2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

മത പഠനം ഒരു പരിഹാരമല്ല









ഒരു മനുഷ്യന് ആവശ്യം ആധ്യാത്മിക പഠനം ആണ് മത പഠനം അല്ല --എന്താണ് ഇത് തമ്മില്‍ ഉള്ള വ്യത്യാസം എന്ന് ചോദിച്ചേക്കാം --ആധ്യാത്മിക പഠനം പരമമായ സ്വാതന്ത്ര്യത്തെ നല്‍കുന്നു --എന്നാല്‍ മത പഠനം ബന്ധനത്തെയും --അത് അരുത് ഇത് അരുത് എന്നിങ്ങനെ ഉള്ളത് മത പഠനത്തില്‍ ആണ് സത്തും അസത്തും വേര്‍ തിരിച്ചു പറഞ്ഞ്ഗുണദോഷങ്ങളെ വിവരിച്ച് ഇന്നത്‌ ചെയ്യണം എന്ന് നിര്‍ബന്ധിക്കുന്നില്ല ആധ്യാത്മിക പഠനം --ആ വിവരണത്തില്‍ നിന്നും നല്ലത് ഉള്‍ക്കൊ ള്ളുകയോ ചെയ്യാതിരിക്കുകയോ ആകാം ചെയ്യുന്നത് എന്തായാലും അതിന്റെ ഫലം അനുഭവിക്കാന്‍  നാം ബാധ്യസ്തരും ആണ് --ഗീത പറഞ്ഞു ഒടുവില്‍ ഭഗവാന്‍ പറഞ്ഞത് ഇപ്രകാരം ആണ് --യഥാഇച്ഛസി തഥാ കുരു --ഇനി നിനക്ക് എന്താണോ ഇഷ്ടം അതുപോലെ ചെയ്യുക --ഇവിടെ കൃഷ്ണന്‍ എല്ലാം പറഞ്ഞു കൊടുത്ത കാരണം അര്‍ജ്ജുനന്‍ സത്തായാതെ ചെയ്തുള്ളൂ -മനുഷ്യന്‍ അസംതൃപ്തി മൂലം ആണ് അധര്‍മ്മം പ്രവര്‍ത്തിക്കുന്നത് അസംതൃപ്തിക്ക് കാരണം അജ്ഞാനവും--ലൈംഗികതയില്‍ പോലും തൃപ്തി ഇല്ല അതിനാല്‍ ഭര്‍ത്താവ് പരസ്ത്രീകളെ തേടി പോകുന്നു ഭാര്യ പരപുരുഷനില്‍ ആകൃഷ്ടനാകുന്നു --സ്വവര്‍ഗ്ഗ രതി പോലും ഈ അസംതൃപ്തിയുടെ സന്തതിയാണ് --കിട്ടുന്ന പണത്തില്‍ സംതൃപ്തി ഇല്ല പിന്നെ വേറെ പണം നേടുവാന്‍ ഉള്ള തത്രപ്പാടായി അത് അധര്‍മ്മത്തില്‍ ചെന്ന് കലാശിക്കുകയും ചെയ്യുന്നു -പിന്നെയും അസംതൃപ്തി അതില്‍ നിന്ന് കോപം ഉണരുന്നു നിഷേധ ഭാവം ഈ അസംതൃപ്തിയുടെ സൃഷ്ടിയാണ് എപ്പോളും കുറ്റം പറയാന്‍ ഒരു ശത്രു വേണം --സത്യം ഗ്രഹിക്കാന്‍ ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യം ഇല്ല ശ്രീരാമനും ശ്രീക്രിഷനും ഇവരുടെ അവ ഹേളന ത്തിനു ഇരയാകുന്നു ജ്ഞാനികള്‍ പോലും പ്രയാസപ്പെടുന്ന ചില വ്യാഖ്യാനങ്ങള്‍ വാക്യാ ര്‍ത്ഥത്തില്‍ എടുത്തു ഇവര്‍ പൌരാണിക സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുന്നു --ഒരു ത രം മാനസിക രോഗം ഇതിനു ആധ്യാത്മിക പഠനം മാത്രമാണ് മരുന്ന് മത പഠനം ഇത്തരത്തിലുള്ള നിഷേധ ഭാവം വ ര്‍ ദ്ധിപ്പിക്കുകയെ ഉള്ളൂ --മത പഠനത്തിന്റെ വൈകല്യം നമ്മുടെ സമൂഹത്തില്‍ കണ്‍ തുറന്നു നോക്കിയാല്‍ കാണാവുന്നതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ