>ഭാഗം 2 പരമാത്മാവും ദേവതകളും.
ദേവതോപാസകരിൽ തന്നെ രണ്ടു വിഭാഗങ്ങൾ ഉണ്ട്. ക്ഷേത്രത്തിൽ പോകുക പ്രാർത്ഥിക്കുക എന്നിവ മാത്രം ചെയ്യുന്നവർ. വഴിപാടുകളൊന്നും കഴിക്കാറില്ല. മറ്റൊരു വിഭാഗം വഴിപാടുകൾ കഴിച്ചേ ക്ഷേത്രത്തിൽ നിന്ന് മടങ്ങൂ! ഇങ്ങിനെയുള്ള രണ്ടു വിഭാഗക്കാർ പരസ്പരം കുറ്റം പറയുന്നത് കേൾക്കാം.
എന്തിന് വഴിപാട് കഴിക്കണം? അത് തട്ടിപ്പാണ്. ഒരു കൗണ്ടറിൽ ശീട്ടാക്കുന്നു.മറ്റൊരു കൗണ്ടറിൽ നിന്ന് പ്രസാദം തരുന്നു. ഇത് കച്ചവടമല്ലേ? ഇതാണ് പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. ഇവിടെ ഒരു കാര്യം എല്ലാവരും മറക്കുന്നു. എന്റെയും നിങ്ങളുടേയും ഉള്ളിൽ വിളങ്ങുന്നത് ആ പരമാത്മാവാണ്. ആ പരമാത്മാവിനെ എങ്ങിനെ പൂജിച്ചാലാണ് എന്റെ ഉള്ളിലുള്ള ജീവാത്മാവിന് തൃപ്തി വരുക? അതിനനുസരിച്ച് ഞാൻ ചെയ്യുന്നു. അത് ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്തവകാശം?
ക്ഷേത്രദർശന വേളയിൽ ഞാൻ എന്ന വ്യക്തിയുടെ സംതൃപ്തി ആണ് പ്രധാനം . ആ സംതൃപ്തി സാക്ഷാൽ പരമാത്മാവ് അംഗീകരിക്കുന്നു. കാരണം സത്യത്തിൽ ആ പരമാത്മാവ് തന്നെ എന്റെ ഉള്ളിൽ ഇരുന്ന് ചെയ്യുന്ന കർമ്മങ്ങളാണവ.ആയതിനാൽ ഇത്തരം വഴിപാടു നടത്തുന്നവരെ പരിഹസിക്കാനോ വിമർശിക്കാനോ ധാർമ്മികമായി ആർക്കും അവകാശമില്ല. നിങ്ങൾ വഴിപാട് കഴിച്ചോളണം എന്നില്ല. നിങ്ങളുടെ സംതൃപ്തി എന്തോ അത് ചെയ്യുക. എന്റെ സംതൃപ്തിയോ സുഖമോ അല്ല നിങ്ങളുടേത്. അത് മറക്കരുത്. അപ്പോൾ ഇത്തരം കാര്യങ്ങൾ വ്യക്തിപരമാണ്. നമ്മടെ ഉള്ളിലെ സംതൃപ്തിയാണ് നമ്മുടെ ഗുണവും എെശ്വര്യവുമായി മാറുന്നത്.
എല്ലാ കാര്യത്തിലും പൊതുവായ സയൻസ് വേണം എന്ന് വിചാരിക്കുന്നത് മൂഢത്വമാണ്. കാരണം മനഃശാസ്ത്രപരമായ പലകാര്യങ്ങളും ആരും പരിഗണിക്കാറില്ല. ചില വ്യക്തികൾ ഏത് ക്ഷേത്രത്തിൽ ചെന്നാലും ശയനപ്രദക്ഷിണം നടത്താറുണ്ട്. അത് അവരുടെ സംതൃപ്തി. എന്ന് വെച്ച് ശയനപ്രദക്ഷിണം . നടത്തുന്നത് വളരെ ഉത്തമമാണ് എന്നോ അത് വേണ്ട എന്നോ അർത്ഥമില്ല. ഇവിടെ ആരാധനാ സ്വാതന്ത്ര്യമുണ്ട്. അപ്പോൾ അവനവന്റെ സംതൃപ്തിയാണ് പ്രധാനം ---ചിന്തിക്കുക ,തുടരും

നല്ല ചിന്തനം
മറുപടിഇല്ലാതാക്കൂ