2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

മനീഷാ പഞ്ചകം --ശ്ലോകം -3 -ജഗദ്‌ ഗുരു ശങ്കരാചാര്യര്‍







ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്മാത്ര വിസ്താരിതം
സര്‍വ്വം ചൈതദവിദ്യയാ ത്രിഗുണയാf ശേഷം മായാ കല്പ്പിതം 
ഇത്ഥം യസ്യ ദൃഢാമതിഃസുഖതരേനിത്യേ പരേനിര്‍മ്മലേ
ചണ്‍ഡാലോf സ്തുസ തു ദ്വിജോ /f/സ്തുഗുരുരി ത്യേഷാ മനീഷാ മമ 

അര്‍ത്ഥം ---ഞാന്‍ ബ്രഹ്മം ആകുന്നു -ഈ ജഗത്തും ബ്രഹ്മം തന്നെ -എല്ലാം ഏക ജ്ഞാന സ്വരൂപത്താല്‍ പറയപ്പെട്ടവയാകുന്നു -ഈ ഭേദങ്ങള്‍ എല്ലാം തന്നെ സത്വരജതമോഗുണങ്ങളായ ത്രിഗുണാത്മികമായ അവിദ്യയാല്‍ കല്പ്പിക്കപ്പെട്ടതാകുന്നു -എലാം എന്നാല്‍ തന്നെ തീരുമാനിക്കപ്പെട്ടവ ആകുന്നു -ഇപ്രകാരം ആരാണോ ന്സുഖതരവും നിത്യവും പരവും നിര്‍മ്മലവും ആയ ആത്മാവില്‍ ദൃഡമായ ബുദ്ധി ഉള്ളത്? അയാള്‍ ലോകത്തിന്‍റെ  കണ്ണില്‍ ചണ്‍ഡാളന്‍ ആയാലും ബ്രാഹ്മണന്‍ ആയാലും ഉറപ്പായും ഗുരുതന്നെ എന്നുള്ളത് എന്‍റെ സംശയ രഹിതമായ ജ്ഞാനം ആകുന്നു 

വിശദീകരണം ------ഞാന്‍ അല്ലാതെ മറ്റൊന്നും ഇവിടെ ഇല്ലെന്നും ഈ കാണുന്നതൊക്കെ ഞാന്‍ തന്നെയാണ് എന്നും അവിദ്യയാല്‍ അഥവാ മായയാല്‍ ഇതൊക്കെ വേറെ വേറെ ആണെന്ന് തോന്നുകയാണ് എന്നും ഇതൊക്കെ ഞാന്‍ തന്നെയാണ് തീരുമാനിച്ചത് എന്നും ആരാണോ മനസ്സില്‍ മനനം ചെയ്തു ഉറപ്പിച്ചിട്ടുള്ളത്? അയാള്‍ ഏതു കുലത്തില്‍ പിറന്നവന്‍ ആണെങ്കിലും ഗുരു തന്നെയാണ് ഇത് സംശയം ഇല്ലാത്ത കാര്യമാണ് ---ഭാരതീയ സനാതന ധര്‍മ്മ വ്യവസ്ഥിതിയിലെ പരമമായ സത്യം ഇവിടെ ആചാര്യര്‍ പറഞ്ഞിരിക്കുന്നു --ഇത് മാത്രമാണ് സത്യം --സമൂഹത്തില്‍ കാണുന്ന ജാതിവ്യത്യാസം മനുഷ്യന്‍റെ സ്വാര്‍ഥതയുടെ സന്താനം ആണ് --ഇത് മനസ്സിലാക്കി നാം ഓരോരുത്തരും പെരുമാ റെണ്ടാതാണ് എന്നാലേ  ഒരു ഭാരതീയന്‍ ആകൂ --വിവാഹം മുതലായ കാര്യങ്ങള്‍ സംമൂഹത്ത്തില്‍ ഒരേ കുലത്തില്‍  നിന്ന് തന്നെ വേണം എന്നാ ചിന്താഗതിക്ക് പിന്നിലെ തത്വം ഈ മനീഷാപഞ്ചകം കഴിഞ്ഞ ഉടനെ വിശദീകരിക്കാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ