ഇതെന്തോരു ചിന്താഗതി???
മണ്ണിനേയും മനുഷ്യനേയും മരത്തിനേയും സ്നേഹിക്കാൻ പഠിപ്പിക്കുന്നതാണ് കമ്യൂണിസം എന്ന് സുരേഷ്ഗോപി പറഞ്ഞിരിക്കുന്നു. പിന്നെന്തിനാണ് താങ്കൾ താമര ചൂടിയതെന്ന് ഒരാൾ ചോദിച്ചിരിക്കുന്നു! എന്താണ് ഇതിനർത്ഥം? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? യഥാർത്ഥ കമ്യൂണിസം എന്ത് എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ! ഇവിടെ അതുണ്ടെന്ന് പറഞ്ഞിട്ടില്ല!
ശത്രുവിന്റെ ഗുണങ്ങളെ അംഗീകരിക്കുന്നതാണ് സനാതനധർമ്മം. അല്ലാതെ എന്ത് ചെയ്താലും പറഞ്ഞാലും നല്ലതാണെങ്കിലും എതിർക്കുക എന്നല്ല. അതിനാലാണ് രാവണന്റെ വിദ്വേഷഭക്തിയെ ഋഷീശ്വരന്മാർ അംഗീകരിച്ചത്.സുരേഷ്ഗോപി അങ്ങിനെ പറഞ്ഞു എന്നു കരുതി നാളെമുതൽ അദ്ദേഹം കമ്യൂണിസ്റ്റ്കാരനാകാനൊന്നും പോകുന്നില്ല. സത്യത്തിൽ യഥാർത്ഥ കമ്യൂണിസം ഇതാണ് എന്നും അല്ലാതെ നിങ്ങൾ കാട്ടിക്കൂട്ടുന്ന വേലകളൊന്നും അല്ല എന്നും അവർക്കുള്ള സന്ദേശമാണ് അദ്ദേഹത്തിന്റെ വാക്കുകൾ അതിനെ വിമർശിക്കുന്നത് എന്തിന് എന്ന് എനിക്ക് മനസ്സിലാ കുന്നില്ല!
മദ്യപിച്ചും നോൽമ്പ് എടുക്കാതേയും നടക്കുന്ന ഒരു മുസൽമാനോട് നീ മദ്യപിക്കരുത് അത് ഇസ്ലാം വിരുദ്ധമാണ് ഇസ്ലാം പറഞ്ഞതനുസരിച്ച് ജീവിക്കൂ എന്ന് ഞാൻ ഉപദേശിച്ചാൽ എന്നാൽ പിന്നെ നിങ്ങൾക്ക് ഇസ്ലാം മതം സ്വീകരിച്ചുകൂടേ? ഹിന്ദുവായി നിന്ന് കൊണ്ട് ഇങ്ങിനെ പറയണോ എന്ന് ചോദിക്കുന്നതിൽ എന്താണർത്ഥം? കഷ്ടം! നമ്മുടെസമൂഹത്തിന്റെ ചിന്താഗതി കുറച്ചുകൂടി വിശാലമാകേണ്ടിയിരിക്കുന്നു. ശരിയായ ആദ്ധ്യാത്മിക പഠനത്തിന്റെ പോരായ്മയാണത് ചിന്തിക്കുക

സത്യം
മറുപടിഇല്ലാതാക്കൂ