ചോദ്യം --സുഭാഷ് --സര്‍ സാറിന്‍റെ പോസ് ടുകള്‍ ഞാന്‍ ഷയര്‍ ചെയ്യാറുണ്ട് --ഒരു വിദ്വാന്‍ പറയുന്നു താങ്കള്‍ അവതാര പുരുഷന്മാരെ ന്യായീകരിക്കുകയാണെന്ന് --ബലരാമനും ശ്രീകൃഷ്ണനും മദ്യം ഉപയോഗിച്ചിരുന്നുവത്രേ! അത് ശരിയാണോ?
ഉത്തരം ---ധര്‍മ്മ സംസ്ഥാപനത്തിന് വന്നവരാണ് അവതാര പുരുഷന്മാര്‍ --അവര്‍ സാധാരണ മനുഷ്യരെ പോലെ മദ്യം ഇറച്ചി എന്നിവ കഴിച്ചിരുന്നു എന്ന് പറയുന്നവര്‍ മനപ്പൂര്‍വം ഭാരതീയ സനാതന ധര്‍മ്മ വ്യവസ്ഥിതിയെ അപമാനിക്കുകയാണ് --പുരാണ ഇതിഹാസങ്ങളില്‍ ഓരോ പദ ത്തിനും വേറെ അര്‍ത്ഥം ആണെന്ന് എത്ര പറഞ്ഞാലും ഇവര്‍ക്കൊന്നും മനസ്സിലാവില്ല --രണ്ടാമൂഴം പോലുള്ള നോവലുകള്‍ വായിച്ചിട്ടാണ് ഇവരൊക്കെ അവരുടെ പാണ്ഡിത്യം പ്രകടിപ്പിക്കുന്നത് -- അവതാര പുരുഷന്‍ മാര്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കില്ല -ബലരാമന്‍ സദാ സമയത്തും ലഹരിയിലാണ് --അതായത് ഹരിയില്‍ ലയിച്ചിരിക്കുകയാണ് അത് കാണിക്കാന്‍ വേണ്ടി ഉപയോഗിച്ച വാക്കാണ് ബലരാമന്‍ മധു കഴിച്ചിരുന്നു എന്ന് ഭാഷാശൈലിയെ പറ്റി വിവരമില്ലാത്തവര്‍ പറയുന്ന ജല്പ്പനങ്ങളില്‍ സജ്ജനങ്ങള്‍ വീഴാതെ ഇരിക്കുക --ദ്വാരകയില്‍ മറ്റു യാദവര്‍ മദ്യം ഉപയോഗിക്കുന്നത് കണ്ടു ബലരാമന്‍ ദ്വാരകയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി മഹാഭാരതം മൌസല പര്‍വ്വത്തില്‍ ഒന്നാം അധ്യായത്തില്‍ 29 ആം ശ്ലോകത്തില്‍ പറയുന്നു --ബലരാമന്‍ ശരിക്കും മദ്യം ഉപയോഗിക്കുന്ന വ്യക്തി ആണെങ്കില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തുമോ? സാധാരണ മനുഷ്യരെ പോലെയാണ് മനുഷ്യ രൂപം ധരിച്ച അവതാരങ്ങളും എന്ന് വരുത്തി തീര്‍ക്കുന്നത് മാനസിക വൈകല്യമാണ് -- ജന്മനാ ലഭിച്ച വിദ്വേഷ ഭാവം ആണ് ഇവരെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത് --ഇത്തരം സംശയം ഉളവാക്കുന്ന ശ്ലോകങ്ങള്‍ തിരഞ്ഞു പിടിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിക്കാം --മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനും അനന്തന്റെ അവതാരമായ ബലരാമനും മദ്യം കഴിക്കുന്നവരല്ല --പരമശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചു കൊടുത്ത തത്വങ്ങളോട് കൂടിയ രാമകതയിലെ കഥാപാത്രമായ രാമനും ഇറച്ചി കഴിച്ചിട്ടില്ല --പിന്നെ ഇവര്‍ പറയുന്ന കഥാപാത്രങ്ങള്‍ ആരെല്ലാമാണെന്ന് അറിയില്ല --വ്യാസന്‍ രചിച്ചത് ജയ എന്നാ ഇതിഹാസം ആണ് അത് ശിഷ്യന്മാരായ പൈല്ന്‍-വൈശംബായണന്‍ ജമിനി സുമന്തു പുത്രനായ ശുകന്‍ എന്നിവര്‍ വ്യാഖ്യാനിച്ചാണ് മഹാഭാരതം ഉണ്ടായത് --ശേഷം പലരും വ്യാഖ്യാനിച്ചിട്ടുണ്ട് അതില്‍ വികലമായ വ്യാഖ്യാനങ്ങളും കണ്ടേക്കാം --ജയ 8 800 കരികകളില്‍ ആണ് അത് വ്യാഖ്യാനിച്ചാണ് 1 ലക്ഷം ശ്ലോകങ്ങള്‍ ഉ ള്ളമഹാഭാരതം ശിഷ്യര്‍ നിര്‍മ്മിച്ചത് --ഗണം എന്നാല്‍ ശിഷ്യര്‍ എന്നാണു അര്‍ത്ഥം ഗണപതി --എന്ന് പറഞ്ഞാല്‍ ശിഷ്യന്മാരുടെ നേതാവ് ഇവിടെ ശുകന്‍ ആണ് നേതാവ് അപ്പോള്‍ വ്യാസന്‍ പറഞ്ഞു ഗണപതി എഴുതി എന്ന് പറഞ്ഞാല്‍ വ്യാസന്‍ പറഞ്ഞത് കഥാ രൂപത്തില്‍ ശുകന്‍ എഴുതി എന്നര്‍ത്ഥം--അല്ലാതെ വിഘ്നേശ്വരന്‍ അല്ല എഴുതിയത് ആന്തരികമായി വിഘ്നേശ്വരന്‍ ശുകനെ സഹായിച്ചു എന്ന് പറയാം --അത് തെറ്റായി ധരിച്ചു ആണ് കഥകള്‍ പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞത് --ഇതില്‍ യാതൊരു സംശയവും ഇല്ല --ചിന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ