2014, മേയ് 4, ഞായറാഴ്‌ച

രാഗങ്ങളുടെ ആവിര്‍ഭാവം-II



സംഗീത സംബന്ധമായ പോസ്റ്റുകളുടെ ഒരു സി ഡി കൂടി ഇടണമെന്ന് വിചാരിക്കുന്നു. വെറും ലേഖനം കൊണ്ട് മനസ്സില്‍ ആയിക്കൊള്ളണമെന്നില്ല. ഓരോ സ്വരങ്ങള്‍ക്കും മനോഹരങ്ങളായ ചില ചലനങ്ങള്‍ കൊടുക്കുന്നു. ഈ ചലനങ്ങളെ ഗമഗങ്ങള്‍ എന്ന് പറയുന്നു. അത് ഓരോ രാഗത്തിനും വ്യത്യസ്തമായിരിക്കും. ഈ ചലനങ്ങള്‍ അനേക തരത്തില്‍ ഉണ്ട്. പ്രധാനമായും 10 തരത്തിലാണ്. അതിനാല്‍ അവയെ ദശവിധ ഗമകങ്ങള്‍ എന്ന് പറയുന്നു. ഈ ലോകത്തുള്ള എല്ലാ സംഗീതവും ആധാരം സ്വരമാണ്. ഒരു ഉപകരണത്തില്‍ സ്വരങ്ങളെ വായിക്കാന്‍ പറ്റൂ. ആ സ്വരങ്ങളെ ഗമകങ്ങളുടെ സഹായത്താല്‍ മനോഹര മായ രാഗമാക്കി മാറ്റുന്നു. പാടുമ്പോള്‍ മാത്രമാണ് സാഹിത്യത്തിനു പ്രസക്തിയുള്ളത്. ഏതു രസമാണെങ്കിലും പാടുമ്പോള്‍ അക്ഷരങ്ങളുടെയും ഭാവങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കാം. ഉപകരങ്ങളിലാണെങ്കില്‍ സാഹിത്യം ദ്വാനിപ്പിക്കാന്‍ മാത്രമേ കഴിയൂ. ഏക നാദത്തിലൂടെ എല്ലാ സാഹിത്യഭാവവും പ്രകടിപ്പിക്കണം. അപ്പോള്‍ അതിനു പരിമിതി ഉണ്ടാകുന്നു. എന്നാല്‍ ശ്രുന്ഗാര,ശോകം,ശ്രുന്ഗാരശോകം,വിഷാദം മുതലായ ഭാവങ്ങള്‍ പ്രേക്ഷകരില്‍ ഉണര്‍ത്താന്‍ പുല്ലാങ്കുഴല്‍,വയലിന്‍,ക്ലാരിനറ്റ് മുതലായ ഉപകരണങ്ങള്‍ക്ക് കഴിയും.ഒരു പക്ഷെ ഒരു ഗായകന് കഴിയുന്നതിനേക്കാള്‍ ഒരു ഫ്ലൂടിസ്റ്റ് നു ക ഴിഞ്ഞെന്നിരിക്കാം. ശാസ്ത്രീയ സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമാശാസ്ത്രികള്‍ എന്നിവരെ വാഗ്ഗേയകാരന്മാര്‍ എന്ന് പറയുന്നു. അതായത് ഒരു സന്ദര്‍ഭം വരുമ്പോള്‍ അവര്‍ ഉത്തേജിതരാകുകയും അപ്പോള്‍ മനസ്സില്‍ തോന്നുന്നത് ആലപിക്കുകയും ചെയ്യുന്നു . അത് ഇന്ന രാഗത്തില്‍ വേണമെന്നോ ഇന്ന താളത്തില്‍ വേണമെന്നോ മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. അപ്പോള്‍ പാടുമ്പോള്‍ ഏതു രാഗത്തിലായി? ഏതു താളത്തില്‍ ആയി? അത് തന്നെ തീരുമാനിക്കും. അപ്പോള്‍ പെട്ടെന്ന് രാഗത്ത്തോടെ സാഹിത്യം താളനിബദ്ധമായ വിധം മുന്‍കൂട്ടി തീരുമാനിക്കാതെ പാടുന്ന വ്യക്തിയെ ആണ് വാഗ്ഗേയകാരന്‍ എന്ന് പറയുന്നത്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ