2014, മേയ് 4, ഞായറാഴ്‌ച

രാഗങ്ങളുടെ ആവിര്‍ഭാവം



ഓരോ സ്വരത്തിന് ഇടയിലും ധാരാളം സ്ഥലം ഉള്ളതുകൊണ്ട് സ്വരങ്ങളെ പ്രകൃതി സ്വരങ്ങലെന്നും വികൃതി സ്വരങ്ങലെന്നും രണ്ടായി തരം തിരിച്ചു. സ ,പ എന്നിവ പ്രകൃതി സ്വരങ്ങളും, രി ഗ മ ധ നീ എന്നിവ വികൃതി സ്വരങ്ങളും ആണ്. അതായത് സ പ എന്നിവ ഒന്ന് വീതവും രി ഗ മ ധ നീ എന്നിവ രണ്ടു വീതവും ഉണ്ട്. ഒന്നാമത്തെ സ്വരം ചെറുതും രണ്ടാമത്തെ സ്വരം വലുതുമാണ്. യഥാക്രമം അവയുടെ പേരുകള്‍ ഷഡ്ജം, ശുദ്ധ ഋഷഭം, ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധ മാദ്ധ്യമം, പ്രതിമദ്ധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതി ധൈവതം, കൈഷികി നിഷാദം, കാകളി നിഷാദം എന്നിങ്ങനെ ആണവ. ഇവയെ ദ്വാദശ സ്വരങ്ങള്‍ എന്ന് പറയുന്നു. അതിനോട് കൂടി രണ്ടു രി യും രണ്ടു ധ യും വരികയും, ഗ, നീ  എന്നീ സ്വരങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ രണ്ടാമത്തെ രി യെ ശുദ്ധ ഗാന്ധാരം എന്ന് പറഞ്ഞു. അതേ പോലെ രണ്ടാമത്തെ ധൈവതത്തെ ശുദ്ധ നിഷാദം എന്നും പറഞ്ഞു. അതേ പോലെ ചിലയിടത്ത് രണ്ടു ഗ വരികയും, രി ഇല്ലാതിരിക്കുകയും, രണ്ടു നീ വന്നു ധ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഒന്നാമത്തെ ഗ ഷഡ് ശ്രുതി ഋഷഭം എന്നും ഒന്നാമത്തെ നീ ഷഡ് ശ്രുതി ധൈവതം എന്നും അറിയപ്പെട്ടു. പുതുതായി വന്ന 4 സ്വരങ്ങളും കൂടി മൊത്തം 1 6 സ്വരങ്ങള്‍ ഇവയെ ഷോഡശ സ്വരങ്ങള്‍ എന്നും അറിയപ്പെട്ടു. ഈ സ്വരങ്ങളുടെ സഹായത്താല്‍ വെങ്കിട മഖി എന്ന പണ്ഡിതന്‍ 72 മേളകര്‍ത്താ രാഗങ്ങള്‍ നിര്‍ണയിച്ചു. അതായത് സ രി ഗ മ പ ധ നീ എന്ന സപ്തസ്വരത്തെ 72 രീതിയില്‍ പാടാം എന്നര്‍ത്ഥം. ഓരോ രീതിക്കും ഓരോ പേര് അതായത് 72 പൂര്‍ണ രാഗങ്ങള്‍ ഉണ്ട് എന്നര്‍ത്ഥം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ