2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഭാഗവത മാഹാത്മ്യം --ഒന്നാം ദിവസം --ഒന്നാം അദ്ധ്യായം










കൃഷ്ണം നാരായണം വന്ദേ കൃഷ്ണം വന്ദേ വ്രജ പ്രിയം 
കൃഷ്ണം ദ്വൈപായനം വന്ദേ കൃഷ്ണം വന്ദേ പ്രുഥാ സുതം 
*********************************************************************************സ
ശ്ലോകം --1
*************
സച്ചിദാനന്ദ രൂപായ വിശ്വോത് പത്ത്യാദിഹേതവേ
താപ ത്രയ വിനാശായ ശ്രീകൃഷ്ണായ വയം നുമഃ
****************************************************************
ശ്ലോകം --2
**************
യം വ്രവ്രജന്തമനു പേതമപേത കൃത്യം 
ദ്വൈപായനോ വിരഹ കാതര ആജുവാഹ 
പുത്രേ തി തന്മയതാ തരവോ/ഭിനേദു
സ്തം സര്‍വ്വ ഭൂത ഹൃദയം മുനി മാനതോ/സ്മി
****************************************************************
അര്‍ഥം --സച്ചിദാനന്ദ സ്വരൂപനും വിശ്വത്തിന്റെ ജന്മം നിലനില്‍പ്പ്‌ നാശം ഇവക്കു കാരണ ഭൂതനും ആയ ശ്രീകൃഷ്ണനെ താപ ത്രയ ശാന്തിക്കായി ഞങ്ങള്‍ നമസ്കരിക്കുന്നു
ഉപനയനാ ദി സംസ്കാരങ്ങള്‍ ന്നും നിര്‍വഹിക്കാതെ സന്യസിച്ച തന്റെ പുത്രനായ ശുകനെ പിതാവായ വേദ വ്യാസന്‍ വിരഹ വേദനയോടെ പുത്രാ എന്ന് വിളിച്ചപ്പോള്‍ ഉത്തരം നല്‍കിയത് അടുത്തുള്ള വൃക്ഷങ്ങള്‍ ആയിരുന്നു. അങ്ങിനെ സര്‍വ ചരാചരങ്ങളിലും വ്യാപിച്ചു കിടക്കുന്നതാണ് തന്റെ ആത്മാവ് എന്ന് കാണിച്ച ശ്രീ ശുക മുനിയും ഞാന്‍ നമസ്കരിക്കുന്നു
************************************************************************************
വ്യാഖ്യാനം 
****************
സൂത ശൌനക സംവാദ രൂപത്തില്‍ ഉള്ള ഭാഗവതം തുടങ്ങുന്നു നമസ്കരിക്കുന്നത് ആദ്യം താപ ത്രയ വിനാശകാരിയായ ശ്രീകൃഷ്ണനെ ആണ് എന്താണ് താപത്രയം?1 ആധി ആത്മികം --2 ആധി ഭൌതികം --3 ആധി ദൈവികം -- അവനവന്റെ കര്‍മ്മദോഷം മൂലം ഉണ്ടാകുന്ന വ്യസനം ആണ് ആധി ആത്മികം --ചിലര്‍ ഇതിനെ ആദ്ധ്യാത്മികം എന്ന് ചേര്‍ത്ത് പറയാറുണ്ട്‌ അത് ശരിയല്ല പ്രത്യക്ഷമായി തന്റെ കാരണത്താല്‍ അല്ലാതെ ഭൌതിക സാഹചര്യങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ദുഖം ആണ് ആദി ഭൌതികം --ഉദാഹരണം ശ്വാവിന്റെ കടി എല്‍ ക്കല്‍ ഇത് ഭൌതികമാണ് പക്ഷെ പരോക്ഷമായി നമ്മളും കാരണക്കാര്‍ ആണ് കാരണം നാം ആ പരിത സ്ഥിതിയില്‍ എത്തിയത് മൂലം ആണ് കടി എല്ക്കുന്നത് --ഭൂമി കുലുക്കം ഇടിമിന്നല്‍ ഏല്‍ക്കുക,പ്രകൃതി ക്ഷോഭം എന്നിവയാല്‍ ഉണ്ടാകുന്ന ദുഖം ആണ് ആധിദൈവികം 
ശുകനെ വ്യാസന്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചത് വൃക്ഷങ്ങള്‍ ആയതിനാല്‍ താന്‍ തന്നെ എല്ലായിടത്തും എന്ന്
സാക്ഷാത്കരിച്ചവനാണ് ശുകന്‍ അങ്ങിനെ ഉള്ള ശുകനെയും നമസ്കരിക്കുന്നു *
t

3 അഭിപ്രായങ്ങൾ:

  1. Excellent.
    ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്. അത് പൂര്‍ണ്ണം ഇത് പൂര്‍ണ്ണം. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കുന്നു. എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്. ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും. മൂന്ന് തവണ ശാന്തി ചൊല്ലുന്നതുകൊണ്ട് ഈ മന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്ന പേരില്‍ പ്രശസ്തമായത്. വേദ വിഭാഗത്തിന്റെ വ്യത്യാസം അനുസരിച്ച് ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങള്‍ക്കും മാറ്റമുണ്ട്. താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങള്‍ ഉരുവിടുന്നത്. താപം എന്നാല്‍ ദുഃഖം എന്നര്‍ത്ഥം. ദുഃഖം മൂന്നു തരത്തില്‍, അതിനാല്‍ താപത്രയം-ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളില്‍ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളില്‍നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം. നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ജീവജാലങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം ആധി ഭൗതീകം. ഒരു പരിധിവരെ നമുക്ക് നിയന്ത്രണമുണ്ട്. അവനവനില്‍ നിന്നും ഉണ്ടാകുന്ന ദുഖം ആദ്ധ്യാത്മികം. ശാരീരിക, മാനസിക അസ്വസ്ഥതകളും രോഗങ്ങളും മറ്റും. ഇവിടെ നമുക്ക് നല്ല നിയന്ത്രണം ഉള്ളതാണ് അല്ലെങ്കില്‍ ഉണ്ടാകേണ്ടതാണ്. ഈ മൂന്ന് ദുഃഖങ്ങളില്‍നിന്നും മോചനം ഉണ്ടാകണമെന്ന് കരുതിയാണ് ശാന്തിമന്ത്രം ജപിക്കുന്നത്. താപത്രയങ്ങള്‍ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാല്‍ പഠനത്തിനു മുന്‍പും മംഗളകാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവര്‍ക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ 'ശാന്തി' എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കാറുള്ളത്.

    മറുപടിഇല്ലാതാക്കൂ
  2. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

    മറുപടിഇല്ലാതാക്കൂ