പാര്‍ത്ഥായ പ്രതി ബോധിതാം ഭഗവതാ നാരായ ണെന സ്വയം
വ്യാസേന ഗ്ര ഥിതം പുരാണ മുനിനാ മദ്ധ്യേ മഹാഭാരതം
അദ്വൈതാമൃത വാര്‍ഷി ണിം ഭാഗവതിം അഷ്ടാ ദശാധ്യായിനിം
അംബ ത്വാ മനു സന്ധതാമി ഭഗവദ് ഗീതെ ഭവ ദ്വേഷിണി
അര്‍ഥം ----ഭഗവാനായ നാരായണനാല്‍ പാര്‍ഥന് ആയിക്കൊണ്ട് പറയപ്പെട്ടവളുംപുരണ മുനിയായ വ്യാസനാല്‍ മഹാഭാരതത്തിന്റെ മധ്യത്തില്‍ ചെര്‍ക്കപ്പെട്ടവളും,അദ്വൈതം എന്ന അമൃതത്തെ വര്ഷിക്കുന്നവളും,പതിനെട്ടു അധ്യായങ്ങളോട് കൂടിയവളും ,സംസാര നാശിനിയും,ഭാഗവതിയുമായ അമ്മയായ ഭഗവദ് ഗീതെ നിന്നെ ഞാന്‍ പിന്തുടരുന്നു .
വിശദീകരണം ----ഭഗവാന്‍ ഉപദേശിച്ചത് പാര്‍ഥന് ആണ് .ആരാണ് പാര്‍ഥന്‍?പൃഥയുടെ പുത്രന്‍ .അപ്പോള്‍ പൃഥ്ക്ക് അതായത് കുന്തീ ദേവിക്ക് --കര്‍ണന്‍,യുധീഷ്ടിരന്‍,ഭീമസേനന്‍ അര്‍ജുനന്‍ എന്നിവര്‍ മക്കള്‍ ഉണ്ട് പക്ഷെ അര്‍ജുനനായി ഉപദേശിക്കാന്‍ കാരണം? കര്‍ണന്‍ ആണെങ്കില്‍ എല്ലാം അറിഞ്ഞു കൊണ്ട് നില്‍ക്കുന്നു .അവിടെ ഔഷധം ആവശ്യമില്ല, യുധീഷ്ടിരന്‍ ധര്‍മ്മം അനുസരിച്ചേ പ്രവര്‍ത്തിക്കൂ അവിടെയും ഗീത ആവശ്യമില്ല ഭീമനാനെങ്കില്‍ യുദ്ധം തുടങ്ങിയിട്ട് വേണമല്ലോ എല്ലാം സംഹരിക്കാന്‍ എന്ന ചിന്തയില്‍ നില്‍ക്കുന്നു,അവിടെയും ഗീത ആവശ്യം ഇല്ല.എന്നാല്‍ അര്‍ജുനന്‍ മനുഷ്യന്റെ സ്വഭാവം പ്രകടിപ്പിച്ചു .തന്റെ ഗുരുവും,പിതാമഹനും ഒക്കെ യുധ്ധത്ത്തില്‍ ഉണ്ടാകും എന്ന് അര്‍ജുനന് നേരത്തെ അറിയില്ലേ? ഉവ്വ്.പക്ഷെ നേരില്‍ കണ്ടപ്പോള്‍ മനസ്സ് മാറി ഇത് മനുഷ്യ ഭാവം ആണ് ബസ് മറിഞ്ഞു പത്ത് പേര്‍ മരിച്ചു എന്ന് പേപ്പറില്‍ കണ്ടാല്‍ നമുക്ക് ഒരു സഹതാപം തോന്നും എന്നല്ലാതെ മറ്റൊന്നും തോന്നില്ല.പക്ഷെ നേരില്‍ അനുഭവിചാലോ? നമ്മള്‍ ബസില്‍ ഉണ്ടാകുകയും വലിയ പരിക്ക് പറ്റാതെ പോരുകയും സംഭവം നേരിട്ട് അനുഭവിക്കുകയും ചെയ്താലോ ? അത് പോലെയാണ് ഇവിടെയും അപ്പോള്‍ ഇവിടെ പാര്‍ഥന്‍ എന്നതിന് പ്രിഥ്വിയുടെ പുത്രന്‍ --ഭൂമിയുടെ പുത്രന്‍ --മനുഷ്യന്‍ എന്ന അര്‍ഥം വന്നു .അപ്പോള്‍ മനുഷ്യനായി കൊണ്ടാണ് ഭഗവാന്‍ ഗീത പറഞ്ഞത് എന്നര്‍ഥം --ഈ ശ്ലോകത്തിന്റെ വ്യാഖ്യാനം തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ