2017, ജൂൺ 9, വെള്ളിയാഴ്‌ച

ഇതെന്തോരു ചിന്താഗതി???

മണ്ണിനേയും മനുഷ്യനേയും മരത്തിനേയും സ്നേഹിക്കാൻ പഠിപ്പിക്കുന്നതാണ് കമ്യൂണിസം എന്ന് സുരേഷ്ഗോപി പറഞ്ഞിരിക്കുന്നു. പിന്നെന്തിനാണ് താങ്കൾ താമര ചൂടിയതെന്ന് ഒരാൾ ചോദിച്ചിരിക്കുന്നു! എന്താണ് ഇതിനർത്ഥം? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? യഥാർത്ഥ കമ്യൂണിസം എന്ത് എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ! ഇവിടെ അതുണ്ടെന്ന് പറഞ്ഞിട്ടില്ല!

ശത്രുവിന്റെ ഗുണങ്ങളെ അംഗീകരിക്കുന്നതാണ് സനാതനധർമ്മം. അല്ലാതെ എന്ത് ചെയ്താലും പറഞ്ഞാലും നല്ലതാണെങ്കിലും എതിർക്കുക എന്നല്ല. അതിനാലാണ് രാവണന്റെ വിദ്വേഷഭക്തിയെ ഋഷീശ്വരന്മാർ അംഗീകരിച്ചത്.സുരേഷ്ഗോപി അങ്ങിനെ പറഞ്ഞു എന്നു കരുതി നാളെമുതൽ അദ്ദേഹം കമ്യൂണിസ്റ്റ്കാരനാകാനൊന്നും പോകുന്നില്ല. സത്യത്തിൽ യഥാർത്ഥ കമ്യൂണിസം ഇതാണ് എന്നും അല്ലാതെ നിങ്ങൾ കാട്ടിക്കൂട്ടുന്ന വേലകളൊന്നും അല്ല എന്നും അവർക്കുള്ള സന്ദേശമാണ് അദ്ദേഹത്തിന്റെ വാക്കുകൾ അതിനെ വിമർശിക്കുന്നത് എന്തിന് എന്ന് എനിക്ക് മനസ്സിലാ കുന്നില്ല!

മദ്യപിച്ചും നോൽമ്പ് എടുക്കാതേയും നടക്കുന്ന ഒരു മുസൽമാനോട് നീ മദ്യപിക്കരുത് അത് ഇസ്ലാം വിരുദ്ധമാണ് ഇസ്ലാം പറഞ്ഞതനുസരിച്ച് ജീവിക്കൂ എന്ന് ഞാൻ ഉപദേശിച്ചാൽ എന്നാൽ പിന്നെ നിങ്ങൾക്ക് ഇസ്ലാം മതം സ്വീകരിച്ചുകൂടേ? ഹിന്ദുവായി നിന്ന് കൊണ്ട് ഇങ്ങിനെ പറയണോ എന്ന് ചോദിക്കുന്നതിൽ എന്താണർത്ഥം? കഷ്ടം! നമ്മുടെസമൂഹത്തിന്റെ ചിന്താഗതി കുറച്ചുകൂടി വിശാലമാകേണ്ടിയിരിക്കുന്നു. ശരിയായ ആദ്ധ്യാത്മിക പഠനത്തിന്റെ പോരായ്മയാണത്  ചിന്തിക്കുക 
>ഭാഗം 2 പരമാത്മാവും ദേവതകളും.

ദേവതോപാസകരിൽ തന്നെ രണ്ടു വിഭാഗങ്ങൾ ഉണ്ട്. ക്ഷേത്രത്തിൽ പോകുക പ്രാർത്ഥിക്കുക എന്നിവ മാത്രം ചെയ്യുന്നവർ. വഴിപാടുകളൊന്നും കഴിക്കാറില്ല. മറ്റൊരു വിഭാഗം വഴിപാടുകൾ കഴിച്ചേ ക്ഷേത്രത്തിൽ നിന്ന് മടങ്ങൂ! ഇങ്ങിനെയുള്ള രണ്ടു വിഭാഗക്കാർ പരസ്പരം കുറ്റം പറയുന്നത് കേൾക്കാം.

എന്തിന് വഴിപാട് കഴിക്കണം? അത് തട്ടിപ്പാണ്. ഒരു കൗണ്ടറിൽ ശീട്ടാക്കുന്നു.മറ്റൊരു കൗണ്ടറിൽ നിന്ന് പ്രസാദം തരുന്നു. ഇത് കച്ചവടമല്ലേ? ഇതാണ് പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. ഇവിടെ ഒരു കാര്യം എല്ലാവരും മറക്കുന്നു. എന്റെയും നിങ്ങളുടേയും ഉള്ളിൽ വിളങ്ങുന്നത് ആ പരമാത്മാവാണ്. ആ പരമാത്മാവിനെ എങ്ങിനെ പൂജിച്ചാലാണ് എന്റെ ഉള്ളിലുള്ള ജീവാത്മാവിന് തൃപ്തി വരുക? അതിനനുസരിച്ച് ഞാൻ ചെയ്യുന്നു. അത് ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്തവകാശം?

ക്ഷേത്രദർശന വേളയിൽ ഞാൻ എന്ന വ്യക്തിയുടെ സംതൃപ്തി ആണ് പ്രധാനം . ആ സംതൃപ്തി സാക്ഷാൽ പരമാത്മാവ് അംഗീകരിക്കുന്നു. കാരണം സത്യത്തിൽ ആ പരമാത്മാവ് തന്നെ എന്റെ ഉള്ളിൽ ഇരുന്ന് ചെയ്യുന്ന കർമ്മങ്ങളാണവ.ആയതിനാൽ ഇത്തരം വഴിപാടു നടത്തുന്നവരെ പരിഹസിക്കാനോ വിമർശിക്കാനോ ധാർമ്മികമായി ആർക്കും അവകാശമില്ല. നിങ്ങൾ വഴിപാട് കഴിച്ചോളണം എന്നില്ല. നിങ്ങളുടെ സംതൃപ്തി എന്തോ അത് ചെയ്യുക. എന്റെ സംതൃപ്തിയോ സുഖമോ അല്ല നിങ്ങളുടേത്. അത് മറക്കരുത്. അപ്പോൾ ഇത്തരം കാര്യങ്ങൾ വ്യക്തിപരമാണ്. നമ്മടെ ഉള്ളിലെ സംതൃപ്തിയാണ് നമ്മുടെ ഗുണവും എെശ്വര്യവുമായി മാറുന്നത്.

എല്ലാ കാര്യത്തിലും പൊതുവായ സയൻസ് വേണം എന്ന് വിചാരിക്കുന്നത് മൂഢത്വമാണ്. കാരണം മനഃശാസ്ത്രപരമായ പലകാര്യങ്ങളും ആരും പരിഗണിക്കാറില്ല. ചില വ്യക്തികൾ ഏത് ക്ഷേത്രത്തിൽ ചെന്നാലും ശയനപ്രദക്ഷിണം നടത്താറുണ്ട്. അത് അവരുടെ സംതൃപ്തി. എന്ന് വെച്ച് ശയനപ്രദക്ഷിണം .       നടത്തുന്നത് വളരെ ഉത്തമമാണ് എന്നോ അത് വേണ്ട എന്നോ അർത്ഥമില്ല. ഇവിടെ ആരാധനാ സ്വാതന്ത്ര്യമുണ്ട്. അപ്പോൾ അവനവന്റെ സംതൃപ്തിയാണ് പ്രധാനം  ---ചിന്തിക്കുക ,തുടരും 

2017, ജൂൺ 7, ബുധനാഴ്‌ച

പരമാത്മാവും ,ദേവതകളും

അരൂപിയും ,അദൃശ്യനും ആയ പരമാത്മാവ് സകളവും നിഷ്കളങ്കവും ആയ രൂപമെടുത്ത അവസ്ഥകളെയാണ് ദേവതകൾ എന്ന് പറയുന്നത്. മനുഷ്യന്റെ ജ്ഞാനത്തിനും വിവേകത്തിനും അനുസരിച്ച് ഉപാസിക്കാൻ ഈശ്വരൻ തന്നെ സൗകര്യം ചെയ്തു തന്നിട്ടുണ്ട്. അരൂപിയായ പരമാത്മാവിന്റെ ജ്ഞാനസ്വരൂപത്തെ ധ്യാനിക്കുവാൻ സാധാരണക്കാർക്ക് പ്രയാസമായതിനാൽ ഈശ്വരന്റെ തന്നെ സകളവും നിഷ്കളങ്കവും ആയ രൂപങ്ങളെ ഉപാസിക്കുവാൻ ഈശ്വരൻ തന്നെ വിധി ഉണ്ടാക്കിയിട്ടുണ്ട്. ആയതിനാൽ സഗുണോപാസനയെ നിഷേധിക്കേണ്ടതില്ല. എന്നാണോ നിർഗ്ഗുണോപാസനയ്ക്ക് നമുക്ക് കഴിയുന്നത്? അപ്പോൾ നിർഗ്ഗുണോപാസനയാകാം അതുവരെ സഗുണോപാസന തുടരാം.

സഗുണോപാസനാ വിധികളാണ് ക്ഷേത്രവും ആചാരങ്ങളും. ക്ഷേത്രത്തിലെ ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വഴിപാടുകൾ.വഴിപോലെ അഥവാ നിയമപ്രകാരമുള്ള ആചാരങ്ങൾ അല്ലെങ്കിൽ വിധികൾ എന്നാണ് വഴിപാട് എന്നതിനർത്ഥം.ഏതു ദേവതയെ ആണ് ഉപാസിക്കുന്നത്? ആ ദേവതയുടെ പ്രീതിയ്ക്കായി അഥവാ ശ്രദ്ധ ക്ഷണിക്കുന്നതിലേക്കായി ചില ചടങ്ങുകൾ ! അതാണ് വഴിപാട്. അത് ശാസ്ത്രവുമാണ്. ലഭിക്കുന്ന എെശ്വര്യങ്ങൾക്ക് ഒരാൾ അർഹനാണോ?അർഹനാണ് എന്ന് മനസ്സുകൊണ്ട് ഉൾക്കൊണ്ടാലേ ഒരാൾ വഴിപാട് നടത്തുകയുള്ളു. അപ്പോൾ വഴിപാട് നടത്തുന്നത് ലഭിക്കേണ്ട എെശ്വര്യത്തിന് നമ്മൾ അർഹനാണ് എന്ന് തെളിയിക്കുന്നലഒരു പ്രക്രിയ ആണ്. വഴിപാട് നടത്തുമ്പോൾ നമ്മൾ ചെയ്യുന്ന പ്രാർത്ഥന ദേവതകൾ കൈക്കൊള്ളുകയും അനുഗ്രഹം നൽകുകയും ചെയ്യുന്നു.

ഓരോ ക്ഷേത്രങ്ങളിലെ ദേവതകൾക്കും കാലം സ്ഥലം പ്രകൃതി എന്നിവ പരിഗണിച്ച് വ്യത്യാസങ്ങൾ കാണും. ഈ വ്യത്യാസങ്ങൾ തികച്ചും മനശ്ശാസ്ത്രപരമാണ്. അന്ധവിശ്വാസമായി കാണുന്നതാണ് ശരിക്കും അന്ധവിശ്വാസം. എന്നാൽ നിർഗ്ഗുണോപാസനയ്ക്ക് ക്ഷേത്രങ്ങളോ വഴിപാടുകളോ ഉത്സവങ്ങളോ ഒന്നും ഇല്ല. പക്ഷേ അത് ജ്ഞാനം മൂലം ഒഴിവാക്കുന്നതാണ്. അല്ലാതെ നിഷേധം കൊണ്ട് ഒഴിവാക്കുന്നതല്ല.


Ente oru samshayam matramanu. Ariyumenkil paranju tarika. Indranu kittiya brahmahatya shapam 4 ayi pankittuvennum atil oru bhagham samudravum orubhagham boomiyim oru bagham akashavum oru bhagham streekalum etteduttennum.angineyanatre streekal ritumatiyayi tudangiyatennum
Angineyanenkil devendranu vendi streekal etteduttatu  kondu shetra darshanam nadattatirikkenda avashymundoo??? Mukalil paranja katha satymanenkilee njan chodhicha chodyttinu presaktti ulluu. Arivillattavante  aparadham ayi kandal mati
**********************************************************
മറുപടി
ശാപകഥ അംഗീകൃതമാണോ അല്ലയോ എന്നത് അവിടെ നിൽക്കട്ടെ! ഇവിടെ ഇന്ദ്രൻ ,ബ്രഹ്മഹത്യ, ശാപം  എന്നിവ എന്താണ് എന്ന് നോക്കാം. ഇന്ദ്രൻ എന്നതിന് നിരവധി അർത്ഥ മുണ്ട്. വേദം അനുസരിച്ച് ഈശ്വരനെ ആണ് ഇന്ദ്രൻ എന്ന് പറയുന്നത്. ശാപം എന്നതിന് ഉറച്ച തീരുമാനം.കൽപ്പന എന്നൊക്കെ അർത്ഥമുണ്ട്.ബ്രഹ്മത്തിൽ എല്ലാം ഉണ്ട്. സത്തും അസത്തും ഒക്കെ ഈ അസത്തിനെ ആണ് ബ്രഹ്മഹത്യ എന്ന് പറയുന്നത്.അതായത് ബ്രഹ്മത്തിന് വിരുദ്ധമായത് എന്നർത്ഥം സ്നേഹവും വിദ്വേഷവും ബ്രഹ്മത്തിൽ ഉള്ളതാണ് പക്ഷെ വിദ്വേഷം ബ്രഹ്മഹത്യാകാരകമാണ്.അവിടെ സ്നേഹമാണ് ജീവാത്മാക്കൾ സ്വീകരിക്കേണ്ട ത്.
         അപ്പോൾ അസത്തായതും ഈശ്വര സൃഷ്ടിയാണ് എന്നും അവ പഞ്ചഭൂതങ്ങളിലൂടെ പ്രകടമാകുന്നു.ഈ അസത്ത് മാസമുറ സമയത്ത് സ്ത്രീകളിലും ഉണ്ടാകുന്നു. അത് ഈശ്വര നിശ്ചയം ആണു താനും.  അസത്തായതോന്നും ജീവാത്മാക്കൾ പരമാത്മാവിന്റെ മുന്നിൽ പ്രകടിപ്പിക്കരുത്. മേൽ പറഞ്ഞ കഥയുടെ പൊരുൾ ഇതാണ്. ആ കഥ ഇങ്ങിനെ അല്ല താനും ഏതായാലും  ഇന്ദ്രൻ , ശാപം ബ്രഹ്മ ഹത്യ  എന്നീ പദങ്ങൾക്ക് നിരവധി അർത്ഥ മുണ്ട് എന്നും സാഹചര്യം കണക്കിലെടുത്താണ് അർത്ഥം എടുക്കേണ്ടതെന്നും മനസ്സിലാക്കുക 
മാസമുറയുള്ള സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പോകരുത് എന്ന് പറയുന്നതിലെ ശാസ്ത്രീയത എന്താണ്? സുനിൽ നിലമ്പുർ
*****************************************"***************
മറുപടി
       താൻ ഒരു കന്യകയാണെന്നും വിവാഹത്തിനും ഗർഭധാരണത്തിനും അർഹയാണ് എന്ന് മറ്റുള്ളവരെ അറിയിക്കുന്ന ഒരറിയിപ്പാണ് മാസമുറ. ഉൽപ്പാദിപ്പിക്കപ്പെട്ട സ്ത്രീ ബീജം ഉപയോഗ മില്ലാതെ വരുമ്പോൾ അവ നശിക്കുകയും  ആ മാലിന്യം രക്തത്തോട് കൂടി പുറത്തേക്ക് പോകുകയും ചെയ്യുന്ന അവസ്ഥയാണത്. ശരിക്കും പറഞ്ഞാൽ ശരീരം ശുദ്ധമാക്കുന്ന ഒരു പ്രക്രിയആണത്. അപ്പോൾ ആ മാലിന്യത്തിൽ വിഷകരമായ ഊർജ്ജം വമിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ നെഗറ്റീവ് ഊർജ്ജം ദേവ ചൈതന്യത്തിന് ഭംഗം വരുത്തുന്നു. ഒരു പ്രദേശത്തേക്ക് മുഴുവൻ വൈദ്യുതി നൽകുന്നത് ഒരു ചെറിയ പീസ് മുഖാന്തിരമാണല്ലോ അതാകട്ടെ പെട്ടെന്ന് അടിച്ചു പോകുകയും ചെയ്യും. അതേ പോലെ ഒരു പ്രദേശത്തേക്ക് ചൈതന്യം പകരുന്ന വിഗ്രഹം മാസമുറയുള്ള സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഈ വിഷകരമായി വമിക്കുന്ന നെഗറ്റീവ് ഊർജ്ജം ക്ഷേത്ര വിഗ്രഹത്തിൽ ആവാഹിക്കപ്പെട്ട ചൈതന്യത്തിന് ഭംഗം വരുത്തുന്നു.

എന്നാൽ ശ്രദ്ധയില്ലാത്തവരും ,നിഷേധികളും ഈ സമയത്ത് വന്നെന്നു വരാം . ഇത്തരം പ്രവർത്തികൾ മൂലം ഭഞ്ജിക്കപ്പെട്ട ചൈതന്യം പുനഃസ്ഥാപിക്കാനാണ് വർഷം തോറും ക്ഷേത്രങ്ങളിൽ ഉത്സവം നടത്തുന്നത്.   ചിന്തിക്കുക 

2017, ജൂൺ 5, തിങ്കളാഴ്‌ച

ബ്രഹ്ഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യന് ഭക്ഷണത്തിന് വേണ്ടിയാണ്. ഭക്ഷിക്കാൻ കൊള്ളാവുന്ന ഏതു മൃഗങ്ങളേയും മനുഷ്യന് ഭക്ഷിക്കാം   (മനുസ്മൃതി അദ്ധ്യായം 5 ശ്ലോകം 30). ഇത് ശരിയാണോ സാർ? സുനിൽ
****************************%*****************************
മറുപടി
ആശ്ലോകവും അർത്ഥവും
നാത്താ ദുഷ്യത്യദ ന്നാദ്യാൻ പ്രാണിനോ / ഹന്യഹന്യപി
ധാത്രൈവ സൃഷ്ടാ ഹ്യാദ്യാശ്ച പ്രാണിനോ / ത്താര ഏവ ച
            അർത്ഥം
ദിവസവും ഭക്ഷണയോഗ്യങ്ങളായ പ്രാണികളെ ഭക്ഷിക്കുന്നവന്യദോഷമുണ്ടാകുന്നില്ല .എന്തെന്നാൽ ഭക്ഷ്യങ്ങളായരപ്രാണികളേയും ഭക്ഷിക്കുന്നവരേയും ബ്രഹ്മാവ് തന്നെയാണ് സൃഷ്ടിച്ചത്
::  'വിശദീകരണം
എന്താണ് ഭക്ഷണ യോഗ്യങ്ങളായ പ്രാണികൾ ? മനുഷ്യന് ഭക്ഷണത്തിനായി ബ്രഹ്മാവ് സൃഷ്ടിച്ചത് എന്തോ? അതാണ് ഭക്ഷണ യോഗ്യങ്ങളായ പ്രാണികൾ അത് ധാന്യങ്ങളും പഴങ്ങളും കിഴങ്ങുകളുമാണ്. അത് ഭക്ഷിക്കുന്നത് കൊണ്ട് കുഴപ്പമില്ല.കാരണം മനുഷ്യന് ഭക്ഷിക്കാനായി ബ്രഹ്മാവ് സൃഷ്ടിച്ചതാണ് ധാന്യങ്ങളും ,പഴങ്ങളും കിഴങ്ങുകളും.
        ഇവിടെ പ്രാണികൾ എന്നതിന് ജീവികൾ എന്ന അർത്ഥമെടുത്തു. തെറ്റായ അർത്ഥം എടുത്തതു കാരണം മനുസ്മൃതി തെറ്റിദ്ധരിക്കപ്പെട്ടു. ഭാരതീയ സനാതന ധർമ്മത്തിൽ എവിടേയുംഇറച്ചി കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.പഴയ ഭാഷാ ശൈലിയെ കുറിച്ച്
ബോധമില്ലാത്തവരാണ് ഇങ്ങിനെയൊക്കെ പറയുന്നത്. ചോദ്യത്തിലെ അർത്ഥവും യഥാർത്ഥ അർത്ഥവും തമ്മിൽ വ്യത്യാസം ശ്രദ്ധിക്കുക .  മാംസം എന്നതിന് ഉള്ളിലെ കഴമ്പ് എന്ന അർത്ഥത്തിലാണ് രാമായണം ,മനുസ്മൃതി മുതലായവയിൽ കൊടുത്തിട്ടുള്ളത്.