2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

പോത്തും ചില ആധ്യാത്മിക ചിന്തകളും







പോത്ത് കാലന്‍റെ  വാഹനം ആയാണ് സനാതന ധര്‍മ്മ വിശ്വാസം --ഇവിടെ കാലന്‍ എന്ന് പറയുമ്പോള്‍ ഒരു തമോഗുണം  അനുഭവപ്പെടുന്നു --അതെ സമയം യമധര്‍മ്മ രാജന്‍  എന്ന് പറഞ്ഞാല്‍ ഒരു സത്വ ഗുണ ഭാവം അനുഭവ പ്പെടുകയും ചെയ്യും രണ്ടും ഒന്ന് തന്നെ --കാലത്തിനെ നിയന്ത്രിക്കുന്നതും ഈ പ്രപഞ്ചത്തിലെ കാല പരിധി നിശ്ചയിക്കുന്നതും യമധര്‍മ്മ രാജാവാണ് --ആയതിനാല്‍ കാലന്‍ എന്ന് പറയുന്നു --കാലം എന്ന് പറഞ്ഞാല്‍ ഒന്നും തോന്നില്ല പക്ഷെ കാലന്‍ എന്ന് പറയുമ്പോള്‍ ഭീതിയോടെ ഉള്ള ചിന്ത ഉടലെടുക്കുന്നു എന്നാല്‍ ഗാനം --ഗായകന്‍ എന്ന് പറയുന്നത് പോലെ മാത്രമേ ഉള്ളൂ- കാലത്തെ നിയന്ത്രിക്കുന്നത്‌ ആരാണ്? കാല സ്വരൂപ്ന്‍ ആരാണ്? സാക്ഷാല്‍ ഈശ്വരന്‍ തന്നെ  അപ്പോള്‍  ഈശ്വരന്‍റെ  മറ്റൊരു ഭാവം ആണ് യമധര്‍മ്മ രാജാവ് എ ന്ന കാലന്‍ --വാഹനം മഹിഷവും --എന്താണ് അതിനു കാരണം --പോത്ത് എന്ന് പറയുമ്പോള്‍ താമസ ഗുണവും കാള എന്ന് പറയുമ്പോള്‍ സത്വഗുണവും  നമുക്ക് അനുഭവപ്പെടുന്നു --സത്യത്തില്‍ ഇത് അജ്ഞതയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ -കാള ധര്‍മ്മത്തിന്റെ പ്രതീകം ആയാണ് ഭാരതീയ സങ്കല്‍പ്പം അതിനാല്‍ ഭഗവാന്‍ കാളയെ വാഹനമാക്കി ശിവ രൂപത്തില്‍----നില്‍ക്കുമ്പോള്‍ --  അതായത് ഭഗവാന്‍ ശിവ രൂപത്തില്‍ കര്‍മ്മം ചെയ്യുന്നത് ധര്മ്മ ത്തോട് കൂടിയാണ് എന്നര്‍ത്ഥം --അങ്ങിനെയുള്ള ധര്‍മ്മത്തെ വഹിക്കുന്നത് നിഷ്കളങ്ക ഭാവമാണ് --പോത്തിന് ബുദ്ധി ഇല്ല -അപ്പോള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള വിവേകവും ഇല്ല --സത്യത്തില്‍ നിഷ്കളങ്കം ആണത് --അതിനാല്‍ ധര്‍മ്മത്തെ വഹിക്കുന്നത് നിഷ്കളങ്കം ആ യതിനാല്‍ യമധര്‍മ്മ രാജന്‍റെ  വാഹനം മഹിഷം ആയി കണ്ടു --ചുരുക്കി പറഞ്ഞാല്‍ ധര്‍മ്മത്തിന്റെ പ്രതീകമായ കാളയും ജ്ഞാനം അഥവാ വേദത്തിന്‍റെ  പ്രതീകമായ ഗോവും -നിഷ്കളങ്കതയുടെ പ്രതീകവും യമധര്‍മ്മ രാജന്‍റെ വാഹനവും ആയ മഹിഷവും ഭാരതീയരെ സംബന്ധിച്ച് പ്രിയപ്പെട്ടതാണ് എന്ന് സാരം --ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ