സ്വരങ്ങളുടെ ആവിര്‍ഭാവം
പ്രകൃതിയിലെ ആദ്യശബ്ദം വായുവിന്‍റെതാണ് ശ് എന്നാ ശബ്ദം. അതിനോട് കൂടി അ എന്ന ജീവന്‍റെ ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍ സ ഉണ്ടായി. അത് മയിലിന്‍റെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സിക്ക് തുല്യമാണ്. അവിടെ നിന്ന് കുറച്ചു ഉയര്‍ത്തിനോക്കിയപ്പോള്‍ കാള യുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സിക്ക് തുല്യമായ സ്ഥാനം. കാളയ്ക്ക് സംസ്കൃതത്തില്‍ ഋഷഭം എന്ന് പറയും. ഋ എന്ന അക്ഷരത്തിന്‍റെ ആദ്യ ശബ്ദം രി എടുത്തു. കുറച്ചുകൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ ആടിന്‍റെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. ആടിന്‍റെ ശബ്ദത്തിന് ഗാന്ധാരനാദം എന്ന് പറയും. ആ സ്ഥാനത്തിനു ഗാന്ധാരം എന്നപേര്‍ ഇട്ടു. ആദ്യത്തെ അക്ഷരം ആയ ഗ സ്വരമായി എടുത്തു. കുറച്ചു കൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ ക്രൌഞ്ച പക്ഷിയുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. അവിടെ പേരിടുവാന്‍ നിവൃത്തി ഇല്ലാതെ വന്നപ്പോള്‍ വെറുതെ ഇട്ടു. കുറച്ചുകൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ കുയിലിന്‍റെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. അതിനു പഞ്ചമ നാദം എന്ന് പറയും. ആ സ്ഥാനത്തിനു പഞ്ചമം എന്ന് പേരിട്ടു. ആദ്യാക്ഷരം സ്വരമായി എടുത്തു, പ. കുറച്ചുകൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ കുതിരയുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. അതിനു ധൈവതം എന്നു പേരിട്ടു. ആദ്യാക്ഷരം സ്വരമായി എടുത്തു, ധ. കുറച്ചു കൂടി ഉയര്‍ത്തിനോക്കിയപ്പോള്‍ ആനയുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി ക്ക് തുല്യമായ സ്ഥാനം. അതിനു നിഷാദ നാദം എന്ന് പറയും. സ്ഥാനത്തിനു നിഷാദം എന്ന് പേരിട്ടു ആദ്യാക്ഷരം സ്വരമായി എടുത്തു നീ. വീണ്ടും ഉയര്‍ത്തിയപ്പോള്‍ ഇവ ആവര്‍ത്തിക്കുകയാണ് എന്ന് മനസ്സില്‍ ആയി. ശബ്ദത്തിന് ഒരു റെയ്ഞ്ചില്‍ 7 position മാത്രമേ ഉള്ളു എന്ന് മനസ്സിലായി. 7 സ്ഥാനങ്ങളില്‍ 6 എന്നത്തിനെ പേര് ഉള്ളു. സ രി ഗ എന്ന മൂന്ന് സ്വരങ്ങളുടെയും പ ധ നീ എന്ന മൂന്ന് സ്വരങ്ങളുടെയും, മധ്യത്തില്‍ ആയതിനാല്‍ ആ സ്ഥാനത്തിനു മദ്ധ്യമം എന്ന പേര്‍ ഇടുകയും ആദ്യാക്ഷരം സ്വരമായി എടുക്കുകയും ചെയ്തു. നാം ശബ്ദം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സമയത്ത് നമ്മുടെ നാഭി പ്രദേശത്ത് ഒരു നാദം ഉണ്ടാകുന്നു. ഇത് ആര്‍ക്കും കേള്‍ക്കാന്‍ കഴിയില്ല 6 സ്ഥാനങ്ങളില്‍ കൂടി കടന്നു പുറത്ത് വന്നാലേ മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയു. അതിനാല്‍ ആദ്യമുണ്ടായ സ്വരത്തിന് ഷഡ്ജം എന്ന് പറഞ്ഞു . പക്ഷെ ആദ്യ ശബ്ദമായി പ്രായോഗികതലത്തില്‍ വന്നത് നീ ആണ് എന്ന ഒരു വാദവും ഉണ്ട്. പക്ഷെ അതിനു യുക്തിയില്ല....
നൈസ്
മറുപടിഇല്ലാതാക്കൂശ എന്ന ശബ്ദത്തോടൊപ്പം ഇ ചെര്നപ്പോൾ ശിവനിലെ ശി ആയതിനാൽ ജീവന്ടെ ശബ്ദം ഇ ആണെന്നായിരുന്നു എന്റെ സങ്കൽപം .....ഇ അകന്നാൽ ശിവാൻ ശവം ആകുമെന്നും. അ ജീവന്ടെ ശബ്ദമായത് എങ്ങിനെ എന്ന് അല്പം കൂടി വിശദീകരിച്ചാൽ ആ തത്വം മുഴുവനായി ഉള്കൊല്ലാൻ സഹായിക്കും എന്ന് കരുതുന്നു.... very informative and nice......
മറുപടിഇല്ലാതാക്കൂ