ഭാഗവതം പറയുന്നു --കസ്യ രൂപ മഭൂദ് ദ്വേ ധാ യത് കായമഭി പക്ഷതേ --ബ്രഹ്മാവിന്‍റെ രൂപം രണ്ടായി രണ്ടായി ഭാവിച്ച ആ വടിവം കായം എന്ന് പറയപ്പെടുന്നു
താഭ്യാം രൂപ വിഭാഗാഭ്യാം മിഥുനം സമപദ്യതേ
യസ്തു തത്ര പുമാന്‍ സോഭൂന്മനുഃസ്വായം ഭുവഃസ്വരാട്
അര്‍ത്ഥം --ആ രണ്ടു ഭാഗങ്ങളും ഒരു ജോടിയായി -ഇണയായി-അതില്‍ ഒന്ന് പുരുഷനും മറ്റേതു സ്ത്രീയും പുരുഷന്‍ പ്രസിദ്ധനായ സ്വായം ഭുവ മനു എന്നാ ചക്രവര്‍ത്തി
സ്ത്രീയാസീ ച്ഛതരൂപാഖ്യാമഹിഷ്യസ്യമഹാത്മനഃ
തദാ മിഥുന ധര്‍മ്മേണ പ്രജാഹ്യേധാം ബഭൂവിരേ
അര്‍ത്ഥം --ആ ജോടിയില്‍ ഒന്നായ സ്ത്രീ ശതരൂപ എന്ന് പേരായി --മനുവിന്‍റെ ഭാര്യയായി --സ്വായം ഭൂ മനു മിഥുനധര്‍മ്മം കൊണ്ട് പത്നിയായ ശതരൂപയില്‍ ഉണ്ടായ സന്തതി പരമ്പരകളെ കൊണ്ട് ലോകം പെരുകി മാനവ വര്‍ഗ്ഗം അങ്ങിനെ സ്ത്രീ പുരുഷ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെട്ടു --മറ്റു മതങ്ങള്‍ ആദം ഹവ്വ എന്നിങ്ങനെ പറയുന്നു എന്നാല്‍ ഭാരതീയ സനാതന ധര്‍മ്മ വ്യവസ്ഥിതി പറയുന്നു --മനുവും ശതരൂപയും ആണെന്ന് അവരില്‍ നിന്ന് ഈ ലോകം മുഴുവന്‍ മനുഷ്യര്‍ ഉണ്ടായി എന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ