ആദ്യ ഭാഗത്തില്‍ ആരോടാണ് പറയുന്നത് എന്ന് പറഞ്ഞു ഇനി ആരാ പറയുന്നത് എന്ന് നോക്കാം ഭഗവതാ നാരായ ണേന സ്വയം ----എന്നാണു പറഞ്ഞിരിക്കുന്നത് --നാരായണന്‍ --നാരത്തില്‍-ജലത്തില്‍ കുടി കൊള്ളുന്നവന്‍ --ജലത്തില്‍ എന്താ കുടികൊള്ളുന്നത്? ജീവന്‍ .ജീവന്‍ ഉണ്ടെങ്കില്‍ ആത്മാവ് കൂടെ ഉണ്ട് .എന്നര്‍ഥം അഗ്നിയു ണ്ടെങ്കില്‍ ചൂടും പ്രകാശവും കൂടെ ഉണ്ടാകും സംശയം ഇല്ല എവിടെയെങ്കിലും ചൂടും പ്രകാശവും ഉണ്ടെങ്കില്‍ അവിടെ അഗ്നി സാമീപ്യം ഉണ്ടാകും --അപ്പോള്‍ നാരായണന്‍ --നാരത്തില്‍ കുടികൊള്ളുന്ന ജീവനോട് കൂടിയ ആത്മാവ് സ്വയം പറഞ്ഞു --ഇവിടെ ഈ പദത്തിനു വേറെ ഒരര്‍ത്ഥമുണ്ട് .ഇവിടെ മനുഷ്യനായ പാര്‍ത്ഥനും നാരായനനായ പരമാത്മാവും ഒന്ന് തന്നെ അതിനാല്‍ ആണ് സ്വയം എന്നാ പദം പ്രയോഗിച്ചത് .ആ നാരായണന്‍ ആരാണ്? ഭഗവാന്‍ ആണ് ,എന്താ ഭഗവാന്‍ എന്ന് പറഞ്ഞാല്‍ --സമ്പൂര്‍ണ മായ മാഹാത്മ്യം,ധൈര്യം, കീര്‍ത്തി,സമ്പത്ത്,ജ്ഞാനം ,വിഷയ വൈരാഗ്യം --ഇവക്കു ഭഗം എന്നും ഇവയോട് കൂടിയവന്‍ ഭഗവാനും ആണ് .(ശബ്ദ താരാവലി)--ഇനി ഭഗം എന്നാല്‍ ഉത്രം നക്ഷത്രം അപ്പോള്‍ ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകത എന്താണ്? ശാസ്താവിന്റെ നാളാണ്.അപ്പോള്‍ ഉത്രം നക്ഷത്രത്ത്തോട് കൂടിയവന്‍ എന്നാ അര്‍ഥം സ്വീകരിച്ചാല്‍ ഭഗവാന്‍ കൃഷ്ണന്‍ ധര്‍മ്മ ശാസ്താവ് കൂടി ആണ് എന്നാ ഒരര്‍ഥം വന്നു .അങ്ങിനെയുള്ള---പരമാത്മാവായ -നാരയണ ന്‍ ആയ 6 ഗുണങ്ങളോട് കൂടിയ ധര്‍മ്മശാസ്താവ് കൂടി ആയ കൃഷ്ണന്‍ ആണ് ഗീത സ്വയം ഉപദേശിച്ചത് .പരമാത്മാവായ ശ്രീകൃഷ്ണനും,ജീവാത്മാവായ അര്‍ജുനനും ഒന്ന് ആയതിനാല്‍ സ്വയം എന്ന് പറഞ്ഞു.പക്ഷെ മായ നിമിത്തം രണ്ടു എന്ന് തോന്നിയത് കൊണ്ട് പറയുന്നത് നാരായണനും കേക്കുന്നത് നരനും ആയി ---തുടരും അടുത്ത ഭാഗത്ത് എന്താണ് ഗീത എന്ന് പറയുന്നു.ആരോട് ആണ് എന്നും ആരാണ് എന്നും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ