2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

സീത ഉണക്കിയത് ഇറച്ചിയോ?--ദൂത് വാക്യത്തിലെ രഹസ്യം






രാമായണത്തില്‍  ഹനുമാന്‍ ലങ്കയില്‍ ചെന്ന് സീതയെ കണ്ട ശേഷം സീത രാമന് കൊടുക്കാനായി ഒരു ദൂതുവാക്യം പറയുന്നു 

ചിരമമിത സുഖമൊടൊരു തപസി ബഹു നിഷ്ടയാ 
ചിത്രകൂടാചലം തന്നില്‍ വാഴും വിധൌ 
പലലമതു പരിചി നൊടുണക്കുവാന്‍ ചിക്കി ഞാന്‍ 
പാര്‍ ത്തതും കാത്ത്തിരുന്നീടും ദശാന്തരേ 
തിരുമുടിയു മഴകിനോട് മടിയില്‍ മമ വെച്ചുടന്‍ 
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍ 

ഈ വരികള്‍ ചേര്‍ത്ത് വ്യാഖ്യാനിചാലെ ശരിയുത്തരം കിട്ടൂ --ഇവിടെ പലലം എന്നാല്‍ എന്താണ് അര്‍ത്ഥം?ശ്രീകണ്‍ഠേശ്വരം പദ്മനാഭ പിള്ളയുടെ ശബ്ദ താരാവലി നോക്കുക --എള്ളുണ്ട -അരികൊണ്ട് വറുത്ത വറ്റല്‍ ചേറ്  ചെളി --പിണ്ണാക്ക് --മാംസം --മാംസം എന്നാല്‍ ശരീരത്തില്‍ വ്യാപിക്കുന്നത് എന്നര്‍ത്ഥം --അപ്പോള്‍ സീത ഇറ ച്ചി ഉണക്കിയിരുന്നു എന്ന് പറയുന്നതിന്‍റെ  താല്‍പ്പര്യം എന്ത്? മാംസം എന്നതിന് ഇറച്ചി എന്ന് അര്‍ത്ഥം എടുക്കാന്‍ ആരാ പറഞ്ഞത്? അങ്ങിനെ ഒരര്‍ത്ഥം ആ  പദത്തിന് ഇല്ല --ഉള്ളിലെ കഴ മ്പ് എ ന്ന അര്‍ത്ഥം ഉണ്ട് --ഒരു പക്ഷെ തൊലിക്ക് ഉള്ളില്‍ എന്ന അര്‍ത്ഥത്തില്‍ ഇറച്ചി എന്നെടുക്കാം എന്നല്ലാതെ മാംസം എന്നതിന് ഇറച്ചി എന്ന അര്‍ത്ഥം ഇല്ല --മാത്രമല്ല നേരത്തെ മൂലഫല്ങ്ങള്‍ കഴിച്ചു പതിനാലു വര്‍ഷം കഴിയ ണം എന്ന് കൈകേയി പറഞ്ഞു --വാല്മീകി രാമായണത്തില്‍ മധു,കിഴങ്ങ് പഴം മുതലായവ കഴിച്ചു ഞാന്‍ പതിനാലുവര്‍ഷം വനത്തില്‍ കഴിയും എന്ന് സത്യവും ചെയ്തു--ഭര്‍ത്താവ് ചെയ്യുന്നത്തെ ഭാര്യയും ചെയ്യൂ അപ്പോള്‍ പിന്നെങ്ങിനെ സീത ഇറച്ചി ഉണക്കും?--മാംസം --ശരീരത്തില്‍   വ്യാപിച്ചത്  --അതെന്താണ്? പഞ്ച ഭൂതങ്ങള്‍ --മൂത്രമായും രക്തമായും വിയര്‍പ്പായും ശുക്ലമായും കഫം ആയും ജലം നമ്മുടെ ശരീരത്തില്‍ ഉണ്ട് --ജഠരാഗ്നി  ആയി അഗ്നിയും ഉണ്ട് --പഞ്ച പ്രാണങ്ങള്‍  ആയി വായുവും ഉണ്ട് നമ്മുടെ ശരീരം മൊത്തം മണ്ണും ആണ് അതായത് ഭൂമി --പിന്നെ അവശേഷിക്കുന്നത് ആകാശം --മനുഷ്യനെ സംബന്ധിച്ച് ചിന്തയാണ് ആകാശം അതിനാല്‍ ചിദാകാശം  എന്ന് പറയുന്നു --ഇവിടെ സന്ദര്‍ഭം നോക്കണം ആരും ഇല്ല --സുന്ദരനും ചെറുപ്പക്കാരനും ഭര്‍ത്താവും ആയ രാമന്‍ സുന്ദരിയും ചെറുപ്പക്കാരിയും ഭാര്യയും ആയ സീതയുടെ മടിയില്‍ തല വെച്ച് കിടക്കുന്നു --ഇവിടെ സ്വാഭാവികമായും ഏകാന്തതയില്‍ തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവ് അടുത്തുണ്ടെങ്കില്‍ ശൃംഗാര ഭാവം കൂടുതല്‍ സ്ത്രീകള്‍ക്ക് ആയിരിക്കും ഉണ്ടാകുക പുരുഷന്‍ എപ്പോളും ശൃംഗാരം പ്രകടി പ്പിച്ചു എന്ന് വരാം --ആ സമയത്ത് പോലും ചിന്ത എന്ന പലലം ഉണക്കുകയായിരുന്നു അതായത് ശൃംഗാര  ഭാവം എന്ന ആവശ്യമില്ലാത്ത ഭാവത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയായിരുന്നു --അതായത് സീത യോഗ ഭാവത്തില്‍ ആയിരുന്നു എന്ന് -
ഇനി തുടര്‍ന്ന് ഒന്ന് കൂടി ചിന്തിക്കണം --സാക്ഷാല്‍ പരമാത്മാവ്‌ തന്നെ വിവിധ ആവശ്യങ്ങള്‍ക്ക് ആയി വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടല്ലോ അതും ദേവന്മാര്‍ എന്ന രൂപത്തില്‍ --ഓരോ ദേവനും ഓരോ ധര്‍മ്മവും വിധിച്ചിട്ടുണ്ട് വിദ്യക്ക് വേണ്ടി അനുഗ്രഹിക്കാന്‍ സരസ്വതീ ഭാവത്തിലും ഐശ്വര്യത്തിനായി ലക്ഷ്മീ ഭാവത്തിലും വിഘ്ന നിവാരണത്തിനായി ഗണപതീ ഭാവത്തിലും ഒക്കെ--അതെ പോലെ സന്താന വര്‍ധനവിനായി പ്രേരണ ചെലുത്താന്‍ ഉള്ള ദേവന്‍ ആണ് കാമദേവന്‍ --ഭാര്യയും ഭര്‍ത്താവും എവിടെ ഒറ്റക്കിരിക്കുന്നുവോ? അവിടെ അവരില്‍ കാമത്തെ ഉണ്ടാക്കുക എന്നതാണ് കാമദേവന്റെ ദൌത്യം --എന്നാല്‍ മുന്‍പ് ഒരിക്കല്‍ പരമശിവനെ തപസ്സില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ച  സമയത്ത് ഭസ്മമായി തീര്‍ന്നതിനാല്‍ ശരീരം ഇല്ല --കാമത്തെ സീതയിലും രാമനിലും ഉണര്‍ത്താന്‍ ശരീരം വേണ്ട പക്ഷെ അതിനു പ്രചോദനം കൊടുക്കണം അപ്പോളാണ് ജയന്തനെ പറ്റി ഓര്‍ത്തത് ഉടനെ ജയന്തനില്‍ കാക രൂപത്തില്‍ സീതയെ ആക്രമിക്കാന്‍ ബോധിപ്പിച്ചു അങ്ങിനെയാണ് ജയന്തന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് --അപ്പോള്‍ രാമന്‍ എഴുന്നേറ്റു --ബാക്കി എല്ലാ ദേവന്മാരും രാവണ നിഗ്രഹത്തിനായി പ്രാ ര്‍ത്ഥിക്കയും സഹായിക്കുകയും ചെയ്യുമ്പോള്‍ കാമദേവന്‍ മാത്രം എല്ലാം അകക്കണ്ണ് കൊണ്ട് കണ്ടിട്ടും ഉപദ്രവിക്കാന്‍ വരുന്നു --പിന്നെ താമസിച്ചില്ല ഒരു പുല്‍ ക്കൊടി എടുത്തു ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടു കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ആ കണ്ണ്? അന്ന് മുതല്‍ കാമത്തിന് കണ്ണില്ലാതായി--മുന്‍പ് ഭാര്യയും ഭര്‍ത്താവും ഇരിക്കുമ്പോള്‍ മാത്രമേ കാമം ഉണ്ര്‍ന്നിരുന്നുള്ളൂ കണ്ണ് പോയതോടെ ആണും പെണ്ണും എവിടെ ഇരുന്നാലും കാമന്‍ പ്രസാദിക്കും എന്നാ ഘട്ടമായി --അതിനാല്‍ ആണ് കാമം തോന്നിയാല്‍ രാമാ നാമം ജപിക്കണം എന്ന് പറയുന്നത് അതിന്റെ ശാസ്ത്രം ബാലി വധാത്തിലൂടെ ആണ് ആവിഷ്കരിച്ചിട്ടുള്ളത് 

1 അഭിപ്രായം:

  1. "എന്നാല്‍ മുന്‍പ് ഒരിക്കല്‍ പരമശിവനെ തപസ്സില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ച സമയത്ത് ഭസ്മമായി തീര്‍ന്നതിനാല്‍ ശരീരം ഇല്ല --കാമത്തെ സീതയിലും രാമനിലും ഉണര്‍ത്താന്‍ ശരീരം വേണ്ട പക്ഷെ അതിനു പ്രചോദനം കൊടുക്കണം...."

    ശരീരം നഷ്ടപ്പെട്ട കാമദേവന് പ്രവർത്തന ശേഷി കുടി എന്ന് അനുമാനിക്കട്ടെ.

    "--ബാക്കി എല്ലാ ദേവന്മാരും രാവണ നിഗ്രഹത്തിനായി പ്രാ ര്‍ത്ഥിക്കയും സഹായിക്കുകയും ചെയ്യുമ്പോള്‍ കാമദേവന്‍ മാത്രം എല്ലാം അകക്കണ്ണ് കൊണ്ട് കണ്ടിട്ടും ഉപദ്രവിക്കാന്‍ വരുന്നു --പിന്നെ താമസിച്ചില്ല ഒരു പുല്‍ ക്കൊടി എടുത്തു ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടു കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ആ കണ്ണ്? അന്ന് മുതല്‍ കാമത്തിന് കണ്ണില്ലാതായി--മുന്‍പ് ഭാര്യയും ഭര്‍ത്താവും ഇരിക്കുമ്പോള്‍ മാത്രമേ കാമം ഉണ്ര്‍ന്നിരുന്നുള്ളൂ കണ്ണ് പോയതോടെ ആണും പെണ്ണും എവിടെ ഇരുന്നാലും കാമന്‍ പ്രസാദിക്കും എന്നാ ഘട്ടമായി --"

    കണ്ണും നഷ്ടപ്പെട്ട കാമദേവന് പ്രവർത്തന ശേഷി വീണ്ടും കുടി എന്ന് അനുമാനിക്കട്ടെ.

    ആകയാൽ കാമദേവനെ കടക്കാൻ - എതിർപ്പ് - ഉപയോഗപ്പെടുകയില്ലെന്നും
    കാമദേവനെ കടക്കാൻ കാമാതീതമായ - കടവുൾ / കാലത്തെ കടന്നുള്ളതിനോട്‌ - ശാന്തമായ മൗന പ്രാർത്ഥന മാത്രമേ വഴിയായുള്ളതെന്നും അനുമാനിക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ