രാമായണം ഭാഗവതം ഇവ പഠിക്കുമ്പോള്‍ ആദ്യം ചില പദങ്ങളും അവയുടെ അര്‍ത്ഥവും സ്വഭാവവും പഠിച്ചു വെക്കണം--ഏതെല്ലാംവാക്കുകള്‍?
1--അവതാരം --
എന്താണ് അവതാരം?-----ധര്‍മ്മം എവിടെ ക്ഷയിക്കുന്നുവോ അവിടെ ധര്‍മ്മത്തെ പുനസ്ഥാപിക്കുവാനായി ഈശ്വരന്‍ രൂപമെടുത്തു ഭൂമിയില്‍ വരുന്നതാണ് അവതാരം
അപ്പോള്‍ അവതാര പുരുഷന്മാരുടെ സ്വഭാവം എന്തായിരിക്കും?
അവര്‍ സത്വ ഗുണം മാത്രം ഉള്ളവര്‍ ആയിരിക്കും -ഭക്ഷണം ആചാരം ധര്‍മ്മങ്ങള്‍ ഇവയെല്ലാം ശുദ്ധവും മനുഷ്യന് അനുകരണീയവും ആയിരിക്കും അവരുടെ പക്കല്‍ ധര്‍മ്മം സത്യം ഇവ മാത്രമേ ഉണ്ടായിരിക്കു കാരണം അസത്യവും അധര്‍മ്മവും കൊടികുത്തി വാഴുമ്പോള്‍ ജന രക്ഷക്കായി വരുന്നവര്‍ ആയതിനാല്‍ അവരുടെ മാര്‍ഗ്ഗം --സത്യം വദ ധര്‍മ്മം ചര --എന്നായിരിക്കും --പക്ഷ ഭേദമോ ജാതി ഭേദമോ അവര്‍ക്ക് ഉണ്ടായിരിക്കില്ല --കാരണം സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവാണ് ഈശ്വരന്‍-- ആ ഈശ്വരന്‍ തന്നെ പ്രത്യേക ഒരു കാര്യത്തിനായി രൂപം പ്രാപിച്ചു മനുഷ്യരുടെ ഇടയില്‍ വന്നവരാണ് അവതാരങ്ങള്‍ --മദ്യം ഇറച്ചി എന്നിവ തമോഗുണ ത്തില്‍ ഉള്ളതാകയാല്‍ അവതാരങ്ങള്‍ അവ ഒരിക്കലും ഉപയോഗിക്കില്ല --അപ്പോള്‍ ഇതിഹാസ ത്തിലും പുരാണത്തിലും മദ്യം മാംസം എന്നിവ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കില്‍ അതിനു അര്‍ത്ഥം വേറെ ആയിരിക്കും അല്ലെങ്കില്‍ വിവര്‍ത്തനം ചെയ്തതിന്റെ അപാകത ആയിരിക്കും --കാരണം അവതാര പുരുഷന്മാര്‍ സത്വ ഗുണം ഉള്ളവരായെ അവതരിക്കൂ --ഇത് പോലെ ഓരോ വാക്കിന്റെയും അര്‍ത്ഥവും സ്വഭാവവും പഠിച്ചു രാമനെയും കൃഷ്ണനെയും ബലരാമനെയും സമീപിച്ചാല്‍ യഥാര്‍ത്ഥ അവതാരം നമുക്ക് മനസ്സിലാകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ