നൈമിഷേ സൂതമാസീന മഭിവാദ്യമഹാമതിം
കഥാമൃതരസാസ്വാദകുശലഃ ശൌനകോ/ബ്രവീദ്
**************************************************************
അര്‍ത്ഥം--നൈമിശാര ണൃത്തില്‍ വന്നിരിക്കുന്ന മഹാമാതിയായ സൂതനെ സ്വീകരിച്ചിരുത്തി കഥ കേട്ട് രസിക്കാന്‍ സമര്‍ത്ഥനായശൌനകന്‍ഇങ്ങിനെ പറഞ്ഞു
***************************************************************
ശ്ലോകം --4
*************
ശൌനക ഉവാച --
*********************
അജ്ഞാനധ്വാന്തവിധ്വംസകോടിസൂര്യ സമ പ്രഭ
സുതാഖ്യാഹികഥാസാരം മമ കര്‍ണ്ണ രസായനം
***********************************************************
അര്‍ഥം
*********
അജ്ഞാന മാകുന്ന അന്ധകാരം നശിപ്പിക്കുവാന്‍ വന്ന കോടി സൂര്യ പ്രഭയോടു കൂടിയ സൂതാഎന്റെ ചെവികള്‍ക്ക് അത്യാനന്ദം പകരുന്ന കഥകള്‍ പറഞ്ഞാലും
**********************************************************************************
വ്യാഖ്യാനം
***************കഥ കേള്‍ക്കാന്‍ സമര്‍ത്ഥനായ ശൌനകന്‍ എന്ന് പറഞ്ഞിരിക്കുന്നു -ഇവിടെ സമര്‍ത്ഥന്‍ എന്നതിന് യോഗ്യന്‍ എന്നാ അര്‍ത്ഥം എടുക്കണം .തികച്ചും ഭാഗവത ശ്രവണത്തിനു ശൌനകന്‍അധികാരിയാണ് എന്ന് സാരം --അദ്ദേഹത്തിനു ശ്രവണം എന്നാ ഭക്തിരസം അനുഭവിക്കുക എന്നതാണ് ലക്‌ഷ്യം .നവവിധ ഭക്തികളില്‍ എട്ടു എണ്ണവും സ്വയം ആചരിക്കാവുന്നവ ആണ് എന്നാല്‍ ശ്രവണം മറ്റൊരാള്‍ പറഞ്ഞെ മതിയാകൂ അതിനാല്‍ ആണ് സൂതനെ സ്വീകരിച്ചിരുത്തി ചോദ്യങ്ങള്‍ ചോദിക്കുന്നത് അജ്ഞാനം ആകുന്ന അന്ധകാരത്തെ അകറ്റുവാന്‍ സൂതന്‍ പര്യാപ്തന്‍ ആണ് എന്ന് നമ്മെ ശൌനകന്‍ വാക്കുകളിലൂടെ സൂചിപ്പിക്കുന്നു. കോടി സൂര്യന്മാരുടെ പ്രഭ ഉള്ള സൂതാ എന്നാണു സംബോധന .പുരാണം പറയുന്നവന്‍ ആയതിനാല്‍ ആണ് സൂതന്‍ എന്ന് സംബോധന ചെയ്തത് സൂതന്‍ എന്നാ ജാതിയെ അല്ല ഇവിടെ ഉദ്ദേശിക്കുന്നത് ---തുടരും
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ