അര്‍ഥം --വാസുദേവ പുത്രനും,ദേവനും,കംസ ചാണൂര മര്‍ദ്ദനനും,ദേവകിക്ക് പരമാനന്ദ പ്രദ നും .ജഗദ് ഗുരു വുമായ കൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു
വിശദീകരണം---കൃഷ്ണ നെ ഇവിടെ ജഗദ് ഗുരു എന്ന് പറഞ്ഞിരിക്കുന്നു.ഇതില്‍ വേറെ ഒരര്‍ഥം ഒളിഞ്ഞു കിടപ്പുണ്ട്.പലരും പറയാറുണ്ട് നല്ല ഒരു ഗുരുവിനെ കിട്ടാറില്ല എന്ന് അങ്ങിനെ ഉള്ളവര്‍ ആണ് ഇവിടെ ശ്രദ്ധിക്കേണ്ടത് ,കൃഷ്ണന്‍ ജഗദ് ഗുരുവാണ് .അപ്പോള്‍ ആ ജഗദ് ഗുരുവില്‍ സര്‍വം സമര്‍പ്പിക്കുക. ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ചു പഠിക്കുക,യാതൊരു സംശയവും ഇല്ല ആരെങ്കിലും ഒരു പണ്ഡിതന്‍ നിങ്ങളുടെ ചിന്താ ഗതിയെ മാറ്റി മറിക്കാനോ നേര്‍വഴി കാണിച്ചു തരുവാ നോ നിങ്ങളുടെ മുന്നില്‍ എത്തിപ്പെടാതെ ഇരിക്കില്ല. അത് ഏതു രൂപത്തില്‍ എന്ന് പറയാന്‍ പറ്റില്ല. ശത്രുവിന്റെ രൂപത്തില്‍ ആകാം മിത്ര രൂപത്തില്‍ ആകാം.ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ് കൃഷ്ണനെ ഗുരുവായി കണ്ടു പഠിക്കാന്‍ തുടങ്ങിയാല്‍ പ്രയാസം ഉള്ള ഘട്ടങ്ങ;ളില്‍ ഏതോ പ്രേരണ എന്നോണം ആരെങ്കിലും നമ്മുടെ ജീവിതത്തില്‍ വരാതെ ഇരിക്കില്ല .ഈ പറഞ്ഞതില്‍ അനുഭവം കൂടി ഉണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ