പ്രപന്ന പാരിജാതായ തോത്രവേ ത്രൈക പാണയെ
ജ്ഞാന മുദ്രായ കൃഷ്ണായ ഗീതാമൃത ദുഹേ നമ:
അര്‍ഥം ---പരിപൂര്‍ണമായി സമര്‍പ്പിച്ച ഭക്തര്‍ക്ക് കല്‍ പ്പ വൃക്ഷമായവനും ഒരു കയ്യില്‍ ചാട്ട വാറ് എന്തിയവനും ,മറു കയ്യില്‍ ജ്ഞാന മുദ്രയെ വഹിക്കുന്നവനും ഗീതയായ അമൃതത്തെ ദോഹനം ചെയ്തവനുമായ കൃഷ്ണനായിക്കൊണ്ട് നമസ്കാരം
വിശദീകരണം ----ഇവിടെ കൃഷ്ണനെ സ്തുതിക്കുന്നു.കൃഷ്ണന്‍ പ്രപന്ന പാരിജാതനാണ് .അതായത് പരിപൂര്‍ണ മായി സമര്‍പ്പിച്ച ഭക്തര്‍ക്ക് കല്‍പ്പ വൃക്ഷം ആണ്. ഇവിടെ ഭക്തിയുടെ മാഹാത്മ്യം പറയുന്നു സര്‍വം സമര്‍പ്പിച്ച ഭക്തന് കല്പ്പവൃക്ഷമാണ് ഭഗവാന്‍ .ഒരു കയ്യില്‍ തോത്രം --ചാട്ടവാര്‍ എന്തിയവനാണ് .എന്തിനാണ് ചാട്ടവാര്‍? ഇവിടെ രണ്ടര്‍ത്ഥം ഉണ്ട് .യുദ്ധ സമയത്ത് സൂതനായി വര്‍ത്തിക്കുന്നു.അപ്പോള്‍ കുതിരയെ തെളിക്കാന്‍ ചാട്ടവാര്‍ വേണം .മറ്റൊരര്തം ഇന്ദ്രിയങ്ങള്‍ ആണല്ലോ ശരീര രഥ കല്‍പ്പനയില്‍ കുതിരകള്‍ അപ്പോള്‍ ചാട്ടവാര്‍ പിടിച്ച ഭാവം യുക്തം തന്നെ ,മറു കയ്യില്‍ ജ്ഞാന മുദ്രയാണ് .എന്താണ് ജ്ഞാന മുദ്ര? ശാസ്താവിന്റെ ചിത്രം നോക്കുക പെരു വിരലും ചൂണ്ടു വിരലും കൂട്ടി മുട്ടിച്ചു ബാക്കി 3 വിരലുകളെ വിടര്‍ത്തി പിടിക്കുന്ന രീതി .ചിന്മുദ്ര എന്നും ഇതിനെ പറയും. ഇതൊരു സന്ദേശം ആണ് പേര് വിരല്‍ ആത്മാവിനെയും ചൂണ്ടുവിരല്‍ ജീവനെയും കുറിക്കുന്നു.അത് രണ്ടും ഒരുമിച്ചു ആണ് രണ്ടും രണ്ടായി നിലനില്‍ക്കുന്നു വെങ്കിലും ജീവനില്ലാതെ ആത്മാവിനും ആത്മാവില്ലാതെ ജീവനും നിലനില്‍പ്പില്ല എന്ന് ചിന്‍ മുദ്രയിലൂടെ നമ്മെ ബോധിപ്പിക്കുന്നു.മാത്രമല്ല നാം എപ്പോളും നമ്മുടെ ഉള്ളിലുള്ള ഈശ്വരനുമായി ബന്ധപ്പെട്ടിരിക്കണം എന്നും ,ബാക്കി 3 വിരലുകള്‍ ശരീരത്തെ കുറിക്കുന്നു സത്വഗുണം,രജോഗുണം,തമോ ഗുണം എന്നിവയാണ് 3 വിരലുകള്‍ അപ്പോള്‍ ഇതു സമയത്തും ശരീരത്തോട് കൂടെ ജീവന്‍ നില്‍ക്കുകയാണെങ്കില്‍ അത് ദോഷമാണെന്നും.ഒരു ഭക്തന്‍ എപ്പോളും തന്റെ ഉള്ളില്‍ ഉള്ള ഈശ്വരനുമായി സംവേദി ക്കണം എന്നും ചിന്മുദ്രയായ ജ്ഞാന മുദ്രയിലൂടെ നമ്മെ ബോധിപ്പിക്കുന്നു...പിന്നെ പറയുന്നു ഗീതാമൃതം ദോഹനം --കറക്കുക --ചെയ്യുന്നവനും ആണ് എന്ന് കറക്കണം എങ്കില്‍ ഏതിനെ കറക്കണം? ഉപനിഷത്തുക്കള്‍ എന്നാ പശുക്കളെ കരക്കുന്നവന്‍ ആണ് കൃഷ്ണന്‍ എന്ന്.ഉപനിഷ ത്തുക്ക്ല്‍ ആകുന്ന പശുക്കളെ ആണ് കറക്കുന്നത് എന്ന് അടുത്ത ശ്ലോകത്തില്‍ സൂചന തരുന്നു.----അപ്പോള്‍ മൊത്തം സാരം -----പരിപൂര്‍ണമായും സമര്‍പ്പിച്ച ഭക്തന് പാരിജാത വൃക്ഷം പോലെ നിന്ന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ ചാട്ട വാര്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്നവന്‍ ആയ ,സദാസമയത്തും ജീവന്‍ തന്റെ ഉള്ളിലുള ആത്മാവുമായിചെര്‍ന്നു ജീവാത്മാവ് എന്നാ അവസ്ഥയില്‍ നില്‍ക്ക്ന്മെന്ന ഉപദേശം തരുന്ന,ഗീതാമൃതം കറന്നു എടുക്കുന്ന കൃഷ്ണനായിക്കൊണ്ട് നമസ്കാരം
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ