 മേളകര്‍ത്താ രാഗങ്ങള്‍ നിര്‍ണയിച്ചു. അതായത് സ രി ഗ മ പ ധ നീ എന്ന സപ്തസ്വരത്തെ 72 രീതിയില്‍ പാടാം എന്നര്‍ത്ഥം. ഓരോ രീതിക്കും ഓരോ പേര് അതായത് 72 പൂര്‍ണ രാഗങ്ങള്‍ ഉണ്ട് എന്നര്‍ത്ഥം.
സ്വരങ്ങളുടെ ആവിര്‍ഭാവം
പ്രകൃതിയിലെ ആദ്യശബ്ദം വായുവിന്‍റെതാണ് ശ് എന്നാ ശബ്ദം. അതിനോട് കൂടി അ എന്ന ജീവന്‍റെ ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍ സ ഉണ്ടായി. അത് മയിലിന്‍റെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സിക്ക് തുല്യമാണ്. അവിടെ നിന്ന് കുറച്ചു ഉയര്‍ത്തിനോക്കിയപ്പോള്‍ കാള യുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സിക്ക് തുല്യമായ സ്ഥാനം. കാളയ്ക്ക് സംസ്കൃതത്തില്‍ ഋഷഭം എന്ന് പറയും. ഋ എന്ന അക്ഷരത്തിന്‍റെ ആദ്യ ശബ്ദം രി എടുത്തു. കുറച്ചുകൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ ആടിന്‍റെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. ആടിന്‍റെ ശബ്ദത്തിന് ഗാന്ധാരനാദം എന്ന് പറയും. ആ സ്ഥാനത്തിനു ഗാന്ധാരം എന്നപേര്‍ ഇട്ടു. ആദ്യത്തെ അക്ഷരം ആയ ഗ സ്വരമായി എടുത്തു. കുറച്ചു കൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ ക്രൌഞ്ച പക്ഷിയുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. അവിടെ പേരിടുവാന്‍ നിവൃത്തി ഇല്ലാതെ വന്നപ്പോള്‍ വെറുതെ ഇട്ടു. കുറച്ചുകൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ കുയിലിന്‍റെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. അതിനു പഞ്ചമ നാദം എന്ന് പറയും. ആ സ്ഥാനത്തിനു പഞ്ചമം എന്ന് പേരിട്ടു. ആദ്യാക്ഷരം സ്വരമായി എടുത്തു, പ. കുറച്ചുകൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ കുതിരയുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. അതിനു ധൈവതം എന്നു പേരിട്ടു. ആദ്യാക്ഷരം സ്വരമായി എടുത്തു, ധ. കുറച്ചു കൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ ആനയുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. അതിനു നിഷാദ നാദം എന്ന് പറയും. സ്ഥാനത്തിനു നിഷാദം എന്ന് പേരിട്ടു ആദ്യാക്ഷരം സ്വരമായി എടുത്തു നീ. വീണ്ടും ഉയര്‍ത്തിയപ്പോള്‍ ഇവ ആവര്‍ത്തിക്കുകയാണ് എന്ന് മനസ്സില്‍ ആയി. ശബ്ദത്തിന് ഒരു റെയ്ഞ്ചില്‍ 7 position മാത്രമേ ഉള്ളു എന്ന് മനസ്സിലായി. 7 സ്ഥാനങ്ങളില്‍ 6 എന്നത്തിനെ പേര് ഉള്ളു. സ രി ഗ എന്ന മൂന്ന് സ്വരങ്ങളുടെയും പ ധ നീ എന്ന മൂന്ന് സ്വരങ്ങളുടെയും, മധ്യത്തില്‍ ആയതിനാല്‍ ആ സ്ഥാനത്തിനു മദ്ധ്യമം എന്ന പേര്‍ ഇടുകയും ആദ്യാക്ഷരം സ്വരമായി എടുക്കുകയും ചെയ്തു. നാം ശബ്ദം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സമയത്ത് നമ്മുടെ നാഭി പ്രദേശത്ത് ഒരു നാദം ഉണ്ടാകുന്നു. ഇത് ആര്‍ക്കും കേള്‍ക്കാന്‍ കഴിയില്ല 6 സ്ഥാനങ്ങളില്‍ കൂടി കടന്നു പുറത്ത് വന്നാലേ മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയു. അതിനാല്‍ ആദ്യമുണ്ടായ സ്വരത്തിന് ഷഡ്ജം എന്ന് പറഞ്ഞു . പക്ഷെ ആദ്യ ശബ്ദമായി പ്രായോഗികതലത്തില്‍ വന്നത് നീ ആണ് എന്ന ഒരു വാദവും ഉണ്ട്. പക്ഷെ അതിനു യുക്തിയില്ല....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)