ജാഗ്രത് സ്വപ്ന സുഷുപ്തി ഷുസ്ഫുടതരാ
യാ സംവി ദുജ്ജ്രുംഭ തേ
യാ ബ്രഹ്മാദിപിപീ ലികാന്ത തനുഷു
പ്രോതാ ജഗത് സാക്ഷിണി
സൈവാഹം ണ ച ദൃശ്യവസ്ത്വിതി ദൃഢ-
പ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്‍ഡാളോfസ്തു സ തു ദ്വിജോ fസ്തു ഗുരുരി
ത്യേഷാ മനീഷാ മമ
അര്‍ത്ഥം
ജാഗ്രത് സ്വപ്നം സുഷുപ്തി ഇവയില്‍ വ്യക്തമായി ഏതൊരു ബോധ സ്വരൂപമാണോ പ്രകടമാകുന്നത്?പ്രവര്‍ത്തിക്കുന്നത്?ഏതൊരു ബോധ സ്വരൂപമാണോ ബ്രഹ്മാവ് മുതല്‍ ഉറുമ്പ് വരെയുള്ള ശരീരങ്ങളാലും ജഗദ് സാക്ഷിയിലും കൊര്‍ക്കപ്പെട്ടത് അഥവാ ചേര്‍ക്കപ്പെട്ടത്?ആ സവി ത് തന്നെ ഞാന്‍ --അല്ലാതെ ദൃശ്യവസ്തുവല്ല എന്നദൃഡമായപ്രജ്ഞ ആര്‍ക്കുണ്ടോ? അയാള്‍ ലോകദൃഷ്ട്യാ ചണ്‍ഡാളന്‍ ആകട്ടെ ബ്രാഹ്മണന്‍ ആകട്ടെ അയാള്‍ ഗുരുവാണ് എന്നാണു എന്‍റെ നിശ്ചിതമായ അറിവ്
വ്യാഖ്യാനം ---ഇന്ദ്രിയങ്ങളെ കൊണ്ട് വിഷയങ്ങളെ അറിയുന്ന അവസ്ഥയാണ് ജാഗ്രത് അവസ്ഥ --ജാഗ്രത് സംസ്കാരത്തിന് അനുസരിച്ച് വിഷയങ്ങ ളോടോത്ത് വരുന്ന വൃത്തിയാണ് സ്വപ്നം എന്നത് അന്തകരണത്തിലെ വിഷയ സഹിതമായ വൃത്തി ആണ് സ്വപ്നം വിഷയാകാരമായ പരിണാമം ആണ് വരുത്തി --സ്വപ്നവും ഒരു വൃത്തിതന്നെ --ജാഗ്രത്തില്‍ ശരീരം പങ്കെടുക്കുന്നു --എന്നാല്‍ സ്വപ്നത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ശരീരം പങ്കെടുക്കുന്നുള്ളൂ ജാഗ്രത്തില്‍ഏതെല്ലാം ഇന്ദ്രിയങ്ങള്‍ ഉണ്ടോ? അവയുടെ എല്ലാം വിഷയത്തോട് കൂടി സ്വപ്നം അനുഭവിക്കാം -നിദ്രയുടെ ഏതു അവസ്ഥയില്‍ ആണോ സ്വപ്നം ഇല്ലാത്തത്?ഏതൊരു കാമവും അനുഭവിക്കാത്ത ത്?ആ അവസ്ഥയാണ് സുഷുപ്തി -ഇതാണ് ശ്രുതികള്‍ സുശുപ്തിയെ പറ്റി പറയുന്നത് --അപ്പോള്‍ ഇവയിലെല്ലാം ഏതു ബോധം ആണോ പ്രവര്‍ത്തിക്കുന്നത്?ബ്രഹ്മാവ് മുതല്‍ ഉറുമ്പ് വരെ ഉള്ള ശരീരങ്ങളില്‍ ആ ബോധം തന്നെയാണ് ഉള്ളത് --ഈ വസ്തു അറിയുന്ന ഒരാളെ സംബന്ധിച്ച്അയാള്‍ ബ്രാഹ്മണന്‍ ആയാലും ചണ്‍ഡാളന്‍ ആയാലും അയാള്‍ ഗുരുവാണ് --ഈ ഭേദം അയാള്‍ക്ക് ഇല്ലതാനും --ഭാരതീയ സനാതന ധര്‍മ്മത്തിലെ കാതലായ വശങ്ങളില്‍ ഒന്നാണ് ശ്രീ ശങ്കരാചാര്യ സ്വാമികള്‍ ഇവിടെ പറഞ്ഞിരിക്കുന്നത് ---അപ്പോള്‍ ജാതീയത സമൂഹത്തിന്‍റെ സൃഷ്ടിയാണ് അല്ലാതെ സനാതന ധര്‍മ്മ ശാസ്ത്രങ്ങളുടെ സൃഷ്ടിയല്ല എന്ന് ചുരുക്കം
ഈ മനീഷാപഞ്ചകം ഒരു പോസ്റ്റായി ചെയ്താൽ വളരെ ഉപകാരപ്രദമാവും എന്ന് തോന്നുന്നു
മറുപടിഇല്ലാതാക്കൂഈ മനീഷാപഞ്ചകം ഒരു പോസ്റ്റായി ചെയ്താൽ വളരെ ഉപകാരപ്രദമാവും എന്ന് തോന്നുന്നു
മറുപടിഇല്ലാതാക്കൂ