വാത്മീകി രാമായണത്തില്‍ സീത പലലം ഉണക്കുന്ന കാര്യമേ പറഞ്ഞിട്ടില്ല --അവിടെ പറഞ്ഞത് ഇപ്രകാരം ആണ്
തതോ മാംസ സമായുക്തോ വായസഃപര്യ തുണ്‍ഡയത്
തമഹം ലോഷ്ട മുദ്യമ്യവാരയാമി സ്മ വായസം
അര്‍ത്ഥം --അപ്പോള്‍ മാംസത്തില്‍ കൊതി പൂണ്ട ഒരു കാക്ക കൂര്‍ത്ത കൊക്ക് കൊണ്ട് എന്നെ കൊത്തി -ഒരു മണ്‍കട്ട എടുത്തു ഞാന്‍ അതിനെ ആട്ടിയകറ്റി
ഇവിടെ സീതയുടെ ശരീരത്തിലെ മാംസത്തിനായി ആണ് കാക്ക വന്നത് അല്ലാതെ ഉണക്കാന്‍ ഇട്ടിട്ടില്ല --ഉണക്കാന്‍ ഇട്ടു എന്ന് പറഞ്ഞതിന്‍റെ പരമാര്‍ത്ഥം നേരത്തെ പോസ്റ്റ് ചെയ്തത് ഓര്‍ക്കുമല്ലോ --എല്ലാ കാര്യത്തിലും വാല്മീകി രാമായണത്തെ ആശ്രയികുന്നവര്‍ സീതയും രാമനും മാംസം കഴിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഇവിടെ ആന്തരികമായ അര്‍ത്ഥത്തില്‍ എടുക്കേണ്ട അധ്യാത്മ രാമായണം കിളിപ്പാട്ടിനെ ആശ്രയിക്കുന്നു --നോക്കണേ ഒരു കള്ളക്കളി! ഇനിയും രാമായണത്തില്‍ ഇതേ പോലെ തെറ്റി ധര്പ്പിക്കപ്പെടുന്ന ഭാഗങ്ങള്‍ എടുത്തു വ്യാഖ്യാനിക്കാം --പക്ഷെ യഥാര്‍ത്ഥ വാല്മീകി രാമായണത്തില്‍ ഇല്ലാത്തതും ചിലരുടെ ഒക്കെ ദൃഷ്ടിയില്‍ ഉള്ളതും ആയ കാര്യങ്ങളെ എങ്ങിനെ വ്യാഖ്യാനിക്കും? ഇന്ന് സുന്ദര കാണ്‍ഡത്തില്‍ ഉണ്ട് എന്ന് ഒരാള്‍ പറഞ്ഞ കാര്യം ആ കാണ്ഡം അരിച്ചു പെറുക്കി നോക്കിയിട്ടും കണ്ടില്ല അപ്പോള്‍ അതിനു അര്‍ത്ഥം എന്താണ്? ആരാണ് ഇതിനു പിന്നില്‍? ഇവിടെ ചെറിയതോതില്‍ രാഷ്ട്രീയം ക്ളിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു --വാല്മീകി രാമായണം ആരും അധികം വായി ച്ചിട്ടുണ്ടാകില്ല അപ്പോള്‍ തെ റ്റിധ്ധരിപ്പിക്കാന്‍ എളുപ്പവും ആണ് --അതിനാല്‍ വാല്മീകി രാമായണത്തില്‍ ഉള്ള സംശയം ജനിപ്പിക്കുന്ന കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു --ഇത് സജ്ജനങ്ങള്‍ക്ക് വേണ്ടിയാണ് --ഒരു പ്രത്യേക അജണ്ട ഉള്ളവര്‍ക്കല്ല--അവര്‍ രാമന്‍ ഇറച്ചി കഴിച്ചിരുന്നു എന്ന് പറയട്ടെ തെളിവുകള്‍ സഹിതം നമുക്ക് അത് നിഷേധിക്കാനും സാധിക്കും --ചിന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ